അബൂ ഹുറൈറ(റ) നിവേദനം
മുത്ത് നബി {സ }അടുത്ത് ഒരു അന്ധന്‍ വന്നു കൊണ്ട് പറഞ്ഞു
മുത്ത്നബിയെ പള്ളിയിലേക്ക് വഴികാണിക്കാന്‍ ഒരു വഴികാട്ടി എനിക്കില്ല അങ്ങിനെയുള്ള എനിക്ക് സ്വന്തം വീട്ടില്‍ വെച്ച് നിസ്കരിക്കുന്നതിനു കുഴപ്പമുണ്ടോ റസൂലേ മുത്ത് നബി [സ] പറഞ്ഞു നീ ബാങ്ക് കേള്‍ക്കാറുണ്ടോ ..ഉണ്ട് എന്ന് അന്ധന്‍ മറുപടി പറഞ്ഞു ..എങ്കില്‍ നീ അതിനു ഉത്തരം നല്‍കണം {മുസ്ലിം] കണ്ടില്ലേ കൂട്ടുകാരെ ഇതൊരു അന്ധന്റെ കഥയാണ് കാരുണ്യത്തിന്റെ പ്രവാചകന്‍ [സ] ജമാഹത്തു നിസ്കാരം പള്ളിയിലേക്ക് പോകാതെ റൂമില്‍ നിസ്കരിക്കാന്‍ ഒരു അന്ധനെ സമ്മതിച്ചില്ലെങ്കില്‍ ഈ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നാം തൊട്ടടുത്ത് തന്നെ രണ്ടും മൂന്നും പള്ളികള്‍ ഉണ്ടാവുമ്പോള്‍ കണ്ണിനും കാലിനും ആരോഗ്യത്തിനും ഒരു കുഴപ്പവും ഇല്ലാത്ത അവസ്ഥയിലും പലര്‍ക്കും കാറും ബൈക്കും ഉണ്ടായിട്ടും പോലും പള്ളിയില്‍ പോയിട്ട് സ്വന്തം റൂമില്‍ പോലും നിസ്കരിക്കാന്‍ നാം മടി കാണിക്കുന്നു ഇപ്പോള്‍ നമുക്ക് ഒരു കുഴപ്പവും അല്ലാഹു തന്നെന്ന് വരില്ല എന്നാല്‍ ന്സ്കാരത്തില്‍ ശ്രദ്ധിക്കാത്തവന്റെ മരണം ഭയങ്കരമായിരിക്കും എന്ന് പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് ജമാഹത്തിന്റെ ഇഖാമത്ത് പള്ളിയില്‍ നിന്ന് കൊടുക്കുമ്പോള്‍ അങ്ങാടിയില്‍ കുശലം പറഞ്ഞിരിക്കുന്നവര്‍ ടിവിയുടെ സൌണ്ട് കുറയ്ക്കാതെ സീരിയലും സിനിമയും ക്രിക്കറ്റും കാണുന്നവര്‍ ഫെയ്സ്ബുക്കിലും വാട്സാപ്പിലും ചാറ്റുന്നവര്‍ നിസ്കാരത്തിലേക്ക് വരൂ വിജയത്തിലേക്ക് വരൂ എന്ന് വിളിക്കുമ്പോള്‍ അതൊന്നും കേള്‍ക്കാതെ ഒടുവില്‍ ജോലി എല്ലാം കഴിഞ്ഞതിന് ശേഷം നിസ്കാരം ഖളാവാകുന്നതിനു തൊട്ടുമുന്‍പ് വേണോ വേണ്ടയോ എന്ന വിധത്തില്‍ മടിപിടിച്ച നമസ്കാരം ആര്‍ക്കു വേണ്ടി എന്തിനുവേണ്ടി ആ നിസ്കാരം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത് ഒരിക്കലുമില്ല നിസ്കാരത്തില്‍ ശ്രദ്ധ കൊടുക്കാത്തവര്‍ക്കും നരകമുണ്ട് നിസ്കാരിക്കാത്തവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ അല്ലാഹു നമുക്ക് ബോധം നല്‍കട്ടെതൌഫീഖ് നല്‍കട്ടെ .ആമീന്‍ ഓരോ മനുഷ്യന്ന്‍റെയും ചെരുപ്പടിക്കാല്‍ എത്രമാത്രം അവന്റെ ചെരുപ്പിനോട് അടുത്തുവോ അതിനേക്കാള്‍ മരണം അവനോട് അടുത്തിരിക്കുന്നു അതിനാല്‍ പരലോക ജീവിതത്തിനു വേണ്ടി നാം തയ്യാറാവുക നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ ആമീന്‍ ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ ആവശ്യമുള്ള ഇസ്ലാമിക അറിവുകള്‍ക്കായി ഈ പേജ് ലൈക് ചെയ്യൂ..അറിവുകള്‍ നേടൂ.................................................
Visit & like &:::share & dua
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ