Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ബുധനാഴ്‌ച, ജനുവരി 18, 2017

ധനവാനും, ദരിദ്രനും ?

ഒരിക്കല്‍ സുഗന്ധം പൂശി, അഴകാര്‍ന്ന വസ്ത്രം ധരിച്ച്, പ്രൌഡിയോട് കൂടി
ഒരു ധനികന്‍ നടന്നു പോകുന്നത് നബിയും ശിഷ്യരും കണ്ടു...
''എന്താണ് അയാളെ പറ്റി നിങ്ങളുടെ അഭിപ്രായം..?''
നബി ചോദിച്ചു..
''നബിയെ അയാള്‍ എല്ലാര്‍ക്കും സ്വീകാര്യനാണ്.. ശുപാര്‍ശ പറഞ്ഞാല്‍
ആള്‍ക്കാര്‍ കേള്‍ക്കും,കല്യാണമാലോചിച്ചാല്‍ ആരും തള്ളില്ല.. സദസ്സുകളില്‍
ക്ഷണിക്കപ്പെടും..''
നബി ഒന്നും മിണ്ടിയില്ല...
അല്പം കഴിഞ്ഞു വേറൊരാള്‍ അതു വഴി പോയി.. ഒരു സാധു.. സാധാ
വസ്ത്രം, ഒരു പകിട്ടോ പ്രതാപമോ ഇല്ല...
''അയാളെപ്പറ്റി എന്ത് പറയുന്നു..?''
നബി വീണ്ടും ചോദിച്ചു
''നബിയെ, അയാളെ ആരും വിലവെക്കില്ല, ശുപാര്‍ശ പറഞ്ഞാല്‍
സ്വീകരിക്കില്ല... സദസ്സുകളില്‍ ക്ഷണിക്കപ്പെടില്ല ..''
നബി അല്‍പ നേരം മൗനം ദീക്ഷിച്ചു.. പിന്നെ മെല്ലെ പറഞ്ഞു..
''ആദ്യം പോയ ആളുകള്‍ ഭൂമി നിറച്ചുണ്ടായിട്ടും കാര്യമില്ല.. രണ്ടാമത് പോയവനാണ് ശ്രേഷ്ടന്‍..,..''
ശിഷ്യര്‍ അമ്പരന്നു...നബി തുടര്‍ന്നു..
''സ്വര്‍ഗം എനിക്ക് കാണിച്ചപ്പോള്‍ അതില്‍ കൂടുതലും ഞാന്‍ കണ്ടത് ദരിദ്രരെ ആയിരുന്നു...''
പിന്നീട് ആകാശത്തേക്ക് കൈ ഉയര്‍ത്തി നബി പ്രാര്‍ത്ഥിച്ചു
''അല്ലാഹുവേ നീയെന്നെ ദരിദ്രനായി ജീവിപ്പിക്കുകയും, ദരിദ്രനായി മരിപ്പിക്കുകയും ചെയ്യേണമേ...
പെരുന്നാളിന് ബൈക്കുകളില്‍ കൂകി വിളിച്ചും, നിരന്തരം ഹോണ്‍ അടിച്ചും ആഘോഷം ഉപദ്രവമാക്കി മാറ്റുന്ന സമുദായ യൗവനം ഏതു നബിയെ ആണ് സ്നേഹിക്കുന്നത്..?
നാല് നേരം ഇറച്ചിയും , മീനും തിന്നു ഇസ്‌ലാമിക മഹത്വം വിളമ്പുന്ന ഞാനും, നിങ്ങളും അറിയണം നമ്മുടെ നബിയെ...
ഇളം ആട് മാംസം കണ്ണ് കൊണ്ട് കണ്ടിട്ട് പോലുമില്ലാത്ത പുണ്യ പ്രവാചകനെ....
അധിക ദിവസവും പട്ടിണി ആയിരുന്നു അവിടുന്ന്...
മരിക്കുന്ന സമയത്ത് സ്വന്തം പടയങ്കി ഒരു ജൂതനു പണയം വെച്ചിരിക്കുകയായിരുന്നു..!
ഒരു പായ, ഒരു പുതപ്പ്, രണ്ടു പാത്രം, തീര്‍ന്നു നബിയുടെ സമ്പാദ്യം..
ബുര്‍ജ് ഖലീഫയുടെ ഉയരം പറഞ്ഞു മത്സരിക്കുന്നവരും, സ്വത്തിന്‍റെ പേരില്‍ തമ്മിലടിക്കുന്ന ഉസ്മാനും, കബീറും, ജമീലയുമൊക്കെ ഇതറിയാതെ പോകുന്നു...
ഒരിക്കല്‍ ബദാം കലക്കിയ പാനീയം ആരോ സമ്മാനമായി നല്‍കിയപ്പോള്‍ അതു വാങ്ങാന്‍ കൈ നീട്ടിയ നബി പിന്നെ പറഞ്ഞു:
''ഇത് റോമ ചക്രവര്‍ത്തിമാര്‍ കുടിക്കുന്ന പാനീയമാണ്.. ഇതെന്നെ അഹങ്കാരിയാക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു.. അതു കൊണ്ട് എനിക്ക് ഇത് കുടിക്കാനാവില്ല..'' എന്ന്..!
ബദാം ഷേകും കുടിച്ച്, തന്തൂരി ചിക്കന്‍ കടിച്ചു പറിച്ച്..
പാവങ്ങളില്‍ നിന്നും മുഖം തിരിച്ച്..
എനിക്കിതുണ്ട്, അവനതില്ല എന്ന് ഊറ്റം കൊണ്ട്..
ഭൂമി ചവിട്ടിക്കുലുക്കി നടക്കുന്ന,
നമുക്ക് പറയാന്‍ ലജ്ജയില്ലേ..
നമ്മുടെ നബി മുഹമ്മദാണെന്ന്...!
സല്ലല്ലാഹു അലൈഹിവസല്ലം
നബി (സ) പറഞ്ഞു :-
1. ഒരാള്‍ ദിവസവും 3 തവണ നരകത്തില്‍ നിന്നും അളളാഹുവിനോട് അഭയം തേടിയാൽ, "അളളാഹുവേ അവനെ നരകത്തെ തൊട്ട് കാക്കണേ" എന്ന് നരകം അളളാഹുവിനോട് ദുആ ചെയ്യും...
2. ഒരാള്‍ ദിവസവും 3 തവണ അളളാഹുവിനോട് സ്വർഗ്ഗം ചോദിച്ചാൽ, "അളളാഹുവേ അവനെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ" എന്ന് സ്വർഗ്ഗം അളളാഹുവിനോട് ദുആ ചെയ്യും...
3. ഒരാള്‍ എല്ലാ ഫർള് നിസ്കാരത്തിന് ശേഷവും "ആയത്ത് അൽ കുർസിയ്" ഓതിയാൽ അവന് സ്വർഗത്തിൽ കടക്കുവാന്‍ തടസ്സം മരണം മാത്രം...
4. എല്ലാ രോഗങ്ങൾക്കും സങ്കടങ്ങൾക്കുമുളള ദിവ്യ ഔഷധം "ലാ ഹൗല വലാ ഖുവ്വത്വ ഇല്ലാ ബില്ലാഹ്"
5. ഒരാള്‍ ദിവസവും 10 തവണ "ഖുൽഹുവളളാഹു അഹദ്" ഓതിയാൽ അളളാഹു അവന് വേണ്ടി സ്വർഗത്തിൽ കൊട്ടാരം പണിയും...
അളളാഹു നമ്മളെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ..!!!
ആമീൻ..!!!
[ഒരു അറിവ് പകർന്ന് കൊടുത്തവനും അത് പ്രവർത്തിച്ചവനും പ്രതിഫലം ഒന്ന് തന്നെ..
👍Pls Share
മുത്ത് നബിയുടെ അടുത്തേക്ക് ഒരു സ്വലാത്ത്
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه  وسلم
صلى الله على محمد صلى الله عليه وسلم
Courtesy: writer

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത