Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

വെള്ളിയാഴ്‌ച, മാർച്ച് 23, 2018

ചൈനയിലെ ഷാങ്സി പ്രോവിൻസിൽ 700 വർഷം പഴക്കമുള്ള മുസ്‌ലിം പള്ളി...?

ചൈനയിലെ  ഷാങ്സി പ്രോവിൻസിൽ, ക്സിയാങ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന 700 വർഷം  പഴക്കമുള്ള  മുസ്‌ലിം പള്ളി. മിങ് രാജവംശമാണ് മസ്ജിദ് പണികഴിപ്പിച്ചത്. നിർമ്മാണ ശൈലിയിലെ അതി മിനോഹാരിതയും  ചരിത്രപരമായ നിർമ്മിതിയും പള്ളിയുടെ പ്രാധാന്യം എടുത്ത് പറയുന്നു.  മിങ് രാജവംശം നിർമിച്ച ഈ പള്ളിയുടെ ചുമരുകളിൽ ഖുർആൻ മുഴുവൻ മാർബിളിൽ കൊത്തി വെച്ചിരിക്കുന്നു.

തിങ്കളാഴ്‌ച, മാർച്ച് 19, 2018

പ്രവാചകാധ്യാപനങ്ങളുടെ പ്രതിഫലന0

ശ്രീമാന്‍ സീ.ആര്‍. ദാസ് (1870-1925) പ്രശസ്തനായ നിയമജ്ഞനാണ്. കോണ്‍ഗ്രസ് നേതാവ്. 1910 കളില്‍ പാട്നയിലെ ഒരു സമീന്താര്‍ കുടുംബത്തിന്‍റെ കേസ് അദ്ദേഹത്തിന്‍റെ മുമ്പിലെത്തി. ഒരു തര്‍ക്കസ്ഥലത്തിന്‍റെ പല പ്രമാണങ്ങളും പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു.

“പേര്‍ഷ്യന്‍ ഭാഷയും നിയമവും അറിയാവുന്ന ഒരാളുടെ സഹായമുണ്ടെങ്കിലേ ഈ കേസ് എനിക്ക് കൈയാളാനാവൂ. എനിക്കറിയാവുന്ന അത്തരമൊരാള്‍ ഡോക്ടര്‍ അല്ലാമാ ഇഖ്ബാല്‍ ആണ്. പക്ഷെ,അദ്ദേഹം ലാഹോറിലാണുള്ളത്. അദ്ദേഹത്തിന്‍റെ സഹായം തേടാമെന്ന് വച്ചാല്‍ വലിയ ചെലവ് വരും.” സീ.ആര്‍. ദാസ് തന്‍റെ കഷികളെ അറിയിച്ചു. 

“എത്ര തുക ചെലവ് വന്നാലും വേണ്ടില്ല;അദ്ദേഹത്തെ വരുത്തുക” എന്നായി കക്ഷികള്‍.

“ഒരു കേസില്‍ താങ്കളുടെ സഹായം അനിവാര്യമായി വന്നിരിക്കുന്നു.പാട്നയില്‍ എത്താന്‍ ദയവുണ്ടാകണം.” സീ.ആര്‍. ദാസ് ഇഖ്ബാലിന് കമ്പി സന്ദേശം അയച്ചു.അത് ലഭിച്ച ഉടനെ ക്ഷണം സ്വീകരിച്ച് ഇഖ്ബാല്‍ പാട്നയിലെത്തി. കാര്യമെന്തെന്ന് തിരക്കി.

“ഈ കേസുമായി ബന്ധപ്പെട്ട ചില പ്രമാണങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലാണ്. അവ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിത്തരണം. താങ്കള്‍ക്ക് തങ്ങാന്‍ ആവശ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തു വച്ചിട്ടുണ്ട്. ദിനംപ്രതി ആയിരം രൂപ പ്രതിഫലവും നിര്‍ണയിച്ചിരിക്കുന്നു. പതിനഞ്ചോ ഇരുപതോ, എത്ര ദിവസമായാലും ശരി ഈ ജോലി പൂര്‍ത്തിയാക്കിത്തന്നാല്‍ മതി.” സീ.ആര്‍.ദാസ് കാര്യം വ്യക്തമാക്കി. 

ആ പ്രമാണങ്ങളുമായി ഡോക്ടര്‍ അല്ലാമ ഇഖ്ബാല്‍ തനിക്കൊരുക്കിയ വസതിയിലെത്തി. പിറ്റേന്ന് കാലത്ത് തന്നെ അദ്ധേഹം സീ.ആര്‍.ദാസിന്‍റെ മുമ്പിലെത്തി. “പരിഭാഷ പൂര്‍ത്തിയായി. വൈകീട്ടുള്ള വണ്ടിക്ക് ലാഹോറിലേക്ക് ടിക്കറ്റെടുത്തോളൂ.” ഇഖ്ബാല്‍ അറിയിച്ചു.

സീ.ആര്‍.ദാസിന് വിസ്മയം താങ്ങാനായില്ല. “എന്തിനാണ് ഇത്ര പ്രയാസപ്പെട്ട് ധൃതിയില്‍ ജോലി തീര്‍ത്തത്? ഓരോ ദിവസത്തിനും ആയിരം രൂപ പ്രതിഫലം നിര്‍ണയിച്ചിട്ടുണ്ടല്ലോ. സാവകാശം ചെയ്യാമായിരുന്നില്ലേ?” ദാസ് അഭിപ്രായപ്പെട്ടു. 

ഇഖ്ബാലിന്‍റെ മറുപടി ഇതായിരുന്നു: “ ഒരു ജോലി ഒഴികഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടുപോവുന്നത് ന്യായമല്ല. അങ്ങനെ നേടുന്ന സമ്പാദ്യം നിഷിദ്ധമാണ് എന്ന് മുഹമ്മദ്‌ നബി അരുളിയിട്ടുണ്ട്.”

റസൂലിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും വല്ലവരും പ്രശംസിച്ചാല്‍, ഇത് എന്‍റെ മഹത്വമല്ല, പ്രവാചകാധ്യാപനങ്ങളുടെ പ്രതിഫലനമാണെന്ന് അറിയിക്കുകയും ചെയ്യുന്നതിന്‍റെ മികച്ച മാതൃകയാണ് ഈ സംഭവം.    

തോറ്റുകൊടുത്താൽ വിജയം കിട്ടുമോ??


✌ 4 വയസ്സിൽ்,സ്വന്തമായി നടക്കാനായാൽ, അത് വിജയം !

✌ 8 വയസ്സിൽ், സ്വന്തമായിപുറത്തുപോയി വഴി തെറ്റാതെ വീട്ടില്‍ തിരിച്ചെത്താനായാൽ അത് വിജയം !

✌ 12 വയസ്സി், സുഹൃത്തുക്കളെ സംമ്പാധിക്കാനായാൽ അത് വിജയം !

✌ 18 വയസ്സിൽ, ഡ്രൈവിങ്ങ് ലൈസൻസ് കരസ്ഥമാക്കിയാൽ അത് വിജയം!

✌ 22 വയസ്സിൽ, മേൽ പഠിപ്പ് കഴിഞ്ഞ് കോളേജിൽ നിന്നും മുക്തനായാൽ 
അത് വിജയം !

✌ 25 വയസ്സിൽ*നല്ല ജോലി സമ്പാധിച്ചാൽ അത് വിജയം !

✌ 30 വയസ്സിൽ், താൻ കുടുംബസ്ഥനായാൽ ,ആ കുടുംബത്തെ പോറ്റാനായാൽ അത് വിജയം !

✌ 35 വയസ്സിൽ், പൊതു അറിവിനെ സമ്പാധിക്കാനായാൽ അത് വിജയം !

✌ 45 വയസ്സിൽ, വയസ്സ് അറിയാത്തവിധം ശരീരകാന്തി സംരക്ഷിക്കാനായാൽ , അത് വിജയം !

✌ 50 വയസ്സിൽ்,തന്റെ മക്കൽക്ക് നല്ല വിദ്ധ്യാഭ്യാസം നൽകാനായാൽ അത് വിജയം  !

✌ 55 വയസ്സിൽ, തന്റെ കടമകളെ തളരാതെ നിറവേറ്റാനായാൽ ,അത് വിജയം  !

✌ 60 വയസ്സിൽ், റിട്ടയർ ആയി എന്ന് പുറംതള്ളപ്പെടാതെ പണിയെടുക്കാനായാൽ  അത് വിജയം !

✌ 65 വയസ്സിൽ்,അസുഖം ഇല്ലാത്തവനായി ജീവിക്കാനായാൽ അത് വിജയം !

✌ 70 വയസ്സിൽ, മറ്റുള്ളവർക്ക് ഭാരമാകാതെ ജീവിക്കാനായാൽ, അത് വിജയം !

✌ 75 വയസ്സിൽ், പഴയസുഹൃത്തുക്കളോട് സംസാരിച്ചിരുന്ന് സന്തോഷം പങ്കുവയ്ക്കാനായാൽ അത് വിജയം !

✌ 80 വയസ്സിന്ശേഷം മറ്റുള്ളവരുടെ  സഹായമില്ലാതെ പുറത്തുപോയി വഴിതെറ്റാതെ തിരിച്ച് വീട്ടില്‍ എത്താനായാൽ അത് വിജയം !

Be defeated to become victoriuos.

തോറ്റുകൊടുത്താൽ
വിജയം കിട്ടുമോ....?

✌ അമ്മയോട് തോൽക്കുക.സ്നേഹം അധികമാകും.

✌ അച്ഛനോട് തോൽക്കൂ നിന്റെ, അറിവ് അധികമാകു.

✌ നിന്റെ തുണയോട് തോൽക്കൂ കുടുംബത്തിന്റെ സന്തോഷം വർദ്ധിക്കും*.. 

✌ മക്കളോട്  തോൽക്കൂ  സ്നേഹം പലമടങ്ങ്  അധികമാകും.....

✌ സ്വന്തബന്ധത്തോട് തോൽക്കാൻശ്രമിക്കൂ, കെട്ടുറപ്പുള്ള ബന്ധമുണ്ടാകും...

✌ സുഹൃത്തിനോട് തോൽക്കൂ , സ്നേഹം അധികമാകും..

✌ തോൽക്കൂ...വിജയംഉറപ്പ്...

തോൽവി വിജയത്തെ 
തരും....

സ്നേഹത്തോടെ ജീവിച്ചാൽ.മറ്റുള്ളവർ സന്തോഷത്തോടെ ജീവിക്കാൻ വഴികാട്ടിയാകും നീ...!!

ബുധനാഴ്‌ച, ഡിസംബർ 06, 2017

ഗുരു ദേവ കൃതികളിലെ മുഹമ്മദ് നബിയുടെ മഹത്വം വർണ്ണിച്ച് മാതാ പ്രേം വൈശാലി ....!!


ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്..............?


ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത് ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ) സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ) സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ) എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം ആയത്തുൽ കുർസി പാരായണം ചെയ്യുക *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ. [البقرة 255] ശേഷം സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകളായ ആമന റസൂൽ പാരായണം ചെയ്യുക. آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ. لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ. [البقرة 285 - 286] ശേഷം താഴെയുളള പ്രാർത്ഥനകൾ ബ്രാക്കറ്റിൽ കൊടൂത്ത എണ്ണമനുസരിച്ച് ചെല്ലുക. بِاسْمِكَ رَبِّـي وَضَعْـتُ جَنْـبي ، وَبِكَ أَرْفَعُـه، فَإِن أَمْسَـكْتَ نَفْسـي فارْحَـمْها ، وَإِنْ أَرْسَلْتَـها فاحْفَظْـها بِمـا تَحْفَـظُ بِه عِبـادَكَ الصّـالِحـين. (ഒരു പ്രാവശ്യം) بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا. (ഒരു പ്രാവശ്യം) اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك. (മൂന്ന് പ്രാവശ്യം) اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة. - (ഒരു പ്രാവശ്യം) الـحَمْدُ للهِ الَّذي أَطْـعَمَنا وَسَقـانا، وَكَفـانا، وَآوانا، فَكَـمْ مِمَّـنْ لا كـافِيَ لَـهُ وَلا مُـؤْوي. (ഒരു പ്രാവശം) اللّهُـمَّ عالِـمَ الغَـيبِ وَالشّـهادةِ فاطِـرَ السّماواتِ وَالأرْضِ رَبَّ كُـلِّ شَـيءٍ وَمَليـكَه، أَشْهـدُ أَنْ لا إِلـهَ إِلاّ أَنْت، أَعـوذُ بِكَ مِن شَـرِّ نَفْسـي، وَمِن شَـرِّ الشَّيْـطانِ وَشِـرْكِه، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم . (ഒരു പ്രാവശ്യം) سُبْحَانَ اللَّهِ. (33 പ്രാവശ്യം) *الْحَمْدُ لِلَّهِ.* (33 പ്രാവശ്യം) اللَّهُ أَكْبَرُ. (34 പ്രാവശ്യം) അവസാനം വലത് ഭാഗം ചെരിഞ്ഞ് കിടന്ന് ഉളളം കൈയ്യിൽ കവിൾ വെച്ച് താഴെയുളള പ്രാർത്ഥന ഒരു പ്രാവശ്യം ചെല്ലി ഉറക്കത്തിലേക്ക് പോവുക اللّهُـمَّ أَسْـلَمْتُ نَفْـسي إِلَـيْكَ، وَفَوَّضْـتُ أَمْـري إِلَـيْكَ، وَوَجَّـهْتُ وَجْـهي إِلَـيْكَ، وَأَلْـجَـاْتُ ظَهـري إِلَـيْكَ، رَغْبَـةً وَرَهْـبَةً إِلَـيْكَ، لا مَلْجَـأَ وَلا مَنْـجـا مِنْـكَ إِلاّ إِلَـيْكَ، آمَنْـتُ بِكِتـابِكَ الّـذي أَنْزَلْـتَ وَبِنَبِـيِّـكَ الّـذي أَرْسَلْـت. ഇത് സഹീഹായ ഹദീസിൽ വന്ന പ്രാർത്ഥനകളാണ്. ഇങ്ങനെയാവണം ഒരു മുസ്ലിം കിടന്നുറങ്ങാൻ പോവേണ്ടത്. ഇതൊക്ക ജീവിതത്തിലുളളവനാണ് യഥാർത്ഥ പ്രവാചക സ്നേഹി... എന്നാൽ പ്രവാചക സ്നേഹം നമ്മൾ വായയിൽ പറയുമ്പോൾ പലരുടെയും ജീവിതത്തിൽ പ്രവാചക സ്നേഹം അന്യമാണ്... മുസ്ലിം സമുദായത്തിലെ പുതു തലമുറയിലെ പലരും ഉറങ്ങാൻ പോകാറ് ഗാനം ആസ്വദിച്ചും സിനിമയും മറ്റ് ഹറാമായ രംഗങ്ങളൊക്കെ കണ്ട് കൊണ്ടാണ്... ഉറക്കത്തെ ഖുർആൻ വിശേഷിച്ചത് ചെറിയ മരണമെന്നാണ്. നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ആത്മാവിനെ അല്ലാഹു കൊണ്ട് പോവുകയാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ തിരിച്ച് കൊടുക്കുന്നു. ചിലരുടെ ആത്മാവിനെ അവൻ പിടിച്ച് വെക്കുന്നു... പല ഉറക്ക മരണവും നാം കണ്ടവരും കേട്ടവരുമാണ്... എന്നിട്ടും നമ്മൾ ഉറക്കത്തിനൊരുങ്ങന്നത് പ്രവാചകൻ പഠിപ്പിച്ചതിന് വിരുദ്ധമായി ഹറാമുകൾ കേട്ടും കണ്ടും ആസ്വദിച്ചുമാണ്... ഈ ഹറാമുകൾ കണ്ടും കേട്ടും ആസ്വദിച്ചും കിടന്നുറങ്ങുന്ന ഉറക്കത്തിലാണ് നമ്മൾ മരിച്ച് പോകുന്നതെങ്കിൽ നാളെ പരലോകത്ത് ഉയർത്തെഴുന്നേൽപ്പിൻെറ സമയത്തും നമ്മളുണ്ടാവുക നമ്മൾ എങ്ങനെയാണോ ഉറങ്ങാൻ കിടന്നത് അതേ രൂപത്തിലായിരിക്കും... അല്ലാഹു കാത്ത് രക്ഷിക്കട്ടെ.... താഴെ ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴുളള പ്രാർത്ഥനയും അർത്ഥവും ചേർക്കുന്നുണ്ട്. എന്താണ് ആ പ്രാർത്ഥനയിൽ നമ്മൾ പറയുന്നതെന്ന് അതിൻെറ അർത്ഥം നോക്കിയാൽ മനസ്സിലാകും... الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ _അർത്ഥം:_നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ്‌ എല്ലാ സ്തുതിയും. അവനിലേക്കാണ് നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ് വായിച്ച് കഴിഞ്ഞാൽ മറ്റുളളവരിലേക്ക് എത്തിക്കുക... അല്ലാഹു ഇത് സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ... ഇസ്ലാമിക അറിവുകള്‍ക്കും ചരിത്രങ്ങൾക്കുമായി ഈ പേജ് ലൈക്‌ ചെയ്യൂ... അറിവുകള്‍ നേടൂ. ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കൂ... പ്രതിഫലം കരസ്ഥമാക്കൂ. 

ബുധനാഴ്‌ച, നവംബർ 01, 2017

ഒരു മുസ്ലിം നുണ പറയില്ല...............?ഒരിക്കൽ ഈസാ നബി (അ) ഒരാളുടെ കൂടെ യാത്ര പോയി...
യാത്രാ മദ്ധ്യേ അവർ ഒരു നദിക്കരയിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി...
കയ്യിലുണ്ടായിരുന്നത് വെറും മൂന്ന് റൊട്ടി മാത്രമാണ്. അവർ ഓരൊന്നു കഴിച്ചു. അതിനു ശേഷം ഈസാ നബി വെള്ളം കുടിക്കാനായി അടുത്തുണ്ടായിരുന്ന നദിക്കരയിലേക്ക് പോയി...
വെള്ളം കുടിച്ച് തിരികെ വന്നപ്പോൾ മൂന്നാമത്തെ റൊട്ടി കാണാനില്ല.
ഈസാ നബി ചോദിച്ചു: മൂന്നാമത്തെ റൊട്ടി എവിടെ ...? ആരാണ് എടുത്തത് ...? അയാൾ പറഞ്ഞു എനിക്കറിയില്ല. ഞാനല്ല. 

എന്നാ പോകാമെന്ന് പറഞ്ഞു അവർ നടന്നു നീങ്ങി... കുറച്ച് ദൂരം നടന്നപ്പോൾ ഈസാ നബി ഒരു മാൻപേടയെയും അതിന്റെ രണ്ട് കുട്ടികളെയും കണ്ടു.
അതിൽ ഒന്നിനെ ഈസാ നബി (അ) വിളിച്ചു. അത് അടുത്ത് വന്ന് കിടന്നു. അതിനെ അറുത്ത് അതിന്റെ മാംസം അവർ ചുട്ടു തിന്നു. ഭക്ഷിച്ചതിനു ശേഷം എല്ലുകൾ മാത്രം ബാക്കി ആയ ആ മാൻപേടയോട് പറഞ്ഞു അള്ളാഹുവിന്റെ അനുമതിയോട് കൂടി എഴുന്നേൽക്കൂ... 
ആ മാൻപേട ജീവനോടെ എഴുന്നേറ്റ് ഓടി.
ഈസാ നബി അയാളോട് ചോദിച്ചു ഈ ദൃഷ്ട്ടാന്തം നിനക്ക് കാണിച്ച് തന്ന അള്ളാഹുവിനെ മുൻ നിർത്തി ഞാൻ ചോദിക്കട്ടെയോ ... ആരാണ് അതെടുത്തത്...? 
എനിക്കറിയില്ല, ഞാനല്ല...

അവർ വീണ്ടും മുന്നിലേക്ക് നടന്ന് ഒരു പുഴയുടെ അടുക്കൽ എത്തി... വഞ്ചിയൊ പാലമോ അവിടെ ഇല്ലായിരുന്നു...
ഈസാ നബി (അ) കൂടെയുള്ള ആളുടെ കൈ പിടിച്ച് കൊണ്ട് പുഴയുടെ മുകളിൽ കൂടി നടന്ന് അക്കരക്ക് കടന്നു ... എന്നിട്ട് കൂടെ ഉള്ള ആളോട് ചോദിച്ചു.  ഇങ്ങനെ ഒരു ദൃഷ്ട്ടാന്തം കാണിച്ച് തന്ന അള്ളാഹുവിനെ മുൻ നിർത്തി ചോദിക്കട്ടെ ആരാണു ആ റൊട്ടി എടുത്തത്...? 
ഞാനല്ല, എനിക്കറിയില്ല...

ഈസാ നബി അവിടിരുന്നു...
മണലുകൾ കൊണ്ട് മൂന്ന് മണൽ കൂനകൾ ഉണ്ടാക്കി. എന്നിട്ട് പറഞ്ഞു അള്ളാഹുവിനെ മുൻ നിർത്തി ഇത് മൂന്നും സ്വർണമായി മാറട്ടെ... മൂന്ന് മണൽ കൂനകളും സ്വർണതരികളുടെ കൂനകൾ ആയി മാറി. ഈസാ നബി പറഞ്ഞു: ഇതിൽ ഒന്ന് എനിക്ക്, ഒന്ന് നിങ്ങൾക്ക്, മൂന്നാമത്തേത് നമ്മുടെ മൂന്നാമത്തെ റൊട്ടി തിന്ന ആൾക്കുള്ളതാണ്.
അപ്പോൾ തന്നെ ആ മനുഷ്യൻ പറഞ്ഞു, അത് ഞാനായിരുന്നു. അല്ലാന്ന് നിങ്ങളോട് തമാശ പറഞ്ഞതാണ്... 

ഈസാ നബി (അ) പറഞ്ഞു : ഇത് മൂന്നും നിങ്ങൾ എടുത്തോളൂ ... പക്ഷേ നമ്മൾ പിരിയുകയാണ്... 
ഈസാ നബിക്ക് മനസ്സിലായി കളവ് പറയുന്നവരുടെ കൂടെയുള്ള യാത്ര നല്ലതല്ല... ഈസാ നബി പോയി കഴിഞ്ഞ ശേഷം അയാൾ ആലോചിച്ചു ... പടച്ചവനെ ജീവിതം മുഴുവൻ ജീവിക്കാനുള്ളത് ഉണ്ട് ഇതിൽ...

ആ സമയം അവിടെ രണ്ട് കള്ളന്മാർ എത്തിപ്പെട്ടു... തന്നെ അപകടപ്പെടുത്തും എന്ന് മനസ്സിലായ അയാൾ പറഞ്ഞു, നമുക്ക് മൂന്നു പേർക്കും കൂടി പങ്കിട്ട് ഇത് വീതിച്ചെടുക്കാം. എന്നെ ഒന്നും ചെയ്യരുത്... അവർ സമ്മതിച്ചു. അപ്പോൾ അതിലെ ഒരു കള്ളൻ പറഞ്ഞു, ഞാൻ പോയി കുറച്ച് ഭക്ഷണം കൊണ്ട് വരാം. നമുക്കൊന്ന് ആഘോഷിക്കാം ...

ഭക്ഷണത്തിനായി പോകുന്ന വഴിക്ക് അയാൾ ചിന്തിച്ചു.  ഇതിൽ കുറച്ച് വിഷം കലർത്തി കൊടുത്താൽ അവർ രണ്ട് പേരും മരിക്കും. ആ സ്വർണം മുഴുവൻ എനിക്ക് സ്വന്തമാകും. അതേ സമയം ആ രണ്ട് പേർ ഒരു തീരുമാനത്തിൽ എത്തി. ഭക്ഷണവും കൊണ്ട് വരുന്നവനെ കൊല്ലുക. എന്നിട്ട് ഇത് രണ്ടായി വീതിക്കുക...  

ഭക്ഷണവുമായി വന്ന ആളെ അവർ കൊലപ്പെടുത്തി. എന്നിട്ട് സമാധാനത്തോടെ ഭക്ഷണം കഴിച്ചു... കൊണ്ട് വരും മുന്നെ വിഷം കലർത്തിയിരുന്ന ആ ഭക്ഷണം കഴിച്ച് രണ്ട് പേരും മരിക്കുകയും ചെയ്തു...

ഇങ്ങനെ സംഭവിക്കും എന്ന് അറിയാമായിരുന്ന ഈസാ നബി തന്റെ ശിഷ്യ ഗണങ്ങളുമായി അവിടെ എത്തുകയും അവരോട് പറയുകയും ചെയ്തു. ഇതാണ് ഈ ലോകത്തിലെ സമ്പത്തിന്റെ അവസ്ഥ. അത് കൊണ്ട് സമ്പത്തിനെ നിങ്ങൾ പേടിക്കേണമെ...

ഇതിൽ രണ്ട് കാര്യമുണ്ട് ... 
നുണ പറയുന്നവർക്കും, ചതിക്കാൻ നോക്കുന്നവർക്കുമുള്ള ശിക്ഷ അള്ളാഹു ചിലപ്പോൾ ഈ ദുനിയാവിൽ തന്നെ കൊടുക്കും... 

നബി (സ അ) യോട് ഒരു സ്വഹാബി ചോദിച്ചു: 
ഒരു മുസ്ലീം ആയ മനുഷ്യൻ മോഷ്ടിക്കുമോ നബിയെ ...?
മോഷ്ട്ടിച്ചേക്കാം...
ഒരു മുസ്ലീം വ്യഭിചരിക്കുമോ നബിയെ ...?
സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ ചിലപ്പോൾ സംഭവിച്ചേക്കാം...
ഒരു മുസ്ലീം നുണ പറയുമോ നബിയെ...?
ഇല്ലാ ... ഒരിക്കലും ഒരു മുസ്ലീം നുണ പറയില്ല... അങ്ങനെ പറഞ്ഞാൽ ഇസ്ലാമിന്റെ ഏറ്റവും ആദ്യത്തെ ഗുണമേന്മ അയാൾക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞു...

നുണ പറയുന്നവരും, ചതി ചെയ്യുന്നവരും സൂക്ഷിക്കൂ ...  പടച്ചവൻ എല്ലാത്തിനും സാക്ഷിയാണ് ...

(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)

വിശുദ്ധ ഖുർആനിലൂടെ അല്ലാഹുവിന്റെ മുന്നറിയിപ്പ് ..?

മുഹമ്മദ്‌ നബി(സ)പറഞ്ഞു :
മതത്തിൽ പുതുതായി നിർമിക്കപ്പെട്ട എല്ലാകാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴി കേടുമാണ് ". എല്ല വഴികേടും നരകത്തിലേക്കുമാണ്
(അബൂദാവൂദ്, ഹദീസ് നമ്പർ : 4607,തിര്മുദി:2676, ഇബ്നുമാജ:42)

# നല്ലതാണെന്ന് കണ്ട് ഇസ് ലാമിൽ ആരെങ്കിലും ഒരു ബിദ്അത്ത്( പുതിയകാര്യം) നിർമിച്ചാൽ അവൻ വാദിക്കുന്നത് മുഹമ്മദ് നബി(സ) ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നാണ്. ഇമാം മാലിക്(റഹിമഹുല്ലാഹ്)

അല്ലാഹുവും മുഹമ്മദ്‌ നബി(സ)യും വിശുദ്ധ ഖുർആനിലും പഠിപ്പിച്ചത് വേണോ? അതോ മുസ്ലിയാക്കന്മാർ ഉണ്ടാക്കിയത് വേണോ?

ഒന്ന് സ്വർഗത്തിലേക്കും  മറ്റൊന്ന് നരകത്തിലേക്കും...നിങ്ങൾക്ക് തീരുമാനിക്കാം

يَوۡمَ تُقَلَّبُ وُجُوهُهُمۡ فِي ٱلنَّارِ يَقُولُونَ يَٰلَيۡتَنَآ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
[33:Al-Ahzab:66]

وَقَالُواْ رَبَّنَآ إِنَّآ أَطَعۡنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌
[Al-Ahzab:67]

رَبَّنَآ ءَاتِهِمۡ ضِعۡفَيۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنٗا كَبِيرٗا
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.)
[Al-Ahzab:68]

۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ ..... 
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു..
[9:At-Taubah:34]     

ഈ  പറയപ്പെട്ട പണ്ഡിതന്‍മാർ..
നേതാക്കന്‍മാർ.. പ്രമുഖന്‍മാർ..
ആര്.... നാം തിരിച്ചറിയുക..

വിശ്വാസവും സമ്പത്തും ചൂഷണം ചെയ്യുന്ന പുരോഹിതന്മാർക്ക് മുമ്പിൽ ബുദ്ധി പണയപ്പെടുത്തരുത്

ഈ ഉസ്താദ്‌മാരെ എന്ത് ചെയ്യണം??? നിങ്ങൾക്ക് തീരുമാനിക്കാം.. നാം വിശ്വസിച്ചു പക്ഷെ അവരുടെ കാപട്യം നമ്മുടെ ദുനിയാവും പരലോകവും നഷ്ടപ്പെടുത്തും... തീർച്ച. പ്രമാണങ്ങളില്ലാത്ത  വിശ്വാസം കൊണ്ടും നബി പഠിപ്പിക്കാത്ത കർമങ്ങൾ.. ആചാരങ്ങൾ.. ആഘോഷങ്ങൾ കൊണ്ടും...Etc  ജാഗ്രതൈ.... 

ചിന്തിക്കുക.. മനസ്സിലാക്കുക.. മാറ്റുക.. മാറുക... അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ..

നമ്മുടെ നമസ്കാരത്തിന് എത്രയുണ്ട് മാർക്ക്?


നമ്മുടെ നമസ്കാരത്തിന്റെ ചൈതന്യവും ഭയ ഭക്തിയും സ്വയം അളന്നുനോക്കി നമുക്ക്  തന്നെ മാർക്കിട്ട് നോക്കാം. ആകെ മാർക്ക് : 10x10 = 100. ഒരു ചോദ്യത്തിന് പൂർണ്ണമായും "അതെ" എന്നാണ് ഉത്തരമെങ്കിൽ 10 മാർക്ക്.  അപൂർണ്ണമാണെങ്കിൽ പത്തിൽ താഴെയുള്ള മാർക്കുകൾ നൽകുക. ഉത്തരം "ഇല്ല" എന്നാണെങ്കിൽ ഒരു മാർക്കുമില്ല.

1 ) നമസ്കാരത്തിന്റെ തുടക്കത്തിൽ തന്നെ, ഞാനിപ്പോൾ നിൽക്കുന്നത് അല്ലാഹുവിന്റെ മുന്നിലാണെന്നും, ചിലപ്പോൾ ഇത് എന്റെ അവസാനത്തെ നമസ്കാരമായിരിക്കുമെന്നും, അല്ലാഹുവിനെയല്ലാതെ ഓർക്കുന്നത് ഇനി എനിക്ക് നിഷിദ്ധമാണെന്നും ചിന്തിച്ച് കൊണ്ടാണോ തക്ബീറതുൽ ഇഹ്റാം (നിഷിദ്ധമാക്കുന്ന തക്ബീർ ) ചൊല്ലിയത് ?

2 ) നമസ്കാരത്തിന്റെ പ്രാരംഭ പ്രാർത്ഥനയായ വജ്ജഹ്ത്തു ചൊല്ലിയപ്പോൾ അതിലെ പ്രഖ്യാപനങ്ങളും, പ്രതിജ്ഞകളും  മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചോ ?

3 )ഫാത്തിഹ സൂറത്ത് ഓതിയപ്പോൾ അതിലെ ഓരോ വാക്യത്തിന്റെയും അർത്ഥവും ആശയവും ഗ്രഹിക്കുവാൻ ശ്രദ്ധിച്ചുവോ ?

4) ഫാതിഹാക്ക് ശേഷമുള്ള സൂറത്തു ഓതിയപ്പോൾ അതിലെ ഓരോ ആയത്തിന്റെയും ആശയം മനസ്സിലേക്ക് കൊണ്ടുവന്നുവോ?

5 ) റുകൂഇലെ ദിക്റുകൾ മനസ്സാനിധ്യത്തോടെയാണോ ചൊല്ലിയത് ? 

6) ഇഅ്തിദാലിലെ സ്തുതി കീർത്തനങ്ങൾ മനസ്സറിഞ്ഞ് കൊണ്ടാണോ ഉരുവിട്ടത് ?

7) സുജൂദുകളിലെ ദിക്റുകൾ അർത്ഥം ആലോചിച്ച് കൊണ്ടാണോ ചൊല്ലിയത്  ?

8) ഞാനിപ്പോൾ അല്ലാഹുവിനോട് ഏറ്റവും അടുത്തെത്തിയിരിക്കുന്നു എന്ന് വിചാരിച്ച് ഭയഭക്തിയോടെയാണോ സുജൂദുകൾ നിർവഹിച്ചത്  ?

9) രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലെ ദുആ അർത്ഥം മനസ്സിലാക്കിയാണോ ചോദിച്ചത് ?

10 ) അത്തഹിയാത്തിലെ ദിക്റ് സ്വലാതുകളുടെയും പ്രാർത്ഥനകളുടെയും പ്രാധാന്യം അറിഞ്ഞ് കൊണ്ടാണോ ചൊല്ലിയത് ?

   നൂറിൽ നൂറ്  നേടാനായില്ലെങ്കിലും 40 മാർക്കെങ്കിലും നേടാൻ നമുക്കാവണം. 

അല്ലാഹു അനുഗ്രഹിക്കട്ടെ. 

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: 
" إن الرجل لينصرف وما كتب له إلا عشر صلاته تسعها ثمنها سبعها سدسها خمسها ربعها ثلثها نصفها " رواه أحمد
( ഒരാൾ നമസ്കാരം നിർവഹിക്കും. പക്ഷെ, ആകെ നമസ്ക്കാരത്തിന്റെ പത്തിലൊന്ന്, ഒമ്പതിലൊന്ന്, എട്ടിലൊന്ന്, ഏഴിലൊന്ന്, ആറിലൊന്ന്, അഞ്ചിലൊന്ന്, നാലിലൊന്ന്, മൂന്നിലൊന്ന്,പകുതി ഇപ്രകാരം മാത്രമാണ് അയാൾക്ക് രേഖപ്പെടുത്തുക )  

ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു:
 صلاةٌ بلا خشوعٍ، ولا حضور، كبدنٍ ميِّتٍ لا روح فيه، 

( ഭയഭക്തിയും മനസ്സാന്നിധ്യവുമില്ലാത്ത നമസ്കാരം ആത്മാവില്ലാത്ത, ചത്ത ശരീരം പോലെയാണ്.)

ഇബ്നു അബ്ബാസ് (റ) പറഞ്ഞു:
ليس للعبد من صلاته إلا ما عقل منها
(ഒരു അടിമക്ക് അവന്റെ നമസ്കാരത്തിൽ അവൻ മനസ്സറിഞ്ഞ് നിർവ്വഹിച്ചതല്ലാതെ മറ്റൊന്നുമില്ല).

ജനങ്ങൾ ഖബറിൽ നിന്ന് മഹ്ശറയിലേക്ക്‌ പോകുന്ന രൂപങ്ങൾ ...?


1. രണ്ട് കൈ കാലുക്കും ഇല്ലാത്തവർ
(അയൽവാസികളെ ബുദ്ധിമുട്ടിച്ച വർ)

2. പന്നി യൂടെ രൂപത്തിൽ
( നിസ്കാരത്തെ അവഗണിച്ച വർ)

3: പള്ള മല പോലെ വീർത്തവർ
(പള്ളയിൽ പാമ്പും തേളും നിറഞ്ഞിരിക്കും)
 [സക്കാത്ത് കൊടുക്കാത്തവർ ]

4. വായയിൽ നിന്ന് രക്തം ഒലിക്കുന്നവർ
( എടപാടിൽ കളവ് വരുത്തുന്നവർ)

5. തടിച്ച് വീർത്ത് ശവത്തിനെ ക്കാൾ ദുർഖദ്ധം ഉള്ളവർ
(ആരും കാണാതെ തെറ്റ് ചെയ്യുന്നവർ)

6. അന്നനാളവും ശ്വസനാളവും മുറിക്കപെട്ടവർ
(കള്ള സാക്ഷി നിന്നവർ)

7. പല്ല് ഉണ്ടാവില്ല വായയിൽ നിന്ന് ചലവും രക്തവും ഒലിക്കുന്നവർ
( ഒരു കാര്യo കണ്ടിട്ട് സാക്ഷി നിൽക്കാത്തവർ)

8. തല നിലത്ത് കുത്തി കാൽ പൊക്കി തല കൊണ്ട് നടക്കുന്നവർ 
(വ്യഭിചാരികൾ)

9. മുഖം കറുത്ത കോം കണ്ണുള്ള വയറിൽ തീ നിറക്കപ്പെട്ടവർ
( യതീം മക്കളുടെ സ്വത്ത് തിന്നവർ )

10: വെള്ളപാണ്ടും കുഷ്ടരോഗവും ബാധിച്ചവർ
(മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചവർ)

11. കണ്ണ് കുഴിഞ്ഞിരിക്കും പല്ല് കാളയുടെ കൊമ്പ് പോലെ നീണ്ടതും, ചുണ്ട് ,ചെവി താഴ്ന്ന് നീണ്ടിരിക്കും
( കള്ള് കുടിക്കുന്നവർ )

12. 14 ാം രാവിലെ ചന്ദ്രനെ പോലെ സന്തോഷിച്ച് വരുന്നവർ
(മുഅ്മിനീങ്ങൾ )
അല്ലാഹു നമ്മെ മുഅ്മിനീങ്ങളുടെ കുട്ടത്തിൽ ഉൾപെടുത്തുമാറാവട്ടെ !!
ആമീൻ

ദുആ പ്രതീക്ഷയോടെ ....
* വായിച്ച് കഴിഞ്ഞാൽ Share ചെയ്യാൻ മറക്കരുതേ.....

ചൊവ്വാഴ്ച, ഒക്‌ടോബർ 24, 2017

ഇനി വിഷമിക്കണ്ട.!! മുടി കൊഴിച്ചിലിനും നരക്കും പരിഹാരം....?

*പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ 111 തവണ ചെല്ലേണ്ട ദിക്ർ | Islamic Speech Malayalam

* രാവിലെ ഈ സ്വലാത്ത് ചെല്ലിയാൽ നിങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ല | Islamic Speech Malayalam

* ഇഷാഹ് നിസ്കാരത്തിന് ശേഷം ഈ ദിക്ർ ചെല്ലാൻ കഴിഞ്ഞാൽ | Islamic Speech Malayalam

* ഒരു ദിവസം 10 പ്രാവശ്യം ഈ ചെറിയ സൂറത്ത് ഓതാൻ കഴിഞ്ഞാൽ

* നമുക്ക് സ്വർഗം ലഭിക്കാൻ ഒരു ചെറിയ അമൽ | ISLAMIC SPEECH MALAYALAM

* ഈ ദിക്ർ ചൊല്ലി ദുആ ചെയ്‌താൽ ദുആക്ക് ഉത്തരം കിട്ടും


വെള്ളിയാഴ്ച ദിവസം സ്വലാത്ത് ചൊല്ലിയാൽ ലഭിക്കുന്നത് ?ഭാഗ്യവാന്റെ 4 ലക്ഷണം | കുടുംബം ജീവിതം സന്തോഷമാകാം | Latest New Malayalm Islamic Good Speech
https://youtu.be/AdQ1L5m8YBo

ഒരു ആയത് ദിവസം ഓതിയാൽ 5 പ്രതിഫലം | MALAYALAM ISLAMIC SPEECH 2017 | MATHAPRASANGAM ISL...
https://youtu.be/JReHo7NDCWA

അത്ഭുദമാണ് ഈ സൂറത്ത് | നബി (സ) പഠിപ്പിച്ച സൂറത്ത് | ISLAMIC SPEECH MALAYALAM 2017 | MATHAPRASANGAM
https://youtu.be/taDqymP2qfo

അള്ളാഹു വിധിച്ച ഒരു വിധിയെ തടയുന്ന 2 കാര്യങ്ങൾ | ISLAMIC SPEECH MALAYALAM | MATHAPRASANGAM ISL..
https://youtu.be/mPojNMLJ2xI

ശിക്ഷയില്ലാതെ സ്വർഗം ലഭിക്കുന്ന വിഭാഗം | ISLAMIC SPEECH MALAYALAM 2017 | MATHAPRASANGAM ISL..
https://youtu.be/QZ_L9xRNCmU

അള്ളാഹു നിങ്ങളെ 4 വിഷമിക്കുന്ന സമയത്ത് രക്ഷിക്കു | MALAYALAM ISLAMIC SPEECH 2017 | MATHAPRASANGAM..
https://youtu.be/ZY_X6eHHDnc

ഞായറാഴ്‌ച, സെപ്റ്റംബർ 10, 2017

ആവശ്യമായ ചില സംശയങ്ങളും അതിനുള്ള മറുപടിയും


ഞണ്ടിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  വെള്ളത്തിൽ മാത്രം ജീവിക്കുന്നവ ഹലാലും വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമുമാണ് (തുഹ്ഫ 9/377-378)

ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/379)

.മലയണ്ണാനെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/380)

മാനിറച്ചി ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/380)

കാട്ടു പൂച്ചയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ? 

മറുപടി : അല്ല ഹറാമാണ് (തുഹ്ഫ 9/380)

കുതിരയിറച്ചി ഹലാലാണോ ?

മറുപടി:  അതെ (തുഹ്ഫ 9/380)

. കഴുതയിറച്ചി തിന്നാമോ ?

മറുപടി:  കാട്ടു കഴുതയാണെങ്കിൽ തിന്നാം നബി(സ) തിന്നിട്ടുമുണ്ട് (ബുഖാരി, മുസ്ലിം, തുഹ്ഫ 9/379)

 നാട്ടു കഴുതയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

കാട്ടുപോത്ത് ഹലാലല്ലേ ?

മറുപടി: അതെ (തുഹ്ഫ 9/379)

 കുരങ്ങിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

. കരടിയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല 

. കാക്കയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

 കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?

മറുപടി:  പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ തുഹ്ഫ 9/381)

 പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?

മറുപടി:  സുന്നത്ത് (ശർവാനി 9/381)

 കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?

മറുപടി:  ഉണ്ട് സുന്നത്താണ് (ശർവാനി 9/381)

 മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?

മറുപടി:  കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)

കരിവണ്ടിനെ കൊല്ലാമോ ?

മറുപടി:  കറാഹത്താണ് (ശർവാനി 9/381)

തത്തയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

 മയിലിന്റെ മാംസം തിന്നാമോ ? 

മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ? 

മറുപടി:  അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)

 കൊക്കിന്റെ കാര്യമോ ?

മറുപടി:  അതും ഹലാലാണ് (തുഹ്ഫ 9/381)

. പ്രാവിനെ തിന്നാമോ ?

മറുപടി:  അതെ ഹലാലാണ് (തുഹ്ഫ 9/382)

 വവ്വാലിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/382)

ഒറ്റയടിക്ക് പല്ലിയെ കൊന്നവന് പ്രത്യേകം കൂലിയുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?

മറുപടി:  ശരിയാണ് ഒറ്റയടിക്ക് തന്നെ പല്ലിയെ കൊന്നവന് നൂറ് കൂലി കിട്ടും രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയും മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയാണ് ലഭിക്കുക എന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുഹ്ഫ 9/383,മുസ്ലിം) 

പല്ലിയെ കൊന്നാലിത്രയും കൂലി ലഭിക്കുന്നതിലുള്ള രഹസ്യമെന്താണ് ?

മറുപടി:  ഇബ്രാഹിം നബി  (അ)യെ ശത്രുക്കൾ തീയിലിട്ടപ്പോൾ  തീ ആളിക്കത്താൻ വേണ്ടി പല്ലി ഊതിയിരുന്നു അങ്ങനെ പല്ലി വർഗം നിന്ദിക്കപ്പെട്ടതിനാലും ഇബ്രാഹിം നബിയെ ബഹുമാനിക്കാനുമാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപിച്ചത് (ശർവാനി 9/383) പല്ലി ഊതിയാൽ തീ കൂടുതൽ ആളുകയൊന്നുമില്ല പക്ഷെ ഒരു മഹാനോട് അനാദരവ് കാണിച്ചു എന്ന കാരണത്താൽ  ലോകാവസാനം വരെയുള്ള പല്ലികൾ ശപിക്കപ്പെട്ടവരായി മഹാന്മാരെ ബഹുമാനിക്കൽ ചെറിയ കാര്യമല്ല എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം 

 സ്രാവ് ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/378)

. തവളയെ കൊല്ലാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/378)

 തവളയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തഹ്ഫ 9/378)

. ആട് പ്രസവിച്ചു പക്ഷെ കുട്ടി പട്ടിക്കുട്ടിയുടെ രൂപമാണ് എങ്കിലത് എന്ത് ചെയ്യും? 

മറുപടി:  ഏതെങ്കിലും നായ ആ ആടുമായി ഇണചെർന്നിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ അത് ഹറാമും ഉറപ്പില്ലെങ്കിൽ ഹലാലുമാണ് കാരണം സൃഷ്ടിപ്പ് ചിലപ്പോൾ പതിവിന് വിപരീതമായ രൂപത്തിലും ഉണ്ടാവാറുണ്ട് എങ്കിലും അത് ഉപേക്ഷിക്കലാണ് സൂക്ഷ്മത  (തുഹ്ഫ 9/383)

 ചാണകം പോലുള്ള നജസായ വളമിട്ട് വളർത്തിയ മരത്തിലെ പഴം ,കായ,തേങ്ങ എന്നിവ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/386)

. രാപ്പാടി പക്ഷിയെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/382)

  കിണറ്റിലെ വെള്ളത്തിൽ കിടന്ന് മത്സ്യം ചാവുകയും തുടർന്ന് വെള്ളത്തിന്ന് ദുർഗന്ധമനുഭവപ്പെടുകയും ചെയ്താൽ ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കാമോ  ?

മറുപടി:  എടുക്കാം കാരണം മത്സ്യത്തിന്റെ ശവം ശുദ്ധിയുള്ളതാണ് ശുദ്ധിയുള്ള വസ്തു കലർന്ന് വെള്ളം പകർച്ചയായാലും അശുദ്ധമാവില്ല എന്നാൽ മീൻ ജീർണിച്ച് അതിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ വുളൂഹ് എടുക്കാൻ പറ്റുകയില്ല എങ്കിലും വെള്ളം മുത നജ്ജിസല്ല (ശർവാനി 9/377)

. കാഷ്ഠം പോലുള്ള നജസ് ഭക്ഷിക്കുന്ന കോഴിയെയും മറ്റും തിന്നാമോ ?

മറുപടി:  ഇറച്ചിയുടെ മണമോ രുചിയോ നിറമോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ കറാഹത്താണ് ഇല്ലെങ്കിൽ കറാഹത്തില്ല (തുഹ്ഫ 9/379,385,386)

 അവയുടെ മുട്ടയോ ?

മറുപടി:  അതും അപ്രകാരം തന്നെ  (തുഹ്ഫ 9/386)

മത്സ്യത്തെ അറുക്കേണ്ടതുണ്ടോ?

ഉ: കൂടുതൽ സമയം കരയിൽ ജീവനോടെയിരിക്കുന്ന വലിയ മത്സ്യത്തെ അറുക്കൽ സുന്നത്താണ്. ചെറിയവയെ അറുക്കൽ കറാഹത്തുമാണ്. (തുഹ്ഫ 9/317)

പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി. എങ്കിൽ ആ ഭക്ഷണം കഴിക്കാമോ?

ഉ: ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ ഭക്ഷിക്കാം. (തുഹ്ഫ 9/318)

മാങ്ങ, ആപ്പിൾ എന്നിവയിൽ പുഴു ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ?

ഉ: അതിൽ നിന്നു തന്നെ ജനിച്ചുണ്ടായ പുഴുവാണെങ്കിൽ അവ ഭക്ഷിക്കാം. (തുഹ്ഫ 9/318)

കടന്നൽ കൂടിന് തീ വെക്കാൻ പറ്റുമോ? ചുട്ടുകരിക്കാൻ അല്ലാഹുവിന് മാത്രമല്ലേ അവകാശമുള്ളൂ?

ഉ: തീ വെച്ചാലേ നശിക്കൂ എന്നുണ്ടെങ്കിൽ തീ വെക്കാം. (തുഹ്ഫ 9/318, 383)

അറുക്കുന്നതിനടയിൽ കത്തി താഴെ വീണു, വീണ്ടുമെടുത്ത് അറുത്തു. എന്നാൽ ആ അറവ് ശരിയാകുമോ?

ഉ: അറവ് മൃഗം പിടഞ്ഞതിനാലോ മറ്റോ കത്തി ഉയർത്തി ഉടനെത്തന്നെ താഴ്ത്തിയാലും വീണുപോയ കത്തിയെടുത്ത് ഉടനെ അറവ് തുടർന്നാലുമൊക്കെ അറവ് ശരിയാവും. (തുഹ്ഫ, ശർവാനി 9/323)

ആടുമാടുകളെ അറുക്കാൻ കിടത്തേണ്ടത് എങ്ങനെയാണ്?

ഉ: ഇടത് ഭാഗത്തിന്‍മേല്‍ ചെരിച്ചാണ് കിടത്തേണ്ടത്. അതാണ് സുന്നത്ത്. (തുഹ്ഫ 9/325)

അറുക്കുന്നതിന്‍റെ മുമ്പ് ജീവിക്ക് വെള്ളം കൊടുക്കേണ്ടതുണ്ടോ?

ഉ: ഉണ്ട്. സുന്നത്താണ്. കാരണം അത് മൃഗത്തിന്‍റെ തോൽപൊളിക്കൽ എളുപ്പമാക്കും. (തുഹ്ഫ, ശർവാനി 9/325)

 അറവു മൃഗത്തിന്‍റെ മുമ്പിൽ വെച്ച് തന്നെ കത്തി മൂർച്ചകൂട്ടാൻ പറ്റുമോ?

ഉ: കറാഹത്താണ്. (തുഹ്ഫ 9/325)

ഒരു മൃഗത്തിന്‍റെ മുമ്പിലിട്ട് മറ്റൊരു മൃഗത്തെ അറുക്കുന്നത് തെറ്റല്ലേ?

ഉ: തെറ്റാണ്. കറാഹത്താണ്. (തുഹ്ഫ 9/325)

അറുത്ത മൃഗത്തിന്‍റെ ജീവൻപോവുന്നതിന് മുമ്പ് തോല് പൊളിക്കാനും മറ്റും പാടുണ്ടോ?

ഉ: ഇല്ല. കറാഹത്താണ്. (തുഹ്ഫ 9/325)

ആത്മഹത്യ ചെയ്യാൻ തോന്നുന്നവൻ ചെല്ലേണ്ട ദുആ എന്താണ്? 

മറുപടി : നബി  (സ) പറഞ്ഞു:  തനിക്ക് ബാധിച്ച ദുരിതമോർത്ത് നിങ്ങളിൽ ഒരാളും മരിക്കാൻ ആഗ്രഹിക്കരുത് തീരെ നിവൃത്തിയില്ലെങ്കിൽ അവൻ ഇങ്ങനെ ദുആ ചെയ്യണം  

അല്ലാഹുമ്മ അഹ്യിനീ മാ കാനതിൽ ഹയാതു ഖൈറൻ ലീ വ തവഫ്ഫനീ മാ കാനതിൽ വഫാതു ഖൈറൻ ലീ 

സാരം:(അല്ലാഹുവേ ജീവിതമാണ് എനിക്ക് നല്ലതെങ്കിൽ എനിക്ക് നീ ജീവിതം നൽകേണമേ മരണമാണ് നല്ലതെങ്കിൽ നീ എനിക്ക് മരണം നൽകേണമേ )(ബുഖാരി, മുസ്ലിം, അദ്കാർ 127)

 അന്ത്യനാളിൽ നബി(സ)യോട് ഏറ്റവും അടുത്ത് നിൽക്കുക ആരായിരിക്കും ?

മറുപടി:  നബി(സ)യുടെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവൻ
 (തുർമുദി .അദ്കാർ 105)

ആരെങ്കിലും നമ്മെ ആക്രമിക്കുകയോ എന്ന് ഭയപ്പെട്ടാൽ ചൊല്ലേണ്ടത് എന്താണ്? 

മറുപടി:  അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹുറിഹിം വനഊദുബിക മിൻ ശുറൂറിഹിം (അബൂദാവൂദ് ,അദ്കാർ 202)

യാത്ര കഴിഞ്ഞ് നാട്ടിലെത്തിയാൽ ചൊല്ലേണ്ട ദുആ ഏതാണ്? 

മറുപടി:  ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂൻ (മുസ്ലിം, അദ്കാർ 203)

തള്ളപ്പെടാത്ത മൂന്ന് പ്രാർത്ഥനകൾ ഏതാണ്? 

മറുപടി:  (1) ദ്രോഹിക്കപ്പെട്ടവന്റെ പ്രാർത്ഥന  (2) യാത്രക്കാരന്റെ പ്രാർത്ഥന  (3)മക്കൾക്ക് വേണ്ടി പിതാവിന്റെ പ്രാർത്ഥന  (ഇബ്നുമാജ അദ്കാർ 199)

. യാത്രയിൽ കയറ്റം കയറുമ്പോൾ എന്തു ചൊല്ലണം ?

മറുപടി:  അല്ലാഹു അക്ബർ  (ബുഖാരി. അദ്കാർ 199)

.ഇറക്കം ഇറങ്ങുമ്പോഴോ ?

മറുപടി; സുബ്ഹാനല്ലാഹ് (ബുഖാരി, അദ്കാർ 199)

. തിന്നുമ്പോൾ ബിസ്മില്ലാ എന്നുമാത്രം ചൊല്ലിയാൽ ബിസ്മി ചൊല്ലിയ കൂലി ലഭിക്കുമോ ? 

മറുപടി: ലഭിക്കും ഇത് ഏറ്റവും ചുരുങ്ങിയ ബിസ്മിയാണ് ബിസ്മില്ലാഹിർറഹ്മാനി റഹീം എന്നതാണ് പൂർണ്ണമായ പ്രതിഫലാർഹമായ ബിസ്മി (ശർവാനി )

വിവാഹം നിശ്ചയിച്ചു നിക്കാഹ് കഴിഞ്ഞിട്ടില്ല വരൻ വധുവിന് മൊബൈൽ ഫോൺ, ആഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാൽ ആ സമ്മാനങ്ങൾ തിരിച്ചു വാങ്ങാമോ ?

മറുപടി:  വാങ്ങാം (ഫത്ഹുൽ മുഈൻ 379)

സ്വർണ്ണം തന്നെ മഹർ കൊടുക്കണമെന്നുണ്ടോ ?

മറുപടി:  ഇല്ല വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം നബി(സ)യുടെ പെൺമക്കൾക്ക് 500 ദിർഹം വെള്ളിയാണ് മഹറായി കിട്ടിയത് (ഫത്ഹുൽ മുഈൻ 374)

എനിക്ക് മഹർ വേണ്ട എന്നു പറയാൻ പ്രായപൂർത്തിയായ സ്ത്രീകൾക്ക് അവകാശമുണ്ടോ ?

മറുപടി: ഉണ്ട് അപ്പോൾ പുരുഷന് മഹർ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം (ഫത്ഹുൽ മുഈൻ 267)

 വിവാസദ്യ നൽകൽ രാത്രിയാണോ പകലാണോ ഉത്തമം? 

മറുപടി:  രാത്രിയാണ് സുന്നത്ത് (തുഹ്ഫ 7/498,ഫതുഉൽമുഈൻ 267)പണ്ട് കാലത്തൊക്കെ കല്യാണം രാത്രിയായിരുന്നല്ലോ 

 വിവാഹത്തിന് സദ്യ കൊടുക്കാൻ സാധിച്ചില്ല എങ്കിൽ പിന്നീട് ഒരു ദിവസം കൊടുക്കൽ സുന്നുത്തുണ്ടോ  ? 

മറുപടി:  തീർച്ചയായും സുന്നത്തുണ്ട് ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയ്താൽ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും അത് വീട്ടുകയും ചെയ്യാം (തുഹ്ഫ 7/496)

 നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കിൽ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം  പങ്കെടുക്കേണ്ടതുണ്ടോ ?

മറുപടി:  ഉണ്ട് മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ് മുറിക്കുന്നില്ലെങ്കിൽ അവിടെ പങ്കെടുക്കുകയും ബറക്കത്തിനുവേണ്ടി പ്രാർത്ഥിക്കുകയും വേണം  (തുഹ്ഫ7/508)

. വിവാഹ ദിവസം വരന്റെ കൂടെ സൽക്കാരത്തിന് പോകുന്ന ചില വിരുതന്മാർ തമാശക്കായി അവിടെ നിന്ന് വാഴക്കുല ,ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതിൽ തെറ്റുണ്ടോ ?

മറുപടി:  ഉണ്ട് അഥിതിയായി വരുന്ന ആൾക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാൻ പാടില്ല അതിന് വീട്ടുകാരന്റെ സമ്മതം വേണം  (തുഹ്ഫ 7/509)

 ഭക്ഷണം ടാബിളിൽ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത് അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്? 

മറുപടി:  ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത് അത് ഭക്ഷണത്തോടുള്ള  ബഹുമാനമാണ് പാത്രങ്ങൾ എടുത്തതിനുശേഷമാണ് എണീക്കേണ്ടത് (ഇഹ്യാ ഉലൂമുദ്ധീൻ 2/36)

.ഫ്രൂട്ട്സ് ഭക്ഷണത്തിന്റെ മുമ്പോ പിമ്പോ ഉത്തമം? 

മറുപടി:  ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം (ശർവാനി 7/512,ഇഹ്യാ
  ഉലൂമുദ്ധീൻ 2/344)

.വരൻ നികാഹിൽ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ ?

മറുപടി: ആക്കാം (തുഹ്ഫ 5/344)

. ഒരാൾ തന്റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാൽ വുളു മുറിയുമോ ? 

മറുപടി: ഇല്ല 

വിവാഹ സദ്യ നൽകേണ്ടതെപ്പോഴാണ് ? 

മറുപടി:  വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭർത്താക്കന്മാർ സംയോഗത്തിലേർപ്പെട്ട ശേഷമാണ് അതാണ് നബിചര്യ നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കിൽ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും (ഫത്ഹുൽ മുഈൻ 378)കല്യാണത്തിന്റെ വിഭവങ്ങൾ വിളമ്പുന്നതിന്റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി ചിലർ ചെയ്യുന്നതുപോലെ സദ്യയും സൽക്കാരവും എല്ലാം കഴിഞ്ഞ് നികാഹ് നടത്തിയാൽ ആ സദ്യക്ക് വിവാഹ സദ്യ എന്ന പുണ്യം ലഭിക്കില്ല മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്   

 വിവാഹം വൈകുന്നത് കാരണം മക്കൾ ഹറാമിൽ വീണാൽ മാതാപിതാക്കൾ കുറ്റക്കാരാകുമോ ?

മറുപടി ആകും 

പെണ്ണ് കാണാൻ പോകുമ്പോൾ കൂടെ കൂട്ടുകാരെ കൂട്ടാമോ ?

മറുപടി:  കൂടെക്കൂട്ടാം പക്ഷെ അവർക്ക് പെണ്ണിനെ കാണിച്ചു കൊടുക്കൽ ഹറാമാണ്

. വിവാഹശേഷം ഭാര്യ ഭർതൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്ലാമിക നിയമപ്രകാരം താമസിക്കേണ്ടത്  ?

മറുപടി:  രണ്ടിലുമല്ല ഭർത്താവിന്റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത് അതില്ലെങ്കിൽ വാടകവീട്ടിലെങ്കിലും താമസസൗകര്യമൊരുക്കൽ ഭർത്താവിന്റെ കടമയാണ് എന്നാൽ പരസ്പരം സമ്മതമാണെങ്കിൽ ആരുടെ വീട്ടിലും താമസിക്കാം ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കൽ നിർബന്ധമാണ് (തുഹ്ഫ 8/362)പലരും പാർപ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത് അതിൽ ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ കുഴപ്പമില്ല പല കുടുംബപ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ് 

 ഒരാളുടെ ഭാര്യ മരിച്ചു വലിയ മക്കളുണ്ട് എങ്കിലും വേറെ വിവാഹം കഴിക്കാൻ അദ്ദേഹം താൽപര്യം കാണിച്ചാൽ മക്കൾക്ക് എതിർക്കാൻ അവകാശമുണ്ടോ ?  

മറുപടി;  ഇല്ലെന്ന് മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കിൽ മഹ്റ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ് കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിൽ പെട്ടതാണ്  (തുഹ്ഫ 7/423)   

ഇസ്ലാമിൽ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ ?

മറുപടി: ഉണ്ട് ശവ്വാൽ (തുഹ്ഫ 7/253)

നബി (സ) ശവ്വാലിലാണോ വിവാഹിതനായത് ? 

മറുപടി:  അതെ ആഇശാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാൽ മാസത്തിലായിരുന്നു 
 (തുഹ്ഫ 7/255)

.ഇരുപത്തഞ്ചുകാരനായ നബി(സ) നാൽപ്പതുകാരിയായ ഖദീജ  (റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നെക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യൽ സുന്നത്തുണ്ടോ ?

മറുപടി:  ഇല്ല തന്നെക്കാൾ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം എന്നാൽ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം 

 നികാഹിന് വരുമ്പോൾ മഹ്റ് എടുക്കാൻ മറന്നു എന്നാൽ നിക്കാഹ് സ്വഹീഹാകുമോ ? 

മറുപടി:  ആകും മഹർ പ്രദർശിപ്പിക്കൽ സുന്നത്തേയുള്ളൂ എന്നാൽ ഇണ ചേരുന്നതിന്റെ മുമ്പ് അത് വധുവിനെ ഏൽപ്പിക്കൽ
 നിർബന്ധമാണ് 

നികാഹ് കഴിഞ്ഞ ഉടനെ വരൻ വധുവിന്റെ കഴുത്തിൽ മഹർ ചാർത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ ? 

മറുപടി:  തെറ്റല്ല നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി മാല ചാർത്തലും അതിൽപെട്ടതാണ് എന്നാൽ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹർ ചാർത്തലാണ് തെറ്റ്  

 നികാഹ് പള്ളിയിൽ വെച്ചാകുന്നത് സുന്നത്താണോ ?

മറുപടി: സുന്നത്താണ് (തുഹ്ഫ 7/255)

 ആദ്യരാത്രിയിൽ ഭാര്യയെ കാണുമ്പോൾ തലയിൽ കൈ വെച്ച് ചൊല്ലേണ്ട ദുആ എന്താണ്? 

മറുപടി:  ബാറക്കല്ലാഹു ലികുല്ലി വാഹിദിൻ മിന്നാ ഫീസ്വാഹിബിഹി  

 നിലവിലുള്ള കുട്ടിയുടെ മുലകുടി മാറുന്നതിന്റെ മുമ്പ് വീണ്ടും ഗർഭിണി അയാൾ അത് അലസിപ്പിക്കാൻ പാടുണ്ടോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 8/277)

 റൂഹ് ഊതുന്നതിന്റെ മുമ്പാണെങ്കിലോ ? 

മറുപടി:  എങ്കിലും ഹറാമാണ് (തുഹ്ഫ 8/277)

റൂഹ് ഊതുന്നത് എത്രാം ദിവസമാണ്?  

മറുപടി:  120 ആം ദിവസം  (തുഹ്ഫ 8/277)

നികാഹിന്റെ വാക്കുകൾ അറബിയിൽ പറയുമ്പോൾ തെറ്റിപ്പോയാൽ കുഴപ്പമുണ്ടോ  ?

മറുപടി : ഇല്ല അതിന്റെ അർത്ഥം മലയാളത്തിൽ പറയുമ്പോൾ തെറ്റാതിരുന്നാൽ മതി 

ജ്യേഷ്ഠൻ മരിച്ചാൽ അവന്റെ ഭാര്യയെ അനിയന് വിവാഹം ചെയ്യാമോ ?

മറുപടി:  ചെയ്യാം 

അപ്പോൾ വീണ്ടും മഹർ കൊടുക്കേണ്ടതുണ്ടോ ?

മറുപടി:  ഉണ്ട്   

 നികാഹ് കഴിഞ്ഞ് ഇണ ചേരുന്നതിന്റെ മുമ്പ് ത്വലാഖ് ചൊല്ലുകയാണെങ്കിൽ മഹർ തിരിച്ചു വാങ്ങാമോ ?

മറുപടി:  പകുതി തിരിച്ചു വാങ്ങാം (ഫത്ഹുൽ മുഈൻ 266)  

ഇണ ചേർന്നതിന്റെ ശേഷമാണെങ്കിലോ ? 

മറുപടി:  അപ്പോൾ ഒന്നും തിരിച്ചു വാങ്ങാൻ പാടില്ല 

ഭാര്യയുടെ കാരണം കൊണ്ടാണ് ത്വലാഖ് ചൊല്ലുന്നതെങ്കിലോ ?

മറുപടി: എങ്കിലും അങ്ങനെ തന്നെ  (ഫത്ഹുൽ മുഈൻ 266)

 കുഞ്ഞുങ്ങൾക്ക് ഇത്ര കാലം മുലപ്പാൽ കൊടുക്കണമെന്ന് ഇസ്ലാമിൽ പ്രത്യേകം നിർദ്ദേശമുണ്ടോ ? 

മറുപടി:  ഉണ്ട് ഉമ്മമാർ കുഞ്ഞുങ്ങൾക്ക് രണ്ട് വർഷക്കാലം മുലയൂട്ടണമെന്ന് അല്ലാഹു ഖുർആനിൽ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്  (സൂറത്തുൽ:ബഖറ 2/233)

ഭർത്താവിനുവേണ്ടി ഭാര്യ കിടപ്പറയിൽ അണിഞ്ഞൊരുങ്ങി ഭർത്താവിനെ ആകർഷിക്കണം അതുപോലെ ഭർത്താവ് ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ ?

മറുപടി: ഉണ്ട് ഇബ്നു അബ്ബാസ്  (റ) പറയുന്നു : പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട് എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കു വേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട് അവൾ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ  (തുഹ്ഫ 7/256)

ഖിബ്ലക്ക് നേരെ  കിടന്ന് ഇണ ചേരുന്നതിൽ തെറ്റുണ്ടോ ?

മറുപടി  കറാഹത്തില്ല (തുഹ്ഫ 7/256)

 നബി(സ)യുടെ സ്വഹാബികൾക്ക് ആർക്കെങ്കിലും കണ്ണേറ് തട്ടിയതിനും നബി  (സ)അതിന് ചികിത്സിച്ചതിനും തെളിവുണ്ടോ ? 

മറുപടി;  ഉണ്ട് കുളിച്ചുകൊണ്ടിരുന്ന സഹ്ലുബ്നു ഹുനൈഫ് (റ)ന്റെ ശരീരം ആമിറുബ്നു റബീഅ (റ)കണ്ടപ്പോൾ ആശ്ചര്യത്തോടെ പറഞ്ഞു എന്തൊരു മനോഹരമായ ചർമ്മം സ്ത്രീകളുടെ ചർമ്മം പോലെയുണ്ട് അതോടെ സഹ്ല് (റ)കുളത്തിനടുത്ത് ബോധം കെട്ടു വീണു ആളുകൾ ഓടിച്ചെന്ന് പ്രവാചകനോട് പറഞ്ഞു:  സഹ്ലിനെ രക്ഷിക്കണം അദ്ദേഹം തലയുയർത്താനാവാതെ കിടുക്കുകയാണ് നബി  (സ)ചോദിച്ചു ആരെയെങ്കിലും സംശയമുണ്ടോ ? അവർ പറഞ്ഞു ഇത് ആമിറി (റ)ന്റെ കണ്ണേറാണോയെന്ന് സംശയമുണ്ട് ഉടനെ നബി(സ)ആമിറി(റ)വിളിപ്പിച്ചു രോഷത്തോടെ അദ്ദേഹത്തോട് ചോദിച്ചു :എന്തിനാണ് ഒരോരുത്തരും തന്റെ സഹോദരനെ കൊല്ലാൻ നോക്കുന്നത് ?നിനക്ക് ബാറകല്ലാഹുലക എന്ന് ചൊല്ലാമായിരുന്നില്ലേ (മാലിക്, മിശ്കാത്ത്,390)

 തട്ടിയ കണ്ണേറിന്റെ ദൂഷ്യം എങ്ങനെയാണ് കളയുക ? 

മറുപടി:  മുകളിൽ പറഞ്ഞ ഹദീസിൽ നബി(സ) ആമിനിനോട് മുഖവും കൈകളും കാൽമുട്ടുകളും കാൽവിരലുകളും ഒരു പാത്രത്തിലേക്ക് കഴുകി ആ വെള്ളം സഹ്ലിന്റെ മേൽ ഒഴിക്കാൻ പറയുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും സഹ്ലിന് സുഖം ലഭിച്ച് അദ്ദേഹം ഉണരുകയും ചെയ്തു  (മാലിക്, മിശ്കാത്ത് 390)

തട്ടിയ കണ്ണേറിന്റെ വിഷമം നീങ്ങാൻ വല്ല ദിക്റുമുണ്ടോ ? 

മറുപടി: ഉണ്ട് ബിസ്മില്ലാഹി അല്ലാഹുമ്മ അദ്ഹിബ് ഹർറഹാ വബർദഹാ വവസ്ബഹാ (സാരം :അല്ലാഹുവേ ഈ കണ്ണേറിന്റെ ചൂടും തണുപ്പും വിഷമങ്ങളും നീ നീക്കിക്കളയണേ) (തസ്ഹീലുൽ മനാഫിഹ് 200)

മൃഗത്തിന് കണ്ണേറ് തട്ടിയാലോ ?

മറുപടി:  അതിന്റെ മൂക്കിൽ മന്ത്രിച്ച് ഊതുക അല്ലെങ്കിൽ മന്ത്രിച്ച വെള്ളം ശരീരത്തിൽ കുടയുക അല്ലെങ്കിൽ കുടിക്കാൻ കൊടുക്കുക (ത്വിബ്ബുന്നബി200)

കണ്ണേറിന് വേറെ വല്ല ദുആകളും ഉണ്ടോ ?

മറുപടി: ഉണ്ട് ഫാതിഹ 7വട്ടം ,ആയത്തുൽ കുർസി ,സൂറത്തുൽ ഖദ്ർ ,ഇഖ്ലാസ് ,ഫലഖ്,നാസ് എന്നിവ ഓരോ വട്ടവും ഓതി ഊതുക (തസ്ഹീലുൽ മനാഫിഹ് 201)

നബി(സ) കണ്ണേറിനെ പേടിച്ചിരുന്നോ അതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് ജിന്നുകളുടെ ശല്യങ്ങളിൽ നിന്നും മനുഷ്യരുടെ കണ്ണേറിൽ നിന്നും നബി  (സ)സ്ഥിരമായി അല്ലാഹുവിനോട് കാവൽ തേടാറുണ്ടായിരുന്നു പിന്നെ സൂറത്തുൽ ഫലഖും നാസും ഇറങ്ങിയപ്പോൾ കാവലിനായി അവയെ അവലംബിക്കാൻ തുടങ്ങി  (തുർമുദി,ഇബ്നുമാജ,മിശ്കാത്ത് 390)

തന്റെ കണ്ണ് മറ്റുള്ളവർക്ക് പറ്റാതിരിക്കാൻ നാം എന്താണ് ചെയ്യേണ്ടത്? 

മറുപടി:  ആശ്ചര്യകരമായ എന്ത് കണ്ടാലും ബാറകല്ലാ എന്നുപറയുക  

കണ്ണേറ് തട്ടാതിരിക്കാൻ ചെറിയ കുട്ടികളുടെ കവിളിൽ കറുത്ത പുള്ളി കുത്തുന്നതിന് അടിസ്ഥാനമുണ്ടോ ? 

മറുപടി:  ഉണ്ട് ഉസ്മാൻ  (റ)സുന്ദരനായ ഒരു കൊച്ചു കുട്ടിയെ കണ്ടപ്പോൾ രക്ഷിതാക്കളോട് പറഞ്ഞു: കണ്ണേറ് തട്ടാതിരിക്കാൻ അവന്റെ കവിളിലെ നുണക്കുഴിയിൽ നിങ്ങൾ കറുത്ത കുത്തിടുക (റൂഹുൽ ബയാൻ 4/294,മിർഖാത് 4/502)

കണ്ണ് പറ്റാതിരിക്കാൻ വീടുകളിലും പാടങ്ങളിലുമൊക്കെ രൂപങ്ങൾ വെക്കാൻ പാടുണ്ടോ ? 

മറുപടി:  പാടത്തും മറ്റും മൃഗങ്ങളുടെ തലയോട്ടി പോലുള്ള വസ്തുക്കൾ വെക്കുന്ന പതിവ് പണ്ടേ ഉള്ളതാണ് കരിങ്കണ്ണൻ അതുവഴി വന്നാൽ പാടത്തേക്ക് ശ്രദ്ധപോകുന്നതിന്റെ മുമ്പ് അതിലേക്ക് ശ്രദ്ധ പോവുകയും അതുവഴി ആദ്യനോട്ടത്തിന്റെ വിഷം പാടത്തേൽക്കാതെ ആ രൂപത്തിൽ ഏൽക്കുകയും ചെയ്യും കുട്ടികളുടെ കവിളിൽ കറുത്ത കുത്തിടുന്നതും ഇതിനുവേണ്ടിയാണ് (റൂഹുൽ ബയാൻ 4/294)എന്നാൽ ജീവികളുടെ രൂപം ഉണ്ടാക്കി വെക്കാൻ പാടില്ല 

കണ്ണേറിന് മന്ത്രിക്കാൻ നബി  (സ) കൽപ്പിച്ചിട്ടുണ്ടോ?

മറുപടി ;ഉണ്ട് ആഇശ (റ) പറയുന്നു കണ്ണേറിന് മന്ത്രിക്കാൻ നബി  (സ)കൽപ്പിച്ചിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്ത് 388)

 നബി(സ) തന്റെ മക്കൾക്ക് കണ്ണേറ് പറ്റാതിരിക്കാൻ വല്ലതും മന്ത്രിച്ചിട്ടുണ്ടോ ?  

മറുപടി:  ഉണ്ട് സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം നബി  (സ)തന്റെ പേരമക്കളായ ഹസനെ(റ)യും ഹുസൈനെ(റ)യും ഇപ്രകാരം മന്ത്രിച്ചു ഉഈദുകുമാ ബികലിമാത്തില്ലാഹിത്താമ്മാത്തി മിൻകുല്ലി ശൈത്ത്വാനിൻ വഹാമ്മാത്തിൻ വമിൻകുല്ലി അയ്നില്ലാമ്മ (സാരം:അല്ലാഹുവിന്റെ പൂർണ്ണ നാമത്തിൽ നിങ്ങൾക്കു വേണ്ടി ഞാൻ എല്ലാ പിശാച് ,ഇഴജന്തുക്കൾ കണ്ണേറ് എന്നിവയിൽ നിന്ന് കാവൽ തേടുന്നു)  എന്നിട്ട് നബി  (സ)പറഞ്ഞു:  ഇബ്രാഹിം നബി മക്കളായ ഇസ്മാഈലിനെയും ഇസ്ഹാഖിനെയും ഇത് ഓതി മന്ത്രിച്ചിട്ടുണ്ട് അതുകൊണ്ട് നിങ്ങളും മക്കൾക്ക് ഇത് ഓതി മന്ത്രിച്ചു കൊടുക്കുക (ബുഖാരി, റൂഹുൽ ബയാൻ 4/295)

കണ്ണേറ് ഉണ്ട് എന്നതിന് ഖുർആനിൽ തെളിവുണ്ടോ? 

മറുപടി:  ഉണ്ട് സൂറത്തുയൂസുഫ് 67 ആം വചനത്തിൽ യഹ്ഖൂബ് നബി  (അ)തന്റെ മക്കൾ ഈജിപ്തിലെ രാജാവിനെ കാണാൻ പോകുമ്പോൾ എന്റെ മക്കളേ നിങ്ങളെല്ലാവരും  കൂടി ഒരു വാതിലിലൂടെ  കടക്കരുത് വ്യത്യസ്തവാതിലുകളിലൂടെ പ്രവേശിക്കുക എന്ന് ഉപദേശിക്കുന്നുണ്ട് യൂസുഫ്  (അ)അടക്കമുള്ള തന്റെ മക്കൾ എല്ലാവരും അപാരമായ സൗന്ദര്യവും വ്യക്തിത്വവും ഉള്ളവരായതുകൊണ്ട് ആളുകളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് ഇങ്ങനെ ഉപദേശിച്ചത് (തഫ്സീർ റൂഹുൽബയാൻ 4/292, തഫ്സീർ റാസി 9/176,ഖുർതുബി 5/158,റൂഹുൽ മആനി 13/155,ഇബ്നു കസീർ 2/484,സ്വാവി 2/234)

കണ്ണേറ് കൊണ്ട് നാശങ്ങളുണ്ടാകുമെന്നതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് കണ്ണേറ് കൊണ്ട് മരണം വരെ സംഭവിക്കാം കണ്ണേറ് മനുഷ്യനെ ഖബറിലെത്തിക്കും ഒട്ടകത്തെ പാചകപ്പാത്രത്തിലുമെത്തിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം)  ഏതെങ്കിലുമൊരു കാര്യം വിധിയെ മറികടക്കുമായിരുന്നുവെങ്കിൽ അത് കണ്ണേറ് ആകുമായിരുന്നു എന്നും നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം,അഹ്മദ്, തുർമുദി,ഇബ്നുമാജ,ത്വിബ്ബുന്നബി 199)

കണ്ണേറ് എന്ന് പറഞ്ഞാൽ എന്താണ്? 

മറുപടി:  ചീത്ത പ്രകൃതിയുള്ളവരിൽ നിന്നും അസൂയയുടെ കലർപ്പോടെ നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു ഇതുകാരണം നോക്കപ്പെടുന്ന വ്യക്തിയിലോ വസ്തുവിലോ ബുദ്ധിമുട്ടുണ്ടാകുന്നു ഇതിനാണ് കണ്ണേറ് എന്നുപറയുന്നത് (റൂഹുൽബയാൻ 4/293)

 കണ്ണേറ് ഉണ്ടാകാനുള്ള കാരണമെന്താണ് ?

മറുപടി: ഏതൊരു വസ്തുവും പൂർണ്ണതയിലെത്തിയാൽ പിന്നെ നാശം തുടങ്ങും അത് കണ്ണിന്റെ ശക്തി മാത്രമല്ല ഒരു  കാരണം മാത്രമാണ് യഥാർത്ഥ ശക്തി അല്ലാഹു തന്നെയാണ് ഓരോ കാരണങ്ങളിലൂടെയാണ് അവൻ നാശങ്ങളും ഗുണങ്ങളുമൊക്കെയുണ്ടാക്കുന്നത് (റൂഹുൽബയാൻ 4/293)

 പിശാചിൽ നിന്ന് കണ്ണേറ് തട്ടുമോ ?

മറുപടി:  തട്ടും നബി(സ) ഉമ്മുസൽമ (റ)യുടെ വീട്ടിലേക്ക് ചെന്നപ്പോൾ മുഖം കരുവാളിച്ച ഒരു പെൺകുട്ടി അവിടെ ഇരിക്കുന്നത് കണ്ടു അപ്പോൾ നബി(സ) പറഞ്ഞു നിങ്ങൾ അവളെ മന്ത്രിക്കുക കാരണം അവൾക്ക് പിശാചിന്റ കണ്ണേറ് തട്ടിയിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്388,ത്വിബ്ബുന്നബി 200,മിർകാത്ത് 4/501)

ഇതെഴുതിയവർക്ക് അല്ലാഹു ഇരു വീട്ടിലും വിജയം നൽകട്ടെ .ആമീൻ

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
------------------------കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
------------------------------
ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ ആവശ്യമുള്ള ഇസ്ലാമിക അറിവുകള്‍ക്കായി ഈ പേജ് ലൈക്‌ ചെയ്യൂ..അറിവുകള്‍ നേടൂ.................................................

(Courtesy: https://www.facebook.com/ParalokaVijayathinu/)

ഞായറാഴ്‌ച, ജൂലൈ 02, 2017

ഭാര്യ ഭർതൃ ബന്ധം ഇസ്‌ലാമിക വീക്ഷണത്തിൽ........?

ദാമ്പത്യം 


നബി (സ്വ) പറഞ്ഞു: നാല്‌ കാര്യങ്ങള്‍ക്ക്‌ വേണ്ടി സ്‌ത്രീ വിവാഹം ചെയ്യപ്പെടുന്നു. സമ്പത്ത്‌, തറവാട്‌, ഭംഗി, ദീന്‍. ദീനുള്ളവളെ കൊണ്ട്‌ വിവാഹം ചെയ്‌ത്‌ നീ വിജയിക്കുക.
ധാരാളം പ്രസവിക്കുന്നതും സ്‌നേഹമുള്ളതുമായ സ്‌ത്രീയെ നിങ്ങള്‍ വിവാഹം ചെയ്യുക. ധാരാളം പ്രസവിക്കുന്ന കറുത്തവളാണ്‌ പ്രസവിക്കാത്ത ഭംഗിയുള്ളവളേക്കാള്‍ നല്ലത്‌. 
സ്‌ത്രീയും പുരുഷനും പരസ്‌പരം ഇഷ്‌ടപ്പെട്ടാല്‍ മാത്രമേ വിവാഹവും ദാമ്പത്യവും അതിന്റെ പൂര്‍ണ്ണതയിലെത്തുകയുള്ളൂ. പരസ്‌പരം ഇഷ്‌ടപ്പെടാത്ത ഒരു വിവാഹം നടന്നാല്‍ അവിടെ ദാമ്പത്യത്തകര്‍ച്ച തന്നെയുണ്ടാകും. അത്‌ കൊണ്ടാണ്‌ ഇസ്‌ലാം വിവാഹത്തിന്‌ മുമ്പ്‌ പെണ്ണുകാണല്‍ സുന്നത്താക്കിയത്‌.
ദാമ്പത്യം എന്നത്‌ കടല്‍ പോലെ വിശാലമാണ്‌. വളരെ പെട്ടെന്ന്‌ അവസാനിപ്പിക്കാന്‍ കഴിയാത്ത ഒരു വിഷയം കൂടിയാണ്‌. നികാഹിന്‌ ശേഷം സ്‌ത്രീയും പുരുഷനും പുതു ജീവിതത്തിലേക്ക്‌ പ്രവേശിക്കുകയായി. വിവാഹത്തിന്‌ മുമ്പ്‌ എന്തൊക്കെയോ സ്വപ്‌നങ്ങള്‍ നെയ്‌തു കൂട്ടിയിട്ടുണ്ടാകും. പക്ഷേ, പലരുടെയും വൈവാഹിക ജീവിതത്തില്‍ അതൊക്കെയും സാക്ഷാത്‌കരിക്കപ്പെടണമെന്നില്ല. എങ്കിലും സ്വപ്‌നം കണ്ടതില്‍ ചിലതെങ്കിലും ജീവിതത്തില്‍ സംഭവിച്ചേക്കാം. 
ഭാര്യ ഭര്‍ത്താക്കന്മാര്‍ ബന്ധപ്പെടാന്‍ തുടങ്ങുമ്പോള്‍ (ജീവിതത്തില്‍ എന്നും)(അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, പിശാചില്‍ നിന്ന്‌ ഞങ്ങളെ നീ അകറ്റേണമേ. ഞങ്ങള്‍ക്ക്‌ നല്‍കിയതില്‍ നിന്ന്‌ പിശാചിനെയും അകറ്റേണമേ)എന്ന ദുആ ചൊല്ലേണ്ടതാണ്‌. ശൈത്വാന്റെ ഉപദ്രവം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ്‌ ഈ ദുആ ചൊല്ലല്‍ സുന്നത്താക്കിയത്‌. ഇങ്ങനെ ചൊല്ലി ബന്ധപ്പെട്ടതില്‍ കുഞ്ഞ്‌ ജനിച്ചാല്‍ അതിനെ പിശാച്‌ ഉപദ്രവിക്കില്ലെന്ന്‌ റസൂല്‍ (സ്വ) പറഞ്ഞിട്ടുണ്ട്‌.
അവള്‍ക്ക്‌ ആവശ്യമായ ഭക്ഷണം, വസ്‌ത്രം (വര്‍ഷത്തില്‍ രണ്ട്‌ തവണ, കാലാനുസൃതമായി അവള്‍ക്ക്‌ അനുയോജ്യമായ വസ്‌ത്രം നല്‍കല്‍ പുരുഷന്‌ നിര്‍ബന്ധമാണ്‌). വീട്‌, വേലക്കാര്‍ (പിതാവിന്റെ കൂടെ താമസിക്കുമ്പോള്‍ വേലക്കാരികളാണ്‌ ജോലിയെടുത്തിരുന്നതെങ്കില്‍) എന്നിവ നല്‍കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്‌.
എന്നാല്‍ സ്‌ത്രീക്കും ഭര്‍ത്താവിനോട്‌ കടമകളുണ്ട്‌. അവന്റെ അഭാവത്തില്‍ ലൈംഗീകാവയവങ്ങള്‍ സൂക്ഷിക്കുക, അനുവാദമില്ലാതെ പുറത്ത്‌ പോകാതിരിക്കുക, അവന്റെ മുമ്പില്‍ അഹങ്കാരിയാവാതിരിക്കുക, അവനെ അനുസരിക്കുക, കുറ്റവും കുറവും പറയാതിരിക്കുക, നല്ല വാക്ക്‌ പറയുക, കിടപ്പു മുറിയിലുള്ള കാര്യങ്ങള്‍ നാല്‌ ചുമരുകള്‍ക്കുള്ളില്‍ നിന്ന്‌ പുറത്ത്‌ പോകാതിരിക്കാന്‍ സൂക്ഷിക്കുക, അവന്റെ മുമ്പില്‍ സൗന്ദര്യവതിയായി പ്രത്യക്ഷപ്പെടുക. 
നബി (സ്വ) പറഞ്ഞു: ``അല്ലാഹു അല്ലാത്തവര്‍ക്ക്‌ സുജൂദ്‌ ചെയ്യാന്‍ ആരോടെങ്കിലും ഞാന്‍ കല്‍പിക്കമായിരുന്നെങ്കില്‍ ഭര്‍ത്താവിന്‌ സുജൂദ്‌ ചെയ്യാന്‍ സ്‌ത്രീയോട്‌ ഞാന്‍ കല്‍പിക്കുമായിരുന്നു'' 
ഒരു സ്‌ത്രീ വന്ന്‌ നബി (സ്വ) യോട്‌ ചോദിച്ചു: ``ഒരു ഭാര്യക്ക്‌ തന്റെ ഭര്‍ത്താവിനോടുള്ള കടമ എന്താണ്‌? അതില്‍ നിന്ന്‌ വല്ലതിനും എനിക്ക്‌ കഴിഞ്ഞാല്‍ ഞാന്‍ വിവാഹിതയാവും. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഭര്‍ത്താവിന്റെ രണ്ട്‌ മൂക്കിലൂടെ രക്തവും ചലവും ഒഴുകുകയും തന്റെ നാവ്‌ കൊണ്ട്‌ നക്കിയെടുക്കുകയും ചെയ്‌താലും ഭാര്യയുടെ കടമകള്‍ തീരുകയില്ല. 
ഇത്ര മാത്രം കടമകള്‍ ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനോടുണ്ടെന്ന്‌ സാരം. എന്നാല്‍ ചില പുരുഷന്മാര്‍ സ്‌ത്രീയുടെ കാല്‍ക്കീഴിലായി ജീവിക്കുന്നതും കിടപ്പറയില്‍ മാത്രം പുരുഷന്റെ റോളില്‍ (ലൈംഗീകമായി മാത്രം) എത്തിച്ചേരുന്നതും വിരളമല്ല. 
ഭാര്യയെ അടിമയുടെ അവസ്ഥയിലേക്ക്‌ താഴ്‌ത്തുന്നതും ഭര്‍ത്താവിനേക്കാള്‍ വലിയ ആളാവാന്‍ ഭാര്യ ശ്രമിക്കുന്നതും ഒരിക്കലും നല്ലതല്ല. പരസ്‌പരം മനസ്സിലാക്കി പങ്കാളിയുടെ അനുവദനീയമായ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിപ്പിക്കുന്നതില്‍ ഇരുവരും താല്‍പര്യം കാണിക്കണം. 
പ്രശ്‌നങ്ങളിലും മറ്റും അടുത്തിരുന്ന്‌ പരസ്‌പരം അവ സംസാരിച്ച്‌ തീര്‍ത്താല്‍ തന്നെ മനസ്സിന്‌ സന്തോഷവും സ്‌നേഹവും വര്‍ദ്ധിക്കും. ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ ഭാര്യക്ക്‌ ഭര്‍ത്താവിനോട്‌ നല്ല ബഹുമാനമുണ്ടാകും. 
നല്ലൊരു കാര്യം ഇണ ചെയ്‌താല്‍ (പ്രത്യേകിച്ച്‌ ഭാര്യ ചെയ്‌താല്‍) അതിനൊരു നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്‌ സ്‌നേഹം വര്‍ദ്ധിപ്പിക്കും. 
ഭാര്യ/ഭര്‍ത്താവ്‌ തന്റെ മുന്‍കാല പ്രേമ ബന്ധം (ഇന്ന്‌ നാം കാണുന്ന പ്രേമവും ഊരുചുറ്റലും ഇസ്‌ലാമികമായി അനുവദനീയമല്ല) സ്‌നേഹ പൂര്‍വ്വം പറഞ്ഞാലും അവിടെ കുടുംബബന്ധം തകര്‍ന്നേക്കാം. വിവാഹ ശേഷം പഴയ ബന്ധം ആവര്‍ത്തിക്കാതെ ഇണയോട്‌ വിശ്വസ്‌തത പുലര്‍ത്തുക. 
ഇരുവരും നല്ല സ്വഭാവത്തിനുടമകളാകേണ്ടത്‌ അത്യാവശ്യമാണ്‌. തൊട്ടതിനും പിടിച്ചതിനും ഭര്‍ത്താവിനോട്‌ മോശമായി പെരുമാറുകയും പണം കൊണ്ട്‌ അഹങ്കരിച്ച്‌ അവനെ താഴ്‌ത്തുന്നതും നല്ല ഭാര്യയുടെ ലക്ഷണമല്ല. ദാമ്പത്യത്തില്‍ സ്വഭാവശുദ്ധി സ്‌ത്രീക്കും പുരുഷനും അത്യാവശ്യം വേണ്ട ഒരു ഗുണമാണ്‌.
അതുപോലെ തന്നെ ലളിതമായി ജീവിക്കാനും ശീലിക്കണം. ``അയല്‍പക്കത്തെ സറീനക്ക്‌ പത്തായിരം രൂപയുടെ സാരി അവളുടെ ഭര്‍ത്താവ്‌ വാങ്ങിക്കൊടുത്തല്ലോ? അവളോട്‌ ഭര്‍ത്താവിന്‌ എന്തു സ്‌നേഹമാണെന്നോ? അങ്ങനെയാണ്‌ സ്‌നേഹമുള്ള ഭര്‍ത്താക്കന്മാര്‍. നിങ്ങളെ എന്തിന്‌ കൊള്ളാം'' എന്നുള്ള കുത്തുവാക്കുകള്‍ കൊണ്ട്‌ ഭര്‍ത്താവിനെ വേദനിപ്പിക്കാതെ അവന്റെ കഴിവിനനുസരിച്ച്‌ ബുദ്ധിമുട്ടിക്കാതെ ലളിതമായി ജീവിക്കാന്‍ ശീലിക്കണം. ഇതും സന്തോഷമുള്ള ദാമ്പത്യത്തിന്‌ അത്യാവശ്യമാണ്‌. 
ദേഷ്യം പിടിക്കുന്നതും ചിലരുടെ രീതിയാണ്‌. കറിക്ക്‌ ഉപ്പ്‌ കുറഞ്ഞതിന്‌, ബെഡില്‍ നിന്ന്‌ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കോഫി കിട്ടാത്തതിന്‌ പോലോത്ത നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലും ദേഷ്യം പിടിക്കുന്നവര്‍ വിരളമല്ല. എന്നാല്‍ രണ്ടു പേരും പരസ്‌പരം സ്‌നേഹത്തോടെ എല്ലാ ജോലികളിലും ഏര്‍പ്പെടുന്നത്‌ (ഭര്‍ത്താവിന്‌ ഒഴിവുള്ളപ്പോള്‍) നല്ലതാണ്‌. നബി (സ്വ) ആഇശാ ബീവിയെ എല്ലാ വീട്ടുജോലിയിലും സഹായിക്കുമായിരുന്നു. ആ മാതൃക നമുക്കും ബാധകമാണ്‌. 
ദാമ്പത്യത്തിലെ വിള്ളലിന്‌ ഒരു പ്രധാന കാരണം സംശയമാണ്‌. പുരുഷന്‌ സ്‌ത്രീയേയോ സ്‌ത്രീക്ക്‌ പുരുഷനേയോ സംശയമായാല്‍ ദാമ്പത്യം തകര്‍ന്നത്‌ തന്നെ. പരസ്‌പരം മനസ്സിലാക്കി സ്‌നേഹത്തോടെ ക്ഷമിച്ചും സഹിച്ചും സഹകരിച്ചും മുന്നോട്ട്‌ പോയാല്‍ മാത്രമേ ദാമ്പത്യം മെച്ചപ്പെടുകയുള്ളൂ. അങ്ങനെയുള്ളവരുടെ ജീവിതം പ്രകാശ പൂരിതവും കുളിര്‍മ്മയേകുന്നതുമായി മാറും. 
ഭര്‍ത്താവിന്റെ തൃപ്‌തി നേടി മരണപ്പെടുന്ന ഭാര്യ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന്‌ ഹദീസുകളില്‍ വന്നിട്ടുണ്ട്‌. സന്തോഷത്തോടെയും സമാധാനത്തോടെയും ദാമ്പത്യജീവിതം മുന്നോട്ട്‌ കൊണ്ടുപോകാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
അല്ലാഹുവേ എന്റെ സഹോദരന്മാർക്ക് സ്വാലിഹായ ഇണയെ കൊടുക്കണേ റബ്ബേ 
അല്ലാഹുവേ വിവാഹം കഴിയാതെ വിഷമിക്കുന്ന സഹോദരിമാർക്ക് സ്വാലിഹായ ഭർത്താവിനെ കൊടുത്ത് കുടുംബത്തിൽ സന്തോഷം നൽകണേ
അല്ലാഹുവേ മക്കളില്ലാതെ വിഷമിക്കുന്നവർക്ക് സ്വാലിഹായ മക്കളെ കൊടുക്കണേ റബ്ബേ 
അല്ലാഹുവേ ഞങ്ങളിൽ നിന്നും ആരെല്ലാം മരിച്ചു പോയിട്ടുണ്ടോ അവരുടെയൊക്കെ ഖബർ നീ വിശാലമാക്കണേ റബ്ബേ 
അല്ലാഹുവേ ഞങ്ങളുടെ മനസ്സ് നീ നന്നാക്കി തരണേ റബ്ബേ!!

(courtesy: fb.)

ഞായറാഴ്‌ച, ഫെബ്രുവരി 26, 2017

ഇണയെ സന്തോഷിപ്പിക്കാനുള്ള വഴികൾ ?


ഇണയെ സന്തോഷിപ്പിക്കുന്നതിന് അവളുടെ പ്രകൃതം തിരിച്ചറിയുക വളരെ പ്രധാനമാണ്. അനുരാഗ വായ്‌പോടെ അവളുടെ പേര് വിളിക്കുക. പെണ്ണുങ്ങളടേത് ഒരു പ്രത്യേക പ്രകൃതമാണ്. അത് തിരിച്ചറിഞ്ഞ് അവളോട് പെരുമാറിയാല്‍ ആ ഹൃദയം നമ്മുടെ കയ്യിലൊതുങ്ങും. പ്രണയാതുരതയോടെ സരസമായി പെരുമാറുന്ന ഒരു ഭര്‍ത്താവിനെ അവള്‍ എപ്പോഴും കിനാവ് കാണുന്നു. പ്രവാചകന്‍, ആയിശ (റ) യെ വിളിക്കുമ്പോള്‍ പേര് ചുരുക്കി 'യാ ആയിശ്'. എന്നും ചിലപ്പോള്‍ അവരെ 'യാ ഹൂമൈറ' എന്നും വിളിക്കാറുണ്ടായിരുന്നുവെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പറയുന്നുണ്ട്. 'ഹൂമൈറാഅ്' എന്നാല്‍ വെളുത്ത് ചുവന്ന് തുടുത്ത സുന്ദരിക്കുട്ടി എന്നാണര്‍ത്ഥം.

നിങ്ങളുടെ സാമീപ്യം അവള്‍ക്ക് അനുഭവവേദ്യമാക്കുക. അവരോടൊത്ത് ഉല്ലാസയാത്രകള്‍ നടത്തുക. പ്രവാചകന്‍ വീട് വിട്ട് പുറത്തുപോകുമ്പോള്‍ ഭാര്യമാരെ കൂടെ കൂട്ടാറുണ്ടായിരുന്നുവെന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് കൊണ്ടായിരുന്നു അവിടുന്ന് കൂടെ കൂട്ടേണ്ടവരെ നിശ്ചയിച്ചിരുന്നത്. അങ്ങിനെ ഒരു തവണ നറുക്കെടുപ്പില്‍ ആയിശക്കും ഹഫ്‌സക്കും ഒരുമിച്ച് അവസരം ലഭിച്ചു. രാത്രി പ്രവാചകന്‍ മിക്കവാറും ആയിശയോടൊത്തായിരിക്കും ചിലവഴിക്കുക. ഇത് നിരീക്ഷിച്ച ഹഫ്‌സ ആഇശയോട്(റ) ഒട്ടകങ്ങള്‍ പരസ്പരം മാറിയാത്ര ചെയ്യാന്‍ അനുവാദം ചോദിച്ചു. അങ്ങിനെ രാത്രിയായപ്പോള്‍ പ്രവാചകന്‍ ആഇശ(റ) വിന്റെ വാഹനത്തിനരികിലെത്തി. അതിന്‍മേല്‍ ഹഫ്‌സയായിരുന്നു ഉണ്ടായിരുന്നത്. യാത്ര തീരുവോളം പ്രവാചകന്‍ അവരോടൊത്ത് സഞ്ചരിച്ചു. ആയിശാക്ക് ആ അവസരം നഷ്ടമാവുകയും ചെയ്തു. പ്രവാചകനും ആയിശ(റ)വും നടത്തിയ ഓട്ട മത്സരം പ്രശസ്തമാണല്ലൊ, ആദ്യതവണ ആഇശ(റ) ജയിച്ചു. (പ്രവാചകന്‍ തോറ്റുകൊടുത്തു). കാലങ്ങള്‍ കഴിഞ്ഞ് ആഇശ(റ)വിന് ശരീരവളര്‍ച്ച കൂടിയ സമയത്ത് നടത്തിയ മത്സരത്തില്‍ പ്രവാചകന്‍ ജയിച്ചപ്പോള്‍ അവിടുന്ന് ആഇശ(റ) വോട് ഇങ്ങിനെ പറഞ്ഞു, 'ഇത് പണ്ടത്തെ പരാജയത്തിന് പകരമാണ്'.

ഇണയെ എപ്പോഴും തൃപ്തിയാക്കാന്‍ ശ്രമിക്കുക. അവളില്‍ സുരക്ഷിതത്വത്തിന്റെ വികാരം നിറക്കുക. ആഇശ(റ) പ്രവാചകനോട് ചിലപ്പോള്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. അത്തരം സമീപനങ്ങളെ അവിടുന്ന് അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു. ഒരിക്കല്‍ ഒരു കാര്യത്തില്‍ പ്രവാചകനും ആയിശക്കുമിടയില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ അബൂ ഉബൈദത്തുല്‍ ജറാഫിനെ പ്രവാചകന്‍ നിര്‍ദേശിച്ചു. ആഇശ(റ) അദ്ദേഹം അതിന് കൊള്ളില്ല എന്ന് പറഞ്ഞു. എന്നാല്‍ ഉമര്‍(റ) ആയിക്കോട്ടെ എന്ന് പറഞ്ഞു. ഉമറിനെ ഞാന്‍ ഭയക്കുന്നുവെന്ന് ആഇശ(റ) വിന്റെ വിയോജനക്കുറിപ്പ്. എന്നാല്‍ അബൂബക്കറായാലോ. ആഇശ(റ) അതിന് സമ്മതിച്ചു.

ഭര്‍ത്താക്കന്മാരിലധികവും തങ്ങളുടെ ഭാര്യമാരുടെ ചിന്തകളെയും ആവിഷ്‌കാരങ്ങളെയും വിലമതിക്കാത്തവരാണ്. പ്രശംസിക്കില്ലെന്ന് മാത്രമല്ല ഇകഴ്ത്തുന്നതില്‍ തല്‍പരരുമാണവര്‍. ഇത് നന്നല്ല. പ്രവാചകനേക്കാള്‍ മഹത്വമുള്ളവരല്ലല്ലൊ നാമാരും. ഒരു സംഭവം നോക്കൂ. ഒരിക്കല്‍ അവിടുന്ന് യാത്രയില്‍ നിന്ന് മടങ്ങുകയായിരുന്നു. ആഇശ(റ) പറഞ്ഞു. 'അപ്പോള്‍ ഞാന്‍ കൊച്ചുമുറിയില്‍ ഇരിക്കുകയായിരുന്നു'. നബി(സ) പെട്ടെന്ന് അകത്തേക്ക് വന്നു. അവിടെ ഒരു മറയുണ്ടായിരുന്നു. കാറ്റില്‍ അതൊന്നുലഞ്ഞു. അവിടുന്ന് ചില കളിപ്പാട്ടങ്ങള്‍ അവിടെ കണ്ടു. നബി(സ) ചോദിച്ചു : 'ആയിശാ ഇതെന്താണ??'്. 
ആഇശ(റ) : അത് എന്റെ പെണ്‍മക്കളാണ്. 
നബി(സ) : അവയുടെ നടുവില്‍ എന്താണ്?
ആഇശ(റ) : അതൊരു കുതിരയാണ'.
നബി(സ) : ഈ ചിറക്കുകള്‍ കുതിരയുടെതാണോ..?
ആഇശ(റ) : അതെ.
നബി(സ) : കുതിരക്ക് ചിറകോ?
ആഇശ(റ) : സുലൈമാന്‍ നബിക്ക് ചിറകുകളുള്ള കുതിരയുണ്ടായിരുന്നത് നിങ്ങള്‍ കേട്ടിട്ടില്ലെ..?
ഇത് കേട്ട പ്രവാചകന്‍ പല്ലുകള്‍ തെളിഞ്ഞു കാണും വിധം ചിരിച്ചു.

ഇണയെ ആശ്വസിപ്പിക്കുകയും കണ്ണീര് തുടക്കുകയും ചെയ്യുക. അവളുടെ വൈകാരിക തലങ്ങളെ കൃത്യമായി വായിച്ചെടുക്കുക. അവളുടെ വിഷമങ്ങളില്‍ പങ്ക് ചേരുക, ഒരിക്കല്‍ സ്വഫിയ്യ (റ) പ്രവാചകന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു. അവരുടെ യാത്രാ വാഹനം വളരെ പതുക്കെയായിരുന്നു സഞ്ചരിച്ചത്. 'എന്നെ വേഗത കുറഞ്ഞ വാഹനത്തില്‍ കയറ്റി' എന്ന് കരഞ്ഞ് കൊണ്ട് ആ പ്രവാചക പത്‌നി പരിഭവം പറഞ്ഞു. നബി(സ) സ്വഫിയ്യയുടെ അടുത്ത് ചെന്ന് ആ കണ്ണുനീര്‍ തുടച്ച് അവരെ ആശ്വസിപ്പിച്ചു.
കടപ്പാട്:- ഡോ. സമീര്‍ യൂനുസ് (islamonlive)
(courtesy: the way of truth)

ജ്യോത്സ്യന്മാരെ സമീപിക്കുന്നവരെ കുറിച്ച് ?

നബിയുടെ ഒരു ഭാര്യയിൽ നിന്ന് നിവേദനം, നബി (സ) പറഞ്ഞിരിക്കുന്നു : ” ആരെങ്കിലും ഭാവി പ്രവചിക്കുന്നവരെ സമീപിക്കുകയും വല്ലതും ചോദിക്കുകയും ചെയ്താൽ അയാളുടെ 40 ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. ”
( ഇമാം മുസ്‌ ലിം. അദ്ദേഹത്തിന്റെ. സ്വഹീഹിൽ. ഉദ്ധരിച്ചത്‌ )

ഹദീസിൽ കേവലം ഒരു ജ്യോൽസ്യൻ / ഗണിതക്കാരൻ എന്നിവരെ സമീപിച്ച്‌ എന്തെങ്കിലും ചോദിക്കുന്നതിന്റെ വിധിയാണു പറഞ്ഞിട്ടുള്ളത്‌. അങ്ങനെ ചെയ്താൽ അവന്റെ 40 ദിവസത്തെ നമസ്‌ കാരം അള്ളാഹുവിങ്കൽ സ്വീകരിക്കപ്പെടില്ല എന്ന് നബി (സ)
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാരിൽ ചിലർ ഇങ്ങനെ കൂടി ഒരു ഫത്‌വ നൽകിയതായിക്കാണാം, മാഗസിനുകളിലോ പത്രങ്ങളിലോ മറ്റോ വരുന്ന. ” ഈ ആഴ്ച്ചയിലെ ജോതിഷം ( വാരഫലം ) പോലുള്ള ലേഖനങ്ങൾ വായിക്കുന്നതും ഈ ഹദീസിന്റെ പരിധിയിൽ പെടും. കാരണം ഹദീസിൽ പറഞ്ഞത്‌ കേവലം ഭാവി അറിയാൻ ചോദിക്കുന്നത്‌ / വായിക്കുന്നതിന്റെ മാത്രം വിധിയാണു !!, …എന്നാൽ ഒരുവൻ അത്‌ അന്വേഷിക്കുകയും ഒപ്പം അതിൽ വിശ്വസിക്കുകയും കൂടി ചെയ്താലോ ?? അതിന്റെ വിധി വേറെയാണു , അവൻ ഇസ്ലാമിൽ നിന്ന് തന്നെ പുറത്ത്‌ പോകും !!!! ,
വിഷയത്തിന്റെ ഗൗരവം വ്യക്തമാണല്ലോ..?

ഇണയെ തെരഞ്ഞെടുക്കേണ്ടതെങ്ങനെ ?

ഏതൊരാളുടെയും ജീവിതത്തില്‍ ഒരേസമയം വലിയ പ്രതീക്ഷകളും ആവേശവും അതോടൊപ്പം ആശങ്കകളും ഉയര്‍ത്തുന്ന സന്ദര്‍ഭമാണ് ജീവിതപങ്കാളിയെത്തേടുന്ന ഘട്ടം. തന്റെ ജീവിതത്തിലേക്ക് താനതുവരെ കാണാത്ത പരിചയപ്പെടാത്ത ഒരാള്‍ കടന്നുവരുന്നതിനാല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് പരമ പ്രധാനമായ ഒരു സംഗതിയാണ്.

പക്ഷേ , ഇക്കാലത്ത് വ്യത്യസ്ത സാംസ്‌കാരിക പരിസരങ്ങളില്‍ ജീവിക്കുന്ന സമൂഹങ്ങളിലെ വ്യക്തികളെ സംബന്ധിച്ചിടത്തോളം വിവാഹാലോചനയുടെ നടപടി ക്രമങ്ങളില്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുന്നതായി മനസ്സിലാകുന്നു.
വിവാഹ ആലോചനയ്ക്കായി തയ്യാറെടുക്കുമ്പോള്‍ എന്തൊക്കെ ആവാം എന്തൊക്കെ ആയിരിക്കരുത് എന്നതാണ് ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്.

അനസ് (റ)ല്‍ നിന്ന് , മുഹമ്മദ് നബി(സ) പറഞ്ഞു: ഒരാള്‍ വിവാഹിതനാകുന്നതോടെ തന്റെ ദീനിന്റെ പാതി അവന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയുള്ള പാതിയില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.(ബൈഹഖി)
1. കൃത്യമായ കാഴ്ചപ്പാടുണ്ടായിരിക്കുക
നബി (സ) നമ്മെ പഠിപ്പിക്കുന്നത് എല്ലാ കര്‍മങ്ങളും അതിന്റെ ഉദ്ദേശ്യ ശുദ്ധിയനുസരിച്ചാണ് എന്നാണ്. വിവാഹം ഒരു കര്‍മമെന്ന നിലക്ക് അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ആശ്രയിച്ചാണ് പ്രതിഫലാര്‍ഹമാകുന്നത്. വിവാഹം ഒരു കളി തമാശയല്ല. അത് ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിന്റെ ഒരുതുടക്കമാണ്. രണ്ടു വിഭിന്ന തലത്തില്‍നിന്നുള്ള വ്യക്തികള്‍ കൂടുതല്‍ ഉത്തമമായതിലേക്ക് പരസ്പരം സ്‌നേഹം പങ്കുവെച്ച് മുന്നേറുന്നവരും പരിശ്രമിക്കുന്നവരുമാണ്.

2. അന്യോന്യം ആശയവിനിമയം ചെയ്യുന്നതില്‍ ദീനീകല്‍പന ലംഘിക്കരുത്
അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത്. അവന് നമ്മുടെ പ്രകൃതത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവനാണ്. അതിനാല്‍ മറ്റുള്ളവരുമായി ആശയവിനിമയംനടത്തുന്നതില്‍ പ്രത്യേകിച്ചും വിവാഹാലോചനയില്‍ ഇസ്‌ലാമിക മര്യാദ പാലിക്കേണ്ടതുണ്ട്. അവ്വിധം ചെയ്യുമ്പോള്‍ അതില്‍ അല്ലാഹുവിന്റെ അനുഗ്രഹവും ബര്‍കത്തും നമുക്കുറപ്പാക്കാം. കല്യാണാലോചനയുടെ ഭാഗമായി പെണ്‍കുട്ടിയുമായുള്ള കൂടിക്കാഴ്ച പെണ്ണിന്റെ രക്ഷിതാവിന്റെ സാന്നിധ്യത്തിലായിരിക്കണം നടത്തേണ്ടത്. അതൊരിക്കലും ചെക്കനും പെണ്ണും തനിച്ചുള്ളപ്പോഴോ ഉത്തരവാദിത്തപ്പെട്ടവരുടെ അസാന്നിധ്യത്തിലോ നടത്താന്‍ പാടുള്ളതല്ല.

3. താങ്കളുടെ തനിമയെ വ്യക്തമാക്കുക
കല്യാണാലോചനയുമായി ചെല്ലുമ്പോള്‍ ഏറ്റവുംനന്നായി എന്നാല്‍ തനിമ നിലനിര്‍ത്തി നിങ്ങളെ അവതരിപ്പിക്കുക. നിങ്ങളാരാണെന്നും താല്‍പര്യങ്ങളെന്തെന്നും വെളിപ്പെടുത്തുംവിധം സംസാരിക്കുക. കൃത്രിമത്വം വരുത്താതിരിക്കുക. മേക്കപ്പുകള്‍ ഒഴിവാക്കുക. നിറമുള്ള കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കുക. ഇതിനര്‍ഥം ഏറ്റവും നന്നായി ആളുകളെ ആകര്‍ഷിക്കും വിധം തയ്യാറെടുപ്പുവേണ്ടയെന്നല്ല. മറിച്ച് ഇല്ലാത്തത് കെട്ടിവെക്കാന്‍ ശ്രമിക്കരുത് എന്നുമാത്രമാണ്.

4. വഞ്ചനാത്മകമായി കാര്യങ്ങളെ അവതരിപ്പിക്കരുത്
വിവാഹാലോചനയില്‍ പലപ്പോഴും നടക്കുന്ന വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിവാഹാനന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്. അതിനാല്‍ നിങ്ങളുടെ സാമ്പത്തികനില, കുടുംബബന്ധം, ആരോഗ്യം, ജോലി , വിദ്യാഭ്യാസയോഗ്യത തുടങ്ങി അടിസ്ഥാനവിഷയങ്ങളില്‍ ഒരിക്കലും നുണപറയാതിരിക്കുക. നിങ്ങള്‍ പറയുന്നതിലും ചെയ്യുന്നതിലും തഖ്‌വ പുലര്‍ത്തുക. വിവാഹാലോചന നടത്തുന്ന കക്ഷികളെ തെറ്റുധരിപ്പിക്കാതെയും ചതിക്കാതെയും കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

5. വിവാഹാന്വേഷണം ഇന്റര്‍വ്യൂ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക
ഒരിക്കല്‍ വിവാഹാലോചനയുമായി വന്ന ചെക്കനും പെണ്ണിന്റെ കൂട്ടരും സംസാരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഏതാനും ചോദ്യാവലികള്‍ തയ്യാറാക്കിക്കൊണ്ടുവന്നു. ഇരു കൂട്ടര്‍ക്കും (ചെക്കനും പെണ്ണിനും) പരസ്പരം മനസ്സിലാക്കാന്‍ അത് വളരെ സഹായകരമായിരിക്കുമെന്നാണ് അവര്‍ കരുതിയത്. ചോദ്യങ്ങള്‍ ചോദിക്കാം പക്ഷേ അത് ഇന്റര്‍വ്യൂ ആകരുത്. എന്നല്ല, അത്തരം ചോദ്യാവലികള്‍ ആരുടെയും വ്യക്തിത്വത്തെ മുഴുവനായി വെളിപ്പെടുത്തുമെന്ന് കരുതുന്നത് മൗഢ്യമാണ്. കുറേ വിവരങ്ങളുടെ ശേഖരമല്ല വ്യക്തിത്വം. ഓര്‍ക്കുക! ബന്ധുക്കളുടെ കൂട്ടത്തിലായിരിക്കെ സംസാരിക്കുകയാണെങ്കില്‍ വ്യക്തിത്വം എളുപ്പം പിടികിട്ടും.

6. ഭാവി പങ്കാളിയെപ്പറ്റി അമിത സങ്കല്‍പങ്ങള്‍ നെയ്തുകൂട്ടരുത്
നിങ്ങളുടെ സങ്കല്‍പത്തിലെ പങ്കാളിയുമായി സാമ്യം തോന്നുന്നില്ലെന്ന് വിചാരിച്ച് വിവാഹാലോചനയുമായി വന്ന കൂട്ടരോട് സംസാരിക്കാന്‍ വിസമ്മതം കാണിക്കരുത്. എല്ലാം തികഞ്ഞ പങ്കാളിയെന്നൊന്നില്ല. ശരിയായ പങ്കാളിയാണ് പ്രായോഗികമാവുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ശരിയായ പങ്കാളിയെ ലഭിക്കാനാണ് നമ്മുടെ മനസ്സിനെ സജ്ജമാക്കേണ്ടത്. അതിനാല്‍ പൊക്കമുള്ളതോ, കുറിയതോ, മെലിഞ്ഞതോ, ഇരുണ്ടതോ എന്നിങ്ങനെ പങ്കാളിയെപ്പറ്റി ആലോചനക്കുള്ള മാനദണ്ഡം നിശ്ചയിക്കാതിരിക്കുക. ഇവയെ പറ്റെ അവഗണിക്കുക എന്നുമല്ല പറഞ്ഞതിനര്‍ഥം .മറിച്ച് എല്ലാറ്റിനുമുപരി ആകര്‍ഷകമായ സ്വഭാവ വൈശിഷ്ട്യത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നുചുരുക്കും. നമ്മിലാരുംതന്നെ എല്ലാംതികഞ്ഞവരില്ലെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.

7. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ ആലോചിച്ച് വിവാഹമുറപ്പിക്കുക
ഒരൊറ്റ കൂടിക്കാഴ്ചയില്‍തന്നെ പങ്കാളിയുമായി വിവാഹമുറപ്പിക്കാനായി സമ്മതം മൂളരുത്. അതേപോലെ തീരുമാനം അറിയിക്കാന്‍ ആഴ്ചകളെടുക്കരുത്. വളരെ ആലോചിച്ച് പങ്കാളിയുടെ ചുറ്റുപാടുകളും അവസ്ഥകളും എല്ലാം കൂട്ടിക്കിഴിച്ച് അനുയോജ്യമെന്ന് ഉറപ്പുവന്നാല്‍ മറുപടി 
കൊടുക്കുക.

8. കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും ചര്‍ച്ച ചെയ്യുക
പലപ്പോഴും പലരുടെയും വിവാഹാലോചനയില്‍ കാര്യമായി നടക്കാത്തതാണ് തന്റെ ബന്ധുജനങ്ങളുമായും ദീര്‍ഘനാളത്തെ സൗഹൃദം പുലര്‍ത്തുന്ന സുഹൃത്തുക്കളുമായുമുള്ള വിവാഹസംബന്ധിയായ ചര്‍ച്ചകള്‍. നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുള്ള അവര്‍ക്ക് എവ്വിധമുള്ള പങ്കാളിയാണ് നമുക്ക് അനുയോജ്യമായത് എന്നതിനെ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കാനാകും. ശരിയാണ് വിവാഹം കഴിക്കുന്നത് നിങ്ങളാണ്. പക്ഷേ, കുടുംബ ബന്ധുക്കള്‍ വിവാഹശേഷവും നിങ്ങളുടെ ബന്ധത്തില്‍ നിലകൊള്ളുന്നു. എല്ലാവരെയും പരിഗണിച്ചുവെന്നും അവരുടെ അഭിപ്രായങ്ങളെ കേട്ടുവെന്നും നമ്മുടെ നിലപാടു തറ വ്യക്തമാക്കിക്കൊണ്ടുതന്നെ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

9. ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിക്കുക
വിശ്വാസിക്ക് ഏതു നിര്‍ണായകവിഷയത്തിലും തീരുമാനമെടുക്കുംമുമ്പ് ശരിയായ വഴികാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നമസ്‌കാരത്തിലൂടെ അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടതുണ്ട്. അല്ലാഹുവിനു മാത്രമേ നമ്മുടെ നന്‍മയും തിന്‍മയും ആത്യന്തികമായി അറിയാനാകുകയുള്ളൂ. അതിനാല്‍ അവന്റെ ആശ്രയത്തെ എല്ലായ്‌പോഴും അവലംബമാക്കുക.

10. പ്രാര്‍ഥന അധികരിപ്പിക്കുക
തനിക്ക് പരിചിതമായ ഒരു സാഹചര്യത്തില്‍നിന്ന് എന്നെന്നേക്കുമായി തന്റെ ഭാവിജീവിതത്തെ രൂപപ്പെടുത്താന്‍ ഒരാള്‍ വരികയാണ് . അതിനാല്‍ വളരെ ആകാംക്ഷയുണ്ടാക്കുന്ന വിവാഹാലോചന സംരംഭം ആരംഭിക്കുന്നതിനുമുന്നോടിയായി പ്രാര്‍ഥന അധികരിപ്പിക്കുക.
ഈയിടെ വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിയുമായി ഞാന്‍ സംസാരിക്കാനിടയായി. പ്രാര്‍ഥനയുടെ പ്രാധാന്യത്തെപ്പറ്റി അവരോടു പറഞ്ഞപ്പോള്‍ അവരെനിക്ക് ഒരു പുസ്തകം എടുത്തുകാണിച്ചുതന്നു. ‘ക്ഷമയും പ്രാര്‍ഥനയും’ എന്നതായിരുന്നു ആ പുസ്തകം. ഒട്ടേറെ ആളുകള്‍ ഉപയോഗിച്ചതുപോലെ അതിന്റെ പേജുകള്‍ മുഷിഞ്ഞ് വക്കുകള്‍ മടങ്ങിയിരുന്നു.’ഈ പുസ്തകം ഞാന്‍ വായിച്ചു. എല്ലാറ്റിനുമുപരി പ്രാര്‍ഥനയാണ് പ്രധാനം എന്നെന്നെ പഠിപ്പിച്ചു.

‘പടച്ചവനേ! ഈ വിവാഹം നടക്കുന്നത് എനിക്ക് നന്‍മ വരുത്തുമെങ്കില്‍ അത് നടക്കാന്‍ തൗഫീഖുചെയ്യേണമേ’, എന്ന് പ്രാര്‍ഥിച്ചതോടൊപ്പം കാത്തിരിപ്പു തുടര്‍ന്നു. ഒത്തിരി സമയമെടുത്തു. നിങ്ങള്‍ ഒരു സംഗതിയെപ്പറ്റി നിരന്തരം പ്രാര്‍ഥിക്കുമ്പോള്‍ അത് സഫലമാകാന്‍ സമയമെടുക്കും. ക്ഷമ കൈക്കൊള്ളേണ്ടിവരും. അവസാനം എന്റെ പ്രാര്‍ഥന ഫലിച്ചു.’ പുഞ്ചിരിയോടെ ആ പെണ്‍കുട്ടി പറഞ്ഞുനിര്‍ത്തി.

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത