ന്യൂദല്‍ഹി: പലിശ രഹിത ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് പലിശരഹിത ബാങ്കിങ് ആരംഭിക്കാന്‍ ബാങ്കിങ് നിയന്ത്രണളില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമീഷന്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ധനമന്ത്രാലയം ഈയാവശ്യമുന്നയിച്ചത്. ഭരണഘടനാ പദവിയുള്ള ദേശീയ ന്യൂനപക്ഷ കമീഷന്‍ ആദ്യമായിട്ടാണ് ഈ വിഷയത്തിലിടപെടുന്നത്.
നിലവിലുള്ള ചട്ടങ്ങള്‍ പലിശമുക്തമായ ഒരു ഇടപാടും അനുവദിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതിനെ തുടര്‍ന്ന് പലിശരഹിത ബാങ്കിങ്ങുമായി കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം മുന്നോട്ടുപോകുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. രാജ്യത്ത് പലിശ രഹിത ബാങ്കിങ് സംരംഭങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് (ഐ.സി.ഐ.എഫ്) ഇക്കാര്യം അന്വേഷിച്ചപ്പോള്‍ സാധ്യമല്ലെന്ന് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയതായും മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍, ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് ഇതിനായി ചര്‍ച്ചനടത്തി. ധനമന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി സുനില്‍ സോണി, ജോയിന്റ് സെക്രട്ടറി അലോക് നിഗം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയില്‍ അനുവദനീയമല്ലാത്തതിനാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്ത് പലിശരഹിത ബാങ്കിങ് സംവിധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് ധനമന്ത്രാലയവുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമായതായി ഹബീബുല്ല അറിയിച്ചു.
പലിശരഹിത ബാങ്കിങ്ങിനെ മതപരമായി കാണരുത്. ചില നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്യേണ്ട ആവശ്യം മാത്രമേയുള്ളൂ. ലോകമൊട്ടുക്കുമുള്ള ബാങ്കിങ് സ്ഥാപനങ്ങള്‍ തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തിലെങ്കിലും പലിശാധിഷ്ഠിത ബാങ്കിങ് സമ്പ്രദായം സ്ഥായിയല്ലെന്ന് മനസ്സിലാക്കണം. പലിശരഹിത മാതൃക സമ്പദ്ഘടനക്ക് സ്ഥിരത കൊണ്ടുവരുമെന്നും ധനമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. ചില ദേശസാല്‍കൃത ബാങ്കുകളെയും സ്വകാര്യ ബാങ്കിങ് ഇതര കമ്പനികളെയും പലിശരഹിത വ്യവഹാരത്തിന് അനുവദിക്കാന്‍ ധനമന്ത്രാലയത്തിന് അനുകൂല മനസ്സാണുള്ളതെന്ന് ഹബീബുല്ല കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ