ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായുള്ള നടപടിയുടെ ഭാഗമായി നോര്‍ക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജനുവരിയില്‍ തന്നെ സൗദി അറേബ്യയിലേക്കയക്കുമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം സര്‍ക്കാര്‍ പ്രതിനിധി അവിടെയുള്ള മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാനുള്ള സാധ്യതകള്‍ ആരായും. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്നവരെയും വിസ തട്ടിപ്പില്‍ വഞ്ചിതരായി നാട്ടിലെത്താന്‍ കഴിയാത്തവരെയും രോഗികളെയും നാട്ടില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് 2011ന്റെ ഭാഗമായി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 35 വിദേശമലയാളി സംഘടനാ പ്രതിനിധികളുമായും പ്രവാസി മലയാളികളുമായും മുഖ്യമന്ത്രി നേരിട്ട് ആശയവിനിമയം നടത്തി. കാലാവധി കഴിഞ്ഞും ജയിലില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, മടങ്ങിയെത്തിയ വിദേശമലയാളികളുടെ പുനരധിവാസം, എംബസികളിലെ ഉദ്യോഗസ്ഥ ക്ഷാമം, അവശനിലയിലായവരെ നാട്ടിലെത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട്, പ്രവാസി കമ്മീഷന്‍ രൂപീകരണം, എന്‍ആര്‍ ഐ സഹകരണ സൊസൈറ്റി, ബാങ്ക്, സര്‍വകലാശാല, റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, വിദേശത്തായിരിക്കുമ്പോള്‍ നാട്ടിലുള്ള സ്വത്തിനുള്ള സുരക്ഷ മുതലായ വിഷയങ്ങളാണ് പ്രധാനമായും വിദേശമലയാളികള്‍ ഉന്നയിച്ചത്.
പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള കേസുകളും പരാതികളും അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനുകളിലെ എന്‍.ആര്‍.കെ സെല്‍ ഒരു ഐ.ജിയുടെ കീഴിലാക്കി വിപുലീകരിക്കും. ഇതിനായി ഓരോ ഡിവൈഎസ്പിക്കും ഓരോ ജില്ലയുടെ ചുമതല നല്‍കും. എംബസികളില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വടക്കേ ഇന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനും നിലവിലുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കുന്ന കാര്യവും റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ജനുവരി 15ന് എറണാകുളത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികള്‍ക്ക് മാത്രമായി ബാങ്ക് തുടങ്ങുന്ന കാര്യം ആര്‍.ബി.ഐയുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. എന്‍. ആര്‍.കെ സര്‍വകലാശാല തുടങ്ങുന്നതും ഒരു കോളേജില്‍ വിദേശ മലയാളികളുടെ കുട്ടികള്‍ക്ക് മാത്രമായി സീറ്റ് സംവരണം ചെയ്യുന്നതും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബായ്: പ്രവാസ ഭൂമിയില്‍ പ്രവര്‍ത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് അടിസ്ഥാനപ്പെടുത്തി ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ദുബായിയില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തകന്മാരും പ്രതിനിധികളായി പങ്കെടുക്കും. ചടങ്ങില്‍ തൃക്കരിപ്പൂര്‍ മുനവ്വിര്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍, പ്രമുഖ പണ്ഡിതന്മാര്‍, പ്രവാസ ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യമായാണ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് പരിധിയിലുള്ളവരെയെല്ലാം ഒത്തൊരുമിച്ച് ചേര്‍ത്ത് കൊണ്ട് വിപുലമായ രീതിയില്‍ ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്.
അല്‍ഗുറൈര്‍ സെന്ററില്‍ വെച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് യു.പി. മുഹമ്മദ് സഹീര്‍ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി ഗള്‍ഫ് സംഗമത്തിന്റെ രൂപ രേഖ യോഗത്തില്‍ വിശദീകരിച്ചു. മെഡിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ജന: കണ്‍വീനര്‍ ടി. മുഹമ്മദ് അവതരിപ്പിച്ചു. മെഡിറ്റ് ചെയര്‍മാന്‍ ടി.പി. സിറാജ്, ഡി.ടി.എം.ജെ, ട്രഷറര്‍, എന്‍.പി. ഹമീദ് ഹാജി, ടി. ഹമീദ്, എന്‍. അബ്ദുള്ള, കെ.വി.വി. അബ്ദുള്‍ റഹിമാന്‍, സി.റഹീം, എം. അബ്ദുള്ള, ടി. മൊയ്തീന്‍, വി.പി.പി. അബ്ദുള്‍ റഹിമാന്‍, എന്‍. ഷബീര്‍, ഒ.ടി. അബ്ദുള്ള, എ.കെ. മുത്തലിബ്, സുനീര്‍.എന്‍.പി. എന്‍. ആഷിഖ് കൂലേരി, എ.കെ. അബ്ദുള്‍ സത്താര്‍, അനസ് വി.പി. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എം. അബ്ദുള്‍ സലാം നന്ദി പറഞ്ഞു.
ജിദ്ദ, നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റല്‍...ഹോസ്പിറ്റലിലെ ഓരോ കൌണ്‌ടറിലും പതിവിലേറെ തിരക്കുണ്‌ട്, മലയാളികള്‍ നടത്തുന്ന ഹോസ്പിറ്റലാണെങ്കിലും നാനാ ദേശക്കാരും അവരുടെ പ്രാദേശിക ഭാഷകളും മൂലം അവിടെ ഒരു തരം പ്രതിധ്വനിയുണ്‌ടാക്കുന്നു. ചുമരില്‍ ഗ്രില്ല് വെച്ച് പിടിപ്പിച്ചിട്ടുള്ള ടെലിവിഷനില്‍ ഇന്ത്യാ ആസ്ത്രേലിയ ക്രിക്കറ്റിന്‌റെ തത്സമയ സംപ്രേഷണം നടക്കുന്നതിലാണ് ഹോസ്പിറ്റലിലെത്തിയ ഇന്ത്യക്കാരുടെ ശ്രദ്ദയെല്ലാം. അവരില്‍ നിന്നെല്ലാം അന്യനായി വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ അക്ഷമനായി ഇരുന്നു, സിറാജ്. മെഡിക്കള്‍ ലാബിന്‌റെ വാതില്‍ തുറന്ന് നഴ്സ് പേര് വിളിക്കുമ്പോഴെല്ലാം അവന്‍ അവരുടെ മുഖത്തേക്ക് ഭീതിയോടെ നോക്കും തന്‌റെ ബ്ളഡ് റിസല്‍ട്ടാണോ അതെന്ന്? തനിക്ക് ശേഷം വന്നവരെല്ലാം ഹോസ്പിറ്റല്‍ വിട്ടു. പിന്നെ എന്ത് കൊണ്‌ട് തന്‌റെ റിസല്‍ട്ട് മാത്രം നീണ്‌ട് പോകുന്നു. ടോയ്ളറ്റില്‍ പോയി തന്‌റെ ലിംഗാഗ്രം വീണ്‌ടും വൃത്തിയാക്കി കഴുകി. ചോരയില്‍ കുതിര്‍ന്ന പഞ്ഞിക്കെട്ട് മാറ്റി പുതിയവ ലിംഗാഗ്രത്തില്‍ കെട്ടിവെച്ചു. ഡോക്ടര്‍ പരിശോധന സമയത്ത് ചോദിച്ച കാര്യങ്ങള്‍ അവന്‌റെ കാതുകളില്‍ വീണ്‌ടും മുഴങ്ങി.for more reading go the real blog
ദോഹ: ദോഹ എക്സിബിഷന്‍ സെന്‍ററില്‍ നടന്നുവരുന്ന 22ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ കോഴിക്കോട് ആസ്ഥാനമായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസിന്‍െറ (ഐ.പി.എച്ച്) സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. പ്രവാസി മലായാളിയുടെ വായനാലോകം സമ്പന്നമാക്കാനുതകുന്ന വിവിധ വിഷയങ്ങളിലുളള നിരവധി പുസ്തകങ്ങളാണ് സ്റ്റാളിലുളളത്. ഇന്ത്യയില്‍ നിന്ന് മേളയില്‍പങ്കെടുക്കുന്ന ഏക പ്രസാധനാലയം കൂടിയാണ് ഐ.പി.എച്ച്.
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതര്‍ രചിച്ച വിവിധ വിഷയങ്ങളിലുളള ഗ്രന്ഥങ്ങള്‍ മുതല്‍ ആധുനികലോകത്തിന്‍െറ വര്‍ത്തമാനം വരെ ചര്‍ച്ച ചെയ്യുന്ന മുന്നൂറിലധികം ഗ്രന്ഥങ്ങളാണ് നമ്പര്‍ ബി. 68 ല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ വില്‍പ്പനക്കുള്ളത്. 20ാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ അബുല്‍ അഅ്ല മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, പത്താന്‍കോട്ടിലെ പ്രഭാഷണങ്ങള്‍, ഇസ്ലാംമതം തുടങ്ങിയ ഗ്രന്ഥങ്ങളും ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ ആധുനിക വിഷയങ്ങളിലുള്ള രചനകളും സ്റ്റാളില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഐ.പി.എച്ച് പ്രസിദ്ധീകരിച്ച രാം പുരിയാനിയുടെ ‘വര്‍ഗീയ രാഷ്ട്രീയം: മിത്തും യാഥാര്‍ത്ഥ്യവും', രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ ‘കാവിപ്പശു', ടി.കെ. അബ്ദുല്ലയുടെ ‘ഇഖ്ബാലിനെ കണ്ടെത്തല്‍’, ബാബു ഭരദ്വാജിന്‍െറ ‘പ്രവാസിയുടെ വഴിയമ്പലങ്ങള്‍’, പി.കെ ബാലക്യഷ്ണന്‍െറ ‘വേറിട്ട ചിന്തകള്‍', ബഷീര്‍ എഴുത്തിന്‍െറ അറകള്‍, മാപ്പിള ഖലാസി കഥപറയുന്നു, ഖുര്‍ആന്‍ ബോധനം, തുടങ്ങിയവയും സ്റ്റാളിലെ പുസ്തക ശേഖരത്തിലുണ്ട്.
ഇമാം ഗസ്സാലി, ഇസ്സത്ത് ബെഗോവിച്ച്, സയ്യിദ് സാബിഖ്, കെ.സി അബ്ദുല്ല മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, വാണിദാസ് എളയാവൂര്, ടി.കെ ഉബൈദ്, കെ.ജി രാഘവന്‍ നായര്‍ തുടങ്ങിയവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ഹദീസ് വിശദീകരണങ്ങള്‍ , ഫിഖ്ഹ് ഗ്രന്ഥങ്ങള്‍, ചരിത്രം, ബാലസാഹിത്യം, ജീവചരിത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങളിലുളള പുസ്തകങ്ങളും ലഭ്യമാണ്. 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്.
ഇസ്ലാമിക പ്രഭാഷണങ്ങളുടെ സി.ഡികള്‍, ഡി.വി.ഡികള്‍ എന്നിവയുടെ ശേഖരവും മാധ്യമം, പ്രബോധനം, ആരാമം, തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നാട്ടില്‍ ലഭ്യമാക്കാനുളള സൗകര്യവും സ്റ്റാളില്‍ ലഭ്യമായിരിക്കും. ഉദ്ഘാടന ദിവസം ഖത്തര്‍ കലാ, സാംസ്കാരിക, പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബുദുല്‍ അസീസ് അല്‍ കുവാരി ഐ.പി.എച്ച് സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു.
മുക്കം: മുതലാളിത്ത സമ്പദ്ഘടനയും കമ്പോള വ്യവസ്ഥയുമെല്ലാം തകര്‍ന്നടിയുന്ന സാഹചര്യത്തില്‍ സുരക്ഷിത ധനകാര്യ വ്യവസ്ഥയെന്ന നിലയില്‍ ഇസ്ലാമിക് ബാങ്കിങ്ങിന്‍െറ പ്രസക്തി വര്‍ധിക്കുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇസ്ലാമിക് ബാങ്കിങ്ങിനായി റിസര്‍വ് ബാങ്ക് അനുമതി ലഭിക്കുന്നതിനുള്ള ശ്രമം തുടരണമെന്നും അദ്ദേഹം പറഞ്ഞു.ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജും കേരള മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിയയും ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കാമ്പസില്‍ സംഘടിപ്പിച്ച ഇസ്ലാമിക് ബാങ്കിങ് ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നര നൂറ്റാണ്ടിന്‍െറ ചരിത്രമുള്ള ധനകാര്യ സ്ഥാപനമുള്‍പ്പെടെ 600ഓളം ബാങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നത്. മുതലാളിത്തം എക്കാലത്തും നിലനില്‍ക്കാന്‍ കരുത്തുറ്റതാണെന്ന അവകാശവാദം പൊളിഞ്ഞു.തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണിപ്പോള്‍ നടക്കുന്നത്. ആഭ്യന്തര കമ്പോളം ചുരുങ്ങുകയും ഉല്‍പാദകന് നഷ്ടം നേരിടുകയും ചെയ്യുന്നു. ധനമൂലധന വ്യവസ്ഥയില്‍ കടംകൊടുത്ത് കമ്പോളത്തെ ഉത്തേജിപ്പിക്കുകയാണ്. ആദ്യം ആകര്‍ഷിക്കുകയും പിന്നീട് കുരുക്കുകയും ചെയ്യുന്ന ഇടപാടുകള്‍ വന്‍ കുരുക്കാകുമ്പോള്‍ ബാങ്കുകള്‍ക്കും രക്ഷപ്പെടാനാവില്ല. അവ ചീട്ടുകൊട്ടാരം കണക്കെ തകരുകയാണ്.
ഇതില്‍നിന്നും വ്യത്യസ്തമായി സുരക്ഷയുടെയും വികസനത്തിന്‍െറയും മാര്‍ഗമാണ് ഇസ്ലാമിക് ബാങ്കിങ് മുന്നോട്ടുവെക്കുന്നത്. പലിശ ഇസ്ലാമില്‍ നിഷിദ്ധമായതുപോലെ ഇത്തരം ചൂഷണങ്ങള്‍ മാര്‍ക്സിസവും അംഗീകരിക്കുന്നില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് ഫിനാന്‍സില്‍ ഉപരിപഠനം നേടാന്‍ അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അദ്ഭുതകരമായ വേഗതയിലാണ് ലോകത്ത് ഇസ്ലാമിക് ബാങ്കിങ്ങിന് വളര്‍ച്ചയും സ്വീകാര്യതയും ലഭിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Alhabib provides muslims across the internet with various web services and widgets. Here you can find greeting cards for various islamic events, islamic calendar and clock widgets that you can display on your blogs or desktop. Various other widgets with islamic styles and themes are also available to decorate your web's presence. Or how about printing your own free islamic wall calendar with references to important islamic events? for more details click here
നബി (സ) യുടെ മുടി കാന്തപുരം മര്കസിലും. NABI(S)-UDE MUDI MARKAZILUM!!! kanthapuram ap sunni kerala mujahid salafi saqafi ustad islam 2011 ek. ഇവരുടെ അഭിപ്രായം കേള്‍ക്കൂ ; ശേഷം താഴെ ലിങ്കിലെ അഭിപ്രായവും കേള്‍ക്കൂ !
തെഹ്രാന്‍: ഇറാന്‍ പ്രസാധകര്‍ക്കു വേണ്ടി ചൈനയില്‍ അച്ചടിച്ച ഖുറാനില്‍ നിറയെ അക്ഷരപിശക് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ മിക്ക പ്രസാധകരും ഖുറാന്‍ അച്ചടിയ്ക്കാനായി ചൈനീസ് കമ്പനികളെയാണ് ആശ്രയിക്കാറ്. ചൈനയില്‍ താരതമ്യേന കുറഞ്ഞ ചിലവില്‍ അച്ചടിച്ചു കിട്ടും എന്നതിനാലാണിത്.
എന്നാല്‍ ഇത്തവണ ചൈനയില്‍ നിന്ന് അച്ചടി പൂര്‍ത്തിയാക്കി ഇറാനില്‍ വിതരണം ചെയ്ത മിക്ക ഖുറാനുകളിലും വ്യാപകമായ അക്ഷരതെറ്റാണെന്ന് വിശ്വാസികള്‍ പരാതിപ്പെട്ടു. ഇറാനില്‍ മാത്രം ആയിരത്തിലേറെ കമ്പനികള്‍ ഖുറാന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
വിലക്കുറവില്‍ വിശ്വാസികള്‍ക്ക് ഖുറാന്‍ ലഭ്യമാക്കാനാകുമെന്നതിനാലാണ് ചൈനീസ് കമ്പനിയ്ക്ക് പ്രിന്റിങ് ഓര്‍ഡര്‍ നല്‍കിയതെന്ന് വിശുദ്ധ ഖുറാന്‍ പ്രസിദ്ധീകരണ വകുപ്പ് ഡയറക്ടര്‍ അഹമ്മദ് ഹാജി ഷരീഫ് പറഞ്ഞു. എന്നാല്‍ ഇത്തവണ അച്ചടി പൂര്‍ത്തിയാക്കിയെത്തിയ ഖുറാനുകളില്‍ വ്യാപകമായ അക്ഷരതെറ്റ് കണ്ടെത്തിയിട്ടുണ്ടെന്നും അഹമ്മദ് ഹാജി അറിയിച്ചു.
ഹൈദരാബാദ്: ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ പല നമ്പറുകളുമിറക്കാറുണ്ട്. ചൈനയില്‍ നിന്നുള്ള നിര്‍മാതാക്കള്‍ പുതിയൊരു തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നു. പുണ്യഗ്രന്ഥമായ ഖുറാന്‍ അടിസ്ഥാനമാക്കി ലാപ്‌ടോപ്പുകളും നോട്ടുബുക്കുകളും നിര്‍മ്മിച്ച് വിപണിയിലിറക്കിയ കമ്പനികള്‍ക്കു പിഴച്ചില്ല.
ചൂടപ്പം പോലെയാണ് ഇവ വിറ്റു പോവുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധരായ ആളുകള്‍ക്കു വരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. കംപ്യൂട്ടറിലെ ഓരോ കീയിലും ഓരോ ഖുറാന്‍ സുക്തങ്ങള്‍ സെറ്റ് ചെയ്തിട്ടുണ്ട്. കീ അമര്‍ത്തുന്നതോടുകൂടി പാരായണം തുടങ്ങും.
ഖുറാനിലെ 114 അധ്യായങ്ങളും ശരിയായ അറബി ഉച്ചാരത്തോടെ തയ്യാറാക്കിയതിനാല്‍ ഓരോ വാക്കും എങ്ങനെ ഉപയോഗിക്കണമെന്ന് കേള്‍വിക്കാരന് എളുപ്പം മനസ്സിലാവും. വളരെ ഭാരം കുറഞ്ഞ നോട്ട്ബുക്കുകള്‍ എവിടെയും എളുപ്പത്തില്‍ കൊണ്ടുപോവാന്‍ സാധിക്കും.
കൂടാതെ കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ള മിനി പതിപ്പും ലഭ്യമാണ്. 40 മുതല്‍ 80 വരെ കീകളുള്ള ഈ കംപ്യൂട്ടറിലൂടെ ഖുറാന്റെ സന്ദേശം കുട്ടികളിലെത്തിക്കാനാവും. രണ്ടാം ഘട്ടമെന്ന നിലയില്‍ കംപ്യൂട്ടറുകളുടെ ഇന്ത്യന്‍ ഭാഷാപതിപ്പുകള്‍ പുറത്തിറക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഏത് അധ്യായമാണോ കേള്‍ക്കേണ്ടത് ആ അധ്യായത്തിനായുള്ള ബ്ട്ടണ്‍ അമര്‍ത്തുമ്പോള്‍ ഇഷ്ടമുള്ള ഭാഷയില്‍ ഖുറാന്‍ പരായണം കേള്‍ക്കാന്‍ ഇതോടെ സാധ്യമാവും.
> Please forward this to all in your contacts and networks
> so that they can be benefited by this message.
>
> It is said that when the angel of death is taking the rooh
> (soul) out of the body whom passes away....it is a painful
> experience.
> They say that when the dead awake on Qayaamat, the effect
> of the rooh being taken out will still be there. Therefore,
> ALLAH has told us to recite the Ayatul Kursi after any Farz
> salaat and it is stated that whoever recites this, their
> rooh will be taken out as you would take out a strand of
> hair from a pile of flour. How light would that feel,
> mashaAllah!
> May Allah save us from any sort of pain and may He let us
> die with Imaan in our hearts and save us from the azaab.
>
> There is no word as beautiful as Allah.
> No example as beautiful as Rasulallah (SAW),
> No lesson as beautiful as Islam
> No song as melodious as Azan.
> No charity as meaningful as Zakat.
> No encyclopaedia as perfect as Al Quran.
> No exercise as perfect as Namaz.
> No diet as perfect as fasting.
> No journey as perfect as Hajj.
>
> Let's realize that Islam is for ever beautiful and
> perfect, please forward this message to get the sawaab of
> passing on knowledge.
> This is most common among us..... most of us talk during
> Azan...Read this mail..
>
> The Holy Prophet (SAW) said, Stop doing everything during
> the Azaan, even reading the Quran, the person who talks
> during the Azaan will not be able to say the Kalima AShahada
> on his/her death bed.... Please pass this message to
> Muslims...READ THIS DUAA FOR BETTER LIFE
> Allahumma- inni- ala-Zikr-ika-wa Shuk-rika wa
> husni-ibad-atika.
>
> A very powerful Dua'a has been sent to you. What do
> you think you should do with it. Imagine if 1000 people read
> it just because of you.
> JazakAllah
1. Pertaining to DEEN before going to sleep discuss matters of family members or (read some Islamic books or narrate some incidents of sahabah). 2. To sleep in the state of WUZU (Ablution). 3. To make the bed yourself. 4. Dust the bed thrice before retiring to bed. 5. One should change some other clothes before going to sleep. (Ex:-Pyjamas, etc) 6. To brush the teeth with a meswak. 7. To apply surmah in both the eyes. 8. One should sleep immediately after ISHA salaah. 9. To sleep on the right hand side keeping right palm under the right cheek. 10. To keep the knees slightly bent when sleeping. 11. To refrain from sleeping on one`s stomach. 12. Sleeping both on bed and floor are sunnah. 13. To face Qiblah. 14. To recite Surah Mulk before sleeping. 15. To recite Aayat-Al-kursi.
16. To recite Aamana Rasoolu till end of Surah (From Surathul Baqara) 16. To recite Surah Iqlaas, Surah Falaq and Surah Naas three times before sleeping thereafter blowing over the entire body thrice.
17. Recite Tasbeeh-e-Fatima before sleeping i.e 33 x Subhan`Allah, 33 x Alhamdulillah and 34 x Allahu`Akber.
17. Recite "Subhanallahi Valhamdulillahi Valailaha Illallahu Allahu Akbar (4 x), Surah Iqlas (3 x), Allahumma Swalli Al Sayyidina Muhammedin Va'ala Jameeil Ambiyayi Val Mursaleen (3x)
18. To recite the DUA before sleeping. 19. To wake up for Tahajjud salaah.
റിയാദ്: സൗദി അറേബ്യയുടെ ഒന്നാം കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ വിയോഗം രാജ്യത്തിനും പൗരന്‍മാര്‍ക്കുമെന്നതിലുപരി പ്രവാസ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രത്യാശ സാംസ്‌കാരികവേദി അനുശോചിച്ചു. സുല്‍ത്തുനുല്‍ ഖൈര്‍ എന്ന ഖ്യാതി നേടിയ അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്തതാണ്. ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് മാവൂര്‍ , കണ്‍വീനര്‍ നൗഷാദ് തിരുവനന്തപുരം, ട്രഷറര്‍ ഹാഷിം മൂവാറ്റുപുഴ, അശ്‌റഫ് ഓച്ചിറ, ഷാഹുല്‍ ഹമീദ് കോവൂര്‍ , മോനിഷ് ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. സുല്‍ത്താന്‍ രാജകുമാരന്റെ അടുത്ത കുടുംബാംഗവും ചെയര്‍മാന്റെ സ്‌പോണ്‍സറുമായ രാജകുടുംബാംഗത്തെ നേരിട്ട് പ്രവാസികള്‍ക്ക് വേണ്ടി അനുശോചനം അറിയിച്ചകായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കോഴിക്കോട്: ഇസ്‌ലാമിക് ബാങ്കിങ് സംവിധാനത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരക്കുന്നതായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പലിശരഹിത ബാങ്കിങ് രീതി രാജ്യത്ത് നടപ്പാക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാര്‍ട്ടേഡ് പ്രഫഷനല്‍സ് ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലും ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമെന്ന പേര് മുന്നിലുള്ളതുകൊണ്ട് പലരും തെറ്റിദ്ധരിക്കപ്പെടുകയാണ്.
പലിശരഹിതമായ ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ ആശയത്തെ പ്രധാനമന്ത്രിയും ധനമന്ത്രിയുമൊക്കെ നല്ലതെന്ന് പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, റിസര്‍വ് ബാങ്കിന്റെ അംഗീകാരം ഇതിന് ലഭിച്ചില്ല. നിലവിലെ ബാങ്കിങ് രീതിയിലെ പലിശ എതിര്‍ക്കുന്ന നല്ലൊരു വിഭാഗമുണ്ട്. ഇവരുടെ പിന്തുണയോടെ പലിശരഹിത സമ്പ്രദായത്തിലധിഷ്ഠിതമായ സംവിധാനം കൊണ്ടുവരേണ്ട സുവര്‍ണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് , കടന്നു പോയപ്പോള്‍ എത്ര പേരറിഞ്ഞു അന്ന് വൃദ്ധരുടെ ദിനമാണെന്ന്? അല്ല വൃദ്ധര്‍ക്കും ദിനമോ എന്ന് ഓര്‍ക്കുന്നുണ്ടാകാം അല്ലേ... പല ആഘോഷദിനങ്ങളുടെ ഒരു ആകെത്തുകയാണല്ലോ ഇന്നു നമ്മുടെ കേരളം. സൌഹൃദങ്ങള്‍ക്ക് ദിനം, പ്രണയിക്കാന്‍ ദിനം, അമ്മയെ സ്നേഹിക്കാന്‍ ദിനം, അച്ഛനെ ഓര്‍ക്കാന്‍ ദിനം, പക്ഷേ ഈ പൊള്ളയായ വാക്കുകള്‍ക്കപ്പുറം എത്ര പേരുണ്ടാകും ഈ ദിവസങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുന്നതായി. പലരും ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്, ഒരു പ്രത്യേക ദിനം വേണോ വയസായ മാതാപിതാക്കളെ സ്നേഹിക്കാന്‍, അല്ലെങ്കില്‍ ഭാര്യയ്ക്ക് സമ്മാനം വാങ്ങാന്‍, അതുമല്ലെങ്കില്‍ കാമുകിയ്ക്ക് തന്‍റെ പ്രണയം നല്‍കാന്‍... ശരി... നമ്മളില്‍ എത്ര പേരുണ്ടാകും സന്തോഷത്തോടെ "ഡേ" എന്ന പരിഹാസ്യതയെ മാറ്റി നിര്‍ത്തി എന്നും ആഘോഷമാക്കുന്നവര്‍.?
എന്‍റെ നാട്ടിലെ വീട്ടിനടുത്ത് ഒരു അമ്മിണിയമ്മയുണ്ട്, ഒരു എഴുപതു വയസ്സില്‍ കൂടും പ്രായം. തീരെ മെലിഞ്ഞ്, കുനിഞ്ഞ്, എല്ലു പോലെയായ ഒരു അമ്മ. മകനും ഭാര്യയ്ക്കുമൊപ്പമാണു, താമസം. മകന്‍റെ ഭാര്യ വളരെ ചെറുപ്പമാണ്, പക്ഷേ ആ വയസ്സായ അമ്മ ആ വീട്ടിലെടുക്കുന്ന പണികള്‍ ആ പ്രദേശത്ത് മറ്റാരും എടുക്കാത്തതു പോലെയാണ്. എല്ലുമുറിയെ പണി എടുത്താലും നല്ലതു പറയാന്‍ ആരുമില്ല താനും. അമ്മയുടെ കൂടെ ഒന്ന് ആശുപത്രിയില്‍ ചെല്ലാനോ, ചെന്നില്ലെങ്കിലും ആവശ്യത്തിനു കാശു കൊടുക്കാനോ മക്കള്‍ക്ക് താല്‍പ്പര്യമില്ല. ഭക്ഷ്ണം കഴിക്കേണ്ട സമയം കഴിഞ്ഞാലും അമ്മ ഭക്ഷണം കഴിചുവോ എന്ന് മകന്‍ പോലും അന്വേഷിക്കുകയുമില്ല. വളരെ വേദനയോടെ ആ അമ്മയതു പറയുമ്പോള്‍ പലപ്പോഴും മിഴികള്‍ നിറയാറുണ്ട്. വളരെയധികം ജോലികള്‍ ചെയ്ത് ഒരുപാട് കഷ്ടപ്പെറ്റാണ്, മക്കളെ എന്തിനും പോരുന്ന ഈ നിലയിലെത്തിച്ചത് എന്ന് അമ്മ പറയാതെ പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ട്... ഇത് ഒരു അമ്മയുടേയോ അച്ഛന്‍റേയോ വേദനയല്ല, ഇതുപോലെ അനേകം അമ്മമാര്‍ പലയിടത്തുമുണ്ട്. പറക്കമുറ്റിയ മക്കള്‍ തന്നില്‍ നിന്ന് അകലുന്ന വേദന പല മാതാപിതാക്കളും വേദനയോടെ അമര്‍ത്തി വയ്ക്കുകയാണിപ്പോള്‍. ഇങ്ങന്യൊക്കെ അവരോടു പെരുമാറുന്ന നമ്മുടെ സമൂഹത്തില്‍ എന്താണു ഈ വൃദ്ധദിനം മുന്നോട്ടു വയ്ക്കുന്നത്. ഉള്ളു പൊള്ളയായ കുറെ പരസ്യവാചകങ്ങളല്ലാതെ? ഇവിടെ ആഘോഷങ്ങളും സ്പെഷ്യല്‍ "ഡേ"കളും വര്‍ദ്ധിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യം എന്നതിലുപരി കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടവരുടെ തീരുമാനമാണ്. കാരണം അത് അവരുടെ ആഘോഷമാണ്. വാലെന്‍റൈന്‍സ് ഡേയില്‍ വിറ്റു പോകുന്ന ആശംസാ കാര്‍ഡുകളുടേയും സമ്മാനങ്ങളുടേയും കണക്കുകള്‍ നമ്മെ അമ്പരപ്പിക്കും. ഈ സ്ഥാപിത കച്ചവട താല്‍പ്പര്യങ്ങളുടെ മുഖം മൂടി അഴിച്ചു കാണിക്കാനുള്ള മറ്റൊരു ഉദാഹരണമാണ്, ഈ അടുത്തിടയായി നമ്മള്‍ ആഘോഷിച്ചു തുടങ്ങിയ അക്ഷയ തൃതീയ എന്ന ദിനം. വൈശാഖമാസത്തിലെ തൃതീയയാണ്, അക്ഷയ തൃതീയയായി നമ്മള്‍ കണകാക്കുന്നത്. അന്നേ ദിവസം ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സ്വര്‍ണക്കടക്കാരാണ്. അന്ന് ലഭിയ്ക്കുന്നതൊന്നും ക്ഷയിക്കില്ല എന്ന വിശ്വാസം ഉപഭോക്താക്കള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച് അവര്‍ സ്വന്തം അന്നത്തിനുള്ള വഴി തേടുന്നു. നമ്മള്‍ വൃദ്ധരുടെ കാര്യമാണു പറഞ്ഞു വന്നത്...
ഈ അടുത്ത് പത്രങ്ങളില്‍ ഇടയ്ക്കിടക്ക് വാര്‍ത്തകള്‍ വരുന്നത് വായിച്ചാല്‍ എന്താണു ഇത്തരം ദിവസങ്ങള്‍ നമ്മള്‍ ആഘോഷിക്കുന്നതെന്ന് തോന്നിപ്പോകും. നോക്കാനാരുമില്ലാതെ അമ്മയെ കട്ടിലില്‍ കെട്ടിയിട്ടു, അച്ഛനെ പുറത്താക്കി എന്നൊക്കെ... പലയിടത്തും അയല്‍ക്കാര്‍ വരെ ഈ സങ്കടാവസ്ഥ മനസ്സിലാക്കുന്നത് പുഴു വരെ അരിയ്ക്കുന്ന സ്ഥിതിയിലെത്തിക്കഴിഞ്ഞാകും. പലയിടങ്ങളും നല്ല വിദ്യാഭ്യാസമുള്ളവരാണു മക്കള്‍, പക്ഷേ ഭക്ഷ്ണം പോലും നല്‍കാതെ അവര്‍ തനിച്ചാക്കപ്പെടുന്നു.
എന്താണു യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുന്നത്?
ഒരു കുട്ടിയെ പ്രസവിച്ചു വളര്‍ത്തിയെടുക്കുന്നത് ഒരിക്കലും നിസ്സാരമല്ല, ഒടുവില്‍ സ്വന്തമായി ജോലിയും ഭാര്യയും കുട്ടികളുമൊക്കെ ആകുമ്പോള്‍ സ്വന്തം അമ്മയെ സൌകര്യപൂര്‍വ്വം പല മക്കളും മറക്കുന്നു, വിദേശങ്ങളിലുള്ള മക്കള്‍ വീട്ടില്‍ മാതാപിതാക്കള്‍ക്ക് ആതുര ശുശ്രൂഷ സേവനങ്ങളൊരുക്കി വരവ്, വല്ലപ്പോഴുമാക്കുന്നു, ചിലര്‍ വൃദ്ധ സദനങ്ങളില്‍ കൊണ്ടു തള്ളുന്നു, പക്ഷേ ആശ്ചര്യമെന്നു പറയട്ടെ ഇവരെല്ലാം കാണും വാര്‍ദ്ധക്യ ദിനം ഗംഭീരമായി ആഘോഷിക്കാന്‍, എന്തിനാണു ഇത്തരമൊരു പ്രഹസനം എന്നത് നാം ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതല്ലേ.. വൃദ്ധ ദിനത്തിന്, ഒരു ദിവസം ഓഫീസില്‍ നിന്ന് ലീവെടുത്ത് സ്വന്തം അമ്മയ്ടൊത്ത് അല്ലെങ്കില്‍ അച്ചനോടൊപ്പം ഒരു ദിവസം ചിലവഴിക്കാനായാല്‍ അതല്ലേ അവര്‍ക്കു കൊടുക്കാനാകുന്ന ഏറ്റവും നല്ല സമ്മാനം. അതായിരിക്കില്ലേ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിനം. സ്വന്തം കുട്ടികളെ ഡേ കെയറില്‍ അക്കി ജോലിയ്ക്കു പോകുന്നവരാണ്, ഇന്നത്തെ തലമുറ, പക്ഷേ അവരറിയുന്നുണ്ടൊ, ബഹളക്കാരായ കുട്ടികളെ സിറപ്പ് കൊടുത്ത് ഉറക്കി കിടത്തി മാതാപിതാക്കള്‍ തിരികെ വരാറാകുമ്പോഴേക്കും ഉണര്‍ത്തി ഫ്രെഷ് ആക്കി വിടുന്ന രീതിയാണെന്നത്(ഒരു വിദേശ സുഹൃത്ത് പറഞ്ഞത്), ഒന്നു പറയട്ടെ, ഇവിടെ എന്താണു നമുക്ക് നഷ്ടപ്പെടുന്നത്, വയസ്സാകുന്ന നമ്മുടെ മാതാപിതാക്കളുടെ വാത്സല്യം മാത്രമല്ല, നമ്മളുടെ കുഞ്ഞു കുട്ടികളുടെ ചൊടിയും ചൂരുമാണ്. ഒരുപക്ഷേ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ആ കുട്ടിയെ നോക്കാന്‍ ഉണ്ടെങ്കില്‍ ആ കുട്ടിയുടെ ജീവിതത്തിന്‍റെ താളം എങ്ങനെ കണ്ടു മാറിയേനേ... പക്ഷേ ആരും അത് ഓര്‍ക്കാറില്ല, അല്ലെങ്കില്‍ ആരും അത് ഓര്‍ക്കാന്‍ ശ്രമിക്കാറില്ല. ദിനങ്ങളെല്ലാം ആഘോഷിക്കപ്പെടേണ്ടതു തന്നെ, പക്ഷേ ആഗോളവത്കരണത്തിന്‍റേയോ കച്ചവടഭീമന്‍മാരുടേയോ വര്‍ണപകിട്ടുകള്‍ക്കു മുന്നില്‍ സ്വയം ആളു കാണിക്കാനുള്ള സാമര്‍ത്ഥ്യമായി പോകരുത് അത്, മറിച്ച് നമ്മളെ കാത്ത് വഴിയോരത്തു നില്‍ക്കുന്ന ഒരമ്മയുടേയോ, തെറ്റു കാണുമ്പോള്‍ ശാസിച്ച് നേര്‍ വഴി നടത്തുന്ന അച്ഛന്‍റേയോ ഓര്‍മ്മകള്‍ക്കു മുന്നിലാകണം. അവര്‍ക്കായി ഒരു ദിനം കൊടുത്തു കൊണ്ടാകണം. ഇതൊക്കെയേ നമുക്ക് കാത്തു വയ്ക്കാനുള്ളൂ, നമ്മുടെ ഭാവി തലമുറയ്ക്ക് കാണിച്ചു കൊടുക്കാനും. കാരണം ഇന്നത്തെ പച്ച പ്ലാവില നാളെ എങ്കിലും പഴുക്കും....
സിനിമയില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പല താരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാറുണ്ട്. ഇക്കാര്യത്തില്‍ മമ്മൂട്ടി എക്കാലവും ഒരു മാതൃകയാണ്.
രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ 100 ഹൃദ്രോഗികളുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും അദ്ദേഹം വഹിച്ചു. വീണ്ടും രോഗികള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ സൂപ്പര്‍താരം. ഇത്തവണ 250 ഹൃദ്രോഗികളുടെ ചികിത്സാ ചെലവ് വഹിക്കാമെന്നാണ് മമ്മൂട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഫാന്‍സ് അസോസിയേഷന്‍ മുഖേനയാണ് സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മെഡിക്കല്‍ ക്യാംപുകളില്‍ നിന്ന് തിരഞ്ഞെടുത്തായിരിക്കും സഹായം നല്‍കുക.(അര്‍ഹാരയവരെ കണ്ടെത്തൂ എന്നിട്ട് മമ്മൂട്ടി യെ അറിയിക്കൂ. ഇത് ബ്ലോഗ്ഗെരുടെ റിക്വസ്റ്റ് ആണ്.)
വലിയ അശുദ്ധി യുണ്ടായി കുളിക്കുമ്പോള്‍ സഹോദരങ്ങള്‍ ശ്രധിക്കഞ്ഞാല്‍ തുടര്‍ന്നുള്ള ഫര്‍ലും, സുന്നത്തുകളും എല്ലാം നഷ്ടപെട്ടുപോകും. സൂക്ഷിക്കുക. കാരണം. ബാത്രൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ ആശുധിയായ കൈ വിരല്‍ തട്ടിയാലും വെള്ളം ആശുധിയകുമെന്നു ഈയിടെ പള്ളിയിലെ ഉസ്താദ് പറഞ്ഞു. നമ്മള്‍ ആരും അത്ര ശ്രദ്ധിക്കാത്ത വിഷയം. ഫലമോ കഷ്ടപ്പെട്ട് സമ്പാദിച്ച അമലുകള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകും. ആയതു കൊണ്ട്, ആദ്യം കപ്പില്‍ ഒരു കപ്പു വെള്ളം എടുത്തു (കൈ നനയാതെ) ഇടതു കൈ കൊണ്ട് വലതു കൈ മുഴുവനായി കഴുകുക. അപ്പോള്‍ നിയ്യത് ചെയ്യുക. തുടര്‍ന്ന്. ഇടതു കൈയും അത് പോലെ കഴുകുക. (നിയ്യത് ചെയ്തു) അപ്പോള്‍ നിയ്യത് ഇപ്പ്രകാരം വെക്കാം. വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയവാന്‍ വേണ്ടി കുളി എന്നാ ഫര്‍ലിനെ വെട്ട്ടുന്നതിനു മുന്നോടിയായി കൈകള്‍ ഞാന്‍ അശുദ്ധിയില്‍ നിന്നും ഉയര്‍ത്തുന്നു. തുടര്‍ന് വിരല്‍ വെള്ളത്തില്‍ തട്ടിയാലും വെള്ളം ആശുധിയവില്ലെന്നു ഉസ്താദ് പറഞ്ഞു. ഷവറില്‍ കുളിക്കുന്നവര്‍ക്ക് അതാണ് ഏറ്റവും നല്ലത്. നിയ്യത് ചെയ്തു മൂന്നു തവണയായി വെള്ളം തലയില്‍ ഒഴിച്ച് (വീഴ്ത്തിയോ) കുളിക്കാം. സൊ ട്രൈ ഇന്‍ ഫുച്ചുര്‍ ഇന്‍ യുവര്‍ ഡെയിലി ലൈഫ്.
പള്ളികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ !
മാനവകുലത്തിന് സന്മാര്‍ഗദര്‍ശകമായി സ്രഷ്‌ടാവായ അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥം അവതരിപ്പിച്ച ഓര്‍മ പുതുക്കിക്കൊണ്ട് വിശുദ്ധ റമദാന്‍ മാസം നമ്മില്‍ നിന്ന് വിടപറയുകയാണ്. വ്രത വിശുദ്ധിയുടെ മുപ്പത് നാളുകള്‍, ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ ഒരു രാവ്, ഒരു പുരുഷായുസ്സില്‍ നേടാവുന്ന നന്മകള്‍ ആര്‍ജിക്കാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം നമ്മിലൂടെ കടന്നുപോവുകയാണ്.
നാം തിരിഞ്ഞുനോക്കുക; എന്തുനേടി? ഓരോരുത്തരും സ്വയം വിലയിരുത്തുക; എന്ത് മാറ്റമാണ് തന്നില്‍ ഉണ്ടായിട്ടുള്ളത്? നന്മകളും തിന്മകളും സമ്മിശ്രമായി സമ്മേളിക്കുന്ന ജീവിതത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതത്തില്‍ ഇല്ലാതിരുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ കര്‍മപഥത്തിലെത്തിക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതശൈലിയായി മാറിയിരുന്ന ഏതെങ്കിലും ദുസ്സ്വഭാവങ്ങളോ ദുശ്ശീലങ്ങളോ മാറ്റിവയ്‌ക്കാന്‍ സാധിച്ചുവോ?
ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍. സ്വയം വിലയിരുത്തലിനുള്ള ഈ ചോദ്യങ്ങള്‍ക്ക് പോസിറ്റീവ് ആയ ഉത്തരം നല്‍കാന്‍ കഴിയുന്നവര്‍ക്ക് വ്രതം സാര്‍ഥകമായി എന്ന് സമാധാനിക്കാം. ഓരോ ദിവസവും നോമ്പ് തുറക്കുമ്പോള്‍ നാം പറയേണ്ട ഒരു പ്രാര്‍ഥനയുണ്ട്. `ദാഹമെല്ലാം നീങ്ങി, ഞരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി' (അബൂദാവൂദ്). ആത്യന്തികഫലം പരലോകത്താണ്.
എങ്കിലും ഇഹലോകത്തെ ജീവിതത്തില്‍ വ്രതം പരിവര്‍ത്തനം ഉണ്ടാക്കണം. തിരിഞ്ഞുനോക്കുമ്പോള്‍ ഫലം ആശാവഹമായി എന്നു തോന്നുന്നുവെങ്കില്‍ ഈ പ്രഭ ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയിലേക്ക് നമുക്ക് വെളിച്ചംപകരാന്‍ ശ്രമിക്കുക. എന്നാല്‍ ആശയ്‌ക്കു വകയില്ലാത്ത അവസ്ഥയാണ് ആര്‍ക്കെങ്കിലും ഉള്ളതെങ്കില്‍ അവര്‍ ഭഗ്‌നാശരായിത്തീരേണ്ടതില്ല. അവശേഷിക്കുന്ന ദിനങ്ങളില്‍ നഷ്‌ടപ്പെട്ടെന്ന് തോന്നിയത് വീണ്ടെടുക്കാന്‍ ശ്രമിക്കുക. ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങാന്‍ (തൗബ) അവസരം കണ്ടെത്തുക. ``അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്.'' (39:53)
ഇസ്‌ലാം നിശ്ചയിച്ച ആരാധനാകര്‍മങ്ങള്‍ വ്യക്തിപരമായ വിശുദ്ധിക്കും മോക്ഷത്തിനും വേണ്ടിയാണ്. അതോടൊപ്പം സമൂഹനന്മയും അതില്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. റമദാന്‍ മാസത്തിലെ വ്രതാനുഷ്‌ഠാനം അവസാനിപ്പിക്കുന്നത് മറ്റൊരു അനുഷ്‌ഠാനത്തിലൂടെയാണ്. അഥവാ സകാതുല്‍ ഫിത്വ്‌ര്‍. ഫിത്വ്‌ര്‍ എന്നാല്‍ വ്രതസമാപനമെന്നാണര്‍ഥം. സകാത്ത് സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ട ഒരു കര്‍മമാണ്. എന്നാല്‍ ഫിത്വ്‌ര്‍ സകാത്ത് വ്യക്തിക്കുള്ള സകാത്താണ്. നബി(സ) അതിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്: ``അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന് വന്നുപോയ പിഴവുകളില്‍ നിന്ന് അവനെ ശുദ്ധീകരിക്കാനും പാവങ്ങള്‍ക്ക് ആഹാരത്തിനുമായി റസൂല്‍(സ) ഫിത്വ്‌ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു.'' (അബൂദാവൂദ്). റമദാനിന്റെ അവസാനത്തെ പകല്‍ അസ്‌തമിക്കുന്നതോടെയാണ് സകാത്തുല്‍ഫിത്വ്‌ര്‍ നിര്‍ബന്ധമായിത്തീരുന്നത്. സൗകര്യത്തിനായി ഒന്നോ രണ്ടോ ദിവസം മുന്‍പായി അത് നല്‍കുകയും ചെയ്യാം.
ഓരോ വിശ്വാസിയും ഒരു മാസം നോമ്പെടുത്ത നിര്‍വൃതിയില്‍, സകാതുല്‍ ഫിത്വ്‌റും നല്‍കി, നേരം പുലരുന്നത് ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുപ്രഭാതത്തിലേക്കാണ്. അതായത് ഈദുല്‍ഫിത്വ്‌റിന്റെ ആഘോഷത്തിലേക്ക്. ഈദ് എന്നാല്‍ ആഘോഷമെന്നാണര്‍ഥം. വ്രത സമാപനത്തിലുള്ള ആഘോഷമാണ് ഈദുല്‍ഫിത്വ്‌ര്‍. ഒത്തുചേര്‍ന്ന് ആഹ്ലാദം പങ്കിടുക, ആനന്ദത്തോടെ ആഘോഷിക്കുക; ഇത് മനുഷ്യപ്രകൃതിയാണ്. മനുഷ്യ പ്രകൃതിയുടെ താല്‍പര്യങ്ങള്‍ ഇസ്‌ലാം നിരാകരിക്കുന്നല്ല; നിയന്ത്രിച്ചിട്ടേയുള്ളൂ. ആഘോഷവും അങ്ങനെത്തന്നെ.
ആഘോഷങ്ങള്‍ക്ക് മനുഷ്യനോളം പഴക്കമുണ്ട്. മതകീയവും രാഷ്‌ട്രീയവും പ്രാദേശികവുമായ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ ഇന്നും നിലവിലുണ്ട്. ആഘോഷവേളകള്‍ അതിരുവിടാറുള്ള വേദിയായി പലപ്പോഴും കാണാറുണ്ട്. ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കുക എന്നത് മനുഷ്യസഹജമാണ്. മാനുഷിക ബന്ധങ്ങള്‍ക്ക് വില കല്‍പിക്കാത്ത, ലഹരിക്കടിമപ്പെടുന്ന കൂത്താട്ടങ്ങള്‍ നിറഞ്ഞ നിരവധി ആഘോഷങ്ങള്‍ സമൂഹത്തിലുണ്ട്. മതകീയ ആഘോഷങ്ങളെങ്കില്‍ വിഗ്രഹാരാധനയ്‌ക്കും അന്ധവിശ്വാസനിബദ്ധമായ നിരവധി കാര്യങ്ങള്‍ക്കും അത് വേദിയൊരുക്കുന്നു. പല ആഘോഷങ്ങളും ഉത്സവമായി മാറുന്നു. കൊട്ടും കുരവയും ഘോഷങ്ങളും ആനയും അമ്പാരിയും കരിമരുന്നും പിന്നെ വൈവിധ്യമാര്‍ന്ന കച്ചവടങ്ങളും ആള്‍ക്കൂട്ടവും. ഇതാണ് എക്കാലത്തും ഉത്സവങ്ങളുടെ മുഖമുദ്ര. അതിനിടയിലേക്ക് രാവുപകല്‍ ഭേദമില്ലാതെ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ജനം ഒഴുകുന്നു. ബഹളമയമായ ഉത്സവപ്പറമ്പുകളുടെ അധോഭാഗത്ത് നടക്കുന്നതാകട്ടെ മാനവികതയ്‌ക്ക് പോലും നിരയ്‌ക്കാത്ത അധാര്‍മികതകള്‍!
മുഹമ്മദ് നബി(സ) അനുചരന്മാരുമൊത്ത് മദീനയിലെത്തിയ ചരിത്രപ്രസിദ്ധമായ ഹിജ്‌റ. മദീനയില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍, പലായനം ചെയ്‌ത് എത്തിച്ചേര്‍ന്ന മുഹാജിറുകളും അവര്‍ക്ക് തങ്ങളുടെ പാതിപകുത്തു കൊടുത്ത് സഹായമൊരുക്കിയ അന്‍സ്വാറുകളും ചേര്‍ന്ന് ഒരു മുസ്‌ലിം ഉമ്മത്ത് രൂപപ്പെട്ടു. അവിടെ നിലനിന്നിരുന്ന സമൂഹങ്ങളില്‍ സാമ്പ്രദായികമായി നടന്നുപോന്നിരുന്ന ആഘോഷങ്ങളും ഉത്സവങ്ങളും ഉണ്ടായിരുന്നു. സഹജമായ താല്‍പര്യത്താല്‍, അതില്‍ പങ്കുകൊള്ളട്ടെയോ എന്ന് സ്വഹാബിമാര്‍ നബി(സ)യോട് അനുവാദം ചോദിച്ചു. നബി(സ) അതിനെപ്പറ്റി അന്വേഷിച്ചറിഞ്ഞു. അക്കാലത്തെ-എക്കാലത്തെയും-ആഘോഷങ്ങളിലെ പ്രധാന ആചാരങ്ങള്‍ ബഹുദൈവാരാധനാപരമായ ചടങ്ങുകളായിരുന്നു. മദ്യപാനമായിരുന്നു അതിന്റെ മറ്റൊരു പ്രധാനഘടകം. നബി(സ) തന്റെ അനുചരന്മാര്‍ക്ക് അത്തരം ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിനു പകരം രണ്ട് ആഘോഷസുദിനങ്ങള്‍ നിശ്ചയിച്ചു നല്‍കുകയുണ്ടായി. അവയാണ് ഈദുല്‍ഫിത്വ്‌റും ഈദുല്‍ അദ്‌ഹായും.
ആഘോഷങ്ങള്‍ക്ക് മാന്യതയുടെയും മാനവികതയുടെയും മാനങ്ങള്‍ നല്‍കിയത് ഇസ്‌ലാമാണ്.എല്ലാത്തരം ബന്ധങ്ങളും മറന്നാടുന്ന ആഘോഷ-ഉത്സവരീതികള്‍ക്ക് പകരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു അവസരമായി ആഘോഷങ്ങളെ ഇസ്‌ലാം പരിവര്‍ത്തിപ്പിച്ചു. സ്രഷ്‌ടാവിനെ മറന്നുകൊണ്ടുള്ള ഒരാഘോഷവും അംഗീകരിക്കാവതല്ല. പെരുന്നാള്‍ സുദിനത്തിന്റെ സുവിശേഷം ശ്രവിക്കുന്ന മാത്രയില്‍ വിശ്വാസി പറയുന്നു; അല്ലാഹു അക്‌ബര്‍. സ്രഷ്‌ടാവായ അല്ലാഹുവാണ് അത്യുന്നതന്‍. അവന്റെ താല്‌പര്യങ്ങള്‍ക്ക് വിരുദ്ധമായി താന്‍ യാതൊന്നിനും പ്രാമുഖ്യം കാണിക്കില്ല എന്ന വിളംബരം.
ഈദ് പ്രോഗ്രാമുകളുടെ പ്രഥമസംരംഭം ആരാധനതന്നെ. ആബാലവൃദ്ധം ഒത്തുചേരുന്നു. നമസ്‌കരിക്കുന്നു. ഉപദേശം ശ്രദ്ധിക്കുന്നു. ആശംസകള്‍ കൈമാറുന്നു. ബന്ധങ്ങള്‍ പുതുക്കുന്നു. സ്രഷ്‌ടാവുമായുള്ള ബന്ധവും ഒപ്പം സാഹോദര്യവും കുടുംബബന്ധവും എല്ലാം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചേര്‍ക്കുന്നു. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ തിരക്കുപിടിച്ച മനുഷ്യര്‍ എല്ലാം താല്‍ക്കാലികമായി മാറ്റിവയ്‌ക്കുന്നു. വീട്ടിലേക്ക് എത്തിച്ചേരുന്നു. തന്റെ പിഞ്ചോമന മക്കള്‍, ഭാര്യമാര്‍, നിര്‍ബന്ധിതമായിട്ടാണെങ്കിലും അകന്നുകഴിയേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന വിഷമതകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍.... ഈ ബന്ധമാണ് പെരുന്നാളാഘോഷത്തിന്റെ രണ്ടാമത്തെ ഘടകം. പുത്തനുടുപ്പുകളും മികച്ച ആഹാരങ്ങളും അനാവശ്യമല്ലാത്ത വിനോദങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. അശരണരായി, ശയ്യാവലംബികളായി കഴിയുന്നവരെ ചെന്നുകണ്ട് ആഘോഷഹര്‍ഷം അവര്‍ക്കെത്തിക്കുന്നു. ഇങ്ങനെയാണ് സമൂഹത്തിന്റെ രചനാത്മകമായ ആഘോഷം ഇസ്‌ലാം കാണിച്ചുതന്നത്.
ആഘോഷം നിശ്ചയിച്ച പശ്ചാത്തലം പോലും ചിന്തോദ്ദീപകമാണ്. മഹാന്മാരുടെ ജനനദിനങ്ങളോ ചരമദിനങ്ങളോ ആണ് പലസമൂഹങ്ങളിലും ആഘോഷത്തിന്റെ സമയം. ശവകുടീരങ്ങളാണ് പലതിന്റെയും വേദി. എന്നാല്‍ ത്യാഗനിര്‍ഭരമായ രണ്ട് ആരാധനാകര്‍മങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്‌ലാം ഈദുകള്‍ നിശ്ചയിച്ചത്. ഒന്ന് റമദാനിലെ വ്രതം. മറ്റേത് ദുല്‍ഹിജ്ജയിലെ ഹജ്ജ് കര്‍മം. വ്രതസമാപനമായി കടന്നുവന്ന ഈദുല്‍ഫിത്വ്‌റാണ് നമ്മുടെ മുന്നിലുള്ളത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ അവസ്ഥ ആഘോഷവേളയില്‍ അവഗണിക്കരുത്. അതിനു വേണ്ടിയാണ് `നോമ്പുപെരുന്നാളി'നോടനുബന്ധിച്ച് സകാതുല്‍ഫിത്വ്‌റും `ഹജ്ജുപെരുന്നാളി'നോടനുബന്ധിച്ച് ബലികര്‍മവും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയത്.
പെരുന്നാളിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന് അധികപേരും തയ്യാറാകുന്നില്ല. കേവല ചടങ്ങുകളായി എല്ലാം നടത്തിത്തീര്‍ക്കുന്നു. സാമ്പത്തിക സുസ്ഥിതിയും സുഭിക്ഷിതയും മൂലം `നമുക്ക് പെരുന്നാളാണ്' എന്ന പ്രയോഗം പോലും അസ്ഥാനത്തായിരിക്കുന്നു. ഇതരസമൂഹങ്ങളെ അനുകരിച്ച് പടക്കവും പൂത്തിരിയും മറ്റുമായി പെരുന്നാളിനെ വഴിതിരിച്ചുവിടുന്നു ചിലര്‍. എല്ലാവരും കുടുംബത്തില്‍ ഒത്തുചേരുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പെരുന്നാളിന് `ടൂര്‍' സംഘടിപ്പിക്കുക എന്നത് ഇന്ന് വ്യാപകമായിരിക്കുകയാണ്!
ഇതര സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനുള്ള അവസരമായി ഈദ് സുദിനങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്. മതനിരപേക്ഷ ഭാരതത്തില്‍ പരസ്‌പരം മനസ്സിലാക്കുക, ഉള്‍ക്കൊള്ളുക എന്നത് അനിവാര്യമാണ്. മതവിശ്വാസികള്‍ തമ്മിലെ സൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍പോലും ഈദുല്‍ഫിത്വ്‌ര്‍ എന്നതിന് `റംസാന്‍' എന്നാണ് ഇന്നും ഉപയോഗിക്കുന്നത്. ചാന്ദ്രമാസങ്ങളിലെ ഒരു മാസമാണ് `റംസാന്‍' എന്നും റമദാനിനു ശേഷമുള്ള ആഘോഷം ഈദുല്‍ഫിത്വ്‌ര്‍ ആണെന്നുമുളള സാമാന്യജ്ഞാനമെങ്കിലും ശരാശരി കേരളീയനു പകര്‍ന്നുനല്‍കാന്‍ ഈയവസരം ഉപയോഗപ്പെടട്ടെ. വ്രതനിര്‍വൃതിയോടെ ഈദുല്‍ ഫിത്വ്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുക. എല്ലാവര്‍ക്കം ഈദുല്‍ഫുത്വ്‌ര്‍ ആശംസകള്‍. അല്ലാഹു അക്‌ബര്‍... വലില്ലാഹില്‍ഹംദ്.
മരപ്പൊത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കപ്പെട്ട ശ്രീജ എന്ന കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത നിങ്ങള്‍ മറന്നിട്ടുണ്ടാകില്ല. ക്രൂരമായി ബലാല്‍സംഗം ചെയ്‌തു കൊന്ന ശേഷം ആ കുഞ്ഞിനെ മരപ്പൊത്തില്‍ ഒളിപ്പിക്കുകയായിരുന്നു. സ്‌ത്രീപീഡനത്തെക്കുറിച്ച് ഉയരുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഈ വാര്‍ത്ത നമ്മെ ഏറെ നൊമ്പരപ്പെടുത്തുകയുണ്ടായി. പക്ഷെ, ഈ സംഭവത്തിലെ ഇരയെപ്പോലെ തന്നെ നമ്മെ ഞെട്ടിക്കേണ്ടതാണ് കൃത്യം ചെയ്‌ത പ്രതിയും; വെറും പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള ബാലനാണ് ഈ കേസ്സിലെ പ്രതി. ഇത്രയും കുഞ്ഞു പ്രായത്തില്‍ അവന്റെ ഹൃദയം കടുത്തുപോയത് എന്തെന്ന ചിന്ത നമ്മെ ആകുലപ്പെടുത്തേണ്ടതില്ലേ?
കേരളത്തില്‍ സ്‌ത്രീപീഡനമടക്കമുള്ള കേസ്സുകളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പ്രതിചേര്‍ക്കപ്പെടുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഒട്ടേറെ ലൈംഗിക പീഡന കേസുകളില്‍ പന്ത്രണ്ടു മുതല്‍ പതിനാറു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ ഇതിനകം കേരളത്തില്‍ പിടിയിലാകുകയുണ്ടായി. ഇങ്ങനെ പിടിക്കപ്പെട്ട കുട്ടികള്‍ നല്‍കിയ മൊഴികളാണ് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടത്. അവരുടെ വീട്ടിലെ സാഹചര്യവും മാതാപിതാക്കളുടെ അശ്രദ്ധയുമാണ് അവരെ കുഞ്ഞുനാളിലെ കുറ്റവാളികളാക്കിയത് എന്ന് അത്തരം മൊഴികളില്‍ വായിച്ചെടുക്കാം.
സ്‌കൂള്‍ വിട്ടുപോകുന്ന കൊച്ചു പെണ്‍കുട്ടിയെ പൂ പറിച്ചു കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ബാലന്‍ പൊലീസിനോട് പറഞ്ഞത്, വീട്ടില്‍ പിതാവ് കൊണ്ടുവെച്ച നീലച്ചിത്രങ്ങളില്‍ നിന്നാണ് ലൈംഗിക കാര്യങ്ങള്‍ കണ്ടുപഠിച്ചത് എന്നാണ്. ഇവിടെ ഈ പിതാവല്ലേ യഥാര്‍ഥ പ്രതി? സ്വന്തം മക്കള്‍ കാണെ വഴിവിട്ട ബന്ധങ്ങള്‍ പുലര്‍ത്തുന്ന മാതാപിതാക്കള്‍ പിന്നീട് മക്കളും ആ വഴിക്കു വരുന്നതില്‍ വിലപിച്ചിട്ടു കാര്യമുണ്ടോ? പെണ്‍കുട്ടികള്‍ക്ക് കൗമാരത്തില്‍ സംഭവിക്കുന്ന ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ച് അച്ഛനമ്മമാര്‍ ബോധവാന്മാരാകുന്ന പോലെ, ആണ്‍കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല.
``അവള്‍ പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന പെണ്ണാണ്'' എന്ന ഒരുള്‍ക്കിടിലം പെണ്‍മക്കളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ പുലര്‍ത്തുമ്പോള്‍ ``അവന്‍ ഒരാണല്ലേ'' എന്ന ധൈര്യവും ആത്മവിശ്വാസവുമാണ് ആണ്‍കുട്ടികളുടെ കാര്യത്തില്‍. ചീത്തപ്പേരുണ്ടാക്കുന്നതും ഭാവിയില്‍ സ്വന്തം ജീവിതം തകര്‍ക്കുന്നതുമായ ഒട്ടേറെ അപകടങ്ങളില്‍ ചെന്നുചാടാനുള്ള സാധ്യതകള്‍ കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കു മുന്നിലുണ്ടെന്ന യാഥാര്‍ഥ്യം മാതാപിതാക്കാള്‍ മറന്നുപോകുകയാണ്.
ഹൈസ്‌കൂള്‍ പ്രായത്തില്‍ എത്തുമ്പോഴേക്കും ആണ്‍കുട്ടികള്‍ക്ക് കണക്കിലധികം സ്വാതന്ത്ര്യം വകവെച്ചു കിട്ടുന്നുണ്ട്. മലബാറിലെ കുടുംബങ്ങളില്‍ ഇതു കൂടുതലാണ്. പിതാവ് വീട്ടിലില്ലാത്ത പ്രവാസി കുടുംബങ്ങളില്‍ മിക്കവാറും പതിമൂന്നു വയസ്സോടെ ആണ്‍കുട്ടികളുടെ മേലുള്ള പിടുത്തം വിട്ടുപോകുന്നു. സന്ധ്യ പിന്നിട്ടാലും അവര്‍ കൂടണയാറില്ല. അവര്‍ ആരോടൊക്കെ കൂട്ടുകൂടുന്നു, ബന്ധപ്പെടുന്നു, ചങ്ങാത്തം സ്ഥാപിക്കുന്നു എന്നൊന്നും വീട്ടുകാര്‍ അന്വേഷിക്കുന്നില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ മുതിര്‍ന്ന യുവാക്കളുമായി ചങ്ങാത്തം കൂടുമ്പോള്‍ പോലും വീട്ടുകാര്‍ അതില്‍ അസ്വാഭാവികത കാണാറില്ല. വീട്ടില്‍ പല സഹായങ്ങളുമായി, സ്‌നേഹം നടിച്ചു അടുത്തുകൂടുന്ന മുതിര്‍ന്നവര്‍ ഈ കുട്ടികളെ എങ്ങോട്ടു കൂട്ടിക്കൊണ്ടുപോയാലും, അവരോടൊപ്പം രാത്രികാലങ്ങള്‍ ചെലവഴിച്ചാല്‍ പോലും സംശയിക്കാത്ത അമ്മമാര്‍ പിന്നീട്, അവരില്‍ സ്വഭാവ വൈകൃതങ്ങള്‍ ഉറച്ചു കഴിഞ്ഞ ശേഷം കരഞ്ഞതു കൊണ്ടു കാര്യമുണ്ടോ?
കൗമാര പ്രായക്കാരായ ആണ്‍കുട്ടികളുടെ കൈയില്‍ പണം വന്നു ചേരുമ്പോള്‍, അതിന്റെ വഴിയേതെന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചു ഉറപ്പുവരുത്താറില്ല. കുടുംബത്തില്‍ പ്രാരാബ്‌ധമൊന്നുമില്ലാത്ത കുട്ടികള്‍ ചെറുപ്രായത്തില്‍ തൊഴിലെടുക്കാന്‍ താല്‌പര്യം കാണിക്കുമ്പോള്‍, പണം നേടാന്‍ വ്യഗ്രത കാട്ടുമ്പോള്‍, അവരെ സൂക്ഷ്‌മമായി നിരീക്ഷിക്കാറില്ല. സ്രോതസ്സ് എന്തെന്നന്വേഷിക്കാതെ കുട്ടികള്‍ കൊണ്ടുവരുന്ന പണത്തില്‍ നിങ്ങളും പങ്കുപറ്റുകയാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് അവരെ ശാസിക്കാനുള്ള അര്‍ഹത നഷ്‌ടപ്പെടുമെന്ന് മറക്കേണ്ട.
ബാലപീഡനങ്ങളെക്കുറിച്ച് രാജ്യത്ത് നടന്നിട്ടുള്ള പഠനങ്ങളിലെല്ലാം, പെണ്‍കുട്ടികളെ പോലെയോ അതില്‍ കൂടുതലോ ആണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളാലും അയല്‍ക്കാരാലും അധ്യാപകരാലുമൊക്കെ പീഡനത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ സാമൂഹ്യ വിരുദ്ധരോ പലതരം മനോവൈകല്യങ്ങളുടെ ഉടമകളോ ആയിമാറുന്നു. ഇത്തരം കുട്ടികള്‍ ഭാവിയില്‍ പീഡകരായും മാറിയേക്കാമെന്ന് മനശ്ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പു നല്‌കുന്നുണ്ട്.
പെണ്‍കുട്ടികള്‍ വഴിതെറ്റിക്കപ്പെടുകയും അവരുടെ ചാരിത്ര്യശുദ്ധി കളങ്കപ്പെടുകയും ചെയ്യുന്ന പോലെ പ്രധാനമാണ് ആണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതും അക്രമോത്സുകരായിത്തീരുന്നതും. പെണ്‍പീഡനത്തേക്കാള്‍ കുറേക്കൂടി സാമൂഹ്യ പ്രതിഫലനങ്ങള്‍ സൃഷ്‌ടിക്കുന്നതും ആണ്‍കുട്ടികളില്‍ വളരുന്ന അക്രമ മനോഭാവമായിരിക്കും. അതിനാല്‍, നമ്മുടെ ആണ്‍കുട്ടികളെ കുറിച്ച് ഉറക്കെ ആലോചിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണരേണ്ടിയിരിക്കുന്നു.