Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

ചൊവ്വാഴ്ച, ഡിസംബർ 27, 2016

സെക്കന്റിൽ 8000 ലിറ്റർ പമ്പ് ചെയ്യുന്ന "സം സം"വെള്ളം ബോട്ടിലിൽ നിറക്കുന്നത് ഒന്ന് കണ്ടു നോക്കൂ..?

style="text-align: justify;">

സുബ്ഹാനല്ലാ. ..സെക്കന്റിൽ 8000 ലിറ്റർ പമ്പ് ചെയ്യുന്ന "സം സം"വെള്ളം ബോട്ടിലിൽ നിറക്കുന്നത് ഒന്ന് കണ്ടു നോക്കൂ എല്ലാവരിലുഠ എത്തിക്കുക 
സം സം അൽഭുതങ്ങളവസാനിക്കാത്ത നീരുറവ
മഹാനായ ഇബ്‌റാഹിം നബി (അ)യെ അല്ലാഹു പലതവണ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്. ഏകദേശം നാലായിരം വര്‍ഷം പഴക്കമുള്ള പൗരാണിക മക്കയുടെ ചുട്ടുപൊള്ളുന്ന വിജനതയിലേക്ക് ജന്മനാട്ടില്‍ നിന്നും പ്രിയ പത്‌നി ഹാജറിനെയും പുത്രന്‍ ഇസ്മാഈലി (അ)നെയും കൂട്ടി പലായനം ചെയ്യാനും അവരെ അവിടെ ഇട്ടേച്ചു പോവാനും അല്ലാഹുവിന്റെ കല്പനയുണ്ടായത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. അങ്ങനെ പുത്രന്‍ ഇസ്മാഈലി (അ) നെ തന്റെ പ്രാണപ്രേയസിയെ ഏല്പിച്ച് ഇബ്‌റാഹിം നബി (അ) യാത്രയായി. പോകുമ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്താനങ്ങളെ കൃഷിയില്ലാത്ത താഴ്‌വരയില്‍ നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് (കഅ്ബ) ഞാനിതാ കുടിയിരുത്തിയിരിക്കുന്നു. രക്ഷിതാവേ, അവര്‍ നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കാനാണ് (ഞാനിത് ചെയ്തിരിക്കുത്.) അത് കൊണ്ട് മനുഷ്യരില്‍ ചിലരുടെ ഹൃദയങ്ങളെ അവരുടെ നേരെ സ്‌നേഹം കാണിക്കുന്നതാക്കുകയും നന്ദിയുള്ളവരായിരിക്കാന്‍ അവര്‍ക്കു പഴങ്ങള്‍ ആഹാരമായി നല്കുകയും ചെയ്യേണമേ. (സൂറ: ഇബ്‌റാഹിം 37). ഇബ്‌റാഹീം നബി (അ) യുടെ പ്രാര്‍ഥനാ ഫലമായി ഹാജര്‍ ബീവിയെ സമാശ്വസിപ്പിക്കാന്‍ വേണ്ടി അല്ലാഹു ഒരു മാലാഖയെ അയച്ചു. ഈ കുട്ടിയും ഇവന്റെ പിതാവും ഇവിടെ അല്ലാഹുവിന്റെ ഭവനം (കഅ്ബ) പണിയുന്നതാണ് എന്ന് ആ മാലാഖ ഹാജര്‍ ബീവിയെ സമാശ്വസിപ്പിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (തഫ്‌സീര്‍ ഖുര്‍ത്വുബി 9/369).
ഒരിലയനക്കം പോലുമില്ലാത്ത മരുഭൂമിയുടെ വിജനതയില്‍ ബീവി വ്യഥിത മനസോടെ അന്തിച്ചു നില്ക്കവേ പെട്ടെന്ന് അശരീരി പോലെ ഒരു ശബ്ദം കേട്ടു. അത് ജിബ്‌രീല്‍ ആയിരുന്നു. ഉടന്‍ തന്നെ ഉടയോന്റെ കല്പന പ്രകാരം ജിബ്‌രീല്‍ മരുഭൂമിയുടെ ഹൃദയത്തിലേക്ക് തന്റെ ചിറകുകളാഴ്ത്തി. പിന്നീട് സംഭവിച്ചതൊക്കെ വിസ്മയങ്ങളായിരുന്നു. താപമാവാഹിച്ചു കിടന്ന മണല്‍ത്തരികളെ ജലവാഹിനിയാക്കി മാറ്റിയ സംസം എന്ന മഹാത്ഭുതത്തിന്റെ പ്രളയം അവിടെ ആരംഭിക്കുകയായിരുന്നു. സംസം നിലക്കാതെ പ്രവഹിച്ചു കൊണ്ടിരുന്നു. അനുഗ്രഹത്തിന്റെ അമൃതധാരയായിരുന്നു അത്. മരുഭൂമില്‍ അങ്ങനെയൊരു തെളിനീര്‍ പ്രവാഹം സ്വാഭാവികമായിരുന്നില്ല. തീര്‍ത്തും അമാനുഷികമായിരുന്നു. വെള്ളച്ചാട്ടം പോലെ ഒഴുകി വന്ന ജലധാരയില്‍ നിന്നും ബീവി വാരിക്കോരിക്കുടിച്ചു. കുഞ്ഞ് ഇസ്മാഈലും. പിന്നീട് കോപ്റ്റിക്ക് ഭാഷയിലുള്ള സോം സോം (അടങ്ങൂ, ഒഴുക്ക് നിര്‍ത്തൂ) എന്ന കല്പനയിലൂടെ ബീവി ആ കുത്തൊഴുക്ക് നിയന്ത്രിക്കുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. ആ കല്പനയാണ് പിന്നീട് സംസം എന്നായി പരിണമിച്ചത്.
സംസം കിണര്
*****************‍
1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെ’ത്. അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു. കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല. കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു. സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.
മൊത്തം മുപ്പത് മീറ്റര്‍ താഴ്ചയുള്ള സംസം കിണറിന്റെ താഴ് ഭാഗത്ത് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകളില്ലാത്ത മുകള്‍ഭാഗം 12.8 മീറ്ററോളം പടുത്തുയര്‍ത്തപ്പെട്ട നിലയിലാണ്. കിണറിന്റെ ചുറ്റളവ് എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല.
അമാനുഷികതക്ക് ശാസ്ത്രീയ പിന്‍ബലം
****************************************
ജലചംക്രമണം വഴിയാണ് (Hydrological cycle) ഭൂമിയില്‍ ജലസാന്നിധ്യം നിലനില്ക്കുന്നത്. എന്നാല്‍ മഴവെള്ളം ഒലിച്ചിറങ്ങാനുള്ള സാധ്യതയൊന്നും തന്നെ സംസം കിണര്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ഹറമിലോ അതിന്റെ പരിസരങ്ങളിലോ ഇല്ല. കിണറിലേക്ക് വല്ല ജലപ്രവാഹ സാധ്യതയുമുണ്ടെങ്കില്‍ അത് വാദീ ഇബ്‌റാഹീമില്‍ നിന്ന് മാത്രമാണ്. എന്നാല്‍ വര്‍ധിച്ച തോതിലുള്ള കുടിയേറ്റം കാരണം ആ മാര്‍ഗവും അടഞ്ഞു പോയ നിലയിലാണ് ഇന്നുള്ളത്. സഊദി ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന Saudi Geological Survey ക്കു കീഴില്‍ നടന്ന പഠനങ്ങള്‍ തെളിയിച്ച യാഥാര്‍ഥ്യമാണിത്. മാത്രമല്ല, സംസം കിണറിന്റെ അടിത്തട്ടില്‍ ഭൂരിഭാഗവും പാറകളാണ് (Bedr
ock). മണല്‍ തിട്ടകളുടെയും ബെഡ്‌റോക്കുകളുടെയും ഇടയില്‍ കല്ലുകള്‍ കൊണ്ട് ലൈന്‍ചെയ്യപ്പെട്ടിരിക്കുകയാണ്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ ഭാഗത്താണ് കിണറിലേക്ക് വെള്ളം വഹിച്ചു കൊണ്ട് വരുന്ന ഉറവിടം കാണാത്ത ഉറവകള്‍ നിലകൊള്ളുന്നത്. ഇന്നും ദിനം പ്രതി നിരവധിയാളുകളും വര്‍ഷം പ്രതി ലക്ഷക്കണക്കിന് ഹജ്ജാജിമാരും ഗ്യാലന്‍ കണക്കിന് സംസം ജലം മില്യന്‍ കണക്കിന് കാനുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി കൊണ്ടു പോകുന്നു. മക്കയുടെ പരിസരങ്ങളിലെ ഭീമന്‍ ഹോട്ടലുകളിലേക്കും മൈലുകള്‍ക്കപ്പുറമുള്ള മദീനാ മസ്ജിദിലേക്കും ജിദ്ദ അന്തര്‍ദേശീയ വിമാനത്താവളത്തിലേക്കും മറ്റു പ്രമുഖ സ്ഥാപനങ്ങളിലേക്കും സംസം കോടിക്കണക്കിന് ലിറ്റര്‍ പമ്പു ചെയ്യുന്നുണ്ട്. എന്നിട്ടും ഈ നീരുറവ വറ്റാതെ നിലനില്ക്കുന്നു എന്നത് ഓരോ വിശ്വാസിക്കും രോമാഞ്ചം പകരുന്ന കാര്യമാണ്. സംസം ജലത്തിന്റെ ശ്രേഷ്ഠതകള്‍ വളരെയധികമാണ്. ധാരാളം ഹദീസുകളും ഗ്രന്ഥങ്ങളും സംഭവങ്ങളും നിരവധി മഹാന്മാരുടെ അനുഭവ സാക്ഷ്യങ്ങളും അതിലേക്ക് വെളിച്ചം വീശുന്നുണ്ട്.
ശാസ്ത്ര ജാലകത്തിലൂടെ
*************************
മനുഷ്യശരീരത്തിന് അനിതരസാധാരണമായ രോഗ പ്രതിരോധ ശക്തി പകര്‍ന്നു തരുന്ന മൂലകങ്ങളാണ് സംസം വെള്ളത്തിലുള്ളത്. വെള്ളം കെട്ടിനില്ക്കുന്ന എല്ലാ സ്രോതസ്സുകളിലും ജൈവപരിണാമങ്ങള്‍ ധാരാളം സംഭവിക്കുന്നു. സസ്യലതാദികള്‍ ധാരാളം വളരുന്നു. വെള്ളത്തിന്റെ ഗന്ധത്തെയും രുചിയെയും ബാധിക്കുന്ന ആള്‍ഗെ (Algae) പോലുള്ള സൂക്ഷ്മ സസ്യങ്ങള്‍ വളരുന്നതിനാല്‍ ഏറെ പഴക്കം ചെന്ന കിണറുകളില്‍ രുചിക്കും ഗന്ധത്തിനും സാരമായ മാറ്റം വരാറുണ്ട്. എന്നാല്‍ ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുള്ള സംസം കിണറില്‍ ഇത്തരം ജൈവപരമായ യാതൊരു ഇടപെടലുകളും കാണാനില്ല. ഏറെ ഗുണകരമായ ഹാര്‍ഡ് വാട്ടര്‍ പോലുള്ള ധാതുലവണങ്ങളുടെ അപൂര്‍വ സാന്നിധ്യം സംസമിലുണ്ട്. സാധാരണ വെള്ളത്തെ അപേക്ഷിച്ച് സംസം വെള്ളത്തില്‍ കാല്‍സ്യം, മെഗ്നീഷ്യം, ക്‌ളോറൈഡ്, ഇരുമ്പ്, ഈയം, സള്‍ഫൈറ്റ് എന്നിവയുടെ അളവ് കൂടുതലാണ്. സംസമില്‍ ഇതുവരെ യാതൊരു രോഗാണുവിനെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സോഡിയത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അണുക്കള്‍ക്ക് സംസമില്‍ ജീവിക്കാന്‍ സാധ്യമല്ല. ആ പുണ്യതീര്‍ഥത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തെളിവിന്റെ പിന്‍ബലമില്ലാത്ത കേവലം ആരോപണങ്ങളായി ഭവിക്കുകയാണ് ചെയ്തത്. ഇത്തരം ആരോഗ്യകരമായ ഘടകങ്ങളുടെ തോത് സംസമില്‍ എത്രമാത്രമുണ്ടെന്ന് നമുക്ക് പരിശോധിക്കാം. (ഒരു ലിറ്റര്‍ വെള്ളത്തില്‍ മില്ലിഗ്രാം എന്ന തോതിലാണ് താഴെ പറയുന്ന കണക്കുകള്‍ വായിക്കേണ്ടത്.)
സോഡിയം 250
കാല്‍സ്യം 200
പൊട്ടാസ്യം 120
മെഗ്നീഷ്യം 50
ക്‌ളോറൈഡ് 372
ഫോസ്‌ഫൈറ്റ് 0.25
സാധാരണ ജലത്തിനില്ലാത്ത നിരവധി ശാസ്ത്രീയ സവിശേഷതകള്‍ സംസമിനുണ്ടെന്ന് പ്രശസ്ത ജാപ്പനീസ് ശാസ്ത്രജ്ഞന്‍ മസാറു ഇമോട്ടോ പരീക്ഷിച്ചു തെളിയിച്ച വസ്തുതയാണ്. അദ്ദേഹത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങളും അവയുടെ വിസ്മയകരമായ ഫലങ്ങളും ഇന്ന് ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വെള്ളം ഒരു നിശ്ചിത അളവില്‍ തണുപ്പിക്കുമ്പോള്‍ അതൊരു ഖരവസ്തുവായി രൂപാന്തരപ്പെടുന്നു. ഇതിനെയാണ് പരല്‍ (Crystals) എന്ന് വിളിക്കുന്നത്. സംസമില്‍ ഇമോട്ടോ കണ്ട പരലുകള്‍ സാധാരണ ജലത്തിലെ പരല്‍ രൂപങ്ങളേക്കാള്‍ മനോഹരവും വ്യത്യസ്തവുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. സംസമിന്റെ ഒരു തുള്ളി വെള്ളം സാധാരണ വെള്ളത്തിന്റെ ആയിരം തുള്ളികള്‍ കൊണ്ട് നിര്‍വീര്യമാക്കിയപ്പോഴാണ് തനിക്ക് സംസം വെള്ളത്തില്‍ ക്രിസ്റ്റലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഇമോട്ടോ സാക്ഷ്യപ്പെടുത്തുന്നു. അതായത് ഒരു തുള്ളി സംസം ആയിരം തുള്ളി സാധാരണ ജലത്തിന് സമാനമാണൊണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ജിദ്ദയിലെ ദാറുല്‍ഹിക്മ കോളേജ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഡോ. മസാറു ഇമോട്ടോ തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വെള്ളത്തെക്കുറിച്ച് ഇമോട്ടോ വെളിപ്പെടുത്തിയ അവിശ്വസനീയമായ ശാസ്ത്രസത്യങ്ങള്‍ അദ്ദേഹം തന്റെ അഞ്ചു വാള്യങ്ങളുള്ള Messages from the water എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അള്ളാഹുഅനുഗ്രഹിക്കട്ടെ(ആമീൻ)
ഈ പേജ് ലൈക്‌ അടിച്ച് ഷെയർ ചെയ്യണേ

ഞായറാഴ്‌ച, ഡിസംബർ 25, 2016

ക്രിസ്മസ് ആശംസ നേരുന്നതിന് മുൻപ് അല്ലാഹുവിന്റെ ഈ വാക്കുകൾ ഒന്ന് ശ്രദ്ധിക്കൂ.........?

ക്രിസ്മസ് ആശംസ നേരുന്നതിന് മുൻപ് അല്ലാഹുവിന്റെ ഈ വാക്കുകൾ ഒന്ന് ശ്രദ്ധിക്കൂ. നീ അല്ലാഹുവിന്റെ വാക്കുകളെ ഗൗരവമായി കാണുന്നു എങ്കിൽ, അവനെ നീ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ.....
പിന്നെ നിനക്ക് ക്രിസ്മസ് ആശംസിക്കാൻ കഴിയില്ല.
وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا 
പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു. (Sura 19 : Aya 88)

لَّقَدْ جِئْتُمْ شَيْئًا إِدًّا 
ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്. (Sura 19 : Aya 89)

تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا 
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്ന കാര്യം. (Sura 19 : Aya 90)

أَن دَعَوْا لِلرَّحْمَٰنِ وَلَدًا 
പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ. (Sura 19 : Aya 91)

وَمَا يَنبَغِي لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا 
ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പരമകാരുണികനായ അല്ലാഹുവിന് ചേര്‍ന്നതല്ല. (Sura 19 : Aya 92)

وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّهُ وَلَدًا 
അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീതു ചെയ്യാനുള്ളതുമാണ് ഈ വേദപുസ്തകം. (Sura 18 : Aya 4)
=================
ഇതര മതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതും അവര്ക്ക് അന്നേ ദിവസം ആശംസകള് അര്പ്പിക്കുന്നതും കുഫ്രിയ്യത്ത് അല്ലെങ്കിലും നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നവരെ മുസ്ലിം ഭരണാധികാരികള് ശിക്ഷിക്കണം. (മുഗ്നി, ശര്വാനി, ദമീരീ) സമാനമായ പ്രസ്താവ്യം അല്ഫതാവാല് കുബ്റായിലും ഹനഫീ ഫിഖ്ഹിലെ അല്ബഹ്റുര്റാഇഖിലും, മാലികി മദ്ഹബിലെ ഇബ്നുല് ഹാജ്ജിന്റെ മദ്ഖലിലും ഹമ്പലി മദ്ഹബിലെ കശ്ഫുല് ഖനാഇലും കാണാം.

വ്യാഴാഴ്‌ച, ഡിസംബർ 22, 2016

കുട്ടികള്‍ക്ക് നമസ്‌കാരം പഠിക്കുന്നതിനായി ആനിമേഷന്‍ വീഡിയോ . അള്ളാഹു അനുഗ്രഹിക്കട്ടെ??


കുട്ടികള്‍ക്ക് നമസ്‌കാരം പഠിക്കുന്നതിനായി ആനിമേഷന്‍ വീഡിയോ എല്ലാവരിലും എത്തിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.?

തിങ്കളാഴ്‌ച, ഡിസംബർ 19, 2016

അല്ലാഹുവിന്‍റെ 99 നാമങ്ങളും അര്‍ത്ഥവും..............?

അല്ലാഹുവിന്‍റെ 99 നാമങ്ങളും അര്‍ത്ഥവും
1) الله
2) الرحمن പരമകാരുണികന്‍
3) الرحيم കരുണാനിധി
4) الملك രാജാധിരാജന്‍
5) القدوس പരിശുദ്ധന്‍
6) السلام രക്ഷയായവന്‍
7) المؤمن അഭയം നല്‍കുന്നവന്‍
8) المهيمن കാത്തുസൂക്ഷിക്കുന്നവന്‍
9) العزيز യോഗ്യതയുള്ളവന്‍
10) لجبار പരമാധികാരമുള്ളവന്‍
11) المتكبر മഹത്വമുള്ളവന്‍
12) الخالق സ്രഷ്ടാവ്
13) البارئ സൃഷ്ടിക്കുന്നവന്‍
14) المصور രൂപം നല്‍കുന്നവന്‍
15) الغفار വളരെയധികം പൊറുക്കുന്നവന്‍
16) القهار അടക്കിഭരിക്കുന്നവന്‍
17) الوهاب ഔദാര്യവാന്‍
18) الرزاق പ്രദാനം ചെയ്യുന്നവന്‍
19) الفتاح (റഹ്മത്തിന്റെ വാതില്‍) തുറക്കുന്നവന്‍
20) العليم എല്ലാം അറിയുന്നവന്‍
21) القابض (ആഹാരത്തെയും റൂഹുകളെയും) പിടിക്കുന്നവന്‍
22) الباسط വിശാലമാക്കുന്നവന്‍
23) الخافض തരം താഴ്ത്തുന്നവന്‍
24) الرافع സ്ഥാനം ഉയര്‍ത്തുന്നവന്‍
25) المعز പ്രതാപം നല്‍കുന്നവന്‍
26) المذل നിന്ദ്യനാക്കുന്നവന്‍
27) السميع കേള്‍ക്കുന്നവന്‍
28) البصير കാണുന്നവന്‍
29) الحكم വിധി നടത്തുന്നവന്‍
30) العدل നീതി കാണിക്കുന്നവന്‍
31) اللطيف ദയ കാണിക്കുന്നവന്‍
32) الخبير സര്‍വരഹസ്യവും അറിയുന്നവന്‍
33) الحليم സഹനമുള്ളവന്‍
34) العظيم മഹത്വമുള്ളവന്‍
35)الغفور പാപം പൊറുക്കുന്നവന്‍
36) الشكور നന്ദിക്കര്‍ഹന്‍
37) العلي ഉന്നതന്‍
38) الكبير മഹാനായവന്‍
39) الحفيظ എല്ലാം സംരക്ഷിക്കുന്നവന്‍
40) المقيت ഭക്ഷണം നല്‍കുന്നവന്‍
41) الحسيب വിചാരണ ചെയ്യുന്നവന്‍
42) الجليل ഔന്നിത്യമുള്ളവന്‍
43) الكريم ഉദാരനായവന്‍
44) الرقيب എല്ലാം നിരീക്ഷിക്കുന്നവന്‍
45) المجيب ഉത്തരം നല്‍കുന്നവന്‍
46) الواسع വിശാലതയുള്ളവന്‍
47) الحكيم യുക്തിദീക്ഷയുള്ളവന്‍
48) الودود സ്നേഹമുള്ളവന്‍
49) المجيد മഹത്വമുള്ളവന്‍
50) الباعث പുനരുജ്ജീവിപ്പിക്കുന്നവന്‍
51) الشهيد എല്ലാറ്റിനും സാക്ഷിയാവുന്നവന്‍
52) الحق സത്യമായവന്‍
53) الوكيل ഏറ്റെടുക്കുന്നവന്‍
54) القوى ശക്തമായവന്‍
55) المتين ശക്തിയുള്ളവന്‍
56) الولي സംരക്ഷകന്‍
57) الحميد സ്തുതിക്കപ്പെട്ടവന്‍
58) المحصى ക്ലിപ്തപ്പെടുത്തുന്നവന്‍
59) المبدئ ഇല്ലായ്മയില്‍ നിന്ന് സൃഷടിക്കുന്നവന്‍
60) المعيد മടക്കി വിളിക്കുന്നവന്‍
61) المحيي ജീവിപ്പിക്കുന്നവന്‍
62) المميت മരിപ്പിക്കുന്നവന്‍
63) الحي എന്നെന്നും ജീവിച്ചിരിക്കുന്നവന്‍
64) القيوم സ്വയം നിലനില്‍ക്കുന്നവന്‍
65) الواجد കണ്ടെത്തുന്നവന്‍
66) الماجد മഹത്വമുള്ളവന്‍
67) الواحد ഏകനായവന്‍
68) الصمد സര്‍വ്വര്‍ക്കും ആശ്രയമായവന്‍
69) القادر എന്തിനും കഴിവുള്ളവന്‍
70) المقتدر എല്ലാകഴിവുകളുടെയും ഉടമസ്ഥന്‍
71) المقدم മുന്തിക്കുന്നവന്‍
72) المؤخر പിന്തിക്കുന്നവന്‍
73) الأول ആദ്യമായവന്‍
74) الآخر ശാശ്വതന്‍
75) الظاهر പ്രത്യക്ഷനായവന്‍
76) الباطن പരോക്ഷനായവന്‍
77) الوالي എല്ലാത്തിന്‍റെയും ഉടമസ്ഥന്‍
78) المتعال അത്യുന്നതന്‍
79) البر ഗുണം ചെയ്യുന്നവന്‍
80) التواب തൌബ സ്വീകരിക്കുന്നവന്‍
81) المنتقم ശിക്ഷിക്കുന്നവന്‍
82) العفو മാപ്പു നല്കുന്നവന്‍
83) الرؤوف കൃപ ചെയ്യുന്നവന്‍
84) مالك الملك പരമാധികാരി
85) ذو الجلال و الإكرام മഹത്വവും ആധരവുമുള്ളവന്‍
86) المقسط നീതി നടത്തുന്നവന്‍
87) الجامع എല്ലാം ഒരുമിച്ച് കൂട്ടുന്നവന്‍
88) الغني ധനികന്‍
89) المغني ആവശ്യം തീര്‍ക്കുന്നവന്‍
90) المانع തടയുന്നവന്‍
91) الضار വിഷമമുണ്ടാക്കുന്നവന്‍
92) النافع ഉപകാരം ചെയ്യുന്നവന്‍
93) النور വെളിച്ചം നല്‍കുന്നവന്‍
94) الهادي സന്മാര്‍ഗം കാണിക്കുന്നവന്‍
95) البديع മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍
96) الباقي എന്നെന്നും ശേഷിക്കുന്നവന്‍
97) الوارث എല്ലാം അനന്തരമെടുക്കുന്നവന്‍
98) الرشيد സന്മാര്‍ഗം കാണിക്കുന്നവന്‍
99) الصبور നല്ല ക്ഷമയുള്ളവന്‍
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....اللهم آمين يارب العالمين ഈ പേജ് ലൈക്‌ അടിച്ച് ഷെയർ ചെയ്യണേ!!!

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത