Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, ജൂൺ 13, 2026

നിസ്കാര സമയം ബസ്സ്, ട്രെയിൻ, പ്ലെയിൻ തുടങ്ങിയ വാഹനങ്ങളിൽ ആയാൽ എന്ത് ചെയ്യണം?

ചോദ്യം:  നിസ്കാര സമയം ബസ്സ്, ട്രെയിൻ, പ്ലെയിൻ തുടങ്ങിയ വാഹനങ്ങളിൽ ആയാൽ എന്ത് ചെയ്യണം ❓വാഹനത്തിൽ നിന്നിറങ്ങിയതിന് ശേഷം നിസ്കരിച്ചാൽ മതിയാകുമോ ❓അങ്ങനെ ചെയ്യുന്നതിൽ കുറ്റമുണ്ടോ ❓അതോ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് നിസ്കരിക്കുകയാണോ വേണ്ടത് ❓

*ഉത്തരം:* ദീർഘ യാത്രയാണെങ്കിൽ 'ജംഅ് ' ചെയ്യാനുള്ള നിബന്ധനകൾ പൂർണ്ണമായിട്ടുണ്ടെങ്കിൽ ളുഹ്റും അസ്വറും ഒന്നിച്ചും മഗ്രിബും ഇശാഉം ഒന്നിച്ചും ജംഅ് ചെയ്തു നിസ്കരിക്കാമല്ലോ അപ്പോൾ ഒന്നാം നിസ്കാരത്തിന്റെ സമയം വാഹനത്തിലാണെങ്കിൽ രണ്ടാം നിസ്കാരത്തിന്റെ സമയം വാഹനത്തിൽ നിന്നിറങ്ങിയതിനു ശേഷം നിസ്കരിക്കാനാകുമെങ്കിൽ നിസ്കാരങ്ങൾ പിന്തിച്ചു ജംഅ് ചെയ്തു നിസ്കരിക്കണം 

ജംഅ് ചെയ്യാവുന്ന ദീർഘ യാത്രയാണെങ്കിലും രണ്ട് നിസ്കാരങ്ങളുടെയും മുഴുവൻ സമയങ്ങളിലും വാഹനത്തിലാണ്; അല്ലെങ്കിൽ സുബ്ഹ് നിസ്കാരത്തിന്റെ സമയത്തിൽ വാഹനത്തിലാണ്; അല്ലെങ്കിൽ ഹ്രസ്വ യാത്രയാണ് എന്നാൽ വാഹനം നിശ്ചലമായിരിക്കുമ്പോൾ ഖിബ്ലയിലേക്ക് മുന്നിട്ട് റുകൂഅ്, സുജൂദ് തുടങ്ങിയ ഫർളുകളെല്ലാം പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ട് വാഹനത്തിൽ വെച്ചോ വാഹനത്തിൽ നിന്നിറങ്ങിയോ നിസ്കരിക്കാനാകുമെങ്കിൽ അങ്ങനെ നിസ്കരിക്കണം ആ നിസ്കാരം മതിയാകുന്നതാണ് ആ നിസ്കാരം രണ്ടാമത് നിസ്കരിക്കേണ്ടതില്ല 

വാഹനത്തിൽ നിന്നിറങ്ങിയോ വാഹനം നിശ്ചലമായിരിക്കുമ്പോഴോ നിസ്കരിക്കാൻ അവസരമില്ല; പൂർണ്ണമായും ഖിബ്ലയിലേക്ക് മുന്നിട്ട് നിസ്കരിക്കാൻ കഴിയില്ല; റുകൂഅ് സുജൂദ് അടക്കമുള്ള ഫർളുകൾ പൂർണ്ണമായി നിർവ്വഹിക്കാൻ സാധ്യമല്ല; ഇത്തരം സാഹചര്യങ്ങളിലും നിസ്കാരം ഖളാഅ് ആക്കാൻ പറ്റില്ല നിസ്കാരം ഖളാഅ് ആകുമെങ്കിലും വാഹനത്തിൽ നിന്നിറങ്ങിയിട്ട് നിസ്കരിക്കാം എന്ന് കരുതി പിന്തിക്കാൻ പാടില്ല അതിനാൽ സാധിക്കുന്നതിനനുസരിച്ച് സമയത്തിൽ തന്നെ നിസ്കരിക്കണം അത് നിർബന്ധമാണ് അങ്ങനെ കഴിവനനുസരിച്ച് സമയത്തിനുള്ളിൽ നിസ്കരിച്ചാൽ നിസ്കാരം ഖളാഅ് ആക്കിയ കുറ്റമുണ്ടാവുകയില്ല 

ഇമാം റംലി (റ) എഴുതുന്നു: സഹ യാത്രികർ നഷ്ടപ്പെടുന്നത് മൂലം ഒറ്റപ്പെടൽ അനുഭവപ്പെടുക, ധന നഷ്ടം ഭയപ്പെടുക, തുടങ്ങിയ കാരണത്താൽ അതിൽ നിന്നിറങ്ങാൻ കഴിയില്ലെങ്കിൽ അത് സഞ്ചരിച്ചു കൊണ്ടിരിക്കെ തന്നെ ലക്ഷ്യ സ്ഥാനത്തേക്ക് മുന്നിട്ട് നിർബന്ധ ഘടകങ്ങൾ ആംഗ്യത്തിലൂടെ നിർവ്വഹിച്ചു കൊണ്ട് ഫർള് നിസ്കരിക്കാവുന്നതാണ് ആ നിസ്കാരം മടക്കുകയും വേണം (നിഹായ: 1/ 435 കാണുക) 

ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു: നടന്നു കൊണ്ടിരിക്കുന്ന മൃഗത്തിന്റെ മുകളിൽ വെച്ച് ഫർള് നിസ്കാരം പറ്റില്ല കാരണം ഫർള് നിസ്കാരത്തിൽ സഞ്ചാരമില്ലാതെ അടങ്ങൽ ശർത്വാണ് പക്ഷേ അതിൽ നിന്നിറങ്ങുന്നതിനാൽ ശരീരത്തിന്റെ കാര്യത്തിലോ സമ്പത്തിന്റെ കാര്യത്തിലോ യാത്രയിൽ ഒറ്റപ്പെടുന്നതിനെക്കുറിച്ചോ ഭയമുണ്ടെങ്കിൽ അത് സഞ്ചരിച്ചു കൊണ്ടിരിക്കെ തന്നെ അതിന്റെ മുകളിൽ വെച്ച് ആംഗ്യത്തിലൂടെ ഫർള് നിസ്കരിക്കാവുന്നതാണ് ആ നിസ്കാരം പിന്നീട് മടക്കേണ്ടതാണ് എന്നാൽ സഞ്ചരിക്കാതെ നിൽക്കുന്നതോ ഖിബ്ലയിൽ നിന്ന് തെറ്റാത്ത വിധം ഒരാൾ കടിഞ്ഞാൺ പിടിച്ചിട്ടുള്ളതോ ആയ മൃഗത്തിന്റെ മുകളിൽ വെച്ച് നിർബന്ധ ഘടകങ്ങളെല്ലാം പൂർണ്ണമായി നിർവഹിക്കാനാകുമെങ്കിൽ അതിന് മുകളിൽ വെച്ച് ഫർള് നിസ്കാരം അനുവദനീയമാണ് (ശറഹു ബാഫള്ൽ: 1/ 279) 

അതിൽ നിന്നിറങ്ങാൻ കഴിയാത്തവൻ സാധിക്കുന്ന വിധം അതിൽ വെച്ച് നിസ്കരിക്കണം ആ നിസ്കാരം പിന്നീട് മടക്കേണ്ടതില്ലെന്നാണ് ഖാസി ഹുസൈൻ പറഞ്ഞിട്ടുള്ളത് ആ പറഞ്ഞത് ഖിബിലക്ക് മുന്നിടുകയും നിർബന്ധ ഘടകങ്ങളെല്ലാം പൂർണമായി നിർവഹിക്കുകയും ചെയ്ത രൂപത്തിലേക്കാണെന്ന് പറഞ്ഞേ പറ്റൂ മടക്കേണ്ടതാണെന്ന് നിരുപാധികമായി ശൈഖാനി പറഞ്ഞിട്ടുണ്ട് ഖിബിലക്ക് മുന്നിടാതെയോ നിർബന്ധ  ഘടകങ്ങൾ പൂർണമായി നിർവ്വഹിക്കാതെയോ നിസ്കരിച്ച രൂപങ്ങളിലേക്ക് അതിനെ ചുമത്തപ്പെടേണ്ടതാണ് (തുഹ്ഫ: 1/ 493)

ചോദ്യം:  കോട്ടുവായ ഇടുമ്പോൾ കൈ കൊണ്ട് വായ പൊത്തി പിടിക്കണമെന്നുണ്ടോ ❓ഉണ്ടെങ്കിൽ നിസ്കാരത്തിലും അങ്ങനെ ചെയ്യാമോ ❓*

ഉത്തരം:* കോട്ടുവായ സംഭവിക്കുമ്പോൾ പരമാവധി അതൊഴിവാക്കാൻ ശ്രമിക്കലും നിസ്കാരത്തിലാണെങ്കിലും ഇടത് കൈ കൊണ്ട് വായ മറക്കലും സുന്നത്താണ് (ഫത്ഹുൽ മുഈൻ 466) അബൂസഈദിൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ) പറഞ്ഞു: നിങ്ങളിൽ ഒരാൾക്ക് കോട്ടുവായ ഉണ്ടാകുമ്പോൾ അവന്റെ കൈ കൊണ്ട് വായ മറച്ചു പിടിക്കട്ടെ (സ്വഹീഹ് മുസ്ലിം)

*ചോദ്യം: വൈകി എണീറ്റത് കാരണം സുബ്ഹി ഖളാആയ വ്യക്തി ഖളാആയ സുബ്ഹി നിസ്കരിച്ച ശേഷമാണ് മുമ്പുള്ള സുന്നത്ത് നിസ്കരിക്കുന്നതെങ്കിൽ സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം ഖളാആയി നിസ്കരിക്കുന്നു എന്നാണോ നിയ്യത് ചെയ്യേണ്ടത് ❓*

*ഉത്തരം:* അതെ, പ്രസ്തുത സുന്നത്ത് നിസ്കാരവും ഖളാആയിട്ടുണ്ട് ഫർള് നിസ്കാരത്തിന്റെ സമയം അവസാനിച്ചതോടെ അതിന്റെ മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്കാരങ്ങളുടെയും സമയം അവസാനിക്കുന്നതാണ് അതിനാൽ സുബ്ഹി നിസ്കാരം ഖളാആയതിനു ശേഷം അതിന്റെ മുമ്പുള്ള സുന്നത്ത് നിസ്കരിക്കുമ്പോൾ അത് സുബ്ഹി ഖളാഅ് വീട്ടുന്നതിന് മുമ്പായാലും മേഷമായാലും ഖളാഅ് എന്നു തന്നെയാണ് നിയ്യത്ത് ചെയ്യേണ്ടത് (തുഹ്ഫ: 2/ 236)

*ചോദ്യം:  നാല് റക്അത്തുള്ള നിസ്കാരം അഞ്ചു റക്അത്ത് നിസ്കരിച്ചു പോയാൽ പകരം സഹ് വിന്റെ സുജൂദ് ചെയ്താൽ മതിയാകുമോ ❓*

*ഉത്തരം:* നാലു റക്അത്തുള്ള നിസ്കാരം മറന്നു കൊണ്ട് അഞ്ചു റക്അത്ത് നിസ്കരിച്ചു പോയാൽ നിസ്കാരം ബാഥിലായിട്ടില്ല പരിഹാരമായി സഹ് വിന്റെ സുജൂദ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു സഹ് വിന്റെ സൂജ് ചെയ്യൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ പേജ് 86)

*ചോദ്യം:  സുബ്ഹി നിസ്കാരം ഖളാഅ് വീട്ടുമ്പോഴും ബാങ്കും ഇഖാമതും സുന്നത്തില്ലേ ❓എന്നാൽ ഖളാആയ സുബ്ഹി നിസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോൾ അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്നു പറയേണ്ടതുണ്ടോ ❓*

*ഉത്തരം:* അതെ , ഖളാആയ സുബ്ഹി നിസ്കാരം നിർവ്വഹിക്കുന്നതിനും ബാങ്കും ഇഖാമത്തും സുന്നത്തുണ്ട് ഖളാആയ സുബ്ഹിയുടെ ബാങ്കിലും അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്നു പറയൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ പേജ് 99)


വ്യാഴാഴ്‌ച, ജൂൺ 11, 2026

ജീവികളുടെ രൂപമുണ്ടാക്കൽ, ഫോട്ടോ എടുക്കൽ തുടങ്ങിയവ തെറ്റാണോ ❓

നിവാരണം: 👉🏻ജീവികളുടെ രൂപങ്ങൾ ഉണ്ടാക്കുന്നത് ഇസ്ലാം കർശനമായി വിരോധിച്ച പാപങ്ങളിൽ പെട്ടതാണ് ഇത് സംബന്ധമായി ശക്തമായ താക്കീതുകൾ റസൂൽ കരീം (സ) അറിയിച്ചിരിക്കുന്നു അന്ത്യനാളിൽ അല്ലാഹുവിങ്കൽ ശക്തമായ ശിക്ഷ ലഭിക്കുന്നവരാണ് ഇത്തരം രൂപങ്ങളുണ്ടാക്കുന്നവർ (ബുഖാരി) 

ഈ രൂപങ്ങളുണ്ടാക്കുന്നവർ അന്ത്യനാളിൽ ശക്തമായി ശിക്ഷിക്കപ്പെടും; തീർച്ച ഭൗതിക ലോകത്ത് വെച്ച് നിങ്ങളുണ്ടാക്കിയ രൂപങ്ങൾക്ക് നിങ്ങൾ ജീവൻ നൽകണമെന്ന് അവരോട് പറയപ്പെടും, ജീവൻ നൽകാൻ അവർക്ക് കഴിയില്ലല്ലോ (ബുഖാരി) ശാഫിഈ മദ്ഹബിലെ പ്രാമാണികരായ ഇമാം നവവി (റ) , ഇമാം ഇബ്നു ഹജർ (റ) എന്നിവർ പറയുന്നു: ജീവിയുടെ രൂപമുണ്ടാക്കൽ ഹറാമാണ് അത് തറയിലാണെങ്കിൽ പോലും നിഷിദ്ധം തന്നെ തറയിലെന്നോ നിന്ദിക്കപ്പെടുന്ന വിധത്തിലെന്നോ ഉള്ള വ്യത്യാസങ്ങളെല്ലാം രൂപം നിലനിർത്തുന്നതിലും സൂക്ഷിക്കുന്നതിലുമാണ് നിർമാണത്തിലല്ല അത്തരം രൂപങ്ങളിലും നിറമാണം ഹറാം തന്നെയാണ് ചിറകുള്ള കുതിരയുടെ രൂപമുണ്ടാക്കുന്നതും ഹറാമാണ് കുതിരകൾക്ക് ചിറകില്ല എന്നതിനാൽ ഹറാമല്ലാതാവുകയില്ല ജീവികളുടെ രൂപമുണ്ടാക്കുന്നവർ അന്ത്യനാളിൽ കടുത്ത ശിക്ഷക്ക് വിധേയമാക്കപ്പെടുമെന്നും അവർക്ക് ശാപമുണ്ടെന്നും തുടങ്ങിയ കടുത്ത താക്കീതുകൾ ഹദീസുകളിലുണ്ട് മഹാപാപങ്ങളിൽ പെട്ടതാണിത് എന്നാൽ പെൺകുട്ടികൾക്ക് കളിക്കാനുള്ള 'പാവ'കൾ ഉണ്ടാക്കുന്നതിന് വിരോധമില്ല അത് നബി (സ) അനുവദിച്ചതായി ഇമാം മുസ്ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്ന് വ്യക്തമാണ് 

ഭാവിയിൽ സന്താന പരിപാലനത്തിന് അവ സഹായകമാകും ജീവിയുടെ രൂപം തലയില്ലാതെ നിർമിക്കുന്നതിന് വിരോധമില്ല അപ്രകാരം തന്നെ ജീവനുണ്ടാവാൻ അത്യാവശ്യമുള്ള മറ്റു ബാഹ്യഭാഗങ്ങൾ ഇല്ലാതെ രൂപമുണ്ടാക്കുന്നതും അനുവദനീയമാണ് ജീവനുണ്ടാവാൻ അനിവാര്യമായ ബാഹ്യ ശരീരഭാഗങ്ങളെല്ലാം ഉൾക്കൊള്ളുന്ന വിധമുള്ള രൂപമാണ് നിഷിദ്ധമായത് എന്നാൽ കരൾ പോലെയുള്ള ആന്തരിക അവയവങ്ങൾ ഇല്ലെന്നതിനാൽ അനുവദനീയമാവുകയില്ല (തുഹ്ഫ: 7/ 433, 434) 

ജീവികളുടെ രൂപം ഉണ്ടാക്കൽ മാത്രമല്ല അവ സൂക്ഷിക്കലും നിലനിർത്തലും നിഷിദ്ധം തന്നെയാണ് എന്നാൽ തറ, വിരിപ്പ്, തലയിണ, തുടങ്ങിയവയിലുള്ള രൂപങ്ങൾ നിലനിർത്തുന്നതിൽ വിരോധമില്ല അവയെല്ലാം അനാദരിക്കപ്പെടും വിധത്തിലായതിനാലാണിത് ജീവികളുടെ രൂപങ്ങളുള്ള വീട്ടിലേക്ക് അനുഗ്രഹത്തിന്റെ മലാഇകത്തുകൾ പ്രവേശിക്കുകയില്ലെന്ന് നബി (സ) മുന്നറിയിപ്പ് നൽകിയത് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് 

വീടിന്റെ ഗെയ്റ്റുകളിലും മറ്റും ആന, സിംഹം തുടങ്ങിയവയുടെ രൂപങ്ങൾ നിർമ്മിച്ച് വെക്കുന്നവരുണ്ട് അവയുടെ ബൊമ്മകൾ ഷോക്കേഴ്സുകളിൽ പ്രദർശിപ്പിക്കുന്നവരുമുണ്ട് ഇതെല്ലാം ഗൗരവമേറിയ ഹറാമാണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല ജീവിതത്തിൽ ബറകത് നഷ്ടപ്പെടാനും പരലോകത്ത് ശക്തമായി ശിക്ഷിക്കപ്പെടാനും അത് കാരണമാണ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ നിർബന്ധമായും അതൊഴിവാക്കേണ്ടതാണ് 

ജീവിക്കാനാവശ്യമായ ബാഹ്യ ഭാഗങ്ങളെല്ലാമുള്ള ചിത്രം വരയ്ക്കലും തെറ്റ് തന്നെയാണ് ക്യാമറയിലൂടെ എടുക്കുന്ന ഫോട്ടോകളും ഈ ഇനത്തിൽ പെടാനാണ് ഏറെ സാധ്യത എന്നാൽ ഫത്ഹുൽ മുഈൻ വ്യാഖ്യാതാവായ ബഹു ഫാളിൽ അലവി ബ്നു അഹ്മദ് അസ്സഖാഫ് (റ) വരക്കപ്പെട്ട ചിത്രങ്ങളെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുദ്ധരിച്ച ശേഷം പറയുന്നു ഇന്ന് വ്യാപകമായ ഫോട്ടോഗ്രാഫ് മുഖേന എടുക്കപ്പെടുന്ന ഫോട്ടോകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട് അവ വരക്കപ്പെട്ട ചിത്രങ്ങളുടെ ഗ്രൂപ്പിൽ പെടാനും കണ്ണാടികളിൽ ദർശിക്കപ്പെടുന്നവയുടെ ഗ്രൂപ്പിൽ പെട്ടതാവാനും സാധ്യതയുണ്ട് കണ്ണാടിയിൽ കാണുന്ന രൂപങ്ങളെ അവിടെ സ്ഥിരപ്പെടുത്താനുള്ള മാർഗമുപയോഗിച്ചുവെന്ന് മാത്രം, ഒന്നാം സാധ്യതയനുസരിച്ച് മുകളിലുദ്ധരിച്ച നാലഭിപ്രായങ്ങൾ ഈ ഫോട്ടോകൾക്കും ബാധകമാകും രണ്ടാം സാധ്യതയനുസരിച്ച് അവ നിരുപാധികം അനുവദനീയമാകുന്നതാണ് അംഗീകൃത മദ്ഹബുകളുടെ ഇമാമുകൾ ഇവയെക്കുറിച്ച് പറഞ്ഞത് ഞാൻ കണ്ടിട്ടില്ല ഏതായാലും ഞാനുദ്ധരിച്ചതിൽ ജനങ്ങൾക്ക് വിശാലതയും ആശ്വാസവുമുണ്ട് (തർശീഹ്: 324) 

ചുരുക്കത്തിൽ ക്യാമറാ ഫോട്ടോകൾ ഇസ്ലാം വിരോധിച്ച രൂപങ്ങളിൽ പെടാനും പെടാതിരിക്കാനും സാധ്യതയുണ്ടെന്നാണ് തർശീഹിന്റെ ഉദ്ധരണിയിൽ നിന്ന് മനസ്സിലാകുന്നത് എന്നാൽ ആവശ്യത്തിനും അല്ലാതെയുമെല്ലാം ഫോട്ടോകൾ എടുക്കുന്നതും അവ പ്രദർശിപ്പിക്കുന്നതും ഒഴിവാക്കലാണ് നല്ലതെന്ന് പറയേണ്ടതില്ല ജീവികളുടെ രൂപമാണ് തെറ്റാകുന്നത് ജീവനില്ലാത്ത വസ്തുക്കളുടെ രൂപമുണ്ടാക്കുന്നതിനും അത് സൂക്ഷിക്കുന്നതിനും വിരോധമില്ല

ബുധനാഴ്‌ച, ജൂൺ 03, 2026

അല്ലാഹ് നൽകാൻ തയ്യാറായിട്ട്… നമ്മൾ വാങ്ങാതിരിക്കുന്നു?

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്? ജീവിച്ചിരിക്കുക എന്നതാണ് 

ജീവിച്ചിരിക്കാൻ ആവശ്യമായ ഏറ്റവും അടിസ്ഥാനപരമായ കാര്യം എന്താണ്?

ശ്വാസം.

ശ്വാസം ഏതാനും നിമിഷങ്ങൾ നിലച്ചാൽ ജീവിതം അവസാനിക്കും.നമ്മുക്കറിയാം 

പക്ഷേ

ആ ശ്വാസത്തിന് വേണ്ടി നമ്മൾ ഒരു പരിശ്രമവും ചെയ്യുന്നില്ല.

ഉറങ്ങുമ്പോഴും അത് നടക്കുന്നു.

കുഞ്ഞായിരിക്കുമ്പോഴും അത് നടക്കുന്നു.

അറിവില്ലാത്ത അവസ്ഥയിലും അത് നടക്കുന്നു.

കാരണം ജീവൻ നിലനിർത്താൻ ആവശ്യമായതെല്ലാം അല്ലാഹു ഓരോ നിമിഷവും നൽകിക്കൊണ്ടിരിക്കുന്നു.

അപ്പോൾ ഒരു ചോദ്യം.


എന്റെ ശ്വാസം പോലും മറക്കാത്ത റബ്ബ്, എന്റെ Rizq മറക്കുമോ?


ഇവിടെയാണ് ഖുർആനിലെ ഒരു അത്ഭുതകരമായ ആയത്ത് നമ്മെ ചിന്തിപ്പിക്കുന്നത്.


وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ


“ഒരു വസ്തുവും ഇല്ല; അതിന്റെ ഖജനാവുകൾ നമ്മുടെ അടുക്കലല്ലാതെ. നാം അത് ഇറക്കിവിടുന്നത് നിശ്ചിത അളവിൽ മാത്രമാണ്.”

(സൂറത്ത് അൽ-ഹിജ്റ് 15:21)


Rizq ന്റെ ഖജനാവ് അല്ലാഹുവിന്റെ അടുക്കലാണ്.


വിജയത്തിന്റെ ഖജനാവ് അല്ലാഹുവിന്റെ അടുക്കലാണ്.


അവസരങ്ങളുടെ ഖജനാവ് അല്ലാഹുവിന്റെ അടുക്കലാണ്.


അനുഗ്രഹങ്ങളുടെ ഖജനാവ് അല്ലാഹുവിന്റെ അടുക്കലാണ്.


അവൻ നൽകുന്നത് بِقَدَرٍ مَعْلُومٍ — നിശ്ചിത അളവിലും നിശ്ചിത സമയത്തുമാണ്.


ഇവിടെ ഒരു വലിയ ആശ്വാസമുണ്ട്.


അല്ലാഹു ഉദ്ദേശിച്ച തോതിനെക്കാൾ കൂടുതൽ നേടുക എന്നതല്ല നമ്മുടെ ജോലി.


അല്ലാഹു ഉദ്ദേശിച്ച തോത് നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് നമ്മുടെ ജോലി.


കാരണം ഖജനാവുകൾ അവന്റെ കൈയിലാണ്.


നമുക്ക് ചെയ്യാനുള്ളത് അവൻ പഠിപ്പിച്ച നിയമങ്ങൾ പാലിക്കുക മാത്രമാണ്.


ഇവിടെ ഞാൻ എപ്പോഴും എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.


ഈ പ്രപഞ്ചത്തിന്റെ ഉടമയ്ക്ക് എന്റെ ചെറിയ പ്രശ്നം പരിഹരിക്കാൻ എളുപ്പമല്ലേ?


നക്ഷത്രഗണങ്ങളെ നിയന്ത്രിക്കുന്നവൻ.


സൂര്യനെ ഉദിപ്പിക്കുന്നവൻ.


കോടിക്കണക്കിന് ജീവജാലങ്ങൾക്ക് റിസ്ഖ് നൽകുന്നവൻ.


അവന് എന്റെ ബിസിനസിലെ ഒരു പ്രശ്നം പരിഹരിക്കാൻ കഴിയില്ലേ?


അവന് എന്റെ കടം തീർക്കാൻ കഴിയില്ലേ?


അവന് എന്റെ Rizq വർധിപ്പിക്കാൻ കഴിയില്ലേ?


അവന് ഒരു പുതിയ അവസരം തുറന്നുതരാൻ കഴിയില്ലേ?


തീർച്ചയായും കഴിയും.


പ്രശ്നം അവന്റെ കഴിവിലല്ല.


പലപ്പോഴും പ്രശ്നം നമ്മുടെ വിശ്വാസത്തിലും നമ്മുടെ പ്രവർത്തനത്തിലുമാണ്.


അതുകൊണ്ടാണ് അല്ലാഹു വിജയത്തിന്റെ നിയമങ്ങൾ പഠിപ്പിക്കുന്നത്.


ആദ്യ നിയമം:


إِنَّمَا الْأَعْمَالُ بِالنِّيَّاتِ


“പ്രവർത്തനങ്ങൾ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്.”


(സ്വഹീഹുൽ ബുഖാരി)


ലോകം നമ്മുടെ പ്രവൃത്തികൾ കാണും.


അല്ലാഹു നമ്മുടെ നിയ്യത്ത് കാണുന്നു.


നമ്മൾ എന്താകാൻ ആഗ്രഹിക്കുന്നു എന്ന് അവൻ അറിയുന്നു.


നമ്മൾ എന്തിനുവേണ്ടിയാണ് പരിശ്രമിക്കുന്നത് എന്ന് അവൻ അറിയുന്നു.


പക്ഷേ നിയ്യത്ത് മാത്രം മതിയല്ല.


അതുകൊണ്ടാണ് അടുത്ത നിയമം.


فَإِذَا فَرَغْتَ فَانصَبْ


“ഒരു ജോലി പൂർത്തിയാക്കിയാൽ മറ്റൊന്നിൽ കഠിനാധ്വാനത്തോടെ പ്രവേശിക്കുക.”


(94:7)


ഒരു ജോലി കഴിഞ്ഞാൽ മറ്റൊന്ന്.


ഒരു പ്രോജക്ട് കഴിഞ്ഞാൽ മറ്റൊന്ന്.


ഒരു പരാജയം കഴിഞ്ഞാൽ മറ്റൊരു ശ്രമം.


ഒരു വാതിൽ അടഞ്ഞാൽ മറ്റൊന്നിൽ മുട്ടുക.


നിർത്താതെ മുന്നോട്ട് പോകുക.


കാരണം അല്ലാഹു ചലിക്കുന്നവരെ അനുഗ്രഹിക്കുന്നു.


പിന്നീട് അവൻ പറയുന്നു:


وَإِلَىٰ رَبِّكَ فَارْغَبْ


“നിന്റെ രക്ഷിതാവിലേക്കു മാത്രം പ്രതീക്ഷയോടെ തിരിയുക.”


(94:8)


ഇതാണ് വിജയത്തിന്റെ രഹസ്യം.


പരിശ്രമം ലോകത്ത്.


പ്രതീക്ഷ അല്ലാഹുവിൽ.


കൈ ജോലി ചെയ്യട്ടെ.


ഹൃദയം അല്ലാഹുവിലേക്ക് തിരിഞ്ഞിരിക്കട്ടെ.


കാരണം മനുഷ്യരിൽ പ്രതീക്ഷ വെച്ചാൽ നിരാശ വന്നേക്കാം.


അല്ലാഹുവിൽ പ്രതീക്ഷ വെച്ചാൽ സമാധാനം ലഭിക്കും.


അതിനിടയിൽ അല്ലാഹു ഒരു കാര്യം കൂടി മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.


فَإِنَّ مَعَ الْعُسْرِ يُسْرًا ۝ إِنَّ مَعَ الْعُسْرِ يُسْرًا


“തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്. തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.”


(94:5-6)


ഓരോ വിജയത്തിന്റെയും കൂടെ ഒരു കഷ്ടപ്പാടുണ്ട്.


ഓരോ ഉയർച്ചയുടെയും കൂടെ ഒരു ഞെരുക്കമുണ്ട്.


ഓരോ നേട്ടത്തിന്റെയും പിന്നിൽ ക്ഷമയുണ്ട്.


അതിനാൽ കഷ്ടത വന്നാൽ ഒരു വിശ്വാസി തകരുന്നില്ല.


കാരണം അവൻ അറിയുന്നു.


ഇതും വിജയത്തിലേക്കുള്ള വഴിയുടെ ഭാഗമാണ്.


അപ്പോൾ എന്ത് ചെയ്യണം?


وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ


“ക്ഷമ കൊണ്ടും നിസ്കാരം കൊണ്ടും സഹായം തേടുക.”


(2:45)


കഷ്ടതയിൽ സബ്റ്.


ഭയത്തിൽ നിസ്കാരം.


അനിശ്ചിതത്വത്തിൽ ദുആ.


ഇതാണ് ഖുർആൻ പഠിപ്പിക്കുന്ന വഴി.


പിന്നീട് അല്ലാഹു അനുഗ്രഹം നൽകുമ്പോൾ മറ്റൊരു നിയമം പ്രവർത്തിക്കുന്നു.


لَئِن شَكَرْتُمْ لَأَزِيدَنَّكُمْ


“നിങ്ങൾ നന്ദി കാണിച്ചാൽ ഞാൻ നിങ്ങൾക്ക് വർധിപ്പിച്ചുതരും.”


(14:7)


കൂടുതൽ കിട്ടിയാൽ നന്ദി പറയൂ എന്നല്ല.


നന്ദി പറഞ്ഞാൽ കൂടുതൽ കിട്ടും എന്നാണ്.


അവസാനമായി ഖുർആൻ ഒരു അടിസ്ഥാന നിയമം പ്രഖ്യാപിക്കുന്നു.


وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَىٰ


“മനുഷ്യന് അവൻ പരിശ്രമിച്ചതല്ലാതെ ഒന്നുമില്ല.”


(53:39)


ഇതാണ് ഖുർആൻ പഠിപ്പിക്കുന്ന വിജയത്തിന്റെ ഫോർമുല.


ശരിയായ നിയ്യത്ത്.


തുടർച്ചയായ പരിശ്രമം.


അല്ലാഹുവിൽ മാത്രം പ്രതീക്ഷ.


കഷ്ടതയിൽ സബ്റ്.


നിസ്കാരത്തിലൂടെ സഹായം തേടൽ.


അനുഗ്രഹത്തിൽ ശുക്റ്.


പിന്നെ ഫലം അല്ലാഹുവിന് വിട്ടുകൊടുക്കുക.


കാരണം ഖജനാവുകൾ അവന്റെ അടുക്കലാണ്.


റിസ്ഖ് അവന്റെ അടുക്കലാണ്.


വിജയം അവന്റെ അടുക്കലാണ്.


അവൻ നൽകുന്നത് بِقَدَرٍ مَعْلُومٍ — നിശ്ചിത അളവിൽ.


നമ്മുടെ ജോലി ഒരു കാര്യം മാത്രം.


അല്ലാഹു ഉദ്ദേശിച്ച തോത് കുറച്ചുകളയാതിരിക്കുക.

അതിന് അവൻ പഠിപ്പിച്ച നിയമങ്ങൾ പാലിക്കുക.

കാരണം പലപ്പോഴും പ്രശ്നം അല്ലാഹു നൽകാത്തതല്ല.

വഴി കാണിച്ചുതന്നിട്ടുണ്ട്.

നിയമങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്.

ഖജനാവുകൾ തുറന്നുവെച്ചിട്ടുണ്ട്.

എന്നിട്ടും പലപ്പോഴും സംഭവിക്കുന്നത് ഒന്നാണ്.

അല്ലാഹ് നൽകാൻ തയ്യാറായിട്ട്… നമ്മൾ വാങ്ങാതിരിക്കുന്നു.

ഉപകാരമായി എന്ന് തോന്നുന്നുണ്ടങ്കിൽ മറ്റുള്ളവർക്ക് എത്തിക്കുക 

page follow ചെയ്താൽ കൂടുതൽ ജനങ്ങളിലേക്ക് ഈ സദ്ദേശം എത്താനാകും In Sha allah 🫣

പരിചയപ്പെടാം  

സമാനചിന്തകതിക്കാർക്ക് വിളിക്കാം 

Zain Muhammed

QiB Founder | Calicut

(Quran Inspired Business)

+91 9074319983

wa.me/919074319983 (whatsapp )

തിങ്കളാഴ്‌ച, ജൂൺ 01, 2026

മാഉൻ മുത്'ലഖ് എന്നാൽ എന്ത്..?

മറ്റൊരു വസ്തുവിലേക്കോ വിശേഷണങ്ങളിലേക്കോ ചേർക്കാതെ നിരുപാധികം വെള്ളം എന്ന് പറയാൻ പറ്റുന്നതിന് മാഉൻ മുത്'ലഖ് എന്ന് പറയുന്നു. (സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിയുന്നതുമായ വെള്ളം)

                     (ഇആനത്ത്: 1/126).

*ചോദ്യം : മുസ്തഅമലായ വെള്ളമെന്നാൽ എന്ത്..?*

ഉത്തരം: ഒരിക്കൽ ഫർളിൽ ഉപയോഗിച്ച വെള്ളമാണ് മുസ്തഅമൽ. 

👉 സ്വയം ശുദ്ധിയുള്ളതാണെങ്കിലും മറ്റൊന്നിനെ ശുദ്ധിയാക്കാൻ മുസ്തഅമലായ വെള്ളത്തിന് സാധിക്കില്ല.

ഒരു വെള്ളത്തെ മുസ്തഅമൽ എന്ന് പറയാൻ നാല് ഉപാധികളുണ്ട്.

(1) വെള്ളം രണ്ട് ഖുല്ലത്തിൽ കുറഞ്ഞതായിരിക്കുക.

(2) ഫർളിൽ ഉപയോഗിച്ചതാവുക.

(3) അവയവത്തിൽ നിന്ന് വിട്ടു പിരിഞ്ഞതാവുക.

(4) മറ്റാവശ്യങ്ങൾക്ക് കോരിയെടുക്കലിനെ കരുതാതിരിക്കുക.


                   (ഇആനത്ത്: 1/28)

*🕋 ഹജ്ജ് 🕋* *മടക്കയാത്രയും മര്യാദകളും

ഹജ്ജ് കർമ്മം കഴിഞ്ഞു നാട്ടിലേക്ക് തിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

*◆ 01)* യാത്ര തിരിക്കുമ്പോൾ ഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ എത്തുമ്പോൾ മൂന്നു തവണ തക്ബീർ ചൊല്ലൽ.

*◆ 02)* തക്ബീറുകൾക്കു ശേഷം 

*ﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭﺣﺪﻩ ﻻ ﺷﺮﻳﻚ ﻟﻪ ﻟﻪ اﻟﻤﻠﻚ ﻭﻟﻪ اﻟﺤﻤﺪ ﻭﻫﻮ ﻋﻠﻰ ﻛﻞ ﺷﻲء ﻗﺪﻳﺮ ﺁﻳﺒﻮﻥ ﺗﺎﺋﺒﻮﻥ ﻋﺎﺑﺪﻭﻥ ﺳﺎﺋﺤﻮﻥ ﻟﺮﺑﻨﺎ ﺣﺎﻣﺪﻭﻥ ﻟﺮﺑﻨﺎ ﺻﺪﻕ اﻟﻠﻪ ﻭﻋﺪﻩ ﻭﻧﺼﺮ ﻋﺒﺪﻩ ﻭﻫﺰﻡ اﻷﺣﺰاﺏ ﻭﺣﺪﻩ*

എന്നു ചൊല്ലൽ.

*◆ 03)* വീടിൻ്റെ അടുത്ത് എത്തിയാൽ - വരുന്ന വിവരം വീട്ടുകാർ അറിഞ്ഞിട്ടില്ലെങ്കിൽ - അവരെ അറിയിക്കാൻ - വീട്ടിലേക്ക് ആളെ പറഞ്ഞയക്കൽ. വീട്ടുകാർ പെട്ടെന്ന് - ഓർക്കാപ്പുറത്ത് - യാത്രക്കാരനെ കാണാതിരിക്കാനാണത്. 

(ഇന്നു യാത്ര വിവരം വീട്ടുകാർ അറിയുകയും പ്രതീക്ഷിച്ചിരിക്കുകയും വിമാനത്താവളത്തിലേക്ക് സ്വീകരിക്കാൻ പോവുകയും ചെയ്യുന്ന രീതി സാധാരണമാണ്)

*◆ 04)* നാട്ടിൽ പ്രവേശിച്ചാൽ 

  *اﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﺧﻴﺮﻫﺎ ﻭﺧﻴﺮ ﺃﻫﻠﻬﺎ ﻭﺧﻴﺮ ﻣﺎ ﻓﻴﻬﺎ ﻭﺃﻋﻮﺫ ﺑﻚ ﻣﻦ ﺷﺮﻫﺎ ﻭﺷﺮ ﺃﻫﻠﻬﺎ ﻭﺷﺮ ﻣﺎ ﻓﻴﻬﺎ،* 

എന്നു ചൊല്ലൽ 

*◆ 05)* ചില പണ്ഡിതർ

  *اﻟﻠﻬﻢ اﺟﻌﻞ ﻟﻨﺎ ﺑﻬﺎ ﻗﺮاﺭا ﻭﺭﺯﻗﺎ ﺣﺴﻨﺎ اﻟﻠﻬﻢ اﺭﺯﻗﻨﺎ ﺣﺒﺎﻫﺎ ﻭﺃﻋﺬﻧﺎ ﻣﻦ ﻭﺑﺎﻫﺎ ﻭﺣﺒﺒﻨﺎ ﺇﻟﻰ ﺃﻫﻠﻬﺎ ﻭﺣﺒﺐ ﺻﺎﻟﺤﻲ ﺃﻫﻠﻬﺎ ﺇﻟﻴﻨﺎ*

എന്നു കൂടി ചൊല്ലൽ സുന്നത്താണെന്ന് വിവരിച്ചിട്ടുണ്ട്.

*◆ 06)* സാധിക്കുമെങ്കിൽ പ്രഭാതത്തിലോ അല്ലെങ്കിൽ വൈകുന്നേരമോ വീട്ടിലേക്ക് പ്രവേശിക്കൽ 

*◆ 07)* സാധിക്കുമെങ്കിൽ രാത്രി വീട്ടിലേക്ക് പ്രവേശിക്കാതിരിക്കൽ

*◆ 08)* നാട്ടിലെത്തിയാൽ വീട്ടിൽ പ്രവേശിക്കും മുമ്പ് പുരുഷന്മാർ പള്ളിയിൽ പ്രവേശിച്ച് ''മടക്കയാത്രയുടെ സുന്നത്ത് നിസ്കാരം'' എന്ന നിയ്യത്തോടെ രണ്ടു റക്അത്ത് നിസ്കരിക്കൽ.

*◆ 09)* വീട്ടിൽ പ്രവേശിച്ചാൽ രണ്ടു റക്അത്ത് നിസ്കരിക്കുക. പ്രാർത്ഥിക്കുക, റബ്ബിനു നന്ദി കാണിക്കുക.

*◆ 10)* യാത്ര കഴിഞ്ഞു തിരിച്ചെത്തിയവനെ കണ്ടവൻ സലാം ചൊല്ലി

  *ﻗﺒٍﻞ اﻟﻠﻪ ﺣﺠﻚ ﻭﻏﻔﺮ ﺫﻧﺒﻚ ﻭﺃﺧﻠﻒ ﻧﻔﻘﺘﻚ* 

എന്നു പ്രാർത്ഥിക്കൽ.

*◆ 11)* യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തിയ ശേഷം

*ﺗﻮﺑﺎ ﺗﻮﺑﺎ ﻟﺮﺑﻨﺎ ﺃﻭﺑﺎ ﻻ ﻳﻐﺎﺩﺭ ﺣﻮبا*

എന്നു പ്രാർത്ഥിക്കുക. 

*◆ 12)* ഹജ്ജ് കർമം കഴിഞ്ഞു തിരിച്ചെത്തിയവൻ മുമ്പെത്തേക്കാൾ മതചിട്ടയിൽ ജീവിക്കൽ.

 അങ്ങനെ ജീവിക്കൽ അവൻ്റെ ഹജ്ജ് സ്വീകാര്യമായി എന്നതിൻ്റെ അടയാളമാണ്. നന്മ കൂടുതൽ ചെയ്ത് ജീവിക്കൽ.

*◆ 13)* യാത്ര കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുമ്പോൾ വീട്ടുകാർക്ക് എന്തെങ്കിലും സമ്മാനം കൊണ്ടു പോകൽ. 

*◆ 14)* യാത്രക്കാരനു വേണ്ടി വീട്ടുകാർ സദ്യ ഉണ്ടാക്കുക. അതിന് ''നഖീഅത്ത്'' എന്നാണ് പേര്.

*◆ 15)* യാത്രക്കാരൻ സദ്യ ഒരുക്കൽ സുന്നത്താണ്. 

*◆ 16)* യാത്രക്കാരൻ്റെ കൂട്ടുകാർ സദ്യ ഉണ്ടാക്കൽ സുന്നത്തുണ്ട്.

*◆ 17)* ഹാജി മറ്റുള്ളവർക്കു പാപമോചനത്തിനു വേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്.

*◆ 18)* ഹാജിയോട് മറ്റുള്ളവർ മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കാൻ  ആവശ്യപ്പെടൽ സുന്നത്താണ്.

*◆ 19)* ഹാജിയെ കണ്ടുമുട്ടിയാൽ സലാം പറയലും ഹസ്തദാനവും കവിളുകൾ പരസ്പരം ചേർത്തു അണഞ്ഞുകൂട്ടി പിടിക്കലും (മുആനഖത്ത്) സുന്നത്താണ്.

*◆ 20)* യാത്ര കഴിഞ്ഞു വരുന്നവർ, ദീർഘകാലം കാണാത്തവർ എന്നിവർക്കല്ലാതെ മുആനഖത്ത് കറാഹത്താണ്.

  (അസ്നാ: 3/114, ജമൽ: 2/487)

*ജലീൽ സഖാഫി*

        *☝🏼അല്ലാഹു അഅ്ലം☝🏼*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

രണ്ട് ഖുല്ലത്ത് വെള്ളം എന്നാൽ എത്രയാണ്...?

ഉത്തരം :  ശുദ്ധീകരണത്തിനുപയുക്തമായ വെളളവും അല്ലാത്ത വെള്ളവും തമ്മിൽ വേർതിരിക്കുന്നതിൽ പരിഗണിക്കപ്പെടുന്ന ഒരു പ്രധാന മാനദണ്ഡമാണ് വെള്ളം രണ്ട് ഖുല്ലത്ത് തികഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത്.

                            അളവ്.

⏩️ചതുരത്തിലുള്ള പാത്രമാണെങ്കിൽ ഒന്നേകാൽ മുഴം നീളവും വീതിയും ആഴവുമുള്ള പാത്രത്തിൽ നിറയെ  കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.

⏩️വൃത്തത്തിലുള്ള പാത്രമാണെങ്കിൽ ഒരു മുഴം വ്യാസവും രണ്ടര മുഴം ആഴമുള്ളതുമായ പാത്രത്തിൽ നിറയെ കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.

⏩️ത്രികോണ രൂപത്തിലുള്ള പാത്രമാണെങ്കിൽ ഒന്നര മുഴം നീളവും വീതിയും രണ്ടര മുഴം ആഴവുമുള്ള പാത്രത്തിൽ നിറയെ കൊള്ളുന്ന വെള്ളമാണ് രണ്ട് ഖുല്ലത്ത്.

⏩️അത് ഏകദേശം 191 ലിറ്റർ വരും.

⏩️രണ്ട് ഖുല്ലത്തിൽ കുറഞ്ഞ വെള്ളത്തിൽ നജസ് തട്ടിയാൽ തന്നെ അത് അശുദ്ധമാവും.

⏩️രണ്ട് ഖുല്ലത്തുള്ള വെള്ളം അശുദ്ധമാവണമെങ്കിൽ നജസ് വീണ് വെള്ളത്തിന് മാറ്റമുണ്ടെങ്കിൽ മാത്രമേ അശുദ്ധമാവുകയുള്ളൂ.

⏩️നജസായ കുറേ വെള്ളം ശേഖരിച്ചിട്ട് രണ്ട് ഖുല്ലത്തെത്തിയാൽ നജസിന്റെ നിറമോ, രുചിയോ വാസനയോ ഒന്നുമില്ലങ്കിൽ അതു ശുദ്ധീകരണയോഗ്യമാകും

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത