Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2016

ആദ്യത്തെ പ്രസവം പെൺകുഞ്ഞാകുന്നത് സ്ത്രീയുടെ ബറകത്തിന്റെ അടയാളമാണ്. ......?

നബി(സ്വ) പറയുന്നു: ​"ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്.​ 
നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: "അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും." ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)
നബി(സ്വ) പറയുന്നു: "ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും"
പെൺമക്കൾക്ക്/സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന സ്ഥാനം​
ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടുന്ന ഇരുണ്ട യുഗത്തിന് കാവലാളായാണ് മുത്ത്നബി(സ്വ)യുടെ ആഗമനം. അവിടുന്ന് ഉയർത്തിപിടിച്ച ഇസ്ലാമിന്റെ മാനവീക മൂല്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രത്യുത ജഡാവസ്ഥയെ ഉന്മൂലനം ചെയ്തത്. പെൺങ്കുട്ടികളെ സംരക്ഷിക്കുന്നതിലും അനുചിത സ്ഥാനം നൽകുന്നതിലും ഇസ്ലാം മതത്തേക്കാളും മുൻപന്തിയിലായ മറ്റൊരു മതമില്ലെന്നു വേണം പറയാൻ. അൽപ്പം ചില പെൺമഹാത്മ്യങ്ങളിലൂടെ സഞ്ചരിക്കാം.
🌼പെൺമക്കളെ സന്തോഷിപ്പിച്ചാൽ​
--------------------------------------------------------------------------
​നബി തങ്ങൾ പറയുന്നു:​ " ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു". ഇതിനെ വിശദീകരിച്ച് ​ഇമാമീങ്ങൾ പറയുന്നു:​ "എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം" 
​നബി(സ്വ) പറയുന്നു:​" ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും"

🌼സ്ത്രീകളോടുള്ള ദയ​
--------------------------------------------------
അല്ലാഹു തആല സ്ത്രീകളോട് വലിയ ദയയാണ് കാണിച്ചിട്ടുള്ളത്. ​നബി(സ്വ) പറയുന്നു:​ 🌿"ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്", 
🌿"നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും"

🌼പെൺകുഞ്ഞിന്റെ ജനനത്തിൽ സന്തോഷിക്കുന്നത്​
-----------------------------------------------------------------------
​ഇമാമീങ്ങൾ പറയുന്നു:​ "പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺങ്കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്". ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക.

​ചുരുക്കത്തിൽ,​ പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺങ്കുട്ടികളുടെ മഹത്തത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരൊട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം,അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്. 

പെൺമഹാത്മ്യത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടേ-ആമീൻ

​صلى الله على محمد صلى الله عليه وسلم​
*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വരും
​റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....!​
(courtesy: islamic arivukal )

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2016

ഇസ്ലാമ് ക്വിസ്. മുഴുവനും വായിച്ചു കഴിഞ്ഞു ഷെയർ ചെയ്യുക.?

1. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്
💠യൂസുഫ് നബിയുടെ കഥ.
2. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത
💠ഹഫ്സ ബിന്‍ത് ഉമര്‍.
3. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി
💠യൂസുഫ് നബി (അ).
4. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
വിശ്വസിച്ചവര്‍
💠മക്കയിലെ കിനാര്‍ വിഭാഗം.
5.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്
💠 34 സ്ഥലങ്ങളില്‍.
6.ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ
💠മറിയം ബീവി.
7. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍
💠യൂനുസ് (അ).
8. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം
💠മറിയം ബീവി.
9.ആദം നബിയുടെ രണ്ട്
പുത്രന്മാര്‍
💠ഹാബീല്‍, ഖാബീല്‍.
10. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍
💠മൂസ(അ).
11."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍
💠മൂസ(അ).
12. മൂസ(അ)യുടെ പിതാവിന്‍റെ പേര്
💠ഇംറാന്‍.
13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ
പേര്
💠ഈജിപ്ത്.
14.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
💠സക്കരിയ്യ നബി.
⭕15.കഅ്ബ പുതുക്കിപ്പണിതത്
ആരാണ്❓
💠ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.
⭕16. അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട
പ്രവാചകൻ❓
💠ഇബ്റാഹീം നബി.
⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
💠950 വര്‍ഷം.
⭕18.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
💠അയ്യൂബ് നബി.
⭕19.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
💠ഹാജറ, സാറ.
⭕20. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
💠 നൂഹ് നബി (അ).
⭕2l. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓
💠ആദ് സമുദായം.
⭕22.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
💠 മദ് യിൻ.
⭕23.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ
പേര്❓
💠ദാവൂദ് നബി.
⭕24:യഹിയാ നബിയുടെ പിതാവ്❓
💠സകരിയ്യാ നബി.
⭕25.ആദ്യത്തെ വേദ
ഗ്രന്ഥം❓
💠തൗറാത്ത്.
⭕26.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓
💠സുലൈമാന്‍ നബി.
⭕27.സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠8 പ്രാവശ്യം.
⭕28 .ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓
💠ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)
⭕29.വിവാഹം കഴിക്കാത്ത നബി❓
💠ഈസാ നബി.
⭕30.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓
💠ബിന്‍യാമീന്‍.
⭕31.ബൈതുല്‍ മുഖദ്ദസ്
നിര്‍മിച്ചത്❓
💠ദാവൂദ് നബി, സുലൈമാന്‍ നബി.
⭕32.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓
💠യൂസുഫ് നബി.
⭕33.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓
💠ആദം നബി, ഈസാ നബി.
⭕34.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന
പ്രവാചകന്‍❓
💠ഈസാ നബി.
⭕35.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓
💠നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.
⭕36.നബിയുടെ ഗോത്ര നാമം❓
💠ഖുറൈശ്.
⭕ 37.നബിയുടെ കുടുംബ നാമം❓
💠ബനൂ ഹാശിം.
⭕38.നബിയുട
പിതാമഹന്‍❓
💠അബ്ദുല്‍ മുത്തലിബ്.
⭕39.ആമിനാ ബീവിക്ക് ശേഷം നബിയെ
മുലയൂട്ടിയത്❓
💠സുവൈബ.
⭕ 40.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓
💠ഉമ്മു അയ്മന്‍.
⭕41.ഇസ്ലാമിലെ ആദ്യ
രക്തസാക്ഷി❓
💠സുമയ്യ ബീവി.
⭕42. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓
💠അബൂബക്കര്‍(റ).
⭕ 43 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ
കാലം❓
💠13 വർഷം.
⭕44.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം
💠10 വർഷം.
⭕45.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓
💠ഉമറുബ്നു അബ്ദില്‍ അസീസ്.
⭕46.നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി❓
💠സൈദുബ്നു സാബിത് (റ)
⭕47.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕48.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓
💠ആനക്കലഹ വര്‍ഷം.
⭕49 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
💠ഹര്‍ബുല്‍ ഫിജാര്‍.
⭕50.മദീനയുടെ പഴയ
പേര്❓
💠യസ്രിബ്.
⭕51.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ
സ്ഥലം❓
💠സൗര്‍ ഗുഹ.
⭕52. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത
സ്വഹാബി❓
💠അബൂഹുറൈറ(റ).
⭕53 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓
💠കഅ്ബുബ്നു അശ്റഫ്.
⭕54.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ
പ്രായം❓
💠ഖദീജാ ബിവിയെ(40 വയസ്സ്)
⭕55. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
💠ആഇശാ ബീവി.
⭕56.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓
💠ഹിജ്റ 57.
⭕57. നബിﷺ അവസാന
മായി വിവാഹം ചെയ്തത്❓
💠മൈമൂന ബിവി.
⭕58.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
💠മാരിയതുല്‍ ഖിബ്തിയ്യ.
⭕59. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍ വയസ്സെത്രയായിരുന്നു❓
💠 2 വയസ്സ്.
⭕60.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓ മാസം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം, (ശവ്വാലില്‍)
⭕61.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓
💠ആഇശാ ബീവി.
⭕62.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓
💠സൈനബ് ബിന്‍ത് ജഹ്ശ്.
⭕63.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕64.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓
💠 ബൈത്തുൽ മുഖദ്ദസ്.
⭕65. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕66. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓
💠മിഅ്റാജ് ദിനം.
⭕67. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕68.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓
💠പതിനാല്.
⭕69.അവസാനമായി ഇറങ്ങിയ സൂറത്ത്❓
💠 സൂറത്തുൽ അസ്‌റ്.
⭕70.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
💠ആയതുദ്ദൈൻ.
⭕71.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
💠ബദർ യുദ്ധ ദിനം.
⭕72.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
സൂറത്ത്❓
💠സൂറത്തു ത്വാഹാ.
⭕73.നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ്ഗ
കവാടം❓
💠റയ്യാൻ.
⭕74. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓
💠ഹസ്സാനുബ്‌നു സാബിത്‌
⭕75.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
💠ഉസ്‌മാനുബ്‌നു അഫ്ഫാൻ
⭕76.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
💠ഉമ്മു അതിയ്യ(നസീബ ബിന്‍ത്‌ ഹാരിസ്‌).
⭕77. നബിക്കു പിതാവില്‍ നിന്നും അനന്തരമായി
ലഭിച്ചത്‌❓
💠അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.
⭕78.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്‌❓
💠സൂറതുല്‍ അന്‍ആം.
⭕79.ഖുര്‍ആനിന്റെ
സൂക്ഷിപ്പുകാരി❓
💠ഹഫ്‌സ (റ).
⭕80.നബി(സ)യുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌❓
💠നാലു തവണ
⭕81.നബി (സ) മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ❓
💠സൈനബ്‌ (റ);
⭕82.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം❓
💠മുവത്ത(മാലികീ ഇമാം).
⭕83.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാള്‍❓
💠വലീദുബ്‌നു മുഗീറ
⭕84. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ ജിസത്ത്❓
💠 വിശുദ്ധ ഖുർആൻ.
⭕85. നബി(സ) വഫാത്തായ
തീയ്യതി❓
💠 റബീഉൽ അവ്വൽ 12.
വയിച്ച്‌ കഴിഞ്ഞൽ ഷെയർ ചെയ്യണേ..

ബുധനാഴ്‌ച, സെപ്റ്റംബർ 14, 2016

"ഓണം: ഇസ്ലാം എന്ത് പറയുന്നു?"- ഒരു സംശയ നിവാരണം.>>>?


"ഓണം: ഇസ്ലാം എന്ത് പറയുന്നു?"- ഒരു സംശയ നിവാരണം.
ഓണാഘോഷം വഴി ഇസ്ലാമിൽ നിന്ന് പുറത്ത് പോവാൻ വരെ സാധ്യത ഉണ്ട്.മുഴുവൻ വായിച്ചാൽ അത് മനസ്സിലാവും.

1)ചോദ്യം: മറ്റു മതസ്ഥരുടെ ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങള്‍ ഒരു മുസ്ലിമിന് ആഘോഷിക്കാന്‍ പാടുണ്ടോ...?

മറുപടി: മുഹമ്മദ്‌ നബി(സ) യുടെ വാക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹായും അയ്യാമു തശ് രീഖും, വെള്ളിയാഴ്ച എന്നീ മൂന്നു തരം ആഘോഷ ദിവസങ്ങള്‍ മാത്രമാണ് ഇസ്‌ലാമില്‍ ഉള്ളത്. എന്നാല്‍ ഒരു മുസ്ലിമിന് ഈ മൂന്നു തരം ദിവസങ്ങള്‍ മാത്രമെ ആഘോഷിക്കാന്‍ പാടുള്ളൂ എന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. നബിദിനം, വിവാഹ ദിവസം, പുതിയ വീട്ടില്‍ കേറി താമസിക്കുന്ന ദിവസം, പുതിയ ബിസിനസ് തുടങ്ങുന്ന ദിവസം എന്നിങ്ങനെ പ്രത്യേക സന്തോഷമുള്ള ഏതു ദിവസവും ഒരു മുസ്ലിമിന് ആഘോഷിക്കാം. എങ്കിലും മേല്‍ പറഞ്ഞ ഇസ്‌ലാമിലുള്ള മൂന്നു തരം ആഘോഷ ദിവസങ്ങളില്‍ പെടാത്ത ദിവസങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഒരു മുസ്‌ലിം താഴെ പറയുന്ന ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

ഒന്ന്: അത് മറ്റു മതക്കാരുടെ ആഘോഷമാകരുത്. കാരണം മറ്റു മതക്കാരുടെ വിശ്വാസ- ആചാര- അനുഷ്ഠാനങ്ങളോടുള്ള ഒരു മുസ്ലിമിന്‍റെ നിലപാട് നിങ്ങള്‍ക്ക് 'നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം' എന്നതാണ്(ഖുര്‍ആന്‍:109:6). മാത്രമല്ല മുഹമ്മദ്‌ നബി(സ) പറഞ്ഞു: "ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവന്‍ തന്നെയാണ്"(അബൂദാവൂദ്‌, ത്വബ്‌റാനി). മുഹമ്മദ്‌ നബി(സ): പറഞ്ഞു: "നാമല്ലാത്തവരെ അനുകരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. നിങ്ങള്‍ യഹൂദരെയും ക്രിസ്ത്യാനികളെയും അനുകരിച്ച് പ്രവര്‍ത്തിക്കരുത്"(തിര്‍മിദി, ത്വബ്‌റാനി). മുഹമ്മദ്‌ നബിയുടെ ശിഷ്യന്‍ അബ്ദുല്ലാഹിബ്നു അമ്ര്ബ്നുല്‍ ആസ്വ്(റ) പറഞ്ഞു: "അമുസ്ലീങ്ങളുള്ള ഒരു പ്രദേശത്ത് താമസിക്കുന്ന ഒരു മുസ്‌ലിം അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവരോടൊപ്പമായിരിക്കും അവന്‍ പരലോകത്ത് ഒരുമിച്ചു കൂട്ടപ്പെടുക". നബി ശിഷ്യന്‍ ഉമര്‍(റ) പറഞ്ഞു: "നിങ്ങള്‍ അമുസ്ലീങ്ങളുടെ ആഘോഷ ദിവസം അവരെ അവരുടെ പാട്ടിനു വിടുക" (ബൈഹഖി)

രണ്ട്: പ്രസ്തുത ആഘോഷം ബഹുദൈവ വിശ്വാസത്തിന്‍റെയോ അന്ധ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഉള്ളത് ആയിരിക്കരുത്. കാരണം ബഹുദൈവ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും പിന്‍പറ്റല്‍ അല്ലാഹു മുസ്ലീങ്ങള്‍ക്ക് നിരോധിച്ചിരിക്കുന്നു. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: "അവരില്‍(സത്യനിഷേധികളില്‍) അധികം പേരും അന്ധവിശ്വാസത്തെ പിന്‍പറ്റുക മാത്രമാണ് ചെയ്യുന്നത്. സത്യത്തിന്‍റെ സ്ഥാനത്ത് അന്ധവിശ്വാസം ഒരു ഉപകാരവും ചെയ്യില്ല. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നു"(10:36)

മേല്‍ പറഞ്ഞ രണ്ടു വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചില ആഘോഷങ്ങളെ നമുക്ക്‌ പരിശോധിക്കാം. ഇന്ത്യാ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷം ഏതെങ്കിലും മതക്കാരുടെ ആഘോഷമല്ല. അത് ഏതെങ്കിലും അന്ധവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ളതുമല്ല. അതുകൊണ്ട് ഇസ്‌ലാം വിലക്കിയ കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഒരു മുസ്ലിമിന് അത് ആഘോഷിക്കാം. ക്രിസ്തുമതക്കാരുടെ ആഘോഷം എന്ന നിലക്ക് ക്രിസ്മസ് മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ക്രിസ്തുവിന്‍റെ കാലത്ത് ക്രിസ്മസില്ല. ക്രിസ്തുവിനു ശേഷം രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത്. അതായത് ക്രിസ്മസ് ക്രിസ്തു തന്നെ പഠിപ്പിക്കാത്ത ആഘോഷമാണ്. ക്രിസ്തുമതം എന്ന മതം തന്നെ ക്രിസ്തു ഉണ്ടാക്കിയിട്ടില്ല. അത് പൌലോസിന്‍റെ സൃഷ്ടിയാണെന്ന് ചരിത്രകാരന്മാര്‍ അംഗീകരിച്ച കാര്യമാണ്. ഡിസംബര്‍ 25 നാണ് ക്രിസ്തു ജനിച്ചത്‌ എന്നതിനും ചരിത്ര പിന്‍ബലമില്ല. അതൊരു അന്ധവിശ്വാസമാണ്. മാത്രമല്ല ദൈവത്തിനൊരു കുഞ്ഞ് ജനിച്ചു എന്ന സന്തോഷത്തിലാണല്ലോ ക്രിസ്മസ് കൊണ്ടാടപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നത് ഈസാ നബി (ക്രിസ്തു എന്ന് ക്രൈസ്തവർ പേര് മാറ്റിയതാണ്) ദൈവത്തിന്‍റെ പുത്രനാണ് എന്ന വാദം ആകാശവും ഭൂമിയും പൊട്ടിക്കീറാന്‍ കാരണമാകുന്ന ഗുരുതരമായ ഒരു വ്യാജ വാദമാണ്എന്നാണ് (19: 90,91) ഇക്കാരണങ്ങളാല്‍ ക്രിസ്മസ് ഒരു മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല.

ഓണം പൂര്‍ണമായും അന്ധവിശ്വാസത്തിന്‍റെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു ആഘോഷമാണ്. ദൈവ ദൂദൻ വഴി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി നാടു കാണാന്‍ വരും എന്ന അന്ധ വിശ്വാസമാണ് ഓണത്തിന്‍റെ അടിസ്ഥാനം. മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്‍റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള സംഘ പരിവാരത്തിന്‍റെ ശ്രമഫലമായി സര്‍ക്കാര്‍ ഓണത്തെ ഒരു പൊതു ആഘോഷമാക്കി പ്രഖ്യാപിച്ചതു കൊണ്ടൊന്നും അതിലെ അന്ധവിശ്വാസം ഇല്ലാതാകില്ല.(( ഓണത്തിന് ശബ്ദതാരാവലിയില്‍ ശ്രീകണ്‌ഠേശ്വരം പുറം-1051ല്‍ നല്‍കിയ അര്‍ത്ഥം ശ്രദ്ധിക്കുക: ചിങ്ങമാസത്തില്‍ ഓണം 'തിരുവോണം' വരുന്ന നക്ഷത്രം. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലി ഭൂമിയില്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തുന്ന ദിവസം. അത്തം നക്ഷത്രം മുതല്‍ പത്തു ദിവസം. ))മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തിന്റെതാണല്ലോ.അതുകൊണ്ട് ഓണവും മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ഇങ്ങനെ പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: "യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. [2:220]

2)ചോദ്യം: അത്തപ്പൂക്കളം ഉണ്ടാക്കല്‍ മല്‍സരം, ഓണാഘോഷ പരിപാടികള്‍, ക്രിസ്മസ് ട്രീ ഉണ്ടാക്കല്‍ മല്‍സരം, ക്രിസ്മസിന്‍റെയും ഓണത്തിന്‍റെയും ഭാഗമായി നടക്കുന്ന ഗാനമേള പോലുള്ളവയില്‍ ഒരു മുസ്ലിമിന് പങ്കെടുക്കാന്‍ പാടുണ്ടോ...?

മറുപടി: ഇവയിലൊക്കെ പങ്കെടുക്കല്‍ തന്നെയല്ലെ സഹോദരാ ആഘോഷിക്കല്‍....? ഇവയില്‍ ഇനി എന്താണ് കുറവ്....? ക്രിസ്മസിനും ഓണത്തിനും ചര്‍ച്ചിലോ അമ്പലത്തിലോ പോകലും പുതിയ വസ്ത്രങ്ങള്‍ ധരിക്കലും ഭക്ഷണമുണ്ടാക്കലുമോ...? മേല്‍ വിവരിച്ചവയില്‍ പങ്കെടുക്കല്‍ തന്നെയാണ് ആഘോഷിക്കല്‍. അതാണ്‌ മുസ്ലിമിന് പാടില്ലെന്നു പറഞ്ഞത്. പൂക്കളമൊരുക്കുന്നത് മാവേലിക്കു വേണ്ടിയല്ലേ...?ക്രിസ്മസ് ട്രീ ഒരുക്കുന്നത് സാന്താക്ലോസിന് വേണ്ടിയും. ഇത്തരം അന്ധവിശ്വാസങ്ങളുമായി മുസ്ലിമിന് സഹകരിക്കാന്‍ പാടില്ല. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: "നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും സഹകരിക്കരുത്".(5:2) ഇസ്‌ലാമിക വിധിവിലക്കുകള്‍ പ്രമാണങ്ങളില്‍ നിന്നു പഠിക്കാത്ത മുസ്‌ലിം ബുദ്ധിജീവി നാട്യക്കാര്‍ എന്തു പറയുന്നു എന്നല്ല ഒരു മുസ്‌ലിം നോക്കേണ്ടത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്തു പറയുന്നു എന്നാണ് നോക്കേണ്ടത്. ഇസ്‌ലാമില്‍ മത സൗഹാര്‍ദ്ദമെന്ന പരിപാടി തീരെയില്ല. മനുഷ്യ സൗഹാര്‍ദ്ദമാണെങ്കില്‍ ഇസ്ലാമിലുള്ള അത്ര മറ്റൊരു മതത്തിലോ ദര്‍ശനത്തിലോ ഇല്ലതാനും. ഒരു മുസ്‌ലിം മത സൗഹാര്‍ദ്ദമല്ല മുറുകെ പിടിക്കേണ്ടത് മനുഷ്യ സൗഹാര്‍ദ്ദമാണ്.

3)ചോദ്യം:ഓണത്തിനും ക്രിസ്മസിനും കൃസ്ത്യന്‍ സുഹൃത്തുക്കള്‍ക്കും ഹൈന്ദവ സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ വാങ്ങി കൊടുക്കാമോ? ഓണക്കിറ്റ് വിതരണം ചെയ്യാമോ...?

മറുപടി: പാടില്ല. അങ്ങനെ ചെയ്യല്‍ അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള അവരുടെ ആഘോഷങ്ങളെ അംഗീകരിക്കലും സഹായിക്കലും ചെയ്യലാണല്ലോ. അല്ലാഹു പറഞ്ഞു: "നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും സഹായിക്കരുത്".(5:2) അവരുടെ ആഘോഷ ദിവസങ്ങളല്ലാത്ത ദിവസങ്ങളില്‍ അവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാം. മുഹമ്മദ്‌ നബി(സ) അങ്ങനെ ചെയ്തിട്ടുണ്ട്.

4) ചോദ്യം: അയല്‍വാസികള്‍ ക്ഷണിച്ചാല്‍ ഓണ സദ്യയിലും ക്രിസ്മസ് സദ്യയിലും ഒരു മുസ്ലിമിന് പങ്കെടുക്കാമോ...?

മറുപടി: അയല്‍വാസി കൊണ്ടുവരുന്നത്‌ അല്ലാഹു അല്ലാത്ത ആരാധ്യരുടെ പേരില്‍ അര്‍പ്പിക്കപ്പെട്ട ഭക്ഷണമാണെങ്കില്‍ മുസ്ലിമിന് കഴിക്കാന്‍ പാടില്ല എന്ന് കുര്‍ആനില്‍ നിന്ന് മനസിലാക്കാം(5:3) ഓണം എന്നത് ഒരു മതത്തിന്‍റെ ആചാരമാണ്.അത് ഒരു ദേശീയ ആഘോഷമാക്കി വളരെ ലാഘവത്തോടെ കാണുന്നത് ശരിയല്ല.തൃക്കാക്കര അപ്പനെയും,വിഷ്ണു ദേവനേയും സന്തോഷിപ്പിക്കാനാണ് ഹിന്ദുക്കള്‍ ഓണം ആഘോഷിക്കുന്നത്.ഈ നിലയില്‍ ആണ് പൂക്കളം ഒരുക്കുന്നതും,സദ്യ ഉണ്ടാക്കുന്നതും എന്നുണ്ടങ്കില്‍ അത് തെറ്റും കുറ്റവുമാണ്.ഇവര്‍ ചെയ്യുന്ന ഒരു ആചാരം എന്ന നിലയില്‍ അതിനെ പിന്തുടരാന്‍ പാടില്ല.അയല്‍വാസി ഏതു മതക്കാരന്‍ എന്നു നോക്കാതെ അയല്‍പക്ക ബന്ധത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന മതമാണ്‌ ഇസ്‌ലാം. അതിനാൽ അവരുടെ വിശ്വാസവുമായി ബന്ധപ്പെടാത്തത് കഴിക്കുന്നതിൽ കുറ്റമില്ല.

5)ചോദ്യം: ഓണത്തിനും ക്രിസ്മസിനും ആശംസ നേരാന്‍ ഒരു മുസ്ലിമിന് പാടുണ്ടോ?

മറുപടി: മറ്റു മതങ്ങളുടെ വിശ്വാസ - ആചാരങ്ങളുമായി ബന്തപ്പെട്ട ഏതൊരു കാര്യത്തിനും ആശംസ അർപ്പിക്കൽ പാടില്ലെന്ന് ഇസ്ലാമിക കർമ ശാസ്ത്ര പുസ്തകങ്ങളിൽ കാണാം. ആശംസ പറയുമ്പോൾ ഇതര മത വിശ്വാസത്തിനു പിന്തുണ കൊടുക്കുകയാണല്ലോ ചെയ്യുന്നത്.

-പണ്ട് പലിശ വിഷയത്തിൽ ഇസ്ലാമിക കർമ ശാസ്ത്രത്തിനു എതിരായി ഫത്വ കൊടുത്ത ഒരു ഫൈസി ഇന്ന് ഓണവും മുസ്‌ലിം ആഘോഷമാക്കി മാറ്റാൻ ശ്രമിക്കുന്ന ലേഖനം എഴുതിയത്ശ്രദ്ധയിൽ പെട്ടതാണ് ഈ പോസ്റ്റിനു കാരണം.ഇസ്‌ലാമിൽ ആധികാരികമായി അംഗീകരിക്കപ്പെടുന്ന ഒരു രേഖ പോലും ഇല്ലാതെയാണ് അയാൾ ഓണം അനുദനീയം ആക്കിയത് എന്നത് ശ്രദ്ധേയമാണ്. അല്ലാഹു കാത്തു രക്ഷിക്കട്ടെ-ആമീന്‍.


കൂടുതല്‍ വീഡിയോകള്‍ക്കും മറ്റ് വിവരങ്ങള്‍ക്കുമായി ഈ പേജ് ലൈക് ചെയ്യൂ

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2016

മുഹമ്മദ്, ലണ്ടനിലെ ജനപ്രിയ പേര്............?

ലണ്ടന്‍: ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനിലെ ആണ്‍കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ നല്‍കുന്ന പേര് മുഹമ്മദ്. 798 കുട്ടികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ മുഹമ്മദ് എന്നു പേരിട്ടത്. രണ്ടാം സ്ഥാനത്തുള്ള ഒലിവര്‍ എന്ന പേരിട്ടത് 654 കുട്ടികള്‍ക്കാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പെണ്‍കുട്ടികളുടെ പേരില്‍ അമീലിയയാണ് ഒന്നാം സ്ഥാനത്ത്. 717 കുട്ടികള്‍ക്ക് അമീലിയ എന്ന പേരു നല്‍കി. 674 പേരുമായി ഒലിവീയ രണ്ടാംസ്ഥാനത്താണ്. നേരത്തെയും മുഹമ്മദ് എന്ന പേര് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യമാണ് മുഹമ്മദ് എന്ന പേരിനു ലണ്ടനില്‍ സ്വീകാര്യത വര്‍ധിക്കാന്‍ കാരണം. എല്ലാ വര്‍ഷവും ബ്രിട്ടനിലെ നവജാതശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് വച്ച് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വേ നടത്താറുണ്ട്.
ആണ്‍കുട്ടികളുടെ പേരുകളില്‍ ഡാനിയല്‍, അലക്‌സാണ്ടര്‍, ആദം, ഡേവിഡ് തുടങ്ങിയ പേരുകള്‍ക്കും ബ്രിട്ടനില്‍ സ്വീകാര്യതയുണ്ട്. പെണ്‍കുട്ടികള്‍ക്ക് സോഫിയ, എമിലി, മായ എന്നീ പേരിടുന്നവരും ഏറെയാണ്.
അതേസമയം, കണക്കുകളെ സംബന്ധിച്ച് ഇംഗ്ലണ്ടിലും വെയില്‍സിലും പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ഈ രണ്ടിടങ്ങളിലും ഒലിവര്‍ എന്ന പേരാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ മുഹമ്മദ് എന്ന പേര് ഇംഗ്ലീഷില്‍ പലവിധത്തില്‍ എഴുതുന്നതിനാല്‍ ഓരോന്നും വേറെ വേറെയാണ് എണ്ണത്തില്‍പ്പെടുത്തിയതെന്നും അതെല്ലാം ഒരേ ഇനത്തില്‍പ്പെടുത്തണമെന്നും സ്ഥലത്തെ അറബിക് പണ്ഡിതന്മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
(courtesy: suprabatham)

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2016

പരിശുദ്ധ കഅബയെ കുറിച്ച് ഒരു ചെറു വിവരണം


കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്?

– സമചതുര രൂപം

? ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്? 

– കഅ്ബ

? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്?


– മലക്കുകള്‍


? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്?


– ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍
? പിന്നീട് കഅ്ബ പ
ണിതത് ആര്?
– ആദം(അ)
? ആദമി(അ)നു ശേഷം കഅ്ബ പണിതത്?
– ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍
? പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്?
– വലീദ് ബ്‌നു മുഗീറ
? ഇബ്‌റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്‌കൊണ്ട്?
– കഅ്ബാ പുനര്‍നിര്‍മ്മാണത്തിന് സംഭരിച്ച ‘ശുദ്ധസമ്പത്ത്’ തീര്‍ന്ന കാരണത്താല്‍
? എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്?
– ഹഥ്വീം
? കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്?
– റോമന്‍ കച്ചവടക്കാരുടെ ഒരു തകര്‍ന്ന കപ്പല്‍ ജിദ്ദ തുറമുഖത്തുണ്ടായിരുന്നു. അതിന്റെ മരം വിലക്കു വാങ്ങി.
? ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്?
– റോമന്‍ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്നു പേരുള്ള ആശാരി
? കഅ്ബയുടെ നീളവും വീതിയും?
– 40 അടി നീളവും 35 അടി വീതിയും 50 അടി ഉയരവുമുള്ള ചതുരരൂപം.
? കഅ്ബയുടെ ഉയരം മീറ്റര്‍ കണക്കില്‍ എത്ര?
– 15 മീറ്റര്‍ ഉയരം
? കഅ്ബയുടെ വാതില്‍ എത്ര ഉയരത്തിലാണ് ഖുറൈശികള്‍ സ്ഥാപിച്ചത്?
– രണ്ടര മീറ്റര്‍ ഉയരത്തില്‍
? കഅ്ബാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ തിരുനബി(സ) കല്ലു ചുമന്ന് കൊണ്ടുവന്നിരുന്നത് എങ്ങനെ?
– നഗ്നമായ തന്റെ ചുമലില്‍ വെച്ച്
? മറ്റു ചെറുപ്പക്കാരെപ്പോലെ ഉടുതുണിയുരിഞ്ഞ് ചുമലില്‍ വെക്കാന്‍ പറഞ്ഞ് പിതൃവ്യന്‍ അബ്ബാസ്(റ) തിരുനബി(സ)യുടെ തുണി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു?
– തിരുനബി(സ) ബോധരഹിതനായി വീണു.
? ഹജറുല്‍ അസ്‌വദ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഖുറൈശികള്‍ പരിഹരിച്ചത് എങ്ങനെ?
– നാളെ രാവിലെ ആദ്യം കഅ്ബയിലെത്തുന്നയാളെ അതിനു ചുമതലപ്പെടുത്താം എന്ന ആശയത്തില്‍.
? ആരാണ് ഈ ആശയം മുന്നോട്ട് വെച്ചത്?
– ഹുദൈഫ എന്ന് പേരുള്ള അബൂ ഉമയ്യ. (ഇദ്ദേഹം തിരുനബി(സ)യുടെ ഭാര്യ ഉമ്മുസലമ(റ)യുടെ പിതാവാണ്)
? ബാബുബനീശൈബ (ഇന്നത്തെ ബാബുസ്സലാം)യിലൂടെ പിറ്റേന്ന് ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചതാര്?
– അല്‍ അമീന്‍
? ഹജറുല്‍ അസ്‌വദ് തിരുനബി(സ) സ്ഥാപിച്ചതെങ്ങനെ?
– ഒരു തുണി വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. ഖുറൈശികളിലെ ഓരോ കുടുംബത്തിലെയും നേതാക്കളോട് തുണിപിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവരെല്ലാവരും ഹജറുല്‍ അസ്‌വദുള്ള തുണി ഉയര്‍ത്തിയപ്പോള്‍ തിരുനബി(സ) ഹജറുല്‍ അസ്‌വദ് അതിന്റെ യഥാസ്ഥാനത്ത് സ്ഥാപിച്ചു.
കഅ്ബയുടെ പേരുകള്‍ ഏതെല്ലാം?
– 1. കഅ്ബ 2. അല്‍ബൈത്ത് 3. ബൈതുല്ലാഹ് 4. അല്‍ബൈത്തുല്‍ ഹറാം 5. അല്‍ ബൈതുല്‍ അതീഖ് 6. ഖിബ്‌ല.
? കഅ്ബയുടെ പുനര്‍നിര്‍മ്മാണം എത്ര തവണ നടന്നിട്ടുണ്ട്?
– പ്രധാനമായും 12 തവണ.
? ആരെല്ലാമാണ് പുനര്‍നിര്‍മ്മിച്ചത്?
– 1. മലക്കുകള്‍ 2. ആദം(അ) 3. ശീസ്(അ) 4. ഇബ്‌റാഹീം(അ) 5. അമാലിഖഃ 6. ജുര്‍ഹൂം 7. ഖുസ്വയ്യ്ബ്‌നു കിലാബ് 8. ഖുറൈശ് 9. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) 10. ഹജ്ജാജുബ്‌നു യൂസുഫ് 11. സുല്‍ത്വാന്‍ മുറാദ് അല്‍ ഉസ്മാനി 12. ഖാദിമുല്‍ ഹറമൈന്‍ ഫഹദ്ബ്‌നു അബ്ദില്‍ അസീസ്.
? അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)ന്റെ പുനര്‍നിര്‍മ്മാണം നടന്നതെന്ന്?
– ഹിജ്‌റ 65ല്‍.
? ഹജ്ജാജ്ബ്‌നു യൂസുഫിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 74ല്‍.
? സുല്‍ത്താന്‍ മുറാദുല്‍ ഉസ്മാനിയുടെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1040ല്‍.
? ഫഹദ് രാജാവിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1417ല്‍.
? ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മ്മിച്ചതെന്ന്?
– ഹിജ്‌റക്ക് 18 കൊല്ലം മുമ്പ്.
? ആദ്യകാലത്ത് കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ടായിരുന്നു?
– രണ്ട്.
? ഇപ്പോള്‍ കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ട്?
– ഒന്ന്.
? ആരാണ് കഅ്ബയുടെ ഒരു വാതില്‍ അടച്ചത്?
– ഖുറൈശികള്‍.
? ഖുറൈശികള്‍ കഅ്ബക്ക് മേല്‍ക്കുര പണിയാനുള്ള കാരണം?
– ചില കള്ളന്മാര്‍ കഅ്ബയില്‍ സൂക്ഷിച്ചിരുന്ന നിധി മോഷ്ടിച്ചു കൊണ്ടുപോയി.
ഹജറുല്‍ അസ്‌വദ്
? ഹജറുല്‍ അസ്‌വദ് എന്ന പേരിന് അര്‍ത്ഥം?
– കറുത്ത കല്ല്.
? ഹജറുല്‍ അസ്‌വദിന്റെ ഉറവിടം?
– സ്വര്‍ഗ്ഗം.
? സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ നിറം എന്തായിരുന്നു?
– ശക്തമായ വെളുപ്പ്.
? വെളുത്ത കല്ലെങ്ങനെയാണ് കറുത്ത കല്ലായത്?
– ആദം സന്തതികളുടെ പാപങ്ങളുടെ പ്രതിഫലനം കൊണ്ട്.
? ഇബ്‌നു സുബൈര്‍(റ) കഅ്ബാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ കഅ്ബയുടെ ഭിത്തിയില്‍ പതിഞ്ഞ ഭാഗം വെളുത്ത നിറത്തില്‍ കണ്ടത് ആര്?
– മുജാഹിദ്(റ).
? കഅ്ബയുടെ ചുമരില്‍ ഹജറുല്‍ അസ്‌വദ് പതിച്ചപ്പോള്‍ എത്ര കല്ലുകളുണ്ടായിരുന്നു?
– ഒന്ന് മാത്രം.
? ഇപ്പോള്‍ ഹജറുല്‍ അസ്‌വദ് എത്ര കഷ്ണങ്ങളാണ്?
– പുറംഭാഗത്ത് എട്ട് കഷ്ണങ്ങള്‍.
? ഹജറുല്‍ അസ്‌വദ് പൊട്ടിയത് എന്ന്?
– ഹിജ്‌റ 319ല്‍.
? ഹജറുല്‍ അസ്‌വദ് ആരാണ് പൊട്ടിച്ചത്?
– ഖിറാമിത്വികള്‍.
? ആരാണ് ഖിറാമിത്വികള്‍?
– അബൂത്വാഹിര്‍ അല്‍ ഖിര്‍മിത്വി എന്ന നേതാവിന്റെ കീഴില്‍ ഒരുമിച്ച് കൂടിയ ശിയാക്കള്‍.
? ശിയാക്കളിലെ ഏതു വിഭാഗക്കാരാണ് ഖിര്‍മിത്വികള്‍?
– ഇസ്മാഈലിയതുല്‍ ബാത്വിനിയ്യ വിഭാഗം.
? ഖിറാമിത്വി ചെയ്ത അതിക്രമം എന്ത്?
– കഅ്ബയില്‍ അതിക്രമിച്ച് കയറി ഹജറുല്‍ അസ്‌വദ് പുഴക്കി എടുത്തു.
? ഹജറുല്‍ അസ്‌വദ് എങ്ങോട്ടാണ് അവര്‍ കടത്തിക്കൊണ്ട് പോയത്?
– അഹ്‌സാഅ് എന്ന പ്രദേശത്തേക്ക്.
? പിന്നീട് എന്നാണ് ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിച്ചത്?
– ഹിജ്‌റ 339ല്‍.
? ഹജറുല്‍ അസ്‌വദിന്റെ പുറത്തേക്ക് കാണുന്ന ഓരോ കഷ്ണത്തിന്റെയും വലിപ്പം എത്ര?
– ഏറ്റവും വലിയതിന് ഒരു കാരക്കയുടെ വലിപ്പം മാത്രം.
? ഹജറുല്‍ അസ്‌വദിന്റെ കഷ്ണങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തിലാണ്?
– വെള്ളികൊണ്ട് പൊതിഞ്ഞ മറ്റൊരു വലിയ കല്ലില്‍.
? ഹജറുല്‍ അസ്‌വദിന്റെ പോരിശകളില്‍ ചിലത്?
– 1. സ്വര്‍ഗ്ഗത്തിലെ കല്ല്.
2. ഇബ്‌റാഹീം നബി(അ) സ്ഥാപിച്ചത്.
3. തിരുനബി(സ)യുടെ തിരുകരങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചത്.
4. തിരുനബി(സ)യുടെ ചുംബനം ലഭിച്ച കല്ല്.
5. മുന്‍കാല പ്രവാചകന്മാരുടെ ചുംബനം ലഭിച്ച കല്ല്.
6. ത്വവാഫിന്റെ ആരംഭവും അവസാനവും.
7. കോടാനുകോടി സ്വാലിഹീങ്ങളുടെ ചുണ്ട് പതിഞ്ഞ കല്ല്.
8. ദുആഇന് ഉത്തരം ലഭിക്കുന്ന സ്ഥലം.
9. അഭിവാദ്യമര്‍പ്പിച്ചവര്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യുന്ന കല്ല്.
? ഹജറുല്‍ അസ്‌വദിന് ആദ്യമായി വെള്ളി കൊണ്ട് ആവരണം ഉണ്ടാക്കിയത് ആര്?
– അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ).
മുല്‍തസം
? എന്താണ് മുല്‍തസം?
– ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലം.
? ഈ സ്ഥലത്തിന്റെ പ്രത്യേകത?
– ദുആഇന് ഇജാബത്ത് ഉറപ്പുള്ള സ്ഥലം. തിരുനബി(സ) ദുആ ചെയ്ത സ്ഥലം.
ഹഥ്വീം
? ഹഥ്വീം എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ പുറത്ത് കാണുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള കെട്ട്.
? ഇത് കഅ്ബയില്‍ പെട്ടതാണോ?
– അതെ.
? എന്തുകൊണ്ടാണ് അതിനു മുകളില്‍ എടുപ്പ് നിര്‍മ്മിക്കാതിരുന്നത്?
– ഖുറൈശികളുടെ കയ്യില്‍ ‘ശുദ്ധസമ്പത്ത്’ തീര്‍ന്നുപോയതിനാല്‍.
? ഹഥ്വീമിന്റെ നീളം?
– 6 മുഴവും ഒരു ചാണും (ഏകദേശം 3 മീറ്റര്‍)
മീസാബ്
? മീസാബ് എന്നാലെന്ത്?
– കഅ്ബയുടെ മുകളില്‍ വീഴുന്ന വെള്ളം താഴേക്ക് ഒഴുക്കാനുള്ള സ്വര്‍ണ്ണപ്പാത്തിയാണ് മീസാബ്.
? മീസാബ് ആദ്യമായി സ്ഥാപിച്ചത് ആര്?
– ഖുറൈശികള്‍.
? മീസാബിന്റെ പ്രത്യേകത?
– ഇതിനു ചുവട്ടില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.
റുക്‌നുല്‍ യമാനി
? റുക്‌നുല്‍ യമാനി എന്നാലെന്ത്?
– യമനിനോട് അഭിമുഖമായി നില്‍ക്കുന്ന കഅ്ബയുടെ മൂലയാണ് റുക്‌നുല്‍ യമാനി.
? റുക്‌നുല്‍ യമാനിയുടെ പ്രത്യേകത?
– തിരുനബി(സ) റുക്‌നുല്‍ യമാനി തൊട്ടുമുത്താറുണ്ടായിരുന്നു.
ശാദിര്‍വാന്‍
? ശാദിര്‍വാന്‍ എന്നാലെന്ത്?
– കഅ്ബയുടെ അടിത്തറയോട് ചേര്‍ത്ത് നിര്‍മ്മിച്ച ചെറിയ മതിലാണ് ശാദിര്‍വാന്‍.
? ശാദിര്‍വാനിന്റെ ഉയരം, വീതി?
– 13 സെ.മീ ഉയരം, 45 സെ.മീ വീതി.
കഅ്ബയുടെ ഉള്‍വശം
? കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്?
– മൂന്ന്.
? അവകള്‍ എന്തിനാല്‍ നിര്‍മ്മിച്ചതാണ്?
– മരം കൊണ്ട്.
? കഅ്ബയുടെ ഉള്ളില്‍ തിരുനബി(സ) നിസ്‌കരിച്ച സ്ഥലത്താണ് ……………… ഉള്ളത്.
– മിഹ്‌റാബ്.
? കഅ്ബാലയത്തിനുള്ളില്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്‌കരിക്കേണ്ടത്?
– ഏതു ഭാഗത്തേക്ക് തിരിഞ്ഞും നിസ്‌കരിക്കാം.
കഅ്ബയുടെ വാതില്‍
? ഇബ്‌റാഹീം നബി(അ) കഅ്ബ പണിതപ്പോള്‍ എത്ര വാതിലുകളുണ്ടായിരുന്നു?
– 2 വാതിലുകള്‍.
? ഏതു ഭാഗത്തായിരുന്നു ആ വാതിലുകള്‍?
– കിഴക്കും പടിഞ്ഞാറും ഭാഗത്ത്.
? അന്നത്തെ വാതിലിന് പാളികളുണ്ടായിരുന്നോ?
– ഇല്ല, കേവലം കവാടം മാത്രം.
? അന്ന് ജനങ്ങള്‍ ഏതു വാതിലിലൂടെ പ്രവേശിക്കും?
– കിഴക്ക് വാതിലിലൂടെ പ്രവേശിച്ച് പടിഞ്ഞാറ് വാതിലിലൂടെ പുറത്ത് കടക്കും.
? ഈ വാതിലുകള്‍ എത്ര ഉയരത്തിലായിരുന്നു?
– തറ നിരപ്പില്‍.
? കഅ്ബക്ക് അടക്കാനും തുറക്കാനും പറ്റുന്ന വാതില്‍ സ്ഥാപിച്ചതാര്?
– യമന്‍ രാജാവായിരുന്ന അസ്അദ് തുബ്ബഅ് മൂന്നാമന്‍.
? കഅ്ബയുടെ പടിഞ്ഞാറ് ഭാഗത്തെ വാതില്‍ അടച്ചത് ആര്?
– ഖുറൈശികള്‍.
? കിഴക്ക് ഭാഗത്തെ വാതില്‍ ഖുറൈശികള്‍ എത്ര ഉയര്‍ത്തി?
– രണ്ട് മിസ്വ്‌റാഅ്
? ഖുറൈശികള്‍ ഒരു വാതില്‍ അടച്ചതും അടുത്തത് ഉയര്‍ത്തിയതും എന്തിന്?
– അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ കയറ്റാനും അല്ലാത്തവരെ തടയാനും.
ബാബുത്തൗബ
? ബാബുത്തൗബ എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ ഉള്ളില്‍ കവാടത്തിന് വലതുഭാഗത്ത് മേല്‍ക്കൂരയിലേക്ക് കയറാനുള്ള കോണിയും കവാടവും ഉണ്ട്. ഈ കവാടത്തിനാണ് ബാബുത്തൗബ എന്ന് പറയുന്നത്. ഇത് കഅ്ബയുടെ ഉള്‍വശത്താണ്. ഇതിനും പൂട്ടും മറയും (സിതാറ) ഉണ്ട്.
? കഅ്ബയുടെ രണ്ട് വാതിലുകളും നിര്‍മ്മിച്ചിരിക്കുന്ന ലോഹം?
– തനിത്തങ്കം.
? എന്നാണ് സ്വര്‍ണ്ണവാതിലുകളുടെ പണി പൂര്‍ത്തിയായത്?
– ഹിജ്‌റ 1399ല്‍.
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ -

മുഹ്മിനിനെ സഹായിക്കേണ്ടത് എങ്ങനെ ?


ഒരാൾ തന്റെ സ്നേഹിതനെ വിളിച്ച് അത്യാവശ്യമായി 500 ദിർഹം കടമായി ആവശ്യപ്പെട്ടു.
സ്നേഹിതൻഃ ഇതാ അര മണിക്കൂറിനുളളിൽ ഞാൻ പണവുമായി നിന്റെ അടുക്കൽ എത്തും.
മണിക്കൂർ അരയും ഒന്നും കഴിഞ്ഞു, സ്നേഹിതനെ കാണുന്നില്ല. വിളിക്കുംപോഴൊക്കെ മൊബൈൽ ഒാഫിലും...
അയാൾ നിരാശയാൽ ആകെ തകർന്നു പോയി...സ്നേഹിതൻ മുങ്ങിയതാണന്നയാൾ ഊഹിച്ചു...2 മണിക്കൂറിന് ശേഷം വിളിച്ചു ഫോൺ ഓഫിൽ തന്നെ.. അങ്ങനെ അയാൾ sms വിട്ടു. '..നീ ഫോൺ ഓണാക്കിക്കൊളളൂ.. എന്താവശ്യമുണ്ടന്കിലും നിനക്ക് എന്നെ വിളിക്കാം...ഞാൻ ഇനി രു സഹായത്തിനും നിന്നെ വിളിക്കില്ല.'
കാൽ മണിക്കൂറിന് ശേഷം സ്നേഹിതന്റെ വിളി വന്നു......ഇതാ വന്നുകൊണ്ടിരിക്കുന്നു...ഞാൻ എവിടെയാണെത്തേണ്ടത്? ഈ സംസാരത്തിനിടയിലായിരുന്നു അയാൾക് വനയച്ച sms കിട്ടിയത്...
സ്നേഹിതൻഃ ഒരു സെക്കൻറ് sms വന്നിരിക്കുന്നു ഒന്ന് നോക്കിക്കോട്ടേ...sms വായിച്ച ശേഷം അയാൾ പറഞ്ഞു... 'അല്ലാഹു താന്കൾക്ക് പൊറുത്തു തരട്ടെ..മുങ്ങാൻ വേണ്ടിയല്ല ഞാൻ ഫോൺ ഓഫാക്കിയത്...മറിച്ച് തന്റെ പണമൊപ്പിക്കുവാൻ ഫോൺവിൽകാൻ വേണ്ടിയായിരുന്നു ..നിനക്ക് വേണ്ട 500ഉം കഴിച്ച് ബാക്കിയുളള കാശിന് ഒരു ചെറിയ ഫോൺ വാങ്ങുയായിരുന്നു നിന്നെ വിളിക്കാൻ...'
😢

قال تعالى : 
{يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ ، إِنَّ بَعْضَ الظَّنِّ إِثْمٌ}
സത്യ വിശ്വാസികളേ... നിങ്ങൾ ഊഹങ്ങളിൽ വിട്ടു നിൽക്കുക..മിക്ക ഊഹങ്ങളും കുറ്റകരമാണ്......... പ്രയാസങ്ങളും വിഷമങ്ങളും അടുത്ത നിമിശത്തിൽ മാറിയേക്കും... ഏത് മാനസികാവസ്തയിലാണെൻകിലും മറ്റുളളവരെ നിസ്സാരമാക്കുകയോ നിന്ദിക്കാതിരിക്കുകയോ ചെയ്യുക....... 
അല്ലാഹു നമ്മുടെ വീഴ്ചകൾ നമുക്ക് പൊറുത്തു തരട്ടെ..... Ameen

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2016

മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്യാതെ സൈലന്റ് ആക്കാതെയോ പള്ളിയില്‍ നിസ്കരിക്കാന്‍ പോകുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം


മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്യാതെയോ 
സൈലന്റ് ആക്കാതെയോ പള്ളിയില്‍ നിസ്കരിക്കാന്‍ പോകുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം 
....................................................

നിങ്ങളുടെ പോക്കെറ്റില് ഉണ്ട് നരകത്തിന്റെ വാതില് - സൂക്ഷിക്കുക


ഇന്ന് പള്ളിയില് പോയി നമസ്കാരം നിര്വഹിക്കുന്ന
ആളുകള് ധാരാളമുണ്ട്. " അല്ഹംദു ലില്ലാഹ് " (ഏകനായ
ദൈവത്തിനാണ് സര്വ സ്തുതിയും ). പള്ളിയില്
നിന്നും ബാങ്കിന്റെ ശബ്ദം കേള്ക്കുമ്പോള്
പള്ളിയിലേക്ക് നടന്നടുക്കുന്നു 

കുഞ്ഞുങ്ങളും യുവത്വവും വൃദ്ധരും കണ്ണിനു കുളിര്മ

നല്കുന്ന ഒരു നല്ല കാഴ്ചയാണ്. വുള് എടുത്തു പള്ളിയിലേക്ക്
കയറി ഇഖ്ാമത് കൊടുക്കുനതിനു മുന്നേ സുന്നത്
നമസ്കാരം നിര്വഹിക്കാന് തയ്യാറാവുന്ന ഒരു തലമുറ
ഇന്നുണ്ട് . ഇഖ്ാമത് കൊടുത്താല് ഇമാമിന്റെ പിറകില്
വരി വരിയായി അണി നിരന്നു തോളോട് തോള് ചേര്ന്ന്
കറുപ്പനെന്നോ വെളുപ്പനെന്നോ പണ്ടിതനെന്നോ
പാമാരനെന്നോ പണക്കരനെന്നോ
പാവപ്പെട്ടവനെന്നോ ഒരു
വ്യത്യാസവും കാണിക്കാതെ മനസ്സില് അങ്ങനെ ഒരു
ദുഷ്ടചിന്ത പോലും ഇല്ലാതെ ഇമാമിനെ പിന് തുടര്ന്ന്
നിസ്കരിക്കുന്നു. എത്ര സൗന്ദര്യം ആ കാഴ്ച ..
പക്ഷെ ഈ സൗന്ദര്യത്തിനു വിഘ്നമായി ഇന്ന് നമ്മള്
കാണുന്ന ഒരു വിപത്ത് ഉണ്ട്. ഇമാമിന്റെ സൂറത്ത്
പാരായണ സമയത്തും അല്ലാത്ത നിസ്കാര
കര്മങ്ങളുടെ ഇടയിലും പിന്നില്
നില്കുന്നവരുടെ പോക്കെറ്റില് നിന്നും "ക്രിംഗ്
ക്രിംഗ്" മുതല് സിനിമ ഗാനങ്ങള് വരെ ഉയര്ന്നു കേള്കുന്നു
നമ്മുടെ പള്ളിയുടെ ഉള്ളില് നിന്നും.
ചിന്തിചിടുണ്ടോ സഹോദരാ അതിന്റെ പ്രത്യാഘാതം
. നിങ്ങളുടെ മൊബൈലില് നിന്നും ഉയരുന്ന റിംഗ് ടോണ്
എന്ന ആ
ശബ്ദം അല്ലാഹുവിന്റെ ഭവനത്തെ അപമാനിക്കലല്ലേ
??? നിങ്ങളുടെ ആ ഒരു തെറ്റ് കൊണ്ട് എത്ര
പേരുടെ നിസ്കാരം ബാത്വില് ആയി പോയിക്കാണും.
എത്ര പേരുടെ മനസ്സില് ആ
പാട്ടിന്റെ ബാക്കി ഭാഗം വന്നു കാണും ???
ഇങ്ങനെ നിങ്ങളുടെ മൊബൈല്
കാരണം നിങ്ങളുടെ മാത്രമല്ല ഒരുപാട്
പേരുടെ നിസ്കാരം ഇല്ലാതാകുന്നതോടൊപ്പം
പള്ളിയുടെ പരിപാവനതയെ നിങ്ങള്
ഇല്ലാതാക്കുകയല്ലേ. അനാവശ്യമായി പള്ളിയില്
നിന്നും സംസാരിക്കരുത് എന്ന് നാം പഠിച്ചതല്ലേ??
പള്ളിയില് വച്ച് ഉച്ചത്തില് സംസാരിക്കരുത്
എന്നും നമ്മള് പഠിച്ചതല്ലേ ??? വ്യത്യസ്തനിലെ മുന്
പോസ്റ്റില് പറഞ്ഞ "നിങ്ങളുടെ വസ്ത്രത്തില് ഉള്ള
നിങ്ങളെ വിഴുങ്ങുന്ന മൃഗം" അത്
പക്ഷെ നിങ്ങളുടെ മാത്രം നിസ്കാരത്തെ
ബാധിക്കുന്നതാണ്. പക്ഷെ ഇത് ഒരുപാടു
പേരുടെ നിസ്കാരം നശിപിച്ച കുറ്റം നിങ്ങള്
അനുഭവിക്കേണ്ടി വരുമെന്നത് തീര്ച്ചയല്ലേ ????
ചിന്തിക്കൂ സഹോദരാ !!!! പള്ളിയുടെ മതില് കെട്ടുകള്
അല്ലെങ്കില് പള്ളിയുടെ അടുത്ത് എത്തുന്നതിനു മുന്നേ വുളു
ചെയ്യുനതിനു മുന്നേ തന്നെ നിങ്ങളുടെ ഫോണ് സൈലന്റ്
ആക്കുന്നതിന് പകരം സ്വിച്ച് ഓഫ് ചെയ്യുന്നത് കൊണ്ട്
നിങ്ങള്ക്ക് എന്ത് നഷ്ടം ??? ചിലപ്പോള് ആ സമയത്ത്
ഒരാള് പോലും നിങ്ങളെ വിളിച്ചെന്ന്
വരില്ല ,എന്നാലും എന്തിനു വേണ്ടി ഒരു റിസ്ക്
എടുക്കണം ??????...ചിലപ്പോള്
ആയിരമോ പതിനായിരമോ രൂപയുടെ കച്ചവടമോ
മറ്റോ നഷ്ടപ്പെടാം ... പക്ഷെ അതിന്നും വലിയ
ആഖിറം നിങ്ങള് നഷ്ടപ്പെടുതണോ???
പള്ളിയുടെ പരിപവനത ഇല്ലതാകണോ ???
തീരുമാനിക്കൂ സഹോദരാ ... നാളെ മുതല് ഞാന്
പള്ളിയില് എത്തുന്നതിനു
മുന്നേ തന്നെ എന്റെ മൊബൈല് സ്വിച്ച് ഓഫ്
ചെയ്യും എന്ന്,,, എന്നെ കൊണ്ട്
ഒരാളുടെ പോലും നിസ്കാരം തെറ്റിപ്പോവരുത്
എന്ന് ... എന്റെ നിസ്കാരത്തിലുള്ള സൂക്ഷ്മതക്ക്
വേണ്ടിക്കൂടി ഞാന് മൊബൈല് സ്വിച്ച് ഓഫ്
ചെയ്യും എന്ന് ..... എന്റെ മാത്രമല്ല എന്റെ കൂടെ ഉള്ള
സഹോദരന്റെയും സുഹ്ര്തിന്റെയും മൊബൈല് ഓഫ്
ചെയ്യാന് ഞാന് അവനെ ഉപദേശിക്കും എന്ന് ...
തീരുമാനിക്കൂ ....
മൊബൈല് മറ്റു വൃത്തികെട്ട കാര്യങ്ങള്ക്ക്
ഉപയോഗിക്കരുത് എന്നും ഈ സന്ദര്ഭത്തില്
ഉണര്ത്തുന്നു ..... ശ്രദ്ധിക്കുക........
ഖുര്ആന് ഡൌണ്ലോഡ് ചെയ്യൂ നിങ്ങളുടെ മൊബൈലില് -
നിങ്ങള് യാത്രയില് ആയിരിക്കുമ്പോള് ഓതാന്
വേണ്ടി. അങ്ങനെ നിങ്ങള്ക്ക് ആ പോക്കെറ്റില് ഉള്ള
നരകത്തിന്റെ വാതിലിനെ സ്വര്ഗ്ഗത്തിലേക്കുള്ള
വഴി ആക്കി മാറ്റാം ..
ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ ആവശ്യമുള്ള ഇസ്ലാമിക അറിവുകള്‍ക്കായി ഈ പേജ് ലൈക്‌ ചെയ്യൂ..അറിവുകള്‍ നേടൂ.................................................

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത