റിയാദ്: ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാന്‍ സൗദി വനിതകള്‍ക്ക് അനുമതി. ലിംഗവിവേചനത്തിന്റെ പേരില്‍ മുഴുവന്‍ സൗദി ടീമിനും അയോഗ്യത ഭീഷണി നിലനില്‍ക്കുമ്പോഴാണ് ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന തീരുമാനം വന്നിരിക്കുന്നത്. സൗദിയിലെ യാഥാസ്ഥിതിക മത നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഇത്തരമൊരു സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.
ഭരണകൂടം പച്ചക്കൊടി കാട്ടിയെങ്കിലും ലണ്ടന്‍ ഒളിംപിക്‌സില്‍ എത്ര സൗദി വനിതകള്‍ക്ക് മാറ്റുരയ്ക്കാന്‍ കഴിയുമെന്ന കാര്യം സംശയത്തിലാണ്. ഷോ ജംപിങ് താരം ദല്‍മ റുഷ്ദി മാത്രമാണ് ഇപ്പോള്‍ ഒളിംപിക് യോഗ്യതാ നേടിയിട്ടുള്ളത്. കഴിഞ്ഞ ജൂണില്‍ തന്നെ സ്ത്രീകളുടെ നിരോധനം നീക്കുന്നത് സംബന്ധിച്ച് അബ്ദുള്ള രാജാവ് മത നേതൃത്വവുമായി ധാരണയിലെത്തിക്കഴിഞ്ഞിരുന്നു. കിരീടാവകാശി നയീഫ് രാജകുമാരന്റെ മരണത്തെത്തുടര്‍ന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നീണ്ടുപോയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ