മനുഷ്യ ശരീരത്തിന് ഉന്മേഷം ലഭിക്കാൻ വേണ്ടിയാണ് ഉറക്കത്തെ സംവിധാനിച്ചിട്ടുള്ളതെന്ന് വിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുന്നു. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തെ സാരമായി ബാധിക്കും.
അതേസമയം അമിത ഉറക്കം ഗുണകരമല്ല. ഒരു ഹദീസിൽ കാണാം നിങ്ങൾ അമിത ഉറക്കത്തെ സൂക്ഷിക്കുക. പരലോകത്ത് ദരിദ്രനായി വരേണ്ടിവരും.
ഒരു ദിവസം എട്ടു മണിക്കൂറിൽ അധികം ഉറങ്ങരുതെന്ന് ഇമാം ഗസ്സാലി(റ) ബിദായത്തുൽ ഹിദായ എന്ന ഗ്രന്ഥത്തിൽ ഉപദേശിക്കുന്നുണ്ട്.
മറ്റൊന്ന് സുബഹിക്ക് ശേഷമുള്ള ഉറക്കമാണ്. വിശുദ്ധ റമദാൻ ആയാൽ ഇതു പൊതുവേ കൂടുതലാണെന്നു തോന്നുന്നു. ഈ ഉറക്കവും നല്ലതല്ല. ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്ത ഹദീസ്: ഫാത്തിമ ബീവി പറയുന്നു- ഒരു ദിവസം പ്രഭാതത്തിൽ ഞാനുറങ്ങുകയായിരുന്നു.
മുത്ത് നബിﷺഇത് കണ്ടു. അവിടുത്തെ കാലുകൊണ്ട് എന്നെ ചെറുതായി ഒന്ന് തട്ടി. മോളെ ഫാത്തിമ..എണീക്കൂ. അശ്രദ്ധയുള്ളവരിൽ നീ പെട്ടുപോകരുത്. നിശ്ചയം അല്ലാഹു ജനങ്ങൾക്കുള്ള ഭക്ഷണ വിഹിതം നൽകുന്നത് സുബഹിയുടെയും സൂര്യോദയത്തിന്റെയും ഇടയിലാണ്.
ഈ ഹദീസ് സൂചിപ്പിച്ചുകൊണ്ട് ഇമാം ശഅറാനി(റ)എഴുതുന്നു- സുബഹി നിസ്കാര ശേഷം ഉറക്കം പതിവാക്കുന്നവരെ ശരീരവേദന നൽകി അല്ലാഹു പരീക്ഷിക്കുന്നതാണ്. (ലവാക്കിഹുൽ അൻവാർ -232)
മുഹമ്മദ്‌റാശിദ് ജൗഹരി, അയത്തിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ