ഉത്തരം : ശുദ്ധീകരണത്തിനുപയുക്തമായ വെളളവും അല്ലാത്ത വെള്ളവും തമ്മിൽ വേർതിരിക്കുന്നതിൽ പരിഗണിക്കപ്പെടുന്ന ഒരു പ്രധാന മാനദണ്ഡമാണ് വെള്ളം രണ്ട് ഖുല്ലത്ത് തികഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത്.
അളവ്.
⏩️ചതുരത്തിലുള്ള പാത്രമാണെങ്കിൽ ഒന്നേകാൽ മുഴം നീളവും വീതിയും ആഴവുമുള്ള പാത്രത്തിൽ നിറയെ കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.
⏩️വൃത്തത്തിലുള്ള പാത്രമാണെങ്കിൽ ഒരു മുഴം വ്യാസവും രണ്ടര മുഴം ആഴമുള്ളതുമായ പാത്രത്തിൽ നിറയെ കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.
⏩️ത്രികോണ രൂപത്തിലുള്ള പാത്രമാണെങ്കിൽ ഒന്നര മുഴം നീളവും വീതിയും രണ്ടര മുഴം ആഴവുമുള്ള പാത്രത്തിൽ നിറയെ കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.
⏩️അത് ഏകദേശം 191 ലിറ്റർ വരും.
⏩️രണ്ട് ഖുല്ലത്തിൽ കുറഞ്ഞ വെള്ളത്തിൽ നജസ് തട്ടിയാൽ തന്നെ അത് അശുദ്ധമാവും.
⏩️രണ്ട് ഖുല്ലത്തുള്ള വെള്ളം അശുദ്ധമാവണമെങ്കിൽ നജസ് വീണ് വെള്ളത്തിന് മാറ്റമുണ്ടെങ്കിൽ മാത്രമേ അശുദ്ധമാവുകയുള്ളൂ.
⏩️നജസായ കുറേ വെള്ളം ശേഖരിച്ചിട്ട് രണ്ട് ഖുല്ലത്തെത്തിയാൽ നജസിന്റെ നിറമോ, രുചിയോ വാസനയോ ഒന്നുമില്ലങ്കിൽ അതു ശുദ്ധീകരണയോഗ്യമാകും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ