വെളുവെളുത്ത സൽമാൻ ഫാരിസിനെയും,
കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ അണിനിരത്തി, വർണ്ണവിവേചനം അരുതെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകൻ !
ഉമ്മാന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ!
അയൽവാസി പട്ടിണികിടന്നാൽ വയറു നിറക്കരുതെന്ന് കൽപ്പിച്ച്, അതിൽ ജാതി നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ!
കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ നീതിമാൻ,
മരിച്ചത് നമ്മുടെ മതത്തിൽപെട്ട കുഞ്ഞുങ്ങളല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,
കുഞ്ഞുങ്ങൾക്കെന്ത് മതമാണ് എന്ന് ചോദിച്ച് അനുയായിയെ ശകാരിച്ച പ്രവാചകൻ,
മാതാപിതാക്കളോട് "ഛേ" എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ സ്നേഹപ്രവാചകൻ,
മരണം മുന്നിൽ കണ്ടപ്പോഴും എന്റെ സമുദായം എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത നേതാവ്,
ഭർത്താവിനെ ശപിക്കരുതേ, ഭാര്യയെ നോട്ടം കൊണ്ടുപോലും വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച കുടുംബനാഥൻ,
പിതാവിന്റെ വിയർപ്പ് കുടുംബത്തിന്റെ നിലനിൽപ്പെന്ന് ഓർമിപ്പിച്ച പ്രവാചകൻ,
ശവമഞ്ചം വഹിച്ചു ജനം നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എഴുനേറ്റുനിന്ന പ്രവാചകരോട് അത് മുസ്ലിമിന്റെതല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,
അത് മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത് ബഹുമാനിച്ച പ്രവാചകൻ,
ഭർത്താവ് മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന് നിനക്ക് തൃപ്തികരമായ ജീവിതം ലഭിച്ചില്ലെങ്കിൽ തിരിച്ച് നിനക്കും ഭർത്താവിനെ മൊഴിചൊല്ലാമെന്ന് പഠിപ്പിച്ച് ആണിനും പെണ്ണിനും തുല്യനീതി ഉറപ്പാക്കിയ നീതിമാൻ,
ഒരാളോട് പുഞ്ചിരിച്ചാൽ അത് ദാനമാണെന്നും,
നിനക്ക് നിന്റെ മതം അവർക്ക് അവരുടെ മതം,
മറ്റു മതങ്ങളെ പരിഹസിക്കരുതെന്നും പഠിപ്പിച്ച പ്രവാചകൻ,
സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെടേണ്ടവളും, ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ പഠിപ്പിച്ച പ്രവാചകൻ,
വഴി തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും, ആ തടസ്സം നീക്കാതെ മുന്നോട്ട് പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,
ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച പ്രവാചകൻ,
അറിവ് വിശ്വാസിയുടെ സമ്പത്താണ് അതെവിടെ കണ്ടാലും പൊറുക്കിയെടുക്കണമെന്ന് ഓർമിപ്പിച്ച പ്രവാചകൻ,
പെണ്ണിന്റെ സുരക്ഷിതത്വമാണ് സമൂഹത്തിന്റെ നിലനിൽപെന്നും,
പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ കുടുംബമെന്നും പഠിപ്പിച്ച പ്രവാചകൻ,
നിന്റെ വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള അടയാളമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകൻ
അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച കാരുണ്യ പ്രവാചകൻ,
ഇവിടെ എത്ര എണ്ണി പറഞ്ഞാലും തീരത്തായി ഒന്നു മാത്രം അത് എന്‍റ മുത്ത് നബിയെ കുറിച്ചാണ്
എത്ര എഴുതിട്ടും,
എത്ര പറഞ്ഞിട്ടും,
ഇപ്പോഴും പൂർണമല്ലല്ലോ. എന്റെ വരികൾ,/
വരികളിൽ ഒതുങ്ങാത്ത പ്രതിഭാസമേ....
വാക്കുകൾ കൊണ്ടും പ്രവർത്തനം കൊണ്ടും
നന്മ വിതറിയ അങ്ങേക്ക് ആയിരമായിരം സലാം...
മുത്ത് നബി(ﷺ)ക്കൊരു സ്വലാത്ത്
🌹
🌹
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
കടപ്പാട്
...........................
ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ ആവശ്യമുള്ള ഇസ്ലാമിക അറിവുകള്‍ക്കായി ഈ പേജ് ലൈക് ചെയ്യൂ..അറിവുകള്‍ നേടൂ.................................................
visit & like &:::share & dua me::
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ