Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ബുധനാഴ്‌ച, ജൂലൈ 29, 2026

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയിൽ 5 ദിവസവും ഡ്രൈവിങ് ടെസ്റ്റ്.?

 കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.

പുതിയ പരിഷ്കാരം അനുസരിച്ച് 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകൾക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകൾ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസവും നടത്തും. അപേക്ഷകൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താൽക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്സ് ലൈസൻസിനുള്ള കാത്തിരിപ്പും കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളിൽ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങൾ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. 

തിങ്കളാഴ്‌ച, ജൂലൈ 27, 2026

മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍?

ഇത് വായിച്ചു കഴിഞ്ഞാൽ സേവ്ചെയ്തു സൂക്ഷിക്കുക. എല്ലാവർക്കും ആവശ്യം വരുന്നതാണ്. ഉപകാരപ്പെടും.

1. കണ്ണ് അടച്ചു കൊടുക്കുക.

2. താടിയും തലയും കെട്ടുക

3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.

4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.

5. നേരിയ തുണികൊണ്ട് ആകെ മൂടുക.

6. വയറിന്മേല്‍ എന്തെങ്കിലും വെക്കുക.

7. ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക.


കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍

1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക.

2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.(കയ്യിൽ തുണി ചുറ്റുക )

3. പല്ല് വൃത്തിയാക്കുക..(കയ്യിൽ തുണി ചുറ്റുക )

4. മൂക്ക് വൃത്തിയാക്കുക.

5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കുക.

6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.

7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)

കുളിപ്പിക്കല്‍

1. വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

2. ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.

6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)

11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.

12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.

13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.

14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.

കഫന്‍ ചെയ്യല്‍

1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).

2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)

3. പുരുഷന് സുന്നത്ത് 3 വസ്ത്രം.

4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.

5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി

6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.

7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.

8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.


അവലംബം :

1. മുഗ്‌നി

2. മിന്‍ഹാജുത്ത്വാലിബീന്‍

3. തുഹ്ഫ

4. മഹല്ലി

5. സ്വഹീഹ് ബുഖാരി

6. സ്വഹീഹ് മുസ്‌ലിം

7. ഫതുഹുല്‍ ബാരി

8. സുനന്‍ അഹ്മദ്

9. സുനന്‍ അബൂദാവൂദ്

10. സുനന്‍ ഇബ്‌നുമാജ

11. ശറഹുല്‍ മുഹദ്ദബ്

*صلى الله على محمد صلى الله عليه وسلم*

ഗർഭിണികൾ ഓതേണ്ട സൂറത്തുകളും ദിക്റുകളും..

അംഗവൈകല്യങ്ങളില്ലാത്ത മക്കളെ കിട്ടാനും സുഖപ്രസവത്തിനും വേണ്ടി ഗർഭകാലത്ത് ഓതേണ്ട സൂറത്തുകൾ_ :

👉🏻  സൂറത്തുൽ ഇൻശിഖാഖ്  (سورة الانشقاق) : എല്ലാ ദിവസവും മഗ്‌രിബിന് ശേഷം ഈ സൂറത്ത് പതിവാക്കുക ആദ്യത്തെ 5 ആയത്തുകൾ ഓതിയ ശേഷം അത് വെള്ളത്തിൽ ഊതി കൂടിക്കുക.

👉🏻 സൂറത്തു ശംസ് (سورة الشمس)

👉🏻സൂറത്തു ഹാഖഃ (سورة الحاقّة)

▪️ _അംഗവൈകല്യങ്ങളില്ലാത്ത നല്ല കുട്ടികൾക്കായി ആയിശ(റ) ഓതാൻ നിർദേശിച്ച സൂറത്തുകൾ_ :


👉🏻 5ാം മാസം മുതൽ - സൂറത്തുന്നസ്വർ (سورة النصر)


👉🏻 6ാം മാസം - സൂറത്തു മർയം (سورة المريم)


👉🏻7ാം മാസം - സൂറത്തുൽ കൗസർ (سورة الكوثر) 

( *ഇത് കുട്ടിക്ക് പ്രവാചകസ്നേഹം വർദ്ധിക്കാൻ കാരണമാകും*)


👉🏻 8ാം മാസം - സുറത്തുൽ ഖദ്ർ (سورة القدر)


 *നിങ്ങളുടെ രണ്ട് കൈകളും വയറിനു മുകളിൽ വെച്ച് കൊണ്ട് പാരായണം ചെയ്യുക (ഇത് കുട്ടിക്ക് ഉമ്മയോടുള്ള സ്നേഹത്തിന് കാരണമാകും)*


👉🏻 9ാം മാസം -

 സൂറത്തു യാസീൻ (سورة يٓس) അത് നമുക്ക് രക്ഷയാണ്


സൂറത്തു വാഖിഅ

(سورة الواقعة)



▪️സൗന്ദര്യമുള്ള കുഞ്ഞിന് വേണ്ടി :

 

👉🏻 സൂറത്ത് യൂസുഫ് (سورة اليوسف) പാരായണം ചെയ്യുക


▪️ ഗർഭകാലത്ത് ആയത്തുൽ കുർസിയ്യ് , നാരിയ്യത്ത് സ്വലാത്തും വർദ്ധിപ്പിക്കുക അത് സുഖപ്രസവത്തിന് സഹായിക്കും.


▪️സുബ്ഹിക്കും മഗ്‌രിബിനും ശേഷം 10 തവണ ദുആഉൽ കർബ് (دعاء الكرب) ഭാര്യയും ഭർത്താവും ചൊല്ലുക


▪️ അഞ്ച് വഖ്ത് നിസ്കാര ശേഷം അസ്മാഉൽ ഹുസ്ന ഒരു തവണയും 

لا اله الا انت سبحانك اني كنت من الظالمين

എന്ന ദിക്ർ 10 തവണയും ചൊല്ലുന്നത് നല്ലതാണ്

▪️ ഉറങ്ങാൻ കിടക്കുമ്പോൾ അസ്മാഉൽ ഹുസ്ന 3 തവണ ചൊല്ലി വയറ്റിൽ ഊതുക.

🌷🌷🌷🌷🌷🌷🌷🌷🌷

അല്ലാഹു അംഗവൈകല്യങ്ങളില്ലാത്ത സ്വാലിഹീങ്ങളായ ഇരു ലോകത്തും നമ്മുക്ക് ഉപകാരമുള്ള നല്ല മക്കളെ നൽകി സന്തോഷിപ്പിക്കട്ടെ...  പ്രസവസമയത്തെ എല്ലാ പ്രയാസങ്ങളും ലഘുകരിച്ച് സുഖ പ്രസവം നൽകി സന്തോഷിപ്പിക്കട്ടെ...

آمين آمين يارب العالمين🤲🏻

أوصيكم بالدعاء

ചൊവ്വാഴ്ച, ജൂലൈ 21, 2026

ഇസ്ലാമിക സംശയങ്ങളും മറുപടിയും

 ചോ :ഇസ്ലാമിൽ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ?

ഉ :ഉണ്ട്. ശവ്വാൽ (തുഹ്ഫ 7/253)

ചോ :നബി(സ) ശവ്വാലിലാണോ വിവാഹിതനായത്?

ഉ : അതെ. ആയിഷാബീവിയും നബി(സ)യും തമ്മിലുള്ള

വിവാഹം ശവ്വാൽ മാസത്തിലായിരുന്നു.

 (തുഹ്ഫ 7/255)

ചോ :ഇരുപത്തഞ്ചുകാരനായ നബി(സ) നാൽപ്പതുകാരിയായ ഖദീജ(റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നേക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യൽ സുന്നത്തുണ്ടോ?

ഉ: ഇല്ല. തന്നെക്കാൾ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം. എന്നാൽ പ്രായക്കൂടുതലുള്ള വരെയും വിവാഹം ചെയ്യാം.

ചോ :ജ്യേഷ്ഠൻ മരിച്ചാൽ അവന്റെ ഭാര്യയെ അനിയന് വിവാഹം ചെയ്യാമോ?

ഉ : ചെയ്യാം.

ചോ :അപ്പോൾ വീണ്ടും മഹർ കൊടുക്കേണ്ടതുണ്ടോ?

ഉ: ഉണ്ട്.

ചോ :നികാഹ് കഴിഞ്ഞ്

ഇണ ചേരുന്നതിന്റെ മുമ്പ് ത്വലാഖ്

ചൊല്ലുകയാണെങ്കിൽ മഹർ തിരിച്ചു വാങ്ങാമോ?

ഉ :പകുതി തിരിച്ചു വാങ്ങാം. (ഫത്ഹുൽ മുഈൻ 266)

ചോ :ഇണ ചേർന്നതിന്റെ ശേഷമാണെങ്കിലോ?

ഉ: അപ്പോൾ ഒന്നും തിരിച്ചു വാങ്ങാൻ പാടില്ല.

ചോ: ഭാര്യയുടെ കാരണം കൊണ്ടാണ് ത്വലാഖ്

ചൊല്ലുന്നതെങ്കിലോ?

ഉ :എങ്കിലും അങ്ങനെ തന്നെ. (ഫത്ഹുൽ മുഈൻ 266)

ചോ :ഭർത്താവിനുവേണ്ടി ഭാര്യ കിടപ്പറയിൽ അണിഞ്ഞൊരുങ്ങി ഭർത്താവിനെ ആകർഷിക്കണം. അതുപോലെ ഭർത്താവ് ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ?

ഉ: ഉണ്ട്. ഇബ്നു അബ്ബാസ് (റ) പറയുന്നു: “പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട് " എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കു വേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട്.

അവൾ എനിക്കു വേണ്ടി

അണിഞ്ഞൊരുങ്ങുന്നതു പോലെ, (തുഹ്ഫ 7/256)

ബെഡ്റൂമിൽ ഒന്നും “വൺവേ ആവാതിരിക്കലാണ്

ഇസ്ലാമിക തത്വം. 

ചോ :ഖിബ്ലക്ക് നേരെ കിടന്ന്

ഇണ ചേരുന്നതിൽ തെറ്റുണ്ടോ?

ഉ: കറാഹത്തില്ല. (തുഹ്ഫ 7/256)

ചോ :വിവാഹം നിശ്ചയിച്ചു. നിക്കാഹ് കഴിഞ്ഞിട്ടില്ല വരൻ വധുവിന് മൊബൈൽ ഫോൺ, ആഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു.

പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാൽ ആ സമ്മാനങ്ങൾ തിരിച്ചു വാങ്ങാമോ?

ഉ :വാങ്ങാം.

 (ഫത്ഹുൽ മുഈൻ 379)

ചോ :സ്വർണ്ണം തന്നെ മഹർ കൊടുക്കണമെന്നുണ്ടോ?

ഉ: ഇല്ല. വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം. നബി(സ)യുടെ പെൺമക്കൾക്ക് 500 ദിർഹം വെള്ളിയാണ്

മഹറായി കിട്ടിയത്.

(ഫത്ഹുൽ മുഈൻ 374)

ചോ :എനിക്ക് മഹർ വേണ്ട എന്നു പറയാൻ പ്രായപൂർത്തിയായ സ്ത്രീകൾക്ക് അവകാശമുണ്ടോ?

ഉ :ഉണ്ട്. അപ്പോൾ പുരുഷന്

മഹർ കൊടുക്കാതെ

അവളെ വിവാഹം കഴിക്കാം. (ഫത്ഹുൽ മുഈൻ 267)

ചോ :വിവാഹസദ്യ നൽകൽ രാത്രിയാണോ

പകലാണോ ഉത്തമം?


ഉ :രാത്രിയാണ് സുന്നത്ത്

(തുഹ്ഫ 7/498, ഫത്ഉൽ മുഈൻ 267) പണ്ട് കാലത്തൊക്കെ രാത്രിയായിരുന്നല്ലോ കല്യാണം


ചോ :വിവാഹത്തിന് സദ്യ കൊടുക്കാൻ സാധിച്ചില്ല എങ്കിൽ പിന്നീട് ഒരു ദിവസം കൊടുക്കൽ സുന്നത്തുണ്ടോ?


ഉ : തീർച്ചയായും സുന്നത്തുണ്ട്. ഇന്ന് മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയ്താൽ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും. അത് വീട്ടുകയും ചെയ്യാം.

 (തുഹ്ഫ 7/496)


ചോ :നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കിൽ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം പങ്കെടുക്കേണ്ടതുണ്ടോ?


ഉ: ഉണ്ട്. മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ്. മുറിക്കുന്നില്ലെങ്കിൽ അവിടെ പങ്കെടുക്കുകയും ബറകത്തിനു വേണ്ടി പ്രാർത്ഥിക്കുകയും വേണം. (തുഹ്ഫ 7/508)


ചോ :വിവാഹ ദിവസം വരന്റെ കൂടെ സൽക്കാരത്തിന് പോകുന്ന ചില വിരുതന്മാർ തമാശക്കായി അവിടെ നിന്ന് വാഴക്കുല, ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തു

കൊണ്ടു പോരുന്നതിൽ തെറ്റുണ്ടോ?


ഉ: ഉണ്ട്. അഥിതിയായി വരുന്ന ആൾക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം. ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാൻ പാടില്ല. അതിന് വീട്ടുകാരന്റെ സമ്മതം വേണം. (തുഹ്ഫ 7/509)


ചോ :ഭക്ഷണം ടാബിളിൽ വെച്ചതിനുശേഷമാണോ

ഇരിക്കേണ്ടത്. അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്?


ഉ: ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത്. അത് ഭക്ഷണത്തോടുള്ള ബഹുമാനമാണ്. പാത്രങ്ങൾ എടുത്തതിനുശേഷമാണ് എണീക്കേണ്ടത്.

(ഇഹ്യാ ഉലൂമിദ്ധീൻ 2/36)


ചോ :ഫ്രൂട്ട്സ് ഭക്ഷണത്തിന്റെ മുമ്പോ പിമ്പോ ഉത്തമം?


ഉ :ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ്

ശരിയായ ക്രമം.

(ശർവാനി 7/512,ഇഹ്യാഉലൂമിദ്ധീൻ 2/344)


ചോ :സൗഹൃദത്തിലുള്ള അമുസ്ലിംകളെ വിവാഹത്തിന്

ക്ഷണിക്കാമോ ?


ഉ :ക്ഷണിക്കാം.


ചോ :ഒരാൾ തന്റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ)

തൊട്ടാൽ വുളു മുറിയുമോ?


ഉ: ഇല്ല. കാരണം അമ്മായുമ്മയും വിവാഹബന്ധം ഹറാമായവരിൽ പെടുന്നവരാണ്.


ചോ :വിവാഹ സദ്യ നൽകേണ്ടതെപ്പോഴാണ്?


ഉ :വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം

ഭാര്യ ഭർത്താക്കന്മാർ സംയോഗത്തിലേർപ്പെട്ട ശേഷമാണ്. അതാണ് നബിചര്യ. നികാഹ് മാത്രം കഴിഞ്ഞ ശേഷ മാണെങ്കിൽ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത്

മാത്രം ലഭിക്കും.

(ഫത്ഹുൽ മുഈൻ 378)

കല്ല്യാണ ത്തിന്റെ വിഭവങ്ങൾ വിളമ്പുന്നതിന്റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭി ക്കാനുള്ള ഏക പോംവഴി. ചിലർ ചെയ്യുന്നതുപോലെ സദ്യയും സൽക്കാരവും എല്ലാം കഴിഞ്ഞ് നിക്കാഹ് നടത്തിയാൽ

ആ സദ്യക്ക് "വിവാഹ സദ്യ'

എന്ന പുണ്യം ലഭിക്കില്ല. മാത്രമല്ല, നികാഹിന്റെ തൊട്ടു മുമ്പ്

വധൂവരന്മാരാരെങ്കിലും നികാഹിൽ നിന്ന് പിൻമാറുകയോ മരിക്കുകയോ ചെയ്താൽ

ആ സദ്യ അസ്ഥാനത്തായില്ലേ ? ഇനി, നികാഹ് നടന്നു. അന്നു രാത്രി മണിയറയിൽ വന്നപ്പോൾ രണ്ടിലൊരാൾ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും മാതാപിതാക്കൾ നിർബന്ധിച്ചിട്ടാണ്

ഞാനിതിന് സമ്മതിച്ചതെന്നും പറഞ്ഞാലോ !? ഇത്തരം

സംഭവങ്ങൾ എത്രയോ ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ജനിച്ചാലല്ലേ നാം മധുരം വിതരണം ചെയ്യാറുള്ളൂ. അല്ലാതെ ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയ ഉടനെയല്ലല്ലോ എന്നതു പോലെ വിശേഷം ഉണ്ടായതിന് ശേഷമാണ് മധുരവും സദ്യയുമൊക്കെ കൊടുക്കേണ്ടത്. അതുകൊണ്ടാണ്

ഇണ ചേർന്നതിന് ശേഷമാണ് വിവാഹ സദ്യ കൊടുക്കേണ്ടതെന്ന് നബി(സ്വ) പഠിപ്പിച്ചത്. അപ്പോഴാണ് വിവാഹം കൺഫോമാവുന്നുള്ളൂ. മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്.


ചോ : വിവാഹം വൈകുന്നത് കാരണം മക്കൾ ഹറാമിൽ വീണാൽ മാതാപിതാക്കൾ കുറ്റക്കാരാകുമോ?


ഉ :ആകും. മക്കളെ പട്ടിണിക്കിടുന്നതിനേക്കാളും വലിയ തെറ്റാണ് അവരെ ലൈംഗിക പട്ടിണിക്കിടൽ.

കോഴ്സിന്റെ, ജോലിയുടെ, ഗൾഫ് യാത്രയുടെയൊക്കെ പേര് പറഞ്ഞ് ഈ പട്ടിണിക്കിടൽ ഇന്ന് പതിവാണ്. ഭക്ഷണം കിട്ടിയില്ലെങ്കിൽ കൂട്ടുകാരോ നാട്ടുകാരോ കൊടുക്കും. അല്ലെങ്കിൽ സ്വന്തമായി അദ്ധ്വാനിച്ചും നേടിയെടുക്കും. എന്നാൽ ഇണ ചേരാനുള്ള അവസരം ആരു കൊടുക്കും? ആരോട് ചോദിക്കും ? മാതാപിതാക്കൾ ശരിക്ക് മറുപടി പറയേണ്ടിവരുന്ന വിഷയമാണിത്. 

ചോ : പെണ്ണ് കാണാൻ പോകുമ്പോൾ കൂടെ കൂട്ടുകാരെ കുട്ടാമോ?

ഉ :കൂടെക്കൂട്ടാം പക്ഷെ അവർക്ക് പെണ്ണിനെ കാണിച്ചുകൊടുക്കൽ ഹറാമാണ്

ചോ :സാധനം ചെലവാകാൻ വേണ്ടി കളവ് പറയൽ ഹറാമല്ലേ?

ഉ : ഹറാമാണ്. ഭൂമി, വാഹനക്കച്ചവടക്കാർ, ബ്രോക്കർമാർ, മരക്കച്ചവടക്കാർ, മത്സ്യ-മാംസ കച്ചവടക്കാര,

ഷോപ്പുകളിൽ നിൽക്കുന്ന സെയിൽസ്മാൻമാർ

തുടങ്ങിയവരൊക്കെ കച്ചവടം നടക്കാൻ വേണ്ടി കളവ് പറയുന്നു എങ്കിൽ അതെല്ലാം ഹറാം തന്നെ. “കളവ് പറയൽ ചരക്ക് വേഗം ചിലവാക്കിത്തരും, ബറക്കത്തിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

 (ബുഖാരി)

ചോ :മണൽ, മെറ്റൽ തുടങ്ങിയ നിർമ്മാണ വസ്തുക്കൾ, ലോറിക്കാർ അളവ് കൂട്ടി പറയാറുണ്ട്. (ഉദാ: 80 ഫൂട്ട്, 100 ഫുട്ട് ഉണ്ട് എന്ന് പറയും)

ഇത് ഹറാമല്ലേ?

ഉ: തീർച്ചയായും ഹറാമാണ്.

ചോ :വിൽക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാം?

ഉ :മദ്യം. കഞ്ചാവ്, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ, നജസുകൾ, ഹറാമായ ഉപകരണങ്ങൾ പുസ്തകങ്ങൾ, സി.ഡികൾ തുടങ്ങിയവ.

ചോ : ലോഡ്ജ്, ക്വാട്ടേഴ്സ് തുടങ്ങിയവ അനാശ്യാസത്തിന് വിട്ടുകൊടുത്താൽ ഉടമസ്ഥനും കുറ്റക്കാരനാവില്ലേ?

ഉ :ആവും. തെറ്റിന് സൗകര്യമൊരുക്കി കൊടുക്കുന്നതും തെറ്റ് തന്നെ.

ചോ :കളവ് പറയാതെ കച്ചവടം നടക്കില്ല. എന്നാണല്ലോ എല്ലാവരും പറയുന്നത്?

ഉ :അത് ശരിയല്ല. സത്യം പറഞ്ഞാൽ ഉള്ള ലാഭത്തിൽ അല്ലാഹു ബറക്കത്ത് ചെയ്യും.

ചോ :അമിതമായ കൊള്ളലാഭം എടുക്കാൻ പാടുണ്ടോ?

ഉ: ഇല്ല എന്ന നിയമമില്ലെങ്കിലും തന്നോട് മറ്റൊരാൾ എടുക്കാമെന്ന് നമുക്ക് ഉൾക്കൊള്ളാവുന്ന ലാഭമേ നാം മറ്റു ള്ളവരോട് എടുക്കാവൂ (ഇഹ്യാഉലൂമിദ്ധീൻ 2/98)

ഒരു ലക്ഷത്തിന് വാങ്ങിയ വസ്തു കുറഞ്ഞകാലയളവിനുള്ളിൽ പത്ത് ലക്ഷത്തിന് നമുക്കൊരാൾ മറിച്ചുവിറ്റാൽ ഒമ്പത് ലക്ഷം അയാൾ ലാഭം എടുക്കുന്നത് നമുക്ക് ഉൾക്കാള്ളാനാവില്ല. അതുപോലെ നമ്മളും

ഒരു ലക്ഷത്തിന്റെ മുതൽ പത്ത് ലക്ഷത്തിന് വിൽക്കരുത്. ഇതാണ് തഖ് വ . കുറഞ്ഞ ലാഭം കൊണ്ട് തൃപ്തിപ്പെടുന്നവർക്ക് കച്ചവടം കൂടുകയും ബറക്കത്ത് ലഭിക്കുകയും ചെയ്യുമെന്നും ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. ഈ തത്വം തന്നെയാണ് ഇന്നും മികച്ച ബ്രാൻഡുകൾ പിൻതുടരുന്നതും പ്രാവർത്തികമാക്കുന്നതും.

ചോ :സത്യസന്ധനായ കച്ചവടക്കാരന്റെ പ്രതിഫലം എന്താണ്?

ഉ: ശുഹദാക്കളുടെയും സിദ്ധീഖീങ്ങളുടെയും കൂടെ നാളെ പരലോകത്ത് അല്ലാഹു അയാളെ ഒരുമിച്ച് കൂട്ടും. എന്ന് നബി (സ) പ്രസ്താവിച്ചിരിക്കുന്നു.

 (തുർമുദി, ഹാകിം)

ചോ :ഏറ്റവും നല്ല ഭക്ഷണം ഏതാണ്?

ഉ :സ്വന്തം കൈ കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയത് എന്നാണ് ഹദീസിൽ പറഞ്ഞത്

(അഹ്മദ്) എന്നാൽ പണ്ഡിതർ, മുസ്ലീംങ്ങളുടെ പൊതുപ്രവർത്തകർ തുടങ്ങിയവർ ഉള്ള സമയം മറ്റുള്ളവർക്ക്

അറിവ് പഠിപ്പിക്കാനും മറ്റും

ഉപയോഗിക്കണമെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.

ചോ : ലോട്ടറി എടുക്കൽ ഹറാമാണോ?

ഉ : ഹറാമാണ്.

ചോ :കടകളിൽ നിന്നും മറ്റും ലഭിക്കുന്ന സമ്മാനകൂപ്പൺ വഴി കിട്ടുന്നവ ഹറാമാണോ?

ഉ :അല്ല 

ചോ :ബാങ്ക്, ലോട്ടറി, ബാർ തുടങ്ങിയ ഹറാമിന്റെ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകൽ

ഹറാമല്ലേ?

ഉ :ഹറാമാണ്.

ചോ : ഒരാൾ വില പറഞ്ഞ് ഉറപ്പിച്ചശേഷം മറ്റൊരാൾ വില കുട്ടി പറഞ്ഞ് കച്ചവടം മുടക്കാൻ പാടുണ്ടോ?

ഉ :ഒരാൾ വില പറഞ്ഞു. ആ വില വിൽക്കുന്നവന് തൃപ്തിയുമായി. കച്ചവടം ഉറപ്പിക്കുകയും ചെയ്താൽ. പിന്നെ മറ്റൊരാൾ വില പറയുന്നത് ഹറാമാണ്. ഉറപ്പിച്ചില്ലെങ്കിൽ വീണ്ടും പറയാം (തുഹ്ഫ 4/313)

ചോ :ഭൂമിയോ മറ്റോ വാങ്ങാൻ വേണ്ടി അഡ്വാൻസ് കൊടുത്ത ചെറിയ സംഖ്യ കച്ചവടം നടന്നില്ലെങ്കിൽ എന്തു ചെയ്യണം?

ഉ: തിരിച്ചുകൊടുക്കണം. തിരിച്ചുകൊടുക്കാതിരിക്കൽ

ഹറാമാണ്. (തുഹ്ഫ 4/355)

ചോ :ഖബറിങ്ങലും മറ്റും ഖുർആൻ ഓതാൻ വേണ്ടി ആളെ കൂലിക്ക് വിളിക്കാമോ?

ഉ: വിളിക്കാം. ഹജ്ജ്, സകാത്ത് വിതരണം, ഉളുഹിയ്യത്ത് വിതരണം, മയ്യിത്ത് പരിപാലനം തുടങ്ങിയ

ഇബാദത്തുകൾക്കൊക്കെ

ആളെ കൂലിക്ക് വിളിക്കാം.(തുഹ്ഫ6/180)

ചോ : ഭൂമി, ഖബർസ്ഥാന് വേണ്ടി വാടകക്ക് എടുക്കാമോ?

ഉ: ഇല്ല. (ഫത്ഹുൽ മുഈൻ 282)

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും

ജീവിതത്തിൽ പകർത്തുകയും, നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*


അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത