നബി(സ)യുടെ പള്ളി. വെളുപ്പാൻ കാലം. സ്വുബ്ഹ് നമസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞു പോയിട്ടില്ല. നബി ചോദിച്ചു:"ഇന്ന് ആർക്കൊക്കെ നോമ്പുണ്ട്?"
"എനിക്കുണ്ട് " അബൂബക്ർ(റ) സവിനയം അറിയിച്ചു.
"ഇന്ന് ആരൊക്കെരോഗിയെ സന്ദർശിച്ചു?"നബിയുടെ അടുത്ത ചോദ്യം."കുറച്ചു ദിവസമായി എൻ്റെ സഹോദരൻ അബ്ദുറഹ്മാന് നല്ല സുഖമില്ല. ഇങ്ങോട് വരുന്ന വഴിക്ക് ഞാനാ വീട്ടിൽ കയറി. അവനെ കണ്ട് സുഖവിവരങ്ങൾ
അന്വേഷിച്ചു ""ശരി. ഇന്ന് നിങ്ങളാരെങ്കിലും പാവങ്ങൾക്ക് ഭക്ഷണം കൊടുത്തോ?"നബി വീണ്ടും ചോദിച്ചു.
"നമസ്കരിക്കാൻ വരുമ്പോൾ ഒരു യാചകനെ കണ്ടു. അബ്ദുറഹ്മാൻ്റെ കൈയിൽ ഒരു കഷണം അപ്പമുണ്ടായിരുന്നു. ഞാനത് വാങ്ങി ആ പാവത്തിനു കൊടുത്തു " അബൂബക്ർ അറിയിച്ചു.ഇത്രയും കേട്ടപ്പോൾ നബിയുടെ മുഖം പ്രസന്നമായി. അദ്ദേഹം അബൂബക്റിനെ അഭിനന്ദിച്ചു. ഒരു സുവാർത്ത അറിയിക്കുക യും ചെയ്തു:
"ഈ കാര്യങ്ങളൊക്കെ ചെയ്യുന്നവർക്ക് സ്വർഗപ്രവേശം തീർച്ച.അബൂബക്റേ, സന്തോഷിച്ചു കൊളളൂ.താങ്കൾ സ്വർഗാവകാ ശിയാണ് "(അവലംബം:ജലാലുദ്ദീൻ സുയൂത്വിയുടെ "താരീഖുൽ ഖുലഫാഅ")
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ