തെഹ്രാന്‍: ഇറാന്‍ പ്രസാധകര്‍ക്കു വേണ്ടി ചൈനയില്‍ അച്ചടിച്ച ഖുറാനില്‍ നിറയെ അക്ഷരപിശക് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ മിക്ക പ്രസാധകരും ഖുറാന്‍ അച്ചടിയ്ക്കാനായി ചൈനീസ് കമ്പനികളെയാണ് ആശ്രയിക്കാറ്. ചൈനയില്‍ താരതമ്യേന കുറഞ്ഞ ചിലവില്‍ അച്ചടിച്ചു കിട്ടും എന്നതിനാലാണിത്.
എന്നാല്‍ ഇത്തവണ ചൈനയില്‍ നിന്ന് അച്ചടി പൂര്‍ത്തിയാക്കി ഇറാനില്‍ വിതരണം ചെയ്ത മിക്ക ഖുറാനുകളിലും വ്യാപകമായ അക്ഷരതെറ്റാണെന്ന് വിശ്വാസികള്‍ പരാതിപ്പെട്ടു. ഇറാനില്‍ മാത്രം ആയിരത്തിലേറെ കമ്പനികള്‍ ഖുറാന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
വിലക്കുറവില്‍ വിശ്വാസികള്‍ക്ക് ഖുറാന്‍ ലഭ്യമാക്കാനാകുമെന്നതിനാലാണ് ചൈനീസ് കമ്പനിയ്ക്ക് പ്രിന്റിങ് ഓര്‍ഡര്‍ നല്‍കിയതെന്ന് വിശുദ്ധ ഖുറാന്‍ പ്രസിദ്ധീകരണ വകുപ്പ് ഡയറക്ടര്‍ അഹമ്മദ് ഹാജി ഷരീഫ് പറഞ്ഞു. എന്നാല്‍ ഇത്തവണ അച്ചടി പൂര്‍ത്തിയാക്കിയെത്തിയ ഖുറാനുകളില്‍ വ്യാപകമായ അക്ഷരതെറ്റ് കണ്ടെത്തിയിട്ടുണ്ടെന്നും അഹമ്മദ് ഹാജി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ