Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
Quran എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Quran എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ജൂൺ 15, 2020

ഇന്തോനേഷ്യയിൽ, ലോകത്തിലെ ഏറ്റവും വലിയ തടിയിൽ നിർമ്മിച്ച ഖുർആൻ !!

ഇന്തോനേഷ്യയിൽ, ലോകത്തിലെ ഏറ്റവും വലിയ തടിയിൽ നിർമ്മിച്ച ഖുർആൻ ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു....ഖുർആനിനെ സ്നേഹിക്കുന്ന ഒരു മനുഷ്യന്റെ അപാരമായ കഴിവ് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഷോഫ്വാതില്ലാഹ് മൊഹ്സയിബ് എന്ന 43 വയസ്സുകാരനാണ് ഫാഗ്രിയ
ഫ്രാഗ്രാൻസ് എന്ന് അറിയപ്പെടുന്ന ടെംപസു ട്രീയുടെ തടിയിൽ മനോഹരമായി തെറ്റുകൾ ഒന്നുമില്ലാതെ വിശുദ്ധ ഖുർആൻ കൊത്തി എടുത്തത് .ലോകത്തിലെ ഏറ്റവും വലിയ തടിയിൽ കൊത്തിയ ഖുറാനാണിത്. 5.8 മുതൽ 4.6 അടി വരെആണ് ഇതിന്റെ വലിപ്പം.


ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2015

വ്യാഴാഴ്‌ച, ജൂലൈ 16, 2015

പതിനൊന്നുകാരന്‍ ഷുഹൈബ് അബ്ദുള്ള ഷെല്ലി ഖുറാന്‍ മനഃപാഠമാക്കി !!


അല്‍ഐന്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഇസ്ലാമിക അടിസ്ഥാന ഗ്രന്ഥമായ പരിശുദ്ധ ഖുറാന്‍ മനഃപാഠമാക്കിക്കൊണ്ട് അല്‍ഐനിലെ മലയാളി ബാലന്‍ ശ്രദ്ധ നേടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശിയായ ഷുഹൈബ് അബ്ദുള്ള ഷെല്ലി എന്ന 11 വയസ്സുകാരനാണ് ഈ അപൂര്‍വ നേട്ടത്തിനുടമ. അല്‍ഐന്‍ ദാറുല്‍ ഹുദ ഇസ്ലാമിക് സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഷുഹൈബ് എട്ടുമാസം കൊണ്ടാണ് ഖുറാന്‍ മനഃപാഠമാക്കിയത്. നിരവധി സംഘടനകളും വ്യക്തികളും ഇതിനകംതന്നെ ഷുഹൈബിനെ ആദരിക്കുകയുണ്ടായി. ഖുറാനിലെ 114 അധ്യായങ്ങളിലായുള്ള 6,236 സൂക്തങ്ങള്‍ (30 ഭാഗങ്ങള്‍) കാണാതെ ചൊല്ലാന്‍ സാധിക്കുമ്പോള്‍ ഖുറാന്‍ അവതരിച്ച റംസാന്‍ മാസം ഷുഹൈബിന് ഇരട്ടി സന്തോഷം പകരുന്നു. 

ഞായറാഴ്‌ച, ജൂൺ 28, 2015

‘ഖുര്‍ആന്‍ ലളിതസാരം’ ഇനി ഐഫോണിലും !!

കോഴിക്കോട്: പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ശൈഖ് മുഹമ്മദ് കാരകുന്ന് തയാറാക്കി വാണിദാസ് എളയാവൂര്‍ ഭാഷാപരിശോധന നിര്‍വഹിച്ച ‘ഖുര്‍ആന്‍ ലളിതസാരം’ ഇനി ഐഫോണിലും. ആപ്പ്ള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡെസ്ക്ടോപ്പിലെ ‘ഐടൂന്‍സ്’ പ്രോഗ്രാം മുഖേനയോ അതല്ളെങ്കില്‍, ആപ്പ്ള്‍ സ്റ്റോറിലൂടെ നേരിട്ടോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
കോഴിക്കോട് ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഫോര്‍ മീഡിയ വികസിപ്പിച്ച ഈ ഐ.ഒ.എസ് പതിപ്പ് ഐഫോണിലും ഐപാഡിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്ന മലയാളം ആപ്ളിക്കേഷനാണ്.

ശനിയാഴ്‌ച, ഒക്‌ടോബർ 25, 2014

തര്‍തീല്‍ ‘എക്സ്പോ’ : ഒറ്റപ്പേജ് ഖുര്‍ആന്‍ മുതല്‍ ഉള്ളംകൈയിലേതുവരെ !!


കണ്ണൂര്‍: ഉള്ളംകൈയില്‍ ഒതുങ്ങുന്നത് മുതല്‍ ഒറ്റപ്പേജില്‍ മുഴുസൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍െറ വിവിധ മോഡലുകള്‍. വിവിധ ലോകഭാഷകളിലെ ഖുര്‍ആന്‍ പ്രതികള്‍ നിരവധി. ഇന്ന് കണ്ണൂരില്‍ ആരംഭിക്കുന്ന ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ തര്‍തീല്‍-14ന്‍െറ ഭാഗമായി സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച എക്സ്പോയിലാണ് വേദത്തിന്‍െറ വ്യത്യസ്ത ശ്രേണികളുടെ അപൂര്‍വ ശേഖരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 17, 2014

ഖുർആ കഥകൾ കാർട്ടൂണ്‍ ആനിമേഷൻ !!


ഖുർആ കഥകൾ കാർട്ടൂണ്‍ ആനിമേഷൻ രണ്ടാം ഭാഗം പുറത്തിറങ്ങി. ഈ ഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നത് രണ്ട് കഥകൾ. 1) ഇബ്രാഹിം (അ) യും പക്ഷികളും, 2). യൂസുഫ് (അ) യും ചെന്നായയും. ദൈര്ഘ്യം : ഒരു മണിക്കൂർ 10 മിനുട്ട്, വില 99/- . വി.പി.പി സൗകര്യം ലഭ്യമാണ്. വിളിക്കേണ്ട നമ്പര് : 0495-2431981, 9567763813. 
Please see the TRAILER of this film

http://www.youtube.com/watch?v=vU3hcXgojCY


വ്യാഴാഴ്‌ച, നവംബർ 15, 2012

സിജ്ജീല്‍ കല്ലു കണ്ടെത്തിയെന്ന് വാര്‍ത്ത!

വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സിജ്ജീല്‍ കല്ലുകളില്‍ പെട്ട ഒരു കല്ല് സുഊദിയിലെ യുവാവിന് കണ്ടു കിട്ടിയതായി വാര്‍ത്ത. സുഊദിയിലെ സബാഖ് പത്രമാണ് രാജ്യത്തെ ഒരു പൌരന് ഈ കല്ല് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.കഅബ പൊളിക്കാന്‍ വന്ന അബ്റഹത്തിനെ പരാജയപ്പെടുത്താന്‍ വേണ്ടി അല്ലാഹു ആകാശത്ത് നിന്നിറക്കിയ അബാബീല്‍ പക്ഷികളുടെ ചുണ്ടില്‍ സിജ്ജീല്‍ കല്ലുകളായിരുന്നുവെന്നും അതുപയോഗിച്ചാണ് അബ്റഹത്തിനെയും സൈന്യത്തെയും പരാജയപ്പെടുത്തിയതെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.
മുഴുവന്‍ വായിക്കാന്‍ യദാര്‍ത്ഥ സൈറ്റ്ലേക്ക്  പോകാന്‍ ഇവിടെ ക്ലിച്ക്കുക

ചൊവ്വാഴ്ച, ജൂലൈ 24, 2012

വിശുദ്ധ ഖുര്‍ആനിലെ അടിസ്ഥാന പദങ്ങള്‍ പഠിക്കാം; പത്ത് ദിവസത്തെ കോഴ്സ് !!

മസ്കത്ത്: അറബി ഭാഷ വശമില്ലാത്തതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ ആശയം ഉള്‍കൊണ്ട് പാരായണം ചെയ്യാന്‍ കഴിയുന്നില്ലെന്ന സാധാരണക്കാരന്‍െറ പരിമിതികള്‍ക്ക് പരിഹാരമായി പത്തുദിവസത്തെ പഠന പദ്ധതി.

വെള്ളിയാഴ്‌ച, ഫെബ്രുവരി 24, 2012

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

ഖുറാന്‌ ഭാരം 500 കിലോഗ്രാം!!

വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ ഏറ്റവും വലിയ കൈയെഴുത്ത്‌ പ്രതി നിര്‍മ്മിച്ച്‌ അഫ്‌ഗാനിസ്‌ഥാനിലെ മൊഹമ്മദ്‌ സബീര്‍ ഖേദ്രി വാര്‍ത്തകളില്‍ സ്‌ഥാനം നേടുകയാണ്‌. ഖേദ്രിയും ഒന്‍പത്‌ സഹായികളും ചേര്‍ന്ന്‌ അഞ്ച്‌ വര്‍ഷംകൊണ്ടാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ നിര്‍മ്മിച്ചത്‌. യുദ്ധം തകര്‍ത്ത അഫ്‌ഗാനില്‍ സംസ്‌കാരം നശിച്ചിട്ടില്ല എന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം.

റഷ്യയിലെ ടാടാര്‍സ്‌ഥാന്‍ പ്രദേശത്ത്‌ പ്രദര്‍ശിപ്പിച്ച ഖുറാനാണ്‌ ലോകത്തില്‍ ഏറ്റവും വലുത്‌ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നത്‌. എന്നാല്‍, ഖേദ്രി ഇത്‌ പഴങ്കഥയാക്കി. ഖേദ്രിയും സംഘവും നിര്‍മ്മിച്ച 218 താളുകളുളള വിശുദ്ധ ഗ്രന്ഥത്തിന്‌ 500 കിലോഗ്രാം ഭാരമാണുളളത്‌. 2.28റ്റ1.55 മീറ്റര്‍ വലുപ്പമുളള ഇതിന്റെ കവറിനായി മാത്രം 21 ആടുകളുടെ തോല്‍ ഉപയോഗിച്ചു. സ്വര്‍ണ ലിപികളില്‍ എഴുതിയിരിക്കുന്ന ഖുറാന്റെ താളുകള്‍ മനോഹര നിറങ്ങള്‍ ഉപയോഗിച്ച്‌ ആകര്‍ഷകമാക്കിയിരിക്കുന്നു. വലുപ്പം പോലെ തന്നെ ഖുറാന്‍ നിര്‍മ്മിക്കുന്നതിനായി ഖേദ്രി ചെലവിട്ട തുകയും കുറച്ച്‌ കൂടുതലാണ്‌ - 465,000 ഡോളര്‍!

2009 ല്‍ ഖുറാന്റെ നിര്‍മ്മാണം പൂര്‍ത്തിയായി എങ്കിലും ഇത്‌ പ്രദര്‍ശിപ്പിക്കാനുളള സ്‌ഥലം ശരിയാകാത്തത്‌ കാരണം രണ്ട്‌ വര്‍ഷത്തോളം ഖേദ്രി ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കാബൂളിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സൂക്ഷിച്ചിരിക്കുന്നത്‌.
(courtesy:mangalam.com)

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത