മുഹമ്മദ് നബി(സ:അ) എന്ന വ്യക്തിയെ ഇസ്ലാം മത പ്രവാചകനായതിന്റെ പേരിൽ മാത്രം ആക്ഷേപിക്കുകയും വിമർശ്ശിക്കുകയും ചെയ്യുന്നവരൊട് ഒരു വാക്ക്.
നിങ്ങൾ മുഹമ്മദ് എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച് നോക്കൂ....
നിങ്ങൾക്കു മനസ്സിലാകും എന്തായിരുന്നു മുഹമ്മദ്(സ:അ) എന്നും എന്തു കൊണ്ട് അദ്ദേഹം ഇത്രയധികം പ്രശംസിക്കപ്പെടുന്നുവെന്നതും.
മുഹമ്മദ് എന്ന അനാഥ ബാലൻ
മുഹമ്മദ് എന്ന ആട്ടിടയൻ
മുഹമ്മദ് എന്ന യുവാവ്
മുഹമ്മദ് എന്ന വ്യാപാരി
മുഹമ്മദ് എന്ന ഭർത്താവ്
മുഹമ്മദ് എന്ന സത്യസന്ധൻ
മുഹമ്മദ് എന്ന തത്വചിന്തകൻ
മുഹമ്മദ് എന്ന സാമൂഹ്യ പരിഷ്ക്കർത്താവ്
മുഹമ്മദ് എന്ന സ്ത്രീ വിമോചകൻ
മുഹമ്മദ് എന്ന അനാഥ സംരക്ഷകൻ
മുഹമ്മദ് എന്ന അഗതികളുടെ സംരക്ഷകൻ
മുഹമ്മദ് എന്ന മനുഷ്യാവകാശപ്രവർത്തകൻ
മുഹമ്മദ് എന്ന അടിമ വിമോചകൻ
മുഹമ്മദ് എന്ന അഭയാർത്ഥി
മുഹമ്മദ് എന്ന കുടുംബനാഥൻ
മുഹമ്മദ് എന്ന പിതാമഹൻ
മുഹമ്മദ് എന്ന പടയാളി
മുഹമ്മദ് എന്ന നയതന്ത്രജ്നൻ
മുഹമ്മദ് എന്ന ലഹരി വിമോചകൻ
മുഹമ്മദ് എന്ന ന്യായാധിപൻ
മുഹമ്മദ് എന്ന നിയമജ്നൻ
മുഹമ്മദ് എന്ന സർവ്വസൈന്യാധിപൻ
എല്ലാറ്റിലുമുപരി മുഹമ്മദ് എന്ന സാധാരണ മനുഷ്യൻ
നൂറ്റാണ്ടുകൾ കൊണ്ട് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരു മനുഷ്യായുസ്സിനുള്ളിൽ ചെയ്തു തീർത്ത് മഹാനായ പ്രവാചകൻ...
അതും പാശ്ചാത്യരുടെ വാക്കുകളിൽ പറയുകയാണെങ്കിൽ
"സ്ഥിരമായ ഒരു സേനയില്ലാതെ, ഒരംഗരക്ഷകൻ പോലുമില്ലാതെ, ഒരു രാജ കൊട്ടാരമില്ലതെ, സ്ഥായിയായ ഒരു വരുമാനമില്ലതെ ഒരു മാതൃകാ ഭരണം സംസ്ഥാപിച്ച് നടപ്പിൽ വരുത്തിയെന്ന് ആർക്കെങ്കിലും ആധികാരിക്മായി പറയാൻ സാധിക്കുമെങ്കിൽ അതു മുഹമ്മദിനു മാത്രമാണു."
ആ മുഹമ്മദ് എന്ന സാധാരണക്കരനെ ഒന്നു പഠിക്കാൻ ശ്രമിക്കൂ, അനാഥ ബാലനിൽ നിന്നും അറേബ്യയുടെ ഭരണാധികാരിയിലേക്ക് നടന്നു നീങ്ങിയ വഴികൾ ഒന്നു പരിശോധിച്ചു നോക്കൂ, നിങ്ങൾക്കും മനസ്സിലാവും എന്തായിരുന്നു യഥാർത്ഥ മുഹമ്മദ് എന്ന്.
വെളുവെളുത്ത സൽമാൻ ഫാരിസിനെയും,
കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ
അണിനിരത്തി, വർണ്ണവിവേചനം
അരുതെന്ന് ലോകത്തെ പഠിപ്പിച്ച
പ്രവാചകൻ, ഉമ്മാന്റെ കാൽചുവട്ടിലാണ്
സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ,
അയൽവാസി പട്ടിണികിടന്നാൽ വയറു
നിറക്കരുതെന്ന് കൽപ്പിച്ച്, അതിൽ ജാതി
നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,
കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും
കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ
നീതിമാൻ, മരിച്ചത് നമ്മുടെ
മതത്തിൽപെട്ട കുഞ്ഞുങ്ങളല്ല എന്ന്
അനുയായി പറഞ്ഞപ്പോൾ,
കുഞ്ഞുങ്ങൾക്കെന്ത് മതമാണ് എന്ന്
ചോദിച്ച് അനുയായിയെ ശകാരിച്ച
പ്രവാചകൻ, മാതാപിതാക്കളോട് "ഛേ"
എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ
സ്നേഹപ്രവാചകൻ, മരണം മുന്നിൽ
കണ്ടപ്പോഴും എന്റെ സമുദായം
എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത
നേതാവ്, ഭർത്താവിനെ ശപിക്കരുതേ,
ഭാര്യയെ നോട്ടം കൊണ്ടുപോലും
വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച
കുടുംബനാഥൻ, പിതാവിന്റെ വിയർപ്പ്
കുടുംബത്തിന്റെ നിലനിൽപ്പെന്ന്
ഓർമിപ്പിച്ച പ്രവാചകൻ, ശവമഞ്ചം
വഹിച്ചു ജനം നടന്നു നീങ്ങുന്നത്
കണ്ടപ്പോൾ എഴുനേറ്റുനിന്ന
പ്രവാചകരോട് അത് മുസ്ലിമിന്റെതല്ല
എന്ന് അനുയായി പറഞ്ഞപ്പോൾ, അത്
മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത്
ബഹുമാനിച്ച പ്രവാചകൻ, ഭർത്താവ്
മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന്
നിനക്ക് തൃപ്തികരമായ ജീവിതം
ലഭിച്ചില്ലെങ്കിൽ തിരിച്ച് നിനക്കും
ഭർത്താവിനെ മൊഴിചൊല്ലാമെന്ന്
പഠിപ്പിച്ച് ആണിനും പെണ്ണിനും
തുല്യനീതി ഉറപ്പാക്കിയ നീതിമാൻ,
ഒരാളോട് പുഞ്ചിരിച്ചാൽ അത്
ദാനമാണെന്നും, നിനക്ക് നിന്റെ മതം
അവർക്ക് അവരുടെ മതം, മറ്റു മതങ്ങളെ
പരിഹസിക്കരുതെന്നും പഠിപ്പിച്ച
പ്രവാചകൻ, സ്ത്രീയെന്നാൽ
ബഹുമാനിക്കപ്പെടേണ്ടവളും,
ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ
പഠിപ്പിച്ച പ്രവാചകൻ, വഴി
തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും,
ആ തടസ്സം നീക്കാതെ മുന്നോട്ട്
പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,
ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ്
ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച
പ്രവാചകൻ, അറിവ് വിശ്വാസിയുടെ
സമ്പത്താണ് അതെവിടെ കണ്ടാലും
പൊറുക്കിയെടുക്കണമെന്ന് ഓർമിപ്പിച്ച
പ്രവാചകൻ, പെണ്ണിന്റെ
സുരക്ഷിതത്വമാണ് സമൂഹത്തിന്റെ
നിലനിൽപെന്നും, പെൺമക്കൾ ഉള്ള
കുടുംബമാണ് ഉത്തമ കുടുംബമെന്നും
പഠിപ്പിച്ച പ്രവാചകൻ, നിന്റെ
വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള
അടയാളമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകൻ
അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം
കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച
കാരുണ്യ പ്രവാചകൻ, എത്ര എഴുതിട്ടും,
എത്ര പറഞ്ഞിട്ടും, ഇപ്പോഴും
പൂർണമല്ലല്ലോ എന്റെ വരികൾ, വരികളിൽ
ഒതുങ്ങാത്ത പ്രതിഭാസമേ....
വാക്കുകൾകൊണ്ട് നന്മ വിതറിയ അങ്ങേക്ക്
ആയിരമായിരം സലാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ