Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

ഞായറാഴ്‌ച, ഫെബ്രുവരി 26, 2017

ഇണയെ സന്തോഷിപ്പിക്കാനുള്ള വഴികൾ ?


ഇണയെ സന്തോഷിപ്പിക്കുന്നതിന് അവളുടെ പ്രകൃതം തിരിച്ചറിയുക വളരെ പ്രധാനമാണ്. അനുരാഗ വായ്‌പോടെ അവളുടെ പേര് വിളിക്കുക. പെണ്ണുങ്ങളടേത് ഒരു പ്രത്യേക പ്രകൃതമാണ്. അത് തിരിച്ചറിഞ്ഞ് അവളോട് പെരുമാറിയാല്‍ ആ ഹൃദയം നമ്മുടെ കയ്യിലൊതുങ്ങും. പ്രണയാതുരതയോടെ സരസമായി പെരുമാറുന്ന ഒരു ഭര്‍ത്താവിനെ അവള്‍ എപ്പോഴും കിനാവ് കാണുന്നു. പ്രവാചകന്‍, ആയിശ (റ) യെ വിളിക്കുമ്പോള്‍ പേര് ചുരുക്കി 'യാ ആയിശ്'. എന്നും ചിലപ്പോള്‍ അവരെ 'യാ ഹൂമൈറ' എന്നും വിളിക്കാറുണ്ടായിരുന്നുവെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പറയുന്നുണ്ട്. 'ഹൂമൈറാഅ്' എന്നാല്‍ വെളുത്ത് ചുവന്ന് തുടുത്ത സുന്ദരിക്കുട്ടി എന്നാണര്‍ത്ഥം.

നിങ്ങളുടെ സാമീപ്യം അവള്‍ക്ക് അനുഭവവേദ്യമാക്കുക. അവരോടൊത്ത് ഉല്ലാസയാത്രകള്‍ നടത്തുക. പ്രവാചകന്‍ വീട് വിട്ട് പുറത്തുപോകുമ്പോള്‍ ഭാര്യമാരെ കൂടെ കൂട്ടാറുണ്ടായിരുന്നുവെന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് കൊണ്ടായിരുന്നു അവിടുന്ന് കൂടെ കൂട്ടേണ്ടവരെ നിശ്ചയിച്ചിരുന്നത്. അങ്ങിനെ ഒരു തവണ നറുക്കെടുപ്പില്‍ ആയിശക്കും ഹഫ്‌സക്കും ഒരുമിച്ച് അവസരം ലഭിച്ചു. രാത്രി പ്രവാചകന്‍ മിക്കവാറും ആയിശയോടൊത്തായിരിക്കും ചിലവഴിക്കുക. ഇത് നിരീക്ഷിച്ച ഹഫ്‌സ ആഇശയോട്(റ) ഒട്ടകങ്ങള്‍ പരസ്പരം മാറിയാത്ര ചെയ്യാന്‍ അനുവാദം ചോദിച്ചു. അങ്ങിനെ രാത്രിയായപ്പോള്‍ പ്രവാചകന്‍ ആഇശ(റ) വിന്റെ വാഹനത്തിനരികിലെത്തി. അതിന്‍മേല്‍ ഹഫ്‌സയായിരുന്നു ഉണ്ടായിരുന്നത്. യാത്ര തീരുവോളം പ്രവാചകന്‍ അവരോടൊത്ത് സഞ്ചരിച്ചു. ആയിശാക്ക് ആ അവസരം നഷ്ടമാവുകയും ചെയ്തു. പ്രവാചകനും ആയിശ(റ)വും നടത്തിയ ഓട്ട മത്സരം പ്രശസ്തമാണല്ലൊ, ആദ്യതവണ ആഇശ(റ) ജയിച്ചു. (പ്രവാചകന്‍ തോറ്റുകൊടുത്തു). കാലങ്ങള്‍ കഴിഞ്ഞ് ആഇശ(റ)വിന് ശരീരവളര്‍ച്ച കൂടിയ സമയത്ത് നടത്തിയ മത്സരത്തില്‍ പ്രവാചകന്‍ ജയിച്ചപ്പോള്‍ അവിടുന്ന് ആഇശ(റ) വോട് ഇങ്ങിനെ പറഞ്ഞു, 'ഇത് പണ്ടത്തെ പരാജയത്തിന് പകരമാണ്'.

ഇണയെ എപ്പോഴും തൃപ്തിയാക്കാന്‍ ശ്രമിക്കുക. അവളില്‍ സുരക്ഷിതത്വത്തിന്റെ വികാരം നിറക്കുക. ആഇശ(റ) പ്രവാചകനോട് ചിലപ്പോള്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. അത്തരം സമീപനങ്ങളെ അവിടുന്ന് അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു. ഒരിക്കല്‍ ഒരു കാര്യത്തില്‍ പ്രവാചകനും ആയിശക്കുമിടയില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ അബൂ ഉബൈദത്തുല്‍ ജറാഫിനെ പ്രവാചകന്‍ നിര്‍ദേശിച്ചു. ആഇശ(റ) അദ്ദേഹം അതിന് കൊള്ളില്ല എന്ന് പറഞ്ഞു. എന്നാല്‍ ഉമര്‍(റ) ആയിക്കോട്ടെ എന്ന് പറഞ്ഞു. ഉമറിനെ ഞാന്‍ ഭയക്കുന്നുവെന്ന് ആഇശ(റ) വിന്റെ വിയോജനക്കുറിപ്പ്. എന്നാല്‍ അബൂബക്കറായാലോ. ആഇശ(റ) അതിന് സമ്മതിച്ചു.

ഭര്‍ത്താക്കന്മാരിലധികവും തങ്ങളുടെ ഭാര്യമാരുടെ ചിന്തകളെയും ആവിഷ്‌കാരങ്ങളെയും വിലമതിക്കാത്തവരാണ്. പ്രശംസിക്കില്ലെന്ന് മാത്രമല്ല ഇകഴ്ത്തുന്നതില്‍ തല്‍പരരുമാണവര്‍. ഇത് നന്നല്ല. പ്രവാചകനേക്കാള്‍ മഹത്വമുള്ളവരല്ലല്ലൊ നാമാരും. ഒരു സംഭവം നോക്കൂ. ഒരിക്കല്‍ അവിടുന്ന് യാത്രയില്‍ നിന്ന് മടങ്ങുകയായിരുന്നു. ആഇശ(റ) പറഞ്ഞു. 'അപ്പോള്‍ ഞാന്‍ കൊച്ചുമുറിയില്‍ ഇരിക്കുകയായിരുന്നു'. നബി(സ) പെട്ടെന്ന് അകത്തേക്ക് വന്നു. അവിടെ ഒരു മറയുണ്ടായിരുന്നു. കാറ്റില്‍ അതൊന്നുലഞ്ഞു. അവിടുന്ന് ചില കളിപ്പാട്ടങ്ങള്‍ അവിടെ കണ്ടു. നബി(സ) ചോദിച്ചു : 'ആയിശാ ഇതെന്താണ??'്. 
ആഇശ(റ) : അത് എന്റെ പെണ്‍മക്കളാണ്. 
നബി(സ) : അവയുടെ നടുവില്‍ എന്താണ്?
ആഇശ(റ) : അതൊരു കുതിരയാണ'.
നബി(സ) : ഈ ചിറക്കുകള്‍ കുതിരയുടെതാണോ..?
ആഇശ(റ) : അതെ.
നബി(സ) : കുതിരക്ക് ചിറകോ?
ആഇശ(റ) : സുലൈമാന്‍ നബിക്ക് ചിറകുകളുള്ള കുതിരയുണ്ടായിരുന്നത് നിങ്ങള്‍ കേട്ടിട്ടില്ലെ..?
ഇത് കേട്ട പ്രവാചകന്‍ പല്ലുകള്‍ തെളിഞ്ഞു കാണും വിധം ചിരിച്ചു.

ഇണയെ ആശ്വസിപ്പിക്കുകയും കണ്ണീര് തുടക്കുകയും ചെയ്യുക. അവളുടെ വൈകാരിക തലങ്ങളെ കൃത്യമായി വായിച്ചെടുക്കുക. അവളുടെ വിഷമങ്ങളില്‍ പങ്ക് ചേരുക, ഒരിക്കല്‍ സ്വഫിയ്യ (റ) പ്രവാചകന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു. അവരുടെ യാത്രാ വാഹനം വളരെ പതുക്കെയായിരുന്നു സഞ്ചരിച്ചത്. 'എന്നെ വേഗത കുറഞ്ഞ വാഹനത്തില്‍ കയറ്റി' എന്ന് കരഞ്ഞ് കൊണ്ട് ആ പ്രവാചക പത്‌നി പരിഭവം പറഞ്ഞു. നബി(സ) സ്വഫിയ്യയുടെ അടുത്ത് ചെന്ന് ആ കണ്ണുനീര്‍ തുടച്ച് അവരെ ആശ്വസിപ്പിച്ചു.
കടപ്പാട്:- ഡോ. സമീര്‍ യൂനുസ് (islamonlive)
(courtesy: the way of truth)

ജ്യോത്സ്യന്മാരെ സമീപിക്കുന്നവരെ കുറിച്ച് ?

നബിയുടെ ഒരു ഭാര്യയിൽ നിന്ന് നിവേദനം, നബി (സ) പറഞ്ഞിരിക്കുന്നു : ” ആരെങ്കിലും ഭാവി പ്രവചിക്കുന്നവരെ സമീപിക്കുകയും വല്ലതും ചോദിക്കുകയും ചെയ്താൽ അയാളുടെ 40 ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. ”
( ഇമാം മുസ്‌ ലിം. അദ്ദേഹത്തിന്റെ. സ്വഹീഹിൽ. ഉദ്ധരിച്ചത്‌ )

ഹദീസിൽ കേവലം ഒരു ജ്യോൽസ്യൻ / ഗണിതക്കാരൻ എന്നിവരെ സമീപിച്ച്‌ എന്തെങ്കിലും ചോദിക്കുന്നതിന്റെ വിധിയാണു പറഞ്ഞിട്ടുള്ളത്‌. അങ്ങനെ ചെയ്താൽ അവന്റെ 40 ദിവസത്തെ നമസ്‌ കാരം അള്ളാഹുവിങ്കൽ സ്വീകരിക്കപ്പെടില്ല എന്ന് നബി (സ)
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാരിൽ ചിലർ ഇങ്ങനെ കൂടി ഒരു ഫത്‌വ നൽകിയതായിക്കാണാം, മാഗസിനുകളിലോ പത്രങ്ങളിലോ മറ്റോ വരുന്ന. ” ഈ ആഴ്ച്ചയിലെ ജോതിഷം ( വാരഫലം ) പോലുള്ള ലേഖനങ്ങൾ വായിക്കുന്നതും ഈ ഹദീസിന്റെ പരിധിയിൽ പെടും. കാരണം ഹദീസിൽ പറഞ്ഞത്‌ കേവലം ഭാവി അറിയാൻ ചോദിക്കുന്നത്‌ / വായിക്കുന്നതിന്റെ മാത്രം വിധിയാണു !!, …എന്നാൽ ഒരുവൻ അത്‌ അന്വേഷിക്കുകയും ഒപ്പം അതിൽ വിശ്വസിക്കുകയും കൂടി ചെയ്താലോ ?? അതിന്റെ വിധി വേറെയാണു , അവൻ ഇസ്ലാമിൽ നിന്ന് തന്നെ പുറത്ത്‌ പോകും !!!! ,
വിഷയത്തിന്റെ ഗൗരവം വ്യക്തമാണല്ലോ..?

ഇണയെ തെരഞ്ഞെടുക്കേണ്ടതെങ്ങനെ ?

ഏതൊരാളുടെയും ജീവിതത്തില്‍ ഒരേസമയം വലിയ പ്രതീക്ഷകളും ആവേശവും അതോടൊപ്പം ആശങ്കകളും ഉയര്‍ത്തുന്ന സന്ദര്‍ഭമാണ് ജീവിതപങ്കാളിയെത്തേടുന്ന ഘട്ടം. തന്റെ ജീവിതത്തിലേക്ക് താനതുവരെ കാണാത്ത പരിചയപ്പെടാത്ത ഒരാള്‍ കടന്നുവരുന്നതിനാല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് പരമ പ്രധാനമായ ഒരു സംഗതിയാണ്.

പക്ഷേ , ഇക്കാലത്ത് വ്യത്യസ്ത സാംസ്‌കാരിക പരിസരങ്ങളില്‍ ജീവിക്കുന്ന സമൂഹങ്ങളിലെ വ്യക്തികളെ സംബന്ധിച്ചിടത്തോളം വിവാഹാലോചനയുടെ നടപടി ക്രമങ്ങളില്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുന്നതായി മനസ്സിലാകുന്നു.
വിവാഹ ആലോചനയ്ക്കായി തയ്യാറെടുക്കുമ്പോള്‍ എന്തൊക്കെ ആവാം എന്തൊക്കെ ആയിരിക്കരുത് എന്നതാണ് ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്.

അനസ് (റ)ല്‍ നിന്ന് , മുഹമ്മദ് നബി(സ) പറഞ്ഞു: ഒരാള്‍ വിവാഹിതനാകുന്നതോടെ തന്റെ ദീനിന്റെ പാതി അവന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയുള്ള പാതിയില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.(ബൈഹഖി)
1. കൃത്യമായ കാഴ്ചപ്പാടുണ്ടായിരിക്കുക
നബി (സ) നമ്മെ പഠിപ്പിക്കുന്നത് എല്ലാ കര്‍മങ്ങളും അതിന്റെ ഉദ്ദേശ്യ ശുദ്ധിയനുസരിച്ചാണ് എന്നാണ്. വിവാഹം ഒരു കര്‍മമെന്ന നിലക്ക് അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ആശ്രയിച്ചാണ് പ്രതിഫലാര്‍ഹമാകുന്നത്. വിവാഹം ഒരു കളി തമാശയല്ല. അത് ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിന്റെ ഒരുതുടക്കമാണ്. രണ്ടു വിഭിന്ന തലത്തില്‍നിന്നുള്ള വ്യക്തികള്‍ കൂടുതല്‍ ഉത്തമമായതിലേക്ക് പരസ്പരം സ്‌നേഹം പങ്കുവെച്ച് മുന്നേറുന്നവരും പരിശ്രമിക്കുന്നവരുമാണ്.

2. അന്യോന്യം ആശയവിനിമയം ചെയ്യുന്നതില്‍ ദീനീകല്‍പന ലംഘിക്കരുത്
അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത്. അവന് നമ്മുടെ പ്രകൃതത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവനാണ്. അതിനാല്‍ മറ്റുള്ളവരുമായി ആശയവിനിമയംനടത്തുന്നതില്‍ പ്രത്യേകിച്ചും വിവാഹാലോചനയില്‍ ഇസ്‌ലാമിക മര്യാദ പാലിക്കേണ്ടതുണ്ട്. അവ്വിധം ചെയ്യുമ്പോള്‍ അതില്‍ അല്ലാഹുവിന്റെ അനുഗ്രഹവും ബര്‍കത്തും നമുക്കുറപ്പാക്കാം. കല്യാണാലോചനയുടെ ഭാഗമായി പെണ്‍കുട്ടിയുമായുള്ള കൂടിക്കാഴ്ച പെണ്ണിന്റെ രക്ഷിതാവിന്റെ സാന്നിധ്യത്തിലായിരിക്കണം നടത്തേണ്ടത്. അതൊരിക്കലും ചെക്കനും പെണ്ണും തനിച്ചുള്ളപ്പോഴോ ഉത്തരവാദിത്തപ്പെട്ടവരുടെ അസാന്നിധ്യത്തിലോ നടത്താന്‍ പാടുള്ളതല്ല.

3. താങ്കളുടെ തനിമയെ വ്യക്തമാക്കുക
കല്യാണാലോചനയുമായി ചെല്ലുമ്പോള്‍ ഏറ്റവുംനന്നായി എന്നാല്‍ തനിമ നിലനിര്‍ത്തി നിങ്ങളെ അവതരിപ്പിക്കുക. നിങ്ങളാരാണെന്നും താല്‍പര്യങ്ങളെന്തെന്നും വെളിപ്പെടുത്തുംവിധം സംസാരിക്കുക. കൃത്രിമത്വം വരുത്താതിരിക്കുക. മേക്കപ്പുകള്‍ ഒഴിവാക്കുക. നിറമുള്ള കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കുക. ഇതിനര്‍ഥം ഏറ്റവും നന്നായി ആളുകളെ ആകര്‍ഷിക്കും വിധം തയ്യാറെടുപ്പുവേണ്ടയെന്നല്ല. മറിച്ച് ഇല്ലാത്തത് കെട്ടിവെക്കാന്‍ ശ്രമിക്കരുത് എന്നുമാത്രമാണ്.

4. വഞ്ചനാത്മകമായി കാര്യങ്ങളെ അവതരിപ്പിക്കരുത്
വിവാഹാലോചനയില്‍ പലപ്പോഴും നടക്കുന്ന വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിവാഹാനന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്. അതിനാല്‍ നിങ്ങളുടെ സാമ്പത്തികനില, കുടുംബബന്ധം, ആരോഗ്യം, ജോലി , വിദ്യാഭ്യാസയോഗ്യത തുടങ്ങി അടിസ്ഥാനവിഷയങ്ങളില്‍ ഒരിക്കലും നുണപറയാതിരിക്കുക. നിങ്ങള്‍ പറയുന്നതിലും ചെയ്യുന്നതിലും തഖ്‌വ പുലര്‍ത്തുക. വിവാഹാലോചന നടത്തുന്ന കക്ഷികളെ തെറ്റുധരിപ്പിക്കാതെയും ചതിക്കാതെയും കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

5. വിവാഹാന്വേഷണം ഇന്റര്‍വ്യൂ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക
ഒരിക്കല്‍ വിവാഹാലോചനയുമായി വന്ന ചെക്കനും പെണ്ണിന്റെ കൂട്ടരും സംസാരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഏതാനും ചോദ്യാവലികള്‍ തയ്യാറാക്കിക്കൊണ്ടുവന്നു. ഇരു കൂട്ടര്‍ക്കും (ചെക്കനും പെണ്ണിനും) പരസ്പരം മനസ്സിലാക്കാന്‍ അത് വളരെ സഹായകരമായിരിക്കുമെന്നാണ് അവര്‍ കരുതിയത്. ചോദ്യങ്ങള്‍ ചോദിക്കാം പക്ഷേ അത് ഇന്റര്‍വ്യൂ ആകരുത്. എന്നല്ല, അത്തരം ചോദ്യാവലികള്‍ ആരുടെയും വ്യക്തിത്വത്തെ മുഴുവനായി വെളിപ്പെടുത്തുമെന്ന് കരുതുന്നത് മൗഢ്യമാണ്. കുറേ വിവരങ്ങളുടെ ശേഖരമല്ല വ്യക്തിത്വം. ഓര്‍ക്കുക! ബന്ധുക്കളുടെ കൂട്ടത്തിലായിരിക്കെ സംസാരിക്കുകയാണെങ്കില്‍ വ്യക്തിത്വം എളുപ്പം പിടികിട്ടും.

6. ഭാവി പങ്കാളിയെപ്പറ്റി അമിത സങ്കല്‍പങ്ങള്‍ നെയ്തുകൂട്ടരുത്
നിങ്ങളുടെ സങ്കല്‍പത്തിലെ പങ്കാളിയുമായി സാമ്യം തോന്നുന്നില്ലെന്ന് വിചാരിച്ച് വിവാഹാലോചനയുമായി വന്ന കൂട്ടരോട് സംസാരിക്കാന്‍ വിസമ്മതം കാണിക്കരുത്. എല്ലാം തികഞ്ഞ പങ്കാളിയെന്നൊന്നില്ല. ശരിയായ പങ്കാളിയാണ് പ്രായോഗികമാവുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ശരിയായ പങ്കാളിയെ ലഭിക്കാനാണ് നമ്മുടെ മനസ്സിനെ സജ്ജമാക്കേണ്ടത്. അതിനാല്‍ പൊക്കമുള്ളതോ, കുറിയതോ, മെലിഞ്ഞതോ, ഇരുണ്ടതോ എന്നിങ്ങനെ പങ്കാളിയെപ്പറ്റി ആലോചനക്കുള്ള മാനദണ്ഡം നിശ്ചയിക്കാതിരിക്കുക. ഇവയെ പറ്റെ അവഗണിക്കുക എന്നുമല്ല പറഞ്ഞതിനര്‍ഥം .മറിച്ച് എല്ലാറ്റിനുമുപരി ആകര്‍ഷകമായ സ്വഭാവ വൈശിഷ്ട്യത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നുചുരുക്കും. നമ്മിലാരുംതന്നെ എല്ലാംതികഞ്ഞവരില്ലെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.

7. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ ആലോചിച്ച് വിവാഹമുറപ്പിക്കുക
ഒരൊറ്റ കൂടിക്കാഴ്ചയില്‍തന്നെ പങ്കാളിയുമായി വിവാഹമുറപ്പിക്കാനായി സമ്മതം മൂളരുത്. അതേപോലെ തീരുമാനം അറിയിക്കാന്‍ ആഴ്ചകളെടുക്കരുത്. വളരെ ആലോചിച്ച് പങ്കാളിയുടെ ചുറ്റുപാടുകളും അവസ്ഥകളും എല്ലാം കൂട്ടിക്കിഴിച്ച് അനുയോജ്യമെന്ന് ഉറപ്പുവന്നാല്‍ മറുപടി 
കൊടുക്കുക.

8. കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും ചര്‍ച്ച ചെയ്യുക
പലപ്പോഴും പലരുടെയും വിവാഹാലോചനയില്‍ കാര്യമായി നടക്കാത്തതാണ് തന്റെ ബന്ധുജനങ്ങളുമായും ദീര്‍ഘനാളത്തെ സൗഹൃദം പുലര്‍ത്തുന്ന സുഹൃത്തുക്കളുമായുമുള്ള വിവാഹസംബന്ധിയായ ചര്‍ച്ചകള്‍. നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുള്ള അവര്‍ക്ക് എവ്വിധമുള്ള പങ്കാളിയാണ് നമുക്ക് അനുയോജ്യമായത് എന്നതിനെ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കാനാകും. ശരിയാണ് വിവാഹം കഴിക്കുന്നത് നിങ്ങളാണ്. പക്ഷേ, കുടുംബ ബന്ധുക്കള്‍ വിവാഹശേഷവും നിങ്ങളുടെ ബന്ധത്തില്‍ നിലകൊള്ളുന്നു. എല്ലാവരെയും പരിഗണിച്ചുവെന്നും അവരുടെ അഭിപ്രായങ്ങളെ കേട്ടുവെന്നും നമ്മുടെ നിലപാടു തറ വ്യക്തമാക്കിക്കൊണ്ടുതന്നെ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

9. ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിക്കുക
വിശ്വാസിക്ക് ഏതു നിര്‍ണായകവിഷയത്തിലും തീരുമാനമെടുക്കുംമുമ്പ് ശരിയായ വഴികാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നമസ്‌കാരത്തിലൂടെ അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടതുണ്ട്. അല്ലാഹുവിനു മാത്രമേ നമ്മുടെ നന്‍മയും തിന്‍മയും ആത്യന്തികമായി അറിയാനാകുകയുള്ളൂ. അതിനാല്‍ അവന്റെ ആശ്രയത്തെ എല്ലായ്‌പോഴും അവലംബമാക്കുക.

10. പ്രാര്‍ഥന അധികരിപ്പിക്കുക
തനിക്ക് പരിചിതമായ ഒരു സാഹചര്യത്തില്‍നിന്ന് എന്നെന്നേക്കുമായി തന്റെ ഭാവിജീവിതത്തെ രൂപപ്പെടുത്താന്‍ ഒരാള്‍ വരികയാണ് . അതിനാല്‍ വളരെ ആകാംക്ഷയുണ്ടാക്കുന്ന വിവാഹാലോചന സംരംഭം ആരംഭിക്കുന്നതിനുമുന്നോടിയായി പ്രാര്‍ഥന അധികരിപ്പിക്കുക.
ഈയിടെ വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയുമായി ഞാന്‍ സംസാരിക്കാനിടയായി. പ്രാര്‍ഥനയുടെ പ്രാധാന്യത്തെപ്പറ്റി അവരോടു പറഞ്ഞപ്പോള്‍ അവരെനിക്ക് ഒരു പുസ്തകം എടുത്തുകാണിച്ചുതന്നു. ‘ക്ഷമയും പ്രാര്‍ഥനയും’ എന്നതായിരുന്നു ആ പുസ്തകം. ഒട്ടേറെ ആളുകള്‍ ഉപയോഗിച്ചതുപോലെ അതിന്റെ പേജുകള്‍ മുഷിഞ്ഞ് വക്കുകള്‍ മടങ്ങിയിരുന്നു.’ഈ പുസ്തകം ഞാന്‍ വായിച്ചു. എല്ലാറ്റിനുമുപരി പ്രാര്‍ഥനയാണ് പ്രധാനം എന്നെന്നെ പഠിപ്പിച്ചു.

‘പടച്ചവനേ! ഈ വിവാഹം നടക്കുന്നത് എനിക്ക് നന്‍മ വരുത്തുമെങ്കില്‍ അത് നടക്കാന്‍ തൗഫീഖുചെയ്യേണമേ’, എന്ന് പ്രാര്‍ഥിച്ചതോടൊപ്പം കാത്തിരിപ്പു തുടര്‍ന്നു. ഒത്തിരി സമയമെടുത്തു. നിങ്ങള്‍ ഒരു സംഗതിയെപ്പറ്റി നിരന്തരം പ്രാര്‍ഥിക്കുമ്പോള്‍ അത് സഫലമാകാന്‍ സമയമെടുക്കും. ക്ഷമ കൈക്കൊള്ളേണ്ടിവരും. അവസാനം എന്റെ പ്രാര്‍ഥന ഫലിച്ചു.’ പുഞ്ചിരിയോടെ ആ പെണ്‍കുട്ടി പറഞ്ഞുനിര്‍ത്തി.

തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2017

ശുഭ ചിന്തകളിലൂടെ വിജയം.................!!

റിയോയിലെ ഒളിമ്പിക്‌സ് സ്റ്റേഡിയം. പതിനഞ്ചാമത്തെ പാരാലിമ്പിക് ഒളിമ്പിക്‌സ് വേദി.
t-42 കാറ്റഗറിയിലെ ഹൈജംപ് മത്സരം നടക്കുന്നു. 1.89 മീറ്റര്‍ ഉയരത്തില്‍ ക്രോസ് ബാര്‍ വച്ചു. തമിഴ്‌നാട്ടുകാരന്‍ മാരിയപ്പന്റെ മനസില്‍ ആദ്യം തന്റെ അമ്മയുടെ മുഖം ഓടിയെത്തി. പതിനഞ്ചു കൊല്ലമായി തന്റെ എല്ലാ വേദനകളും സ്വയം ഏറ്റെടുത്ത് കൂടെയുള്ള അമ്മയുടെ വാടിയ മുഖം. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ ജ്വാല. പിന്നെ തന്റെ എല്ലാ വിജയത്തിനും താങ്ങായി തണലായി ഒപ്പം നില്‍ക്കുന്ന കോച്ച് സത്യനാരായണയുടെ പ്രചോദിപ്പിക്കുന്ന മുഖം. മുഴുവന്‍ ശക്തിയുമെടുത്ത് ഇടതുകാലില്‍ ആയം നല്‍കി മാരിയപ്പന്‍ ചാടി. അതിമനോഹരമായ ഒരു ഫോസ്‌ബെറി ഫ്‌ളോപ്. ആദ്യം ശിരസ,് പിന്നെ മുതുക്, അതുകഴിഞ്ഞ് അരക്കെട്ട്, ശക്തിയില്ലാത്ത വലതുകാല്‍, ഒടുവില്‍ വലതുകാലും ക്രോസ്ബാറിനു മുകളിലൂടെ അനായാസമായി കടന്നു. പാരാലിമ്പിക്‌സില്‍ 1.89 മീറ്റര്‍ ഉയരത്തില്‍ ചാടി ഒന്നാമതെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാരിയപ്പന്‍.
പാറിക്കളിക്കുന്ന ത്രിവര്‍ണപതാകയ്ക്കു കീഴെ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുമ്പോള്‍ മാരിയപ്പന്‍ അഭിമാനത്തോടെ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങി. രാജ്യം ആ യുവാവിനെ ഓര്‍ത്ത് അഭിമാനംകൊണ്ട നിമിഷം.
ശുഭചിന്തകളുടെ സാഫല്യം
തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ ഒരു ഗ്രാമത്തിലെ ഒരു നിര്‍ദ്ധന കുടുംബത്തിലെ അഞ്ചു മക്കളില്‍ ഒരാളാണ് മാരിയപ്പന്‍. പിതാവ് ഉപേക്ഷിച്ചുപോയ കുടുംബത്തെ വളരെയധികം കഷ്ടപ്പെട്ടാണ് മാരിയപ്പന്റെ അമ്മ സരോജ വളര്‍ത്തിയത്. 5 വയസുള്ളപ്പോള്‍ ഒരു ബസ് അപകടത്തിലാണ് മാരിയപ്പന് വലതു കാല്‍ നഷ്ടപ്പെട്ടത്. പക്ഷേ തോറ്റുകൊടുക്കാന്‍ അവന്‍ തയാറായിരുന്നില്ല. മറ്റുള്ളവരില്‍ നിന്നും താന്‍ ഒട്ടും വ്യത്യസ്തനല്ല എന്ന മനോഭാവമായിരുന്നു മാരിയപ്പന്. എല്ലാ കളികളിലും പങ്കെടുക്കും. വോളിബോള്‍ ആയിരുന്നു കൂടുതലിഷ്ടം. മാരിയപ്പന്റെ ശുഭവിശ്വാസവും കഴിവും ആത്മവിശ്വാസവും കണ്ട് എല്ലാവരും അവനെ പ്രോത്സാഹിപ്പിച്ചു. കര്‍ണാടക സ്റ്റേറ്റ് കോച്ചായ സത്യനാരായണയുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അവന്‍ വലിയ വിജയങ്ങള്‍ നേടാന്‍ തുടങ്ങിയത്. തനിക്കു വേണ്ട എല്ലാ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയ അദ്ദേഹത്തിന് കൂടി അഭിമാനിക്കാന്‍ ഒരു നല്ല അവസരമാണ് മാരിയപ്പന്‍ ഒരുക്കിയത്. മാരിയപ്പന്റെ മനസില്‍ ശക്തമായി നില്‍ക്കുന്ന ശുഭചിന്തകളാണ് അവനില്‍ തനിക്ക് വിശ്വാസം ഉണ്ടാക്കിയതെന്ന് സത്യനാരായണ പിന്നീട് ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട
ആസൂത്രിതമായ ലക്ഷ്യം
ഈ ലോകത്ത് ലക്ഷ്യമില്ലാതെ ഓടി നടക്കുന്നവരാണ് ഏറെയും. പലരും കഠിനമായി അധ്വാനിക്കുന്നുണ്ടെങ്കിലും എവിടെയും എത്തിപ്പെടുന്നില്ല. വ്യക്തമായ ലക്ഷ്യബോധം ഇല്ലാത്തതാണ് പരാജയത്തിന് കാരണം. ജീവിതം ഒരു നീണ്ട യാത്രയാണെന്ന് പറയാറുണ്ട്. നിരവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതും, എന്നാല്‍ അവയില്‍ പലതും ചെയ്തു തീര്‍ക്കാനൊരിക്കലും സമയം തികയാത്തതുമായ ഒരു യാത്ര. ഈ യാത്ര തുടങ്ങുന്നതിനു മുമ്പ് വ്യക്തമായ ഒരു പ്ലാന്‍ തയാറാക്കേണ്ടതുണ്ട്. എപ്പോള്‍, എങ്ങനെ, എത്ര അദ്ധ്വാനത്തില്‍ ലക്ഷ്യത്തിലെത്തണം എന്ന് യാത്രയ്ക്കു മുമ്പ് തീരുമാനിക്കണം. ഇങ്ങനെ പ്ലാന്‍ ചെയ്യുന്നതുകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരാനുള്ള അദ്ധ്വാനവും സമയവും കുറയും.
ദൃശ്യവല്‍ക്കരണത്തിന്റെ പ്രസക്തി
ലക്ഷ്യം സഫലമാക്കുന്നതിനുള്ള ഒരു മാര്‍ഗം ദൃശ്യവല്‍ക്കരണമാണ്. അതായത് വേണ്ടതൊക്കെ മുന്‍കൂട്ടി ദൃശ്യവത്ക്കരിക്കണം. ലക്ഷ്യങ്ങള്‍ ദൃശ്യവത്ക്കരിക്കുകയും അതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാനുള്ള ഏറ്റവും ശക്തിയേറിയ ഉപകരണമാണ് വിഷന്‍ ബോര്‍ഡ്. സ്വപ്നങ്ങളുടെയും ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും ചിത്രങ്ങളുടെയും ഒരു പൂര്‍ണ സങ്കലനമാണ് വിഷന്‍ ബോര്‍ഡ്. നിങ്ങള്‍ എന്തായിത്തീരുമെന്നും എന്ത് നേടണമെന്നും ആരായിത്തീരണമെന്നുമുള്ള കാര്യങ്ങള്‍ ചിത്രങ്ങളാക്കി നിങ്ങളുടെ ചുറ്റും ചേര്‍ത്ത് വയ്ക്കുമ്പോള്‍ നിങ്ങളുടെ ജീവിതം ആ ചിത്രങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുയോജ്യമായി രൂപപ്പെടും. ഇതാണ് വിഷന്‍ബോര്‍ഡിന്റെ പ്രധാന തത്വം. കൂടാതെ ശുഭകരമായ ചിന്തകളാകര്‍ഷിക്കുന്ന അസാധാരണ ജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
മഹത് വ്യക്തികളില്‍ പലരും ഡയറിക്കുറിപ്പുകള്‍ പോലെയോ രഹസ്യരേഖകള്‍ പോലെയോ അവരുടെ വിഷന്‍ ബോര്‍ഡുകള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നതായി കാണാം.
ശുഭചിന്തകളോടെ ധ്യാനിക്കുക
ജീവിത ചിന്തകളെയും ലക്ഷ്യങ്ങളെയും കേന്ദ്രീകരിക്കുന്നതിന് മനസിനെ ശാന്തമാക്കേണ്ടതുണ്ട്. എല്ലാ ദിവസവും തുടര്‍ച്ചയായി ധ്യാനിക്കുകയാണ് ഉത്തമം. ധ്യാനം ആന്തരികവും ബാഹ്യവുമായ എല്ലാ തിന്മകളില്‍ നിന്നും മനസിനെ മുക്തമാക്കി അതിനെ ശാന്തമാക്കുന്നു. അത് നല്ല കാര്യങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ്.
നമ്മുടെ സത്തയിലേക്കു ശാന്തമായ അവസ്ഥയില്‍ നാം നടത്തുന്ന ഒരു യാത്രയാണ് ധ്യാനം എന്നു പറയാറുണ്ട്. ഉപബോധമനസിലേക്കുള്ള രാജപാതയുമാണ് അത്. ധ്യാനം പരിശീലിക്കണമെങ്കില്‍ മനസിനെ നിയന്ത്രിക്കാന്‍ കഴിയണം. ഓരോ നിമിഷത്തിലും ലഭിക്കുന്ന സുഖത്തിലേക്കു പോകാനും വേദനകളൊഴിവാക്കാനുമുള്ള സഹജമായ സ്വഭാവം മനസിനുണ്ട്. അതിനാല്‍ ശുഭചിന്തകളുമായി മനസിന്റെ ആഴങ്ങളിലേക്ക് പോകാന്‍ ശ്രമിക്കണം. തുടക്കത്തില്‍ പ്രയാസമാണെങ്കിലും ക്രമേണ നന്മയിലേക്ക് പോകാനുള്ള കഴിവ് ലഭിക്കും.
പൂര്‍ണമനസോടെയുള്ള പ്രവര്‍ത്തനം
എങ്ങനെയാണ് മാരിയപ്പന് പാരാലിമ്പിക്‌സില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്? അതിനു പ്രചോദനമേകിയ ശക്തി ഏതായിരിക്കാം? ഒരു കാര്യം വ്യക്തമാണ്. ജീവിതത്തില്‍ നമുക്കും ഇതുപോലെ നേട്ടങ്ങളുണ്ടാക്കാം. എന്നാല്‍ അതിനു നാം പൂര്‍ണമനസോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പലരും ജീവിതത്തില്‍ പരാജയപ്പെടുന്നത് കഴിവോ ബുദ്ധിയോ ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് അവരവരുടെ മുഴുവന്‍ ഊര്‍ജവും ലക്ഷ്യപ്രാപ്തിക്കായി പൂര്‍ണമായി വിനിയോഗിക്കാത്തതുകൊണ്ടാണ്. ഉയര്‍ന്ന ജീവിതവിജയം നേടണമെന്നുള്ള ദൃഢമായ ആഗ്രഹം ഉണ്ടെങ്കില്‍ ഇതെല്ലാം സാധ്യമാകും.
മെന്റര്‍ വേണം
എനിക്ക് അതിന് കഴിയുമോ, എന്നെ ആരൊക്കെ സഹായിക്കും, എന്റെ പരിശ്രമം ഫലപ്രാപ്തിയിലെത്തുമോ എന്നിങ്ങനെയുള്ള ആശങ്കകളും സംശയങ്ങളും നിങ്ങളെ ലക്ഷ്യത്തില്‍ നിന്ന് പിന്നോക്കം വലിച്ചേക്കാം. സദാ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നല്ല വ്യക്തി നിങ്ങളെ മുന്നോട്ടു നയിക്കും. എല്ലാവരുടെയും ജീവിതവിജയത്തിന് പിന്നില്‍ പ്രചോദനമായി ഒരാള്‍ കാണുമെന്ന് പറയാറുണ്ട്. പരിചയസമ്പന്നനും വിശ്വസ്തനുമായ ഒരു ഉപദേഷ്ടാവ്. അല്ലെങ്കില്‍ നമ്മളെ ലക്ഷ്യത്തിലേക്കു മാര്‍ഗദര്‍ശനം നല്‍കുന്ന ഒരാള്‍. അങ്ങനെ ഒരു മാര്‍ഗദര്‍ശി കൂടി ഉണ്ടെങ്കില്‍ ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നവയെല്ലാം കയ്യെത്തിപ്പിടിക്കാന്‍ സാധിക്കും. അതിന് വലിയൊരു ഉദാഹരണമാണ് മാരിയപ്പന്‍. സത്യനാരായണയുടെ കൈത്തലം മാരിയപ്പന് എന്നും തുണയായിരുന്നു.
നമ്മുടെ ജീവിതം നമ്മുടെ തന്നെ സൃഷ്ടിയാണ്. നാം എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ തന്നെ ആയിത്തീരും നമ്മുടെ ജീവിതം. ശരിയായ ഒരു മെന്ററെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത് സദാ പരിശ്രമിക്കുക. നമുക്ക് അതിവേഗം ലക്ഷ്യത്തിലെത്തിച്ചേരാം.
(courtesy: Tasc smart life)

ഞായറാഴ്‌ച, ഫെബ്രുവരി 05, 2017

വുളുവോട് കൂടി ധരിച്ച കാലുറക്ക് മുകളില്‍ തടവല്‍........?

വുളുവോട് കൂടി ധരിച്ച കാലുറക്ക് മുകളില്‍ തടവല്‍ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന സുന്നത്താണ്. ഭൂരിപക്ഷം പണ്ഡിതന്മാരും നാം ഇന്ന് കാണുന്ന സോക്സും ആ ഇനത്തില്‍ പെടും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. തണുപ്പിന് ഉപയോഗിക്കാറുള്ള നല്ല കട്ടിയുള്ള സോക്സിന് മേലും, അതുപോലെ എല്ലാ കാലാവസ്ഥകളിലും പറ്റുന്ന നാം സാധാരണ ഉപയോഗിക്കാറുള്ള വലിയ കട്ടിയില്ലാത്തതും നന്നേ നേരിയതുമല്ലാത്ത ഇടത്തരം സോക്സിന് മേലും തടവാം. എന്നാല്‍ നന്നേ നേര്‍ത്തതായ സോക്സിന് മേല്‍ തടവാവതല്ല എന്നതാണ് സൂക്ഷ്മത. അതുപോലെ കാലുറക്ക് മേല്‍ തടവല്‍ അനുവദിക്കപ്പെടുന്നതിന് പൊതുവായുള്ള അതിന്‍റേതായ നിബന്ധനകളുമുണ്ട്. ഇതാണ് ഈ വിഷയത്തില്‍ ചുരുക്കിപ്പറയാന്‍ സാധിക്കുന്നത്. والله أعلم

വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്ന് വായിക്കാവുന്നതാണ്. ഈ വിഷയ സംബന്ധമായ ചര്‍ച്ചകളെ വേര്‍തിരിച്ച് വ്യക്തമാക്കാം. വ്യത്യസ്ഥ പണ്ഡിതാഭിപ്രായങ്ങളും സംക്ഷിപ്തമായി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്:
കാലുറക്ക് മുകളില്‍ തടവുന്നതിന്‍റെ നിബന്ധന:

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത