ന്യൂദല്‍ഹി: ഹജ്ജ് അപേക്ഷകള്‍ക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ കോപ്പി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. പകരം പാസ്പോര്‍ട്ടിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കിയാല്‍ മതി. മാര്‍ച്ച് ഒന്നു മുതല്‍ 15 വരെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ചെയര്‍പേഴ്സണ്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹജ്ജ് അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ നല്‍കണമെന്നത് പലര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന പരാതി ഉയര്‍ന്നിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് തീരുമാനം പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥരോട് പ്രത്യേകം നിര്‍ദേശിച്ചു. മാസങ്ങളോളം തങ്ങളുടെ പാസ്പോര്‍ട്ട് ഹജ്ജ് കമ്മിറ്റിയെ ഏല്‍പിക്കുന്നത് പലര്‍ക്കും യാത്രാതടസ്സവും മറ്റും സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടതാണ് തീരുമാനം പുന:പരിശോധിക്കാന്‍ കാരണമായതെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
ഹറമില്‍നിന്ന് 1200 മീറ്റര്‍ അകലെയായിരുന്നു ഇതുവരെ ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് താമസം നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി ദൂരപരിധി 1500 മീറ്ററായി ഉയര്‍ത്തി. ഈ കാറ്റഗറിയില്‍ 4,000 റിയാല്‍ ഈടാക്കിയിരുന്നത് 4550 ആയും ഉയര്‍ത്തി. അരലക്ഷം പേര്‍ക്കാണ് ഈ കാറ്റഗറിയില്‍ അവസരം ലഭിക്കുകയെങ്കിലും പരമാവധി 60,000 ആയി ക്വോട്ട ഉയര്‍ത്താന്‍ ശ്രമിക്കും. അതേസമയം, വൈറ്റ് കാറ്റഗറി വേണ്ടെന്നും വെച്ചു.
70 വയസ്സുള്ള അപേക്ഷകരുടെ ആദ്യ ഹജ്ജ് ആണെങ്കില്‍ മാത്രമേ നറൂക്കെടുപ്പു കൂടാതെ അവസരം അനുവദിക്കൂ. ഇവര്‍ക്കാപ്പം തീര്‍ഥാടനത്തിന് പോകുന്ന ആള്‍ അടുത്ത രക്തബന്ധത്തില്‍പെട്ട ആളായിരിക്കുകയും വേണം.
ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാന്‍ വനിതാ ട്രെയിനര്‍മാരെ ഏര്‍പ്പെടുത്തും. തീര്‍ഥാടകര്‍ക്കുള്ള താമസസൗകര്യവും മറ്റും ഉറപ്പാക്കാന്‍ മൂന്നംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം പുണ്യഭൂമി സന്ദര്‍ശിക്കും.
കേരളത്തില്‍നിന്ന് പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് യോഗത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ