ലൈംഗിക ബന്ധം വിവാഹത്തിലൂടെ മാത്രമേ പാടൂ എന്ന് പഠിപ്പിച്ചു
വിവാഹം ചെയ്‌താൽ ഒരാൾ മതത്തിലെ പാതി പൂർത്തിയാക്കി എന്ന് പഠിപ്പിച്ചു.
വിവാഹം ബലിഷ്ഠമായ കരാറാണ് എന്ന് പഠിപ്പിച്ചു.
കാരാർ ലങ്കനം അതിഗൗരവമായ പാപമാണ് എന്നും പഠിപ്പിച്ചു.
വിവാഹമോചനം ചെയ്യാൻ സ്ത്രീക്കും പുരുഷനും അധികാരമുണ്ട് എന്ന് പഠിപ്പിച്ചു.
അള്ളാഹു വെറുക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹമോചനം എന്നും പഠിപ്പിച്ചു.
ഒരു തരത്തിലും മുന്നോട്ട് പോകാൻ കഴിയാത്തവിധമാണ് കാര്യങ്ങളെങ്കിൽ വിവാഹമോചനം അനുവദിച്ചു.
താറാവ് കാറുംപോലെ "ക്വക്ക്" "ക്വക്ക്" "ക്വക്ക്" എന്ന് പറയലല്ല ത്വലാഖ് എന്ന് പഠിപ്പിച്ചു.
ആദ്യം ഭാര്യയെ ഉപദേശിക്കാൻ പഠിപ്പിച്ചു ,
അത് ഫലം കണ്ടില്ലെങ്കിൽ കിടപ്പറ ബഹിഷ്കരിക്കാൻ പഠിപ്പിച്ചു.
അതും ഫലം കണ്ടില്ലെങ്കിൽ അവർ ശിക്ഷിക്കണം എന്ന് പഠിപ്പിച്ചു.
അവരുടെ മുഖത്തടിക്കരുത് എന്ന് പഠിപ്പിച്ചു.
വീട്ടവീഴ്ച ചെയ്യേണ്ടത് ഭർത്താവാണ് എന്ന് പഠിപ്പിച്ചു.
എന്നിട്ടും കാര്യങ്ങൾ ശരിയാവുന്നില്ലെങ്കിൽ , കുടുംബത്തിലുള്ള മുതിർന്നവർ അതിൽ ഇടപെടണം എന്ന് പഠിപ്പിച്ചു.
ഒത്തുതീർപ്പ് ചർച്ചകൾ ഇരുവീട്ടുകാരും നടത്തണം എന്ന് പഠിപ്പിച്ചു.
എന്നിട്ടും കാര്യങ്ങൾ ശരിതയായില്ലെങ്കിൽ നിങ്ങൾ വിവാഹമോചനം ചെയ്യണം എന്നും പഠിപ്പിച്ചു.
രണ്ട് പ്രാവശ്യം മാത്രമാണ് തിരിച്ചെടുക്കാൻ അനുവാദമുള്ള ത്വലാഖ് എന്ന് പഠിപ്പിച്ചു.
മൂന്നാമതും ത്വലാഖ് ചൊല്ലിയാൽ പിന്നെ പെണ്ണിനെ വേറൊരുത്തൻ കെട്ടി ത്വലാഖ് ചൊല്ലാതെ കെട്ടാൻ പാടില്ല എന്നും പഠിപ്പിച്ചു.
വിവാഹമോചനം ചെയ്യുന്ന സ്ത്രീക്ക് നൽകിയ മഹർ തിരിച്ചു ചോദിക്കരുത് എന്ന് പഠിപ്പിച്ചു.
അവരെ മാന്യമായി പറഞ്ഞയക്കണം എന്നും പഠിപ്പിച്ചു.
വിവാഹമോചനം ചെയ്ത സ്ത്രീകളെ ദ്രോഹിക്കാൻ വേണ്ടി യാതൊന്നും ചെയ്യരുത് എന്ന് പഠിപ്പിച്ചു.
വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ് എന്ന് പഠിപ്പിച്ചു.
അവരോട് നീതിയോടെ വർത്തിക്കണം എന്ന് പഠിപ്പിച്ചു.
വിഹമോചിതയായ സ്ത്രീ കുഞ്ഞിന് മുലകൊടുക്കുന്ന കാലമത്രെയും അവൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് അവളുടെ ഭർത്താവിൻറെ ബാധ്യതയാണ് എന്ന് പഠിപ്പിച്ചു.
നിങ്ങൾ ഒരു കാര്യം വെറുക്കുകയും അതിൽ അള്ളാഹു ധാരാളം നന്മ കരുതിവെച്ചിട്ടുണ്ടാവും എന്ന് പഠിപ്പിച്ചു.
നീതി പുലർത്താൻ കഴിയില്ലെങ്കിൽ ഒരേ ഒരു പെണ്ണിനെ മാത്രം കെട്ടിയാമതി എന്ന് പഠിപ്പിച്ചു.
രണ്ടോ അതിലധികമോ ഭാര്യമാരെ സ്വീകരിക്കണം .
എന്നഗ്രഹം ഉണ്ടെങ്കിൽ അത് നാലിൽ നിർത്തണം എന്ന് പഠിപ്പിച്ചു.
വിവാഹം ചെയ്തതിനു ശേഷം വേലിചാടിയാൽ നല്ല മുട്ടൻ പണികിട്ടും എന്ന് പഠിപ്പിച്ചു.
ഇതെല്ലാം മനസ്സിലാക്കിയ ഒരുത്തൻ മുത്വലാഖ് പോയിട്ട് ഒരു ത്വലാഖ് പോലും ചെയ്യില്ല , ചെയ്യാൻ ധൈര്യപ്പെടില്ല എന്ന് മാത്രമല്ല ത്വലാഖ് എന്ന വാക്ക് അല്പം ഉറക്കെ ആരെങ്കിലും പറയുന്നത് കേട്ടാൽ തന്നെ ബോധക്ഷയം ഉണ്ടാവുകയും ചെയ്യും ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ