ഒരാൾ തന്റെ സ്നേഹിതനെ വിളിച്ച് അത്യാവശ്യമായി 500 ദിർഹം കടമായി ആവശ്യപ്പെട്ടു.
സ്നേഹിതൻഃ ഇതാ അര മണിക്കൂറിനുളളിൽ ഞാൻ പണവുമായി നിന്റെ അടുക്കൽ എത്തും.
മണിക്കൂർ അരയും ഒന്നും കഴിഞ്ഞു, സ്നേഹിതനെ കാണുന്നില്ല. വിളിക്കുംപോഴൊക്കെ മൊബൈൽ ഒാഫിലും...
അയാൾ നിരാശയാൽ ആകെ തകർന്നു പോയി...സ്നേഹിതൻ മുങ്ങിയതാണന്നയാൾ ഊഹിച്ചു...2 മണിക്കൂറിന് ശേഷം വിളിച്ചു ഫോൺ ഓഫിൽ തന്നെ.. അങ്ങനെ അയാൾ sms വിട്ടു. '..നീ ഫോൺ ഓണാക്കിക്കൊളളൂ.. എന്താവശ്യമുണ്ടന്കിലും നിനക്ക് എന്നെ വിളിക്കാം...ഞാൻ ഇനി രു സഹായത്തിനും നിന്നെ വിളിക്കില്ല.'
കാൽ മണിക്കൂറിന് ശേഷം സ്നേഹിതന്റെ വിളി വന്നു......ഇതാ വന്നുകൊണ്ടിരിക്കുന്നു...ഞാൻ എവിടെയാണെത്തേണ്ടത്? ഈ സംസാരത്തിനിടയിലായിരുന്നു അയാൾക് വനയച്ച sms കിട്ടിയത്...
സ്നേഹിതൻഃ ഒരു സെക്കൻറ് sms വന്നിരിക്കുന്നു ഒന്ന് നോക്കിക്കോട്ടേ...sms വായിച്ച ശേഷം അയാൾ പറഞ്ഞു... 'അല്ലാഹു താന്കൾക്ക് പൊറുത്തു തരട്ടെ..മുങ്ങാൻ വേണ്ടിയല്ല ഞാൻ ഫോൺ ഓഫാക്കിയത്...മറിച്ച് തന്റെ പണമൊപ്പിക്കുവാൻ ഫോൺവിൽകാൻ വേണ്ടിയായിരുന്നു ..നിനക്ക് വേണ്ട 500ഉം കഴിച്ച് ബാക്കിയുളള കാശിന് ഒരു ചെറിയ ഫോൺ വാങ്ങുയായിരുന്നു നിന്നെ വിളിക്കാൻ...'
قال تعالى :
{يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ ، إِنَّ بَعْضَ الظَّنِّ إِثْمٌ}
സത്യ വിശ്വാസികളേ... നിങ്ങൾ ഊഹങ്ങളിൽ വിട്ടു നിൽക്കുക..മിക്ക ഊഹങ്ങളും കുറ്റകരമാണ്......... പ്രയാസങ്ങളും വിഷമങ്ങളും അടുത്ത നിമിശത്തിൽ മാറിയേക്കും... ഏത് മാനസികാവസ്തയിലാണെൻകിലും മറ്റുളളവരെ നിസ്സാരമാക്കുകയോ നിന്ദിക്കാതിരിക്കുകയോ ചെയ്യുക.......
അല്ലാഹു നമ്മുടെ വീഴ്ചകൾ നമുക്ക് പൊറുത്തു തരട്ടെ..... Ameen
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ