അറബീ അക്ഷരങ്ങള്‍ മുതല്‍ വ്യാകരണ നിയമങ്ങള്‍ വരെ ഏതൊരാള്‍ക്കും ലളിതമായും ശാസ്ത്രീയമായും മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവതരിപ്പിച്ച് അറബി ഭാഷാ പഠനത്തിന് സഹായിക്കുന്നു.... വിശുദ്ധ ഖുര്‍ആന്‍ പാരായണം, പരിഭാഷ, വാക്കുകളുടെ അര്‍ത്ഥങ്ങള്‍, ആശയം എന്നിവ പഠിപ്പിക്കുകയും പ്രവാചകന്മാരുടെയും അനുചരരുടെയും ചരിത്രങ്ങളും മറ്റു സംഭവകഥകളും ഗുണപാഠങ്ങളുമെല്ലാമുള്‍ക്കൊള്ളിച്ചു കൊണ്ട് ദര്‍ശനാ ടി.വി. അവതരിപ്പിക്കുന്ന ഇസ്്‌ലാമിക് പഠന പരിപാടിയാണ് നേര്‍വഴി.
പ്രവാചകന്മാര്‍.... ലോകത്ത് പ്രകാശം പരത്താനും അന്ധകാരത്തില്‍ നിന്നും മോചിപ്പിക്കുവാനും വിവിധ കാലങ്ങളില്‍ കടന്നുവന്ന മഹാരഥന്മാര്‍. പ്രവാചകന്മാരുടെ ചരിത്രം സത്യത്തില്‍, മാനവരാശിയുടെ ചരിത്രമാണ്. ഭൂഖണ്ഡങ്ങളുടെയും ദേശാന്തരങ്ങളുടെയും അതിര്‍ത്തിരേഖകള്‍ കടന്ന് സംസ്‌കാരങ്ങളുടെയും നാഗരികയുടെയും താഴ്‌വാരങ്ങളില്‍ പ്രഭചൊരിഞ്ഞ് കടന്നുപോയ പ്രവാചക പരമ്പരയുടെ ഒളിമങ്ങാത്ത ഓര്‍മകളിലേക്ക് ഒരെത്തിനോട്ടം. “പ്രവാചകന്മാരിലൂടെ'. ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട 25 പ്രവാചകന്മാരുടെ ജീവിതവഴികളിലൂടെ, വെല്ലുവിളികളെ സഹയാത്രികരാക്കി അവര്‍ നടന്നുതീര്‍ത്ത പ്രബോധനവീഥികളിലൂടെ, യുഗാന്തരങ്ങള്‍ക്കും അനുസ്യൂതമായ കാലപ്രവാഹത്തിനും മായ്ക്കാന്‍ കഴിയാത്ത അവരുടെ തിരുശേഷിപ്പുകളിലൂടെ ഒരു തീര്‍ഥയാത്ര. 'പ്രവാചകന്മാരിലൂടെ'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ