Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, മേയ് 09, 2026

ഭർത്താവിനോടുള്ളബാധ്യതകൾ?

ഭാഗം :04

കൂലിപ്പണിക്കാരനാണ്. അയാൾ അത്യാവശ്യം എല്ലാ നാടൻ ജോലികളും ചെയ്യും. തോട്ടം കിളയ്ക്കും, ചുമടെടുക്കും, പുല്ല് വെട്ടും, നിർമാണപ്രവൃത്തികൾക്ക് സഹായിയായിപ്പോവും ഏതു ജോലിക്കായാലും അതിരാവിലെ വീട്ടിൽ നിന്നിറങ്ങണം പരിസരങ്ങളും അയൽപ്രദേശങ്ങളിലുമെല്ലാം അയാൾ ജോലിക്കെത്തും നേരം ഇരുട്ടിത്തുടങ്ങിയാലേ വീടണയൂ...

 ഏതൊരു സാധാരണ കൂലിപ്പണിക്കാരെയും പോലെ തന്നെ അറുന്നൂറും എഴുന്നൂറും രൂപയ്ക്കാണ് ദേഹമിളക്കിയുള്ള കഠിനജോലികൾ ചെയ്യുന്നത്. കൂടിയാൽ 800-900.

 അത്ര ആരോഗ്യവാനൊന്നുമല്ല അയാൾ. കുടുംബം പുലർത്തണം എന്ന ഒറ്റ ഉദ്ദേശ്യത്തിൽ ഏതു ജോലിയും ചെയ്യാൻ സന്നദ്ധനാവുകയാണ്. അല്ലാതെ വേറെ നിർവാഹമില്ല... 

 ഒരുദിവസം അയാൾ ജോലി കഴിഞ്ഞ് ക്ഷീണിച്ചവശനായി തന്റെ വീട്ടു മുറ്റത്തെത്തി. മണ്ണിൽ പുരണ്ടതിനാൽ അകത്തു കയറിയില്ല. ആരെയും കാണുന്നില്ല. ഭാര്യയെ നീട്ടി വിളിച്ചു... സ്നേഹത്തിന്റെ സുഗന്ധം കലർന്ന വിളി

 ആഇശ്വോ.. ആഇശ്വോ.. ജ്ജെവിടെ..?

 ഒരനക്കവുമില്ല. പിന്നെയും വിളിച്ചു. പുരയിടത്തിനു ചുറ്റും നടന്നു വിളിച്ചു. വിളിയോടു വിളി തന്നെ. ഒരു മറുപടിയുമില്ല...

 അവസാനം നിർവാഹമില്ലാതെ വീട്ടിൽ കയറി നോക്കി. അപ്പോഴതാ അടച്ചിട്ട മുറിയിൽ നിന്ന് ചെറിയ ശബ്ദം. സീരിയൽ ഓടുകയാണ്. ദേഷ്യമൊന്നും പ്രകടിപ്പിക്കാതെ തന്നെ സ്നേഹസമ്പന്നനായ അയാൾ വാതിലിൽ മുട്ടിവീണ്ടും വിളിച്ചു...

 ആഇശ്വോ... അയാൾ ക്ഷമയോടെ വീണ്ടും വീണ്ടും വാതിൽ മുട്ടി. എന്നാൽ വലിയൊരു പൊട്ടിത്തെറിയായിരുന്നു പ്രതികരണം....

 വാതിൽ തുറന്ന ഭാര്യ ഭദ്രകളിയെപ്പോലെ ഉറഞ്ഞു തുള്ളുന്നു. സ്വസ്ഥമായി ഒന്നു കാണാന്നു വിചാരിച്ചാ അതിനും സമ്മതിക്കൂലാ... അപ്പോ ആഇച്യോ ആഇച്യോ എന്ന് വിളിച്ച് കൂവി നടക്കും. എന്താ മൻസാ ഇങ്ങക്ക് വേണ്ടത്.. ഒന്ന് പറഞ്ഞ് തൊലക്ക്..!!

 ഒന്നാലോചിച്ചു നോക്കൂ.. അയാളുടെ ഭാര്യ ഈ നിലയ്ക്കാണ് പ്രതികരിക്കുന്നതെങ്കിൽ അയാളുടെ, പോട്ടെ നമ്മുടെ അവസ്ഥ എന്തായിരിക്കും..?!

 മാനസികനില താളം തെറ്റില്ലേ..? പകൽ മുഴുവൻ ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി പാടത്തും പറമ്പത്തും എല്ല് മുറിയെ പണിയെടുത്ത് വീട്ടിൽ വന്നു കയറുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ എന്തു ചെയ്യും..?!

 ഭർത്താവിനോട് വളരെ സൗമ്യതയോടെ മാത്രമേ ഭാര്യ പെരുമാറാവൂ.. ജീവിതത്തിന്റെ പ്രതിസന്ധികളിൽ പുരുഷന് താങ്ങും തണലും പലപ്പോഴും ഭാര്യ മാത്രമാണ്. ജോലി കഴിഞ്ഞ് തിരിച്ചു ക്ഷീണിതനായി വീട്ടിലെത്തുന്ന പ്രിയതമനെ സ്നഹവായ്പോടെ പുഞ്ചിരിക്കുന്ന മുഖവുമായി സ്വീകരിക്കാൻ കാത്തുനിൽക്കുന്നവളാണ് യഥാർത്ഥ ഭാര്യ. സംഘർഷഭരിതമായ അവന്റെ മനസ്സിന് ആശ്വാസത്തിന്റെ തെളിനീര് പകരേണ്ടത് ഭാര്യയുടേതല്ലാതെ മറ്റാരുടെ ബാധ്യതയാണ്..?  കുടിക്കാൻ വല്ലതും വേണോ എന്നു ചോദിക്കാതെ അല്ലെങ്കിൽ കുടിക്കാൻ വല്ലതും എടുക്ക് എന്നവൻ ആവശ്യപ്പെടുന്നതിനു മുമ്പ് ഗ്ലാസ്സിൽ വെള്ളവുമായി അവനെ സമീപിക്കുന്നത് അവന് എന്തുമാത്രം മധുരതരമായിരിക്കും. ആ സ്നേഹമസൃണമായ പെരുമാറ്റം ഏതൊരു ഭർത്താവിനെയും ആഹ്ലാദഭരിതനാക്കും. വേണ്ടെങ്കിൽ പോലും അതു വാങ്ങിക്കുടിക്കാൻ അവൻ ആവേശം കാണിക്കും. ഒളിച്ചോടിപ്പോയ അടിമയുടെയും ഭർത്താവിനോട് വെറുപ്പുള്ള സ്ത്രീയുടെയും ലഹരി സാധനങ്ങൾ ഉപയോഗിക്കുന്നവരുടെയും അമലുകൾ അല്ലാഹു ﷻ സ്വീകരിക്കില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട്.  

 ദാവൂദ് നബി (അ) പറഞ്ഞു:  ദുഃസ്വഭാവിനിയായ സ്ത്രീ പുരുഷനെ സംബന്ധിച്ചിടത്തോളം വൃദ്ധന്റെ തലയിൽ കയറ്റിവെച്ച ഭാരിച്ച ചുമട് പോലെയും, കണ്ണിനു കുളിർമയേകുന്ന സൽസ്വഭാവിനി പുരുഷൻ തന്റെ തലയിൽ ധരിച്ച സ്വർണക്കിരീടത്തിനു തുല്യവുമാണ്.

 ഒരിക്കൽ സൽമാനുൽ ഫാരിസി (റ) വിനോട് കൂടി നബി ﷺ മകൾ ഫാത്വിമ (റ) യുടെ വീട്ടിൽ വരികയുണ്ടായി. അപ്പോൾ ഫാത്വിമ (റ) കരഞ്ഞു കൊണ്ടിരിക്കുകയാണ്. അവിടുന്ന് (ﷺ) കാരണം അന്വേഷിച്ചപ്പോൾ മകൾ പറഞ്ഞു: ഞാനും ഭർത്താവ് അലി(റ)വും തമ്മിൽ കുറച്ചു സംസാരമുണ്ടായി. അറിയാതെ എന്റെ പക്കൽ നിന്നു ചില വാക്കുകൾ വന്നു പോയി. അതു കാരണം അദ്ദേഹം എന്നോടു കോപിച്ചു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തു നോക്കിയപ്പോൾ ദേഷ്യത്തോടെ മുഖം തിരിച്ചു കളയുകയാണുണ്ടായത്. തന്നിമിത്തം ഞാൻ വളരെയധികം വ്യസനിക്കുകയും ചെയ്ത തെറ്റിന് അദ്ദേഹത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഇനി ഒരിക്കലും ഇത്തരം സംസാരങ്ങളുണ്ടാവില്ലെന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു. അപ്പോൾ അദ്ദേഹം എനിക്കു മാപ്പ് തരികയും എന്റെ മുഖത്തു നോക്കി ചിരിക്കുകയും ചെയ്തു. എങ്കിലും ഇങ്ങനെ ഒരു തെറ്റ് എന്റെ പക്കൽ നിന്നു വന്നതിനെ സംബന്ധിച്ച് ഞാൻ അല്ലാഹുﷻവിനെ ഭയപ്പെട്ടു കരയുകയാണ്. തദവസരം നബി ﷺ പറഞ്ഞു: "എന്നെ നബിയായി നിയോഗിച്ച അല്ലാഹുﷻവിനെ തന്നെ സത്യം അലി പൊരുത്തപ്പെടാതെ നീ മരണപ്പെട്ടു പോവുകയാണെങ്കിൽ ഞങ്ങൾ നിന്റെ മേൽ നിസ്കരിക്കുകയില്ലായിരുന്നു. ഭർത്താവിന്റെ പൊരുത്തം ഇല്ലാത്തവർക്ക് അല്ലാഹുﷻവിന്റെ പൊരുത്തവും ഉണ്ടാവില്ല എന്നു നീ അറിഞ്ഞിട്ടില്ലേ..?"


 ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ മുഖത്തു നോക്കുന്നത് കഅബ ത്വവാഫ് ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. ഭർത്താവില്ലാത്ത സ്ത്രീ സാധുവാണെന്നും ഭർത്താവിന്റെ അടുത്ത് ഒരു മണിക്കൂർ ഇരിക്കുന്നത് ഒരു കൊല്ലത്തെ ഇബാദത്തിനേക്കാൾ ശ്രേഷ്ഠമാണെന്നും ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ എപ്പോഴും അവളുടെ ശ്രദ്ധയും സാമീപ്യവും അവന്റെ കൂടെയുണ്ടായിരിക്കണം. ഭർത്താവ് എവിടെയെങ്കിലും പോവുകയാണെങ്കിൽ എഴുന്നേറ്റ് യാത്രയാക്കണം. പരമാവധി ഗേറ്റ് വരെ അനുഗമിക്കുക. എവിടെ നിന്നെങ്കിലും വരികയാണെങ്കിൽ സ്നേഹത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായി സ്വീകരിക്കുക. ബഹുമാനവും ആദരവും പ്രകടിപ്പിക്കുക. തുടങ്ങിയവയൊക്കെ സൗമ്യമായ പെരുമാറ്റത്തിന്റെ ഭാഗമാണ്.


 വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്വന്തം ഭർത്താവിന് ശല്യമുണ്ടാക്കുന്നത് അവൾ വളരെയധികം സൂക്ഷിക്കണം. നബി ﷺ പറയുന്നു: "ഇഹലോകത്തു വെച്ച് ഒരു സ്ത്രീ അവളുടെ ഭർത്താവിനെ വിഷമിപ്പിക്കുമ്പോൾ സ്വർഗസ്ത്രീകളിൽ പെട്ട അവന്റെ ഭാര്യ അവളോട് വിളിച്ചു പറയും നീ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് അദ്ദേഹം നിന്റെയടുക്കൽ ഒരു വിരുന്നുകാരൻ മാത്രമാണ് അടുത്തുതന്നെ അദ്ദേഹം നിന്നെ വിട്ട് നമ്മുടെ അടുക്കൽ വരുന്നതാണ്. നിന്നെ അല്ലാഹു ﷻ ശപിക്കട്ടെ."

  (തുർമുദി) 


 നബി ﷺ മറ്റൊരിക്കൽ പറഞ്ഞു: "വല്ല സ്ത്രീയോടും കോപിച്ച നിലയിൽ അവളുടെ ഭർത്താവ് മരണപ്പെട്ടാൽ ആ സ്ത്രീയുടെ നിസ്കാരം അവളുടെ ചെവിയുടെ മേൽപ്പോട്ടുയരുകയില്ല."

  (തുർമുദി)

 ഭാര്യയ്ക്ക് ഭർത്താവിനോടുള്ള അതിപ്രധാനമായ ഒരു കടമയാണ് ഭർത്താവിന് സുഖാസ്വാദനം നേടുന്നതിന് തന്റെ ശരീരം വഴിപ്പെടുത്തിക്കൊടുക്കുക എന്നത്.

 വിവാഹം ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ സംഗതിയാണ്. കാലങ്ങളുടെ കാത്തിരിപ്പിനും ഭാരമേറിയ പ്രതീക്ഷകൾക്കുമൊടുവിലാണ് വിവാഹസുദിനം ഒരാളുടെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ആദ്യരാത്രിയിലാണ് അതിലെ ഏറ്റവും സമ്മോഹനമായ നിമിഷങ്ങൾ. വൈകാരികതയുടെ ഭയത്തിന്റെ അതിലേറെ പ്രതീക്ഷകളുടെ തിരതള്ളലിൽ സംഘർഷഭരിതമായ മനസ്സ് കാലങ്ങളായി മനസ്സിലും ശരീരത്തിലും മുറ്റിനിന്ന ഈ സംഘർഷം ഇറക്കി വയ്ക്കാൻ പ്രതീക്ഷയുടെ കെട്ടുപൊട്ടിക്കാൻ വെമ്പുന്ന സമയം..!!   

 വിവാഹത്തിന്റെ അഞ്ചാം നാൾ ഭാര്യയോട് വഴിപിരിയേണ്ടി വന്ന ഹതഭാഗ്യനാണ് സാലീം. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. ന്നാലും ഇത്രയും പെട്ടെന്നോ? ആ ചെക്കന് എന്തുപറ്റി..?!

 സൈനൂന്റെ മോളെ പ്രസവത്തിന് കൊണ്ടുപോവുന്ന പരിപാടിയിൽ വിഭവങ്ങളൊരുക്കാൻ ഒത്തുകൂടിയ ബിയ്യുമ്മത്താത്തയാണ് ആദ്യവെടി പൊട്ടിച്ചത്. മൊലകുടി പ്രായം കഴിയാത്ത കുട്ട്യോൾക്ക് പെണ്ണെട്ടിച്ചൊട്ത്താൽ അങ്ങനൊക്കെ ഉണ്ടാവും ഇല്ലേ കൈജ്വോ..?

 നബീസത്താത്തയുടേതായിരുന്നു ഈ വിധി പറച്ചിൽ. ചിലർ അടക്കം പറഞ്ഞു: അവന്ക്ക് വല്ല കൊറച്ചിലും.. അതോ അവൾക്ക്..!! 

 അങ്ങനെ ആ വിവാഹബന്ധ വിഛേദനത്തിന്റെ കല്ലും നെല്ലും വേർതിരിച്ചു കൊണ്ടിരുന്നപ്പോഴേക്ക് 10 കിലോ ഉള്ളി തൊലിച്ചു കഴിഞ്ഞിരുന്നു...   

 എന്നാൽ സാലീമിന്റേതായിരുന്നില്ല മുഖ്യപ്രശ്നം. അഞ്ചു ദിവസം മാത്രം ഓടിയ ഈ നാടകാന്ത്യത്തിലെ നായിക അവന്റെ ഭാര്യയായിരുന്നു. സാലിമിന്റെ സർവപ്രതീക്ഷകളും പ്രഥമരാത്രിയിൽ തന്നെ തകർന്നിരുന്നു...

 അവൻ ക്ഷമിച്ചു രണ്ടാം ദിവസം വരെ...

 അന്നും പ്രതീക്ഷകൾക്കു ചിറക് മുളച്ചില്ല. നിരാശ മാത്രമായിരുന്നു ഫലം..!!

 മൂന്നും നാലും അഞ്ചും ദിവസം കടന്നു പോയി അവൾക്കു ലൈംഗികബന്ധത്തിനു താൽപര്യവും സമ്മതവുമില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലതാനും..!!

 ഇനി വേറെ വല്ലവനെയും മനസ്സിൽ പ്രതിഷ്ഠിച്ചതു കൊണ്ടോ മറ്റോ ആവുമോ..? ഏതായാലും തന്റെ ശാരീരിക മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ പ്രതീക്ഷയുടെ വൈകാരികതയുടെ ഭാണ്ഡം ഇറക്കി വയ്ക്കാൻ അവൾ കൂട്ടാക്കുന്നില്ലെങ്കിൽ അവളെ ആവശ്യമില്ല അവന്...

 തീരുമാനമെടുക്കാൻ ആറാമതൊരു ദിവസം വേണ്ടിവന്നില്ല. തീരുമാനമെടുക്കുന്നതിൽ അവൻ അൽപം ധൃതി കാണിച്ചുവോ..? വീണ്ടുവിചാരങ്ങൾക്ക് അവൻ അവസരം കൊടുത്തില്ലേ..? ഭാര്യയ്ക്കവൻ യാഥാർത്ഥ്യത്തിലേക്കു കടന്നു വരാൻ സാവകാശം നൽകിയില്ലേ..? ഇത്തരം ചോദ്യങ്ങൾ പ്രസക്തമെങ്കിലും അവനെ കുറ്റപ്പെടുത്താൻ വരട്ടെ...

 ചുറുചുറുക്കുള്ള സാലിമിനെപ്പോലുള്ള യുവാവ് ഇതിലപ്പുറം എത്ര കാത്തിരിക്കും..?!  വിവാഹത്തിന്റെ ആദ്യനാളിലും അല്ലാത്തപ്പോഴും ഭർത്താവിന്റെ ആവശ്യപൂർത്തീകരണത്തിന് ശരീരം വഴിപ്പെടുത്തിക്കൊടുക്കൽ അവളുടെ ബാധ്യതയാണ്. അല്ലാത്ത സ്ഥിതി വന്നാൽ റബ്ബിന്റെ കോപത്തിന് അതു വഴിവെക്കും.

 നബി ﷺ പറയുന്നു: ഒരു പുരുഷൻ സ്വന്തം ഭാര്യയെ തന്റെ ശയ്യയിലേക്കു വിളിക്കുകയും എന്നിട്ടു വരാതിരിക്കുകയും അങ്ങനെ അവൻ അവളോട് കോപിച്ചവനായ രീതിയിൽ രാത്രി താമസിക്കുകയും ചെയ്താൽ നേരം പുലരുന്നതു വരെ മലക്കുകൾ അവളെ ശപിച്ചു കൊണ്ടിരിക്കുന്നതാണ്. മറ്റൊരു റിപ്പോർട്ടിൽ അവൾ അവന്റെ അടുത്ത് ചെല്ലുന്നതു വരെ എന്നാണുള്ളത്.

  (ബുഖാരി, മുസ്ലിം)  

 മനസ്സിൽ കാമഭ്രമം ഉണ്ടായാൽ ഉടനെ ഭാര്യയെ സമീപിക്കണം എന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. അതിന് പ്രത്യേകസമയമോ സന്ദർഭമോ ഒന്നും തന്നെയില്ലെന്നതും ശ്രദ്ധേയമാണ്.

 ജാബിർ (റ) പറയുന്നു: നിങ്ങളുടെ മാനസാന്തരങ്ങളിൽ കാമഭ്രമമുണ്ടായാൽ ഉടൻ ഭാര്യയെ സമീപിക്കുക. അവളുമായുള്ള സംസർഗം നിങ്ങൾക്കു ബാധിച്ച ഭ്രമം തീർത്തു തരും.

  (മുസ്ലിം)  

 ഇബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ഏതെങ്കിലും സ്ത്രീയെ ദൃഷ്ടിയിൽ പെട്ടതു നിമിത്തം ലൈംഗിക ത്വര വന്നാൽ  ഉടൻ തന്റെ പ്രിയതമയെ  ചെന്നു പ്രണയിക്കട്ടെ ഇവളുടെ അടുത്തുള്ളതൊക്കെ അവളുടെ അടുത്തുമുണ്ടല്ലോ.

  (ദാരിമി)

 ഒരിക്കൽ പ്രവാചകൻ ﷺ പത്നി സൗദാ ബീവി(റ)യുടെ അടുക്കലെത്തി. അവർ തിരക്കിട്ട അടുക്കളപ്പണിയിലായിരുന്നു. വേറെ സ്ത്രീകളും കൂടെയുണ്ട്. തിരുനബിﷺയുടെ ആവശ്യം മനസ്സിലാക്കിയ പത്നി താമസിയാതെ അടുക്കളയിൽ നിന്നു പിൻവാങ്ങി.

  (ദാരിമി)

 ലൈംഗികബന്ധത്തിനു തന്റെ ശരീരത്തെ വഴിപ്പെടുത്തിക്കൊടുക്കാതിരിക്കൽ പിണക്കമാണ്. പിണങ്ങിയവൾക്കാവട്ടെ ചെലവിനു കൊടുക്കൽ ഭർത്താവിനു നിർബന്ധവുമില്ല. അപ്പോൾ ലൈംഗികബന്ധത്തിനു ശരീരം അനുവദിച്ചു നൽകുമ്പോൾ മാത്രമേ ഭർത്താവ് അവൾക്കു ചെലവിനു പോലും നൽകേണ്ടതുള്ളൂ.. നിക്കാഹ് കഴിഞ്ഞ് ഭാര്യയുമായി സുഖമെടുക്കാൻ ഭർത്താവിന് സൗകര്യം ചെയ്തു കൊടുക്കലോടെ അവൾക്കു ചെലവിനു കൊടുക്കൽ ഭർത്താവിനു നിർബന്ധമായി. അതു ഭാര്യയുടെ അവകാശമാണ്. ഭാര്യ സംയോഗത്തിന് പ്രാപ്തിയില്ലാത്ത കുട്ടിയാണെങ്കിൽ അവളുടെ ചെലവ് ഭർത്താവിനു നിർബന്ധമല്ല. അതേസമയം രോഗംമൂലം ഭാര്യ സംയോഗത്തിന് അശക്തയാണെങ്കിലും ചെലവിന് നൽകൽ ഭർത്താവിനു നിർബന്ധമാണ്.

  (തുഹ്ഫ 8/322, ഇആനത്ത് 4/60)

 ഇണയുമായി സംഭോഗത്തിലേർപ്പെടുന്നതിൽ സ്വദഖയുടെ പുണ്യമുണ്ടെന്നു നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ ചില സ്വഹാബികളുടെ സംശയം: കാമശമനാർത്ഥം ഒരാൾ ചെയ്യുന്ന പ്രവൃത്തിക്കു പുണ്യമോ..? നബിﷺയുടെ പ്രതികരണം, ഇങ്ങനെ: കാമശമനാർത്ഥം ഒരാൾ അനുവാദമില്ലാത്ത സ്ത്രീയുമായി ബന്ധപ്പെടുന്നതിന് അയാൾക്കു കുറ്റമുണ്ടോ എന്നു പറയൂ.(മുസ്ലിം) നിഷിദ്ധരീതിയിൽ ബന്ധപ്പെടുന്നതിൽ തെറ്റുണ്ടാവുമ്പോൾ അതേ പ്രവർത്തനം  അനുവദനീയമാവുമ്പോൾ പുണ്യമുണ്ടെന്നാണ് നബി ﷺ പറഞ്ഞതിന്റെ പൊരുൾ.  

 ഈ ബന്ധത്തിൽ ഗർഭം ധരിക്കുന്ന സ്ത്രീക്ക് പകൽ നോമ്പനുഷ്ഠിക്കുന്നവരുടെയും രാത്രി മുഴുവൻ നമസ്‌കരിക്കുന്നവരുടെയും അല്ലാഹുﷻവിന്റെ മാർഗത്തിൽ യുദ്ധത്തിനു വേണ്ടി കുതിരയെ കെട്ടി അതിർത്തി കാക്കുന്നവരുടെയും പ്രതിഫലമുണ്ട്. ആ ഗർഭത്തിൽ മരണപ്പെട്ടാൽ അവർക്കു രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്.

 പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രതിഫലം എത്രയാണെന്നു കണക്കാക്കുക സാധ്യമല്ല. മറ്റൊരു റിപ്പോർട്ടിൽ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീക്ക് അല്ലാഹു ﷻ നിശ്ചയിച്ച അവർണനീയമായ പ്രതിഫലം ആകാശഭൂമിയിലുള്ളവരാരും അറിയുകയില്ലെന്നുമുണ്ട്.  

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത