
പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള കേസുകളും പരാതികളും അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനുകളിലെ എന്‍.ആര്‍.കെ സെല്‍ ഒരു ഐ.ജിയുടെ കീഴിലാക്കി വിപുലീകരിക്കും. ഇതിനായി ഓരോ ഡിവൈഎസ്പിക്കും ഓരോ ജില്ലയുടെ ചുമതല നല്‍കും. എംബസികളില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വടക്കേ ഇന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനും നിലവിലുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കുന്ന കാര്യവും റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ജനുവരി 15ന് എറണാകുളത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികള്‍ക്ക് മാത്രമായി ബാങ്ക് തുടങ്ങുന്ന കാര്യം ആര്‍.ബി.ഐയുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. എന്‍. ആര്‍.കെ സര്‍വകലാശാല തുടങ്ങുന്നതും ഒരു കോളേജില്‍ വിദേശ മലയാളികളുടെ കുട്ടികള്‍ക്ക് മാത്രമായി സീറ്റ് സംവരണം ചെയ്യുന്നതും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
(courtesy:gulfmalayaly.com)