Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വെള്ളിയാഴ്‌ച, മേയ് 29, 2026

വിശുദ്ധ കഅബയ്ക്ക് മുകളിൽ സൂര്യൻ നേർരേഖയിൽ: നിഴലുകൾ അപ്രത്യക്ഷമായി, ഖിബ്‌ല ദിശ കൃത്യമായി നിർണ്ണയിക്കാൻ അപൂർവ്വ അവസരo.

മക്കയിലെ വിശുദ്ധ കഅബയ്ക്ക് മുകളിൽ ഇന്നലെ അപൂർവ്വവും കൃത്യവുമായ ഖഗോള പ്രതിഭാസം ദൃശ്യമായി. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:18-ഓടെയാണ് സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ നേർരേഖയിൽ എത്തിയത്. സൗദി പ്രസ് ഏജൻസിയാണ് (SPA) ഈ വാർത്ത പുറത്തുവിട്ടത്.

കൃത്യം ദുഹ്ർ (ഉച്ചയ്ക്കുള്ള) ബാങ്ക് വിളിയുടെ സമയത്താണ് ഈ പ്രതിഭാസം ഉണ്ടായത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് പ്രാർത്ഥനാ ദിശയായ ഖിബ്ല കൃത്യമായി മനസ്സിലാക്കാനും ഉറപ്പുവരുത്താനും പ്രകൃതിദത്തമായ ഏറ്റവും മികച്ച അവസരമാണ് ഇതിലൂടെ ലഭിച്ചത്.

സൂര്യൻ കഅബയ്ക്ക് മുകളിൽ ഏതാണ്ട് പൂർണ്ണമായും നേർരേഖയിൽ (89.94 ഡിഗ്രി ഉയരത്തിൽ) എത്തിയതായി ജിദ്ദ അസ്ട്രോണമി സൊസൈറ്റി ഡയറക്ടർ മാജിദ് അബു സാഹിറ വ്യക്തമാക്കി. പൂർണ്ണമായ നേർരേഖയുമായി വെറും 0.06 ഡിഗ്രിയുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ലംബമായി നിൽക്കുന്ന വസ്തുക്കളുടെ നിഴലുകൾ നോക്കി ഖിബ്ല ദിശ നിർണ്ണയിക്കാൻ ഈ സമയം ഉപയോഗിക്കാം. സൂര്യരശ്മികൾ ഭൂമിയിലേക്ക് കുത്തനെ പതിച്ചതിനാൽ, ആ കൃത്യം മിനിറ്റിൽ മക്കയിലെ വിശുദ്ധ കഅബയുടെയും മറ്റ് ലംബമായ വസ്തുക്കളുടെയും നിഴലുകൾ പൂർണ്ണമായും അപ്രത്യക്ഷമായി.

ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലുള്ള സൂര്യൻ്റെ സഞ്ചാരപഥം കാരണം വർഷത്തിൽ രണ്ടുതവണയാണ് ഇത്തരമൊരു പ്രതിഭാസം ഉണ്ടാകാറുള്ളത്. ചരിത്രപരമായി, ദൂരദേശങ്ങളിലെ പള്ളികളുടെ ഖിബ്ല ദിശ

ശരിയാക്കാൻ ഈ 'നിഴലില്ലാത്ത'

സാങ്കേതികവിദ്യയാണ്

പണ്ഡിതന്മാർ ഉപയോഗിച്ചിരുന്നത്.

ഞായറാഴ്‌ച, മേയ് 17, 2026

ദുനിയാവ് ചോദിക്കാത്ത ആ വിശന്ന വയറ്

 

മുത്ത് നബിﷺയുടെ വീട്ടിൽ  

മൂന്ന് ചന്ദ്രൻ ഉദിച്ചുമറഞ്ഞിട്ടും  

അടുപ്പിൽ തീ പുകഞ്ഞില്ല  

ഖദീജ ബീവിرضي الله عنهاയുടെ പെട്ടി കാലിയായി  

എന്നിട്ടും ആ ചുണ്ടുകൾ ഒന്നും ചോദിച്ചില്ല


കല്ല് കെട്ടി നടന്ന വയറുമായി  

മസ്ജിദുന്നബവിയിൽ ഇരിക്കുമ്പോൾ  

സമ്പന്നരായ സ്വഹാബികൾ മുന്നിൽ  

"യാ റസൂലല്ലാഹ്ﷺ, ഒന്ന് കൽപ്പിക്കൂ" എന്ന് നിന്നു  

എന്നിട്ടും മുത്ത് നബിﷺ ചോദിച്ചത്:  

"ആരെങ്കിലും വിശക്കുന്നുണ്ടോ മക്കളേ?"  

തൻ്റെ വിശപ്പ് മറച്ചുവെച്ചു


ഖൻദഖിൻ്റെ കിടങ്ങ് കുഴിക്കുമ്പോൾ  

വയറിൽ രണ്ട് കല്ല് കെട്ടിയ മുത്ത് നബി  ﷺ

പണിയെടുക്കുന്ന സ്വഹാബിയുടെ  

വയറിൽ ഒറ്റ കല്ല് കണ്ടപ്പോൾ  

കണ്ണ് നിറഞ്ഞു: "നീയൊരു കല്ലോ?  

എനിക്ക് രണ്ടെണ്ണം വേണ്ടി വന്നല്ലോ"  

എന്ന് പറഞ്ഞ് ചിരിച്ചു

*ദുനിയാവിൻ്റെ താക്കോൽ വന്നു മുന്നിൽ*  

ജിബ്രീൽ ع മലക്ക് ചോദിച്ചു:  

"യാ മുഹമ്മദ്ﷺ, റബ്ബ് ചോദിക്കുന്നു  

മലകൾ മുഴുവൻ സ്വർണ്ണമാക്കി തരട്ടെ?  

രാജാവായ നബിയാവണോ?  

അടിമയായ നബിയാവണോ?"

നബിﷺ പുഞ്ചിരിച്ചു:  

"അടിമയായ നബിയായി ജീവിക്കട്ടെ യാ ജിബ്രീൽ 

ഒരു നേരം തിന്നു റബ്ബിനെ സ്തുതിക്കാം  

ഒരു നേരം പട്ടിണി കിടന്ന് റബ്ബിനോട് കരയാം  

ദുനിയാവ് വേണ്ട, ആഖിറത്ത് മതി"


ആഇശാ ബീവി പറയുന്നു:  

"നബിﷺയുടെ വീട്ടിൽ ബാർലി മാവ് പോലുമില്ലാത്ത  

ദിവസങ്ങൾ ഉണ്ടായിരുന്നു  

എന്നിട്ടും ആരെങ്കിലും വന്ന് ചോദിച്ചാൽ  

വീട്ടിലുള്ള ഈന്തപ്പഴം മുഴുവൻ  

എടുത്തു കൊടുക്കും  

എന്നിട്ട് ഞങ്ങൾ പട്ടിണി കിടക്കും"

*യാ റസൂലല്ലാഹ്ﷺ...*

കിസ്റയുടെ കൊട്ടാരം വാഗ്ദാനം ചെയ്തിട്ടും  

ഖൈസറിൻ്റെ ഖജനാവ് കാൽക്കൽ വെച്ചിട്ടും  

"ഫഖിർ ആയി ജീവിച്ച് ഫഖിർ ആയി മരിക്കണം"  

എന്ന് കൊതിച്ച ആ തിരു മനസ്സ്ﷺ

ഒടുവിൽ മരണക്കിടക്കയിൽ  

പടച്ചട്ട പണയം വെച്ച നിലയിൽ  

ഒരു യഹൂദൻ്റെ കയ്യിൽ  

കുറച്ച് ബാർലിക്ക് വേണ്ടി  ...

എന്നിട്ടും പരാതി ഇല്ല, ദുആ മാത്രം:  

اللَّهُمَّ اجْعَلْ رِزْقَ آلِ مُحَمَّدٍ قُوتًا

"റബ്ബേ, മുഹമ്മദിൻ്റെ കുടുംബത്തിന്  

ആവശ്യത്തിന് മാത്രം കൊടുത്താൽ മതി"

മുത്ത് നബിയേﷺ, അങ്ങ് പഠിപ്പിച്ചു:  

വിശപ്പ് സഹിക്കാം, പക്ഷേ ഹറാം തൊടരുത്  

ദാരിദ്ര്യം സഹിക്കാം, പക്ഷേ ദുനിയാവിന് വേണ്ടി  

റബ്ബിനെ മറക്കരുത്  

കീറിയ വസ്ത്രം ഉടുക്കാം, പക്ഷേ  

ഹൃദയം വൃത്തിയായിരിക്കണം

ഇന്ന് നമ്മൾ...  

ഒരു നേരം ഭക്ഷണം മുടങ്ങിയാൽ  

ലോകം ഇടിഞ്ഞു വീണ പോലെ  

ഫ്രിഡ്ജ് നിറഞ്ഞിട്ടും "ഇല്ല" എന്ന് പറയും  

അങ്ങയുടെ ﷺആ വിശന്ന വയറിനെ ഓർക്കുമ്പോൾ  

നാണം കൊണ്ട് തല കുനിയുന്നു മുത്ത് നബിയേﷺ

*ദുആ ചെയ്യണേ ഹബീബേﷺ*  

ഞങ്ങളുടെ ഹൃദയത്തിൽ നിന്ന്  

ദുനിയാവിൻ്റെ സ്നേഹം എടുത്തു മാറ്റണേ  

അങ്ങയെﷺ പോലെ പട്ടിണി കിടന്നിട്ടും  

"الحمد لله" 

പറയുന്ന  

മനസ്സ് ഞങ്ങൾക്ക് തരണേ

صلى الله على محمد صلى الله عليه وسلم

> WORDS OF MAJITHA ABDU

മുത്ത് നബി ﷺ ചിരിക്കുന്നു...

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎       *18🌸 നല്ല കഥകൾ 🌸*

       ✍🏼റമളാനിന്റെ പകല്‍ വേളയില്‍ ഭാര്യയോടൊത്ത് ശയനം ചെയ്ത് വ്രത ഭംഗം വന്നതിനു പ്രായശ്ചിത്തം തേടി ഒരു മനുഷ്യന്‍ പ്രവാചകന്റെ (ﷺ) സദസ്സില്‍...

 അടിമമോചനമാണ് പ്രായശ്ചിത്തം.

 അതയാളെക്കൊണ്ടാവില്ല. 

 എങ്കില്‍ അറുപതു നോമ്പ് നോല്‍ക്കണം. 

 അതിനും പ്രയാസമാണ്. 

 പിന്നെ അറുപതു അഗതികള്‍ക്ക് അന്നം നല്‍കിയേ തീരൂ.

 പക്ഷേ, എവിടെയാണ് ദരിദ്രനായ അയാള്‍ക്കതിനു ശേഷി..? 

  എന്നാല്‍ പ്രവാചകന്റെ (ﷺ) സദസ്സില്‍ ആവശ്യക്കാരനും ചോദിച്ചു വരുന്നവനും ഒരിക്കലും വിലക്കപ്പെടുന്നില്ല. 

 ആരോ ഒരാള്‍ അറുപത് അഗതികള്‍ക്കുള്ള ഭക്ഷണം അയാള്‍ക്ക് ‌സമ്മാനമായി നൽകി.

 ഇനി അയാള്‍ക്ക് ‌ചെയ്യാനുള്ളത് ഇത്രമാത്രം. താന്‍ പ്രായശ്ചിചിത്തമായി നൽകുന്ന ഈ ഭക്ഷണം സ്വീകരിക്കാന്‍ യോഗ്യനായ ഒരു അഗതിയെ കണ്ടെത്തണം.

 എന്നാല്‍ അയാളുടെ ഗ്രാമത്തില്‍ അയാളോളം ദരിദ്രനായ മറ്റാരുമില്ല.

 എങ്കില്‍ പിന്നെ അതാര്‍ക്ക്..?

 പ്രവാചകന് (ﷺ) ഒരു സംശയവുമുണ്ടായില്ല.

 "അതയാള്‍ക്കും കുടുംബത്തിനും തന്നെ."

 ഈ ചരിത്ര മുഹൂര്‍ത്തത്തെ അതിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ അവരോധിച്ചുകൊണ്ട് എപ്പോഴെങ്കിലും നമ്മള്‍ അപഗ്രഥിച്ചു നോക്കിയിട്ടുണ്ടോ..? 

 പാപത്തിന്റെ ചുമടുമായി, പശ്ചാതാപത്തിന്റെ കനല്‍ പഥങ്ങള്‍ ചോദിച്ചു വന്നവനു നിര്‍ണ്ണയിച്ചു കിട്ടിയ പ്രായശ്ചിത്തം, അയാള്‍ക്കും കുടുംബത്തിനും അറുപതു നാളത്തേക്കുള്ള ഭക്ഷണം..!!

 സൂചിക്കുഴയുടെ ഇടുക്കങ്ങളിലേക്ക് മതത്തെ നയിച്ചുകൊണ്ടുപോയി മറുപുറം കടത്താന്‍ ശ്രമിക്കുന്ന എല്ലാ മതമേധാവികളുടെയും പിരടിയിലാണ് പ്രവാചകന്‍ (ﷺ) പിടിച്ചത്. 

 അയാളുടെ അവസാന ഉത്തരം – എന്നോളം ദരിദ്രന്‍ എന്റെ നാട്ടില്‍ ഇല്ലെങ്കിലോ..?- കേട്ട് അണപ്പല്ലുകള്‍ തെളിയുവോളം പ്രവാചകന്‍ ﷺ ചിരിച്ചുവെന്നാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ നാം വായിക്കുന്നത്. 

 അറുപത്തിമൂന്ന് കൊല്ലത്തെ ജീവിതത്തില്‍ പുഞ്ചിരിക്കുകയല്ലാതെ പലതവണയൊന്നും പൊട്ടിച്ചിരിച്ചതായി ചരിത്രത്തില്‍ നാം വായിക്കുന്നില്ല. 

 ഭക്ഷണച്ചുമടുമായി സഭ വിട്ടിറങ്ങിയ ആ മനുഷ്യന്‍ മദീനയുടെ ഏതോ തെരുവിന്റെ തിരിവില്‍ മറയുവോളം പ്രവാചകന്റെ (ﷺ) മുഖത്ത് ആ ചിരി കത്തിനിന്നിരിക്കണം.

 പ്രത്യയശാസ്ത്രത്തെ വിശാല മാനവികതയുടെ കാന്‍വാസിലേക്ക് പകര്‍ത്തിക്കൊണ്ട് തന്റെ വചനങ്ങളെ അതിമനോഹരമായി വ്യാഖാനിച്ച ആ നിമിഷങ്ങളോടുള്ള നന്ദിസൂചകമെന്നോണം. 

 അന്ന് രാത്രി, ചാട്ടവാറടിയുടെ നൊമ്പരപ്പാടുകളുമായി വരുന്ന തന്റെ പ്രിയതമനെ തഴുകിത്തലോടി ആശ്വസിപ്പിക്കാന്‍ കാത്തിരുന്ന ഒരു കുടുംബിനിയും അവളുടെ കുട്ടികളും മാറോടു ചേര്‍ത്തുറങ്ങിയ ഒരു ഇസ്‌ലാമുണ്ടല്ലോ, അതല്ലേ റമളാനില്‍ നാം അന്വേഷിക്കേണ്ടത്..?

ലേഖകൻ: (ബുഖാരിയിൽ പഠിക്കുന്ന കാലത്തു രിസാലയിൽ എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗം. കർമശാസ്ത്ര വിശകലനം ചെയ്തിട്ടില്ല. പ്രസ്തുത സംഭവത്തെ അപ്പടി ചിത്രീകരിച്ചതാണ്)

          *☝🏼അല്ലാഹു അഅ്ലം☝🏼*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

⚜⚜⚜⚜⚜⚜⚜⚜⚜⚜

ഒരു ദിവസം എങ്ങനെ തുടങ്ങണം?

 *💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)* 

     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*

••===••===••===••===••===

*🌹ഉറക്കിൽ നിന്നും ഉണരുമ്പോൾ ഉള്ള സുന്നത്തുകൾ🌹*

*1️⃣. ഇന്നത്തെ എന്റെ ദിവസം ഞാൻ ഇബാദത്താക്കി മാറ്റുന്നു എന്ന് കരുതുക*

*2️⃣. اَلْحَمْدُ للّٰهِ الَّذِي أَحْيَانِي بَعْدَ مَا أَمَاتَنِي وَإِلَيْهِ النُّشُورُ*

*3️⃣. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمْ*

*4️⃣.സ്വലാത്ത് 3 എണ്ണം*

*اللّٰهُمَّ صَلِّى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَاَزْوَاجِهِ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ عَدَدَ مَا فِي عِلْمِكَ صَلَاةً دَا ئِمَةً بِدَوَامِ مُلْكِكَ(3)* ﷺ


*5️⃣. താഴെ കൊടുത്തിരിക്കുന്ന ദുആ 1️⃣7️⃣ പ്രാവശ്യം ചൊല്ലുക.*


* رَبَّنَآ اٰتِنَا فِي الدُّنْيَا حَسَنَةً وَّفِي الْاٰخِرَةِ حَسَـنَةً وَّقِنَا عَذَابَ النّٰارْ (17)*

*6️⃣ താഴെ കൊടുത്തിരിക്കുന്ന ദിക്‌ർ 3 തവണ ചൊല്ലിയാൽ 70,000 പരീക്ഷണങ്ങൾ റബ്ബ് ചൊല്ലിയവനെ തൊട്ട് ഉയർത്തുന്നതാണ്... 🤲🏻🤲🏻🤲🏻🤲🏻*

*6️⃣  بِسْمِ الله الرَّحْمَنِ الرَّحِيمْ*

   *اَلْحَمْدُ للّٰهِ رَبِّ الْعَالَمِين حَمْدًا كَثِيرًا طَيِّبً مُبَارَكً فِيهِ*   *3️⃣തവണ* 

*🌹ഇന്നത്തെ നിയ്യത്ത്🌹*

*بسم الله الرحمن الرحيم*

*അല്ലാഹ് .. ഞാൻ ഉണർന്ന ഈ നിമിഷം തൊട്ട് إن شاء الله ഞാൻ ഉറങ്ങുന്നത് വരെ ഉള്ള ഞങ്ങളുടെ എല്ലാ അമലുകളും ജോലികളും നിൻ്റെ തൃപ്ത്തിക്കും പൊരുത്തത്തിനും വേണ്ടി ചെയ്യുന്നു അല്ലാഹ് . ഞങ്ങളുടെ കൈ കൊണ്ട് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ആരെല്ലാം ഭക്ഷിക്കുന്നുവോ അവരുടെ രക്തകണികകൾക്കനുസരിച്ച് നീ ഞങ്ങൾക്ക് പ്രതി ഫലം രേഖപ്പെടുത്തണേ റഹ്മാനെ . ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുക്കുന്ന അമലുകൾ ആക്കി നീ ഉയർത്തേണമേياالله* 


*എനിക്ക് ഇന്നത്തെ ദിവസം നിനക്ക് കൂടുതൽ ഇഷ്ടമുള്ള അമലുകൾ കൂടുതൽ ചെയ്യാൻ തൗഫീഖ് ചെയ്യണം അല്ലാഹ് .ആമീൻ*

*الحمدلله على كل حال ألف مرة*🌹

*ഒരു വിശ്വാസിയുടെ പ്രഭാതം* *എങ്ങനെയായിരിക്കണം..?*

*നല്ല ഒരു ദിവസത്തിന് പ്രഭാതകൃത്യങ്ങള്‍ നന്നായിരിക്കണം.. പ്രഭാത കൃത്യശീലങ്ങള്‍ നന്നായാല്‍ ആ ദിവസം മുഴുവനും തത്ഫലമായി ജീവിതം മുഴുക്കെയും നന്നാവാന്‍ സഹായകരമാകും..*

🌹

*بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّه اَلـلَّهـُـمَّ صَــلِّ عَـلــَى سَـيِّـدِنَـا مـُحـَمَّـدٍ عَـدَدَ مَـا فِـي عِـلْـمِ الله صَـلاَةً دَائِـمَةً بِـدَوَامِ مُـلْـكِ الله*

സങ്കടം അൻക്സൈറ്റീ ഫീൽ ചെയ്യുമ്പോൾ??

 ഇന്നത്തെ തലമുറയിൽ കൂടുതലും പല ആളുകൾക്കും ഒരു ഹാർട്ട്‌ബ്രേക്ക് വന്നാലോ, സങ്കടം വന്നാലോ, ആങ്ക്‌സൈറ്റി അല്ലെങ്കിൽ ഡിപ്രഷൻ തോന്നിയാലോ... എന്താ ചെയ്യാ?

സമാധാനം തേടി നിസ്കാരത്തിലേക്കോ ഖുർആനിലേക്കോ പോവുന്നതിന് പകരം, ഫോൺ എടുത്ത് സോഷ്യൽ മീഡിയയിൽ കയറും.

രാത്രി ഒറ്റയ്ക്കിരുന്ന് റീൽസിന് മേലെ റീൽസ് സ്ക്രോൾ ചെയ്യും.

സാഡ് എഡിറ്റ്സ്. ഹാർട്ട്‌ബ്രേക്ക് കോട്ട്സ്. ഡിപ്രഷൻ കണ്ടന്റ്.

"എന്നെ ആരും മനസ്സിലാക്കുന്നില്ല" എന്ന വീഡിയോസ്. കാണുന്ന ഓരോ റീലും "ഇത് ഞാൻ തന്നെ" എന്ന് തോന്നും.

പിന്നെ എന്താ? വീണ്ടും കാണും.

റീപോസ്റ്റ് ചെയ്യും.

സേവ് ചെയ്യും.

ഇനിയും സ്ക്രോൾ ചെയ്യും.

ഉറക്കം കളയും.

പക്ഷെ ഹീൽ ആവുന്നതിന് പകരം, പതിയെ പതിയെ കൂടുതൽ തളർന്നു പോകും.

സങ്കടം കൂടും.

ഓവർതിങ്കിങ് ഡബിൾ ആകും.

ആളുകളിൽ നിന്ന് മാറി നടക്കാൻ തുടങ്ങും.

ആരോടും ഒന്നും തുറന്നു പറയാതെയാകും.

എല്ലാരേം തള്ളിമാറ്റും, എന്നിട്ട് സ്വയം പറയും:

"എന്നെ ആർക്കും മനസ്സിലാവില്ല."  

"ഞാൻ തനിച്ചായതാ നല്ലത്."  

"എല്ലാം തീർന്നില്ലേ."

പതുക്കെ, അറിയാതെ തന്നെ, സ്വയം തകർക്കാൻ തുടങ്ങും. ഇമോഷണലി.

പക്ഷെ ഇസ്ലാം നമ്മളെ വേദനയെ ഇങ്ങനെ നേരിടാൻ പഠിപ്പിച്ചിട്ടില്ല.

അതെ, ഹാർട്ട്‌ബ്രേക്ക് വേദനിക്കും.

ചതിക്കപ്പെടുന്നത് വേദനിക്കും.

ഏകാന്തത വേദനിക്കും.

ആരെയെങ്കിലും നഷ്ടപ്പെടുന്നത് വേദനിക്കും.

ജീവിതത്തിൽ എല്ലാരും പ്രയാസങ്ങളിലൂടെ കടന്നുപോകും.

പക്ഷെ വേദന എന്ന് പറയുന്നത് ജീവിതം തീർന്നു എന്നതിന്റെ സൈൻ അല്ല.

അല്ലാഹു ഈ ദുനിയാവ് ഈസി ആയിരിക്കും എന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. ഈ ജീവിതം ഒരു പരീക്ഷയാണ്. ഓരോരുത്തരെയും പല രീതിയിൽ പരീക്ഷിക്കും - ഹാർട്ട്‌ബ്രേക്കിലൂടെ, ഏകാന്തതയിലൂടെ, ദുഃഖത്തിലൂടെ, നിരാശയിലൂടെ, ആങ്ക്‌സൈറ്റിയിലൂടെ, നഷ്ടങ്ങളിലൂടെ.

പ്രധാനം നമ്മൾ ആ പരീക്ഷകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്...

ഇന്ന് പലരും ചെയ്യുന്നത്:

•  സ്വയം ഒറ്റപ്പെടുത്തും

•  നിർത്താതെ സ്ക്രോൾ ചെയ്യും

•  സങ്കടത്തിന് മേലെ സങ്കടം കൂട്ടും

•  ആളുകളിൽ നിന്ന് അകലും

•  ഏറ്റവും സങ്കടകരം... അല്ലാഹുവിൽ നിന്ന് പോലും അകന്നു പോകും

പക്ഷെ ഇസ്ലാമിൽ, ജീവിതത്തിൽ വേദന വരുമ്പോൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കണം, അകലരുത്.


നമ്മുടെ പ്രിയപ്പെട്ട നബി ﷺ യുടെ ജീവിതം നോക്കൂ.

നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വേദനകളിലൂടെ അവിടുന്ന് ﷺകടന്നുപോയി. സ്നേഹിച്ചവരെ നഷ്ടപ്പെട്ടു. തിരസ്കരിക്കപ്പെട്ടു, കളിയാക്കപ്പെട്ടു, മുറിവേറ്റു,. എന്നിട്ടും അവിടുന്ന് ﷺഎല്ലാരിൽ നിന്നും മാറി നിന്ന് സങ്കടത്തിൽ മുങ്ങിയില്ല.

അല്ലാഹുവിലേക്ക് തിരിഞ്ഞു.

കൂടുതൽ സമയം നിസ്കാരത്തിൽ ചെലവഴിച്ചു.

ദുആ ചെയ്തു.

അല്ലാഹുവിൽ ഭരമേല്പിച്ചു.

ലോകത്തിൽ നിന്ന് പൂർണമായി അടച്ചുപൂട്ടിയില്ല.

അതൊരു വലിയ പാഠമാണ്.

ഹീലിംഗ് വരുന്നത് നിർത്താതെ സങ്കടം കണ്ടിട്ടല്ല.

എല്ലാ ദിവസവും ഹൃദയത്തിന് ഇരുട്ട് കൊടുത്ത് കൊടുത്ത് അത് ഹീൽ ആവില്ല.

ചിലപ്പോൾ "റിലേറ്റബിൾ" ആയി തോന്നുന്ന റീൽസ് ആണ് നിന്റെ സങ്കടം കൂട്ടുന്നത്.

ഇസ്ലാം പഠിപ്പിക്കുന്നത് ബാലൻസ് ആണ്.

കരയണമെങ്കിൽ കരഞ്ഞോ.

റെസ്റ്റ് വേണമെങ്കിൽ എടുത്തോ.

വിശ്വസിക്കാൻ പറ്റിയ ഒരാളോട് സംസാരിച്ചോ.

പക്ഷെ നിന്നെത്തന്നെ ഉപേക്ഷിക്കരുത്.  

നിസ്കാരം ഉപേക്ഷിക്കരുത്.  

ഖുർആൻ ഉപേക്ഷിക്കരുത്.  

നിന്നെ കെയർ ചെയ്യുന്ന ആളുകളെ ഉപേക്ഷിക്കരുത്.  

ഏറ്റവും പ്രധാനം, അല്ലാഹുവിനെ ഉപേക്ഷിക്കരുത്.

കാരണം നിന്റെ ഹൃദയം സൃഷ്ടിച്ചവന് മാത്രമേ  

അത് ശരിക്കും ഹീൽ ചെയ്യാൻ പറ്റൂ.

സത്യം പറഞ്ഞാൽ... 6 മണിക്കൂർ തുടർച്ചയായി സാഡ് റീൽസ് റീപോസ്റ്റ് ചെയ്തിട്ട്  

ഇത് വരെ ആരുടെയും ജീവിതം ശരിയായിട്ടില്ല.

പകരം അല്ലാഹുവിന്റെ കൂടെ കുറച്ച് സമയം കൂടി ചെലവഴിച്ച് നോക്ക്.

ആദ്യം കുറച്ച് ബുദ്ധിമുട്ടായി തോന്നും. സങ്കടം ഒറ്റ രാത്രി കൊണ്ട് പോവില്ല. പക്ഷെ പതിയെ, നിന്റെ ഹൃദയം ലൈറ്റ് ആയി തുടങ്ങും. മനസ്സ് ശാന്തമാകും. നീ വീണ്ടും സമാധാനം അറിയാൻ തുടങ്ങും.

ഹീലിംഗിന് സമയം എടുക്കും.

പക്ഷെ യഥാർത്ഥ ഹീലിംഗ് എപ്പോഴും അല്ലാഹുവിനോട് അടുക്കുമ്പോഴാണ്... നിർത്താതെയുള്ള സ്ക്രോളിംഗിൽ അല്ല.

*ഇത് ആർക്കു വേണ്ടിയാണ്?*  

വേദന വരുമ്പോൾ എല്ലാരിൽ നിന്നും പതിയെ മാറി നിൽക്കുന്നവർക്ക്. എല്ലാം ഉള്ളിൽ ഒതുക്കി വെക്കുന്നവർക്ക്. നിർത്താതെയുള്ള സ്ക്രോളിംഗിലും സാഡ് കണ്ടന്റിലും രക്ഷ തേടുന്നവർക്ക്.

ഇമോഷണൽ പെയിൻ റിയൽ ആണെന്ന് എനിക്കറിയാം. കഷ്ടപ്പെടുന്ന ആരെയും കളിയാക്കാൻ അല്ല ഇത്. നിസ്കാരത്തിൽ ആര് കരയുന്നു, ആര് കരയുന്നില്ല എന്ന് ജഡ്ജ് ചെയ്യാനും അല്ല. എല്ലാരുടെയും ഹൃദയം അല്ലാഹുവിനാണ് നമ്മളെക്കാൾ നന്നായി അറിയാ.

എന്റെ ചുറ്റും ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ എഴുതിയതാണ്, എല്ലാവരെ കുറിച്ചും പറയാൻ അല്ല. എന്റെ ഒരേയൊരു ഉദ്ദേശ്യം - നിങ്ങൾ ഇത് ഒറ്റയ്ക്ക് ചുമക്കേണ്ട ആവശ്യമില്ല, അല്ലാഹു നിങ്ങളെ ഉപേക്ഷിച്ചിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ മാത്രമാണ് 🤍♥️

🌿ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളെ ആദരിക്കുന്നവർക്ക് ലഭിക്കുന്ന പത്ത് നേട്ടങ്ങൾ🌿


*മദ്ഹാണെന്റെ ലോകം...🤍*

شرة أكرمه الله تعالى بعشر كرامات: البركة فى عمره، والزيادة فى ماله، والحفظ لعياله، والتكفير لسيئاته، والتضعيف لحسناته، والتسهيل لسكراته، والضياء لظلماته، والتثقيل لميزانه، والنجاة من دركاته، والصعود على درجاته.

(غنية :٤٢)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു: ആരെങ്കിലും ഈ പത്ത് ദിനങ്ങളെ (ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ)  ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും


*1- ആയുസ്സിൽ ബറകത്തുണ്ടാവും.*


*2- സമ്പത്തിൽ വർദ്ധനവുണ്ടാവും.*


*3- കുടുംബത്തെ സംരക്ഷിക്കപ്പെടും.*


*4- തെറ്റുകൾ പൊറുക്കപ്പെടും.*


*5- നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.*


*6- മരണവേദന ലഘൂകരിക്കപ്പെടും.*


*7- (നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.*


*8- ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും.*


*9- പദനങ്ങളിൽ (നരകത്തിൽ ) നിന്ന് രക്ഷ ലഭിക്കും*


*10- സ്ഥാനക്കയറ്റം ലഭിക്കും.*

  (ഗുൻയത്ത്: 42)

         *''☝🏼അല്ലാഹു അഅ്ലം☝🏼''*

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

*ഉള്ഹിയ്യത്ത് മസ്അലകൾ*‼️


1️⃣ സാധിക്കുന്ന വർക്ക് അതി പ്രധാന സുന്നത്താണ് ഉള്ഹിയ്യത്ത്

2️⃣ എല്ലാ വർഷവും ഉള്ഹിയ്യത്ത് സുന്നത്ത് മുഅക്കദയാണ്

3️⃣ ഉള്ഹിയ്യത്ത് ഉദ്ധേശിക്കുന്നവൻ ദുൽ ഹിജ്ജ ഒന്നു മുതൽ അറവ് നടക്കുന്നത് വരെ മുടി, നഖം രക്തം എന്നിവ നീക്കരുത് തുഹ്ഫ, 9 ,346 (കറാഹത്ത് )

4️⃣ രക്തം നീക്കലും കറാഹത്ത് എന്നാണ് പ്രഭല അഭിപ്രായം

5️⃣ ഒന്നിൽ കൂടുതൽ മൃഗങ്ങൾ ഉണ്ടങ്കിൽ എല്ലാത്തിനെയും അറുക്കുന്നത് വരെ നഖം മൂടി നീക്കൽ പിന്തിക്കലാണ് ഉത്തമം

6️⃣ ഒട്ടകം മാട് ആട് എന്നിവ മാത്രമെ ഉള്ഹിയ്യത്തിന് പറ്റു

7️⃣ കോഴി പോലുള്ളതും പറ്റുമെന്ന് അപ്രഭലമായ അഭിപ്രായം ചിലർ ഉദ്ധരിച്ചിട്ടുണ്ട്

8️⃣ ഒരു ജീവിയെ ഒരാൾ അറുക്കലാണ് ഏറ്റവും ഉത്തമം (മാടിലും, ഒട്ടകത്തിലും ഷെയർ പറ്റുമെങ്കിലും )

9️⃣ ഒരു വർഷം ഷെയർ കൂടി അറുത്താൽ തുടർച്ചയായ ഏഴ് വർഷം അറുക്കണ മെന്ന ധാരണ.പിഴവാണ് (തെറ്റായ ധാരണ )

🔟 ഒട്ടകം മാട് എന്നിവയിൽ 7 വരെ ഷെയർ പറ്റും (ഒരു മൃഗത്തിൽ ഏഴിൽ കൂടുതൽ പേർ ഷെയർ പറ്റില്ല)

1️⃣1️⃣ രണ്ടാൾ ചേർന്ന് രണ്ട് ആടിൽ ഷെയർ കൂടി അറുത്താൽ രണ്ടാൾക്കും ഉള്ഹിയ്യത് ലഭിക്കില്ല ,14 ആൾ കൂടി രണ്ട് മാടിൽ ഒന്നിച്ച് ഷെയർ കൂടി അറുത്താലും സ്വഹീഹല്ല


1️⃣2️⃣ ഒരു ആടിൽ അഖീഖയും ഉള്ഹിയ്യതും കൂടി കരുതിയാൽ രണ്ടും ലഭിക്കില്ല ( ലഭിക്കുമെന്നാണ് റംലി (റ)പക്ഷം)


1️⃣3️⃣ മാടിന്റെ ഏഴിൽ ഒന്ന് ഒരാൾക്ക് മാത്രമേ പറ്റുകയുള്ളൂ , അതിൽ രണ്ടാൾ ഷെയർ പറ്റില്ല.


1️⃣4️⃣ പ്രതിഫലത്തിൽ ആരെയും എത്രപേരേയും ഉൾപ്പെടുത്താം (ഉദാഹരണം :മരണപ്പെട്ട പിതാവിനെ യും മാതാവിനെയുംകൂലിയിൽ ഉൾപ്പെടുത്താം)


1️⃣5️⃣ പെരുന്നാൾ ദിവസത്തിന്റെ സൂരോദ്യയ ശേഷം രണ്ട് റക്അത്ത് നിസ്കാരം, രണ്ട് ഖുതുബ " നിർവ്വഹിക്കാനുള്ള സമയം കഴിഞ്ഞാൽ അറവിന്റെ സമയം ആരംഭിച്ചു ,13ന്റെ മഗ് രിബ് വരെ അറുക്കാം ,


1️⃣6️⃣ സുന്നത്തായ ഉള്ഹിയ്യത്തിൽ ഖളാഅ് ഇല്ല


1️⃣7️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് ഖളാ ആയാലും (പതിമൂന്നിന്റെ ശേഷവും )അറക്കൽ നിർബന്ധമാണ് 


1️⃣8️⃣ ഉള്ഹിയ്യത്ത് മൃഗം വയസ്സ് തികയൽ നിർബന്ധമാണ്. മാടിനും കോലാടിനും രണ്ട് വയസ്സ് തികയണം. ( നമ്മുടെ നാട്ടിൽ ഉള്ള ആട് കോലാട് വർഗത്തിൽ പെട്ടതാണ്)


1️⃣9️⃣  ന്യൂനത ഇല്ലാതിരിക്കണം


2️⃣0️⃣ ചെവി മുറിഞ്ഞ് കഷ്ണം പോയത് , പറ്റില്ല.


2️⃣1️⃣ കഷ്ണം പോകാതെ ചെവിക്ക് കീറൽ /ദ്വാരം/ ഓട്ട മാത്രം  ഉള്ളത് പറ്റും


2️⃣2️⃣ ഗർഭിണിയെ ഉള്ഹിയ്യത്ത് അറുക്കരുത് ,


2️⃣3️⃣ ഷെയർ ആയി അറുക്കുമ്പോൾ ഏഴ് 

ആളുകളെ നിർണയിച്ച് മൃഗത്തെ നിജപ്പെടുത്തി ഉടമപ്പെടുത്തികൊടുക്കണം


2️⃣4️⃣ മൃഗത്തിന്റെ ഉടമയോ വക്കീലോ ആണ് നിജപ്പെടുത്തേണ്ടത്


2️⃣5️⃣ ഒരു മൃഗത്തിൽ ഷെയർ 7 പേര് തന്നെ വേണമെന്നില്ല ,ഏഴിലേറെ ആളുകൾ കൂടരുത് എന്നേയുള്ളൂ ,അതിൽ എത്രയും കുറവ് ആവാം രണ്ട് പേർക്കും ഒരു മാടിൽ ഷെയർ ആവാം പകുതിയും പകുതിയും ലഭിക്കും


2️⃣6️⃣ സുന്നത്തായ ഉള്ഹിയ്യത്ത് ആണങ്കെൽ അൽപ്പമെങ്കിലും (അര Kg) ആ നാട്ടിലെ ഫഖീർ / മിസ്കീൻ ന്ന് കൊടുക്കൽ നിർബന്ധമാണ്


2️⃣7️⃣ ഒരു മാടിൽ ഒരാൾപല ഷയറുളും എടുത്ത് വ്യത്യസ്ത ആവശ്യങ്ങൾ കരുതി അറുത്താൽ ആ മാടിൽ നിന്ന് ഒരൽപ്പം മാത്രം അയാൾ ദാനം ചെയ്താൽ മതിയാകുന്നതാണ്


2️⃣8️⃣ ഒരു റാത്തൽ (500 ഗ്രാം) ആണ് അൽപ്പം എന്നത് കൊണ്ട് ഉദ്ധേഷ്യം 


2️⃣9️⃣ സുന്നത്തായ ഉള്ഹിയ്യത്തിൽ അൽപ്പം മിസ് കീന് ദാനം ചെയ്തു ബാക്കി മുഴുവനുംഅവന് എടുക്കാവുന്നതാണ്


3️⃣0️⃣  നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താണങ്കിൽ അവനോ അവന്റെ ആശ്രിതരോ ഒന്നുംതിന്നാൻ പാടില്ല, മുഴുവനും ആ നാട്ടിൽ സാധുക്കൾക്ക് ദാനം ചെയ്യണം


3️⃣1️⃣ നേർച്ചയാക്കപ്പെട്ട അറവ് ആ നാട്ടിൽ തന്നെ ദാനം ചെയ്യണം


3️⃣2️⃣ ഫഖീർ,മിസ്കീൻ നാട്ടിൽ ഇല്ലെങ്കിൽ ഉളള തൊട്ടടുത്ത നാട്ടിലേക്ക് കൊടുക്കേണ്ടതാണ്.


3️⃣3️⃣ നേർച്ചയാക്കപ്പെട്ട മൃഗത്തിൽ നിന്ന് സയ്യിദുമാർക്ക് കൊടുക്കാൻ പാടില്ല


3️⃣4️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ നിന്നും കഴിവുള്ളവർക്കും കൊടുക്കാൻ പാടില്ല


3️⃣5️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മാംസം ലഭിച്ച ഫഖീർ മിസ്കീന് അത്  ഉപയോഗിക്കലും മറ്റുള്ളവർക്ക് ദാനം കൊടുക്കലും വിൽക്കലും അനുവദനീയമാണ്. (കാഫിറിന് കൊടുക്കാനോ വിൽക്കാനോ പറ്റില്ല)


3️⃣6️⃣ നേർച്ചയാക്കപ്പെട്ട വ്യക്തി ഷെയർ കൂടി അറുക്കുകയാണങ്കിൽ ആ കാര്യം കമ്മിറ്റിയെ അറിയിക്കുകയും അവർ അത് ശ്രദ്ധിക്കുകയും വേണം


3️⃣7️⃣ ഈ മൃഗം ഉള്ഹിയ്യത്താണ് എന്നോ ഉള്ഹിയ്യത്താക്കി എന്നോ പറഞ്ഞാൽ അത് നിർബന്ധമാകുന്നതാണ്.


3️⃣8️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ നിന്നും മറ്റൊരു നാട്ടിലേക്ക് കൊടുക്കാൻ പാടില്ല. ദരിദ്രർ ഇങ്ങോട്ട് വന്നാൽ, അവർക്ക് കൊടുക്കാവുന്നതാണ്


3️⃣9️⃣ ഉള്ഹിയ്യത്തിന് നിയ്യത്ത് നിർബന്ധമാണ് (നിയ്യത് ഉൾപ്പെടെ എല്ലാം വക്കീലിനെ ഏൽപ്പിക്കാവുന്നതാണ്)

4️⃣0️⃣ നവയ്തുൽ ഉള്ഹിയ്യത്തൽ മൻദൂബത്ത (സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി )

നിർബന്ധമാണെങ്കിൽ നിർബന്ധമായ ഉള്ഹിയത്ത് എന്ന് കരുതണം.

4️⃣1️⃣ വക്കാലത്ത് പ്രകാരം ഉള്ഹിയ്യത്ത് അറുക്കാം വിദേശത്തുള്ളവർക്ക് നാട്ടിലുള്ളവരെ വക്കാലത്താക്കാം  (സമയം ഒന്നാവണം)

ഞായറാഴ്‌ച, മേയ് 10, 2026

മുഹമ്മദ് അൽ ബിറൂണി (973-1048)

 അൽ ബിറൂണി (973–1048) ഇസ്ലാമിക സ്വർണ്ണയുഗത്തിലെ ഏറ്റവും മഹത്തായ പണ്ഡിതന്മാരിൽ ഒരാളായിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, സംസ്കാരപഠനം തുടങ്ങി നിരവധി മേഖലകളിൽ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭ.

🧠 ആരായിരുന്നു?

റൈഹാൻ മുഹമ്മദ് അൽ-ബിറൂണി

ജനിച്ചത്: ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ/തുർക്ക്മെനിസ്ഥാൻ ഭാഗങ്ങളിലുള്ള ഖ്വാരസ്മ് പ്രദേശം

ജീവിച്ച കാലം: ഇസ്ലാമിക സ്വർണ്ണയുഗം

മഹ്മൂദ് ഗസ്നവിയുടെ കാലത്തും പ്രവർത്തിച്ചു

🔬 പ്രധാന സംഭാവനകൾ

1. ജ്യോതിശാസ്ത്രവും ഗണിതവും

ഭൂമിയുടെ അരയാളം അതിശയകരമായ കൃത്യതയോടെ കണക്കാക്കി

അക്ഷാംശ-രേഖാംശ നിർണ്ണയ മാർഗങ്ങൾ വികസിപ്പിച്ചു

ത്രികോണമിതിയിലും വലിയ സംഭാവനകൾ നൽകി

2. ഇന്ത്യയെക്കുറിച്ചുള്ള പഠനം

പ്രശസ്ത ഗ്രന്ഥം: “കിതാബുൽ ഹിന്ദ്”

ഇന്ത്യൻ മതം, സംസ്കാരം, ശാസ്ത്രം, സാമൂഹിക ജീവിതം എന്നിവ പഠിച്ചു

സംസ്കൃതം പഠിച്ച ശേഷം ഇന്ത്യൻ ഗ്രന്ഥങ്ങൾ നേരിട്ട് പഠിച്ചു

3. ശാസ്ത്രീയ സമീപനം

നിരീക്ഷണം, പരീക്ഷണം, തെളിവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി

അന്ധവിശ്വാസത്തെക്കാൾ യുക്തിചിന്തയെ മുൻനിർത്തി

📚 എന്തുകൊണ്ട് പ്രധാനമാണ്?

അൽ ബിറൂണി ഒരു ശാസ്ത്രജ്ഞൻ മാത്രമല്ല, വ്യത്യസ്ത സംസ്കാരങ്ങളെ പക്ഷപാതമില്ലാതെ പഠിച്ച ആദ്യകാല ഗവേഷകരിൽ ഒരാളാണ്. അതുകൊണ്ട് ചിലർ അദ്ദേഹത്തെ “ആദ്യ മനുഷ്യശാസ്ത്രജ്ഞൻ” എന്നും വിളിക്കുന്നു.

🌍 പാരമ്പര്യം

ഇസ്ലാമിക ശാസ്ത്രചരിത്രത്തിലെ വലിയ വ്യക്തിത്വം

പിന്നീട് യൂറോപ്യൻ ശാസ്ത്രജ്ഞരെയും സ്വാധീനിച്ചു

ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രേഖകൾ ഇന്നും ചരിത്രപരമായി വിലപ്പെട്ടവയാണ്

https://youtu.be/WQSvdVIpffo?si=Dd2qndd889hsTVXL

https://www.facebook.com/share/v/1XoPjQxJGb/


ശനിയാഴ്‌ച, മേയ് 09, 2026

ഭക്ഷണം കഴിക്കുന്നതിന്റെ മര്യാദകൾ*

ഭക്ഷണം ഒരു നിത്യവൃത്തിയും സാധാരണ പ്രവര്‍ത്തി ആണെങ്കിലും അതിനുമുണ്ട് കുറെ മര്യാദകള്‍.

1. കൈ കഴുകല്‍

അന്നം തിന്നുന്നതിന് മുമ്പ് രണ്ട് കൈകളും കഴുകല്‍ പ്രധാനമാണ്. വൃത്തിയും ശുചിത്വവും കാത്തു സൂക്ഷിക്കുന്നതിന് പുറമെ ആത്മീയമായും അതിന് പിന്നില്‍ ചില അര്‍ത്ഥങ്ങളുണ്ട്. ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം: ”ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുന്നത് ദാരിദ്ര്യത്തെ നിഷ്കാസനം ചെയ്യുന്നതാണ്”(ഖുള്വാള).

2. തീറ്റകൊണ്ട് നല്ല ലക്ഷ്യം മാത്രം.

തീറ്റകൊണ്ട് നാം ലക്ഷ്യമാക്കേണ്ടത് രസവും സുഖവുമൊന്നുമല്ല. മറിച്ച് അല്ലാഹുവിന് ആരാധന നിര്‍വഹിക്കുന്നതിന് ശക്തി പകരാനായിരിക്കണം. നബി (ﷺ) പറഞ്ഞു: ”മനുഷ്യന്‍ നിറക്കുന്ന മോശമായ പാത്രം അവന്റെ വയറാകുന്നു” (തിര്‍മുദി).

തീറ്റ ആഘോഷമാക്കരുതെന്നും ആത്മീയമാക്കണമെന്നും ഈ പറഞ്ഞതില്‍നിന്ന് ഗ്രഹിക്കാം.

3. കിട്ടിയതുകൊണ്ട് തൃപ്തിയടയല്‍.

മുമ്പില്‍ ലഭിച്ചത് തിന്നുക എന്നതായിരിക്കണം സമീപനം. അത് കുറഞ്ഞുപോയതിനും സുഭിക്ഷമാകാത്തതിനും ശുണ്ഠി പിടിക്കുന്നതും കൂടുതല്‍ കുശാലാകാന്‍ കാത്തുകെട്ടി നില്‍ക്കുന്നതും ഒഴിവാക്കണം. ഇമാം ഗസ്സാലി(റ) പറയുന്നു: “”പത്തിരി കിട്ടിയാല്‍ കൂട്ടാന്‍ കാത്തു നില്‍ക്കാതിരിക്കുന്നതാണ് മാന്യത. പത്തിരിയെ ആദരിക്കണമെന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ടല്ലോ” (ഇഹ്യാഅ്: 2/4).

ഇനിയെന്ത്, ഇനിയെന്ത് എന്ന ചിന്തയും ചോദ്യവും അന്നത്തിന് മുമ്പില്‍ വെച്ച് അമാന്യമാണെന്നാണ് ഈ പറഞ്ഞതിന്റെ പൊരുള്‍. കിട്ടിയ അന്നത്തെ അനാദരിക്കുന്ന പ്രവണതയാണത്.

4. സംഘടിത തീറ്റ.

ഒന്നിച്ചിരുന്ന് തിന്നാന്‍ ശ്രമിക്കുന്നതും കൂടുതല്‍ പേരെ തീറ്റക്ക് സംഘടിപ്പിക്കുന്നതും നന്ന്. നബി (ﷺ) പറഞ്ഞു: ”നിങ്ങള്‍ സംഘടിച്ചു തിന്നുവീന്‍. അതില്‍ ബറകത്ത് നല്‍കപ്പെടും” (അബൂദാവൂദ്).

5. ബിസ്മി ചൊല്ലല്‍.

തീറ്റ ആരംഭിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലാകണം. അതിന് പൂര്‍ണമായി ബിസ്മി ചൊല്ലുക. ബിസ്മി ചൊല്ലാതിരുന്നാല്‍ പിശാച് ഒപ്പം ഭക്ഷിക്കുമെന്ന് ഹദീസില്‍ കാണാം.

6.തീറ്റ വലത് കൈകൊണ്ടാവുക.

തിന്നുന്നതും കുടിക്കുന്നതും വലതു കൈകൊണ്ടാകണം. നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് വലതു കൈയാണ്. നബി (ﷺ) പറഞ്ഞു: ”നിങ്ങളാരും ഇടത് കൈകൊണ്ട് തിന്നരുത്, കുടിക്കരുത്. പിശാച് തിന്നുന്നതും കുടിക്കുന്നതും ഇടത് കൈകൊണ്ടാണ്” (ഇബ്നുമാജ). ”നിങ്ങള്‍ വലത് കൈകൊണ്ട് മാത്രം തിന്നുകയും കുടിക്കുകയും ചെയ്യുക” (ഇബ്നുമാജ).

7. തീറ്റ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും സ്വല്‍പം ഉപ്പുകൊണ്ടാവുക (ഇഹ്യാഅ്: 2/5).

8. ചവച്ചരച്ച് തിന്നുക.

(കയശറ: 2/5)

9. ഭക്ഷണത്തെ പഴിക്കാതിരിക്കുക.

ഒരു അന്നത്തെയും കുറ്റപ്പെടുത്തുന്നത് ഭൂഷണമല്ല. നബി (ﷺ) ഒന്നിനെയും ആക്ഷേപിച്ചിരുന്നില്ല. ഇഷ്ടപ്പെട്ടാല്‍ തിന്നും, ഇല്ലെങ്കില്‍ ഒഴിവാക്കും” (ബുഖാരി, മുസ്‌ലിം).

10. അരികെ നിന്നു മാത്രം ഭക്ഷിക്കുക.

നാം ഇരിക്കുന്നതിന്റെ അടുത്ത സ്ഥലത്ത് നിന്ന് മാത്രമേ തീറ്റ പാടുള്ളൂ. സുപ്രയിലും പാത്രത്തിലും കൈ പരന്ന് നടക്കുന്ന ഗതി വരരുത്. നബി (ﷺ) പറഞ്ഞു: ”തിന്നുമ്പോള്‍ അടുത്തുനിന്ന് തിന്നുക” (ബുഖാരി, മുസ്‌ലിം).

എന്നാല്‍ പഴവര്‍ഗങ്ങള്‍ തിന്നുമ്പോള്‍ ഈ നിയമം പാലിക്കണമെന്നില്ല. നബി (ﷺ) ഫലങ്ങള്‍ തിന്നപ്പോള്‍ കൈ പാത്രത്തില്‍ ചുറ്റിക്കറങ്ങുന്നത് കണ്ട് ചിലര്‍ സംശയ ഭാവേനെ നോക്കി. നബി (ﷺ) പറഞ്ഞു: ”പഴം ഒരു ഇനമല്ലല്ലോ. കുറെയുണ്ടല്ലോ” (തിര്‍മുദി, ഇബ്നുമാജ)

11. ഊതാതിരിക്കുക.

നബി (ﷺ) വിലക്കിയ ഒരു സംഗതിയാണ് അന്നത്തില്‍ ഊതലും ശ്വാസം വിടലും. തങ്ങള്‍ പറഞ്ഞു: ”ഭക്ഷണം ചൂടുണ്ടെന്ന് കരുതി നിങ്ങള്‍ ഊതരുത്” (അഹ്മദ്). ചൂടാറുന്നതു വരെ ക്ഷമിക്കുകയാണ് വേണ്ടത്.

12. ഈത്തപ്പഴം തിന്നുകയാണെങ്കില്‍ ഒറ്റയാക്കല്‍ സുന്നത്താകുന്നു. ഏഴ്, പതിനൊന്ന്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഒറ്റയാക്കിത്തിന്നുക. ഇല്ലെങ്കില്‍ സൗകര്യപ്പെട്ട ഒറ്റയില്‍ ഒതുക്കുക. ഈത്തപ്പഴക്കുരുവും പഴവും ഒരേ പാത്രത്തില്‍ ഇടുന്നത് ഒഴിവാക്കണം. കുരു കൈവെള്ളയിലും ഒരുമിച്ച് കൂട്ടരുത്. മറിച്ച് വായയില്‍ നിന്ന് കൈപത്തിയുടെ പുറംഭാഗത്തേക്കെടുത്ത് പുറത്തെറിയുകയാണ് വേണ്ടത്.

കുരു ഉള്ള എല്ലാ പഴങ്ങള്‍ക്കും ഈ ഭക്ഷണ രീതി തന്നെ പഥ്യം. ഭക്ഷണത്തിന്റെ ഉഛിഷ്ടങ്ങള്‍ അതേ പാത്രത്തില്‍ തന്നെ ഇടുന്നത് ഒഴിവാക്കണം. പുറത്ത് ഉപേക്ഷിക്കാതിരുന്നാല്‍ തിരിച്ചറിയാതെ വീണ്ടുമാരെങ്കിലും തിന്നാന്‍ മതി” (ഇഹ്യാഅ്: 2/5).

13. ഭക്ഷണം കഴിക്കുന്നിടെ ജലപാനം അധികരിപ്പിക്കരുത്.

തൊണ്ടയില്‍ കെട്ടുകയോ ദാഹം തോന്നുകയോ ചെയ്താല്‍ കുടിക്കാം (കയശറ: 2/5).

14. വയര്‍ നിറയുന്നതിന് മുമ്പ് തന്നെ തീറ്റ അവസാനിപ്പിക്കുക.

നബി (ﷺ) പറഞ്ഞു: ”വിശ്വാസി ആമാശയത്തിന്റെ ഒരു ഭാഗം നിറക്കുമ്പോള്‍ അവിശ്വാസി ഏഴ് ഭാഗവും നിറക്കുന്നതാണ്” (ബുഖാരി).

15. തിന്നുകഴിഞ്ഞാല്‍ വിരലുകള്‍ നന്നായി ഈമ്പുക.

നബി (ﷺ) പറഞ്ഞു: ”നിങ്ങള്‍ വിരല്‍ ഈമ്പുവീന്‍. ഏത് അന്നത്തിലാണ് ബറകത് എന്ന് പറയാന്‍ പറ്റില്ല” (മുസ്‌ലിം).

16. പൊഴിഞ്ഞുവീണ ഭക്ഷണഭാഗങ്ങള്‍ എടുത്ത് വൃത്തിയാക്കി തിന്നുക.

നബി (ﷺ) പറഞ്ഞു: സുപ്രയില്‍ വീണുപോയത് തിന്നുന്നവന്‍ സുഭിക്ഷതയില്‍ ജീവിക്കുന്നതും അവന്റെ സന്തതികള്‍ക്ക് ആരോഗ്യമേകപ്പെടുന്നതുമാണ് (അബുശ്ശൈഖ്).

മറ്റൊരു നിവേദനത്തില്‍ ദാരിദ്ര്യം, വെള്ളപ്പാണ്ട്, കുഷ്ഠം എന്നിവയില്‍നിന്ന് മുക്തിയും മക്കള്‍ക്ക് അവിവേക മോചനവും കിട്ടുന്നതാണെന്ന് കാണാം (അല്‍ മുഗ്നി അന്‍ഹം ലില്‍ അസ്ഫാര്‍: 2/6).

17. പാത്രം തുടച്ച് വൃത്തിയാക്കി ആ വെള്ളം കുടിക്കുക.

ഇമാം ഗസ്സാലി(റ) കുറിക്കുന്നു: പാത്രം തുടച്ച് കഴുകി ആ ജലം കുടിക്കുന്നത് അടിമ മോചനത്തിന് സമമാകുന്നു. അതുപോലെ ഭക്ഷണത്തില്‍ നിന്ന് വീണുപോയവ എടുക്കുന്നത് സ്വര്‍ഗഹൂറികള്‍ക്കുള്ള വിവാഹമൂല്യവുമാകുന്നു (ഇഹ്യാഅ്: 2/6).

18. തിന്നാന്‍ കിട്ടിയതിന് ഖല്‍ബില്‍ നന്ദി പറയുക (ഇഹ്യാഅ്: 2/6).

19. തിന്ന് തീര്‍ന്നപാടെ ഖുല്‍ഹുവല്ലാഹു സൂറതും ലി ഈലാഫിയും ഓതുക (കയശറ: 2/6).

20. താഴെ പറയുന്ന നന്ദി വാചകം ഉരുവിടുക.

الحمد لله الذي أطعمني هذا الطعام ورزقنيه من غير حول مني ولا قوة

നബി (ﷺ) പറഞ്ഞു: ഇങ്ങനെ ഭക്ഷണം കഴിച്ചതിന് ശേഷം ഒരാള്‍ പറഞ്ഞാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളത്രയും പൊറുക്കുന്നതാണ് (തിര്‍മുദി).

 നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*



ഉമ്മ......*😭

ജോലി കഴിഞ്ഞ് വന്ന അയാള്‍ മകന്‍റെ കയ്യില്‍ മകനിഷ്ട്ടപെട്ട മിട്ടായി കൊടുത്തു കൊണ്ടാണ് 

അകത്തേക്ക് കയറിയത് .. 

റൂമില്‍ കയറി റൂമിലിരുന്ന് ഭാര്യയോട് സംസാരിക്കുമ്പോഴാണ് അകത്ത് നിന്നും അയാളുടെ ഉമ്മ പേരകുട്ടിയോട് പറയുന്നതയാള്‍ ശ്രദ്ധിച്ചത്....

" ഈ മിട്ടായിക്ക് എന്ത് രസമാ ആര് കൊടുന്നതാ..?? മോന്‍റെ ഉപ്പ കൊടുന്നതാണല്ലേ .." എന്ന് പറയുന്ന ഉമ്മയുടെ വാക്കുകള്‍ കേട്ടതും റൂമില്‍ നിന്നും പുറത്തേക്കിറങ്ങിയ അയാള്‍ ഉമ്മയോട് ചിരിച്ച് കൊണ്ട് ചോദിച്ചു " ഉമ്മാ.. ഉമ്മ ഈ മിട്ടായി ആദ്യായിട്ട് തിന്നാണോ ..?

അത് കേട്ടതും ഉമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു " നിന്റെ മോന്‍ നിര്‍ബന്ധിച്ച് തന്നപ്പോ ഒന്ന് തിന്ന് നോക്കിയതാ .

ഇത്ര രസമുള്ള മിട്ടായി 

ഞാന്‍ മുമ്പ് തിന്നിട്ടില്ല "..!

ഉമ്മാനോടൊന്നും മറുപടി പറയാതെ അയാള്‍ റൂമില്‍ കയറി വാതിലടച്ചു നിറഞ്ഞ കണ്ണുകള്‍ തുടച്ചപ്പോള്‍ കരഞ്ഞതിന് കാരണം തേടിയ ഭാര്യക്കയാള്‍ വിതുമ്പി കൊണ്ട് 

മറുപടി കൊടുത്തു "


 പണ്ട് ഉപ്പ കൊണ്ട് വന്നിരുന്ന ഇതേ മിട്ടായി എന്റുമ്മ എത്രയോ തവണ എനിക്കെന്റെ ചെറുപ്പത്തില്‍ 

ആ കൈ കൊണ്ട് തന്നിട്ടുണ്ട് അന്നെല്ലാം അത് വാങ്ങി കഴിക്കുമ്പോള്‍ 

എന്‍റെ ഉമ്മ കഴിക്കാതെ ആയിരുന്നല്ലോ 

എന്ന് ഞാനറിയാന്‍ എനിക്കൊരു മകനുണ്ടാവേണ്ടി വന്നു .."

( എത്ര എഴുതിയാലും, പറഞ്ഞാലും തീരാത്ത സ്നേഹത്തിനുടമകളാണ് നമ്മുടെ മാതാവെന്നറിയാന്‍ നമ്മുടെ ഉമ്മമാരിലേക്ക് നോക്കുമ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാവൂ .. )

നമ്മുടെ ഉമ്മ നമ്മുടെ ഹൃദയമിടിപ്പാവണം അത് നിലച്ചാല്‍ നമ്മളില്ല എന്നത് പോലെ )


ഭർത്താവിനോടുള്ളബാധ്യതകൾ?

ഭാഗം :04

കൂലിപ്പണിക്കാരനാണ്. അയാൾ അത്യാവശ്യം എല്ലാ നാടൻ ജോലികളും ചെയ്യും. തോട്ടം കിളയ്ക്കും, ചുമടെടുക്കും, പുല്ല് വെട്ടും, നിർമാണപ്രവൃത്തികൾക്ക് സഹായിയായിപ്പോവും ഏതു ജോലിക്കായാലും അതിരാവിലെ വീട്ടിൽ നിന്നിറങ്ങണം പരിസരങ്ങളും അയൽപ്രദേശങ്ങളിലുമെല്ലാം അയാൾ ജോലിക്കെത്തും നേരം ഇരുട്ടിത്തുടങ്ങിയാലേ വീടണയൂ...

 ഏതൊരു സാധാരണ കൂലിപ്പണിക്കാരെയും പോലെ തന്നെ അറുന്നൂറും എഴുന്നൂറും രൂപയ്ക്കാണ് ദേഹമിളക്കിയുള്ള കഠിനജോലികൾ ചെയ്യുന്നത്. കൂടിയാൽ 800-900.

 അത്ര ആരോഗ്യവാനൊന്നുമല്ല അയാൾ. കുടുംബം പുലർത്തണം എന്ന ഒറ്റ ഉദ്ദേശ്യത്തിൽ ഏതു ജോലിയും ചെയ്യാൻ സന്നദ്ധനാവുകയാണ്. അല്ലാതെ വേറെ നിർവാഹമില്ല... 

 ഒരുദിവസം അയാൾ ജോലി കഴിഞ്ഞ് ക്ഷീണിച്ചവശനായി തന്റെ വീട്ടു മുറ്റത്തെത്തി. മണ്ണിൽ പുരണ്ടതിനാൽ അകത്തു കയറിയില്ല. ആരെയും കാണുന്നില്ല. ഭാര്യയെ നീട്ടി വിളിച്ചു... സ്നേഹത്തിന്റെ സുഗന്ധം കലർന്ന വിളി

 ആഇശ്വോ.. ആഇശ്വോ.. ജ്ജെവിടെ..?

 ഒരനക്കവുമില്ല. പിന്നെയും വിളിച്ചു. പുരയിടത്തിനു ചുറ്റും നടന്നു വിളിച്ചു. വിളിയോടു വിളി തന്നെ. ഒരു മറുപടിയുമില്ല...

 അവസാനം നിർവാഹമില്ലാതെ വീട്ടിൽ കയറി നോക്കി. അപ്പോഴതാ അടച്ചിട്ട മുറിയിൽ നിന്ന് ചെറിയ ശബ്ദം. സീരിയൽ ഓടുകയാണ്. ദേഷ്യമൊന്നും പ്രകടിപ്പിക്കാതെ തന്നെ സ്നേഹസമ്പന്നനായ അയാൾ വാതിലിൽ മുട്ടിവീണ്ടും വിളിച്ചു...

 ആഇശ്വോ... അയാൾ ക്ഷമയോടെ വീണ്ടും വീണ്ടും വാതിൽ മുട്ടി. എന്നാൽ വലിയൊരു പൊട്ടിത്തെറിയായിരുന്നു പ്രതികരണം....

 വാതിൽ തുറന്ന ഭാര്യ ഭദ്രകളിയെപ്പോലെ ഉറഞ്ഞു തുള്ളുന്നു. സ്വസ്ഥമായി ഒന്നു കാണാന്നു വിചാരിച്ചാ അതിനും സമ്മതിക്കൂലാ... അപ്പോ ആഇച്യോ ആഇച്യോ എന്ന് വിളിച്ച് കൂവി നടക്കും. എന്താ മൻസാ ഇങ്ങക്ക് വേണ്ടത്.. ഒന്ന് പറഞ്ഞ് തൊലക്ക്..!!

 ഒന്നാലോചിച്ചു നോക്കൂ.. അയാളുടെ ഭാര്യ ഈ നിലയ്ക്കാണ് പ്രതികരിക്കുന്നതെങ്കിൽ അയാളുടെ, പോട്ടെ നമ്മുടെ അവസ്ഥ എന്തായിരിക്കും..?!

 മാനസികനില താളം തെറ്റില്ലേ..? പകൽ മുഴുവൻ ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി പാടത്തും പറമ്പത്തും എല്ല് മുറിയെ പണിയെടുത്ത് വീട്ടിൽ വന്നു കയറുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ എന്തു ചെയ്യും..?!

 ഭർത്താവിനോട് വളരെ സൗമ്യതയോടെ മാത്രമേ ഭാര്യ പെരുമാറാവൂ.. ജീവിതത്തിന്റെ പ്രതിസന്ധികളിൽ പുരുഷന് താങ്ങും തണലും പലപ്പോഴും ഭാര്യ മാത്രമാണ്. ജോലി കഴിഞ്ഞ് തിരിച്ചു ക്ഷീണിതനായി വീട്ടിലെത്തുന്ന പ്രിയതമനെ സ്നഹവായ്പോടെ പുഞ്ചിരിക്കുന്ന മുഖവുമായി സ്വീകരിക്കാൻ കാത്തുനിൽക്കുന്നവളാണ് യഥാർത്ഥ ഭാര്യ. സംഘർഷഭരിതമായ അവന്റെ മനസ്സിന് ആശ്വാസത്തിന്റെ തെളിനീര് പകരേണ്ടത് ഭാര്യയുടേതല്ലാതെ മറ്റാരുടെ ബാധ്യതയാണ്..?  കുടിക്കാൻ വല്ലതും വേണോ എന്നു ചോദിക്കാതെ അല്ലെങ്കിൽ കുടിക്കാൻ വല്ലതും എടുക്ക് എന്നവൻ ആവശ്യപ്പെടുന്നതിനു മുമ്പ് ഗ്ലാസ്സിൽ വെള്ളവുമായി അവനെ സമീപിക്കുന്നത് അവന് എന്തുമാത്രം മധുരതരമായിരിക്കും. ആ സ്നേഹമസൃണമായ പെരുമാറ്റം ഏതൊരു ഭർത്താവിനെയും ആഹ്ലാദഭരിതനാക്കും. വേണ്ടെങ്കിൽ പോലും അതു വാങ്ങിക്കുടിക്കാൻ അവൻ ആവേശം കാണിക്കും. ഒളിച്ചോടിപ്പോയ അടിമയുടെയും ഭർത്താവിനോട് വെറുപ്പുള്ള സ്ത്രീയുടെയും ലഹരി സാധനങ്ങൾ ഉപയോഗിക്കുന്നവരുടെയും അമലുകൾ അല്ലാഹു ﷻ സ്വീകരിക്കില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട്.  

 ദാവൂദ് നബി (അ) പറഞ്ഞു:  ദുഃസ്വഭാവിനിയായ സ്ത്രീ പുരുഷനെ സംബന്ധിച്ചിടത്തോളം വൃദ്ധന്റെ തലയിൽ കയറ്റിവെച്ച ഭാരിച്ച ചുമട് പോലെയും, കണ്ണിനു കുളിർമയേകുന്ന സൽസ്വഭാവിനി പുരുഷൻ തന്റെ തലയിൽ ധരിച്ച സ്വർണക്കിരീടത്തിനു തുല്യവുമാണ്.

 ഒരിക്കൽ സൽമാനുൽ ഫാരിസി (റ) വിനോട് കൂടി നബി ﷺ മകൾ ഫാത്വിമ (റ) യുടെ വീട്ടിൽ വരികയുണ്ടായി. അപ്പോൾ ഫാത്വിമ (റ) കരഞ്ഞു കൊണ്ടിരിക്കുകയാണ്. അവിടുന്ന് (ﷺ) കാരണം അന്വേഷിച്ചപ്പോൾ മകൾ പറഞ്ഞു: ഞാനും ഭർത്താവ് അലി(റ)വും തമ്മിൽ കുറച്ചു സംസാരമുണ്ടായി. അറിയാതെ എന്റെ പക്കൽ നിന്നു ചില വാക്കുകൾ വന്നു പോയി. അതു കാരണം അദ്ദേഹം എന്നോടു കോപിച്ചു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തു നോക്കിയപ്പോൾ ദേഷ്യത്തോടെ മുഖം തിരിച്ചു കളയുകയാണുണ്ടായത്. തന്നിമിത്തം ഞാൻ വളരെയധികം വ്യസനിക്കുകയും ചെയ്ത തെറ്റിന് അദ്ദേഹത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഇനി ഒരിക്കലും ഇത്തരം സംസാരങ്ങളുണ്ടാവില്ലെന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു. അപ്പോൾ അദ്ദേഹം എനിക്കു മാപ്പ് തരികയും എന്റെ മുഖത്തു നോക്കി ചിരിക്കുകയും ചെയ്തു. എങ്കിലും ഇങ്ങനെ ഒരു തെറ്റ് എന്റെ പക്കൽ നിന്നു വന്നതിനെ സംബന്ധിച്ച് ഞാൻ അല്ലാഹുﷻവിനെ ഭയപ്പെട്ടു കരയുകയാണ്. തദവസരം നബി ﷺ പറഞ്ഞു: "എന്നെ നബിയായി നിയോഗിച്ച അല്ലാഹുﷻവിനെ തന്നെ സത്യം അലി പൊരുത്തപ്പെടാതെ നീ മരണപ്പെട്ടു പോവുകയാണെങ്കിൽ ഞങ്ങൾ നിന്റെ മേൽ നിസ്കരിക്കുകയില്ലായിരുന്നു. ഭർത്താവിന്റെ പൊരുത്തം ഇല്ലാത്തവർക്ക് അല്ലാഹുﷻവിന്റെ പൊരുത്തവും ഉണ്ടാവില്ല എന്നു നീ അറിഞ്ഞിട്ടില്ലേ..?"


 ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ മുഖത്തു നോക്കുന്നത് കഅബ ത്വവാഫ് ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. ഭർത്താവില്ലാത്ത സ്ത്രീ സാധുവാണെന്നും ഭർത്താവിന്റെ അടുത്ത് ഒരു മണിക്കൂർ ഇരിക്കുന്നത് ഒരു കൊല്ലത്തെ ഇബാദത്തിനേക്കാൾ ശ്രേഷ്ഠമാണെന്നും ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ എപ്പോഴും അവളുടെ ശ്രദ്ധയും സാമീപ്യവും അവന്റെ കൂടെയുണ്ടായിരിക്കണം. ഭർത്താവ് എവിടെയെങ്കിലും പോവുകയാണെങ്കിൽ എഴുന്നേറ്റ് യാത്രയാക്കണം. പരമാവധി ഗേറ്റ് വരെ അനുഗമിക്കുക. എവിടെ നിന്നെങ്കിലും വരികയാണെങ്കിൽ സ്നേഹത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായി സ്വീകരിക്കുക. ബഹുമാനവും ആദരവും പ്രകടിപ്പിക്കുക. തുടങ്ങിയവയൊക്കെ സൗമ്യമായ പെരുമാറ്റത്തിന്റെ ഭാഗമാണ്.


 വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്വന്തം ഭർത്താവിന് ശല്യമുണ്ടാക്കുന്നത് അവൾ വളരെയധികം സൂക്ഷിക്കണം. നബി ﷺ പറയുന്നു: "ഇഹലോകത്തു വെച്ച് ഒരു സ്ത്രീ അവളുടെ ഭർത്താവിനെ വിഷമിപ്പിക്കുമ്പോൾ സ്വർഗസ്ത്രീകളിൽ പെട്ട അവന്റെ ഭാര്യ അവളോട് വിളിച്ചു പറയും നീ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് അദ്ദേഹം നിന്റെയടുക്കൽ ഒരു വിരുന്നുകാരൻ മാത്രമാണ് അടുത്തുതന്നെ അദ്ദേഹം നിന്നെ വിട്ട് നമ്മുടെ അടുക്കൽ വരുന്നതാണ്. നിന്നെ അല്ലാഹു ﷻ ശപിക്കട്ടെ."

  (തുർമുദി) 


 നബി ﷺ മറ്റൊരിക്കൽ പറഞ്ഞു: "വല്ല സ്ത്രീയോടും കോപിച്ച നിലയിൽ അവളുടെ ഭർത്താവ് മരണപ്പെട്ടാൽ ആ സ്ത്രീയുടെ നിസ്കാരം അവളുടെ ചെവിയുടെ മേൽപ്പോട്ടുയരുകയില്ല."

  (തുർമുദി)

 ഭാര്യയ്ക്ക് ഭർത്താവിനോടുള്ള അതിപ്രധാനമായ ഒരു കടമയാണ് ഭർത്താവിന് സുഖാസ്വാദനം നേടുന്നതിന് തന്റെ ശരീരം വഴിപ്പെടുത്തിക്കൊടുക്കുക എന്നത്.

 വിവാഹം ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ സംഗതിയാണ്. കാലങ്ങളുടെ കാത്തിരിപ്പിനും ഭാരമേറിയ പ്രതീക്ഷകൾക്കുമൊടുവിലാണ് വിവാഹസുദിനം ഒരാളുടെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ആദ്യരാത്രിയിലാണ് അതിലെ ഏറ്റവും സമ്മോഹനമായ നിമിഷങ്ങൾ. വൈകാരികതയുടെ ഭയത്തിന്റെ അതിലേറെ പ്രതീക്ഷകളുടെ തിരതള്ളലിൽ സംഘർഷഭരിതമായ മനസ്സ് കാലങ്ങളായി മനസ്സിലും ശരീരത്തിലും മുറ്റിനിന്ന ഈ സംഘർഷം ഇറക്കി വയ്ക്കാൻ പ്രതീക്ഷയുടെ കെട്ടുപൊട്ടിക്കാൻ വെമ്പുന്ന സമയം..!!   

 വിവാഹത്തിന്റെ അഞ്ചാം നാൾ ഭാര്യയോട് വഴിപിരിയേണ്ടി വന്ന ഹതഭാഗ്യനാണ് സാലീം. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. ന്നാലും ഇത്രയും പെട്ടെന്നോ? ആ ചെക്കന് എന്തുപറ്റി..?!

 സൈനൂന്റെ മോളെ പ്രസവത്തിന് കൊണ്ടുപോവുന്ന പരിപാടിയിൽ വിഭവങ്ങളൊരുക്കാൻ ഒത്തുകൂടിയ ബിയ്യുമ്മത്താത്തയാണ് ആദ്യവെടി പൊട്ടിച്ചത്. മൊലകുടി പ്രായം കഴിയാത്ത കുട്ട്യോൾക്ക് പെണ്ണെട്ടിച്ചൊട്ത്താൽ അങ്ങനൊക്കെ ഉണ്ടാവും ഇല്ലേ കൈജ്വോ..?

 നബീസത്താത്തയുടേതായിരുന്നു ഈ വിധി പറച്ചിൽ. ചിലർ അടക്കം പറഞ്ഞു: അവന്ക്ക് വല്ല കൊറച്ചിലും.. അതോ അവൾക്ക്..!! 

 അങ്ങനെ ആ വിവാഹബന്ധ വിഛേദനത്തിന്റെ കല്ലും നെല്ലും വേർതിരിച്ചു കൊണ്ടിരുന്നപ്പോഴേക്ക് 10 കിലോ ഉള്ളി തൊലിച്ചു കഴിഞ്ഞിരുന്നു...   

 എന്നാൽ സാലീമിന്റേതായിരുന്നില്ല മുഖ്യപ്രശ്നം. അഞ്ചു ദിവസം മാത്രം ഓടിയ ഈ നാടകാന്ത്യത്തിലെ നായിക അവന്റെ ഭാര്യയായിരുന്നു. സാലിമിന്റെ സർവപ്രതീക്ഷകളും പ്രഥമരാത്രിയിൽ തന്നെ തകർന്നിരുന്നു...

 അവൻ ക്ഷമിച്ചു രണ്ടാം ദിവസം വരെ...

 അന്നും പ്രതീക്ഷകൾക്കു ചിറക് മുളച്ചില്ല. നിരാശ മാത്രമായിരുന്നു ഫലം..!!

 മൂന്നും നാലും അഞ്ചും ദിവസം കടന്നു പോയി അവൾക്കു ലൈംഗികബന്ധത്തിനു താൽപര്യവും സമ്മതവുമില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലതാനും..!!

 ഇനി വേറെ വല്ലവനെയും മനസ്സിൽ പ്രതിഷ്ഠിച്ചതു കൊണ്ടോ മറ്റോ ആവുമോ..? ഏതായാലും തന്റെ ശാരീരിക മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ പ്രതീക്ഷയുടെ വൈകാരികതയുടെ ഭാണ്ഡം ഇറക്കി വയ്ക്കാൻ അവൾ കൂട്ടാക്കുന്നില്ലെങ്കിൽ അവളെ ആവശ്യമില്ല അവന്...

 തീരുമാനമെടുക്കാൻ ആറാമതൊരു ദിവസം വേണ്ടിവന്നില്ല. തീരുമാനമെടുക്കുന്നതിൽ അവൻ അൽപം ധൃതി കാണിച്ചുവോ..? വീണ്ടുവിചാരങ്ങൾക്ക് അവൻ അവസരം കൊടുത്തില്ലേ..? ഭാര്യയ്ക്കവൻ യാഥാർത്ഥ്യത്തിലേക്കു കടന്നു വരാൻ സാവകാശം നൽകിയില്ലേ..? ഇത്തരം ചോദ്യങ്ങൾ പ്രസക്തമെങ്കിലും അവനെ കുറ്റപ്പെടുത്താൻ വരട്ടെ...

 ചുറുചുറുക്കുള്ള സാലിമിനെപ്പോലുള്ള യുവാവ് ഇതിലപ്പുറം എത്ര കാത്തിരിക്കും..?!  വിവാഹത്തിന്റെ ആദ്യനാളിലും അല്ലാത്തപ്പോഴും ഭർത്താവിന്റെ ആവശ്യപൂർത്തീകരണത്തിന് ശരീരം വഴിപ്പെടുത്തിക്കൊടുക്കൽ അവളുടെ ബാധ്യതയാണ്. അല്ലാത്ത സ്ഥിതി വന്നാൽ റബ്ബിന്റെ കോപത്തിന് അതു വഴിവെക്കും.

 നബി ﷺ പറയുന്നു: ഒരു പുരുഷൻ സ്വന്തം ഭാര്യയെ തന്റെ ശയ്യയിലേക്കു വിളിക്കുകയും എന്നിട്ടു വരാതിരിക്കുകയും അങ്ങനെ അവൻ അവളോട് കോപിച്ചവനായ രീതിയിൽ രാത്രി താമസിക്കുകയും ചെയ്താൽ നേരം പുലരുന്നതു വരെ മലക്കുകൾ അവളെ ശപിച്ചു കൊണ്ടിരിക്കുന്നതാണ്. മറ്റൊരു റിപ്പോർട്ടിൽ അവൾ അവന്റെ അടുത്ത് ചെല്ലുന്നതു വരെ എന്നാണുള്ളത്.

  (ബുഖാരി, മുസ്ലിം)  

 മനസ്സിൽ കാമഭ്രമം ഉണ്ടായാൽ ഉടനെ ഭാര്യയെ സമീപിക്കണം എന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. അതിന് പ്രത്യേകസമയമോ സന്ദർഭമോ ഒന്നും തന്നെയില്ലെന്നതും ശ്രദ്ധേയമാണ്.

 ജാബിർ (റ) പറയുന്നു: നിങ്ങളുടെ മാനസാന്തരങ്ങളിൽ കാമഭ്രമമുണ്ടായാൽ ഉടൻ ഭാര്യയെ സമീപിക്കുക. അവളുമായുള്ള സംസർഗം നിങ്ങൾക്കു ബാധിച്ച ഭ്രമം തീർത്തു തരും.

  (മുസ്ലിം)  

 ഇബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ഏതെങ്കിലും സ്ത്രീയെ ദൃഷ്ടിയിൽ പെട്ടതു നിമിത്തം ലൈംഗിക ത്വര വന്നാൽ  ഉടൻ തന്റെ പ്രിയതമയെ  ചെന്നു പ്രണയിക്കട്ടെ ഇവളുടെ അടുത്തുള്ളതൊക്കെ അവളുടെ അടുത്തുമുണ്ടല്ലോ.

  (ദാരിമി)

 ഒരിക്കൽ പ്രവാചകൻ ﷺ പത്നി സൗദാ ബീവി(റ)യുടെ അടുക്കലെത്തി. അവർ തിരക്കിട്ട അടുക്കളപ്പണിയിലായിരുന്നു. വേറെ സ്ത്രീകളും കൂടെയുണ്ട്. തിരുനബിﷺയുടെ ആവശ്യം മനസ്സിലാക്കിയ പത്നി താമസിയാതെ അടുക്കളയിൽ നിന്നു പിൻവാങ്ങി.

  (ദാരിമി)

 ലൈംഗികബന്ധത്തിനു തന്റെ ശരീരത്തെ വഴിപ്പെടുത്തിക്കൊടുക്കാതിരിക്കൽ പിണക്കമാണ്. പിണങ്ങിയവൾക്കാവട്ടെ ചെലവിനു കൊടുക്കൽ ഭർത്താവിനു നിർബന്ധവുമില്ല. അപ്പോൾ ലൈംഗികബന്ധത്തിനു ശരീരം അനുവദിച്ചു നൽകുമ്പോൾ മാത്രമേ ഭർത്താവ് അവൾക്കു ചെലവിനു പോലും നൽകേണ്ടതുള്ളൂ.. നിക്കാഹ് കഴിഞ്ഞ് ഭാര്യയുമായി സുഖമെടുക്കാൻ ഭർത്താവിന് സൗകര്യം ചെയ്തു കൊടുക്കലോടെ അവൾക്കു ചെലവിനു കൊടുക്കൽ ഭർത്താവിനു നിർബന്ധമായി. അതു ഭാര്യയുടെ അവകാശമാണ്. ഭാര്യ സംയോഗത്തിന് പ്രാപ്തിയില്ലാത്ത കുട്ടിയാണെങ്കിൽ അവളുടെ ചെലവ് ഭർത്താവിനു നിർബന്ധമല്ല. അതേസമയം രോഗംമൂലം ഭാര്യ സംയോഗത്തിന് അശക്തയാണെങ്കിലും ചെലവിന് നൽകൽ ഭർത്താവിനു നിർബന്ധമാണ്.

  (തുഹ്ഫ 8/322, ഇആനത്ത് 4/60)

 ഇണയുമായി സംഭോഗത്തിലേർപ്പെടുന്നതിൽ സ്വദഖയുടെ പുണ്യമുണ്ടെന്നു നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ ചില സ്വഹാബികളുടെ സംശയം: കാമശമനാർത്ഥം ഒരാൾ ചെയ്യുന്ന പ്രവൃത്തിക്കു പുണ്യമോ..? നബിﷺയുടെ പ്രതികരണം, ഇങ്ങനെ: കാമശമനാർത്ഥം ഒരാൾ അനുവാദമില്ലാത്ത സ്ത്രീയുമായി ബന്ധപ്പെടുന്നതിന് അയാൾക്കു കുറ്റമുണ്ടോ എന്നു പറയൂ.(മുസ്ലിം) നിഷിദ്ധരീതിയിൽ ബന്ധപ്പെടുന്നതിൽ തെറ്റുണ്ടാവുമ്പോൾ അതേ പ്രവർത്തനം  അനുവദനീയമാവുമ്പോൾ പുണ്യമുണ്ടെന്നാണ് നബി ﷺ പറഞ്ഞതിന്റെ പൊരുൾ.  

 ഈ ബന്ധത്തിൽ ഗർഭം ധരിക്കുന്ന സ്ത്രീക്ക് പകൽ നോമ്പനുഷ്ഠിക്കുന്നവരുടെയും രാത്രി മുഴുവൻ നമസ്‌കരിക്കുന്നവരുടെയും അല്ലാഹുﷻവിന്റെ മാർഗത്തിൽ യുദ്ധത്തിനു വേണ്ടി കുതിരയെ കെട്ടി അതിർത്തി കാക്കുന്നവരുടെയും പ്രതിഫലമുണ്ട്. ആ ഗർഭത്തിൽ മരണപ്പെട്ടാൽ അവർക്കു രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്.

 പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രതിഫലം എത്രയാണെന്നു കണക്കാക്കുക സാധ്യമല്ല. മറ്റൊരു റിപ്പോർട്ടിൽ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീക്ക് അല്ലാഹു ﷻ നിശ്ചയിച്ച അവർണനീയമായ പ്രതിഫലം ആകാശഭൂമിയിലുള്ളവരാരും അറിയുകയില്ലെന്നുമുണ്ട്.  

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ഞായറാഴ്‌ച, മാർച്ച് 29, 2026

വ്യാഴാഴ്‌ച, മാർച്ച് 19, 2026

മൈലാഞ്ചി

 ‎‎‎‎‎‎‎‎‎‎‎‎‎‎

*📜 മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം...*

▪ വിവാഹിതരായ സ്ത്രീകൾക്ക് സുന്നത്ത്.

▪ നരച്ച തല, താടി രോമങ്ങളിൽ പുരുഷന് സുന്നത്ത്.

▪ അവിവാഹിതരായ സ്ത്രീകൾക്ക് കറാഹത്ത്.

▪ ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക് ഹറാം.

▪ അകാരണമായി കൈകാലുകളിൽ പുരുഷന് ഹറാം.

▪ ഇഹ്റാം ചെയ്ത സ്ത്രീകൾക്ക് ഹറാം.

▪ ഇഹ്റാമിന് മുന്നോടിയായി വിവാഹിത, അവിവാഹിത സ്ത്രീകൾക്ക് സുന്നത്ത്.

*❓ട്യൂബ് മൈലാഞ്ചി ഇടാമോ..?*

🅰️ ഇന്ന് കടകളിന്ന് നിന്ന് വാങ്ങുന്ന പല മൈലാഞ്ചി ട്യൂബുകളും കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്നതായതിനാൽ മൈലാഞ്ചി ധരിച്ച സുന്നത്ത് ലഭിക്കാതെ പോകുന്നു.

 മാത്രമല്ല, അത് വൂളൂഇന്റെ വെള്ളത്തെ തടയുകയും ചെയ്യുന്നു. ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.

*❓സിങ്ക് പോലുള്ള ട്യൂബുകള്‍ ഉപയോഗിച്ച് മൈലാഞ്ചി ഇടാമോ? വുളൂഅ്‌ ശരിയാവുമോ..?*

🅰️ മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് മാനദണ്ഡം. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളൂഅ്‌ ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്.

*❓പുരുഷൻ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത്..?*

🅰️ ചികിത്സ പോലുള്ള കാരണങ്ങളില്ലാതെ പുരുഷൻ കൈ കാലുകളിൽ മൈലാഞ്ചിയിടുന്നത് ഹറാമാണ്.

  (കുർദി 2/309, ശർവാനി 9/375, തുഹ്ഫ4/59, ഫത്ഹുൽമുഈൻ 319)

*❓കൈകാലുകളില്‍ സ്ത്രീകള്‍ മൈലാഞ്ചി അണിയുന്നതിന്‍റെ വിധിയെന്ത്‌? അത് വുളുവിന്‍റെ വെള്ളത്തെ തടയുമോ..?*

🅰️ ഭര്‍ത്താവുള്ള സ്ത്രീക്ക് മൈലാഞ്ചി ഇടല്‍ സുന്നത്താണ്. ഭര്‍ത്താവില്ലാത്തവര്‍ക്ക് അനുവദനീയമാണ്. പുരുഷന് മൈലാഞ്ചി ഇടല്‍ ഹറാമാണെന്നാണ് പ്രബലാഭിപ്രായം. ശക്തമായ കറാഹത്താണ് എന്ന് പറയുന്ന പണ്ഡിതരും ഉണ്ട്. മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്. 

*❓നരച്ച മുടി, താടി ചുവക്കാന്‍ വേണ്ടി എന്ന ഉദ്ദേശത്തില്‍ മാത്രം (സുന്നത് എന്ന ലക്ഷ്യമില്ലാതെ) മൈലാഞ്ചി ഇട്ടാല്‍ ഹറാം ആകുമോ..?*

🅰️ നരച്ച മുടിക്ക് കറുത്ത ചായം കൊടുക്കലാണ് ഹറാം. അതേസമയം മൈലാഞ്ചി ഇട്ട് ചുവപ്പിക്കല്‍ സുന്നത്താണ്. ഇത് ചെയ്യുമ്പോള്‍ സുന്നത്ത് എടുക്കുന്നു എന്ന കരുത്ത് ഉണ്ടെങ്കില്‍ സുന്നത്തിന്‍റെ പ്രതിഫലം ലഭിക്കും. ആ കരുത്തില്ലെങ്കില്‍ സുന്നതിന്‍റെ കൂലി ലഭിക്കില്ല, പക്ഷേ, അത് കൊണ്ട് മാത്രം അത് ഹറാം ആവുകയില്ല.

*❓കല്യാണം കഴിക്കാത്ത സ്ത്രീകൾക്ക് മൈലാഞ്ചി ഇടാൻ പാടുണ്ടോ..?*

🅰️ ഭര്‍തൃമതികളായ സ്ത്രീകള്‍ക്ക് അവരുടെ ഇണകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കൈകാലുകളില്‍ മൈലാഞ്ചി ഇടല്‍ സുന്നത്താണ്. ഹജ്ജിനു ഇഹ്റാം ചെയ്യുന്നതിനു മുമ്പായി ഇദ്ദയിലല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും മൈലാഞ്ചി ഇടല്‍ സുന്നത്താണ്. അവര്‍ ഭര്‍തൃമതികളല്ലെങ്കിലും അവര്‍ യുവതികളാണെങ്കിലും ഇഹ്റാമിനു വേണ്ടി അവര്‍ക്കത് സുന്നത് തന്നെയാണ്. പക്ഷേ, ഇഹ്റാമിനു വേണ്ടി മൈലാഞ്ചി ഇടേണ്ടത് മുന്‍കൈ മണിബന്ധത്തോടൊപ്പം മുഴുവനായിട്ടാണ്. അതു പോലെ മുഖത്തും മൈലാഞ്ചി കൊണ്ട് ഛായം ചെയ്യല്‍ ഇഹ്റാം ചെയ്യുന്ന സ്ത്രീക്കു സുന്നതാണ്. എന്നാല്‍ ഇഹ്റാമിനു ശേഷം ഇങ്ങനെ ഛായം ചെയ്യല്‍ കറാഹത്താണ്. ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ ഇഹ്റാമിനല്ലാതെ മൈലാഞ്ചി കൊണ്ട് മേല്പറഞ്ഞ പ്രകാരം നിറം നല്‍കല്‍ കറാഹതാണ്. എന്നാല്‍ മൈലാഞ്ചി ഉപയോഗിച്ച് ചിത്രപണികള്‍ ചെയ്യുന്നതും നഖങ്ങള്‍ക്ക് നിറം നല്‍കി ഭംഗിയാക്കുന്നതും ഭാര്‍ത്താവില്ലാത്തവര്‍ക്കും ഭര്‍ത്താവിന്‍റെ സമ്മതം കിട്ടാത്തവര്‍ക്കും നിഷിദ്ധമാണ്. ഏതവസരത്തിലും ചികിത്സാര്‍ത്ഥം മൈലാഞ്ചി ഉപയോഗിക്കുന്നത് കറാഹതോ ഹറാമോ അല്ല.

*❓വിവാഹ ദിവസം പുരുഷന്മാര്‍ മൈലാഞ്ചി ഉപയോഗിക്കല്‍ ഹറാം ആണോ..?*

🅰️ പുരുഷന്മാര്‍ കൈകാലുകളില്‍ മൈലാഞ്ചി ഇടുന്നത് ഹറാം ആണെന്നാണ് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള പല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍ ഹറാം അല്ലെന്നും ശക്തമായ കറാഹത് ആണെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. വിവാഹ സുദിനത്തിലും മറ്റു ദിനങ്ങളിലുമൊക്കെ ഇതുതന്നെയാണ് വിധി. വിവാഹ ദിനം എന്നത് ഏറെ പവിത്രമാണെന്നും ആ ദിനത്തിലും ചടങ്ങിലും ഇത്തരം കാര്യങ്ങളൊന്നും കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടി ഓര്‍ക്കേണ്ടതാണ്. 

*❓മയ്യിത്തിന്റെ കൂടെ അത്തറിനൊപ്പം മൈലാഞ്ചിയും കഫന്‍ പുടവയില്‍ ഇടുന്നത് കാണുന്നുണ്ട്. ഇതിന്റെ ഇസ്ലാമിക അടിസ്ഥാനം എന്ത്..?*

🅰️ കഫന്‍ പുടവയില്‍ മൈലാഞ്ചി വിതറുന്നത് സുന്നതാണെന്ന് അറിയിക്കുന്ന ഹദീസുകളോ കിതാബിന്റെ ഉദ്ധരണികളോ ഇല്ല. കഫനില്‍ സുഗന്ധം പുരട്ടുന്നതും പുകപ്പിക്കുന്നതും പോലെ മയ്യിതില്‍ നിന്നുണ്ടായേക്കാവുന്ന ദുര്‍ഗന്ധം തടയാന്‍ മൈലാഞ്ചി സഹായകമാണെന്നത് കൊണ്ടാവാം കഫനില്‍ അത് വിതറുന്നത്. അങ്ങനെ സുഗന്ധത്തിന് പകരമായി മൈലാഞ്ചി മതിയാവുമെങ്കില്‍ കഫനില്‍ മൈലാഞ്ചി വിതറുന്നത് സുന്നത് തന്നെയാണ്. കാരണം കഫന്‍ ചെയ്യാനുപയോഗിക്കുന്ന ഓരോ തുണിയിലും ഹനൂത് വിതറല്‍ സുന്നതാണ്. ഹനൂത് എന്നാല്‍ സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാമെന്ന് പണ്ഡിതര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്.

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.


1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ സമയം വീടുകളിലും മസ്ജിദുകളിലും കടകളിലും മാർക്കറ്റുകളിലും വഴികളിലും ഉച്ചത്തിൽ തക്ബീർ ചൊല്ലൽ സുന്നത്താണ്.` 

*ﻭﺻﻴﻐﺘﻪ اﻟﻤﺤﺒﻮﺑﺔ: اﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، ﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭاﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، ﻭﻟﻠﻪ اﻟﺤﻤﺪ ﻭﻳﺴﺘﺤﺐ ﺃﻥ ﻳﺰﻳﺪ الله أكبر ﻛﺒﻴﺮا ﻭاﻟﺤﻤﺪ ﻟﻠﻪ ﻛﺜﻴﺮا ﻭﺳﺒﺤﺎﻥ اﻟﻠﻪ وبحمده ﺑﻜﺮﺓ ﻭﺃﺻﻴﻼ. (منهاج الطالبين)*

`2. കുളിക്കുക.`

`3. സുഗന്ധം പൂശുക.`

`4. മുടിയും നഖവും മറ്റും നീക്കം ചെയ്ത് ശുദ്ധിയാക്കുക`

`5. ഏറ്റവും നല്ല വസ്ത്രം ധരിക്കുക.`

`6. വകതിരിവായ കുട്ടികളെ ഒരുക്കി പെരുന്നാൾ നമസ്കാരത്തിനായി കൊണ്ടുപോവുക.`

`7. പെരുന്നാൾ നമസ്കാരത്തിനായി നേരത്തെ പോകുക.`

`8. ചെറിയ പെരുന്നാൾ നമസ്കാരത്തിനായി പോകുന്നതിനു മുമ്പ് അൽപം ഭക്ഷണം കഴിക്കുക.ഭക്ഷണമായി ഈത്തപ്പഴം കഴിക്കലും അതിന്റെ എണ്ണം ഒറ്റസംഖ്യയാക്കലും സുന്നത്താണ്.വലിയ പെരുന്നാൾ നിസ്കാരത്തിനായി ഭക്ഷണം കഴിക്കാതെ പോകൽ സുന്നത്താണ്.`

`9. നിസ്കാരത്തിനായി പള്ളിയിലേക്ക് നടന്നു പോകുക.`

`10.നിസ്കാരത്തിനായി ഒരു വഴിയിലൂടെ പോകുകയും വീട്ടിലേക്ക് മറ്റൊരു വഴിയിലൂടെ മടങ്ങുകയും ചെയ്യുക. ദൂരം കൂടുതലുള്ള വഴിയിലൂടെ നിസ്കാരത്തിനായി പോകുക.രോഗം പോലെ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് വാഹനത്തിൽ പോകാവുന്നതാണ്.`

`11. നിസ്കാരത്തിനായി പോകുന്ന വഴിയിൽ തക്ബീർ ചൊല്ലുന്നത് വർദ്ധിപ്പിക്കുക.`

`12. പെരുന്നാൾ നമസ്കാരത്തിന് മുൻപ് ഫിത്ത്റ് സകാത്ത് കൊടുക്കുക.`

`13. പെരുന്നാൾ നിസ്കാരം ജമാഅത്തായി നിർവ്വഹിക്കുക.`

`14. പെരുന്നാളിന്റെ ഖുതുബ ശ്രദ്ധയോടെ കേൾക്കുക.` 

`15. പെരുന്നാൾ ആശംസകൾ കൈമാറുക. സ്വഹാബാക്കൾ പെരുന്നാൾ ദിവസം പരസ്പരം`

 `تقبل الله منا ومنكم` 

`എന്ന് പറഞ്ഞിരുന്നു.`

🔴🔴 *ബന്ധുക്കളെ സന്ദർശിക്കലും സന്തോഷം പങ്കുവെക്കലും എപ്പോഴും സുന്നത്താണ്. പെരുന്നാൾ ദിവസം അതിന് ഉചിതമായ സമയമാണ്.*

തിങ്കളാഴ്‌ച, മാർച്ച് 09, 2026

വെള്ളിയാഴ്ച ദിവസം ജുമുഅക്ക് ശേഷം

 *വെള്ളിയ

*സൂറത്തുൽ ഖദ്ർ 25* 

*പ്രാവശ്യം ഓതിയാൽ*

`1000 ഹജ്ജ് ചെയ്ത കൂലിയും,`

`1000 പ്രാവശ്യം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്ത കൂലിയും etc.. ലഭിക്കുന്നതാണ്`

⭕*വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു മുമ്പ്  വുളുവോടെ പതുക്കെ* 

*`200 പ്രാവശ്യം اَللّٰه (അല്ലാഹ്)`* 

*എന്നു ചൊല്ലിയാൽ അവന്റെ എല്ലാ ഉദ്ദേശ്യ ലക്ഷ്യങ്ങളും സഫലീകരിക്കപ്പെടുമെന്ന് ഇമാം ശിഹാബുദ്ദീൻ സുഹ്രവർദി (റ) പറയുന്നു.(സആദത്തുദ്ധാറൈൻ)*

⭕*_താഴെ കൊടുത്തിരിക്കുന്ന സ്വലാത്ത് വെള്ളിയാഴ്ച 80 പ്രാവിശ്യം ചെല്ലിയാൽ 80 വർഷത്തെ ദോഷം അല്ലാഹു പൊറുത്ത് തരും_*

*`اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ`*

 (ഇർശാദുൽ ഇബാദ്‌)

⭕*ജുമുഅ നിസ്കാരം കഴിഞ്ഞ്   മാറി ഇരിക്കുന്നതിന് മുമ്പ്*

*7 സൂറത്തുല്‍ ഫാത്തിഹ* 

*7 സൂറത്തുല്‍ ഇഖ് ലാസ്* 

*7 സൂറത്തുല്‍ ഫലഖ്*  

*7 സൂറത്തുല്‍ നാസ്* 

ഒരാള്‍ ഓതിയാൽ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുക്കുന്നതാണ്

              (തുഹ്ഫഃ)

⭕*മുത്ത് നബി ﷺ പറഞ്ഞു:*

ജുമുഅ കഴിഞ്ഞതിന്ന് ശേഷം

 *سُبْحاَنَ اللّهِ العَظِيمِ وَبحمده*

എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 25000 ദോഷങ്ങളും പൊറുക്കപ്പെടും        

  (ഇർശാദുൽ ഇബാദ്‌)

⭕*അനസ് (റ) പറഞ്ഞു* വെള്ളിയാഴ്ച 70 പ്രാവശ്യം

*`اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ`*

എന്ന് പറഞാൽ 2 വെള്ളിയാഴ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്       

    ( ٢/١٤٥ )اعانة 

⭕*വളരെ പുണ്യമാക്കപ്പെട്ട ദിക്ർ*

*إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً* 

 *وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*

*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي* 

*فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ*

അബ്ദുല്‍ വഹാബു ശഅ്റാനീ (റ) പറയുന്നു:

ഒരാള്‍ വെളളിയാഴ്ച്ച ദിവസം പതിവായി ഈ ബൈത് 5 പ്രാവശ്യം ചൊല്ലിയാല്‍ നിസ്സംശയം അല്ലാഹു ﷻ അവനെ മുസ്ലിമായിട്ടല്ലാതെ മരിപ്പിക്കുകയില്ല...

*⭕വെള്ളിയാഴ്ച അൽ കഹ്ഫ് സൂറത്ത് ഓതിയാൽ*

2 ജുമുഅന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്

അടുത്ത ജുമുഅ വരെയുള്ള ദോഷങ്ങൾ പൊറുക്കപ്പെടും        ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് കാവൽ, 70000 മലക്കിന്റെ പ്രാർത്ഥന

  (ഇഹ്‌യ ഉലൂമുദ്ധീൻ 

*⭕വെള്ളിയാഴ്ച ഒരാൾ* 

*സൂറത്തുൽ ദുഖാൻ പാരായണം* *ചെയ്താൽ സ്വർഗ്ഗത്തിൽ*

*ഒരു കൊട്ടാരം ആണ് കൂലി*

⭕*വെള്ളിയാഴ്ച സൂറത്ത് യാസീൻ ഓതിയാൽ ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു*

    (  الترغيب والترهيب)

⭕*മുത്ത് നബി ﷺ പറഞ്ഞു വെള്ളിയാഴ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി  ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്‌താൽ ഓരോ ചവിട്ടടിക്കും ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*

(അഹ്മദ്)

വസ്ത്രങ്ങളും മറ്റും വാങ്ങുവാനും ഉപയോഗിക്കുവാനും പ്രത്യേക ദിവസം നോക്കേണ്ടതുണ്ടോ?

 *പുതിയ വസ്ത്രങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കുക* .

*വസ്ത്രങ്ങൾ എന്നു വാങ്ങണം*

ചെറിയ പെരുന്നാൾ വരികയാണല്ലോ, അധിക പേരും ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാതാപിതാക്കൾക്കും ഭാര്യാ മക്കൾക്കും മറ്റും പുതിയ ഡ്രസ്സുകൾ വാങ്ങൽ പതിവാണ്.

വസ്ത്രങ്ങളും മറ്റും വാങ്ങുവാനും ഉപയോഗിക്കുവാനും പ്രത്യേക ദിവസം നോക്കേണ്ടതുണ്ടോ?


 *ഉത്തരം* : 

വസ്ത്രങ്ങൾ ഏതു ദിവസം വാങ്ങലും ധരിക്കലും അനുവദനീയമാണ്, മതത്തിൽ വിലക്കില്ല, എങ്കിലും നല്ല ദിവസങ്ങളും സമയങ്ങളും നോക്കി വസ്ത്രങ്ങളും മറ്റും വാങ്ങുന്നതും ഉപയോഗിക്കുന്നതും നല്ലതാണെന്നും അതു കാരണം പല നന്മകളും വന്ന് ചേരാൻ സാധ്യതയുമുണ്ടെന്നും മഹാൻമാരിൽ ചിലർ പറഞ്ഞു തന്നിട്ടുണ്ട്. അപ്പോൾ എല്ലാ ദിവസവും ഒരുപോലെയല്ല എന്നാണ് മനസിലാകുന്നത്. മാത്രമല്ല ചില ദിവസങ്ങളിൽ വാങ്ങിയ വസ്തുക്കൾ പെട്ടെന്ന് കേടുവരുന്നതായും പല അനുഭവങ്ങളുമുണ്ട്.


 *ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ വസ്ത്രം വാങ്ങാതിരിക്കലാണ് നല്ലത്* 

( റൂഹുൽ ബയാൻ: 4/8)


 *ശനിയാഴ്ച പുതിയ വസ്ത്രം വാങ്ങിയാൽ / ധരിച്ചാൽ ആ വസ്ത്രം ധരിക്കുമ്പോഴെല്ലാം എന്തെങ്കിലും അസുഖം വരാനും ഞായറാഴ്ചയാണെങ്കിൽ ദു:ഖവും ടെൻഷനും വരാനുമിടയുണ്ട്.തിങ്കൾ ആണെങ്കിൽ കൂടുതൽ ബറകത്തും അനുഗ്രഹവും ഉണ്ടാകും.ചൊവ്വാഴ്ചയാണെങ്കിൽ തീ കാരണമോ കളവ് കാരണമോ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബുധനാഴ്ചയാണെങ്കിൽ വിജ്ഞാനത്തിൽ വർദ്ധനവും ആയുസിൽ ബറകതും ഉണ്ടാകും.വ്യാഴാഴ്ചയാണെങ്കിൽ ആവശ്യങ്ങൾ നിറവേറുകയും വീണ്ടും വസ്ത്രങ്ങൾ ലഭിക്കുവാനും  വെളളിയാഴ്ചയാണെങ്കിൽ സമ്പത്ത് വളരാൻ സാധ്യതയുണ്ടന്നും ഖൈറും ശറും ഇല്ല എന്നും പറയപ്പെട്ടിരിക്കുന്നു.* .

(തദ്കിറതുൽ വാഇളീൻ: പേജ് 21 )

(അൽ മവാഹിബുൽ ജലിയ്യ, പേജ്: 500, ഖസാഇസുൽ അയ്യാമി വൽ അശ്ഹുർ: പേജ്: 203)

ﻭﻗﺪ ﺳﺌﻞ ﻋﻠﻴﻪ اﻟﺴﻼﻡ ﻋﻦ ﻳﻮﻡ اﻟﺴﺒﺖ ﻓﻘﺎﻝ (ﻳﻮﻡ ﻣﻜﺮ ﻭﺧﺪﻳﻌﺔ) ﻻﻥ ﻗﺮﻳﺸﺎ ﻣﻜﺮﺕ ﻓﻴﻪ ﻓﻰ ﺩاﺭ اﻟﻨﺪﻭﺓ ﻭﻻ ﻳﻘﻄﻊ اﻟﻠﺒﺎﺱ ﻳﻮﻡ اﻟﺴﺒﺖ ﻭاﻷﺣﺪ ﻭاﻟﺜﻼﺛﺎء

(تفسير روح البيان ٤/٨)


 *إن لبسه يوم الأحد يورث الهم والغم ويوم الاثنين القوة والبركة والنعمة ويوم الثلاثاء ضياعه بالسقوط في النار أو الماء  و بالسرقة ويوم الأربعاء زيادة الفهم والعلم والظفر بالأمور المهمة ويوم الخميس قضاء الحوائج وطول العمر ويوم الجمعة لا يورث خيرا ولا شرا ويوم السبت يورث المرض* 

(خصائص الأيام والأشهر ٢٠٣)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


ജുമുഅ യെ പറ്റി അല്പം കാര്യം

യുവാക്കളെ, സൂക്ഷിക്കണേ

     ✍🏼ജുമുഅക്ക് നാട്ടിലെ പള്ളിയിലേക്ക് പോകുമ്പോഴാണ് നാട്ടിലെ കൂട്ടുകാരേയൊക്കെ കാണുന്നത്. കൂടെ പഠിച്ചവരെയും നാട്ടിലെ കമ്പനികളെയും ഒക്കെ അന്ന് കാണും...


 നാം വുളൂഅ് ചെയ്ത് കേറുമ്പോൾ അവർ കാത്ത് നിൽപ്പുണ്ടാകും

ഇല്ലെങ്കില്‍ നമ്മള്‍ വുളൂഅ് ചെയ്ത് കേറി ചെല്ലുമ്പോള്‍ ചങ്ങാതിമാർ എല്ലാം കൂടി കമ്പനിയായി ഇരിക്കുന്നതും കാണാം....


 പിന്നെ സംസാരമാണ്. നാട്ടിലെ കാര്യവും, വായി നോക്കിയ പെണ്ണിന്‍റെ കാര്യവും, വെറേ  കൂട്ടുകാരന്‍റെ കുറ്റവും അങ്ങനെ പലതും....!!!


 ചിലരാണേല്‍ വാട്ട്സാപ്പില്‍ വന്ന വീഡിയോയും പടം ഉണ്ടെങ്കില്‍ അതും സെന്‍ഡ് ചേയുന്ന തിരക്കിലും, മറ്റു ചിലർ ഗെയ്മുകൾ കളിക്കുന്ന തിരക്കിലും...


സുബ്ഹാനല്ലാഹ്...... !!


 ഈ സമയത്ത് മുസ്ലിയാരാണെങ്കിലോ ഖുത്തുബ നടത്തുന്നു. ശേഷം മുഅദ്ദിന്‍ ഇഖാമത്ത് കൊടുക്കുമ്പോള്‍ പിള്ളേര് പൊടിയും തട്ടി എഴുന്നേല്‍ക്കുന്നു....!!!


എന്നാല്‍ സമുദായത്തിന്‍റെ നട്ടെല്ലായ യുവ സമൂഹമേ... ഒന്ന് ഓര്‍ക്കുക...

നമ്മുടെ മതം പഠിപ്പിക്കുന്നത്...


 ഖുത്തുബ ഓതുമ്പോള്‍ സംസാരിക്കുന്നവന്‍ ആരാണോ അവനു ജുമുഅ ഇല്ലന്നാണ്...


അവന്‍ വേദം ചുമക്കുന്ന കഴുതയേപ്പോലേയാണെന്നാണ്..!!


അപ്പോള്‍ ജുമുഅക്ക് പള്ളിയില്‍ വന്നിട്ട് സംസാരിക്കുന്നവനു ജുമുഅ യുടെ പ്രതിഫലം കിട്ടില്ലെന്നു മാത്രമല്ല, അവനെ കഴുതയായിട്ടാണ് അല്ലാഹു ﷻ ഉപമിച്ചത്...


 ഇനിയെങ്കിലും സിനിമക്കു പോകുന്ന ലാഘവത്തോടെ കൂട്ടുകാരുമായി കമ്പനി അടിച്ച് സംസാരിച്ച് ജുമുഅ കളയല്ലേ അനിയാ.. എന്‍റെ ജ്യേഷ്ഠാാ.....!!!


 നീ കൂട്ടുകാരുമായി സംസാരിക്കാനാണ്  പോകുന്നതെങ്കില്‍ കഴുതയെ പോലെയാണ്....!!!


ഒരു കൂട്ടുകാരന്‍ സംസാരിക്കാന്‍ വന്നാല്‍ അവനോടു ജുമുഅ കഴിഞ്ഞ്  സംസാരിക്കാമെന്ന് ആംഗ്യ ഭാഷയില്‍ നീ പറയണം...


കാരണം മിണ്ടരുതെന്ന് മിണ്ടുന്നവനോട് പറഞ്ഞാല്‍ പോലും ജുമുഅ നഷ്ടപ്പെടുമെന്നാണ് നബി ﷺ പഠിപ്പിച്ചത്...

0

 ഇനിയെങ്കിലും ചിന്തിക്കുക സഹോദരങ്ങളെ.....!!


 ഞൊടിയിടയിൽ നമ്മുടെ ഇടയിൽ നിന്നും ഒരു പാട് യുവ രക്തങ്ങൾ കൊഴിഞ്ഞു പോകുന്ന കാഴ്ച നാം കാണുന്നില്ലേ സഹോദരാ...!!!


ഓര്‍ക്കുക. നിന്‍റെ ഖബറില്‍ നിയേ കാണൂ.. നിന്‍റെ കൂട്ടുകാരന്‍ കാണുകയില്ല....!!!


അവിടെ നീ ചെയ്തതായ സൽകർമ്മങ്ങളേ നിനക്ക് കൂട്ടിനുണ്ടാകൂ.....!!!


ആഴ്ചയുടെ നേതാവായ... പാവപ്പെട്ടവന്റെ ഹജ്ജ് എന്നറിയപ്പെടുന്ന... പുണ്യമാക്കപ്പെട്ട ദിവസമായ... യൗമുൽ ജുമുഅ....!!!


 ആ പുണ്യ ദിവസങ്ങളിൽ മുത്ത് റസൂലുല്ലാഹി ﷺ  യുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഉടൻ തന്നെ നബി ﷺ യുടെ ഹള്റത്തിലേക്ക് പ്രസ്തുത സ്വലാത്ത് എത്തപ്പെടുമെന്ന് പറയപ്പെടുന്ന ശ്രേഷഠമായ ദിവസം...


 ഓര്‍ക്കുക ഇനി ഒരു തീരുമാനമെടുക്കുക. അടുത്ത ജുമുഅ മുതല്‍ നമ്മള്‍ക്ക് ഒരു മാറ്റം തീർച്ചയായും ഉണ്ടാകണം ഇന്‍ശാ അല്ലാഹ്....!!


 പ്രതിഫലം നേടാനാണ് നാം അല്ലാഹുﷻവിന്റെ ഭവനത്തിലെത്തേണ്ടത് അല്ലാതെ അല്ലാഹുﷻവിന്റെ കോപവും ശിക്ഷയും വാങ്ങാനാകരുത്......!!!


കാര്യം മനസ്സിലാക്കി അമലുകൾ ചെയ്യാൻ അല്ലാഹു ﷻ തൗഫീക് ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ...☝🏼

        *''☝🏼അല്ലാഹു അഅ്ലം☝🏼''

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹


തിങ്കളാഴ്‌ച, ഫെബ്രുവരി 23, 2026

നബി(സ)യുടെ പ്രിയപ്പെട്ട ഭക്ഷണം - ഹെൽത്തി തൽബീന റെസിപ്പി!

നോമ്പ് തുറന്നതിനു ശേഷമോ അത്താഴത്തിനോ കഴിക്കാൻ പറ്റിയ ഏറ്റവും ആരോഗ്യപ്രദമായ ഒരു വിഭവമാണ് തൽബീന (Talbina). ബാർലിയും പാലും തേനും ചേർത്ത ഈ വിഭവം ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകുന്നു. 🥣✨

​📋 ആവശ്യമായ സാധനങ്ങൾ (Ingredients):

​🌾 ബാർലി: 1 കപ്പ്

​🥛 പാൽ: 2 പാക്കറ്റ് (1 ലിറ്റർ)

​🍯 തേൻ: ആവശ്യത്തിന് (മധുരത്തിനായി)

​🌴 ഈത്തപ്പഴം: ചെറുതായി അരിഞ്ഞത്

​🥜 നട്സുകൾ: അണ്ടിപ്പരിപ്പ്, ബദാം, മുന്തിരി (കറുത്തത് ഉൾപ്പെടെ)

​🟢 ഏലക്കായ: 3 എണ്ണം (നല്ല മണത്തിന്)

​🧂 ഉപ്പ്: ഒരു നുള്ള്

​👨‍🍳 ഉണ്ടാക്കുന്ന രീതി (Preparation):

​🥣 ബാർലി വേവിക്കുക: ആദ്യം ഒരു കപ്പ് ബാർലി കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക. (നേരത്തെ കുതിർത്ത് വെച്ചില്ലെങ്കിൽ കുക്കറിൽ വേവിക്കുന്നതാണ് നല്ലത്). 

​🥛 പാൽ ചൂടാക്കുക: ഒരു പാത്രത്തിൽ രണ്ട് പാക്കറ്റ് പാൽ ഒഴിച്ച് നന്നായി ചൂടാക്കുക. 

​🔄 മിക്സ് ചെയ്യുക: പാൽ ചൂടായി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ബാർലി അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

​🍃 ഫ്ലേവർ ചേർക്കുക: നല്ല മണത്തിനായി മൂന്ന് ഏലക്കായ ഇതിലേക്ക് ചേർക്കുക. 

​🥜 നട്സുകൾ ചേർക്കാം: ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഈത്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് കൊടുക്കുക. ഇത് വിഭവത്തിന് നല്ല രുചിയും ഗുണവും നൽകുന്നു. 

​🍯 മധുരം: ആവശ്യത്തിന് ഉപ്പും തേനും ചേർക്കുക. ഈ റെസിപ്പിയിൽ പഞ്ചസാര ഉപയോഗിക്കുന്നില്ല, അതിനാൽ തന്നെ ഇത് വളരെ ആരോഗ്യകരമാണ്. 

​✨ വിളമ്പാം: തൽബീന തയ്യാർ! മുകളിൽ കുറച്ച് കൂടി നട്സുകൾ വിതറി ഭംഗിയായി സെർവ് ചെയ്യാം. 

​💡 പ്രത്യേകതകൾ:

✅ ശരീരത്തിന് തണുപ്പ് നൽകുന്നു.

✅ ക്ഷീണം മാറ്റാൻ ഉത്തമം.

✅ ഹെൽത്തി & നാച്ചുറൽ മധുരം മാത്രം.

​ഈ റമദാനിൽ നിങ്ങളും ഇതൊന്നു പരീക്ഷിച്ചു നോക്കൂ! വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ! ❤️


ബുധനാഴ്‌ച, ഫെബ്രുവരി 18, 2026

രിസ്ഖ് വിശാലമാകാനും വർഷം മുഴുവനും പ്രത്യേക കാവൽ ലഭിക്കാനും റമളാൻ ഒന്നിൻ്റ രാത്രിയിൽ (ഗൾഫുനാടുകളിൽ ഇന്ന്) സൂറതുൽ ഫത്ഹ് പാരായണം ചെയ്യുക*

റമളാൻ മസ്അലകൾ

(ഭാഗം:0️⃣6️⃣)

⌛⌛⌛⌛⌛⌛⌛⌛⌛⌛

 *വിശുദ്ധ റമളാനിൻ്റെ ഒന്നാമത്തെ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ പ്രത്യേകം പുണ്യമുള്ള കാര്യമാണ്* 

 *1️⃣)ആരെങ്കിലും റമളാനിലെ ആദ്യത്തെ രാത്രിയിൽ മാസപ്പിറവി കണ്ട സമയത്ത്* */കണ്ട വിവരം അറിഞ്ഞ സമയത്ത് "സൂറതുൽ* *ഫത്ഹ്"* 

 *(إِنَّا فَتَحْنَا لَكَ فَتْحًا مُّبِينَا* ...)

 *പാരായണം ചെയ്താൽ ആ വർഷം മുഴുവനും അവൻ്റെ രിസ്ഖ് അല്ലാഹു വിശാലമാക്കിക്കൊടുക്കും** 

 *من قر سورة الفتح عند رؤية هلال رمضان في أول ليلته وسع الله رزقه في ذلك العام الی آخره* 

(ذخائر الإخوان ص٦١)

 *2️⃣)ആരെങ്കിലും സൂറതുൽ ഫത്ഹ് റമളാനിലെ ആദ്യത്തെ രാത്രിയിൽ പാരായണം ചെയ്താൽ ആ വർഷം അവന്ന് പ്രത്യേകം കാവൽ നൽകപ്പെടും* 

 *وعن المسعود من قرأ سورة الفتح أول ليلة من رمضان حفظ في ذلك العام* 

(ذخائر الإخوان ص ٦١)

 *3️⃣)* :

 *നബി(സ പറഞ്ഞു* :

 *റമളാനിലെ ആദ്യത്തെ രാത്രിയിൽ സുന്നത്ത് നിസ്കാരത്തിൽ ആരെങ്കിലും ഫത്ഹ് സൂറത്ത് ** *പാരായണം* *ചെയ്താൽ* *ആ വർഷം മുഴുവനും അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ്* 

(തഫ്സീർ ഖുർത്വുബി: 16/260 )

(റൂഹുൽ ബയാൻ: 9/61)

(ദഖാഇറുൽ ഇഖ് വാൻ: പേജ്: 61)

 *وقال ابن مسعود رضي الله عنه بلغني عن النبي صلی الله عليه وسلم أنه قال ،من قرأ سورة الفتح في أول ليلة من رمضان في صلاة التطوع حفظه الله تعالی ذلك العام* 

ٰ(ذخائر الإخوان في مواعظ شهر رمضان ص ٦١)

 *ﻣﻦ ﻗﺮﺃ ﺳﻮﺭﺓ اﻟﻔﺘﺢ ﻓﻲ ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ ﻓﻲ ﺻﻼﺓ اﻟﺘﻄﻮﻉ ﺣﻔﻈﻪ اﻟﻠﻪ ﺫﻟﻚ اﻟﻌﺎﻡ* .

(تفسير القرطبي ١٦/٢٦٠)

(روح البيان ٩/٦١)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

 *ദുആവസ്വിയ്യത്തോടെ* 


 * Courtesy. പി.കെ.എം മുസ്ത്വഫ അസ്ഹരി, പുല്ലാര*

🌟റമളാൻ🌟

 ‎‎‎‎‎‎‎‎‎         ഓരോ ഫർളിന് എഴുപത് ഫർളിന്റെ കൂലിയും, ഓരോ സുന്നത്തിന് ഒരു ഫർളിന്റെ കൂലിയും ലഭിക്കുന്ന ഒരേയൊരു മാസം

പുണ്യ റമളാൻ മാസം...

*يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ*

  റമളാനിലെ നിയ്യത്തുകളും പതിവാക്കേണ്ട പ്രത്യേക ദിക്ർ ദുആകളും ചുവടെ നൽകുന്നു ...

*മാസപ്പിറവി കാണുന്ന സമയത്ത് ചൊല്ലേണ്ട ദിക്ർ*

*اَللَّهُ أَكْبَرُ ۞ اللَّهُمَّ أَهْلَّهُ عَلَيْنَا بِالْأَمْنِ وَالإِيمَانِ ۞ وَالسَّلاَمَةِ وَالإِسْلاَمِ ۞ رَبِّي وَرَبُّكَ اللَّهُ ۞ هِلَالُ رُشْدٍ وَخَيْرٍ ۞*

*നോമ്പിന്റെ നിയ്യത്ത്*

*نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِللّهِ تَعَالَى۞*

(ഈ വർഷത്തെ അദാആയ ഫർളായ റമളാൻ മാസത്തിലെ നാളത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റു വീട്ടുവാൻ ഞാൻ കരുതി)

*അത്താഴ സമയത്ത് ചെയ്യേണ്ട നീയ്യത്ത്*

നോമ്പിന്റെ സുന്നത്തായ അത്താഴം ഞാൻ കഴിക്കുന്നു.

*അത്താഴ ശേഷം 7 പ്രാവശ്യം*

*اَللّهُ لآاِلَهَ اِلّآ هُوَالْحَيُّ الْقَيُّومُ ۞ اَلْقَائِمُ عَلَى كُلِّ نَفْسٍ بِمَا كَسَبَتْ۞*

*നോമ്പ് തുറക്കാൻ മഗ് രിബ് ബാങ്ക് പ്രതീക്ഷിച്ചിരിക്കുമ്പോൾ ഇങ്ങിനെ ദുആ ചെയ്യുക*

*اَللَّهُمَّ اغْفِرْلِى يَا وَاسِعَ الْمَعْفِرَة ۞*

*നോമ്പ് തുറക്കുമ്പോൾ ചൊല്ലേണ്ടത്*

*بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*നോമ്പ് തുറന്നയുടനെ*

*اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ ۞*

*വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ*

*ذَهَبَ الظَمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْاَجْرُ اِنْ شَاءَ اللّه ۞ اَللَّهُمَّ اِنِّي اَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْئٍ اَنْ تَغْفِرَلِي ۞*

*റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്*

*اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ۞*

*റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്*

*اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ ۞ اَسْتَغْفِرُ اللّهَِ ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ ۞*

*ആദ്യത്തെ പത്തിൽ*


*اَللَّهُمَّ ٱرْحَمْنِي يَاأَرْحَمَ الرَّاحِمِينَ ۞*


*രണ്ടാമത്തെ പത്തിൽ*


*اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ ۞*


*അവസാനത്തെ പത്തിൽ*


*اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينَ ۞*

*اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّي ۞*

*അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ*

*اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ الْمُبَارَكَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا ۞ وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا ۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخِنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ ۞ اَللَّهُمَّ اجْعَلْ صِيَامَنَا صِيَامَ الصَّائِمِينَ ۞ وَقِيَامَنَا قِيَامَ الْقَائِمِينَ ۞ وَرُكُوعَنَا رُكُوعَ الرَّاكِعِينَ ۞ وَسُجُودَنَا سُجُودَ السَّاجِدِينَ ۞*

*തറാവീഹ് നിസ്കരിക്കേണ്ട രൂപം*

*തറാവീഹിന്റെ നീയ്യത്ത്*

തറാവീഹ് എന്ന സുന്നത്ത് നിസ്ക്കാരം രണ്ട് റക്അത്ത് അല്ലാഹു തആലാക്ക് വേണ്ടി അ

ദാആയി (ഇമാമോട് കൂടെ/ഇമാമായി) ഞാൻ നിസ്കരിക്കുന്നു.


നിയ്യത്ത് ചെയ്ത ശേഷം തക്ബീറത്തുൽ ഇഹ്റാം

ചൊല്ലി വജ്ജഹ്തും സൂറത്തുൽ ഫാത്തിഹയും സൂറത്തും ഓതിയ ശേഷം റുകൂഉം ഇഅ്തിദാലും സുജൂദും നിർവ്വഹിച്ച് രണ്ട് റക്അത്ത് പൂർത്തീകരിക്കുക. ശേഷം ചൊല്ലേണ്ട ദിക്റുകൾ ചൊല്ലി വീണ്ടും രണ്ട് റക്അത്ത് നിസ്കരിക്കുക. നാല് റക്അത്തിന് ശേഷം നിർദ്ദേശിക്കപ്പെട്ട ദിക്റും ദുആയും ചെയ്യുക. ഇപ്രകാരം ഇരുപത് റക്അത്ത് പൂർത്തിയായ

ശേഷം തറാവീഹിന്റെ ദുആ ചെയ്യുക.

*തറാവീഹിന്റെ ഓരോ ഈരണ്ട് റക്അത്തുകൾക്ക് ശേഷം ചൊല്ലേണ്ട ദിക്ർ*

*صَلُّو عَلَى سَيِّدِنَا مُحَمَّدٍ ۞ اَللَّهُمَّ صَلِّ وَسَلِّمْ عَلَيْهِ ۞*

*തറാവീഹിന്റെ ഓരോ നാല് റക്അത്തുകൾക്ക് ശേഷം ചൊല്ലേണ്ട ദിക്ർ*

*اَللَّهُمَّ صَلِّ عَلَى النَّبِيِ الْمُخْتَارِ سَيِّدِنَا مُحَمَّدٍ وَآلِهِ ۞* 

*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْهِ ﴿٣﴾* 

*اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارِ ﴿٣﴾*

*ആദ്യത്തെ പത്തിൽ*

*اَللَّهُمَّ ٱرْحَمْنِي يَاأَرْحَمَ الرَّاحِمِينَ ﴿٣﴾*

*രണ്ടാമത്തെ പത്തിൽ*

*اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ ﴿٣﴾*

*അവസാനത്തെ പത്തിൽ*

*اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينَ ﴿٣﴾*

*اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّي ﴿٣﴾*

*തറാവീഹ് നിസ്കാരത്തിന് ശേഷമുള്ള ദുആ*

*اَلْحَمْدُ لِلّهِ رَبَّ الْعَالَمِينَ ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ ۞ اَللَّهُمَّ اِنَّ لَكَ فِي كُلِّ لَيْلَةً مِنْ لَّيَالِي شَهْرِ رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَاُمَنَاءَ مِنَ النَّارِ ۞ اِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَاُمَنَائِكَ مِنَ النَّارِِ ۞ اِجْعَلْنَا يَا اِلَىٰهَنَا يَااَللّهُ يَااَللّهُ يَااَللّهُ مِنَ السُّعَدَاءِ الْمَقْبُولِينَ ۞ وَلاَ تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ ۞ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ۞ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ ۞*

*വിത്ർ നിസ്കാരിക്കുന്ന രൂപം*

തറാവീഹ് നിസ്കാരം കഴിഞ്ഞ ശേഷം *വിത്ർ സുന്നത്ത് നിസ്കാരം അല്ലാഹു തആലാക്ക് വേണ്ടി അദാആയി ഞാൻ നിസ്കരിക്കുന്നു.* എന്ന നിയ്യത്ത് ചെയ്ത് തക്ബീറത്തുൽ ഇഹ്റാം ചെയ്യുക. ശേഷം വജ്ജഹ്തു, ഫാത്തിഹക്ക് ശേഷം ഒന്നാം റക്അത്തിൽ സൂറത്തുൽ അഅ്ലയും രണ്ടാം റക്അത്തിൽ സൂറത്തുൽ കാഫിറൂനയും മുന്നാം റക്അത്തിൽ ഇഖ്ലാസും മുഅവ്വിദതൈനിയും പാരയാണം ചെയ്യുക. 

മുന്ന് റക്അത്താണ് നിസ്കരിക്കുന്നതെങ്കിൽ രണ്ട് റക്അത്ത് നിർവ്വഹിച്ച് സലാം വീട്ടിയ ശേഷം ഒരു റക്അത്ത് കൂടി നിസ്കരിക്കുക, റമളാൻ പതിനഞ്ചാം രാവ് മുതൽ വിത്റിന്റെ മുന്നാം റക്അത്തിന്റെ ഇഅ്തിദാലിന് ശേഷം സുബ്ഹി നിസ്കാരത്തിൽ ചൊല്ലുമ്പോലുള്ള ഖുനൂത് പാരായണം ചെയ്യുക.

*വിത്ർ നിസ്കാരത്തിന് ശേഷം ചെയ്യേണ്ട ദുആ*

*سُـبْحَانَ الْمَلِكِ الْقُدُّوسِ ﴿٣﴾ اَلْحَمْدُ لِلّهِ رَبَّ الْعَالَمِينَ ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ ۞ اَللَّهُمَّ اِنِّي اَعُوذُ بِرِضَاكَ مِنْ سُخْطِكَ وَاَعُوذُ بِمُعٰافَاتِكَ مِنْ عُقُوبَتِكَ وَاَعُوذُ بِكَ مِنْكَ لاَ اُحْصٖي ثَنَٰآءً عَلَيْكَ اَنْتَ كَمَا اَثْنَيْتَ عَليٰ نَفْسِكَ ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ ۞ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ۞ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ ۞*

*നോമ്പിന്റെ ഫർളുകൾ*

*01)* എല്ലാ ദിവസത്തെ നോമ്പിനും നിയ്യത്ത് വെക്കൽ (ഫർള് നോമ്പിന് നിയ്യത്ത് രാത്രിയിൽ തന്നെ ചെയ്യേണ്ടതാണ്)

*02)* നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് പിടിച്ച് നിർത്തുക.

*നോമ്പിന്റെ ശർത്വുകൾ*

*01)* മുസ്ലിമായിരിക്കൽ

*02)* ശുദ്ധി ഉണ്ടായിരിക്കൽ (ഹൈള് രക്തം, പ്രസവ രക്തം എന്നിവയിൽ നിന്ന്)

*03)* പകൽ മുഴുവനും ബുദ്ധിയുണ്ടായിരിക്കൽ

*04)* പകൽ മുഴുവനും നോമ്പ് നോൽകാൻ പറ്റിയ അവസ്ഥയിലായിരിക്കൽ

*നോമ്പിന്റെ കറാഹത്തുകൾ*

*01)* സുര്യൻ മധ്യത്തിൽ നിന്ന് തെറ്റിയ ശേഷം ആവശ്യമില്ലാതെ പല്ല് തേക്കൽ

*02)* വായയിൽ വല്ലതും വെച്ച് ചവക്കൽ

*03)* ആവശ്യമില്ലാതെ ഭക്ഷണത്തിന്റെ രുചി നോക്കൽ

*04)* സുഗന്ധം ഉപയോഗിക്കൽ

*05)* വെള്ളത്തിൽ മുങ്ങി കുളിക്കൽ

*06)* വായയിൽ വെള്ളം കുപ്ലക്കുകയും മൂക്കിൽ വെള്ളം കയറ്റുന്നതിലും അമിതം പ്രവർത്തിക്കൽ

*07)* വികാരം ഇളക്കി വിടും വിധത്തിൽ ഭാര്യയുമായി ഇടപഴകൽ (ഫർള് നോമ്പിൽ ഇത് ഹറാമാണ്)

*നോമ്പ് മുറിയുന്ന കാര്യങ്ങൾ*

*01)* ഭാര്യ ഭർത്താക്കൾ തമ്മിൽ സംയോഗം ചെയ്യൽ

*02)* മുഷ്ടിമൈഥുനം ചെയ്യൽ

*03)* ഉണ്ടാക്കി ഛർദ്ധിക്കൽ

*04)* ഉള്ളിലേക്ക് വല്ല തടിയും പ്രവേശിക്കൽ

*നോമ്പിന്റെ സുന്നത്തുകൾ*

*01)* അത്താഴം കഴിക്കൽ

*02)* രാത്രിയിൽ നിന്ന് അമ്പത് ആയത്ത് ഓതാൻ മാത്രം സമയം ശേഷിക്കുന്ന സമയത്തേക്ക് അത്താഴം പിന്തിക്കൽ

*03)* വലിയ അശുദ്ധിയുടെ കുളി സുബ്ഹി വാങ്കിന് മുമ്പ് കുളിക്കൽ

*04)* അത്താഴ സമയത്ത് സുഗന്ധം പുരട്ടൽ

*05)* നോമ്പിന്റെ സമയത്ത് സുഗന്ധവും സുറുമയും ഉപേക്ഷിക്കൽ

*06)* ഹറാമിനെ തൊട്ട് ശരീരത്തെ തടയൽ

*07)* ദേഹേച്ഛകളെയും ഹലാലോ ഹറാമോ എന്ന് നിശ്ചയമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കൽ

*08)* സ്വദഖ, ഖുർആൻ പാരായണം, ഇഅ്തിഖാഫ്, നോമ്പ് തുറപ്പിക്കൽ, മറ്റു സൽ കർമ്മങ്ങൾ അധികരിപ്പിക്കൽ

*09)* സമയമായാൽ നിസ്കരിക്കുന്നതിന് മുമ്പായി നോമ്പ് തുറ പെട്ടന്നാക്കൽ

*10)* നോമ്പ് തുറ, ഈത്തപ്പഴം, അതില്ലെങ്കിൽ ഉണക്ക് കാരക്ക, അതുമില്ലെങ്കിൽ വെള്ളം കൊണ്ടാക്കൽ, എല്ലാത്തിലും മൂന്നെണ്ണമാണ് അത്യുത്തമം

*11)* നോമ്പ് തുറന്ന ശേഷം നോമ്പ് തുറയുടെ പ്രാർത്ഥന നടത്തൽ

നോമ്പ് തുറക്കുന്ന സമയത്തുള്ള ദുആക്ക് പ്രത്യേകം ഉത്തരമുണ്ട്. മൂസ നബി അ പോലും അല്ലാഹുവിനോട് സംസാരിച്ചപ്പോൾ നടുവിൽ മറ ഉണ്ടായിരുന്നു .പക്ഷെ മുത്ത്‌ നബി ﷺതങ്ങളുടെ ഉമ്മത്  റമളാനിൽ നോമ്പ് മുറിക്കുന്ന സമയം അല്ലാഹുവും നമ്മളും തമ്മിൽ മറ ഇല്ലാതെ ആകും .ആ സമയം ദുആ ചെയ്യുക ... നോമ്പ് തുറക്കാൻ ധൃതി കാണിക്കണം. ഖുർആൻ ഇറങ്ങിയ മാസമായതിനാൽ ഖുർആൻ പാരായണം വർദ്ധിപ്പിക്കുക. റസൂൽ ﷺ യുടെ പേരിൽ ധാരാളം സ്വലാത്ത് വർദ്ധിപ്പിക്കുക. മുത്ത്‌ നബിﷺ തങ്ങളുടെ മുഴുവൻ ഉമ്മത്തിന് വേണ്ടിയും നമ്മുടെ എല്ലാ വേണ്ടപ്പെട്ടവർക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യുക അല്ലാഹു സ്വീകരിക്കട്ടെ..!

*ആമീൻ യാ റബ്ബൽ ആലമീൻ*

(courtesy. മദ് ഹാനെന്റെ ലോകം ചാനൽ )

ശനിയാഴ്‌ച, ഫെബ്രുവരി 07, 2026

ഒരാൾ വെള്ളിയാഴ്ച്ച രാവിൽ 10 പ്രാവശ്യം താഴെ പറയുന്നത് ചൊല്ലിയാൽ 10 ലക്ഷം നന്മകൾ അവനു വേണ്ടി എഴുതപ്പെടും

 *ഒരാൾ വെള്ളിയാഴ്ച്ച രാവിൽ 10 പ്രാവശ്യം താഴെ പറയുന്നത് ചൊല്ലിയാൽ 10 ലക്ഷം നന്മകൾ അവനു വേണ്ടി എഴുതപ്പെടും*

يَا دَائِمَ الْفَضْلِ عَلَى الْبَرِيَّةِ ، يَا بَاسِطَ الْيَدَيْنِ بِالْعَطِيَّة ، يَا صَاحِبَ الْمَوَاهِبِ السَّنِيَّة ، صَلِّ عَلَى سَيِّدِنَا مُحَمَّدٍ خَيْرِ الْوَرَى بِالسَّجِيَّة ، وَاغْفِرْ لِي يَاذَالْعُلَى هَذِهِ الْعَشِيَّة

( നുസ് ഹത്തുൽ മജാലിസ് :131)

രാവിലേയും വൈകുന്നേരവും ചൊല്ലി ഇടയിൽ മരണപ്പെട്ടാൽ സ്വർഗം ലഭിക്കുന്നതാണ്

 *സയ്യിദുൽ ഇസ്തിഗ്ഫാർ*  *

 *اَللهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ ، وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ ، وَأبُوءُ بِذَنْبِي ، فَاغْفِرْليِ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ*

*ദുആ വസിയ്യത്തോടെ....*

വെള്ളിയാഴ്ചയിലെ നിധികൾ


*╔════►﷽◄════╗*

വെള്ളിയാഴ്ച ദിവസം 

ജുമുഅക്ക് ശേഷം 

*സൂറത്തുൽ ഖദ്ർ 25* 

*പ്രാവശ്യം ഓതിയാൽ*

1000 ഹജ്ജ് ചെയ്ത കൂലിയും,

1000 പ്രാവശ്യം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്ത കൂലിയും etc.. ലഭിക്കുന്നതാണ് 

🧡💙💚🤍🩵🩷💜❤️

വെള്ളിയാഴ്ച 

ജുമാ നിസ്കാരത്തിനു മുമ്പ് 

വുളുവോടെ പതുക്കെ 

*200 പ്രാവശ്യം اَللّٰه (അല്ലാഹ്)* 

എന്നു ചൊല്ലിയാൽ 

അവന്റെ എല്ലാ ഉദ്ദേശ്യ ലക്ഷ്യങ്ങളും സഫലീകരിക്കപ്പെടുമെന്ന് 

ഇമാം ശിഹാബുദ്ദീൻ 

സുഹ്രവർദി (റ) പറയുന്നു... 

(സആദത്തുദ്ധാറൈൻ)

💜🧡🤍🩷💚❤️💙

താഴെ കൊടുത്തിരിക്കുന്ന സ്വലാത്ത് വെള്ളിയാഴ്ച 

80 പ്രാവിശ്യം ചെല്ലിയാൽ 80 വർഷത്തെ ദോഷം

അല്ലാഹു പൊറുത്ത് തരും

*اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ*

 (ഇർശാദുൽ ഇബാദ്‌)

🩵🤍💙🧡💚🩷💜❤️

ജുമുഅ നിസ്കാരം കഴിഞ്ഞ്  

മാറി ഇരിക്കുന്നതിന് മുമ്പ്

*7 സൂറത്തുല്‍ ഫാത്തിഹ* 

*7 സൂറത്തുല്‍ ഇഖ് ലാസ്* 

*7 സൂറത്തുല്‍ ഫലഖ്*  

*7 സൂറത്തുല്‍ നാസ്* 

ഒരാള്‍ ഓതിയാൽ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുക്കുന്നതാണ്

              (തുഹ്ഫഃ)

❤️💚🩷💜🤍🧡💙

*മുത്ത് നബി ﷺ പറഞ്ഞു:*

ജുമുഅ കഴിഞ്ഞതിന്ന് ശേഷം

 *سُبْحاَنَ اللّهِ العَظِيمِ وَبحمده*

എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 25000 ദോഷങ്ങളും പൊറുക്കപ്പെടും        

  (ഇർശാദുൽ ഇബാദ്‌)

🩵🤍💙🧡💚🩷💜❤️

*അനസ് (റ) പറഞ്ഞു* വെള്ളിയാഴ്ച 70 പ്രാവശ്യം

*اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ*

എന്ന് പറഞാൽ 2 വെള്ളിയാഴ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്       

    ( ٢/١٤٥ )اعانة 

🩵🤍💙🧡💚🩷💜❤️

*വളരെ പുണ്യമാക്കപ്പെട്ട ദിക്ർ*

*إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً* 

 *وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*

*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي* 

*فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ*

അബ്ദുല്‍ വഹാബു ശഅ്റാനീ (റ) പറയുന്നു:

ഒരാള്‍ വെളളിയാഴ്ച്ച ദിവസം പതിവായി ഈ ബൈത് 5 പ്രാവശ്യം ചൊല്ലിയാല്‍ നിസ്സംശയം അല്ലാഹു ﷻ അവനെ മുസ്ലിമായിട്ടല്ലാതെ മരിപ്പിക്കുകയില്ല...

🩵💚🤍🧡💙🩷💜❤️

*വെള്ളിയാഴ്ച അൽ കഹ്ഫ് സൂറത്ത് ഓതിയാൽ*

2 ജുമുഅന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്

അടുത്ത ജുമുഅ വരെയുള്ള ദോഷങ്ങൾ പൊറുക്കപ്പെടും        ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് കാവൽ, 70000 മലക്കിന്റെ പ്രാർത്ഥന

  (ഇഹ്‌യ ഉലൂമുദ്ധീൻ 

🩵🤍💙🧡💚🩷💜❤️

*വെള്ളിയാഴ്ച ഒരാൾ* 

*സൂറത്തുൽ ദുഖാൻ പാരായണം* *ചെയ്താൽ സ്വർഗ്ഗത്തിൽ*

*ഒരു കൊട്ടാരം ആണ് കൂലി*

❤️🤍💜💙💚💚🧡🩵

*വെള്ളിയാഴ്ച സൂറത്ത് യാസീൻ ഓതിയാൽ ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു*

    (  الترغيب والترهيب)

💜💙💚🧡🩵🤍❤️

*മുത്ത് നബി ﷺ പറഞ്ഞു വെള്ളിയാഴ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി  ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്‌താൽ ഓരോ ചവിട്ടടിക്കും ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*

(അഹ്മദ്)

*ദുആ വസിയ്യത്തോടെ.....*

🤲🤲🤲🤲

❤️🤍🩵🧡💚💙💜🩷

ഒരു തവണ ചൊല്ലിയാൽ 6 ലക്ഷം പ്രതിഫലം ലഭിക്കുന്ന മഹത്വമേറിയ സ്വലാത്ത് ..

 ഒരു തവണ ചൊല്ലിയാൽ 6 ലക്ഷം പ്രതിഫലം ലഭിക്കുന്ന മഹത്വമേറിയ സ്വലാത്ത് ..

*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله*

*ഈ നിധി വിട്ട് കളയല്ലേ*

ഖബറില്‍ വെച്ച് നബിﷺയെ കണ്ട് സന്തോഷിക്കാന്‍ ?

*~സഹോദരങ്ങളെ~*

*📿ചൊല്ലാതെ ഉറങ്ങല്ലേ 📿*

*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ صَلاَةً تَكُونُ لَكَ رِضَاءً وَلِحَقِّهِ أَدَاءً*

 നബി ﷺ പറഞ്ഞു: ഈ സ്വലാത്ത് എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാല്‍ അവന്റെ ഖബറിന്റെയും നബിﷺയുടെ ഖബറിന്റെയും ഇടയില്‍ ഒരു കവാടം തുറക്കപ്പെടും. പുനര്‍ ജീവിതനാള്‍ വരെ അവന് അവിടെ നിന്നും നബി ﷺ തങ്ങളെ കാണാം...

 (സആദത്തുദ്ദാറൈനി 2/43)

ഞായറാഴ്‌ച, ഫെബ്രുവരി 01, 2026

ഒരു ദിവസത്തെ കർമാനുഷ്ഠാനം!!

ഉറക്കം

ഒരു പകലിൽ രണ്ട് ഉറക്കം കറാഹത്തായതിനാൽ മധ്യാഹ്നത്തിനു മുമ്പ് ഉറങ്ങിയവർക്ക് ഈ സമയത്ത് ഉറക്കം കറാഹത്താണ്. (ഇഹ്യാ: 1/350).

*അസ്റ് മുതൽ സൂര്യൻ മഞ്ഞ നിറമാകുന്നത് വരെ*

ഇമാം ഗസ്സാലി (റ) പറയുന്നു: അല്ലാഹു ‘അസ്‌റിൻ്റെ സമയമാണെ സത്യം’ എന്നു പറഞ്ഞത് സായാഹ്നത്തെ ഉദ്ദേശിച്ചാണ്. മാത്രമല്ല അല്ലാഹു പറഞ്ഞ ‘അശിയ്യൻ’ എന്നതിൻ്റെ ബിൽഅശിയ്യി വൽ ഇശ്റാഖ് എന്നതിലെ അശിയ്യ് (സായാഹ്ന വേള) എന്നതിൻ്റെ വിവക്ഷ ഇതുതന്നെയാണ് (ഇഹ്യാ: 1/308).

അസ്‌റിൻ്റെ ബാങ്ക് വിളിച്ചു കഴിഞ്ഞാൽ ഇഖാമത്തിന് മുമ്പ് നബി(സ) നാലു റക്അത്ത് നിസ്കരിക്കാറുണ്ടായിരുന്നു. അവക്കിടയിൽ (രണ്ട് റക്അത്തിനു ശേഷം) സലാം ചൊല്ലിയിരുന്നു. സമീപസ്ഥരായ മലക്കുകൾക്കും അവരോടനുഗമിക്കുന്ന മുസ്‌ലിം, മുഅ്മിനുകൾക്കുമാണ് നബി(സ) സലാം ചൊല്ലിയിരുന്നത്. (തുർമുദി)

നബി(സ) ഇങ്ങനെ പ്രാർത്ഥിച്ചു: “അസ്‌റിനു മുമ്പ് നാലു റക്അത്ത് നിസ്കരിക്കുന്നവരിൽ അല്ലാഹു കാരുണ്യം ചൊരിയട്ടെ.”

ശേഷം അസ്റ് മേൽപറഞ്ഞ ചിട്ടയോടെ ജമാഅത്തായി നിസ്കരിക്കണം. അതിനു ശേഷം നിസ്കാരം വിലക്കപ്പെട്ടതിനാൽ ചിന്തിച്ചും അർത്ഥം ഗ്രഹിച്ചും ഖുർആൻ ഓതണം. അതിൽ ദിക്റ്, പ്രാർത്ഥന, ചിന്ത എന്നിവ ഉൾക്കൊള്ളുന്നുണ്ട്. (ഇഹ്‌യ: 1/308)

*സൂര്യൻ മഞ്ഞ നിറമായതുമുതൽ അസ്തമയം വരെ*

ഈ സമയം പ്രഭാതം മുതൽ സൂര്യോദയം വരെയുള്ള സമയത്തിനു സമാനമാണ്. ഉദയത്തിനു മുമ്പെന്നപ്പോലയാണല്ലോ അസ്തമയത്തിനുമുമ്പുള്ള സമയവും.

രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുക. (അർറൂം 17) എന്നതുകൊണ്ടുള്ള വിവക്ഷയാണിത്.

പകലിന്റെ അറ്റങ്ങളിൽ താങ്കൾ തസ്ബീഹ് ചൊല്ലുക. (ത്വാഹാ: 130) എന്നതിലെ പകലിന്റെ രണ്ടാമത്തെ അറ്റം കൊണ്ടുള്ള വിവക്ഷയും ഇതുതന്നെയാണ്.

ഹസനുൽ ബസരി(റ) പറയുന്നു: "പ്രഭാതത്തെക്കാൾ സായാഹ്നത്തിനായിരുന്നു പുണ്യാത്മാക്കൾ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്."

പൂർവസൂരികളിലൊരാൾ പറയുന്നു: "അവർ പ്രഭാതത്തെ ഭൗതിക കാര്യങ്ങൾക്കും സായാഹ്നത്തെ പാരത്രിക കാര്യങ്ങൾക്കും നിശ്ചയിച്ചിരിക്കുന്നു." (ഇഹ്‌യ: 1/309).

വൈകുന്നേരമായാൽ നബി(സ)

أَللّٰهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَى وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ (أبو دود 5068)

أَمْسَيْنَا وَأَمْسَى الْمُلْكُ لِلهِ وَالْحَمْدُ للهِ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ أَعُوذُ بِكَ مِنْ عَذَابِ النَّارِ وَعَذَابِ الْقَبْرِ (مسلم 2729)

أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ (ابن السني)

 3 مرات

سْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ (ابو داود 5588) 

നിർദ്ദേശിച്ച ധാരാളം ദിക്റുകളുണ്ട്. കഴിവിതും അത് പാരായണം ചെയ്യുക. കൂടുതൽ ദിക്റുകൾക്ക് അദ്കാറുന്നവവി) കാണുക.

പാപമോചനപ്രാർത്ഥനകൾ വർദ്ധിപ്പിക്കുക. അല്ലാഹു പറഞ്ഞു: “വൈകുന്നേരവും രാവിലെയും നിന്റെ പാപം പൊറുക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. നിന്റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുക” (ഗാഫിർ 55) എന്ന സൂക്തത്തിൽ നിന്ന് ഇതുമനസ്സിലാക്കാം.

ഖുർആനിൽ പരാമർശിച്ച അല്ലാഹുവിന്റെ നാമങ്ങൾ ഉപയോഗിച്ച് പാപമോചനം നടത്തലാണ് ഏറ്റവും ഉത്തമം.

اَسْتَغْفِرُ اللهَ إِنَّهُ كَانَ غَفَّارًا  اَسْتَغْفِرُ اللهَ إِنَّهُ كَا تَوَّابًا  رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ  فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ  فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الْغَافِرِينَ 

എന്നിവ ഖുർആനിൽ വന്ന ഇസ്തിഗ്ഫാറുകളാണ്.

സൂര്യാസ്തമയത്തിനു മുമ്പ് ‘വശംസി വളുഹാഹാ’, ‘വല്ലൈലി ഇദാ യഗ്ശാ’, ‘മുഅവ്വദതൈനി’ എന്നിവ ഓതൽ സുന്നത്താണ്. അസ്തമനത്തോടെ പകലിലെ വിർദുകൾ അവസാനിച്ചു. അപ്പോൾ അതുവരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ച് ആത്മവിചാരണ നടത്തണം. (ഇതോടെ ഒരു ദിവസം പൂർത്തിയായി).

കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ നന്മയൊന്നും ചെയ്യാതെയാണ് ഈ ദിവസം കഴിഞ്ഞുപോയതെങ്കിൽ അത് നഷ്ടം തന്നെയാണ്. ഇന്നലത്തേക്കാളും തിന്മ കൂടുതലാണെങ്കിൽ അയാൾ ശപിക്കപ്പെട്ടവനാണ്.

പകൽ മുഴുവൻ നന്മചെയ്യാൻ കഴിഞ്ഞിട്ടുള്ളവർക്ക് സന്തോഷമുണ്ടാകും. അതിനുള്ള സൗഭാഗ്യം ലഭിച്ചതിന് അല്ലാഹുവിനോട് നന്ദികാണിക്കണം. അല്ലാഹു തൗഫീഖ് നൽകട്ടെ.

വ്യാഴാഴ്‌ച, ജനുവരി 29, 2026

ഹജ്ജിന് ഇഷ്ടമുള്ള വിമാനവും തീയതിയും തിരഞ്ഞെടുക്കാം; ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു?

 കോഴിക്കോട് | ഇതാദ്യമായി ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വന്തം നിലയില്‍ വിമാന തീയതിയും വിമാനവും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടക്കം കുറിച്ചു.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പില്‍ഗ്രിം ലോഗിന്‍ ചെയ്താണ് വിമാനവും തീയതിയും ബുക്ക് ചെയ്യേണ്ടത്.

സുവിധാ ആപ്പ് വഴിയും ഇതിന് സൗകര്യമുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി ഓണ്‍ലൈന്‍ ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം മാത്രമേ ഓണ്‍ലൈന്‍ വിമാന ബുക്കിംഗിനും തീയതി തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകുകയുള്ളൂ. ഒരു പ്രാവശ്യം ഒരു വിമാനം തിരഞ്ഞെടുത്തവര്‍ക്ക് പിന്നീട് മാറ്റാന്‍ കഴിയില്ല. ഇത് പ്രകാരം രണ്ട് കവറുകളില്‍ ആണെങ്കില്‍ പോലും ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനായി വിമാനം ബുക്ക് ചെയ്യുന്നതിനുള്ള നടപടികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിക്കുന്നത്. കൃത്യമായ അവസാന വിമാന ഷെഡ്യൂള്‍ പുറത്ത് വിട്ടിട്ടില്ല.

നേരത്തെ ഹജ്ജിന് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് നേരത്തെയും അവസാനം പോകേണ്ടവര്‍ക്ക് അവസാനവും ഹജ്ജിന് പോകാന്‍ ഓണ്‍ലൈന്‍ അപേക്ഷ വഴി അവസരമൊരുങ്ങും. എന്നാല്‍ വിമാനത്തിന്റെ കപ്പാസിറ്റിയും സീറ്റിന്റെ ലഭ്യതയും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഹജ്ജ് യാത്രാ തീയതിയും വിമാനവും അനുവദിക്കുക.

കവര്‍ ഹെഡാണ് പില്‍ഗ്രിം ലോഗിനില്‍ വിമാന ബുക്കിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ഇപ്രാവശ്യം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും ഓണ്‍ലൈനായി ഹജ്ജ് വിമാനത്തിന് ബുക്ക് ചെയ്യേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന തീയതിയിലും വിമാനത്തിലും ഹജ്ജിന് പോകാം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം കൂടുതല്‍ ഗുണപ്രദമാകും. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ചിട്ടുണ്ട്.

*ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്കിൽ ക്ലിക് ചെയ്യുക.

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത