മൊബൈല് സ്വിച്ച് ഓഫ് ചെയ്യാതെയോ
സൈലന്റ് ആക്കാതെയോ പള്ളിയില്‍ നിസ്കരിക്കാന്‍ പോകുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം
....................................................
നിങ്ങളുടെ പോക്കെറ്റില് ഉണ്ട് നരകത്തിന്റെ വാതില് - സൂക്ഷിക്കുക
ഇന്ന് പള്ളിയില് പോയി നമസ്കാരം നിര്വഹിക്കുന്ന
ആളുകള് ധാരാളമുണ്ട്. " അല്ഹംദു ലില്ലാഹ് " (ഏകനായ
ദൈവത്തിനാണ് സര്വ സ്തുതിയും ). പള്ളിയില്
നിന്നും ബാങ്കിന്റെ ശബ്ദം കേള്ക്കുമ്പോള്
പള്ളിയിലേക്ക് നടന്നടുക്കുന്നു
കുഞ്ഞുങ്ങളും യുവത്വവും വൃദ്ധരും കണ്ണിനു കുളിര്മ
നല്കുന്ന ഒരു നല്ല കാഴ്ചയാണ്. വുള് എടുത്തു പള്ളിയിലേക്ക്
കയറി ഇഖ്ാമത് കൊടുക്കുനതിനു മുന്നേ സുന്നത്
നമസ്കാരം നിര്വഹിക്കാന് തയ്യാറാവുന്ന ഒരു തലമുറ
ഇന്നുണ്ട് . ഇഖ്ാമത് കൊടുത്താല് ഇമാമിന്റെ പിറകില്
വരി വരിയായി അണി നിരന്നു തോളോട് തോള് ചേര്ന്ന്
കറുപ്പനെന്നോ വെളുപ്പനെന്നോ പണ്ടിതനെന്നോ
പാമാരനെന്നോ പണക്കരനെന്നോ
പാവപ്പെട്ടവനെന്നോ ഒരു
വ്യത്യാസവും കാണിക്കാതെ മനസ്സില് അങ്ങനെ ഒരു
ദുഷ്ടചിന്ത പോലും ഇല്ലാതെ ഇമാമിനെ പിന് തുടര്ന്ന്
നിസ്കരിക്കുന്നു. എത്ര സൗന്ദര്യം ആ കാഴ്ച ..
പക്ഷെ ഈ സൗന്ദര്യത്തിനു വിഘ്നമായി ഇന്ന് നമ്മള്
കാണുന്ന ഒരു വിപത്ത് ഉണ്ട്. ഇമാമിന്റെ സൂറത്ത്
പാരായണ സമയത്തും അല്ലാത്ത നിസ്കാര
കര്മങ്ങളുടെ ഇടയിലും പിന്നില്
നില്കുന്നവരുടെ പോക്കെറ്റില് നിന്നും "ക്രിംഗ്
ക്രിംഗ്" മുതല് സിനിമ ഗാനങ്ങള് വരെ ഉയര്ന്നു കേള്കുന്നു
നമ്മുടെ പള്ളിയുടെ ഉള്ളില് നിന്നും.
ചിന്തിചിടുണ്ടോ സഹോദരാ അതിന്റെ പ്രത്യാഘാതം
. നിങ്ങളുടെ മൊബൈലില് നിന്നും ഉയരുന്ന റിംഗ് ടോണ്
എന്ന ആ
ശബ്ദം അല്ലാഹുവിന്റെ ഭവനത്തെ അപമാനിക്കലല്ലേ
??? നിങ്ങളുടെ ആ ഒരു തെറ്റ് കൊണ്ട് എത്ര
പേരുടെ നിസ്കാരം ബാത്വില് ആയി പോയിക്കാണും.
എത്ര പേരുടെ മനസ്സില് ആ
പാട്ടിന്റെ ബാക്കി ഭാഗം വന്നു കാണും ???
ഇങ്ങനെ നിങ്ങളുടെ മൊബൈല്
കാരണം നിങ്ങളുടെ മാത്രമല്ല ഒരുപാട്
പേരുടെ നിസ്കാരം ഇല്ലാതാകുന്നതോടൊപ്പം
പള്ളിയുടെ പരിപാവനതയെ നിങ്ങള്
ഇല്ലാതാക്കുകയല്ലേ. അനാവശ്യമായി പള്ളിയില്
നിന്നും സംസാരിക്കരുത് എന്ന് നാം പഠിച്ചതല്ലേ??
പള്ളിയില് വച്ച് ഉച്ചത്തില് സംസാരിക്കരുത്
എന്നും നമ്മള് പഠിച്ചതല്ലേ ??? വ്യത്യസ്തനിലെ മുന്
പോസ്റ്റില് പറഞ്ഞ "നിങ്ങളുടെ വസ്ത്രത്തില് ഉള്ള
നിങ്ങളെ വിഴുങ്ങുന്ന മൃഗം" അത്
പക്ഷെ നിങ്ങളുടെ മാത്രം നിസ്കാരത്തെ
ബാധിക്കുന്നതാണ്. പക്ഷെ ഇത് ഒരുപാടു
പേരുടെ നിസ്കാരം നശിപിച്ച കുറ്റം നിങ്ങള്
അനുഭവിക്കേണ്ടി വരുമെന്നത് തീര്ച്ചയല്ലേ ????
ചിന്തിക്കൂ സഹോദരാ !!!! പള്ളിയുടെ മതില് കെട്ടുകള്
അല്ലെങ്കില് പള്ളിയുടെ അടുത്ത് എത്തുന്നതിനു മുന്നേ വുളു
ചെയ്യുനതിനു മുന്നേ തന്നെ നിങ്ങളുടെ ഫോണ് സൈലന്റ്
ആക്കുന്നതിന് പകരം സ്വിച്ച് ഓഫ് ചെയ്യുന്നത് കൊണ്ട്
നിങ്ങള്ക്ക് എന്ത് നഷ്ടം ??? ചിലപ്പോള് ആ സമയത്ത്
ഒരാള് പോലും നിങ്ങളെ വിളിച്ചെന്ന്
വരില്ല ,എന്നാലും എന്തിനു വേണ്ടി ഒരു റിസ്ക്
എടുക്കണം ??????...ചിലപ്പോള്
ആയിരമോ പതിനായിരമോ രൂപയുടെ കച്ചവടമോ
മറ്റോ നഷ്ടപ്പെടാം ... പക്ഷെ അതിന്നും വലിയ
ആഖിറം നിങ്ങള് നഷ്ടപ്പെടുതണോ???
പള്ളിയുടെ പരിപവനത ഇല്ലതാകണോ ???
തീരുമാനിക്കൂ സഹോദരാ ... നാളെ മുതല് ഞാന്
പള്ളിയില് എത്തുന്നതിനു
മുന്നേ തന്നെ എന്റെ മൊബൈല് സ്വിച്ച് ഓഫ്
ചെയ്യും എന്ന്,,, എന്നെ കൊണ്ട്
ഒരാളുടെ പോലും നിസ്കാരം തെറ്റിപ്പോവരുത്
എന്ന് ... എന്റെ നിസ്കാരത്തിലുള്ള സൂക്ഷ്മതക്ക്
വേണ്ടിക്കൂടി ഞാന് മൊബൈല് സ്വിച്ച് ഓഫ്
ചെയ്യും എന്ന് ..... എന്റെ മാത്രമല്ല എന്റെ കൂടെ ഉള്ള
സഹോദരന്റെയും സുഹ്ര്തിന്റെയും മൊബൈല് ഓഫ്
ചെയ്യാന് ഞാന് അവനെ ഉപദേശിക്കും എന്ന് ...
തീരുമാനിക്കൂ ....
മൊബൈല് മറ്റു വൃത്തികെട്ട കാര്യങ്ങള്ക്ക്
ഉപയോഗിക്കരുത് എന്നും ഈ സന്ദര്ഭത്തില്
ഉണര്ത്തുന്നു ..... ശ്രദ്ധിക്കുക........
ഖുര്ആന് ഡൌണ്ലോഡ് ചെയ്യൂ നിങ്ങളുടെ മൊബൈലില് -
നിങ്ങള് യാത്രയില് ആയിരിക്കുമ്പോള് ഓതാന്
വേണ്ടി. അങ്ങനെ നിങ്ങള്ക്ക് ആ പോക്കെറ്റില് ഉള്ള
നരകത്തിന്റെ വാതിലിനെ സ്വര്ഗ്ഗത്തിലേക്കുള്ള
വഴി ആക്കി മാറ്റാം ..
ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ ആവശ്യമുള്ള ഇസ്ലാമിക അറിവുകള്‍ക്കായി ഈ പേജ് ലൈക് ചെയ്യൂ..അറിവുകള്‍ നേടൂ.................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ