Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ഞായറാഴ്‌ച, ഡിസംബർ 27, 2020

ഖബറിലെ ചോദ്യം ?

 ഒരാൾ മരിച്ചു അയാളുടെ മയ്യിത്ത്

ഖബറടക്കി എല്ലാവരും പിരിയുന്ന സമയത്ത്
ഖബറിൽ റൗമാൻ എന്നു പേരുള്ള ഒരു മലക്ക് വരും.
ആ മലക്കു മയ്യിത്തിനോട് എണീക്കാൻ
പറയും. മയ്യിത്ത് എണീക്കും.. ആ മയ്യിത്തിനോട് മലക്കു പറയും.
നീ ജനിച്ചത് മുതൽ നിനക്കു തിരിച്ചറിവ് വന്നത് മുതൽ ഇവിടെ വരുന്നത് വരെ നീ ദുനിയാവിൽ ചെയ്ത എല്ലാ കാര്യങ്ങളും അതായത് ദുനിയാവിൽ നീ എന്തൊക്കെ ചെയ്തുവോ നീ എങ്ങനെ ജീവിച്ചോ എല്ലാ കാര്യങ്ങളും നീ എഴുതുക.. അപ്പോൾ ആ മലക്കിനോട് മയ്യിത്ത് ചോദിക്കും.. ഞാൻ എങ്ങനെ എഴുതുക?
എൻറ്റെ കയ്യിൽ പേനയില്ല. മഷിയില്ല. കടലാസില്ല. ഞാൻ എങ്ങനെ എഴുതുക? അപ്പോൾ ആ മലക്കു മയ്യിത്തിനോട് പറയും നിൻറെ ചൂണ്ടു വിരൽ പേനയാക്കുക നിൻറെ ഉമുനീർ മഷിയാക്കുക
നിൻറെ കഫൻപുട കടലാസാക്കുക.ആ മയ്യിത്ത് അവൻ ദുനിയാവിൽ ചെയ്ത എല്ലാ കാര്യങ്ങളും അവൻ എഴുതാൻ തുടങ്ങും അവൻ ദുനിയാവിൽ ചെയ്ത നന്മയാകട്ടെ തിന്മയാകട്ടെ അവൻ എന്ത് ചെയ്തുവൊ എല്ലാ കാര്യങ്ങളും എഴുതും.നബി{സ} യോട് സ്വഹാബികൾ ചോദിച്ചു? നബിയേ ഖബറിൽ ആ മയ്യിത്തിന് അവൻ ദുനിയാവിൽ ചെയ്ത എല്ലാ കാര്യങ്ങളും ഓർമ്മ വരുമോ? നബി{സ}
പറഞ്ഞു:''തീർച്ചയായും അവൻ ദുനിയാവിൽ ജനിച്ചു തിരിച്ചറിവ് വന്നത് മുതൽ അവൻ മരിക്കും വരെ ചെയ്ത
എല്ലാ കാര്യങ്ങൾ അവന് ഓർമ്മ വരും"അവൻ എഴുതി കഴിഞ്ഞാൽ റൗമാൻ(അഃസ) അവൻ എഴുതിയ പേപ്പർ കീറി അവൻറെ പിരടിയിൽ കെട്ടിക്കൊണ്ട് മലക്കു അവനോട്
പറയും."ഹേ മനുഷ്യ നീ ഇവിടെ എഴുതിയ കാര്യങ്ങൾ
നാളെ നിന്നെ കൊണ്ടു അല്ലാഹു മഹ്ശറയിൽ വായിപ്പിക്കും ഞാൻ
പോയതിനു ശേഷം രണ്ടുപേർ വരും. അവർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാൽ നീ ഇവിടെ വിജയിച്ചു......റൗമാൻ
പോയി കഴിഞ്ഞാൽ മുൻകർ നകീർ (അഃസ) വരും..... ഈ മയ്യിത്ത് ജീവിച്ചിരുന്ന കാലത്ത് നബി (സ അ)തങ്ങളെ സ്നേഹിച്ചവരാണങ്കിൽ മലക്കുകൾ വരുന്നത് നല്ല രൂപത്തിൽ ആയിരിക്കും.......അതല്ല,വെറും വാചാലമായി ',ഞാനും നബിയെ സ്നേഹിക്കുന്നു...അങ്ങിനെ പ്രവൃത്തിയിലൂടെ പറഞ്ഞു നടക്കുന്നവനവനാണെങ്കിൽ
പേടിപ്പെടുത്തുന്ന രൂപത്തിൽ ആയിരിക്കും വരുന്നത്..... കറുത്ത പുതപ്പ് ധരിച്ച് തറയിൽ ഇഴഞ്ഞ നീണ്ടമുടിയും.... അവരുടെ കണ്ണുകൾ തീ ജ്വലകൾ പോലെയുള്ള കണ്ണുകൾ അവരുടെ പല്ല് തേറ്റ പല്ല് പോലുള്ള നീണ്ടുനിൽക്കുന്ന കൂറ്റൻ പല്ലുകൾ...
മുഖം കറുത്ത മുഖങ്ങൾ അവരുടെ കയ്യിൽ ഒരു ഇരുമ്പ് ദണ്ഡ്
ഉണ്ടാകും.. ആ ദണ്ഡ് കൊണ്ടു ഒരു വലിയ പർവതത്തിനെ അടിച്ചാൽ ആ പർവ്വതം പൊടിയാകും. മലക്കുകൾ ആ മയ്യിത്തിനോട് ചോദിക്കും.... നിൻറെ റബ്ബ് ആരാണ്? ആ മയ്യിത്ത് പറയും.... എനിക്ക്
അറിയില്ല....ആ ദണ്ഡ് കൊണ്ടു മലക്കുകൾ അവനെ അടിക്കും... ആ
അടിയിൽ അവൻ പാതാളത്തിൽ താഴ്ന്നു പോകും.. തിരിച്ചു വന്നു കഴിഞ്ഞാൽ വീണ്ടും മലക്കുകൾ ചോദിക്കും. നിൻറെ
നബി ആരാണ്? മയ്യിത്ത് പറയും. എനിക്കറിയില്ല പിന്നെയും അടിക്കും വീണ്ടും ചോദിക്കും. നിൻറെ മതം ഏതാണ്.. മയ്യിത്ത് പറയും എനിക്കറിയില്ല. പിന്നെയും അടിക്കും.. വീണ്ടും ചോദിക്കും... നിൻറെ ഖിബ് ല ഏതാണ്? നിൻറ്റ ഇമാം ആരാണ്
മയ്യിത്ത് പറയും എനിക്കറിയില്ല. നബി (സ) തങ്ങളെ ദുനിയാവിൽ വെച്ച് ഹൃദയത്തിനാലെ സ്നേഹിക്കാത്തവർക്ക് മലക്കുകൾ
അവൻറ്റെ വലതു ഭാഗത്തേക്ക് ഒരു കവാടം തുറന്നു കാണിക്കും....ആ കാണിക്കുന്ന കവാടം സ്വർഗത്തിൻറ്റെ കവാടം ആയിരിക്കും...
അതു കാണുമ്പോൾ അവനു സന്തോഷം വരും ഇടത് ഭാഗത്തേക്ക് ഒരു കവാടം തുറന്ന് കാണിച്ച് കൊണ്ടു മലക്കുകൾ
പറയും പറയും.. നീ സന്തോഷിക്കെണ്ട.നീ തവ്ഹീദ് ഹൃദയ തലത്തിൽ ലാസിമാക്കിയിരുന്നുവെങ്കിൽ നിനക്കു ഈ
കവാടം ലഭിക്കുമായിരുന്നു. നിനക്കു ലഭിക്കുന്ന കവാടം ഈ കവാടമാണ്.. ആ കാണിക്കുന്ന കവാടം നരകത്തിൻറ്റെ കവാടമാണ്.
ഈ മയ്യിത്ത് ദുനിയാവിൽ വെച്ച് അള്ളാഹുവുമായി ചെയ്ത കരാർ പുതുക്കിയിരുന്നുവെങ്കിൽ മലക്കുകൾ ചോദിച്ച ചോദ്യങ്ങൾക്കു ശരിയായ ഉത്തരം പറയും. എന്റെ റബ്ബ് അല്ലാഹു, എന്റെ നബി മുഹമ്മദ് നബി{സ}, എന്റെ മതം ഇസ്ലാം, എന്റെ ഖിബ് ല കഅബ,
എന്റെ ഇമാം ഖുർആൻ. അവന് നരകത്തിൻറ്റെ കവാടം തുറന്നു
കാണിക്കും അവൻ പേടിച്ച് കിടുകിടാ വിറക്കും.... ഇതാ അള്ളാഹുവുമായി ആലമുൽ അർവ്വാഹിൽ വെച്ച് ചെയ്ത കറാർ ദുനിയാവിൽ വെച്ച് പുതുക്കിയ ഒരു മുഹ്മിനായ മനുഷ്യന്റെ മയ്യത്തിന്റെ അവസ്ഥ. സ്വർഗത്തിൻറ്റെ കവാടം തുറന്ന്
കാണിച്ച് കൊണ്ടു മലക്കുകൾ പറയും നീ പേടിക്കെണ്ട നിനക്കു
ലഭിക്കുന്നത് ഈ കവാടമാണ്.... മലക്കുകൾ ആ നല്ല മയ്യിത്തിനോട്
പറയും.. മണിയറയിലെ പതുമണവാളൻ ഉറങ്ങുന്നതുപോലെ നീ ഉറങ്ങുക നിന്നെ ഇവിടെ ആരും ശല്യപെടുത്തുകയില്ല..
ചീത്ത മനുഷ്യനോട് പറയും നീ ലോകവസാനം വരെ നരകത്തിൻറ്റെ ശിക്ഷ അനുഭവിച്ചു ഉറങ്ങുക'' അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ''
മനുഷ്യ നന്മ ആഗ്രഹിക്കുന്നവർ ദയവായി ഇത് ഷെയർ ചെയ്യുക.. .ഒരു നന്മ ഒരാളെ ചെയ്യാൻ പ്രേരിപ്പിച്ച് അദ്ദേഹംഅത് ചെയ്താൽ അവർക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........ അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുന്നഈമില് ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ .... ആമീൻ..

വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2020

ഒരാഴ്ച കൊണ്ട് എന്താവശ്യവും സാധിക്കാൻ ഈ ദിക്ർ 100 വട്ടം ചൊല്ലുക ?

"La Houla Vala Kuvvatha Illa Billahil Aliyyul Aleem, Ya Kadeemu Ya Daaimu Ya Kaaimu Ya Hayyu Ya Kayyoomu Ya Fardu Ya Vithru Ya Ahadu Ya Samadu Yaman ilaihil Maseer, Ya manlam Yalid Valamyoolad Valam Yakullahu Kufuvan Ahad "

(100) പ്രാവശ്യം സുബഹി നിസ്കാര ശേഷം 7 ദിവസം പതിവാക്കുക , ദുആക്ക് മുന്പും ശേഷവും നബിയുടെ മേൽ 11 സ്വലാത് ചൊല്ലുക .ഇൻശാഅല്ലാഹ്.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2020

പോകാൻ നാമൊരുങ്ങിയില്ല.....................!!

മരിക്കുമെന്നറിയാം - പോകാൻ നാമൊരുങ്ങിയില്ല

മരണത്തിനു വേദനയുണ്ടെന്നറിയാം - എളുപ്പമാക്കാൻ നാമൊന്നും ചെയ്തില്ല. ഖബർ ഉണ്ടെന്നറിയാം - കൂടെ കൂട്ടാൻ സൽക്കർമ്മങ്ങൾ നമുക്കില്ല. ചോദ്യം ചെയ്യപ്പെടുമെന്നറിയാം - ഉത്തരം പറയാനാകുമോ എന്ന പേടി നമ്മെ പിടികൂടുന്നില്ല. മഹ്ഷർ ഉണ്ടെന്നറിയാം - ആരും കാണാതെ നാം ചെയ്യുന്നതൊക്കെ അവിടെ വെളിപ്പെടുമെന്ന് നാം ചിന്തിക്കുന്നില്ല. മീസാനുണ്ടെന്നറിയാം - അതിൽ തൂങ്ങാനുള്ള അമലുസ്സ്വാലിഹാത്ത്‌ നമുക്കില്ല. സ്വിറാത്ത്‌ കടക്കണമെന്നറിയാം - വീഴാതിരിക്കാനുള്ള പിടിവള്ളികൾ നമുക്കില്ല. രക്ഷയോ ശിക്ഷയോ - സ്വർഗ്ഗമോ നരകമോ - ലഭിക്കുമെന്നറിയാം: പക്ഷേ രക്ഷപ്പെടാൻ, ശിക്ഷിക്കപ്പെടാതിരിക്കാൻ എന്തുണ്ട്‌ കയ്യിൽ എന്നറിയില്ല???!
എപ്പോഴാണ്‌ കടിഞ്ഞാണില്ലാതെ, ലക്ഷ്യബോധമില്ലാതെ ഓടുന്ന സ്വന്തത്തെയൊന്ന് പിടിച്ചു കെട്ടാൻ കഴിയുക?.
യാ അല്ലാഹ് - മരണമാണ് ഖൈറെങ്കിൽ ഈമാനോടെ മരിപ്പിക്കണേ. ജീവിതം ഖൈറാകുന്ന കാലത്തോളം നിനക്ക് വഴിപ്പെട്ട് ജീവിക്കാൻ തുണക്കണേ നാഥാ..

ഷെയർ ചെയ്യുന്നതോടൊപ്പം നാം എത്രത്തോളം ഈ വരികളോട് നീതി പുലർത്തുന്നു എന്ന് ചിന്തിക്കുക.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2020

മാസപ്പിറവി കണ്ടു; നാളെ മുഹറം ഒന്ന് [20-08-2020]

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(വ്യാഴം) മുഹറം ഒന്നായും ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 29ന് (ശനി) ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

മുസ്ഹഫിലെ അക്ഷര സൗന്ദര്യം - "ഉസ്മാൻ ത്വാഹ"


നാം ഏവരും അറിഞ്ഞിരിക്കേണ്ട ഒരു മനുഷ്യൻ.*

ഇന്ന് ലോകത് ഏറ്റവും കൂടുതൽ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സഊദിയിലെ ഖുർആൻ പ്രിന്റിങ് പ്രെസ്സിൽ നിന്ന് പുറത്തിറക്കുന്ന മദീനാ മുസ്ഹഫിന്റെ അക്ഷരസൗന്ദര്യം കണ്ട് അതൊരു കമ്പ്യൂട്ടർ ഫോണ്ടാണെന്ന് ധരിച്ചിരിക്കുന്നവർ ഇപ്പോഴുമുണ്ട്. എല്ലായിടങ്ങളിലും പൊതുവായി ഉപയോഗിക്കുന്ന ഈ മുസ്ഹഫിന്റെ വരികൾ ഒരു മനുഷ്യന്റെ കൈപ്പടം കൊണ്ട് എഴുതപ്പെട്ടതാണ്.
പലരും അറിയാതെപോയ അനുഗ്രഹീതനായ ഒരു മനുഷ്യൻ, ജീവിതാന്ത്യംവരെ ഖുർആനിന് വേണ്ടി സേവനം ചെയ്യാൻ അതിയായ ആഗ്രഹമുള്ള ഒരാൾ, തന്റെ അനുഗ്രഹീതമായ തൊഴിലിനെ കുറിച്ച് പറയുംമ്പോയൊക്കെ കണ്ണീർ പൊഴിക്കുന്ന തികച്ചും നിഷ്കളങ്കമായ മനസ്സിന്നുടമയായ ശൈഖ് ഉസ്മാൻ ത്വാഹയുടെ കൈപ്പടയിലൂടെയാണ് നാം ഓതികൊണ്ടിരിക്കുന്ന മുസ്ഹഫിലെ അക്ഷര സൗന്ദര്യം വിരിഞ്ഞത്.


സിറിയൻ സ്വദേശിയായ ഇദ്ദേഹം തന്റെ ബാല്യകാലത്തുതന്നെ കാലിഗ്രഫിയിൽ കൈവെച്ചു. 1970ൽ സിറിയൻ ഔഖാഫിന് വേണ്ടി ആദ്യമായി തന്റെ കൈപ്പടയിൽ വിശുദ്ധ ഖുർആൻ പൂർണ്ണമായും എഴുതി പൂർത്തിയാക്കി.
1988ൽ സിറിയയിൽ നിന്ന് സഊദിയിലെത്തിയ ഉസ്മാൻ ത്വാഹ മദീനയിലെ വിഖ്യാതമായ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രെസ്സിൽ ഖുർആൻ എഴുതുന്ന ജോലിക്ക് നിയമിതനാവുകയായിരുന്നു. പത്തിലേറെ തവണ വിവിധ ലിപികളിലായി ഖുർആൻ പകർത്തി എഴുതിയിട്ടുണ്ട്. ഒന്ന് പൂർത്തിയാക്കാൻ മൂന്ന് വർഷം എടുത്തിരുന്നു. എഴുതിയതിൽ ഏറ്റവും പ്രധാനപ്പെട്ട മുസ്ഹഫിന്റെ 200 മില്യണിലധികം കോപ്പികളാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലായി വിതരണം ചെയ്തിട്ടുള്ളത്.

എഴുതികൊണ്ടിരിക്കെ സ്വർഗത്തെ കുറിച്ചുള്ള ആയത്തുകൾ വരുമ്പോൾ ഇത് തീരാതിരുന്നെങ്കിലെന്ന് അദ്ദേഹം കൊതിച്ചു, നരകത്തെ കുറിച്ചുള്ള ആയത്തുകൾ എഴുതുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ കരങ്ങൾ വിറച്ചു. തൊഴിലിനെക്കുറിച്ച് സംസ്‌രിക്കുമ്പോയെക്കെ ഈ ദൗത്യ നിർവഹണത്തിന്ന് തന്നെ തെരഞ്ഞെടുത്ത നാഥനെ സ്തുതിക്കുകയും ഈ തൊഴിൽ മൂലം തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെയോർത്ത് പൊട്ടിക്കരയുകയും ചെയ്യാറുള്ള പച്ചയായ മനുഷ്യനാണ് ഉസ്മാൻ ത്വാഹ.


86 വയസ്സുള്ള അദ്ദേഹം ജീവിതത്തിന്റെ വലിയ ഭാഗവും ഖുർആനിനായി വിനിയോഗിച്ചു
ഈ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവന മാനിച്ചും മരണം വരെ ഖുർആന്റെ മാർഗത്തിൽ സേവന നിരതനാകാനുള്ള താല്പര്യം മുൻനിർത്തിയും കഴിഞ്ഞ വർഷം കരാർ അവസാനിക്കാനിരിക്കെ സഊദി മതകാര്യ വകുപ്പ് ശിഷ്ടകാലം ഖുർആൻ കയ്യെഴുത്തുമായി തുടരാൻ അനുവാദം നൽകുകയുണ്ടായി.

അന്ത്യനാൾ നാൾവരെ നിലനിൽക്കുന്ന അല്ലാഹുവിന്റെ കലാമിനെ തന്റെ കരങ്ങൾകൊണ്ട് അടയാളപ്പെടുത്തുകയും അത് ലോകം മുഴുവൻ സ്വീകരിക്കപ്പെടുകയും ചെയ്യുകയെന്ന ഏറ്റവും അപൂർവമായ അനുഗ്രത്തിന്നുടമയാണ് ശൈഖ് ഉസ്മാൻ ത്വാഹ. ഒരുപക്ഷേ ഏറ്റവും കൂടുതൽ പേർ പാരായണം ചെയ്ത കയ്യെഴുത്ത് ഇദ്ദേഹത്തിന്റേതായിരിക്കും.

ഇത്രയും എഴുതാനുള്ള കാരണം, രണ്ടു ദിവസം മുമ്പ് അസുഖ ബാധിതനായി അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതായി അറിയാൻ കഴിഞ്ഞു. നമുക്ക് അദ്ദേഹത്തിന്റെ ഇഹപര സൗഖ്യത്തിന്നായി പ്രാർത്ഥിക്കാം..
നാഥൻ പരിപൂർണ്ണ ശിഫ നൽകട്ടെ..ആമീൻ

[Courtesy: nasarudeen Kallai]

ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2020

മുഹറം ആദ്യ ദിവസം ഈ ആയത്ത് ഓതാൻ കഴിഞ്ഞവർ... ആ വർഷം രക്ഷപെട്ടു...?



നാളെ മുഹറം ഒന്ന്!!! നാളെത്തെ ദിവസം നോമ്പ് നോറ്റാല്‍ 50വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും!!!ഇന്നു 

മുതൽ നാളെ [20-08-2020] മഗ് രിബിന് മുമ്പായി ആയത്തുൽ കുർസിയും ഈ ദുആയും ചൊല്ലുക [vdo see for duaa]


ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2020

ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി ഹദീസ് വിജ്ഞാനീയത്തിന്റെ ആഴമറിഞ്ഞ പണ്ഡിതൻ

ഇക്കഴിഞ്ഞ അറഫാ ദിനത്തില്‍ മദീനാ ഹറമില്‍ വെച്ചായിരുന്നു വിഖ്യാത ഇന്ത്യന്‍ ഹദീസ് പണ്ഡിതന്‍ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടെ സാഹസികവും സംഭവബഹുലവുമായ ജീവിതത്തിന് തിരശ്ശീല വീണത്. ഹി. 1362/1943-ല്‍ അഅ്‌സംഗഢിലെ ഒരു പുരാതന സമ്പന്ന ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ബാങ്കെറാം എന്ന ബാലന്‍ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയായി ലോക ഇസ്ലാമിക പണ്ഡിതരുടെ മുന്‍നിരയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച് 2005-ല്‍ പ്രസിദ്ധ കോളമിസ്റ്റ് ഇര്‍ഫാന്‍ സിദ്ദീഖി 'നവായെ വഖ്ത്' എന്ന ഉര്‍ദു പത്രത്തില്‍ 'ഗംഗ മുതല്‍ സംസം വരെ' എന്ന തലക്കെട്ടില്‍ എഴുതിയിരുന്നു. ഈയിടെ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയെ മൂന്നു മണിക്കൂര്‍ ഇന്റര്‍വ്യൂ ചെയ്ത ഡോ. ലുബ്‌നാ ളഹീര്‍ ഇത് ഓര്‍ത്തെടുക്കുന്നു. താന്‍ ഉംറാ യാത്രക്കിടയില്‍ മദീനയില്‍ വെച്ച് ഈ പണ്ഡിതനുമായി സന്ധിച്ച നിമിഷങ്ങളെ ഒരു മഹാസൗഭാഗ്യമായി അവര്‍ കരുതുന്നു.

ബാങ്കെറാമിന്റെ പിതാവ് അറിയപ്പെട്ട ഹിന്ദുത്വ നേതാവും വലിയ ബിസിനസ്സുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ വ്യാപാര ശൃംഖല അഅ്‌സംഗഢ് മുതല്‍ കൊല്‍ക്കത്ത വരെ വ്യാപിച്ചിരുന്നു. അല്ലലും അലട്ടുമില്ലാതെ ആഢംബര ജീവിതം നയിച്ചിരുന്ന ബാങ്കെറാം എന്ന ഈ പുത്രന്‍ അതീവ സമര്‍ഥനും ബുദ്ധിമാനുമായി വളര്‍ന്നുവന്നു. 
പ്രാഥമിക-സെക്കന്ററി വിദ്യാഭ്യാസം വീടിനടുത്തുള്ള വിദ്യാലയങ്ങളില്‍ തന്നെയായിരുന്നു. ഡിഗ്രി പഠനത്തിനായി അഅ്‌സംഗഢിലെ 'അല്ലാമാ ശിബ്‌ലി കോളേജി'ല്‍ ചേര്‍ന്നു. കൗമാരത്തില്‍ തീവ്രഹിന്ദുത്വത്തിന്റെ വക്താവുമായിരുന്നു ബാങ്കെറാം.
നല്ല വായനാശീലമുള്ള ബാങ്കെറാം പരീക്ഷ കഴിഞ്ഞ ഇടവേളയില്‍ നാട്ടിലേക്കു തിരിച്ചപ്പോള്‍ കോളേജിലെ ഒരു മുസ്ലിം സഹപാഠി ഒരു ചെറിയ പുസ്തകം വായനക്കു നല്‍കി. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'സത്യദീന്‍' എന്ന ലഘുകൃതിയായിരുന്നു അത്, ഹിന്ദി പതിപ്പ്. അതുവായിച്ച് അത്ഭുതപ്പെട്ട യുവാവ് ഒരു ഹൈന്ദവ പണ്ഡിതനെ സമീപിച്ച് അനേകം ചോദ്യങ്ങളുന്നയിച്ചു. ഒന്നിനും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
ഇടവേള കഴിഞ്ഞ് കോളേജില്‍ തിരിച്ചെത്തിയ അദ്ദേഹം മൗദൂദി കൃതികള്‍ തെരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങി. കോളേജിലെ ഒരു അധ്യാപകന്‍ നടത്തിയിരുന്ന 'ഖുര്‍ആന്‍ പഠനവേദി'യിലും ഈ വിദ്യാര്‍ഥി സ്ഥിരസാന്നിധ്യമായി. സാഹിത്യ വായനയും ഖുര്‍ആന്‍ പഠനവും യുവാവില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. വിശുദ്ധ ഖുര്‍ആന്റെ ഹിന്ദി പരിഭാഷ കിട്ടണമെന്നായി മോഹം. അങ്ങനെയാണ് ഖ്വാജാ ഹസന്‍ നിസാമിയുടെ 'പരിശുദ്ധ ഖുര്‍ആന്റെ ഹിന്ദി തര്‍ജമ' ഈ വിദ്യാര്‍ഥിയുടെ കൈയിലെത്തുന്നത്. അതു വായിച്ചപ്പോള്‍ 'ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്ലാം' എന്ന സൂക്തത്തില്‍ കണ്ണുടക്കി നിന്നു.
കോളേജിലെ വേദഭാഷാ അധ്യാപകനെയും ഈ സന്ദര്‍ഭത്തില്‍ ബാങ്കെറാം സമീപിക്കുന്നു. 
ഹിന്ദു മതത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിനും തൃപ്തികരമായ മറുപടി ലഭിച്ചില്ല. അന്തഃസംഘര്‍ഷങ്ങള്‍ ഇരട്ടിച്ചു. ഈ അനുഭവങ്ങള്‍ ഇസ്ലാം ആശ്ലേഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായി. പക്ഷേ, പ്രശ്‌നങ്ങളുണ്ട്. തീവ്രഹിന്ദുത്വ വക്താവായ പിതാവിന്റെ പ്രതികരണമെന്തായിരിക്കും? മുസ്ലിമായ ശേഷം ഹിന്ദു കുടുംബത്തില്‍ എങ്ങനെ ജീവിക്കും? സ്വന്തം സഹോദരിമാരുടെ ഭാവി ഇരുളടഞ്ഞുപോകുമോ? പലപല ചിന്തകള്‍ മനസ്സിനെ മഥിച്ചു. അപ്പോഴും ഖുര്‍ആന്‍ പഠന വേദിയിലെ പങ്കാളിത്തം തുടര്‍ന്നു.
എല്ലാ പ്രശ്‌നങ്ങളും തൃണവല്‍ഗണിച്ച് സത്യദീന്‍ പുണരാന്‍ തന്നെ തീരുമാനിച്ചു. അതേ ഖുര്‍ആന്‍ പഠനവേദിയില്‍ വെച്ച് അതേ അധ്യാപകന്റെ കൈപിടിച്ച് ഇസ്ലാം സ്വീകരണം പ്രഖ്യാപിച്ചു. അദ്ദേഹത്തില്‍നിന്ന് ഉര്‍ദുവിലുള്ള ഏതാനും ചെറുപുസ്തകങ്ങള്‍ കൈപ്പറ്റി. ഇസ്ലാം സ്വീകരിച്ചശേഷം ആ വിവരം രഹസ്യമാക്കിവെച്ചു. തനിക്കു വല്ല ആപത്തും സംഭവിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. ഒഴിവുകിട്ടുമ്പോഴെല്ലാം ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തുകൊണ്ടിരുന്നു. നമസ്‌കാര സമയമാകുമ്പോഴൊക്കെ അതീവ രഹസ്യമായി അതു നിര്‍വഹിച്ചുകൊണ്ടിരുന്നു.
യുവാവിന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ സ്വന്തം നാട്ടിലെത്തിയപ്പോള്‍ ചില കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടു. അതിലൊരാള്‍ പല തവണ യുവാവിനെ ഉപദേശിച്ചു. മാറ്റമില്ലെന്നു കണ്ടപ്പോള്‍ പിതാവിനെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. ഈ ചെറുപ്പക്കാരന്റെ ജീവിതം പാഴായല്ലോ എന്നായിരുന്നു അയാളുടെ മനോഗതം. അധികം വൈകാതെ അയാള്‍ വിവരം പിതാവിനെ ധരിപ്പിച്ചു. അദ്ദേഹം കോപാന്ധനായി. യുവാവിന്റെ കൈപിടിച്ച് അഅ്‌സംഗഢ് പട്ടണത്തിലെത്തി ഒരു ജ്യോത്സ്യനെ സമീപിച്ചു. ഇയാള്‍ ഇവന് പിശാചുബാധയേറ്റിരിക്കുന്നു എന്നൊക്കെ പറഞ്ഞ് ചില തന്ത്രവിദ്യകള്‍ ഉപദേശിച്ചു.
ഇതൊന്നും ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു മാറ്റവുമുാക്കിയില്ല. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ പട്ടിണി സമരവും ഉപവാസ യജ്ഞങ്ങളുമൊക്കെ നടത്തി നോക്കി. പിന്നെ പലതരം പ്രലോഭനങ്ങളുമായി സമീപിച്ചു. ഫലമില്ലാതായപ്പോള്‍ മര്‍ദന പീഡനങ്ങള്‍ അഴിച്ചുവിട്ടു, പട്ടിണിക്കിട്ടു, തടവറയിലാക്കി. ഈ പ്രയാസങ്ങളെല്ലാം അചഞ്ചലമായ വിശ്വാസദാര്‍ഢ്യത്തോടെയും അങ്ങേയറ്റത്തെ 'തവക്കുലോ'ടെയും യുവാവ് നേരിട്ടു. കുടുംബാദികളെല്ലാം കൂടി ഒടുവില്‍ തീരുമാനിക്കുന്നത് ബാങ്കെറാമിനെ വധിച്ചുകളയാനാണ്. രക്ഷപ്പെടണമെങ്കില്‍ പഴയ മതത്തിലേക്കു തിരിച്ചു ചെല്ലണം.
യുവാവ് അപകടം മണത്തു, നാടു വിടുകയേ രക്ഷയുള്ളൂ. ഒരു പാതിരാവില്‍ തൊട്ടടുത്ത ഗ്രാമത്തിലെത്തി ഒരു പഴയ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ പാര്‍ത്തു. വീടെന്നു പറഞ്ഞാല്‍ സാക്ഷാല്‍ കാലിത്തൊഴുത്തായി ഉപയോഗിക്കുന്ന ഷെഡ്ഡ്! കാലിത്തൊഴുത്ത് തെരഞ്ഞെടുത്തത് പെട്ടെന്നാരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാനായിരുന്നു. ഒരു ദിനം അദ്ദേഹത്തിനു ലഭിച്ച വിവരം പ്രതിയോഗികള്‍ തന്നെ വധിക്കാനായി നാട്ടിന്റെ മുക്കുമൂലകള്‍ അരിച്ചുപെറുക്കി തുടങ്ങിയിരിക്കുന്നു എന്നാണ്. പ്രത്യേകിച്ച് പള്ളികള്‍, മദ്രസകൾ, ഇസ്ലാമിക് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍.
അതിനിടെ റമദാന്‍ ആഗതമായി. നോമ്പും നമസ്‌കാരവും തഹജ്ജുദും പ്രാര്‍ഥനകളും കണ്ണീരുമൊക്കെയായി കാലിത്തൊഴുത്തില്‍ തന്നെ കഴിച്ചുകൂട്ടി! കൊലയാളി സംഘം ഈ തൊഴുത്തിലും തേടിയെത്തുമെന്ന വിവരം ലഭിച്ചപ്പോള്‍, ഒരു പാതിരാവില്‍ വേഷപ്രഛന്നനായി പുറത്തിറങ്ങി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. ഈ പദയാത്രയിലുടനീളം ഭയവും അങ്കലാപ്പുമായിരുന്നു. പ്രാര്‍ഥനയും കണ്ണുനീരും തവക്കുലും പ്രതീക്ഷയും പ്രത്യാശയുമൊക്കെ കൂട്ടിനുണ്ടായിരുന്നു. ചില സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന് രക്ഷാമാര്‍ഗം ഒരുക്കിയിരുന്നു. അവര്‍ അദ്ദേഹത്തെ ട്രെയ്‌നില്‍ കയറ്റി ഉത്തരേന്ത്യയില്‍നിന്ന് ദക്ഷിണേന്ത്യയിലെത്തിച്ചു. ഒടുവില്‍ ഈ യുവാവ് തമിഴ്‌നാട്ടിലെ ഉമറാബാദ് ജാമിഅ ദാറുസ്സലാമിന്റെ പൂമുഖത്തെത്തി. 
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി എഴുതിയ 'മൈനേ ഇസ്ലാം ക്യോം ഖുബൂല്‍ കിയാ?' എന്ന ആത്മകഥയുടെ ആദ്യഭാഗത്ത് ഇതു സംബന്ധമായി വിശദാംശങ്ങള്‍ കാണാം.
ഉമറാബാദിലെത്തിയ സിയാഉര്‍റഹ്മാനെ അധികൃതരും അധ്യാപകരും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. മതതാരതമ്യ പഠനം നടക്കുന്ന, ഇസ്ലാമിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന 'മഅ്ഹദി'ല്‍ അദ്ദേഹത്തിനു പ്രവേശനം നല്‍കി. അധ്വാനശീലനും ബുദ്ധിമാനുമായിരുന്ന ഈ യുവാവ് ഏതാനും മാസങ്ങള്‍ നീണ്ടുനിന്ന പ്രത്യേക കോഴ്‌സിലൂടെ അറബി, ഉര്‍ദു ഭാഷകളും ഇസ്ലാമിക വിജ്ഞാനീയങ്ങളെക്കുറിച്ച സാമാന്യ ധാരണയും നേടിയെടുത്തു. താമസിയാതെ ഉമറാബാദ് അറബിക് കോളേജില്‍ പ്രവേശനം ലഭിച്ചു. 
7 വര്‍ഷത്തെ കോളേജ് കോഴ്‌സിലുള്ള മുഴുവന്‍ സിലബസ്സും പഠിച്ചു തീര്‍ത്തത് കേവലം 5 വര്‍ഷങ്ങള്‍കൊണ്ട്. പല ക്ലാസുകളിലും 'എക്‌സലന്‍സി'യോടെ ഡബിള്‍ പ്രമോഷനും സ്ഥാനക്കയറ്റവും! ഒടുവില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ഫൈനല്‍ പരീക്ഷയില്‍ വിജയം.
അല്ലാമാ ശൈഖ് ഹാഫിള് അബ് ദുല്‍ വാജിദ് റഹ്മാനി, അല്ലാമത്തുല്‍ അദീബ് ഗളന്‍ഫര്‍ ഹുസൈന്‍ ശാകിര്‍ നാഇത്വീ, അല്ലാമാ സയ്യിദ് അമീന്‍ ഉമരി, ശൈഖ് അബ്ദുസ്സുബ്ഹാന്‍ അഅ്‌സമി, സയ്യിദ് അബ്ദുല്‍ കബീര്‍, ശൈഖ് ളഹീറുദ്ദീന്‍ റഹ്മാന്‍, ശൈഖ് ഖലീലുര്‍റഹ്മാന്‍ അഅ്‌സമി, ശൈഖുര്‍ ബയാന്‍ ഹമ്മാദ്, ശൈഖ് ഹാഫിള് ഹഫീസുര്‍റഹ്മാന്‍ അഅ്‌സമി തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍.

ശിഷ്യന്റെ മിടുക്ക് കണ്ട ഗുരുനാഥന്‍ ശൈഖ് ഹഫീസുര്‍റഹ്മാന്‍ അഅ്‌സമി ഒരു ശിപാര്‍ശക്കത്തുമായി സിയാഉര്‍റഹ്മാനെ മദീനയിലെ തന്റെ ഗുരുനാഥനായ ശൈഖ് ഇബ്‌നു ബാസിന്റെ അടുത്തേക്കു പറഞ്ഞയച്ചു. അദ്ദേഹമായിരുന്നു അന്ന് മദീനാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സ്‌ലര്‍. ശിഷ്യന്റെ ശിപാര്‍ശക്കത്തു വായിച്ച ഇബ്‌നു ബാസ് അല്‍ ജാമിഅത്തുല്‍ ഇസ്ലാമിയ്യയിലെ കുല്ലിയ്യത്തുശ്ശരീഅയില്‍ സിയാഉര്‍റഹ്മാന് പ്രവേശനം നല്‍കി.
നാല് വര്‍ഷത്തെ മദീനാ യൂനിവേഴ്‌സിറ്റി പഠനശേഷം (1967-1971) മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ (ഇന്നത്തെ പേര് ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി) എം.എക്കു ചേര്‍ന്നു. 'അബൂഹുറൈറ തന്റെ നിവേദനങ്ങളുടെ വെളിച്ചത്തില്‍' (അബൂഹുറൈറ ഫി ദൗഇ മര്‍വിയ്യാത്തിഹി) എന്ന തലക്കെട്ടില്‍ ഒരു ഗവേഷണ പ്രബന്ധം എഴുതി സമര്‍പ്പിച്ച് പഠനം പൂര്‍ത്തിയാക്കി. വിഖ്യാത പണ്ഡിതനും ഫൈസല്‍ അവാര്‍ഡ് ജേതാവുമായ ഡോ. മുസ്ത്വഫല്‍ അഅ്‌സമിയായിരുന്നു പ്രബന്ധ സമര്‍പ്പണത്തിന് ഗൈഡായി വര്‍ത്തിച്ചത്. പിന്നീട് മുസ്ലിം വേള്‍ഡ് ലീഗ് ഔഫീസിലായിരുന്നു ജോലി. അവിടെ റാബിത്വ സെക്രട്ടറി ജനറലിന്റെ ഓഫീസ് മുദീര്‍ ആയിരിക്കെ ഉപരിപഠനാര്‍ഥം ഈജിപ്തിലേക്കു പോയി. 

ഡോ. മുഹമ്മദ് അബൂശഹ്ബയുടെ കീഴില്‍ 'നബിയുടെ (സ) കോടതി വിധികള്‍' എന്ന വിഷയത്തില്‍ ഗവേഷണ പ്രബന്ധമെഴുതി സമര്‍പ്പിച്ച് 1979-ല്‍ ഡോക്ടറേറ്റ് നേടി.
പി.എച്ച്.ഡി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മദീനാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി നിയമിതനായി. തന്റെ ഗുരുനാഥനായ വിഖ്യാത ഹദീസ് പണ്ഡിതന്‍ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി കുല്ലിയ്യത്തുല്‍ ഹദീസിന്റെ പ്രിന്‍സിപ്പല്‍ പദവി ഒഴിഞ്ഞപ്പോള്‍ പകരം വന്നത് ഈ ശിഷ്യനായിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരു പാകിസ്താനീ സുഹൃത്തിന്റെ സഹോദരീ പുത്രിയെയാണ് അദ്ദേഹം സഹധര്‍മിണിയായി സ്വീകരിച്ചത്. അവര്‍ ഹാഫിളയും എം.എക്കാരിയുമായിരുന്നു. ഇരുവരും സുഊദി പൗരത്വം നേടി മദീനയില്‍ സ്ഥിരതാമസമാക്കി. സുഊദി അറേബ്യക്കകത്തും പുറത്തും ധാരാളം വൈജ്ഞാനിക പര്യടനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത്, ജോര്‍ദാന്‍, ആസ്‌ത്രേലിയ, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, ബ്രിട്ടന്‍ തുടങ്ങി നിരവധി നാടുകള്‍ സന്ദര്‍ശിച്ചു.
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി വ്യക്തിമുദ്ര പതിപ്പിച്ചത് ഗ്രന്ഥരചനയിലാണ്. ഹദീസ് വിജ്ഞാനീയങ്ങളിലായിരുന്നു കൂടുതല്‍ താല്‍പര്യമുായിരുന്നത്. ഉമറാബാദില്‍ 6-ാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, ഉസ്താദ് സയ്യിദ് അബ്ദുല്‍ കബീര്‍ സാഹിബ് മുന്‍ത്വഖല്‍ അഖ്ബാര്‍ എന്ന ഹദീസ് ഗ്രന്ഥം പഠിപ്പിക്കുമ്പോള്‍ ഈ വിദ്യാര്‍ഥി ഒരു ചോദ്യം ചോദിച്ചിരുന്നു: ഖുര്‍ആന്‍ ഒറ്റ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടതുപോലെ, സ്വഹീഹായ ഹദീസുകളെല്ലാം കൂടി ഒറ്റപ്പുസ്തകത്തില്‍ ക്രോഡീകൃതമായിട്ടില്ലേ? അതിന് ഉസ്താദ് നല്‍കിയ മറുപടി: 'ഇല്ല; എന്നാല്‍ നീ വിചാരിച്ചാല്‍ അതു നടക്കും.' ഇതദ്ദേഹം മനസ്സില്‍ കുറിച്ചിട്ടു. അതു നടപ്പിലാക്കിയ ശേഷമാണ് ഡോ. സിയാഉര്‍റഹ്മാന്‍ രക്ഷിതാവിലേക്ക് യാത്രയായത്. ഹദീസുകളുടെ ലോകത്തെക്കുറിച്ച് 10 ബൃഹദ് ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പത്താമത്തേതാണ് എടുത്തുപറയേണ്ടത്. 'അല്‍ ജാമിഉല്‍ കാമില്‍ ഫില്‍ ഹദീസുസ്സ്വഹീഹിശ്ശാമില്‍' എന്നാണതിന്റെ പേര്. ഈ ഗ്രന്ഥമാണ് ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടെ മാസ്റ്റര്‍പീസ്. നബി(സ)യുടെ കാലശേഷം സ്വഹീഹും ഹസനുമായ എല്ലാ ഹദീസുകളും കൂടി ഒരൊറ്റ ഗ്രന്ഥത്തില്‍ ശേഖരിക്കപ്പെട്ടിരുന്നില്ല. അതിന്റെ സാക്ഷാല്‍ക്കാരമാണ് ഈ ഗ്രന്ഥം.
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി നീണ്ട 16 വര്‍ഷമെടുത്താണ് ഇതിന്റെ ജോലി പൂര്‍ത്തീകരിച്ചത്. അതിനായി ദിവസം 18 മണിക്കൂര്‍ വീതം ചെലവിട്ടിട്ടുണ്ട്, രാപ്പകല്‍ഭേദമില്ലാതെ. വീട്ടുകാരുടെ നിര്‍ലോഭ സഹകരണം ലഭിച്ചത് അദ്ദേഹം നന്ദിപൂര്‍വം ഓര്‍ക്കുന്നു. പല പണ്ഡിതന്മാരും പ്രതികരിച്ചത് ഒരു യൂനിവേഴ്‌സിറ്റിയും ചെയ്യാത്ത, പണ്ഡിത വേദികള്‍ക്കൊന്നും കഴിയാത്ത കാര്യമാണ് ഒരു മനുഷ്യന്‍ ഒറ്റക്കു സാധിച്ചെടുത്തത് എന്നാണ്. യാത്രകളും സന്ദര്‍ശനങ്ങളും മീറ്റിംഗുകളുമൊക്കെ നിര്‍ത്തിവെച്ചിട്ടാണിത് ചെയ്തുതീര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. റിട്ടയര്‍മെന്റിനു ശേഷമാണ് ഈ ജോലിയില്‍ വ്യാപൃതനായത്. ആദ്യം 12 വാള്യങ്ങളായിട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. പുനഃപരിശോധന നടത്തിയ ശേഷം 18 വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. ഒരു രിയാല്‍ പോലും അദ്ദേഹം അതിനു വിലയിട്ടില്ല, പ്രസാധനാവകാശം സ്വന്തമാക്കിയുമില്ല. വിശുദ്ധ ഖുര്‍ആന്‍ പോലെ എപ്പോഴും ആര്‍ക്കും അതു പ്രസിദ്ധീകരിക്കാം എന്നാണ് വസ്വിയ്യത്ത്. ഈ ഗ്രന്ഥം ക്രോഡീകരിക്കാന്‍ കമ്പ്യൂട്ടറിനെ ആശ്രയിച്ചിട്ടില്ല. മുഴുവനായും കൈയെഴുത്താണ്. 16,800 ഹദീസുകള്‍ ആണതില്‍ ക്രോഡീകരിച്ചത്; 6,000 ഉപശീര്‍ഷകങ്ങളില്‍. ഹദീസുകളുടെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഹദീസുകള്‍ ക്രോഡീകരിക്കാന്‍ 3 ലക്ഷം റാവികളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.
ഹിന്ദി ഭാഷയില്‍ ഇന്ത്യക്കാര്‍ക്കായി ഒരു ഖുര്‍ആന്‍ എന്‍സൈക്ലോപീഡിയയും അദ്ദേഹം പ്രസിദ്ധീകരിച്ചു. 600 വ്യത്യസ്ത വിഷയങ്ങളിലായുള്ള വിഷയാധിഷ്ഠിത വിജ്ഞാന കോശമാണത്. 10 വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പ്രഥമ സംരംഭമാണതെന്ന് പറയപ്പെടുന്നു. വടക്കേ ഇന്ത്യയിലിതിനു വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇതുവരെയായി എട്ടുതവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്റെ ഇംഗ്ലീഷ് പതിപ്പും ഉര്‍ദു പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.
ഇരുപതോളം ബൃഹത്തായ കൃതികള്‍ വേറെയുമുണ്ട്. ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളെക്കുറിച്ച പഠനങ്ങള്‍, ജൂത-ക്രൈസ്തവ മതങ്ങളെക്കുറിച്ച പഠനങ്ങള്‍, പല വിഷയങ്ങളിലായി അനവധി ഗവേഷണ പ്രബന്ധങ്ങള്‍, ഹദീസ് നിദാന ശാസ്ത്രത്തെക്കുറിച്ച നിരവധി പഠനങ്ങള്‍. ഇവയില്‍ പലതും ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ഹദീസ് ക്ലാസുകളുമായി സ്ഥിരസാന്നിധ്യമറിയിച്ചിരുന്നു. ബുഖാരിയും മുസ്ലിമും സവിസ്തരം ക്ലാസെടുത്ത് കഴിഞ്ഞു. അവസാനം പഠിപ്പിച്ചു കൊണ്ടിരുന്നത് അബൂദാവൂദ് എന്ന ഹദീസ് ഗ്രന്ഥമായിരുന്നു.
77-ാമത്തെ വയസ്സില്‍ വിടപറഞ്ഞ ഈ മഹാപണ്ഡിതന്റെ അസൂയാര്‍ഹമായ ജീവിതയാത്ര കാണുമ്പോള്‍ പാരമ്പര്യ മുസ്ലിംകളായ നാമൊക്കെ വല്ലാതെ ചെറുതായിപ്പോകുന്നു. അല്ലാഹു ആ മഹാപണ്ഡിതന് ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി ആദരിക്കുമാറാകട്ടെ!  for more https://millichronicle.com/2020/07/indias-hindu-brahmin-who-later-became-islams-hadith-scholar-dies-in-saudi-arabia/


(Courtesy: Prabodhanm Weekly, 14-08-2020)

എല്ലാത്തിലും പുണ്യമുണ്ട് ഇസ് ലാം സമഗ്രമാണ്

നബി(സ)യുടെ പള്ളി. വെളുപ്പാൻ കാലം. സ്വുബ്ഹ് നമസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞു പോയിട്ടില്ല. നബി ചോദിച്ചു:"ഇന്ന് ആർക്കൊക്കെ നോമ്പുണ്ട്?"

"എനിക്കുണ്ട് " അബൂബക്ർ(റ) സവിനയം അറിയിച്ചു.

"ഇന്ന് ആരൊക്കെരോഗിയെ സന്ദർശിച്ചു?"നബിയുടെ അടുത്ത ചോദ്യം."കുറച്ചു ദിവസമായി എൻ്റെ സഹോദരൻ അബ്ദുറഹ്മാന് നല്ല സുഖമില്ല. ഇങ്ങോട് വരുന്ന വഴിക്ക് ഞാനാ വീട്ടിൽ കയറി. അവനെ കണ്ട് സുഖവിവരങ്ങൾ 
അന്വേഷിച്ചു ""ശരി. ഇന്ന് നിങ്ങളാരെങ്കിലും പാവങ്ങൾക്ക് ഭക്ഷണം കൊടുത്തോ?"നബി വീണ്ടും ചോദിച്ചു.

"നമസ്കരിക്കാൻ വരുമ്പോൾ ഒരു യാചകനെ കണ്ടു. അബ്ദുറഹ്മാൻ്റെ കൈയിൽ ഒരു കഷണം അപ്പമുണ്ടായിരുന്നു. ഞാനത് വാങ്ങി ആ പാവത്തിനു കൊടുത്തു " അബൂബക്ർ അറിയിച്ചു.ഇത്രയും കേട്ടപ്പോൾ നബിയുടെ മുഖം പ്രസന്നമായി. അദ്ദേഹം അബൂബക്റിനെ അഭിനന്ദിച്ചു. ഒരു സുവാർത്ത അറിയിക്കുക യും ചെയ്തു:

"ഈ കാര്യങ്ങളൊക്കെ ചെയ്യുന്നവർക്ക് സ്വർഗപ്രവേശം തീർച്ച.അബൂബക്റേ, സന്തോഷിച്ചു കൊളളൂ.താങ്കൾ സ്വർഗാവകാ ശിയാണ് "(അവലംബം:ജലാലുദ്ദീൻ സുയൂത്വിയുടെ "താരീഖുൽ ഖുലഫാഅ")

ബുധനാഴ്‌ച, ജൂലൈ 29, 2020

ഒരു റിയാലിന്റെ കഥ !!

സഊദി അറേബ്യയിലെ അല്‍ഖസീമില്‍ രണ്ട് ലക്ഷത്തോളം വരുന്ന അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് വളരുന്ന ഈന്തപ്പനകളുണ്ട്. 45 ഓളം വ്യത്യസ്ഥ ഇനത്തിലെ ഈന്തപ്പനകള്‍ ഇവിടെ വളരുന്നു ,പ്രതിവര്‍ഷം 10000 ടണ്‍ ഈന്തപ്പഴങ്ങള്‍ വിളവെടുക്കുന്നു.  ഇതിന്റെ വരുമാനം വിവിധ രാജ്യങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുവാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഇരുഹറമുകളില്‍ ഇഫ്ത്വാറുകള്‍ക്കുമായി ചെലവഴിക്കുന്നു.


ആരാണ് ഇതിന്റെ ഉടമ...?
സഊദി അറേബ്യയിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും ധനികനുമായ സുലൈമാന്‍ അല്‍ റാജ്ഹി, അദ്ധേഹത്തിന്റെ ജീവിതത്തില്‍ 'ഒരു റിയാലിന്റെ' ഒരു കഥയുണ്ട്...
വളരെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ധേഹത്തിന്റേത്, തന്റെ സ്കൂള്‍പഠനകാലത്ത് സ്കൂളില്‍ നിന്നും ടൂര്‍ പോകുവാന്‍ ഒരു കുട്ടിക്ക് ഒരു റിയാല്‍ എന്ന കണക്കായിരുന്നു, എന്നാല്‍ തന്റെ വീട്ടില്‍ ഒരു റിയാല്‍ പോലും എടുക്കാനുളള അവസ്ഥയല്ലായിരുന്നു, ആ സമയത്ത് സ്ക്കൂളില്‍ പരീക്ഷ നടന്നതിന്റെ റിസള്‍ട്ട് വരികയും അദ്ധേഹത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്, സമ്മാനമായി ഫലസ്ഥീനില്‍ നിന്നുളള അദ്ധ്യാപകന്‍ ഒരു റിയാല്‍ നല്‍കി ,തന്റെ ആഗ്രഹം പൂവണിഞ്ഞു. കാലങ്ങള്‍ക്ക് ശേഷം , ജിദ്ദയില്‍ ഒരു ചെറിയ റൂമില്‍ സഹോദരനോടൊപ്പം ഒരു ബാങ്ക് ആരംഭിച്ചു, ചുരുങ്ങിയ കാലം അല്ലാഹുവിന്റെ അനുഗ്രഹവും കഠിന പ്രയത്നവും കൊണ്ട് അതൊരു ശൃംഖലായി വളര്‍ന്നു....അതാണ് ഇന്ന് സഊദി അറേബ്യയിലെ അറിയപ്പെടുന്ന 'അല്‍ റാജ്ഹി ബാങ്ക്'
(Al-Rajhi Bank)

ചെറുപ്പകാലത്ത് തനിക്ക് ഒരു റിയാല്‍ തന്ന അദ്ധ്യാപകന് വേണ്ടിയായിരുന്നു അടുത്ത അന്വേഷണം ഒടുവില്‍ കണ്ടെത്തുകയും വളരെ വിഷമത്തില്‍ ജീവിക്കുന്ന അദ്ധേഹത്തെ ഏറ്റെടുക്കുകയാണ് ഉണ്ടായത്. അദ്ധ്യാപകന് എല്ലാ വിധ സൗകര്യങ്ങളും വീടും നല്‍കി അദ്ധേഹത്തോട് പറയുകയുണ്ടായി.
'ഇന്ന് എന്റെ അദ്ധ്യാപകന്‍ ഏറെ സന്തോഷിക്കുന്നു എന്നാല്‍ അതിലേറെ ഞാന്‍ സന്തോഷിച്ച ദിവസമായിരുന്നു അന്ന് എനിക്ക് ഒരു റിയാല്‍ ലഭിച്ചപ്പോഴുണ്ടായത്' 2010 ല്‍ അദ്ധേഹം തന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമായി പ്രിയപ്പെട്ടവര്‍ക്കുമായി സമ്പാദ്യം മുഴുവനായി കൊടുത്തു..
ഈ കൊറോണ കാലത്ത് 170 മില്യണ്‍ റിയാലാണ് പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ റാജ്ഹി ബാങ്ക് കൊടുത്തപ്പോള്‍ രണ്ട് ഹോട്ടലുകള്‍ മക്കയില്‍ ആരോഗ്യവകുപ്പിന് വിട്ട് കൊടുത്തു. 60 ബില്യണ്‍ റിയാലിലധികമാണ് വഖ്ഫ് ഇനത്തിലുളളത്. മുകളില്‍ സൂചിപ്പിച്ച ഈന്തപ്പഴത്തോട്ടം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുണ്ട്.
ഏറ്റവും വലിയ ഇസ്ലാമിക് ബാങ്ക് മിഡില്‍ ഈസ്റ്റില്‍ സ്ഥാപിച്ചു. സഊദിയിലെ ഭൂരിഭാഗം വരുന്ന പളളികള്‍ ,ഖുര്‍ആന്‍ സെന്റെര്‍, ചാരിറ്റി സൊസൈറ്റികള്‍,/ പ്രവര്‍ത്തനങ്ങളിലൊക്കെ 'അല്‍ റാജ്ഹി' കുടുംബത്തിന്റെ പേര് കാണാം. താങ്കളുടെ സമ്പാദ്യം കുടുംബത്തിനും ചാരിറ്റികള്‍ക്കും മാറ്റി വെക്കുന്നു, താങ്കള്‍ക്ക് വേണ്ടി എന്താണ് മാറ്റി വെച്ചിരിക്കുന്നത്?
മനോഹരമായി ചിരിച്ച് കൊണ്ട് മറുപടി    "ഒന്നുമില്ല"
വീണ്ടും ചിരിക്കുന്നു..    കണ്ണുകള്‍ തിളങ്ങുന്നു
'ഞാന്‍ സ്വതന്ത്രനാണ്....ഒരു പക്ഷിയെപ്പോലെ....അല്ലാഹു എന്നെ വിളിക്കുമ്പോള്‍ യാതൊരു ചരടുകളുമില്ലാതെ ഉത്തരം നല്‍കാന്‍ കഴിയും...എത്ര ആശ്വാസമാണത്....

[സമ്പാ: ഷംജീദ് ബിന്‍ നജീബ്]

തിങ്കളാഴ്‌ച, ജൂൺ 15, 2020

ഇന്തോനേഷ്യയിൽ, ലോകത്തിലെ ഏറ്റവും വലിയ തടിയിൽ നിർമ്മിച്ച ഖുർആൻ !!

ഇന്തോനേഷ്യയിൽ, ലോകത്തിലെ ഏറ്റവും വലിയ തടിയിൽ നിർമ്മിച്ച ഖുർആൻ ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു....ഖുർആനിനെ സ്നേഹിക്കുന്ന ഒരു മനുഷ്യന്റെ അപാരമായ കഴിവ് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഷോഫ്വാതില്ലാഹ് മൊഹ്സയിബ് എന്ന 43 വയസ്സുകാരനാണ് ഫാഗ്രിയ
ഫ്രാഗ്രാൻസ് എന്ന് അറിയപ്പെടുന്ന ടെംപസു ട്രീയുടെ തടിയിൽ മനോഹരമായി തെറ്റുകൾ ഒന്നുമില്ലാതെ വിശുദ്ധ ഖുർആൻ കൊത്തി എടുത്തത് .ലോകത്തിലെ ഏറ്റവും വലിയ തടിയിൽ കൊത്തിയ ഖുറാനാണിത്. 5.8 മുതൽ 4.6 അടി വരെആണ് ഇതിന്റെ വലിപ്പം.


ഞായറാഴ്‌ച, മേയ് 17, 2020

അല്ലാഹുവിന്‍റെ 99 നാമങ്ങളും അര്‍ത്ഥവും ?

*1) الله*
*2) الرحمن പരമകാരുണികന്*
*3) الرحيمകരുണാനിധി)*
*4) الملك*രാജാധിരാജന്*
*5) القدوس പരിശുദ്ധന്*
*6) السلام രക്ഷയായവന്*
*7) المؤمن അഭയം നല്കുന്നവന്*
*8)المهيمن കാത്തുസൂക്ഷിക്കുന്നവന്*
*9) العزيز യോഗ്യതയുള്ളവന്*
*10) لجبار പരമാധികാരമുള്ളവന്*
*11) المتكبر മഹത്വമുള്ളവന്*
*12) الخالق സ്രഷ്ടാവ്*
*13) البارئ സൃഷ്ടിക്കുന്നവന്*
*14) المصور രൂപം നല്കുന്നവന്*
*15) الغفار വളരെയധികം പൊറുക്കുന്നവന്*
*16) القهار അടക്കിഭരിക്കുന്നവന്*
*17) الوهاب ഔദാര്യവാന്*
*18) الرزاق പ്രദാനം ചെയ്യുന്നവന്*
*19) الفتاح (റഹ്മത്തിന്റെ വാതില്) തുറക്കുന്നവന്*
*20) العليم എല്ലാം അറിയുന്നവന്*
*21) القابض (ആഹാരത്തെയും* *റൂഹുകളെയും) പിടിക്കുന്നവന്*
*22) الباسط വിശാലമാക്കുന്നവന്*
*23) الخافض തരം താഴ്ത്തുന്നവന്*
*24) الرافع സ്ഥാനം ഉയര്ത്തുന്നവന്*
*25) المعز പ്രതാപം നല്കുന്നവന്*
*26) المذل നിന്ദ്യനാക്കുന്നവന്*
*27) السميع കേള്ക്കുന്നവന്*
*28) البصير കാണുന്നവന്*
*29) الحكم വിധി നടത്തുന്നവന്*
*30) العدل നീതി കാണിക്കുന്നവന്*
*31) اللطيف ദയ കാണിക്കുന്നവന്8*
*32) الخبير് സര്വരഹസ്യവും* *അറിയുന്നവന്
*33) الحليم സഹനമുള്ളവന്*
*34) العظيم മഹത്വമുള്ളവന്*
*35)الغفور പാപം പൊറുക്കുന്നവന്*
*36) الشكور നന്ദിക്കര്ഹന്*
*37) العلي ഉന്നതന്*
*38) الكبير മഹാനായവന്*
*39) الحفيظ എല്ലാം സംരക്ഷിക്കുന്നവന്*
*40) المقيت ഭക്ഷണം നല്കുന്നവന്*
*41) الحسيب വിചാരണ ചെയ്യുന്നവന്*
*42) الجليل ഔന്നിത്യമുള്ളവന്*
*43) الكريم ഉദാരനായവന്*
*44) الرقيب എല്ലാം നിരീക്ഷിക്കുന്നവന്*്
*45) المجيب ഉത്തരം നല്കുന്നവന്*
*46) الواسع വിശാലതയുള്ളവന്*
*47) الحكيم യുക്തിദീക്ഷയുള്ളവന്*
*48) الودود സ്നേഹമുള്ളവന്*
*49) المجيد മഹത്വമുള്ളവന്*
*50) الباعث പുനരുജ്ജീവിപ്പിക്കുന്നവന്*
*51) الشهيد എല്ലാറ്റിനും* *സാക്ഷിയാവുന്നവന്*
*52) الحق സത്യമായവന്*
*53) الوكيل ഏറ്റെടുക്കുന്നവന്*്
*54) القوى ശക്തമായവന്*
*55) المتين ശക്തിയുള്ളവന്*
*56) الولي സംരക്ഷകന്*
*57) الحميد സ്തുതിക്കപ്പെട്ടവന്*
*58) المحصى ക്ലിപ്തപ്പെടുത്തുന്നവന്*
*59) المبدئ ഇല്ലായ്മയില് നിന്ന് സൃഷടിക്കുന്നവന്*
*60) المعيد മടക്കി വിളിക്കുന്നവന്*
*61) المحيي ജീവിപ്പിക്കുന്നവന്*
*62) المميت മരിപ്പിക്കുന്നവന്*
*63) الحي എന്നെന്നും ജീവിച്ചിരിക്കുന്നവന്*
*64) القيوم സ്വയം നിലനില്ക്കുന്നവന്*
*65) الواجد കണ്ടെത്തുന്നവന്*
*66) الماجد മഹത്വമുള്ളവന്*
*67) الواحد ഏകനായവന്*
*68) الصمدസര്വ്വര്ക്കും .* *ആശ്രയമായവന്
*69) القادر എന്തിനും കഴിവുള്ളവന്*
*70) المقتدر എല്ലാകഴിവുകളുടെയും ഉടമസ്ഥന്*
*71) المقدم മുന്തിക്കുന്നവന്*
*72) المؤخر പിന്തിക്കുന്നവന്*
*73) الأول ആദ്യമായവന്*
*74) الآخر ശാശ്വതന്*
*75) الظاهر പ്രത്യക്ഷനായവന്*
*76) الباطن പരോക്ഷനായവന്*
*77) الوالي എല്ലാത്തിന്റെയും ഉടമസ്ഥന്*
*78) المتعال അത്യുന്നതന്*
*79) البر ഗുണം ചെയ്യുന്നവന്*
*80) التواب തൌബ് സ്വീകരിക്കുന്നവന്*
*81) المنتقم ശിക്ഷിക്കുന്നവന്*
*82) العفو മാപ്പു നല്കുന്നവന്*
*83) الرؤوف കൃപ ചെയ്യുന്നവന്*
*84) مالك الملك പരമാധികാരി*
*85) ذو الجلال و الإكرام മഹത്വവും ആധരവുമുള്ളവന്*
*86) المقسط നീതി നടത്തുന്നവന്*
*87) الجام എല്ലാം ഒരുമിച്* **കൂട്ടുന്നവന്
*88) الغني ധനികന്*
*89) المغني ആവശ്യം തീര്ക്കുന്നവന്*
*90) المانع തടയുന്നവന്*
*91) الضار വിഷമമുണ്ടാക്കുന്നവന്*
*92) النافع ഉപകാരം ചെയ്യുന്നവന്*
*93) النور വെളിച്ചം നല്കുന്നവന്*
*94) الهاديസന്മാര്ഗം* *കാണിക്കുന്നവന്
*95) البديع മാതൃകയില്ലാതെ* സൃഷ്ടിച്ചവന്
*96) الباقي എന്നെന്നും ശേഷിക്കുന്നവന്*
*97) الوارث എല്ലാം അനന്തരമെടുക്കുന്നവന്*
*98) الرشيد സന്മാര്ഗം കാണിക്കുന്നവന്*്
*99) الصبور നല്ല ക്ഷമയുള്ളവന്*

*ഷെയർ ചെയ്യുക, ഇതൊരു ജാരിയായ സ്വദഖയാകുന്നു,*
*റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....*
*اللهم آمين يارب العالمين*

തിങ്കളാഴ്‌ച, മേയ് 11, 2020

ഞായറാഴ്‌ച, ഏപ്രിൽ 26, 2020

ഉറക്കം ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ ?

മനുഷ്യ ശരീരത്തിന് ഉന്മേഷം ലഭിക്കാൻ വേണ്ടിയാണ് ഉറക്കത്തെ സംവിധാനിച്ചിട്ടുള്ളതെന്ന് വിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുന്നു. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തെ സാരമായി ബാധിക്കും.
അതേസമയം അമിത ഉറക്കം ഗുണകരമല്ല. ഒരു ഹദീസിൽ കാണാം നിങ്ങൾ അമിത ഉറക്കത്തെ സൂക്ഷിക്കുക. പരലോകത്ത് ദരിദ്രനായി വരേണ്ടിവരും.
ഒരു ദിവസം എട്ടു മണിക്കൂറിൽ അധികം ഉറങ്ങരുതെന്ന് ഇമാം ഗസ്സാലി(റ) ബിദായത്തുൽ ഹിദായ എന്ന ഗ്രന്ഥത്തിൽ ഉപദേശിക്കുന്നുണ്ട്.

മറ്റൊന്ന് സുബഹിക്ക് ശേഷമുള്ള ഉറക്കമാണ്. വിശുദ്ധ റമദാൻ ആയാൽ ഇതു പൊതുവേ കൂടുതലാണെന്നു തോന്നുന്നു. ഈ ഉറക്കവും നല്ലതല്ല. ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്ത ഹദീസ്: ഫാത്തിമ ബീവി പറയുന്നു- ഒരു ദിവസം പ്രഭാതത്തിൽ ഞാനുറങ്ങുകയായിരുന്നു.
മുത്ത് നബിﷺഇത് കണ്ടു. അവിടുത്തെ കാലുകൊണ്ട് എന്നെ ചെറുതായി ഒന്ന് തട്ടി. മോളെ ഫാത്തിമ..എണീക്കൂ. അശ്രദ്ധയുള്ളവരിൽ നീ പെട്ടുപോകരുത്. നിശ്ചയം അല്ലാഹു ജനങ്ങൾക്കുള്ള ഭക്ഷണ വിഹിതം നൽകുന്നത് സുബഹിയുടെയും സൂര്യോദയത്തിന്റെയും ഇടയിലാണ്.
ഈ ഹദീസ് സൂചിപ്പിച്ചുകൊണ്ട് ഇമാം ശഅറാനി(റ)എഴുതുന്നു- സുബഹി നിസ്കാര ശേഷം ഉറക്കം പതിവാക്കുന്നവരെ ശരീരവേദന നൽകി അല്ലാഹു പരീക്ഷിക്കുന്നതാണ്. (ലവാക്കിഹുൽ അൻവാർ -232)

മുഹമ്മദ്‌റാശിദ് ജൗഹരി, അയത്തിൽ

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2020

Ramzan 2020 !!


ഒഴിഞ്ഞ പള്ളികളെ കുറിച്ചുള്ള വിലാപവും നിന്നുപോയ തറാവിഹീനെ കുറിച്ച ഗദ്ഗദവും നമ്മുക്കിനി നിർത്തിവെക്കാം .. നമ്മുക്ക് വേണ്ടി കാത്തിരിക്കാൻ നിറഞ്ഞ ഖുർആനും ഒഴിഞ്ഞ പാതിരാവും ഉണ്ട്ആകാശത്ത് നിന്ന് പെയ്തിറങ്ങുന്ന റഹ്മത്തിൻ്റെ വർഷമുണ്ട്:. അവനെ തന്നെ ഫ്രതിഫലമായി തരാൻ നോക്കി കാത്തിരിക്കുന്ന അലി വാർന്ന റബ്ബും ഉണ്ട്. അവനോട് പറയാൻ നമ്മുക്ക് കണ്ണീർ കഥകളുമുണ്ട്.. കയ്യിൽ പുരണ്ട പാപങ്ങൾ തൗബയുടെ സോപ്പ് കൊണ്ട് കഴുകി കളയാം. പാഴ് വാക്ക് മൊഴിയുന്ന വായ ദിക്ക് റിൻ്റെ മാസ്ക്ക് കൊണ്ട് മൂടിവെക്കാം. തഖ്വയുടെ ജാഗ്രത കൊണ്ട് ശൈത്താൻ്റെ ചെയ്തികൾ ബ്രൈക്ക് ചെയ്യാം.ചോദിച്ച് വാങ്ങാൻ മാപ്പിൻ്റെ മധുരമുണ്ട്. ഒടുവിൽ ആഘോഷിക്കാനുള്ള രോഗം മുക്തമായവൻ്റെ പെരുന്നാളിനായി കാത്തിരിക്കാം ...
അഹ്ലെൻ യാ റമദാൻ നിന്നെ സീjകരിക്കാൻ.ഞങ്ങളുടെ ഹ്രദയം തുടിക്കുന്നു.... യാ റബ്ബേ..ഈ പുണ്യ റംസാൻ റഹ്മത്ത് കൊണ്ടും. ചെയ്തു പോയ പാപങ്ങളുടെ പൊരുത്തം കൊണ്ടും ധന്യമാക്കണെ റബ്ബേ..ആമീൻ.

[courtesy: marhaba media channel commenter :camera lens]

Ramzan time table !!

ലോക് ഡൗൺ ആയതു കൊണ്ട് ഈ വിശുദ്ധ റമളാനിൽ നമ്മുടെ ആരാധനകൾക്കോ ജീവിത ക്രമങ്ങൾക്കോ കുറവുകൾ സംഭവിക്കാതിരിക്കാൻ ടൈം ടേബിൾ ക്രമികീകരണം നടത്തുക.

04.00 : ഉണരൽ 
04.15 : അത്താഴം
04.40 : തഹജ്ജുദ് നിസ്കാരം & ദുആ 
05.00 : സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം
05.05 : വിർദുല്ലത്വീഫ്‌ 
05.15 : സുബഹി ജമാഅത്ത് (വീട്ടിൽ)
05.35 : ഖുർആൻ പാരായണം (1 ജുസ്അ്)
09.00 : ളുഹാ നിസ്കാരം
09.15 : ഖുർആൻ പാരായണം (1 ജുസ്അ്)
10.30 : വായന
11.30 : ഖൈലൂലത്ത് ഉറക്കം 

01.00 : ളുഹറിന്റെ മുമ്പുള്ള 4 റകഅത്ത് സുന്നത്ത് നിസ്കാരം 
01.10 : ളുഹ്ർ ജമാഅത്ത് 
01.30 : ളുഹറിന്റെ ശേഷമുള്ള 4 റകഅത്ത് സുന്നത്ത് നിസ്കാരം 
01.35 : ഖുർആൻ പാരായണം (1 ജുസ്അ്)
02.00 : വിശ്രമം

03.55 :  അസ്വറിന്റെ മുമ്പുള്ള 4 റകഅത്ത് സുന്നത്ത്
04.00: അസ്വർ ജമാഅത്ത്
04.15 : ഖുർആൻ പാരായണം.
04.45 : ഭക്ഷണം തയ്യാറാക്കൽ
(പുരുഷന്മാരും സഹായിക്കുക) 

06.35 : തസ്ബീഹ്
06.45 : ഇഫ്താർ 
06.55 : മഗ്‌രിബ് ജമാഅത്ത് 
07.10 : മഗ്‌രിബിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം 
07.15 : പതിവായി ചൊല്ലുന്ന ഖുർആൻ പാരായണം & വിർദുകൾ
07.45 : ഭക്ഷണം 
08.30 : ഹദ്ദാദ് 
08.45 : ഇശാഅ് ജമാഅത്ത് 
09.00 :  തറാവീഹ് ജമാഅത്ത്
10.00 : ഉറക്കം. 

എല്ലാ നിസ്കാരവും വീട്ടിൽ വെച്ച് ജമാഅത്തായി നിർവഹിക്കുക.  വീട്ടിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പ് വരുത്തുക. വീട്ടുജോലികളിൽ സ്ത്രീകളെ പുരുഷന്മാർ സഹായിക്കുക.

റമദാനിലും പള്ളികളിൽ നിയന്ത്രണം തുടരും; ഇഫ്താറും തറാവീഹും ഒഴിവാക്കും. ?

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ റമദാൻ മാസത്തിലും എല്ലാ മുസ്ലീം പള്ളികളിലും നിലവിലുള്ള സ്ഥിതി തുടരാൻ തീരുമാനം. മുസ്ലീം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പള്ളികളിലെ തറാവീഹ്, ഇഫ്താർ, ജുമുഅ, അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരം, കഞ്ഞി വിതരണം പോലുള്ള ദാനധർമ്മങ്ങൾ തുടങ്ങിയവ വേണ്ടെന്ന് വയ്ക്കും. നിലവിലെ സാഹചര്യത്തിൽ അതാണ് നല്ലതെന്ന് പണ്ഡിതന്മാർ തന്നെ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. 

സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശരിയായ തീരുമാനമെടുത്ത മതനേതാക്കളോട് സർക്കാർ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകൾക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരുലുകളും കൂട്ടപ്രാർഥനകളും മാറ്റിവെക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്ത മതസാമുദായിക നേതാക്കളെ അഭിനന്ദിക്കുന്നു. ഏറ്റവും വലിയ തീരുമാനമാണിത്. രോഗപീഡയിൽ വിഷമിക്കുന്നവരുടെ സൗഖ്യത്തിന് ഉതകുന്നതാകട്ടെ ഈ റമദാൻ കാലത്തെ പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി ആശംസിച്ചു.

പാവപ്പെട്ടവരെ സഹായിക്കാനുള്ള കിറ്റ് വിതരണം റമദാൻ മാസത്തിൽ പതിവാണ്. ഇത്തവണ ഈ കിറ്റ് അർഹരായവരുടെ വീടുകളിൽ എത്തിക്കുന്നത് വലിയ പുണ്യപ്രവർത്തിയാകും. മനുഷ്യരാശി അതിന്റെ ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്. ജീവന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഇതിനെ നിയന്ത്രിക്കാൻ ചില സന്തോഷങ്ങൾ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാൻ സങ്കൽപ്പങ്ങളുടേത് കൂടിയാണ്. ത്യാഗത്തിന് ഇങ്ങനെയൊരു അർഥം കൂടിയുണ്ടെന്ന സന്ദേശം വിശ്വാസികൾക്കിടയിൽ പടർത്താൻ മതനേതാക്കളോട് അഭ്യർഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ ടി ജലീൽ, പ്രഫ. ആലിക്കുട്ടി മുസ്ല്യാർ, കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, ടി പി അബ്ദുള്ളക്കോയ മദനി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം ഐ അബ്ദുൾ അസീസ്, ഡോ.ഇ കെ അഹമ്മദ് കുട്ടി, ഇ കെ അഷ്റഫ്, കമറുള്ള ഹാജി, അഡ്വ, എം താജുദ്ദീൻ, ആരിഫ് ഹാജി തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ സംസാരിച്ചു.

തിങ്കളാഴ്‌ച, ഏപ്രിൽ 13, 2020

ആരാധനാലയങ്ങളിൽ നിയന്ത്രണം തുടർന്നേക്കും. രണ്ടുമാസത്തേക്ക് കൂടി നിരോധനം പരിഗണനയിൽ. ?

ലോക്ക്ഡൗൺ അവസാനിപ്പിച്ചാലും ആരാധനാലയങ്ങളിലെ കൂടിച്ചേരലുകൾക്ക് രണ്ടുമാസത്തേക്ക് കൂടി നിരോധനം പരിഗണനയിലാണെന്ന് മന്ത്രി കെ.ടി. ജലീൽ. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽച്ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക്ക്ഡൗൺ സംബന്ധിച്ച കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തീരുമാനം അറിഞ്ഞശേഷം ഇതുസംബന്ധിച്ച് മത -സാമുദായിക നേതാക്കളുടെ യോഗം ചേരും. ഇതുവരെ മതസംഘടനകളുടെ ഭാഗത്തുനിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ട്. അത് തുടരുമെന്നാണ് പ്രതീക്ഷ.

റംസാനും വിഷുവുമെല്ലാം വരാനുണ്ട്. എങ്കിലും രോഗവ്യാപനം തടയുന്നതിനായി രണ്ടുമാസത്തേക്കുകൂടി ശാരീരിക അകലം പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ അവസാനിച്ച് വിദേശത്തുനിന്നുള്ളവർ നാട്ടിലേക്കുവന്നാൽ അവരെ ഐസൊലേഷനിലാക്കാൻ ജില്ല സുസജ്ജമാണ്. നിലവിൽ ഹോട്ടലുകൾ ഉൾപ്പെടെ 15,000 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. പുറമേ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ കോളേജ് ഹോസ്റ്റലുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയും ഉപയോഗപ്പെടുത്തും.

പുതുതായി കോവിഡ് സ്ഥിരീകരിച്ച മേഖലകളിലെ ആളുകൾക്ക് ആശങ്കകൾ ഒഴിവാക്കാൻ കീഴാറ്റൂരിലേത് പോലെ റാൻഡം സാമ്പിളിങ്‌ നടത്താൻ ആലോചനയുണ്ട്. കീഴാറ്റൂരിലെ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാക്കാനായി. കോവിഡ് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽകോളേജിൽ ഒരുക്കിയ സൗകര്യങ്ങൾ ഉടൻ പ്രവർത്തനസജ്ജമാകും. പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽകോളേജും സൗജന്യമായി പരിശോധനകൾ നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രോഗബാധിതർ ഇപ്പോൾ കാര്യങ്ങൾ മറച്ചുവെക്കാതെ കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച, ഏപ്രിൽ 07, 2020

ബറാഅത്ത് രാവിൽ ഓതേണ്ട സൂറത്തും ,ഈ രാവിലുള്ള നിസ്കാരവും ?


അന്തിമകാഹളത്തിന് സമയമായി. !!

ജര്‍മനി ഇതാദ്യമായി ബാങ്ക് പരസ്യപ്പെടുത്താന്‍ അനുമതി നല്‍കി. അങ്ങനെ ബര്‍ലിനില്‍ പള്ളിക്ക് പുറത്ത് ബാങ്ക് മുഴങ്ങി. ഹോളണ്ടിലും അനുമതി നല്‍കി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് ആത്മീയ ശമനം നല്‍കാനാണ് ബാങ്ക് അനുവദിക്കപ്പെട്ടത്. മുസ്ലിംകളല്ലാത്ത തദ്ദേശിയരും പള്ളിയുടെ മുമ്പില്‍ വന്നു നിന്ന് ബാങ്ക് ആസ്വദിക്കുന്നു. യൂറോപ്പിലെ ഇസ്ലാമോഫോബിയ കൊറോണക്ക് മുമ്പില്‍ വഴിമാറി. 
********************************


പറഞ്ഞു കേട്ടിട്ടുണ്ട്. പള്ളികളിൽ ജുമഅ നമസ്കാരം നടക്കാത്ത ഒരു വെള്ളിയാഴ്ചയാണ് ദജ്ജാൽ പുറപ്പെടുകയെന്ന്.. നമ്മളൊക്കെ വിചാരിച്ചു ഈ അടുത്ത കാലത്തൊന്നും അത്തരം ഒരു വെള്ളിയാഴ്ച ഉണ്ടാവില്ല എന്ന് ....അല്ലേ? എത്ര പെട്ടെന്നാണ് പള്ളികളിൽ ജുമഅ നടക്കാത്ത  2 വെള്ളിയാഴ്ച  കടന്നു പോയത് !!

ചിന്തിച്ച് നിൽകാനൊന്നും ഇനി അധിക കാലം ഇല്ല, നിസ്കാരമില്ലാത്ത പള്ളികൾ,പഠനം നിലച്ച മദ്രസകൾ,ആളൊഴിഞ്ഞ അങ്ങാടികൾ,പരസ്പരം മിണ്ടാത്ത സദസ്സുകൾ,പരസ്പരം സംശയവും പേടിയും നിറഞ്ഞ മനസ്സുകൾ!!
ആകെ ഭീതിതമായ ഒരന്തരീക്ഷം!! മുഅ്‌മിനീങ്ങൾ വാവിട്ട് കരയുകയാണ്,ഹറമിലെ ഇമാമുകൾ വിതുംബുകയാണ്,ഇന്നേവരെനിസ്കാരത്തിലേക്ക് വരൂ എന്ന് പള്ളിയിലേക്ക് നമ്മെ വിളിച്ച മുഅദ്ദിനുകൾ സ്വല്ലൂ ഫീ ബുയൂത്തികും(വീട്ടിൽ നിന്ന് നിസ്കരിച്ചു കൊള്ളുക)എന്ന് പറയുംബോൾ പരിസരം മറന്ന് പൊട്ടിക്കരയുകയാണ്... അപ്പോഴും നമ്മൾ പല ചിന്തയിലാണ്,പല തിരക്കിലുമാണ്,അതേ ഇങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ലോകത്ത് പല ദുരന്തങ്ങളും നടന്നത്. ഖിയാമത്ത് നാളും ദജ്ജാലിന്റെ ആകമനവും മഹ്ദി ഇമാമിന്റെ ഇറക്കവും ഒന്നും നാം പ്രതീക്ഷിക്കാതെ തന്നെയായിരിക്കും.ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിവസം!! സുഹൃത്തേ..താങ്കളൊരു സത്യവിശ്വാസിയാണെങ്കിൽ..!!
ഇതിലപ്പുറം ഏതവസ്ഥയാണ് നമ്മെ ഭയപ്പെടുത്താൻ വരേണ്ടത്?ഇനി എങ്ങനെയാണ് നമുക്കള്ളാഹു മുന്നറിയിപ്പ് തരേണ്ടത്?
ഇനിയും ഒന്നും പിടികിട്ടീട്ടില്ലെങ്കിൽ ക്ഷമിക്കണം.. ഇനിയൊരു മുന്നറിയിപ്പ് നിങ്ങൾക്കുണ്ടാവില്ല കെട്ടോ..

അന്തിമകാഹളത്തിന് സമയമായി
ഇനി വൈകിക്കൂടാ..
ഇബാദത്തുകൾ വർദ്ധിപ്പിച്ച് അള്ളാഹുവിലേക്ക് അടുക്കുക,
ചെയ്ത് പോയ തെറ്റുകൾക്ക് അള്ളാഹുവിനോട് തൗബാ ചെയ്ത് മടങ്ങുക,
പിണങ്ങി നില്ക്കുന്നവരോട് പിണക്കം മാറ്റി പൊരുത്തപ്പെടീക്കുക ,
കുടുംബ ബന്ധം ശക്തിപ്പെടുത്തുക . എല്ലാ വിധ ബലാ മുസ്വീബത്തുകളിൽ നിന്നും നമ്മെയും നമ്മളോട് ബന്ധപ്പെട്ടവരേയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ!
ഈമാനോട് കൂടി മരിക്കാൻ അള്ളാഹു നമുക്കേവർക്കും തൗഫീഖ് ചെയ്യട്ടെ - ആമീൻ .

A Beautiful Message !!

A rich man looked through his window and saw a poor man picking something from his dustbin ... He said, Thank GOD I'm not poor;The poor man looked around and saw a naked man misbehaving on the street ... He said, Thank GOD I'm not mad;The mad man looked ahead and saw an ambulance carrying a patient ... He said, Thank GOD am not sick;Then a sick person in hospital saw a trolley taking a dead body to the mortuary ... He said, Thank GOD I'm not dead;Only a dead person cannot thank God;Why don't you thank GOD today for all your blessings and for the gift of life ... for another beautiful day;

What is LIFE?
To understand life better, you have to go to 3 locations:

1. Hospital
2. Prison 
3. Cemetery

At the Hospital, you will understand that nothing is more beautiful than HEALTH.
In the Prison, you'll see that FREEDOM is the most precious thing
At the Cemetery, you will realize that life is worth nothing. The ground that we walk today will be our roof tomorrow.Sad Truth* :  We all come with Nothing and we will go with Nothing ... Let us, therefore, remain humble and be thankful & grateful to God at all times for everything. 
Could you please share this with someone else, and let them know that God loves them 
96% of people won't share it, but if you are 1 of 4% share this truth to your friends.

തിങ്കളാഴ്‌ച, മാർച്ച് 16, 2020

ഫാത്തിഹയിലെ 19 ഗണിതവിസ്മയം....!!


ആദ്യ സൂറത്ത്
ഫാത്തിഹയിലെ 19 ഗണിതവിസ്മയം നോക്കാം. ഒന്നാം അദ്ധ്യായത്തില്‍(1) 139അക്ഷരങ്ങള്‍, 29വാക്കുകള്‍, 7ആയത്ത്, നേരെ എഴുതാം.
*139297
1139297÷19=59963 ശിഷ്ടം ഇല്ല.
1അദ്ധ്യായം 1,2,3,4,5,6,7വചനങ്ങള്‍
നേരെ എഴുതാം
11234567÷19=591293
ശിഷ്ടം ഇല്ല
ഫാത്തിഹയുടെ വചനങ്ങള്‍ പിന്നിലേക്ക് എഴുതാം
7654321÷19= 402859 ശിഷ്ടം ഇല്ല
ഇത് പോലെ ഫാത്തിഹയുടെ 
7ആയത്തുകളിലെ(വചനങ്ങള്‍)
അക്ഷരങ്ങളുടെ എണ്ണം നോക്കാം
1അദ്ധ്യായം
19
17
12
11
19
18
43
119171211191843÷19
=6272169010097 ശിഷ്ടം ഇല്ല
ഇനി ഇതെല്ലാം+അബ്ജാത് നമ്പറും നോക്കാം

1ത്തെഅദ്ധ്യായം>
അക്ഷരങ്ങള്‍>മൂല്യം
1,19=786,17=581,12=618,11=241,19=836,18=1072,43=6009
11978617581126181124119836181072436009 ÷19=
630453556901377953901044009530128211 ശിഷ്ടം ഇല്ല
ഇനി  ഒന്നാമത്തെ അദ്ധ്യായം>
ഇത്രാമത്തെ ആയത്ത്>
അക്ഷരങ്ങളുടെ എണ്ണം> മൂല്യം
(1)1,19=786
     2,17=581
     3,12=618
     4,11=241
     5,19=836
     6,18=1072
     7,43=6009
111978621758131261841124151983661810727436009 ÷19=
5893611671480592728480218525455884775128211 ശിഷ്ടം ഇല്ല
മുകളില്‍ പറഞ്ഞതെല്ലാം തട്ടി ക്കൂട്ടിയ ഒന്നല്ല എന്നും എല്ലാ രീതികളിലും
19 എന്ന അത്ഭുത സംഖ്യ  ശിഷ്ടം വരാതെ ലഭിക്കുന്ന ഈ പ്രതിഭാസം
ഒരു ഗ്രന്ഥത്തിന്‍റെ അക്ഷരങ്ങളുടെ എണ്ണത്തിലും അക്ഷരങ്ങളുടെ മൂല്യത്തിലും19ന്‍റെ വിസ്മയം തീര്‍ത്ത് കൊണ്ട് എഴുതുക മനുഷ്യ ബുദ്ധിക്ക് ആലോചിക്കാന്‍ പോലും കഴിയാത്തതാണെന്നിരിക്കേ
മനുഷ്യ കൈകടത്തല്‍ ഏല്‍ക്കാത്ത ഏക ഗ്രന്ഥം ഖുര്‍ആന് മാത്രമാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്.


(courtesy: Shakeer K.A, Islamic tech online commenter.)

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത