Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

തിങ്കളാഴ്‌ച, ജനുവരി 16, 2012

വെളിച്ചം തേടുന്നവരോട് !!

"എന്‍റെ ആഗമനം തന്നെ അന്ത്യനാളിന്റെ അടയാളമാണ്".സഹസ്രാബ്ദങ്ങള്‍ക്കു മുന്പ് അറേബ്യയില്‍ മുഴങ്ങിയ ഈ മാറ്റൊലി വിശ്വാസികളുടെ ഹൃദയങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.മക്കത്തുല്‍ മുകര്‍റമയുടെയും മദീന മുനവ്വര്‍റയുടെയും ആകാശ ഭൂമികള്‍ കടന്നു വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ ലോകൈക പ്രവാചകന്റെ ഈ സന്ദേശങ്ങള്‍ക്ക് അനുനിമിഷം പ്രസക്തിയേറുകയാണ്.ഇവിടെ നാം ഒരു നിമിഷം ചിന്തിക്കുക, നമ്മുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം.അതിനുള്ള ചട്ടക്കൂട് എങ്ങനെ തയ്യാറാക്കണം.കാത്തിരിപ്പ് തുടരണോ, അതോ വഴി തേടി മുന്നിട്ടിറങ്ങണോ........
നാം എന്തിനിവിടെ വന്നു?
            ആദിമ മനുഷ്യനായ ആദം നബി (അ) യെ അല്ലാഹു സൃഷ്ടിച്ചയത് എന്തിനു വേണ്ടിയായിരുന്നു.അതിനുള്ള വ്യക്തമായ മറുപടി അല്ലെങ്കില്‍ വിശദീകരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ മനുഷ്യ രാശിയെ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ വിശദീകരണത്തിനനുസൃതമായി എങ്ങനെ ജീവിതം നയിക്കണമെന്നത് നാം മറന്നു പോയ യാഥാര്‍ഥ്യമാണ്.നമ്മുടെ ജീവിതോപാധിയുടെ തിരക്കിനിടയില്‍ നാം നമ്മുടെ ജീവിത ലക്‌ഷ്യം കണ്ടെത്താന്‍ മറന്നു എന്നതോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിച്ചു എന്നതോ ഒരു നഗ്നമായ സത്യമാണ്.ഹബീബായ റസൂല്‍കരീം (സ ) പറയുന്നു.
تركت فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله (حديث الشريف)
"രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വിട്ടു പോവുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ല.അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥവും അവന്റെ റസൂലിന്റെ തിരുചര്യയും ആണത്".
എന്നാല്‍ ഈ വഴി മുറുകെ പിടിക്കാന്‍ ആര്‍ക്കു സാധിച്ചു.മദ്രസകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഇസ്ലാമിക വിജഞാനം കരഗതമാക്കുക വഴി, അത് പകര്‍ന്നു നല്‍കുക വഴി നാം നമ്മുടെ വഴി കുറ്റമറ്റതാക്കിയതായി നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ?. ഇവിടെയാണ് നമ്മുടെ സമുഹത്തിന്റെ കണക്കുകള്‍ പിഴക്കുന്നത്. ആര്‍ജ്ജിത വിഞ്ജാനത്തിലുടെ നാം അല്ലാഹുവിലേക്കടുത്തു എന്നും അത് വഴി സമൂഹത്തെ വഴി നടത്താന്‍ തങ്ങള്‍ പ്രാപ്തരാണെന്നു കരുതുക വഴി നാം സ്വയം നശിക്കുകയും ഒരു സമൂഹത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് നാമറിയാതെ പോവുന്നു.
            പുസ്തകത്താളുകളില്‍ നിന്ന് മനനം ചെയ്തെടുത്ത വിഞ്ജാനീയങ്ങലിലൂടെ ഒരു സമൂഹത്തെയോ സ്വന്തത്തെയോ സംസ്കരിച്ചെടുക്കാന്‍ സാധ്യമല്ല.കാലാന്തരങ്ങളില്‍ പുണ്ണ്യപ്രവാചകരില്‍ നിന്ന് സ്വഹാബത്തിലൂടെയും താബിഉകളിലൂടെയും താബിഉത്താബിഉകളിലൂടെയും കൈമാറി വന്ന ഈ വിശുദ്ധ വിഞ്ജാനീയത്തിന് അതിന്റെ സത്ത നഷ്ടപ്പെട്ടിരുന്നില്ല.അത് കൊണ്ട് തന്നെ കാലാകാലങ്ങളിലുള്ള സമൂഹങ്ങള്‍ സച്ചരിതരായി നിലക്കൊണ്ടു.
            എന്നാല്‍ പിന്നീടു വിശുദ്ധ ഈമാനിന്റെ ആന്തരിക സത്ത നഷ്ടപ്പെട്ടത് സമൂഹത്തില്‍ ജീര്‍ണതക്ക് വഴിയൊരുക്കി.അച്ചടി മഷി പുരണ്ട വെളുത്ത പേജുകളിലെ അക്ഷരങ്ങളിലും ഹൃദയത്തിലുല്ഭൂതമാവാതെ നാവിന്‍ തുമ്പില്‍ ജനിക്കുന്ന വാക്കുകളിലും സമൂഹത്തെ വഴി നടത്താന്‍ കഴിയാതെ വന്നപ്പോഴും രോഗാസ്ത്രമായ സമൂഹത്തിന്റെ ആത്മീയതയെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറായില്ല.സംഘടനാ മികവിന്റെയും കൊടിക്കൂറയുടെയും തണലില്‍ ശക്തരായപ്പോഴും വിശ്വാസവും കാമ്പുള്ള കര്‍മ്മവും ദുര്‍ബലമായത് കാണാനുള്ള അകക്കണ്ണുകള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ഉദിച്ചുയര്‍ന്നവ നിശ്പ്രഭമാക്കുവാനും സംഘടിത ശ്രമങ്ങളുണ്ടായി. for more reading click here

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത