Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
Pravasi News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Pravasi News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

റാസല്‍ഖൈമയില്‍ കൂറ്റന്‍ പള്ളി വരുന്നു !!


അബൂദബി: റാസല്‍ഖൈമയുടെ തെക്കന്‍ മേഖലയിലെ നഗരപ്രദേശമായ അല്‍ദൈത്തില്‍ കൂറ്റന്‍ പള്ളി നിര്‍മാണത്തിനുള്ള പദ്ധതിക്ക് പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയത്തിലെ പ്രത്യേക സമിതി അംഗീകാരം നല്‍കി. 18,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പദ്ധതി 250 മില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് യാഥാര്‍ഥ്യമാക്കുക. 28,000 പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാകുന്ന പള്ളിയോടനുബന്ധിച്ച് ഇസ്ലാമിക് മ്യൂസിയം, ലൈബ്രറി, ഖുര്‍ആന്‍ മന:പാഠമാക്കല്‍ കേന്ദ്രം, പൂന്തോട്ടം എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശപ്രകാരം നിര്‍മിക്കുന്ന പള്ളി അദ്ദേഹത്തിന്‍െറ പേരിലാകും അറിയപ്പെടുക. പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാക്കി പള്ളിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. റാസല്‍ഖൈമക്കടുത്ത പ്രമുഖ താമസകേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുവരുന്ന പ്രദേശമാണ് അല്‍ദൈത്ത്. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ പള്ളി നിര്‍മിക്കാന്‍ പ്രസിഡന്‍റ് നിര്‍ദേശിച്ചതെന്ന് റാസല്‍ഖൈമ മുനിസിപ്പാലിറ്റി ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ അസം പറഞ്ഞു. അടുത്തിടെ 1028 ഹൗസിങ് പ്ളോട്ടുകള്‍ മുനിസിപ്പാലിറ്റി ഈ പ്രദേശത്ത് അനുവദിച്ചിരുന്നു. പള്ളി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
28,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന 22,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഫുജൈറയിലെ ശൈഖ് സായിദ് പള്ളി നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിന്‍െറ ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാകും. 22,412 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളി.

വ്യാഴാഴ്‌ച, സെപ്റ്റംബർ 13, 2012

പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ ബഹ്റൈന്‍െറ പ്രതിഷേധം !!

മനാമ: പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ ബഹ്റൈന്‍ പ്രതിഷേധം അറിയിച്ചു. ഇതര മതങ്ങളെ ആദരിക്കാനും മാനവിക മൂല്യങ്ങളെ മുറുകെപ്പിടിക്കാനും ഏവര്‍ക്കും ബാധ്യതയുണ്ട്. അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ യോജിച്ച നീക്കത്തിലൂടെ പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ യൂട്യൂബ് നിരോധിച്ചു. പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന യു എസ് ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിരോധനം. ടെറി ജോണ്‍സ് സംവിധാനം ‘ഇന്നസെന്‍സ് ഒഫ് മുസ്ലിംസ്’ എന്ന ചിത്രമാണ് കനത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

*******************
                      ഇസ്ലാം വിരുദ്ധ ചിത്രം: അഫ്ഗാനില്‍ യൂട്യൂബ് നിരോധിച്ചു

സിനിമയുടെ പേരില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് തടയാനാണ് യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുന്നത് വരെ നിരോധനം തുടരും എന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.
വിവാദ ചിത്രത്തിന്റെ പേരില്‍ വടക്കന്‍ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച ലിബിയയിലെ യുഎസ് കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്തിലും അക്രമങ്ങള്‍ തുടരുകയാണ്. 

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

ദുബായ് കെഎംസിസി പ്രവാസികള്‍ക്കു പുതിയ പെന്‍ഷന്‍ പദ്ധതി !!

Calicut; ദുബായ് കെഎംസിസി പ്രവാസികള്‍ക്കു പുതിയ പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങിയ കെഎംസിസിയില്‍ അംഗങ്ങളായ 60 വയസ് കഴിഞ്ഞവര്‍ക്കു പ്രതിമാസം 1000രൂപ നല്‍കുന്നതാണു പദ്ധതി. അപേക്ഷകള്‍ തയാറാക്കുമ്പോള്‍ മുസ്ലീം ലീഗ് നിയോജകമണ്ഡലം-ജില്ലാ കമ്മറ്റികളുടെ സാക്ഷ്യപത്രം വയ്ക്കണം.

ഡിസംബര്‍ രണ്ടിനു കെഎംസിസി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷ പരിപാടിയില്‍ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. അര്‍ഹരായ 100പേരെ കണ്ടെത്തി മൂന്നുവര്‍ഷ കാലയളവില്‍ സഹായം നല്‍കാനാണു ഉദ്ദേശിക്കുന്നത്.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 07, 2012

സൗദിയില്‍ ഒരു പെണ്‍ നഗരം ! !


സൗദി അറേബ്യയില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഒരു നഗരം! വനിതാ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാനായി സൗദിസര്‍ക്കാരാണ്‌ ആണുങ്ങളില്ലാത്ത നഗരം സൃഷ്‌ടിക്കാനൊരുങ്ങുന്നത്‌. രാജ്യത്തിന്റെ വികസനത്തില്‍ സ്‌ത്രീകളെ പങ്കാളികളാക്കുകയും ഒപ്പം ശക്‌തമായ ഇസ്ലാമിക നിയമം വെളളം ചേര്‍ക്കാതെ നടപ്പാക്കുകയുമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം.സൗദി ഇന്‍ഡസ്‌ട്രിയല്‍ പ്രോപര്‍ട്ടി അതോറിറ്റിക്കാണ്‌ പെണ്‍നഗരത്തിന്റെ നിര്‍മ്മാണച്ചുമതല നല്‍കിയിരിക്കുന്നത്‌. അടുത്ത വര്‍ഷം നിര്‍മ്മാണം ആരംഭിക്കുമെന്നാണ്‌ സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്‌.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

ജര്‍മനിയിലെ ഹാംബര്‍ഗ് നഗരത്തില്‍ ഇസ്‌ലാമിക അവധിക്ക് അംഗീകാരം

ബെര്‍ലിന്‍: ഈദുല്‍ഫിത്തര്‍, ഈദുല്‍ അദ്ഹ, മുഹര്‍റം പത്ത്‌ തുടങ്ങിയ ഇസ്‌ലാമിക അവധി ദിനങ്ങള്‍ക്ക് ജര്‍മനിയിലെ ഹാംബര്‍ഗ് സിറ്റിയില്‍ അംഗീകാരം. ഇത് അംഗീകരിക്കുന്ന ആദ്യത്തെ ജര്‍മന്‍ നഗരമാണ് ഹാംബര്‍ഗ്. ഹാംബര്‍ അതോറിറ്റിയും പ്രദേശത്തെ മുസ്‌ലിം സംഘടനകളും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് ഈ ദിവസങ്ങളില്‍ മുസ്‌ലിം ജോലിക്കാര്‍ക്കും കുട്ടികള്‍ക്കും അവധി അനുവദിക്കും.
ഈ കരാറനുസരിച്ചു സ്കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ മത പഠന ക്ലാസ്സുകളും അനുവദിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച രേഖകളില്‍ ഇരു വിഭാഗവും ഒപ്പുവെച്ചത്‌. 2007 മുതല്‍ തുടങ്ങിവെച്ച ചര്‍ച്ചകളാണ് ഇതോട് പൂര്‍ത്തിയായത്‌. കൌണ്‍സില് ഓഫ് ഇസ്‌ലാമിക് കമ്യൂണിറ്റീസ്, ടര്‍ക്കിഷ് ഇസ്‌ലാമിക് യൂണിയന്‍, അസോസിയേഷന്‍ ഓഫ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റെഴ്സ് തുടങ്ങിയ സംഘടനകളാണ് സിറ്റി അതോറിറ്റിയുമായി ധാരണയിലെത്തിയത്. നഗരത്തിലെ ക്രിസ്ത്യന്‍-ജൂത വിഭാഗങ്ങളുമായി നേരത്തെ ഇത്തരം കാരാറുകള്‍ നിലനില്‍ക്കുന്നുണ്ട്.
15 ലക്ഷം മുസ്‌ലിംകളാണ് ഹാംബര്‍ഗിലുള്ളത്. 82 ദശലക്ഷം ജനസംഖ്യയുള്ള ജര്‍മനിയില്‍ നാല് ദശലക്ഷം മുസ്‌ലിംകളാണുള്ളത്. “ഈ തീരുമാനം ജര്‍മനിയിലെ മറ്റു പതിനഞ്ചു സ്റ്റേറ്റുകള്‍ക്കും ഒരു മാതൃകയാണ്. രാജ്യത്ത്‌ ഇസ്‌ലാം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനുള്ള ആദ്യ പടിയാണിത്”  കൌണ്‍സില് ഓഫ് ഇസ്‌ലാമിക് കമ്യൂണിറ്റീസിന്റെ ഡാനിയല്‍ ആബിദീന്‍ പറഞ്ഞു.

തിങ്കളാഴ്‌ച, ജൂലൈ 16, 2012

ഇമാം നമസ്കാരത്തിനിടെ മരിച്ചു !!

യാംബു: നമസ്കാരത്തിന് നേതൃത്വം നല്‍കിയിരുന്ന സ്വദേശി നമസ്കാരത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മദീന സ്വദേശി ശരീഫാണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച, മേയ് 29, 2012

തൊഴിലാളികളുടെ വേതന സുരക്ഷാ പദ്ധതി ആഴ്ചകള്‍ക്കകം- മന്ത്രി മുഫ്രിജ് !!

റിയാദ്: തൊഴിലാളികളുടെ വേതന സുരക്ഷാപദ്ധതിയുടെ പ്രായോഗിക നടപടിക്രമങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം ആരംഭിക്കുമെന്ന് തൊഴില്‍കാര്യ സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി. ജി.സി.സി രാഷ്ട്രങ്ങളിലെ തൊഴില്‍മന്ത്രാലയ അണ്ടര്‍സെക്രട്ടറിമാരുടെ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത·സമ്മേളനത്തിലാണ് സഹമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ വന്‍കിട കമ്പനികള്‍ക്കും തുടര്‍ന്ന് ഘട്ടംഘട്ടമായി തൊഴില്‍മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും പദ്ധതി ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളുടെ പ്രതിമാസ സൂചിക പരിശോധിച്ച് ഏതെല്ലാം കമ്പനികളാണ് വേതനവിതരണത്തില്‍ കൃത്യവിലോപം കാണിക്കുന്നതെന്ന് മന്ത്രാലയം കണ്ടെത്തും. അത്തരം സ്ഥാപനങ്ങളില്‍ അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭ്യമാക്കാനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ വേതന സുരക്ഷാപദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പ് തൊഴില്‍മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് പ്രസ്താവിച്ചിരുന്നു. സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങളില്‍നിന്ന് ബാങ്കുകള്‍ വഴി കൃത്യമായി വേതനം ലഭ്യമാകുന്നുണ്ടോയെന്ന് സുരക്ഷാപദ്ധതി ഉറപ്പുവരുത്തും. ഇലക്ട്രോണിക് സംവിധാനത്തിലൂടെ സൗദി മോണിറ്ററി ഏജന്‍സിയുമായി സഹകരിച്ചുകൊണ്ടാണ് മന്ത്രാലയം പദ്ധതി നടപ്പിലാക്കുകയെന്നും തൊഴില്‍മന്ത്രി പറഞ്ഞിരുന്നു. കരാറില്‍ പറഞ്ഞ തൊഴിലും വേതനവും തന്നെയാണ് തൊഴിലാളിക്ക് ലഭ്യമാകുന്നതെന്ന് പദ്ധതി വഴി ഉറപ്പുവരുത്തും. കരാറില്‍ പറഞ്ഞതിലധികമാണ് വേതന വകയില്‍ നിക്ഷേപിച്ചിട്ടുള്ളതെങ്കില്‍ അത് അനധികൃതമായി പരിഗണിക്കുമെന്നും തൊഴില്‍ മന്ത്രി സൂചന നല്‍കിയിരുന്നു. തൊഴിലാളിയുടെ വേതനം ഉറപ്പാക്കുന്ന ഈ പദ്ധതി യു.എ.ഇ മാതൃകയിലാണ് നടപ്പാക്കുകയെന്ന് മന്ത്രി മുഫ്രിജ് വ്യക്തമാക്കി. നിതാഖാത്ത് പോലുള്ള തൊഴില്‍പരിഷ്കരണ സംരംഭങ്ങള്‍ പോലെ സാങ്കേതികതകളില്‍ കുടുങ്ങുകയില്ലെന്നതിനാല്‍ എല്ലാ വിഭാഗം സ്ഥാപനങ്ങള്‍ക്കും നടപ്പിലാക്കാവുന്ന പദ്ധതിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴില്‍രഹിതരായ അറബ് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ഇനിയും അനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഐ.എം.എഫിന്‍െറ റിപ്പോര്‍ട്ട് ചൂണ്ടി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ഏഴ് ദശലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമായതില്‍ രണ്ട് ദശലക്ഷം മാത്രമാണ് ജി.സി.സി രാജ്യങ്ങളിലെ സ്വദേശി യുവാക്കള്‍ക്ക് ലഭ്യമായത്. മേഖലയിലുണ്ടായ സാമ്പത്തികവികസനം, റവന്യൂവരുമാനത്തിലെ വര്‍ധന, നിര്‍മാണമേഖലയില്‍ സര്‍ക്കാര്‍ ചെലവിടുന്ന സാമ്പത്തിക വിഹിതത്തിന്‍െറ ബാഹുല്യം തുടങ്ങിയവ ഇതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ മേഖലയില്‍ ഇനിയും വിദഗ്ധരായ സ്വദേശികളുടെ അഭാവമുള്ളതിനാല്‍ വിദേശികള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. വിദേശികളുടെ ആധിക്യമല്ല ലഭ്യമായ സ്വദേശിവല്‍കൃത തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്വദേശി യുവാക്കള്‍ സന്നദ്ധമാകാത്തതിലാണ് തന്‍െറ വ്യഥയെന്നും സഹമന്ത്രി വ്യക്തമാക്കി.
(courtesy:madhyamam)

ചൊവ്വാഴ്ച, മേയ് 15, 2012

സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ രക്ഷകര്‍ത്താവിന്‍െറ സമ്മതം വേണ്ട -Saudi തൊഴില്‍ മന്ത്രാലയം

റിയാദ്: സ്ത്രീകള്‍ക്ക് ജോലിയെടുക്കാന്‍ രക്ഷകര്‍ത്താവിന്‍െറ അനുമതി വേണ്ടെന്ന് തൊഴില്‍ മന്ത്രാലയം വികസനകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് തുഖൈഫി അറിയിച്ചു. രക്ഷകര്‍ത്താവിന്‍െറ സമ്മതം വേണമെന്ന് നേരത്തെയുണ്ടായിരുന്ന നിബന്ധന പുതിയ തൊഴില്‍ നിയമത്തില്‍ എടുത്തുകളഞ്ഞതായും ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ രഹിതരായ 16ലക്ഷം സ്ത്രീകളുടെ ബയോഡാറ്റകളാണ് മന്ത്രാലയത്തിന് കിട്ടിയിട്ടുള്ളത്. രാജ്യത്ത് തൊഴില്‍രഹിതരായ സ്ത്രീകളുടെ എണ്ണം 28.4 ശതമാനമാണ്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയ അനുപാതമാണ്. നിര്‍മാണ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള തീരുമാനത്തെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം തൊഴില്‍ മന്ത്രാലയത്തിന് മാത്രമാണ്. മറ്റൊരു വകുപ്പിനും അതില്‍ ഇടപെടാനുള്ള അവകാശമില്ല. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയ ചില സ്ഥാപനങ്ങളെ മതകാര്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയ സംഭവം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ പരാതികള്‍ മന്ത്രാലയത്തെ നേരിട്ട് ധരിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാവിലെ ആറിന് മുമ്പും വൈകീട്ട് ഏഴിനു ശേഷവും തൊഴിലെടുപ്പിക്കരുതെന്നും മൊത്തം ജോലി സമയം പ്രതിദിനം എട്ട് മണിക്കൂറിലോ ആഴ്ചയില്‍ 48 മണിക്കൂറിലോ കൂടരുതെന്നുമാണ് സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഫാക്ടറി നടത്തിപ്പുകാരോട് നിര്‍ദേശിച്ചിട്ടുള്ളത്. റമദാനില്‍ ഇത് ദിവസം ആറ് മണിക്കൂറിലും ആഴ്ചയില്‍ 36മണിക്കൂറിലും കൂടാന്‍ പാടില്ല. ഒരേ തസ്തികയില്‍ തൊഴിലെടുക്കുന്ന സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ വേതനത്തില്‍ ഏറ്റക്കുറച്ചിലും പാടില്ലെന്നും മന്ത്രാലയം കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുള്ളതായി ഡോ. തുഖൈഫി പറഞ്ഞു.

വെള്ളിയാഴ്‌ച, മേയ് 11, 2012

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നത് തീര്‍ഥാടകര്‍ക്ക് ഭാരമാവില്ല - Madhyamam

ഹജ്ജ് സബ്സിഡി 10 വര്‍ഷത്തിനകം ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഹജ്ജ് തീര്‍ഥാടകരുടെമേല്‍ അധിക ബാധ്യത കെട്ടിവെക്കാനിടയില്ല. സബ്സിഡി ‘അടിച്ചേല്‍പിക്കുന്നതിന് ’എതിരെ കുറെ നാളായി മുസ്ലിം നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പിനോടാണ് സുപ്രീംകോടതി യോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഹജ്ജ് സബ്സിഡി വകയില്‍ കഴിഞ്ഞ 10 വര്‍ഷം 3,554.78 കോടിയാണ് കേന്ദ്ര ഗവണ്‍മെന്‍റ് ചെലവഴിച്ചത്. 2008ല്‍ എല്ലാ റെക്കോഡും ഭേദിച്ച് 854.77കോടി വരെ സബ്സിഡി ഉയര്‍ന്നു. 2000ത്തില്‍ 156കോടിയായിരുന്നത് 210ആകുമ്പോഴേക്കും ശരാശരി 700കോടിയോളമായി. ഈ തുക മുഴുവനും തീര്‍ഥാടകരുടെ യാത്രക്കൂലി ഇനത്തില്‍ എയര്‍ ഇന്ത്യയുടെ ഒരിക്കലും നിറയാത്ത വയറിലേക്കാണ് പോയത്. കേട്ടാല്‍ ഞെട്ടുന്ന ഭീമമായ തുകയാണ് എയര്‍ ഇന്ത്യ ഹജ്ജ് തീര്‍ഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഇതുവരെ ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ 2011മുതല്‍ എയര്‍ ഇന്ത്യക്ക് പകരം സൗദി അറേബ്യന്‍ എയര്‍ലൈന്‍സും ‘നാസും’ ഹാജിമാരുടെ യാത്രാ ചുമതല ഏറ്റെടുത്തതോടെ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി.
എയര്‍ ഇന്ത്യ 2000 ഡോളര്‍ ( ഇപ്പോഴത്തെ നിരക്കില്‍ ഒരു ലക്ഷത്തിലേറെ രൂപ ) ഈടാക്കിയ സ്ഥാനത്ത് ‘സൗദിയ’ 800ഡോളറാണ് വാങ്ങുന്നത്. എയര്‍ ഇന്ത്യയുടെ കുത്തക തകര്‍ന്നതോടെ സബ്സിഡി കൂടാതെ തന്നെ ഹാജിമാരുടെ യാത്ര കുറഞ്ഞ നിരക്കില്‍ തരപ്പെടുത്താന്‍ കഴിയുമെന്ന അവസ്ഥ വന്നു. എന്നിട്ടും സബ്സിഡിക്കായി ബജറ്റില്‍ വലിയ തുക മാറ്റിവെച്ചത് തീര്‍ഥാടകരുടെ ക്ഷേമം മുന്‍ നിര്‍ത്തിയായിരുന്നില്ല. മറിച്ച്, ഹജ്ജിന്‍െറ മറവില്‍ നടക്കുന്ന സുതാര്യമല്ലാത്ത ഇടപാടുകള്‍ക്കു വേണ്ടിയായിരുന്നു.
പ്രധാനമന്ത്രിയൂടെ സൗഹൃദ സംഘം എന്ന പേരില്‍ ജംബോ സംഘത്തെ അയക്കുന്നതിനും ഹജ്ജ് വേളയില്‍ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിക്കുന്നതിനുമെല്ലാം സബ്സിഡിയില്‍നിന്നാണ് വക കണ്ടത്തെിയിരുന്നത് എന്നാണറിയുന്നത്. സബ്സിഡി പോകുന്നതോടെ ഉണ്ടാവുന്ന വര്‍ധന ഹാജിമാര്‍ക്ക് താങ്ങാവുന്നതേയുള്ളൂ.
എന്നാല്‍, ബി.ജെ.പിയെ പോലുള്ള സംഘടനകള്‍ ഹജ്ജ് സബ്സിഡിയെ മൂസ്ലിം പ്രീണനമായി ആരോപിക്കുകയും അതു നിര്‍ത്തലാക്കുന്നതിന് പലവട്ടം കോടതിയെ സമീപിക്കുകയുമുണ്ടായി. ബി.ജെ.പി രാജ്യസഭാംഗം പ്രഫുല്‍ ഗൊറാദിയ സബ്സിഡിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ‘നമ്മുടെ രാജ്യം ഐക്യത്തോടെ നിലനില്‍ക്കണമെങ്കില്‍ എല്ലാ സമുദായങ്ങളോടും വിഭാഗങ്ങളോടും സഹിഷ്ണുതയും തുല്യ ബഹുമാനവും കാണിക്കണമെന്ന്’ ഓര്‍മപ്പെടുത്തിയാണ് ജസ്റ്റിസുമാരായ മാര്‍ക്കണേയ കട്ജുവും ഗ്യാന്‍ സുധ മിശ്രയും ഹജ്ജ് സബ്സിഡി നല്‍കുന്നത് മതേതരവിരുദ്ധമല്ളെന്ന് ചൂണ്ടിക്കാട്ടിയത്.
മുസ്ലിം സമൂഹം ഒരിക്കലും സബ്സിഡിക്ക് ആവശ്യപ്പെട്ടിട്ടില്ളെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ എ.ആര്‍. റഹ്മാന്‍ ഖാന്‍ ഒരു വേള സഭയില്‍ വ്യക്തമാക്കുകയുണ്ടായി. രാജ്യസഭാംഗവും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറിയുമായിരുന്ന മൗലാന മഹ്മൂദ് മദനി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് പലവട്ടം സഭയില്‍ വാദിച്ചിരുന്നു. സബ്സിഡി നിര്‍ത്തലാക്കി മലേഷ്യയില്‍ ഫലപ്രദമായി പരീക്ഷിച്ചുപോരുന്ന ‘മലേഷ്യന്‍ പില്‍ഗ്രിംസ് മാനേജ്മെന്‍റ് ഫണ്ട് ’ മാതൃകയില്‍ ഇന്ത്യയിലും ബാങ്കിതര ഇസ്ലാമിക നിക്ഷേപ സ്ഥാപനം തുടങ്ങണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ട്. മുമ്പ് വിമാനയാത്രക്കൂലി ഇനത്തില്‍ 12,000രൂപ വാങ്ങിയിരുന്നത് പിന്നീട് 16,000രൂപയായി ഉയര്‍ത്തുകയുണ്ടായി. ഇത്രയും പേരുടെ പോക്കുവരവ് സ്വകാര്യ വിമാന കമ്പനികള്‍ ഏറ്റെടുക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്‌ച, മാർച്ച് 26, 2012

പ്രവാസിയുടെ ജീവിതം അടുത്തറിയാന്‍ മുനവ്വറലി തങ്ങള്‍ !!

ദോഹ: സാധാരണക്കാരായ പ്രവാസികളുടെ  ജീവിത സാഹചര്യങ്ങള്‍ അടുത്തറിയാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ലേബര്‍ ക്യാമ്പുകളിലെത്തി. ഖത്തറിലെ ഹ്രസ്വസന്ദര്‍ശനത്തിനിടെയാണ്  മുനവ്വറലി ശിഹാബ് തങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മൂന്ന് ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ തൊഴിലാളികളോട്  കുശലം പറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും തങ്ങള്‍ മണിക്കൂറുകളോളം ക്യാമ്പില്‍ ചെലവഴിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 51ലെ ക്യാമ്പുകളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. മലയാളികള്‍ക്ക് പുറമെ തമിഴ് സംസാരിക്കുന്ന ശ്രീലങ്കക്കാരെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്യാമ്പ് നിവാസികളേയും തങ്ങള്‍ സന്ദര്‍ശിച്ചു.  നേപ്പാള്‍, ബംഗ്ളാദേശ് എന്നീ രാജ്യക്കാരോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ തങ്ങള്‍ ലേബര്‍ ക്യാമ്പിലെ  അടുക്കള, താമസ സൗകര്യം തുടങ്ങിയ സൗകര്യങ്ങളും വീക്ഷിച്ചു.  ക്യാമ്പുകള്‍ക്ക് പരിസരങ്ങളിലെ മലയാളികളുടെ കച്ചവടസ്ഥാപനങ്ങളിലും അദ്ദേഹമെത്തി. ഇന്‍ഡസ്ട്രിയല്‍ ഏരിയ 38ലുള്ള ‘കച്ചാ മാര്‍ക്കറ്റ്’ എന്നറിയപ്പെടുന്ന പഴയ മാര്‍ക്കറ്റ് കൂടി സന്ദര്‍ശിച്ചാണ് തങ്ങള്‍ മടങ്ങിയത്.

തിങ്കളാഴ്‌ച, ജനുവരി 16, 2012

തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മതവിരുദ്ധം -ഗ്രാന്‍റ് മുഫ്തി !!

റിയാദ്: തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മതവിരുദ്ധ പ്രവര്‍ത്തനമാണെന്ന്  സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അഭിപ്രായപ്പെട്ടു. തലസ്ഥാന നഗരിയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തമായ കരാറിന്‍െറ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ അടിമകളല്ളെന്നും സ്വതന്ത്രരായ അവരെ അടിമകളെപ്പോലെ വില്‍പനച്ചരക്കാക്കുന്നത് അന്യായവും അപലപനീയവുമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇല്ലാത്ത സ്ഥാപനത്തിന്‍െറ പേരില്‍ കള്ളക്കരാറുണ്ടാക്കി അന്യനാട്ടുകാരെ കൊണ്ടുവരികയും എന്നിട്ട് അവരെ തെരുവിലലയാന്‍ വിടുകയും മുറതെറ്റാതെ മാസപ്പടി ഈടാക്കുകയും ചെയ്യുന്ന പ്രവണത മനുഷ്യക്കച്ചവടമാണെന്നും ഇത് മനുഷ്യവിരുദ്ധവും അതിനാല്‍ തന്നെ അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറനുസരിച്ച് പണിയെടുക്കുന്ന തൊഴിലാളിക്ക് കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇതില്‍ വിഴ്ച വരുത്തുന്നത് കടുത്ത അന്യായമാണെന്നും ശൈഖ് പറഞ്ഞു.  വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശൈഖ് നടത്തിയ പ്രഭാഷണം വിദേശികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
(courtesy; madhyamam.com)

ശനിയാഴ്‌ച, ഡിസംബർ 31, 2011

തടവില്‍ കഴിയുന്നവരുടെ മോചനം: നോര്‍ക്ക പ്രതിനിധി സൗദി സന്ദര്‍ശിക്കും !!

തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായുള്ള നടപടിയുടെ ഭാഗമായി നോര്‍ക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജനുവരിയില്‍ തന്നെ സൗദി അറേബ്യയിലേക്കയക്കുമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം സര്‍ക്കാര്‍ പ്രതിനിധി അവിടെയുള്ള മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാനുള്ള സാധ്യതകള്‍ ആരായും. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്നവരെയും വിസ തട്ടിപ്പില്‍ വഞ്ചിതരായി നാട്ടിലെത്താന്‍ കഴിയാത്തവരെയും രോഗികളെയും നാട്ടില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് 2011ന്റെ ഭാഗമായി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  35 വിദേശമലയാളി സംഘടനാ പ്രതിനിധികളുമായും പ്രവാസി മലയാളികളുമായും മുഖ്യമന്ത്രി നേരിട്ട് ആശയവിനിമയം നടത്തി. കാലാവധി കഴിഞ്ഞും ജയിലില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, മടങ്ങിയെത്തിയ വിദേശമലയാളികളുടെ പുനരധിവാസം, എംബസികളിലെ ഉദ്യോഗസ്ഥ ക്ഷാമം, അവശനിലയിലായവരെ നാട്ടിലെത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട്, പ്രവാസി കമ്മീഷന്‍ രൂപീകരണം, എന്‍ആര്‍ ഐ സഹകരണ സൊസൈറ്റി, ബാങ്ക്, സര്‍വകലാശാല, റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, വിദേശത്തായിരിക്കുമ്പോള്‍ നാട്ടിലുള്ള സ്വത്തിനുള്ള സുരക്ഷ മുതലായ വിഷയങ്ങളാണ് പ്രധാനമായും വിദേശമലയാളികള്‍ ഉന്നയിച്ചത്.

പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള കേസുകളും പരാതികളും അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനുകളിലെ എന്‍.ആര്‍.കെ സെല്‍ ഒരു ഐ.ജിയുടെ കീഴിലാക്കി വിപുലീകരിക്കും. ഇതിനായി ഓരോ ഡിവൈഎസ്പിക്കും ഓരോ ജില്ലയുടെ ചുമതല നല്‍കും. എംബസികളില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വടക്കേ ഇന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനും നിലവിലുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കുന്ന കാര്യവും റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ജനുവരി 15ന് എറണാകുളത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികള്‍ക്ക് മാത്രമായി ബാങ്ക് തുടങ്ങുന്ന കാര്യം ആര്‍.ബി.ഐയുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. എന്‍. ആര്‍.കെ സര്‍വകലാശാല തുടങ്ങുന്നതും ഒരു കോളേജില്‍ വിദേശ മലയാളികളുടെ കുട്ടികള്‍ക്ക് മാത്രമായി സീറ്റ് സംവരണം ചെയ്യുന്നതും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
.
(courtesy:gulfmalayaly.com)

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത