സഊദി അറേബ്യയിലെ അല്‍ഖസീമില്‍ രണ്ട് ലക്ഷത്തോളം വരുന്ന അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് വളരുന്ന ഈന്തപ്പനകളുണ്ട്. 45 ഓളം വ്യത്യസ്ഥ ഇനത്തിലെ ഈന്തപ്പനകള്‍ ഇവിടെ വളരുന്നു ,പ്രതിവര്‍ഷം 10000 ടണ്‍ ഈന്തപ്പഴങ്ങള്‍ വിളവെടുക്കുന്നു. ഇതിന്റെ വരുമാനം വിവിധ രാജ്യങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുവാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഇരുഹറമുകളില്‍ ഇഫ്ത്വാറുകള്‍ക്കുമായി ചെലവഴിക്കുന്നു.
ആരാണ് ഇതിന്റെ ഉടമ...?
സഊദി അറേബ്യയിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും ധനികനുമായ സുലൈമാന്‍ അല്‍ റാജ്ഹി, അദ്ധേഹത്തിന്റെ ജീവിതത്തില്‍ 'ഒരു റിയാലിന്റെ' ഒരു കഥയുണ്ട്...
വളരെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ധേഹത്തിന്റേത്, തന്റെ സ്കൂള്‍പഠനകാലത്ത് സ്കൂളില്‍ നിന്നും ടൂര്‍ പോകുവാന്‍ ഒരു കുട്ടിക്ക് ഒരു റിയാല്‍ എന്ന കണക്കായിരുന്നു, എന്നാല്‍ തന്റെ വീട്ടില്‍ ഒരു റിയാല്‍ പോലും എടുക്കാനുളള അവസ്ഥയല്ലായിരുന്നു, ആ സമയത്ത് സ്ക്കൂളില്‍ പരീക്ഷ നടന്നതിന്റെ റിസള്‍ട്ട് വരികയും അദ്ധേഹത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്, സമ്മാനമായി ഫലസ്ഥീനില്‍ നിന്നുളള അദ്ധ്യാപകന്‍ ഒരു റിയാല്‍ നല്‍കി ,തന്റെ ആഗ്രഹം പൂവണിഞ്ഞു. കാലങ്ങള്‍ക്ക് ശേഷം , ജിദ്ദയില്‍ ഒരു ചെറിയ റൂമില്‍ സഹോദരനോടൊപ്പം ഒരു ബാങ്ക് ആരംഭിച്ചു, ചുരുങ്ങിയ കാലം അല്ലാഹുവിന്റെ അനുഗ്രഹവും കഠിന പ്രയത്നവും കൊണ്ട് അതൊരു ശൃംഖലായി വളര്‍ന്നു....അതാണ് ഇന്ന് സഊദി അറേബ്യയിലെ അറിയപ്പെടുന്ന 'അല്‍ റാജ്ഹി ബാങ്ക്'
(Al-Rajhi Bank)
ചെറുപ്പകാലത്ത് തനിക്ക് ഒരു റിയാല്‍ തന്ന അദ്ധ്യാപകന് വേണ്ടിയായിരുന്നു അടുത്ത അന്വേഷണം ഒടുവില്‍ കണ്ടെത്തുകയും വളരെ വിഷമത്തില്‍ ജീവിക്കുന്ന അദ്ധേഹത്തെ ഏറ്റെടുക്കുകയാണ് ഉണ്ടായത്. അദ്ധ്യാപകന് എല്ലാ വിധ സൗകര്യങ്ങളും വീടും നല്‍കി അദ്ധേഹത്തോട് പറയുകയുണ്ടായി.
'ഇന്ന് എന്റെ അദ്ധ്യാപകന്‍ ഏറെ സന്തോഷിക്കുന്നു എന്നാല്‍ അതിലേറെ ഞാന്‍ സന്തോഷിച്ച ദിവസമായിരുന്നു അന്ന് എനിക്ക് ഒരു റിയാല്‍ ലഭിച്ചപ്പോഴുണ്ടായത്' 2010 ല്‍ അദ്ധേഹം തന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമായി പ്രിയപ്പെട്ടവര്‍ക്കുമായി സമ്പാദ്യം മുഴുവനായി കൊടുത്തു..
ഈ കൊറോണ കാലത്ത് 170 മില്യണ്‍ റിയാലാണ് പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ റാജ്ഹി ബാങ്ക് കൊടുത്തപ്പോള്‍ രണ്ട് ഹോട്ടലുകള്‍ മക്കയില്‍ ആരോഗ്യവകുപ്പിന് വിട്ട് കൊടുത്തു. 60 ബില്യണ്‍ റിയാലിലധികമാണ് വഖ്ഫ് ഇനത്തിലുളളത്. മുകളില്‍ സൂചിപ്പിച്ച ഈന്തപ്പഴത്തോട്ടം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുണ്ട്.
ഏറ്റവും വലിയ ഇസ്ലാമിക് ബാങ്ക് മിഡില്‍ ഈസ്റ്റില്‍ സ്ഥാപിച്ചു. സഊദിയിലെ ഭൂരിഭാഗം വരുന്ന പളളികള്‍ ,ഖുര്‍ആന്‍ സെന്റെര്‍, ചാരിറ്റി സൊസൈറ്റികള്‍,/ പ്രവര്‍ത്തനങ്ങളിലൊക്കെ 'അല്‍ റാജ്ഹി' കുടുംബത്തിന്റെ പേര് കാണാം. താങ്കളുടെ സമ്പാദ്യം കുടുംബത്തിനും ചാരിറ്റികള്‍ക്കും മാറ്റി വെക്കുന്നു, താങ്കള്‍ക്ക് വേണ്ടി എന്താണ് മാറ്റി വെച്ചിരിക്കുന്നത്?
മനോഹരമായി ചിരിച്ച് കൊണ്ട് മറുപടി "ഒന്നുമില്ല"
വീണ്ടും ചിരിക്കുന്നു.. കണ്ണുകള്‍ തിളങ്ങുന്നു
'ഞാന്‍ സ്വതന്ത്രനാണ്....ഒരു പക്ഷിയെപ്പോലെ....അല്ലാഹു എന്നെ വിളിക്കുമ്പോള്‍ യാതൊരു ചരടുകളുമില്ലാതെ ഉത്തരം നല്‍കാന്‍ കഴിയും...എത്ര ആശ്വാസമാണത്....
[സമ്പാ: ഷംജീദ് ബിന്‍ നജീബ്]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ