Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വ്യാഴാഴ്‌ച, ഏപ്രിൽ 14, 2016

ഖുർആനിലെ ഗണിത രഹസ്യങ്ങൾ ?

''പരിശുദ്ധ ഖുർആനിലെ ഒരു വരി പോലും എടുത്ത് മാറ്റപ്പെടുകയോ ,കൂട്ടി ചേർക്കപ്പെടുകയോ ചെയ്യാതെ അവസാന നാൾ വരെ സംരക്ഷിക്കപ്പെടും ', ദൈവികമല്ലെന്ന് വാദമുള്ളവർ തത്തുല്യമായ '' ഇത് പോലുള്ള ഒരു വചനമെങ്കിലും കൊണ്ട് വരൂ '' എന്നീ ക്വുർആനിക വചനങ്ങളിൽ വിസ്മയം പൂണ്ട് ഇതിന്റെ പൊരുൾ അന്വേഷിക്കുവാൻ ഏതാനും ഗണിത ശാസ്ത്രഞ്ജന്മാർ തുനിയുകയുണ്ടായി.

കേവലം സാഹിത്യപരമായ സൗന്ദ്യര്യം എന്നതിലുപരി ഗണിത പരമായി വല്ല രഹസ്യങ്ങളും ക്വുർആനിൽ ഒളിഞ്ഞ് കിടപ്പുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു അവരുടെ ഗവേഷണ ലക്ഷ്യം. ദിന രാത്രങ്ങൾ നീണ്ട പഠനങൾക്കൊടുവിൽ അവർ കണ്ടെത്തിയ ''ക്വുർആനിലെ ഗണിത രഹസ്യങ്ങൾ'' അത്ഭുതകരമായിരുന്നു.
കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടത് 'ന്യൂമറിക് സിസ്റ്റം' ആയിരുന്നു. അതായത് ക്വുർആൻ പൂർണ്ണമായും ചില അക്കങ്ങളുടെ രഹസ്യ സഞ്ചയങ്ങളുമായി പരസ്പ്പരം ബന്ധപ്പെട്ട് കിടക്കുന്നു, ഇത് കാരണം ഈ ഗ്രന്ഥത്തിലെ ഒരു വാക്ക് പോലും എടുത്തു മാറ്റാനോ കൂട്ടി ചേർക്കാനോ സാധ്യമല്ല . ഇത്തരത്തിൽ ഒരു ശ്രമം ഉണ്ടായാൽ മുഴുവൻ ഇൻറർ ലോക്കിംഗ് സിസ്റ്റവും തകരുന്ന രീതിയിലാണ് പരിശുദ്ധ ക്വുർആൻ സംവിധാനിക്കപ്പെട്ടിട്ടുള്ളത് എന്നവർ കണ്ടെത്തി
ഉദാഹരണത്തിന് '19' എടുക്കാം [അതിന്മേല് 19 എണ്ണമുണ്ട്'' എന്ന് ക്വുർ ആനിലെ 74 ആം അദ്ധ്യായത്തിലെ 30 ആം വചനത്തിൽ പ്രസ്താവിച്ചിരിക്കുകയും ചെയ്യുന്നു ]
ക്വുർആൻ തുടങ്ങുന്നത് ''ബിസ്മില്ലാഹിറഹ്മാനി റഹീം'' എന്ന വചനത്തിൽ ആണ് ആ വാക്യത്തില് '19' അക്ഷരങ്ങളാണുള്ളത്
ഇതിലെ 'ഇസ്മി' 19 പ്രാവശ്യവും ( 19x1) , 'ല്ലാഹി' 2698 പ്രാവശ്യവും (19x142) ,'റഹ്മാനി' 57 പ്രാവശ്യവും (19x3), 'റഹീം' 114 പ്രാവശ്യവും (19x6) മറ്റ് വചനങ്ങളിൽ പരാമർഷിക്കപ്പെട
്ടിരിക്കുന്നു എല്ലാം '19' ന്റെ ഗുണനങ്ങൾ
ക്വുർആനിലെ ചില അധ്യായങ്ങള് ചില അക്ഷരങ്ങള് കൊണ്ട് തുടങ്ങുന്നവയാണ് . . 68 ആം അധ്യായം തുടങ്ങുന്നത് 'നൂന്' എന്ന അക്ഷരം വെച്ചാണ്. ആ അദ്ധ്യായത്തില് 133 എണ്ണം നൂന് ഉണ്ട്. (19X7=133). 50 ആം അധ്യായം തുടങ്ങുന്നത് ''ഖാഫ്'' എന്ന അക്ഷരം കൊണ്ടാണ്, 57 തവണയാണ് ഖാഫ് ഉള്ളത് ( 19x3= 57).
42 ആം അധ്യായം തുടങ്ങുന്നത് ഹാമീം, ഐന് സീന് ഖാഫ് എന്നിവ കൊണ്ടാണ്. ഈ അദ്ധ്യായത്തില് ഈ അഞ്ചക്ഷരങ്ങള് ആകെ 570 പ്രാവശ്യമാണ് വന്നത് . (19x30= 570)
ക്വുര്ആനില് ലൂത്ത് നബിയുടെ സമുദായത്തെക്കുറിച്ച് 12 പ്രാവശ്യം " ഖൗമു ലൂത്ത്'' എന്നാണ് ഉപയോഗിച്ചത്. ഒരു സ്ഥലത്ത് മാത്രം 'ഇഖ് വാനു ലൂത്ത്' എന്നുപയോഗിച്ചു. ഇവിടെയും 'ഖൗമു ലൂത്ത്' എന്ന് തന്നെ വന്നിരുന്നുവെങ്കിൽ ''ഖാഫ്'' 19 ന്റെ ഗുണിതത്തില് നിന്ന് പുറത്ത് പോവാന് സാധ്യത ഉണ്ടാവുകയും ഇന്റർ ലോക്കിംഗ് സിസ്റ്റം തകരുകയും ചെയ്യുമായിരുന്നു , എന്നാൽ കൃത്യമായ ഇടപെടലുകളോടെ അവിടെ 'ഇഖവാനു ലൂത്ത്' എന്ന് തന്നെ പ്രയോഗിക്കപ്പെട
്ടിരിക്കുന്നു എന്നത് ഗവേഷകരെ വിസ്മയഭരിതരാക്കി .
അലിഫ് ലാം മീം സ്വാദ് എന്ന അദ്ധ്യായത്തില് അലിഫ് 2752 ഉം ലാം 1528 ഉം മീം 1165 ഉം സ്വാദ് 98ഉം ആണ് ആകെ 5358 (19X 282), സ്വാദ്' എന്ന അക്ഷരം കൊണ്ട് തുടങ്ങുന്ന അദ്ധ്യായങ്ങളെടുത്ത് (7,19,38) പരിശോധിച്ചാല് അവയിലും നമുക്ക് മനസ്സിലാക്കാന് സാധിക്കുന്നത് ഇത് തന്നെയാണ്. ആകെ (19x8)=152.
''അലിഫ് ലാം മീo'' എന്ന് തുടങ്ങുന്ന സൂറത്തുകളിലെ ആകെയുള്ള അലിഫ്, ലാം, മീം എന്നിവയുടെ എണ്ണം കൂടി നോക്കാം.
ബഖറ: 2195, 3202, 4502 . ആലു ഇംറാന്: 1249, 1892, 2521.അന്കബൂത്ത്: 344, 554, 774. റൂം: 317, 393, 544. ലുഖ്മാന്: 173, 297, 347. സജദഃ : 158, 155, 257. ആകെ = 19874(19x1046)
ക്വുർആനില് അല്ലാഹു എന്ന പദം 2698 പ്രാവശ്യമാണ് ഉപയോഗിച്ചത് ( 19x 142= 2698).
ക്വുര്ആനിലെ ആകെ അധ്യായങ്ങളുടെ എണ്ണം 114 ആണ്.അതും19 ന്റെ ഗുണിതം തന്നെ (19x6=114)
ഇങ്ങനെ ഒരു പാട് കാര്യങ്ങൾ ''19'' എന്ന സംഖ്യയുമായി സംയോജിപ്പിച്ചിര
ിക്കുന്നു . ഇതേ പ്രകാരം പല സംഖ്യകളുമായി ബന്ധപ്പെട്ട ലോക്കിംഗ് സിസ്റ്റങ്ങൾ ക്വുർആനിൽ അങ്ങോളമിങ്ങോളം പരന്നു കിടക്കുന്നു എന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു.
നിരവധി സംഖ്യാ പൂട്ടുകൾ ക്വുർ ആനിലുണ്ട് എന്നത് മാത്രമല്ല വരികൾ അങ്ങും ഇങ്ങും മാറ്റിയാൽ തന്നെ ഈ ലോക്കുകൾ അപ്രസക്തമാകും എന്ന കണ്ടെത്തലുകളാണ് ഗണിത ഗവേഷകരെ ഏറ്റവുമേറെ രസിപ്പിച്ച കാര്യം. ''നാം ആണ് ക്വുർആനിനെ ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും'' എന്ന വാക്യത്തിന്റെ പൊരുള് ഇവിടെയാണ് അന്വർത്ഥമാകുന്നത് .
അത് പോലെ തന്നെ രസകരമായ മറ്റ് വിഷയങ്ങളാണ് ''സംഖ്യാ സാമ്യതകൾ''
'പരിശുദ്ധ ക്വുർആനിൽ' ആണ് പെണ് പരാമർശം 23 തവണയാണ് രണ്ടും കൂടി 46 , 46 തരം ക്രോമോസോം പെയറുകളിൽ ആണിനും പെണ്ണിനും 23 വീതം ക്രോമോസോം പെയർ ആണ് ഉള്ളത്.
26 സ്ഥലങ്ങളിൽ ആണ് ഇരുമ്പിനെ കുറിച്ച് പറയുന്നത്= ഇരുമ്പിന്റെ ആറ്റോമിക് നമ്പർ 26 ആണ്
365 പ്രാവിശ്യമാണ് ' ദിവസം' പരാമർശിക്കപ്പെട്ടിരിക്കുന്നത് = ഭൂമി സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയം 365 ദിവസമാണ് (365.25 ).
ദിവസം 365 തവണയും , ദിവസങ്ങൾ 30 തവണയും , മാസം 12 തവണയും പറയപ്പെട്ടിരിക്കുന്നു
27 പ്രാവിശ്യം ചന്ദ്രൻ പരാമർശിക്കപ്പെടുന്നു =ചന്ദ്രൻ ഭൂമിയെ വലം വെക്കാൻ എടുക്കുന്നത് 27 ദിവസമാണ് (27.2)
ക്വുര്ആനിൽ ചന്ദ്രൻ എന്ന അധ്യായമുണ്ട് , 54 ആം അദ്ധ്യായമായ ഖ്വമർ (ചന്ദ്രന്) മുതൽ അവസാന അദ്ധ്യായമായ നാസ് (മനുഷ്യർ ) വരെ 1390 വചനങ്ങളാണ് ഉള്ളത് = മനുഷ്യന് ചന്ദ്രനില് എത്തിയത് ഹിജ്റ 1390 (AD 1969) ഇല് ആണ്
13 തവണ ആണ് വേദ ഗ്രന്ഥത്തിൽ കര പരാമർശിക്കപ്പെടുന്നത് കടൽ 32 തവണയും. 13+32 = 45 , 13 / 45 = 29 (28.8888888889) ,32/
45 = 71 (71.1111111111) യഥാ ക്രമം 29 % കരയും 71 % കടലും
ഭൂമിയുടെ വിസ്തൃതിയിൽ 29 ശതമാനം കരയും 71 ശതമാനം ജലവുമാണ്
ശിക്ഷയെ പറ്റി 117 തവണ പറയുമ്പോൾ 'മാപ്പ്' ഇരട്ടിയായി 234 തവണ ആണ് പറയപ്പെട്ടിട്ടുള്ളത്
ദാരിദ്രം 13 ഉം സമ്പദ്സമൃദ്ധി 26 പ്രാവിശ്യവും പ്രസ്താവിക്കപെ്പ
ട്ടിരിക്കുന്നു
അത് പോലെ; പറയുക 332 അവർ പറഞ്ഞു 332 , . ഇഹലോകം 115 പരലോകം 115 , പിശാച് 88 മാലാഖ 88 , സ്വർഗ്ഗം 77 നരകം 77, ദാനം32 അനുഗ്രഹം 32 , ചൂട് 5 തണുപ്പ് 5 , വിശ്വാസം 25 തവണ അവിശ്വാസം 25 തവണയും സമമായി സൂചിപ്പിക്കപ്പെ
ട്ടിരിക്കുന്നു
മനുഷ്യനെ 65 തവണ സൂചിപ്പിക്കുമ്പോൾ മനുഷ്യ സൃഷ്ടിപ്പ് ഘട്ടങ്ങൾ ആകെ കൂട്ടിയാൽ കിട്ടുന്നതും കൃത്യമായി 65 തന്നെ.
അമ്പരപ്പിക്കുന്ന മറ്റൊന്ന് ഓരോ സൂറത്തു കളിലെ വചനങ്ങൾ പോലും പല രീതിയിലും പരസ്പരം അഭേധ്യമായ ബന്ധം പുലർത്തുന്നവയാണ് എന്നതാണ് , ഉദാഹരണമായി ''ആയത്ത് ക്വുർസി '' വചനങ്ങൾ എടുത്ത് നോക്കുക. 9 ആയത്ത് കളിൽ ആദ്യ വചനത്തിൽ അല്ലാഹുവിന്റെ വിശേഷനാമം രണ്ടു തവണ പരാമർശിക്കുന്നു ആവസാന വചനത്തിലും അത് പോലെ തന്നെ , അതിലും രസകരം രണ്ടാം വചനത്തിന്റെ വിശദീകരണമാണ് എട്ടാം വചനം, എഴിനുള്ള സമാന വിശദീകരണമാണ് മറുപടിയാണ് മൂന്നാം വചനം അത് പോലെ മറ്റുള്ളവയും തുടരുന്നു
ഇങ്ങനെ ഓരോ അദ്ധ്യായത്തിലെ വചനങ്ങൾ തമ്മിൽ പല രീതിയിലും വ്യാകരണ ബന്ധം ആസൂത്രണത്തോടെ കോർത്തിണക്കപ്പെട്ടിരിക്കുന്നു , ഗവേഷകരെ ഒന്നടങ്കം അമ്പരപ്പിച്ചു 
കൊണ്ട് ഇത്തരത്തിലുള്ള ധാരാളം രഹസ്യങ്ങൾ മറ നീക്കി പുറത്ത് വരികയുണ്ടായി.
രസകരമായതും അത്ഭുതം ജനിപ്പിക്കുന്നത
ും ആയ ''ആസൂത്രണ മികവ്'' മുഹമ്മദ് അഭൌതിക ശക്തിയുള്ള ആളും , സമർത്ഥനും ആണെന്ന് തെളിയിക്കുന്നതായി പല ഗണിത ശാസ്ത്രഞ്ജരും അഭിപ്രായപ്പെട്ടത് വിമർശനത്തിനു ഇടയാക്കി. മുസ്ലിം പണ്ഡിതർ ഈ വാദത്തിലെ ഇരട്ട താപ്പിനോട് യോജിചില്ല , ക്വുർആൻ ദൈവികമാണെന്ന് സമ്മതിക്കേണ്ടി വരും എന്ന ഭയം കൊണ്ടാണ് പ്രവാചകനെ ഇത്തരത്തിൽ വിശേഷിപ്പിച്ച് മറയിടുന്നത് എന്നും ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് പോലും ഇത്തരത്തിലുള്ള സാങ്കേതിക തികവിൽ ഒരു ഗ്രന്ഥം നിർമിക്കുക അസാധ്യമാണ് എന്നവർ തന്നെ സമ്മതിച്ചിരിക്കെ,
ഇതിന്റെ രചനാ വൈഭവം ഇരുണ്ട യുഗത്തിൽ അറേബ്യയിലെ മരുഭൂവിൽ ജനിച്ച നിരക്ഷരനായ പ്രവാചകന് മേൽ ചാരുന്നത് സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രമാണെന്നും അവർ വിമർശിക്കുന്നു.
എന്നിരുന്നാലും ഇത് സംബന്ധിച്ച പുതിയ പുതിയ പഠനങ്ങൾ കൂടി തുടർന്ന് നടക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള വിജ്ഞാന കുതുകികൾ
[ഡോ : ജെഫ്രി ലങ്ങ്, ഡോ : . മില്ലെർ എന്നിവർ ഇസ്ലാം സ്വീകരിച്ച പ്രമുഖ ഗണിത ശാസ്ത്രഞ്ജൻമാരാണ് ]

ദ്രിഷ്ടാന്തങ്ങൾ മനസ്സില്ലാക്കാൻ അല്ലാഹു തൌഫീക്ക് നല്കട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത