ജര്‍മനി ഇതാദ്യമായി ബാങ്ക് പരസ്യപ്പെടുത്താന്‍ അനുമതി നല്‍കി. അങ്ങനെ ബര്‍ലിനില്‍ പള്ളിക്ക് പുറത്ത് ബാങ്ക് മുഴങ്ങി. ഹോളണ്ടിലും അനുമതി നല്‍കി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് ആത്മീയ ശമനം നല്‍കാനാണ് ബാങ്ക് അനുവദിക്കപ്പെട്ടത്. മുസ്ലിംകളല്ലാത്ത തദ്ദേശിയരും പള്ളിയുടെ മുമ്പില്‍ വന്നു നിന്ന് ബാങ്ക് ആസ്വദിക്കുന്നു. യൂറോപ്പിലെ ഇസ്ലാമോഫോബിയ കൊറോണക്ക് മുമ്പില്‍ വഴിമാറി.
********************************
പറഞ്ഞു കേട്ടിട്ടുണ്ട്. പള്ളികളിൽ ജുമഅ നമസ്കാരം നടക്കാത്ത ഒരു വെള്ളിയാഴ്ചയാണ് ദജ്ജാൽ പുറപ്പെടുകയെന്ന്.. നമ്മളൊക്കെ വിചാരിച്ചു ഈ അടുത്ത കാലത്തൊന്നും അത്തരം ഒരു വെള്ളിയാഴ്ച ഉണ്ടാവില്ല എന്ന് ....അല്ലേ? എത്ര പെട്ടെന്നാണ് പള്ളികളിൽ ജുമഅ നടക്കാത്ത 2 വെള്ളിയാഴ്ച കടന്നു പോയത് !!
ചിന്തിച്ച് നിൽകാനൊന്നും ഇനി അധിക കാലം ഇല്ല, നിസ്കാരമില്ലാത്ത പള്ളികൾ,പഠനം നിലച്ച മദ്രസകൾ,ആളൊഴിഞ്ഞ അങ്ങാടികൾ,പരസ്പരം മിണ്ടാത്ത സദസ്സുകൾ,പരസ്പരം സംശയവും പേടിയും നിറഞ്ഞ മനസ്സുകൾ!!
ആകെ ഭീതിതമായ ഒരന്തരീക്ഷം!! മുഅ്‌മിനീങ്ങൾ വാവിട്ട് കരയുകയാണ്,ഹറമിലെ ഇമാമുകൾ വിതുംബുകയാണ്,ഇന്നേവരെനിസ്കാരത്തിലേക്ക് വരൂ എന്ന് പള്ളിയിലേക്ക് നമ്മെ വിളിച്ച മുഅദ്ദിനുകൾ സ്വല്ലൂ ഫീ ബുയൂത്തികും(വീട്ടിൽ നിന്ന് നിസ്കരിച്ചു കൊള്ളുക)എന്ന് പറയുംബോൾ പരിസരം മറന്ന് പൊട്ടിക്കരയുകയാണ്... അപ്പോഴും നമ്മൾ പല ചിന്തയിലാണ്,പല തിരക്കിലുമാണ്,അതേ ഇങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ലോകത്ത് പല ദുരന്തങ്ങളും നടന്നത്. ഖിയാമത്ത് നാളും ദജ്ജാലിന്റെ ആകമനവും മഹ്ദി ഇമാമിന്റെ ഇറക്കവും ഒന്നും നാം പ്രതീക്ഷിക്കാതെ തന്നെയായിരിക്കും.ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിവസം!! സുഹൃത്തേ..താങ്കളൊരു സത്യവിശ്വാസിയാണെങ്കിൽ..!!
ഇതിലപ്പുറം ഏതവസ്ഥയാണ് നമ്മെ ഭയപ്പെടുത്താൻ വരേണ്ടത്?ഇനി എങ്ങനെയാണ് നമുക്കള്ളാഹു മുന്നറിയിപ്പ് തരേണ്ടത്?
ഇനിയും ഒന്നും പിടികിട്ടീട്ടില്ലെങ്കിൽ ക്ഷമിക്കണം.. ഇനിയൊരു മുന്നറിയിപ്പ് നിങ്ങൾക്കുണ്ടാവില്ല കെട്ടോ..
അന്തിമകാഹളത്തിന് സമയമായി
ഇനി വൈകിക്കൂടാ..
ഇബാദത്തുകൾ വർദ്ധിപ്പിച്ച് അള്ളാഹുവിലേക്ക് അടുക്കുക,
ചെയ്ത് പോയ തെറ്റുകൾക്ക് അള്ളാഹുവിനോട് തൗബാ ചെയ്ത് മടങ്ങുക,
പിണങ്ങി നില്ക്കുന്നവരോട് പിണക്കം മാറ്റി പൊരുത്തപ്പെടീക്കുക ,
കുടുംബ ബന്ധം ശക്തിപ്പെടുത്തുക . എല്ലാ വിധ ബലാ മുസ്വീബത്തുകളിൽ നിന്നും നമ്മെയും നമ്മളോട് ബന്ധപ്പെട്ടവരേയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ!
ഈമാനോട് കൂടി മരിക്കാൻ അള്ളാഹു നമുക്കേവർക്കും തൗഫീഖ് ചെയ്യട്ടെ - ആമീൻ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ