ഹൈദരാബാദ്: ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ പല നമ്പറുകളുമിറക്കാറുണ്ട്. ചൈനയില്‍ നിന്നുള്ള നിര്‍മാതാക്കള്‍ പുതിയൊരു തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നു. പുണ്യഗ്രന്ഥമായ ഖുറാന്‍ അടിസ്ഥാനമാക്കി ലാപ്‌ടോപ്പുകളും നോട്ടുബുക്കുകളും നിര്‍മ്മിച്ച് വിപണിയിലിറക്കിയ കമ്പനികള്‍ക്കു പിഴച്ചില്ല.
ചൂടപ്പം പോലെയാണ് ഇവ വിറ്റു പോവുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധരായ ആളുകള്‍ക്കു വരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. കംപ്യൂട്ടറിലെ ഓരോ കീയിലും ഓരോ ഖുറാന്‍ സുക്തങ്ങള്‍ സെറ്റ് ചെയ്തിട്ടുണ്ട്. കീ അമര്‍ത്തുന്നതോടുകൂടി പാരായണം തുടങ്ങും.
ഖുറാനിലെ 114 അധ്യായങ്ങളും ശരിയായ അറബി ഉച്ചാരത്തോടെ തയ്യാറാക്കിയതിനാല്‍ ഓരോ വാക്കും എങ്ങനെ ഉപയോഗിക്കണമെന്ന് കേള്‍വിക്കാരന് എളുപ്പം മനസ്സിലാവും. വളരെ ഭാരം കുറഞ്ഞ നോട്ട്ബുക്കുകള്‍ എവിടെയും എളുപ്പത്തില്‍ കൊണ്ടുപോവാന്‍ സാധിക്കും.
കൂടാതെ കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ള മിനി പതിപ്പും ലഭ്യമാണ്. 40 മുതല്‍ 80 വരെ കീകളുള്ള ഈ കംപ്യൂട്ടറിലൂടെ ഖുറാന്റെ സന്ദേശം കുട്ടികളിലെത്തിക്കാനാവും. രണ്ടാം ഘട്ടമെന്ന നിലയില്‍ കംപ്യൂട്ടറുകളുടെ ഇന്ത്യന്‍ ഭാഷാപതിപ്പുകള്‍ പുറത്തിറക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഏത് അധ്യായമാണോ കേള്‍ക്കേണ്ടത് ആ അധ്യായത്തിനായുള്ള ബ്ട്ടണ്‍ അമര്‍ത്തുമ്പോള്‍ ഇഷ്ടമുള്ള ഭാഷയില്‍ ഖുറാന്‍ പരായണം കേള്‍ക്കാന്‍ ഇതോടെ സാധ്യമാവും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ