സൗദി അറേബ്യ : പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയ ത്തിനു ശേഷം ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ആയതിനാല്‍ മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുക യായിരുന്നു.
ഇത് പ്രകാരം ഹജ്ജിലെ പ്രധാന അനുഷ്ഠാനമായ അറഫാ സംഗമം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയും ആയിരിക്കും.
very good
മറുപടിഇല്ലാതാക്കൂ