ഇസ്ലാമാബാദ്: പാകിസ്താനിലെ മലയോര മേഖലയിലെ തീര്‍ഥാടന കേന്ദ്രം വ്യത്യസ്തമായ ഒന്നാണ്. സമദ് ലെഹ്‌രി എന്ന വ്യവസായിയാണ് ഇത് ആരംഭിച്ചത്. പഴയതും കേട് വന്നതുമായ ഖുര്‍ആന്‍ പതിപ്പുകള്‍ സൂക്ഷിക്കാനാണ് ഈ കേന്ദ്രം. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റക്കടുത്ത മലയോര മേഖലയിലാണ് വ്യത്യസ്തമായ തീര്‍ഥാടന കേന്ദ്രമുള്ളത്. ചില്‍തേണ്‍ മലയോര മേഖലയില്‍ പഴയ ഖുര്‍ആന്‍ പതിപ്പുകള്‍ സൂക്ഷിക്കാന്‍ വലിയ തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ് സമദ് ലെഹ്‌രി. തുരങ്കങ്ങളുടെ നീളം ഇപ്പോള്‍ കിലോമീറ്ററുകള്‍ വരും.ജബലുന്നൂര്‍ ഫൗണ്ടേഷന്‍ 1992ലാണ് സമദ് ലെഹ്‌രി ജബലുന്നൂര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. വിശുദ്ധ ഗ്രന്ഥത്തിന്റെ പഴകിയ പകര്‍പ്പുകള്‍ സൂക്ഷിക്കുകയായിരുന്നു ലക്ഷ്യം. പഴയ ഖുര്‍ആന്‍ പതിപ്പുകള്‍ കത്തിക്കാന്‍ പാടില്ലെന്ന വിശ്വാസത്തില്‍ നിന്നാണ് ഇത് കുഴിച്ചിടാന്‍ പ്രത്യേക സ്ഥലം ഒരുക്കുക എന്ന തീരുമാനത്തിലെത്തിയത്.നൂര്‍ പര്‍വതം സൗദിയിലെ ജബലുന്നൂറിനെ അനുകരിച്ചാണ് സംഘടനക്കും ഈ പേരിട്ടിരിക്കുന്നത്. പ്രവാചകന് ഖുര്‍ആന്‍ ആദ്യം ഇറങ്ങിയത് നൂര്‍ പര്‍വതത്തില്‍ വച്ചാണ്.മുറിയില്‍ നിന്ന് തുരങ്കങ്ങളിലേക്ക് മലയോരത്ത് പ്രത്യേക മുറികള്‍ നിര്‍മിച്ച് ഖുര്‍ആന്‍ സൂക്ഷിക്കാനായിരുന്നു ലെഹ്‌രിയുടെ ആദ്യ തീരുമാനം. പിന്നീടാണ് തുരങ്കം നിര്‍മിക്കാന്‍ ആരംഭിച്ചത്. കൂടുതല്‍ ഖുര്‍ആന്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തുരങ്ക നിര്‍മാണം.നാല് കിലോമീറ്റര്‍ തുരങ്കം ഇന്ന് തുരങ്കം നാല് കിലോമീറ്ററോളം വരും. 25 ലക്ഷത്തിലധികം ഖുര്‍ആന്‍ പതിപ്പുകളാണിവിടെയുള്ളത്. പാകിസ്താനിലെ മുസ്ലിംകള്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് ലെഹ്‌രി ഈ സ്ഥലം.ഖുര്‍ആന്‍ പതിപ്പുകള്‍ ചാക്കില്‍ കെട്ടിക്കിടക്കുന്നു. സൂക്ഷിച്ചുവയ്ക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി traക്കുകളിലെത്തിയ ഖുര്‍ആനുകള്‍ തുരങ്കത്തിന്റെ പുറത്ത് കൂടിക്കിടക്കുകയാണ്. തുരങ്കം ഇനിയും കുഴിക്കാനാണ് ലെഹ്‌രിയുടെ തീരുമാനം
ദിനേന ആയിരങ്ങള്‍ ഇവിടെ എത്തിയ ചില ഖുര്‍ആന്‍ പതിപ്പുകള്‍ക്ക് 600 വര്‍ഷത്തിലധികം പഴക്കമുണ്ട്. ചില പ്രത്യേകതയുള്ള പതിപ്പുകള്‍ ചില്ലിട്ട് വച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് കാണാം. അതിനായി പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഖുര്‍ആന്‍ ചാക്കിലാക്കി വരുന്നവര്‍ ഈ പഴയ ഖുര്‍ആന്‍ കണ്ടതിന് ശേഷമാണ് മടങ്ങുന്നത്. പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. ഫീസ് ഈടാക്കുന്നില്ല. എന്നാല്‍ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലെഹ്‌രി പറഞ്ഞു. ഈ തുക തുരങ്കം കുഴിക്കുന്നതിന് തന്നെയാണ് ഉപയോഗിക്കുന്നത്.
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ