Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ബുധനാഴ്‌ച, നവംബർ 01, 2017

ഒരു മുസ്ലിം നുണ പറയില്ല...............?



ഒരിക്കൽ ഈസാ നബി (അ) ഒരാളുടെ കൂടെ യാത്ര പോയി...
യാത്രാ മദ്ധ്യേ അവർ ഒരു നദിക്കരയിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി...
കയ്യിലുണ്ടായിരുന്നത് വെറും മൂന്ന് റൊട്ടി മാത്രമാണ്. അവർ ഓരൊന്നു കഴിച്ചു. അതിനു ശേഷം ഈസാ നബി വെള്ളം കുടിക്കാനായി അടുത്തുണ്ടായിരുന്ന നദിക്കരയിലേക്ക് പോയി...
വെള്ളം കുടിച്ച് തിരികെ വന്നപ്പോൾ മൂന്നാമത്തെ റൊട്ടി കാണാനില്ല.
ഈസാ നബി ചോദിച്ചു: മൂന്നാമത്തെ റൊട്ടി എവിടെ ...? ആരാണ് എടുത്തത് ...? അയാൾ പറഞ്ഞു എനിക്കറിയില്ല. ഞാനല്ല. 

എന്നാ പോകാമെന്ന് പറഞ്ഞു അവർ നടന്നു നീങ്ങി... കുറച്ച് ദൂരം നടന്നപ്പോൾ ഈസാ നബി ഒരു മാൻപേടയെയും അതിന്റെ രണ്ട് കുട്ടികളെയും കണ്ടു.
അതിൽ ഒന്നിനെ ഈസാ നബി (അ) വിളിച്ചു. അത് അടുത്ത് വന്ന് കിടന്നു. അതിനെ അറുത്ത് അതിന്റെ മാംസം അവർ ചുട്ടു തിന്നു. ഭക്ഷിച്ചതിനു ശേഷം എല്ലുകൾ മാത്രം ബാക്കി ആയ ആ മാൻപേടയോട് പറഞ്ഞു അള്ളാഹുവിന്റെ അനുമതിയോട് കൂടി എഴുന്നേൽക്കൂ... 
ആ മാൻപേട ജീവനോടെ എഴുന്നേറ്റ് ഓടി.
ഈസാ നബി അയാളോട് ചോദിച്ചു ഈ ദൃഷ്ട്ടാന്തം നിനക്ക് കാണിച്ച് തന്ന അള്ളാഹുവിനെ മുൻ നിർത്തി ഞാൻ ചോദിക്കട്ടെയോ ... ആരാണ് അതെടുത്തത്...? 
എനിക്കറിയില്ല, ഞാനല്ല...

അവർ വീണ്ടും മുന്നിലേക്ക് നടന്ന് ഒരു പുഴയുടെ അടുക്കൽ എത്തി... വഞ്ചിയൊ പാലമോ അവിടെ ഇല്ലായിരുന്നു...
ഈസാ നബി (അ) കൂടെയുള്ള ആളുടെ കൈ പിടിച്ച് കൊണ്ട് പുഴയുടെ മുകളിൽ കൂടി നടന്ന് അക്കരക്ക് കടന്നു ... എന്നിട്ട് കൂടെ ഉള്ള ആളോട് ചോദിച്ചു.  ഇങ്ങനെ ഒരു ദൃഷ്ട്ടാന്തം കാണിച്ച് തന്ന അള്ളാഹുവിനെ മുൻ നിർത്തി ചോദിക്കട്ടെ ആരാണു ആ റൊട്ടി എടുത്തത്...? 
ഞാനല്ല, എനിക്കറിയില്ല...

ഈസാ നബി അവിടിരുന്നു...
മണലുകൾ കൊണ്ട് മൂന്ന് മണൽ കൂനകൾ ഉണ്ടാക്കി. എന്നിട്ട് പറഞ്ഞു അള്ളാഹുവിനെ മുൻ നിർത്തി ഇത് മൂന്നും സ്വർണമായി മാറട്ടെ... മൂന്ന് മണൽ കൂനകളും സ്വർണതരികളുടെ കൂനകൾ ആയി മാറി. ഈസാ നബി പറഞ്ഞു: ഇതിൽ ഒന്ന് എനിക്ക്, ഒന്ന് നിങ്ങൾക്ക്, മൂന്നാമത്തേത് നമ്മുടെ മൂന്നാമത്തെ റൊട്ടി തിന്ന ആൾക്കുള്ളതാണ്.
അപ്പോൾ തന്നെ ആ മനുഷ്യൻ പറഞ്ഞു, അത് ഞാനായിരുന്നു. അല്ലാന്ന് നിങ്ങളോട് തമാശ പറഞ്ഞതാണ്... 

ഈസാ നബി (അ) പറഞ്ഞു : ഇത് മൂന്നും നിങ്ങൾ എടുത്തോളൂ ... പക്ഷേ നമ്മൾ പിരിയുകയാണ്... 
ഈസാ നബിക്ക് മനസ്സിലായി കളവ് പറയുന്നവരുടെ കൂടെയുള്ള യാത്ര നല്ലതല്ല... ഈസാ നബി പോയി കഴിഞ്ഞ ശേഷം അയാൾ ആലോചിച്ചു ... പടച്ചവനെ ജീവിതം മുഴുവൻ ജീവിക്കാനുള്ളത് ഉണ്ട് ഇതിൽ...

ആ സമയം അവിടെ രണ്ട് കള്ളന്മാർ എത്തിപ്പെട്ടു... തന്നെ അപകടപ്പെടുത്തും എന്ന് മനസ്സിലായ അയാൾ പറഞ്ഞു, നമുക്ക് മൂന്നു പേർക്കും കൂടി പങ്കിട്ട് ഇത് വീതിച്ചെടുക്കാം. എന്നെ ഒന്നും ചെയ്യരുത്... അവർ സമ്മതിച്ചു. അപ്പോൾ അതിലെ ഒരു കള്ളൻ പറഞ്ഞു, ഞാൻ പോയി കുറച്ച് ഭക്ഷണം കൊണ്ട് വരാം. നമുക്കൊന്ന് ആഘോഷിക്കാം ...

ഭക്ഷണത്തിനായി പോകുന്ന വഴിക്ക് അയാൾ ചിന്തിച്ചു.  ഇതിൽ കുറച്ച് വിഷം കലർത്തി കൊടുത്താൽ അവർ രണ്ട് പേരും മരിക്കും. ആ സ്വർണം മുഴുവൻ എനിക്ക് സ്വന്തമാകും. അതേ സമയം ആ രണ്ട് പേർ ഒരു തീരുമാനത്തിൽ എത്തി. ഭക്ഷണവും കൊണ്ട് വരുന്നവനെ കൊല്ലുക. എന്നിട്ട് ഇത് രണ്ടായി വീതിക്കുക...  

ഭക്ഷണവുമായി വന്ന ആളെ അവർ കൊലപ്പെടുത്തി. എന്നിട്ട് സമാധാനത്തോടെ ഭക്ഷണം കഴിച്ചു... കൊണ്ട് വരും മുന്നെ വിഷം കലർത്തിയിരുന്ന ആ ഭക്ഷണം കഴിച്ച് രണ്ട് പേരും മരിക്കുകയും ചെയ്തു...

ഇങ്ങനെ സംഭവിക്കും എന്ന് അറിയാമായിരുന്ന ഈസാ നബി തന്റെ ശിഷ്യ ഗണങ്ങളുമായി അവിടെ എത്തുകയും അവരോട് പറയുകയും ചെയ്തു. ഇതാണ് ഈ ലോകത്തിലെ സമ്പത്തിന്റെ അവസ്ഥ. അത് കൊണ്ട് സമ്പത്തിനെ നിങ്ങൾ പേടിക്കേണമെ...

ഇതിൽ രണ്ട് കാര്യമുണ്ട് ... 
നുണ പറയുന്നവർക്കും, ചതിക്കാൻ നോക്കുന്നവർക്കുമുള്ള ശിക്ഷ അള്ളാഹു ചിലപ്പോൾ ഈ ദുനിയാവിൽ തന്നെ കൊടുക്കും... 

നബി (സ അ) യോട് ഒരു സ്വഹാബി ചോദിച്ചു: 
ഒരു മുസ്ലീം ആയ മനുഷ്യൻ മോഷ്ടിക്കുമോ നബിയെ ...?
മോഷ്ട്ടിച്ചേക്കാം...
ഒരു മുസ്ലീം വ്യഭിചരിക്കുമോ നബിയെ ...?
സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ ചിലപ്പോൾ സംഭവിച്ചേക്കാം...
ഒരു മുസ്ലീം നുണ പറയുമോ നബിയെ...?
ഇല്ലാ ... ഒരിക്കലും ഒരു മുസ്ലീം നുണ പറയില്ല... അങ്ങനെ പറഞ്ഞാൽ ഇസ്ലാമിന്റെ ഏറ്റവും ആദ്യത്തെ ഗുണമേന്മ അയാൾക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞു...

നുണ പറയുന്നവരും, ചതി ചെയ്യുന്നവരും സൂക്ഷിക്കൂ ...  പടച്ചവൻ എല്ലാത്തിനും സാക്ഷിയാണ് ...

(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)

വിശുദ്ധ ഖുർആനിലൂടെ അല്ലാഹുവിന്റെ മുന്നറിയിപ്പ് ..?

മുഹമ്മദ്‌ നബി(സ)പറഞ്ഞു :
മതത്തിൽ പുതുതായി നിർമിക്കപ്പെട്ട എല്ലാകാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴി കേടുമാണ് ". എല്ല വഴികേടും നരകത്തിലേക്കുമാണ്
(അബൂദാവൂദ്, ഹദീസ് നമ്പർ : 4607,തിര്മുദി:2676, ഇബ്നുമാജ:42)

# നല്ലതാണെന്ന് കണ്ട് ഇസ് ലാമിൽ ആരെങ്കിലും ഒരു ബിദ്അത്ത്( പുതിയകാര്യം) നിർമിച്ചാൽ അവൻ വാദിക്കുന്നത് മുഹമ്മദ് നബി(സ) ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നാണ്. ഇമാം മാലിക്(റഹിമഹുല്ലാഹ്)

അല്ലാഹുവും മുഹമ്മദ്‌ നബി(സ)യും വിശുദ്ധ ഖുർആനിലും പഠിപ്പിച്ചത് വേണോ? അതോ മുസ്ലിയാക്കന്മാർ ഉണ്ടാക്കിയത് വേണോ?

ഒന്ന് സ്വർഗത്തിലേക്കും  മറ്റൊന്ന് നരകത്തിലേക്കും...നിങ്ങൾക്ക് തീരുമാനിക്കാം

يَوۡمَ تُقَلَّبُ وُجُوهُهُمۡ فِي ٱلنَّارِ يَقُولُونَ يَٰلَيۡتَنَآ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
[33:Al-Ahzab:66]

وَقَالُواْ رَبَّنَآ إِنَّآ أَطَعۡنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌
[Al-Ahzab:67]

رَبَّنَآ ءَاتِهِمۡ ضِعۡفَيۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنٗا كَبِيرٗا
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.)
[Al-Ahzab:68]

۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ ..... 
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു..
[9:At-Taubah:34]     

ഈ  പറയപ്പെട്ട പണ്ഡിതന്‍മാർ..
നേതാക്കന്‍മാർ.. പ്രമുഖന്‍മാർ..
ആര്.... നാം തിരിച്ചറിയുക..

വിശ്വാസവും സമ്പത്തും ചൂഷണം ചെയ്യുന്ന പുരോഹിതന്മാർക്ക് മുമ്പിൽ ബുദ്ധി പണയപ്പെടുത്തരുത്

ഈ ഉസ്താദ്‌മാരെ എന്ത് ചെയ്യണം??? നിങ്ങൾക്ക് തീരുമാനിക്കാം.. നാം വിശ്വസിച്ചു പക്ഷെ അവരുടെ കാപട്യം നമ്മുടെ ദുനിയാവും പരലോകവും നഷ്ടപ്പെടുത്തും... തീർച്ച. പ്രമാണങ്ങളില്ലാത്ത  വിശ്വാസം കൊണ്ടും നബി പഠിപ്പിക്കാത്ത കർമങ്ങൾ.. ആചാരങ്ങൾ.. ആഘോഷങ്ങൾ കൊണ്ടും...Etc  ജാഗ്രതൈ.... 

ചിന്തിക്കുക.. മനസ്സിലാക്കുക.. മാറ്റുക.. മാറുക... അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ..

നമ്മുടെ നമസ്കാരത്തിന് എത്രയുണ്ട് മാർക്ക്?


നമ്മുടെ നമസ്കാരത്തിന്റെ ചൈതന്യവും ഭയ ഭക്തിയും സ്വയം അളന്നുനോക്കി നമുക്ക്  തന്നെ മാർക്കിട്ട് നോക്കാം. ആകെ മാർക്ക് : 10x10 = 100. ഒരു ചോദ്യത്തിന് പൂർണ്ണമായും "അതെ" എന്നാണ് ഉത്തരമെങ്കിൽ 10 മാർക്ക്.  അപൂർണ്ണമാണെങ്കിൽ പത്തിൽ താഴെയുള്ള മാർക്കുകൾ നൽകുക. ഉത്തരം "ഇല്ല" എന്നാണെങ്കിൽ ഒരു മാർക്കുമില്ല.

1 ) നമസ്കാരത്തിന്റെ തുടക്കത്തിൽ തന്നെ, ഞാനിപ്പോൾ നിൽക്കുന്നത് അല്ലാഹുവിന്റെ മുന്നിലാണെന്നും, ചിലപ്പോൾ ഇത് എന്റെ അവസാനത്തെ നമസ്കാരമായിരിക്കുമെന്നും, അല്ലാഹുവിനെയല്ലാതെ ഓർക്കുന്നത് ഇനി എനിക്ക് നിഷിദ്ധമാണെന്നും ചിന്തിച്ച് കൊണ്ടാണോ തക്ബീറതുൽ ഇഹ്റാം (നിഷിദ്ധമാക്കുന്ന തക്ബീർ ) ചൊല്ലിയത് ?

2 ) നമസ്കാരത്തിന്റെ പ്രാരംഭ പ്രാർത്ഥനയായ വജ്ജഹ്ത്തു ചൊല്ലിയപ്പോൾ അതിലെ പ്രഖ്യാപനങ്ങളും, പ്രതിജ്ഞകളും  മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചോ ?

3 )ഫാത്തിഹ സൂറത്ത് ഓതിയപ്പോൾ അതിലെ ഓരോ വാക്യത്തിന്റെയും അർത്ഥവും ആശയവും ഗ്രഹിക്കുവാൻ ശ്രദ്ധിച്ചുവോ ?

4) ഫാതിഹാക്ക് ശേഷമുള്ള സൂറത്തു ഓതിയപ്പോൾ അതിലെ ഓരോ ആയത്തിന്റെയും ആശയം മനസ്സിലേക്ക് കൊണ്ടുവന്നുവോ?

5 ) റുകൂഇലെ ദിക്റുകൾ മനസ്സാനിധ്യത്തോടെയാണോ ചൊല്ലിയത് ? 

6) ഇഅ്തിദാലിലെ സ്തുതി കീർത്തനങ്ങൾ മനസ്സറിഞ്ഞ് കൊണ്ടാണോ ഉരുവിട്ടത് ?

7) സുജൂദുകളിലെ ദിക്റുകൾ അർത്ഥം ആലോചിച്ച് കൊണ്ടാണോ ചൊല്ലിയത്  ?

8) ഞാനിപ്പോൾ അല്ലാഹുവിനോട് ഏറ്റവും അടുത്തെത്തിയിരിക്കുന്നു എന്ന് വിചാരിച്ച് ഭയഭക്തിയോടെയാണോ സുജൂദുകൾ നിർവഹിച്ചത്  ?

9) രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലെ ദുആ അർത്ഥം മനസ്സിലാക്കിയാണോ ചോദിച്ചത് ?

10 ) അത്തഹിയാത്തിലെ ദിക്റ് സ്വലാതുകളുടെയും പ്രാർത്ഥനകളുടെയും പ്രാധാന്യം അറിഞ്ഞ് കൊണ്ടാണോ ചൊല്ലിയത് ?

   നൂറിൽ നൂറ്  നേടാനായില്ലെങ്കിലും 40 മാർക്കെങ്കിലും നേടാൻ നമുക്കാവണം. 

അല്ലാഹു അനുഗ്രഹിക്കട്ടെ. 

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: 
" إن الرجل لينصرف وما كتب له إلا عشر صلاته تسعها ثمنها سبعها سدسها خمسها ربعها ثلثها نصفها " رواه أحمد
( ഒരാൾ നമസ്കാരം നിർവഹിക്കും. പക്ഷെ, ആകെ നമസ്ക്കാരത്തിന്റെ പത്തിലൊന്ന്, ഒമ്പതിലൊന്ന്, എട്ടിലൊന്ന്, ഏഴിലൊന്ന്, ആറിലൊന്ന്, അഞ്ചിലൊന്ന്, നാലിലൊന്ന്, മൂന്നിലൊന്ന്,പകുതി ഇപ്രകാരം മാത്രമാണ് അയാൾക്ക് രേഖപ്പെടുത്തുക )  

ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു:
 صلاةٌ بلا خشوعٍ، ولا حضور، كبدنٍ ميِّتٍ لا روح فيه، 

( ഭയഭക്തിയും മനസ്സാന്നിധ്യവുമില്ലാത്ത നമസ്കാരം ആത്മാവില്ലാത്ത, ചത്ത ശരീരം പോലെയാണ്.)

ഇബ്നു അബ്ബാസ് (റ) പറഞ്ഞു:
ليس للعبد من صلاته إلا ما عقل منها
(ഒരു അടിമക്ക് അവന്റെ നമസ്കാരത്തിൽ അവൻ മനസ്സറിഞ്ഞ് നിർവ്വഹിച്ചതല്ലാതെ മറ്റൊന്നുമില്ല).

ജനങ്ങൾ ഖബറിൽ നിന്ന് മഹ്ശറയിലേക്ക്‌ പോകുന്ന രൂപങ്ങൾ ...?


1. രണ്ട് കൈ കാലുക്കും ഇല്ലാത്തവർ
(അയൽവാസികളെ ബുദ്ധിമുട്ടിച്ച വർ)

2. പന്നി യൂടെ രൂപത്തിൽ
( നിസ്കാരത്തെ അവഗണിച്ച വർ)

3: പള്ള മല പോലെ വീർത്തവർ
(പള്ളയിൽ പാമ്പും തേളും നിറഞ്ഞിരിക്കും)
 [സക്കാത്ത് കൊടുക്കാത്തവർ ]

4. വായയിൽ നിന്ന് രക്തം ഒലിക്കുന്നവർ
( എടപാടിൽ കളവ് വരുത്തുന്നവർ)

5. തടിച്ച് വീർത്ത് ശവത്തിനെ ക്കാൾ ദുർഖദ്ധം ഉള്ളവർ
(ആരും കാണാതെ തെറ്റ് ചെയ്യുന്നവർ)

6. അന്നനാളവും ശ്വസനാളവും മുറിക്കപെട്ടവർ
(കള്ള സാക്ഷി നിന്നവർ)

7. പല്ല് ഉണ്ടാവില്ല വായയിൽ നിന്ന് ചലവും രക്തവും ഒലിക്കുന്നവർ
( ഒരു കാര്യo കണ്ടിട്ട് സാക്ഷി നിൽക്കാത്തവർ)

8. തല നിലത്ത് കുത്തി കാൽ പൊക്കി തല കൊണ്ട് നടക്കുന്നവർ 
(വ്യഭിചാരികൾ)

9. മുഖം കറുത്ത കോം കണ്ണുള്ള വയറിൽ തീ നിറക്കപ്പെട്ടവർ
( യതീം മക്കളുടെ സ്വത്ത് തിന്നവർ )

10: വെള്ളപാണ്ടും കുഷ്ടരോഗവും ബാധിച്ചവർ
(മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചവർ)

11. കണ്ണ് കുഴിഞ്ഞിരിക്കും പല്ല് കാളയുടെ കൊമ്പ് പോലെ നീണ്ടതും, ചുണ്ട് ,ചെവി താഴ്ന്ന് നീണ്ടിരിക്കും
( കള്ള് കുടിക്കുന്നവർ )

12. 14 ാം രാവിലെ ചന്ദ്രനെ പോലെ സന്തോഷിച്ച് വരുന്നവർ
(മുഅ്മിനീങ്ങൾ )
അല്ലാഹു നമ്മെ മുഅ്മിനീങ്ങളുടെ കുട്ടത്തിൽ ഉൾപെടുത്തുമാറാവട്ടെ !!
ആമീൻ

ദുആ പ്രതീക്ഷയോടെ ....
* വായിച്ച് കഴിഞ്ഞാൽ Share ചെയ്യാൻ മറക്കരുതേ.....

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത