കോഴിക്കോട്: ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമികവാര്‍ത്തകളും അവലോകനങ്ങളുമായി ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ ആരംഭിച്ചു. ധര്‍മ്മധാരാ ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍മീഡിയയാണ്(ഡി4) മലയാളത്തിലെ സമ്പൂര്‍ണ ന്യൂസ്പോര്‍ട്ടലായ ഇസ്ലാംഓണ്‍ലൈവ്.ഇന്‍ (http://www.islamonlive.in) ആരംഭിച്ചത്.
പ്രമുഖരായ 14 വ്യക്തികള്‍ പോര്‍ട്ടലിന്‍െറ ഓരോ അക്ഷരങ്ങളുടെയും ബട്ടണ്‍ അമര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി എന്‍റര്‍ കീ അമര്‍ത്തിയതിന് ശേഷം പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി.
ടി.പി.അബ്ദുല്ലക്കോയ മദനി, ഡോ. ജമാലൂദ്ദീന്‍ ഫാറൂഖി, നാസര്‍ ഫൈസി കൂടത്തായി, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഡോ. ഫസല്‍ ഗഫൂര്‍, അബുല്‍ ഖൈര്‍ മൗലവി, പി.കെ. അഹമദ്, പി.മുഹമ്മദ്അഷ്റഫ്, എ.പി. അബ്ദുല്‍ വഹാബ്, ഒൗസാഫ് അഹ്സാന്‍, അബ്ദുല്ല മന്‍ഹാം, നിഷാദ്, റസൂല്‍ ഗഫൂര്‍, അബ്ദുസലാം വാണിയമ്പലം എന്നിവര്‍ ചേര്‍ന്നാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്.
ആഗോളതലത്തിലെയും പ്രാദേശികവുമായ ഇസ്ലാമികവാര്‍ത്തകള്‍, ഇസ്ലാമിക മുന്നേറ്റങ്ങളുടെ വിശകലനങ്ങള്‍, ഇസ്ലാമികസംസ്കാരത്തിന്‍െറ പുനര്‍വായന, ഇസ്ലാമികവിദ്യാഭ്യാസത്തിന്‍െറ തലങ്ങള്‍, ഇസ്ലാമിക കുടുംബജീവീതത്തിന്‍െറ രേഖാചിത്രം, അന്തര്‍ദേശീയവും ദേശീയവുമായ സംഘടനകളുടെ ഇടപ്പെടലുകള്‍, ആധുനികശാസ്ത്രത്തിലെ ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, ലോകപ്രശസ്തപണ്ഡിതരെ കുറിച്ചുള്ള വിവരങ്ങള്‍, ആധുനികവിഷയങ്ങളിലെ കാലോചിതമായ ഫത്വകള്‍, വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇസ്ലാമിനെക്കുറിച്ച് പരിചയപ്പെടുത്തുന്ന വെബ്സൈറ്റുകളുടെ വിവരങ്ങള്‍, ഇസ്ലാമികസംസ്കാരവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ടി.വി, റേഡിയോ, പുതിയ പുസ്തകങ്ങള്‍ എന്നിവയാണ് പോര്‍ട്ടലിലുള്ളത്. സംഘടനാപക്ഷപാതിത്വത്തില്‍ നിന്ന് രക്ഷപ്പെടണം എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് അധ്യക്ഷത വഹിച്ച ടി. ആരിഫലി പറഞ്ഞു. മുഴുവന്‍ മുസ്ലിം സംഘടനകളും സംരംഭകരും പോര്‍ട്ടലിനായി വാര്‍ത്തകളും വിശദാംശങ്ങളും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് മുഹമ്മദ് കാരക്കുന്ന് സ്വാഗതവും വി.കെ. അബ്ദു നന്ദിയും പറഞ്ഞു. ഡി4 മീഡിയയുടെ പ്രഥമ ഇന്‍റര്‍നെറ്റ്് സംരഭമാണ് ഇസ്ലാം ഓണ്‍ലൈവ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ