Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

ബുധനാഴ്‌ച, ഡിസംബർ 14, 2011

പുസ്തകമേളയില്‍ വിജ്ഞാനലോകത്തിന്‍െറ വാതില്‍ തുറന്നിട്ട് ഐ.പി.എച്ച് സ്റ്റാള്‍ !!

ദോഹ:  ദോഹ എക്സിബിഷന്‍ സെന്‍ററില്‍ നടന്നുവരുന്ന  22ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ കോഴിക്കോട് ആസ്ഥാനമായ  ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസിന്‍െറ (ഐ.പി.എച്ച്) സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.  പ്രവാസി മലായാളിയുടെ വായനാലോകം സമ്പന്നമാക്കാനുതകുന്ന വിവിധ വിഷയങ്ങളിലുളള നിരവധി പുസ്തകങ്ങളാണ് സ്റ്റാളിലുളളത്. ഇന്ത്യയില്‍ നിന്ന്  മേളയില്‍പങ്കെടുക്കുന്ന ഏക പ്രസാധനാലയം കൂടിയാണ് ഐ.പി.എച്ച്.
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതര്‍ രചിച്ച വിവിധ വിഷയങ്ങളിലുളള  ഗ്രന്ഥങ്ങള്‍ മുതല്‍ ആധുനികലോകത്തിന്‍െറ വര്‍ത്തമാനം വരെ  ചര്‍ച്ച ചെയ്യുന്ന മുന്നൂറിലധികം ഗ്രന്ഥങ്ങളാണ്  നമ്പര്‍ ബി. 68 ല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ വില്‍പ്പനക്കുള്ളത്.  20ാം  നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ അബുല്‍ അഅ്ല മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, പത്താന്‍കോട്ടിലെ പ്രഭാഷണങ്ങള്‍, ഇസ്ലാംമതം തുടങ്ങിയ ഗ്രന്ഥങ്ങളും ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍  ഡോ. യൂസുഫുല്‍ ഖറദാവിയുടെ  ആധുനിക വിഷയങ്ങളിലുള്ള  രചനകളും സ്റ്റാളില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഐ.പി.എച്ച് പ്രസിദ്ധീകരിച്ച രാം പുരിയാനിയുടെ ‘വര്‍ഗീയ രാഷ്ട്രീയം: മിത്തും യാഥാര്‍ത്ഥ്യവും',  രവീന്ദ്രന്‍ രാവണേശ്വരം എഴുതിയ ‘കാവിപ്പശു',  ടി.കെ. അബ്ദുല്ലയുടെ ‘ഇഖ്ബാലിനെ കണ്ടെത്തല്‍’,  ബാബു ഭരദ്വാജിന്‍െറ  ‘പ്രവാസിയുടെ വഴിയമ്പലങ്ങള്‍’, പി.കെ ബാലക്യഷ്ണന്‍െറ ‘വേറിട്ട ചിന്തകള്‍',  ബഷീര്‍ എഴുത്തിന്‍െറ അറകള്‍, മാപ്പിള ഖലാസി കഥപറയുന്നു,  ഖുര്‍ആന്‍ ബോധനം,  തുടങ്ങിയവയും സ്റ്റാളിലെ പുസ്തക ശേഖരത്തിലുണ്ട്.
 ഇമാം ഗസ്സാലി,  ഇസ്സത്ത് ബെഗോവിച്ച്,  സയ്യിദ് സാബിഖ്, കെ.സി അബ്ദുല്ല മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്,  വാണിദാസ് എളയാവൂര്, ടി.കെ ഉബൈദ്, കെ.ജി രാഘവന്‍ നായര്‍ തുടങ്ങിയവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ഹദീസ് വിശദീകരണങ്ങള്‍ , ഫിഖ്ഹ് ഗ്രന്ഥങ്ങള്‍, ചരിത്രം, ബാലസാഹിത്യം, ജീവചരിത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങളിലുളള പുസ്തകങ്ങളും ലഭ്യമാണ്.   30 ശതമാനം വരെ വിലക്കിഴിവുമുണ്ട്.
 ഇസ്ലാമിക പ്രഭാഷണങ്ങളുടെ സി.ഡികള്‍, ഡി.വി.ഡികള്‍ എന്നിവയുടെ ശേഖരവും മാധ്യമം,  പ്രബോധനം, ആരാമം,  തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നാട്ടില്‍ ലഭ്യമാക്കാനുളള സൗകര്യവും സ്റ്റാളില്‍ ലഭ്യമായിരിക്കും. ഉദ്ഘാടന ദിവസം ഖത്തര്‍ കലാ, സാംസ്കാരിക, പൈതൃക  വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബുദുല്‍ അസീസ് അല്‍ കുവാരി ഐ.പി.എച്ച് സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത