Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വ്യാഴാഴ്‌ച, ജൂൺ 02, 2011

ഹജ്ജിനായി ശരീരത്തെയും തയ്യാറാക്കുക !!

പുണ്യകര്‍മമാണ് ഹജ്ജ്. പരിശുദ്ധ ഹജ്ജ് കര്‍മം അനുഷ്ഠിക്കാന്‍ മാനസികവും ശാരീരികവുമായ ആരോഗ്യം കൂടിയേ തീരൂ. ശരിയായ രീതിയില്‍ ഹജ്ജ് ചെയ്യാനും ത്വവാഫ്, സഹ്‌യ് (നടത്തം, പ്രദക്ഷിണം) എന്നിവ കൃത്യമായി നിര്‍വഹിക്കാനും ശരീരത്തിന് ആരോഗ്യം വേണം. ഹജ്ജിന് പോകുംമുമ്പ് ചില മുന്‍കരുതലുകളും ലഘു വ്യായാമങ്ങളും ഇതിന് സഹായിക്കും. ആത്മീയ ചൈതന്യത്തിലൂടെ ശാരീരിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഒരളവോളം കഴിയുമെങ്കിലും, ശരീരത്തിന്റെ കായികക്ഷമത ഹജ്ജിന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്നോര്‍ക്കുക.

ഭക്ഷണക്രമം പുനക്രമീകരിച്ചും ലഘുവായ ചില വ്യായാമ മുറകളിലേര്‍പ്പെട്ടും ഹജ്ജിനായി ശരീരത്തെ ഒരുക്കാന്‍ കഴിയും. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ദിവസവും മൂന്നോ നാലോ ലിറ്റര്‍ വെള്ളം കുടിക്കണം. ഹൃദ്രോഗം, രക്താതിസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അരി ഭക്ഷണം, എണ്ണയും കൊഴുപ്പും അധികമുള്ള ഭക്ഷ്യവിഭവങ്ങള്‍, മാംസം മുതലായവ കഴിക്കുന്നത് ഇത്തരക്കാര്‍ പരിമിതപ്പെടുത്തണം. മത്സ്യം കറിവെച്ചു കഴിക്കുന്നതാണ് ഉത്തമം.

ഹൃദ്രോഗികള്‍ സമതലമായ പ്രതലത്തിലൂടെ നടക്കുന്നതാണ് നല്ലത്. അരി ഭക്ഷണത്തിന് പകരം റാഗിയോ ഗോതമ്പോ ഉപയോഗിക്കുക. അമിത വണ്ണമുള്ളവര്‍ ദിവസവും 45 മിനിറ്റു നേരം ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ നടക്കുകയോ ചെയ്യണം. ഗര്‍ഭിണികളുടെ കാര്യത്തില്‍ നല്ല ഭക്ഷണത്തിനും മിതമായ വ്യായാമത്തിനും ഒപ്പം ശരിയായ ഉറക്കവും വിശ്രമവും കൂടിയേ തീരൂ. ചീര, മുരിങ്ങയില, മത്തനില തുടങ്ങിയ ഇലവര്‍ഗങ്ങളും കുമ്പളം. ചുരങ്ങ, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികളും ധാരാളം ഉപയോഗിക്കണം. ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവയുള്ളവര്‍ ഹജ്ജിന് പോകുമ്പോള്‍ മരുന്നുകള്‍ കൈവശം സൂക്ഷിക്കണം.

ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ശ്വസനപ്രക്രിയകളും പ്രാണായാമങ്ങളും ശീലിച്ചാല്‍ ആരോഗ്യപൂര്‍ണമായ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയും. മാംസപേശികളുടെ ശക്തി വര്‍ധിപ്പിക്കാനായി അല്പം വ്യായാമം ചെയ്യുന്നത് ദീര്‍ഘമായ നടത്തത്തിനും നില്‍ക്കുന്നതിനും കാലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കും.

ഉയര്‍ന്ന ഇരിപ്പിടത്തിലിരുന്ന് കാലുകള്‍ പരസ്​പരം കൂട്ടിവെച്ച് 15 മുതല്‍ 25 പ്രാവശ്യം വരെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക , കാലുകള്‍ മുട്ടുമടക്കാതെ നിവര്‍ത്തിപ്പിടിച്ച് പാദങ്ങള്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക, കാലുകള്‍ നിവര്‍ത്തിവെച്ച് കട്ടിലിലോ നിലത്തോ ഇരുന്ന് ഇരുകൈയും നിവര്‍ത്തി മുട്ടുകാല്‍ മടങ്ങാതെ പാദങ്ങള്‍ തൊടാന്‍ ശ്രമിക്കുക.

കാലുകള്‍ നിവര്‍ത്തിവെച്ചിരുന്ന് മുട്ടിനടിയില്‍ തുവാലയോ തുണിയോ മടക്കിവെച്ച ശേഷം മുട്ടിനടിവശമുപയോഗിച്ച് തുവാലയില്‍ അമര്‍ത്തുക, ഒരു കസേരയുടെ പിന്നില്‍ പിടിച്ച് മുട്ടുകള്‍ അല്പം മടക്കി ശരീരം താഴ്ത്തുക. അതുപോലെ സാവധാനം ഉയര്‍ത്തുക, ചിത്രത്തില്‍ കാണുന്നപോലെ കാലില്‍ ഒരു റബ്ബറോ ഇലാസ്റ്റിക്കോ ഉപയോഗിച്ച് കസേരയില്‍ ബന്ധിച്ച ശേഷം കാല്‍ മുകളിലോട്ട് ഉയര്‍ത്തുക.

ശരീരത്തിലെ ഉപാപചയ നിരക്ക് ക്രമീകരിക്കുവാനും കായികക്ഷമത നിലനിര്‍ത്തുവാനുമായി വ്യായാമവും പ്രാണായാമവും ആഴ്ചയില്‍ അഞ്ചു ദിവസവും ചെയ്യുക. ഇത് രണ്ടു ദിവസം കഴിയുമ്പോള്‍ ഒരു ദിവസം വിശ്രമം എന്ന തോതിലായിരിക്കുന്നതാണ് ഉത്തമം. മൂക്കിലൂടെ നീട്ടി ശ്വാസം വലിച്ച് വായിലൂടെ വിടുക.

ഹജ്ജിലെ പ്രധാന കര്‍മങ്ങളായ ത്വവാഫ്, സഹ്‌യ് എന്നിവയ്ക്കായി പോകുന്നതിന് മുമ്പായി ലഘുവായതും അധികം എണ്ണയും കൊഴുപ്പും കലരാത്തതുമായ ഭക്ഷണങ്ങള്‍ ഉപയോഗിക്കുക. വയര്‍ നിറച്ച് ഭക്ഷണം കഴിച്ച ശേഷം കര്‍മങ്ങളനുഷ്ഠിക്കാന്‍ പോകുന്നത് പെട്ടെന്ന് ക്ഷീണം വരുത്തും. കര്‍മങ്ങള്‍ കഴിഞ്ഞുവന്നശേഷം ധാരാളം വെള്ളം കുടിക്കുകയും പച്ചക്കറികള്‍, മത്സ്യം, പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കുകയും ചെയ്യുക. മലബന്ധമില്ലാതിരിക്കാന്‍ സൂക്ഷിക്കുക. ആമാശയ സംബന്ധമായ രോഗങ്ങള്‍, വാതരോഗം ,ത്വക്‌രോഗം എന്നിവ മലബന്ധംമൂലം അധികരിക്കാന്‍ സാധ്യതയുണ്ട്. രാത്രി കിടക്കാന്‍ നേരം രണ്ട് പച്ചനെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.

കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍,

ഡോ. അര്‍ഷദ് പി.

സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ന്യൂട്രിഷന്‍, ഡൈസ്‌മേന്‍
ആയുര്‍കേന്ദ്ര, കൊണ്ടോട്ടി

Free Website Hosting

വ്യാഴാഴ്‌ച, മേയ് 12, 2011

ഇസ്ലാമിലെ ദൈവ വിശ്വാസം !!!

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ദൈവം സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന്‍ എന്നിവക്കുള്ള അറബി നാമമാണ് 'അല്ലാഹു'. ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത് 'അല്ലാഹു'വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ്, റഹ്മാന്‍, കരീം (നാഥന്‍, കാരുണികന്‍, ഉന്നതന്‍). അനറബി ഭാഷകളില്‍ 'അല്ലാഹു'വിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ 'അല്ലാഹു' എന്നുതന്നെ വിളിച്ചുവരുന്നു. അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍ 'യഹോവ' എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് 'അല്ലാഹു' എന്നാണ്. ഇസ്ലാമിന് മുമ്പ് അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങള്‍ക്കും മീതെ ഒരു പരമേശ്വരന്‍ ഉള്ളതായി വിശ്വസിച്ചിരുന്നു. ആ പരമേശ്വരനെ അവര്‍ വിളിച്ചിരുന്നതും അല്ലാഹു എന്നാണ്. ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍ അല്ലാഹു. അവന്‍ അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല'' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന്‍ കാണുന്നു'' (6: 103). "അവന്‍ അത്യുന്നതനും അതിഗംഭീരനുമാകുന്നു' (2: 255). മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന സകലത്തില്‍നിന്നും ഭിന്നമാകയാല്‍ മനുഷ്യന് അവന്റെ രൂപം സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ രൂപരഹിതമാകുന്നു. അതിനാല്‍ അവന്റെ ചിത്രമെഴുതാനോ പ്രതിമയുണ്ടണ്ടാക്കാനോ കഴിയില്ല; പാടില്ല. മനുഷ്യന്‍ അവന്റെ പേരില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളും പ്രതിമകളുമൊന്നും അവന്റെതാവുകയുമില്ല.മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക


E-mailPaysU

വ്യാഴാഴ്‌ച, മേയ് 05, 2011

മൊഴി മുത്തുകള്‍ - അദ്ധ്യാപകവൃത്തി

റഹ്‌മത്തുല്‍ലില്‍ആലമീന്‍ അഥവാ ഈ ലോകങ്ങള്‍ക്ക്‌ മുഴുവന്‍ അനുഗ്രഹമായി അവതരിച്ച അന്ത്യ പ്രവാചകര്‍ മുഹമ്മദ്‌ നബി (സ) തങ്ങളുടെ വചനങ്ങളില്‍ നിന്ന് / മൊഴിമുത്തുകളില്‍ നിന്ന് എനിയ്ക്കും നിങ്ങള്‍ക്കുമായി ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നതിനു അല്ലാഹുവിന്റെ അനുഗ്രഹത്തിനു പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗിലേക്ക് പോയി നോക്കൂ ! ഇവിടെ ക്ലിക്ക് ചെയൂ !

(ത്യശ്ശൂര്‍ ജില്ലയില്‍ നെടുമ്പുര നിവാസി., അബുദാബി-യില്‍ മുമ്പ് ജോലി ! (താന്‍ ആരാണെന്ന് അറിയുന്നതാണ്‌ ഏറ്റവും വലിയ അറിവ്‌ .പക്ഷെ ഇന്ന് അധികപേര്‍ക്കും അതറിയില്ല.. അക്കൂട്ടത്തില്‍ ഈ ഞാനും. - ബ്ലോഗ്ഗര്‍. ) കടപ്പാട് : മൊഴിമുത്തുകള്‍ ബ്ലോഗില്‍ നിനുള്ളവ !

ശൈഖ് രീഫാഈ ;ധന്യ ജീവിതത്തിൽ നിന്നൊരല്പം

* ടാപ്പുകൾ അനാവശ്യമായി തുറന്നിടാതിരിക്കുക * അനാവശ്യമായ വൈദ്യുദി ഉപയോഗം ഒഴിവാക്കുക * സാധാരണ ബൾബുകൾ ഒഴിവാക്കി പകരം സി.എഫ്‌.എൽ ഉപയോഗിക്കുക *കംപ്യൂട്ടറുകൾ ഉപയോഗിക്കാത്ത സമയത്ത്‌ ഓഫ്‌ ചെയ്യുക ** എഡിറ്റ്‌ചെയ്യൂ">





2011, ഏപ്രില്‍ 15, വെള്ളിയാഴ്ച

ജമാദുൽ അവ്വൽ 12 ശൈഖ്‌ രിഫാഈ വഫാത്ത്‌ ദിനം ശൈഖ്‌ അഹ്മദുൽ കബീർ അർരിഫാഈ(ഖ.സി) ആത്മീയ രംഗത്തെ അണയാത്ത ജ്യോതിസ്സാണ്‌. അദ്ദേഹത്തിന്റെ പ്രകീർത്തനങ്ങൾ അയവിറക്കുന്ന കാവ്യമാണ്‌ പ്രസിദ്ധമായ രിഫാഈ മാല. രിഫാഈ ശൈഖിന്റെ പ്രശസ്തമായ പല കാവ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ ഈ കൃതി രചിച്ചതെന്നു ഗ്രന്ഥകർത്താവ്‌ പറയുന്നുണ്ട്‌. “അവർ ചൊന്ന ബൈതിന്നും തൻബീഹ്‌ തന്നിന്നും അങ്ങനെ സിർറുൽ മക്നൂനിന്നും കണ്ടോവർ” ശൈഖിന്റെ രചനകൾക്കുപുറമെ തൻബീഹ്‌, സിർറുൽ മക്നൂൻ തുടങ്ങിയ കൃതികൾ അവലംബിച്ചാണ്‌ കാവ്യരചന നടത്തിയിട്ടുള്ളതെന്ന്‌ അർഥം. എന്നാൽ ഇവിടെ നാം ഗ്രഹിക്കേണ്ട വസ്തുത, മേൽ മാലയിൽ ഒരിക്കലും ശൈഖന്റെ ജീവിതത്തെ പൂർണമായും അവതരിപ്പിച്ചിട്ടില്ല എന്നതാണ്‌. പാരാവാരം പോലെ കിടക്കുന്ന ആ മഹദ്ജീവിതത്തിൽ നിന്ന്‌ അൽപ്പം മാത്രം കോറിയിടാനേ ഏതൊരു രചയിതാവിനും കഴിയൂ. ഇക്കാര്യം മാല കർത്താവ്‌ തന്നെ ഉണർത്തുന്നുണ്ട്‌. “മേൽമയിൽ തൊപ്പം പറയുന്ന ഞാനിതിൽ മേൽമ പറകിലോ മട്ടില്ല എന്നോവർ” ശരീഅത്തിന്റെ പ്രയോക്താവ്‌ ബഹുവന്ദ്യനായ ശൈഖ്‌ ജീലാനി(റ) ശരീഅത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നുവെന്നാണ്‌ ചരിത്രം. രിഫാഈ മാലയിൽ നിന്നു തന്നെ ഇക്കാര്യം ബോധ്യമാകും. ത്വരീഖത്തിനും ശൈഖിനുമൊന്നും ശരീഅത്തിനോട്‌ വിധേയത്വം ആവശ്യമില്ലെന്ന തെറ്റായ പ്രചാരത്തിനു രിഫാഈ ജീവിതത്തിൽ യാതൊരു വിലയുമില്ല. ശൈഖവർകൾ ജീവിച്ച 105 കൊല്ലവും ശരീഅത്തനുസൃതമായി തന്നെയായിരുന്നു ജീവിതം. അതിന്റെ ഫലമാകട്ടെ തികഞ്ഞ സംതൃപ്തിയോടെ വിയോഗം പൂകാനും അവിടത്തേക്കായി. കവി തന്നെ അതേപ്പറ്റി പറയട്ടെ. ശൈഖ് രീഫാഈ ;ധന്യ ജീവിതത്തിൽ നിന്നൊരല്പം ക്ലിക്ക് ഹിയര്‍ ടോ റീഡ് & ക്ലിക്ക് ഹിയര്‍ ടോ റീഡ് !

അദ്ധ്യായം-68-സൂറത്തുൽ ഖലം-ഭാഗം-03

അള്ളാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന സത്യ വിശ്വാസികൾക്ക് പരലോകത്ത് വിഷമം തൊട്ടുതീണ്ടാത്ത പരിപൂർണ്ണ സുഖം മാത്രം ലഭിക്കും.എന്നാണ് അള്ളാഹു പറയുന്നത്. പ്രയാസമനുഭവിച്ചിരുന്ന മുസ്ലിംകളെ പരിഹസിച്ച് ഞങ്ങളാണ് ഈ മുസ്ലിംകളേക്കാൾ അള്ളാഹുവിന്റെ അടുത്ത് സ്വീകാര്യതയുള്ളവർ അത് കൊണ്ടാണ് ഞങ്ങൾക്ക് ധനവും മുസ് ലിംകൾക്ക് ദാരിദ്ര്യവും ലഭിച്ചത് എന്ന് ഖുറൈശി നേതാക്കൾ പറഞ്ഞിരുന്നു അതിന്റെ മറുപടിയാണ് പരലോകത്ത് സത്യവിശ്വാസികൾക്ക് അള്ളാഹു സുഖം മാത്രമുള്ള ആരാമങ്ങൾ നൽകും എന്ന് ഉണർത്തിയത്.പരലോക നന്മയെക്കുറിച്ച് പ്രതിപാദിക്കുന്നത് കേട്ടാൽ ഖുറൈശികൾ പറയും പരലോകത്ത് അങ്ങനെ നേട്ടമുണ്ടെങ്കിൽ അവിടെയും നമുക്ക് തന്നെയാവും നേട്ടം ഏറ്റവും ചുരുങ്ങിയത് അവർക്ക് ലഭിക്കുമ്പോലെയെങ്കിലും നമുക്കും ലഭിക്കും എന്ന് അവർ പറഞ്ഞതിന്റെ മറുപടിയാണ് താഴേ സൂക്തം(ഖുർത്വുബി18/184). കൂടുതല്‍അറിയാന്‍ ഈ ബ്ലോഗിലേക്ക് പോയി നോക്കൂ !

എൻഡോസൾഫാൻ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീർന്നിട്ടാവരുത്‌-കാന്തപുരം

കടപ്പാട്: സുന്നി സന്ദേശം ബ്ലോഗ്‌
കാസർകോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ എൻഡോസൾഫാൻ നിരോധിക്കുകയുള്ളൂവെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന പ്രധാന മന്ത്രിയെന്ന നിലയിൽ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എൻഡോസൾഫാൻ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ അടിയന്തിരമായി നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. കാസർകോട്‌ പുതിയ ബസ്സ്റ്റാന്റ്പരിസരത്ത്​‍്‌ എൻഡോ സൾഫാൻ വിരുദ്ധ കൂട്ടായ്മയായ ഒപ്പ്‌ മരച്ചോട്ടിൽ ഒപ്പ്‌ ചാർത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എൻഡോസൾഫാൻ പോലുള്ള മാരക കീടനാശിനികൾ മനുഷ്യരിലും പ്രകൃതിയിലും ഉഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായ പഠന റിപ്പോർട്ടുകൾ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയിൽ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല. 25ന്‌ ജനീവയിൽ നടക്കുന്ന സ്റ്റോക്ഖോം കൺവെൻഷനിൽ എൻഡോസൾഫാൻ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികൾക്കനുകൂലമായി ചില കോണുകളിൽ നിന്നുയരുന്ന ശബ്ദം മനുഷ്യത്വരഹിതമാണ്‌. കൂടുതല്‍ വായിക്കാന്‍ ഈ ബ്ലോഗിലേക്ക് സഞ്ചരിക്യൂ !

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ബ്ലോഗ്‌ പോസ്റ്റ്‌ മെയില്‍ വഴി ആവശ്യ കാര്‍ക്ക് കിട്ടാന്‍ !!

ഈ ബ്ലോഗിലിടുന്ന പോസ്റ്കള്‍ മെയിലില്‍ കിട്ടാന്‍ ആഗ്രഹിക്കുന്നുന്ടെങ്ങില്‍ വലതു വശത്ത് കാണുന്ന മെയില്‍ ടാബില്‍ മെയില്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുക.

വിദേശ വാര്‍ത്തകള്‍ - ഖലീജ് ഒണ്‍ലി !!!

അബുദാബി
അബുദാബി നഗരത്തില്‍ നിന്നും ചെറുകിട സ്ഥാപനങ്ങള്‍ മുസഫയിലേക്കു മാറ്റാനുളള കാലാവധി ഈ മാസം 30ന് അവസാനിക്കും. വാഹനങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍, അലുമിനിയം, സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയ കടകള്‍, വാഹന ശുചീകരണ സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവയാണ് അബുദാബി നഗരത്തില്‍ നിന്നു ഇന്‍ഡസ്ട്രിയല്‍ ഏരിയ മുസഫിലേക്കു മാറ്റണമെന്ന നിയമം വന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചെറുകിട സ്ഥാപനങ്ങളെ പുതിയ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പു തന്നെ ഇവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. പൊതു പാര്‍ക്കിങ് ഏരിയകള്‍ കൈയേറിയായിരുന്നു മിക്ക വര്‍ക്ഷോപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്. ഇവ പുറപ്പെടുവിക്കുന്ന പുകകയും മാലിന്യങ്ങളും നഗരഭംഗിക്കു കോട്ടം വരുത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. (30-04-2011-6.00 IST) (കടപ്പാട്: ഗൂഗിള്‍ ന്യൂസ്‌ ഓണ്‍ലൈന്‍ )

¥ÌáÆÞÌßÏßW ÈßKá æºùáµß¿ Øí@ÞÉÈBZ ÎáØËÏßçÜAí ÎÞxáKá

¥ÌáÆÞÌß: È·øJßWÈßKá æºùáµß¿ Øí@ÞÉÈBæ{ ÎáØËÏßçÜAí ÈàAáK ȿɿߵZ ¥¿áJ ÎÞØ¢ ¦ø¢ÍßAáæÎKí È·øØÍ. È·øÞÄßVJßAá ÉáùçJAá ÎÞùÞX Øí@ÞÉÈÏá¿ÎµZAá ÈWµßÏ ØÎÏÉøßÇß §ì ÎÞØçJÞæ¿ ¥ÕØÞÈßAá¢. ÕÞÙÈB{áæ¿ ¿ÏV, ØíæÉÏVÉÞV¿íØáµZ, æµGß¿ ØÞÎd·ßµZ, ËVÃß‚V Øí@ÞÉÈBZ, ÕVµíç×ÞMáµZ, ¥ÜáÎßÈßÏ¢, ·ïÞØí, ØíxàW, §øáOí, ÕßWÉÈ çØÕÈ Øí@ÞÉÈBZ, ©ÉçÏÞ·ß‚ ÕàGáɵøÃBZ çÖ¶øß‚á ÕßWAáK ç×ÞMáµZ, ¥ÁíçÈÞµí ²ÝßæµÏáU ÕÞÙÈ ÖáºàµøÃ, ËßÜïß¹í Øíçx×ÈáµZ Äá¿BßÏÕ ÉGÃJßWÈßKá ÎáØËÏßçÜAí ÎÞùÃæÎKÞÃá ÈßÏ΢.

ÕÞÙÈÕáÎÞÏß ÌtæMG ÎáÝáÕX æºùáµß¿ ØÞçCÄßµ æÄÞÝßW Øí@ÞÉÈBæ{ÏᢠÈßÏÎJßæa ÉøßÇßÏßW æÉ¿áJßÏßGáIí. §Äá Ø¢Ìtß‚ ØÞOJßµ ÎdLÞÜÏ¢ ¥¿AÎáU ²ìçÆcÞ·ßµ µÞøcÞÜB{áÎÞÏß ØÙµøß‚í 2010 çÎÏßÜÞÃá È·øØÍ ȿɿߵZ ¦ø¢Íß‚Äí. ²øá ÕV×Jßȵ¢ ÎáØËÏßçÜAá ÎÞùÃæÎKÞÃí µ¿Ïá¿ÎµZAí ÈWµßÏ ÈßVçÆÖ¢. ¦çøÞ·cÕá¢ ÉøßØí@ßÄß ØáøfÏᢠȷøÍ¢·ßÏᢠآøfßAáµÏÞÃí æºùáµß¿ Øí@ÞÉÈBæ{ È·øJßWÈßKá ÉáùJÞAáKÄßÜâæ¿ ÜfcÎß¿áKÄí. æÉÞÄá ÉÞVAßBáµ{ᢠȿMÞĵ{ᢠµç‡ùßÏÞÃí ÉÜ ÕVµíç×ÞMáµ{ᢠdÉÕVJ߂߸áKÄí. §Jø¢ Øí@ÞÉÈBZ ÉáùLUáK øÞØÕØíÄáAZ µÜVK ÎÞÜßÈcB{ᢠÉáµÉ¿ÜB{ᢠÉÞøßØí@ßÄßµ ÎÜßÈàµøÃJßÈß¿ÏÞAáKÄÞÏß È·øØÍ µæIJßÏßøáKá.

dÉçÄcµ ØÎßÄßÏáæ¿ ÉÀÈJßÈá çÖ×ÎÞÃí æºùáµß¿ ÕÞÃß¼c Øí@ÞÉÈBæ{ È·øJßÈá ÉáùçJAá ÈàAÞX ÄàøáÎÞÈß‚Äí. §Jø¢ Øí@ÞÉÈB{áæ¿ çØÕÈ¢ ²øá çζÜÏßW ÉøßÎßÄæM¿áJÞX §ÄßÜâæ¿ ØÞÇßAáæÎKÞÃí ÕßÜÏßøáJW. ÉáÄßÏ çζÜÏßW ¦çøÞ·c¢, ɸߨí@ßÄß, ØáøfÞ µÞøcBZ ÉÞÜß‚á dÉÕVJßAÃæÎKí Øí@ÞÉÈÏá¿ÎµZAí ÈßVçÆÖ¢ ÈWµßÏßGáIí. ÄÜØí@ÞÈ ®ÎßçùxßæÈ ÎÇcçζÜ, ¥d·ç릆 ®KßBæÈ È·øØÍ Õßͼ߂ßGáIí. çµÞVÃß×í, ¥WËÜÞÙí çùÞÁí, ÎßÈ ÎáÄW ¥WÌáÄbàX ÕæøÏÞÃíí ÎÇcçζÜÏÞÏß ÈßÖíºÏß‚Äí. §ì çζܵZAí ÉáùçÎÏáU Øí@ÜBæ{ÜïÞ¢ ¥ÌáÆÞÌß ÆbàÉßa ¥d·ÍÞ·ÎÞÏÞÃá çÕVÄßøß‚Äí.

(കടപ്പാട് : മനോരമ ഓണ്‍ലൈന്‍.കോം)


അറബി നാടുകളിലെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാനായി example: ഖത്തര്‍ ,ബഹ്‌റൈന്‍, യു. എ .ഇ .,സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്‌ ഇവിടെ കിഴി വച്ച് നോക്കുക !!

ശനിയാഴ്‌ച, ഏപ്രിൽ 23, 2011

പ്രവാസികളെ “സില്‍‌സിലാടികള്‍ “ ആക്കരുത് പ്ലീസ്

പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളെ പണ്ടുമുതലേ പലതരത്തില്‍ പഴിയും പരിഹാസവും കേള്‍ക്കുന്നവരാണ് നമ്മള്‍. കൂളിങ്ങ്‌ഗ്ലാസും അത്തറും സില്‍ക്കിന്റെ കൈലി മുണ്ടും ആയിരുന്നു ആദ്യകാലപ്രവാസികളെ പറ്റി നാട്ടുകാര്‍ക്ക് പറയുവാന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ദാ ആല്‍ബങ്ങള്‍ ആണ് പ്രവാസിക്ക് പാരയായി മാറിയിരിക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ ആല്‍ബം ജ്വരം ഒരു പകര്‍ച്ചപനി പോലെ പടര്‍ന്നു പിടിക്കുകയാണ്. നാട്ടില്‍ പോയാല്‍ ഉടനെ ഒരു റെന്റേകാറും അതോടൊപ്പം ഒരു ആല്‍ബവും എന്നത് ഒരു ഫാഷന്‍ ആയിരിക്കുന്നു. ഇത്തരം ആല്‍ബങ്ങള്‍ക്ക് പുറകില്‍ പെണ്‍‌വാണിഭം യഥേഷ്ടം നടക്കുന്നതായി അടുത്തിടെ ഒരു ചാനല്‍ വാര്‍ത്തയായിരുന്നു. അതു കൂടാതെ ഒരു പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ തന്നെ പെണ്‍‌വാണിഭക്കാര്‍ക്ക് കൂട്ടിക്കൊടുത്തതിന്റെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നു. ആല്‍ബത്തിന്റെ പേരു പറഞ്ഞ് അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ ലൈംഗീകബന്ധത്തിനു ഉപയോഗിക്കാം എന്ന ചില ഏജന്റുമാരുടെ പ്രലോഭനമാണ്, സിനിമയില്‍ എത്തിപ്പെടുവാന്‍ ഉള്ള അവസരമായും പ്രചരിപ്പിക്കപ്പെടുന്നു ഇതുരണ്ടുമാണ് ചിലരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകമെങ്കില്‍ ഗള്‍ഫില്‍ തിരിച്ചെത്തുമ്പോള്‍ റൂമേറ്റ്സിനെ കാണിക്കാം എന്നതും നാട്ടിലെ പ്രാദേശിക ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോല്‍ ഉണ്ടാകുന്ന ചില പ്രസിദ്ധിയുമാണ് മറ്റു ചിലര്‍ക്ക് താല്പര്യം. എന്നാല്‍ നിലവാരം ഇല്ലാത്ത ആല്‍‌ബങ്ങള്‍ പലതും യൂറ്റൂബ് അടക്കം ഇന്റര്‍ നെറ്റില്‍ വരികയും അതിന്റെ കീഴെ അഭിനേതാവിനെയും നിര്‍മ്മാതാക്കളേയും തെറിയഭിഷേകം ചെയ്യുന്നതും ഇന്ന് സാധാരണമായിരിക്കുന്നു. ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരെ മാത്രമല്ല അവരുടെ കുടുമ്പക്കാരെ വരെ ചിലര്‍ ഈ തെറിവിളിയില്‍ ഉള്‍പ്പെടുത്തുന്നു എന്നതും കാണാതിരിക്കുവാന്‍ ആകില്ല. ബാക്കി വായിക്കുവാന്‍ തല്പര്യമെങ്ങില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ !

ആരാധനാലയമല്ല വേണ്ടത് ആഹാരമാണ് !

മതസൌഹാര്‍ദം ഊട്ടി ഉറപ്പിക്കുവാന്‍ എന്ന രീതിയില്‍ അടുത്തിടെ ചിലയിടങ്ങളില്‍ അന്യമതസ്ഥരുടെ ആരാധനലായങ്ങള്‍ നിര്‍മ്മിക്കുവാന്‍ ചിലര്‍ മുന്നോട്ട് വരുന്നതായുള്ള വാര്‍ത്തകള്‍ കണ്ടു. പ്രത്യക്ഷത്തില്‍ ഇതിനെ പലരും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. എന്നാല്‍ കേരളത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആരാധനലയങ്ങള്‍ക്ക് എന്തെങ്കിലും വിധത്തില്‍ ഉള്ള ദൌര്‍ലഭ്യം ഇന്നില്ല. മറിച്ച് ആവശ്യത്തിലധികം ആണെന്നതാണ് നിലവിലുള്ള യാദാര്‍ഥ്യം. മാത്രമല്ല നിലവില്‍ ഉള്ള ആരാധനാലയങ്ങള്‍ ഇടയ്ക്കിടെ പുതുക്കി പണിതും നവീകരിച്ചും കൊണ്ടിരിക്കുന്നു. സമുദായത്തില്‍ നിന്നും സമൂഹത്തിലേക്ക് ഇറങ്ങിയ ഒരു തലമുറയുടെ പിന്മുറക്കാര്‍ സമൂഹത്തില്‍ നിന്നും സമുദായത്തിലേക്ക് പിന്‍‌വലിയുന്നതിനും സമുദായത്തിന്റെ “ഉന്നമന”ത്തെ പറ്റി മാത്രം സദാ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമുദായത്തിന്റെ ആസ്ഥാനമന്ദിരങ്ങളും ആരാധനാലയങ്ങളും കെട്ടിപ്പടുക്കുവാനായി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ പക്ഷെ സമൂഹത്തിലും എന്തിനു സ്വ സമുദായത്തില്‍ തന്നെ ഉള്ളവരുമായ പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു.

ആരാധനാലയം നിര്‍മ്മിച്ചാല്‍ അതിന്റെ ചുവരുകളിലുള്‍പ്പെടെ സ്വന്തം പേര്‍ ആലേഖനം ചെയ്യുകയും കൂടാതെ മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രശസ്തിക്കും വേണ്ടിയാണ് പലരും ഈ പുതിയ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അന്യമതസ്ഥര്‍ക്കായി ആരാധനാലയം നിര്‍മ്മിക്കുന്നതിനു പകരം പൊതു ജനത്തിനു പ്രയോജനകരമാകും വിധത്തില്‍ എന്തെങ്കിലും ചെയ്യുന്നതിനെ പറ്റി ആലോചിക്കുവാന്‍ തക്ക വിവേകവും വിശാലമായ ചിന്തയും ഉണ്ടാകട്ടെ.അല്ലാത്ത പക്ഷം പൊതു സമൂഹത്തിനു ഗുണകരമല്ലാത്ത ഇത്തരം പ്രവര്‍ത്തികളെ പൊതുസമൂഹം തന്നെ നിരുത്സാഹപ്പെടുത്തിയില്ലെങ്കില്‍ ഇനി പലരും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരും. പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കഷ്ടപ്പെടുന്നവര്‍ക്ക് ആഹാരവും,മരുന്നും, പാര്‍പ്പിടവും നല്‍കുവാനാണ്. അതിലൂടെ മതസൌഹാര്‍ദവും പരസ്പര വിശ്വാസവും സ്നേഹവും ഊട്ടി ഉറപ്പിക്കാവുന്നതേ ഉള്ളൂ. ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാർച്ച് ലക്കം എഡിറ്റോറിയലാണ്.


ഖുറൂജ് (കവിതകള്‍ നിറഞ്ഞ ബ്ലോഗില്‍ നിന്ന് )

പനയോലകള്‍ മാടിവിളിക്കുന്നു
രാത്രിയുടെ നിയോണ്‍ പ്രകാശം
പകല്‍ പോലെ പ്രഭ ചൊരിയുന്നു

*1സിറ്റിസെന്‍‌റ്റര്‍ ദോഹ ഖത്തര്‍!
കവാടത്തില്‍ എന്തിനുമേതിനും
ഡിസ്കൌഡ് ബോര്‍ഡുകള്‍!

നേരെ *2കാരിഫോറിലേക്ക് നടന്നു.
ഇന്നലെ കിട്ടിയ സാലറി
മുഴുവനും കീശയില്‍ കിടക്കുന്നു
എന്തിനു പേടിക്കണം ഞാന്‍.

കൈയിലെ മൊബൈല്‍ ശബ്ദിച്ചു!
വീട്ടീല്‍ നിന്നാണ്,ഉമ്മയാകും!
എടുത്തു ചെവിയോടു ചേര്‍ത്തു
ഹലോ...........

ഉടനെ *3ഖുറൂജ് കിട്ടണം
എന്നാലെ നാളെ
വീട്ടിലെത്താന്‍ പറ്റുള്ളൂ!

അല്ലെങ്കില്‍ എനിക്കിനി
ഉമ്മയെ കാണാന്‍ പറ്റില്ല!
നാളെയാണ് ആ *4ഖബര്‍
അടക്കം ചെയ്യുന്നത്.

അപ്പോഴും പനയോലകള്‍
ആരേയോ മാടി
വിളിക്കുന്നുണ്ടായിരുന്നു.

*1 സിറ്റിസെന്‍‌റ്റര്‍ = ദോഹ ഖത്തറി‌ലെ ഒരു ഷോപ്പിങ്ങ് മാളാണ്‌.
*2 കാരിഫോര്‍ = പ്രശസ്ഥമായ സൂപ്പര്‍മാര്‍ക്കറ്റ്.
*3 ഖുറൂജ് = അന്യനാട്റ്റുകളില്‍ നിന്ന് സ്വദേശത്തേക്ക് പോകുന്നതിനുള്ള അനുമതി പത്രം.
*4 ഖബര്‍ = ഇസ്ലാം ആചാരപ്രകാരം ശവത്തെ അടക്കം ചെയ്യുന്ന കുഴി.
ഈ കവിത മലയാളം വാര്‍ത്തകളിലെ കവിതകളില്‍ വായിക്കാം.കൂടുതല്‍ കവിതകള്‍ വായിക്കാന്‍ താല്പര്യമെങ്കില്‍ ഈ ബ്ലോഗിലേക്ക് പോയി നോക്കൂ !

ഫ്ളാഷിലൊരു ഫീഡ്ബാക്ക് ഫോം - ഭാഗം ഒന്ന്

ഫീഡ്‌ബാക്ക് ഫോമുകള്‍ ഏവര്‍ക്കും പരിചിതമായിരിക്കും. മിക്കവാറും എല്ലാ സൈറ്റുകളിലും ഈ സൌകര്യം, ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വെബ് സൈറ്റ് പ്രേക്ഷകര്‍ക്ക്, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെബ് സൈറ്റില്‍ നിന്നു തന്നെ, അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് അയയ്ക്കുവാനുള്ള സൌകര്യമാണ് ഫീഡ്‌ബാക്ക് ഫോമുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫ്രണ്ട് എന്റ്, ബാക്ക് എന്റ് എന്നിങ്ങനെ രണ്ട് പടികളിലായാണ് ഫീഡ്‌ബാക്ക് ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രണ്ട് എന്റായി മുന്‍‌കാലങ്ങളില്‍ HTML ഫോമുകളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ ഫ്രണ്ട് എന്റായി ഒരു SWF മൂവി എങ്ങിനെ ഉപയോഗിക്കാമെന്നാണ് വിശദീകരിക്കുന്നത്. ബാക്ക്‍എന്റായി PHP, ASP, CGI എന്നിങ്ങനെയുള്ള സ്ക്രിപ്റ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

ആദ്യമായി ഫീഡ്‌ബാക്ക് ഫോമിന് ആവശ്യമായ ഇന്റര്‍ഫേസ് ഫ്‌ളാഷില്‍ ഡിസൈന്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. ഇന്റര്‍ഫേസ് ഡിസൈനിംഗ് ആരംഭിക്കുന്നതിനു മുന്‍പായി എന്തൊക്കെ വിവരങ്ങളാണ് ഉപയോക്താവില്‍ നിന്നും സ്വീകരിക്കുവാന്‍ ലക്ഷ്യമിടുന്നതെന്ന് തീരുമാനിക്കുക. ഇവിടെ വിവരിച്ചിരിക്കുന്ന ഉദാഹരണത്തില്‍, ചില പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. ആവശ്യാനുസരണം കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുവാന്‍ കഴിയും, അതിനനുസരിച്ച് ഫ്‌ളാഷിലെ ആക്ഷനുകളിലും, PHP സ്ക്രിപ്റ്റിലും മാറ്റങ്ങള്‍ വരുത്തണമെന്നു മാത്രം.
  • Name (Variable: user_name) - Name എന്ന ഫീല്‍ഡിലെ ഡാറ്റ user_name എന്ന വേരിയബിളിലാണ് സൂക്ഷിക്കപ്പെടുക എന്നര്‍ത്ഥമാക്കിയിരിക്കുന്നു.
  • E-mail (user_email)
  • Subject (user_subject)
  • Message (user_message)
ഇത്രയും തീരുമാനിച്ചതിനു ശേഷം നമുക്ക് ഇന്റര്‍ഫേസ് ഡിസൈനിംഗിലേക്ക് കടക്കാം. ഒരു പുതിയ ഫ്‌ളാഷ് ഫയല്‍ തുറക്കുക. ചേര്‍ക്കേണ്ടുന്ന വെബ് പേജിന്റെ വലുപ്പത്തിന് അനുസൃതമായാണ് ഈ ഫയലിന്റെ വീതിയും, പൊക്കവും തീരുമാനിക്കേണ്ടത്. ഇവിടെ 250 x 300 വലുപ്പത്തിലൊരു ഫയലാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമെനുവില്‍ File > Publish Settings സെലക്ട് ചെയ്യുക. Formats എന്ന ടാബില്‍ Flash (.swf), HTML (.html), ഈ രണ്ട് ചെക്ക് ബോക്‍സുകളും സെലക്ട് ചെയ്യുക. തുടര്‍ന്ന് Flash എന്ന ടാബ് സെലക്ട് ചെയ്ത് Version: എന്ന കോംബോ ബോക്സില്‍ നിന്നും Flash Player 6, ActionScript version: എന്നയിടത്ത് ActionScript 2.0 എന്നതും സെലക്ട് ചെയ്യുക.


Flash Library containing Button, TextArea and TextInput components.ഫോം ഇന്റഫേസ് ഡിസൈനിംഗാണ് അടുത്ത പടി. ടൈം‌ലൈനില്‍; bg, components, texts എന്നീ പേരുകളില്‍ മൂന്ന്‍ ലെയറുകള്‍ കൂട്ടിച്ചേര്‍ക്കുക. പ്രധാനമെനുവില്‍ Window > Components എന്ന പാനല്‍ തുറന്ന്; Button, TextArea, TextInput എന്നീ കമ്പൊണെന്റുകള്‍ ലൈബ്രറിയിലേക്ക് ചേര്‍ക്കുക. ഫീഡ്‌ബാക്ക് ഫോമിന് യോജ്യമായ ഒരു ബാക്ക്‍ഗ്രൌണ്ട് ആദ്യമായി ഡിസൈന്‍ ചെയ്യുക. bg എന്ന ലെയ‌റില്‍ ഒരു ഗ്രാഫിക് സിംബലായി ഇത് നിര്‍മ്മിക്കാവുന്നതാണ്.

പ്രധാന സ്റ്റേജിലേക്ക് തിരിച്ചു വന്ന്, ലൈബ്രറിയില്‍ ലഭ്യമായ കമ്പൊണെന്റുകളുടെ വിവിധ ഇന്‍സ്റ്റന്‍സുകള്‍ സ്റ്റേജിലേക്ക് ചേര്‍ക്കുക. Name, E-Mail, Subject എന്നിവയ്ക്ക് TextInput എന്ന കമ്പൊണെന്റും; Message ചേര്‍ക്കുവാനുള്ള സ്ഥലത്തിന് TextArea എന്ന കമ്പൊണെന്റും; മെസേജ് അയയ്ക്കുവാനുള്ള ബട്ടണായി Button എന്ന കമ്പൊണെന്റും ഉപയോഗിക്കുക. കമ്പൊണെന്റുകള്‍ components എന്ന പേരില്‍ ടൈം‌ലൈനില്‍ ലഭ്യമായ ലെയറിലേക്കാണ് ചേര്‍ക്കേണ്ടത്. തൊട്ടു മുകളില്‍ കാണുന്ന texts എന്ന ലെയറില്‍, ഓരോ ബോക്സിന്റേയും പേരും മറ്റ് വിവരങ്ങളും ആവശ്യാനുസരണം നല്‍കാവുന്നതാണ്. ഓരോ കമ്പൊണെന്റിനും ഇന്‍സ്റ്റന്‍സ് നെയിം നല്‍കേണ്ടതുമുണ്ട്.
Variable Name / Variable / Component / Instance Name
Name / user_name / TextInput / box_user_name
E-Mail / user_email / TextInput / box_user_email
Subject / user_subject / TextInput / box_user_subject
Message / user_message / TextArea / box_user_message

Feedback Form Interface.ടൈംലൈനില്‍ ലഭ്യമായിരിക്കുന്ന text എന്ന ലെയറിലേക്ക് ഒരുഫീല്‍ഡ് കൂടി കൂട്ടിച്ചേര്‍ക്കുക. ഈ ടെക്സ്റ്റ്ഫീല്‍ഡിന്റെ ഇന്‍സ്റ്റന്‍സ് നാമമായി box_status എന്നും നല്‍കുക. ഫീഡ്‌ബാക്ക് ഫോമിന്റെ ഇന്റര്‍ഫേസ് ഡിസൈനിംഗ് ഇവിടെപൂർത്തിയായി. ചിത്രത്തിൽ കാണുന്നതിനു സമാനമായരീതിയിലാവണം സ്റ്റേജ് നമുക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുക. ഭാവനയ്ക്ക്അനുസൃതമായി ഫോമിനെ മോടിപിടിപ്പിക്കുകയും, ആനിമേഷനുകൾചേർക്കുകയും മറ്റുമൊക്കെ ചെയ്യാവുന്നതാണ്. ഫീഡ്ബാക്ക് ഫോംഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ ഡിസൈനുമായി ചേർന്നുപോവുന്ന രീതിയിൽ ഫോം ഡിസൈൻ ചെയ്യുകയാണ് വേണ്ടത്. ഫീഡ്‌ബാക്ക് ഫോം പ്രവര്‍ത്തിക്കുവാന്‍ ആവശ്യമുള്ള ആക്ഷന്‍സ്ക്രിപ്റ്റിംഗ്, PHP സ്ക്രിപ്റ്റിംഗ്എന്നിവയെക്കുറിച്ച് അടുത്ത പോസ്റ്റിൽ Dynamic Text . രണ്ടാം ഭാഗതിന്നായി ഇവിടെ ക്ലിക്കൂ !

(2008 ജൂലൈ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

പുതിയ ബ്ലോഗിംഗ് നുറുങ്ങുകള്‍ !!

ബ്ലോഗറുപയോഗിച്ച് ബ്ലോഗ് ചെയ്യുന്നവര്‍ക്ക് സഹായകരമാവുന്ന മൂന്ന് പുതിയ ബ്ലോഗിംഗ് നുറുങ്ങുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബ്ലോഗിംഗ് സംബന്ധമായ അഞ്ചു നുറുങ്ങുകളെ പരിചയപ്പെടുത്തിയ ഈ പോസ്റ്റിന് ഒരു തുടര്‍ച്ചയാണിത്. ബ്ലോഗറില്‍ ചേര്‍ക്കപ്പെടുന്ന പോസ്റ്റുകളുടെ ഒരു കോപ്പി എങ്ങിനെ സൌകര്യപ്രദമായി സൂക്ഷിക്കാം, ബ്ലോഗറിലെ പുതിയ കമന്റ് സാധ്യതകള്‍, ബ്ലോഗ് പോസ്റ്റുകളുടെ യു.ആര്‍.എല്‍. എങ്ങിനെ ഇഷ്ടാനുസരണം നല്‍കാം എന്നിവയെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
1. പോസ്റ്റുകള്‍ നഷ്ടമാവാതെ സൂക്ഷിക്കാം
ബ്ലോഗറില്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകള്‍, നഷ്ടപ്പെടുവാതിരിക്കുവാനായി മറ്റൊരിടത്ത് കൂടി സൂക്ഷിക്കുന്നത് നന്നായിരിക്കും. നമ്മുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകള്‍, നമുക്കിഷ്ടമുള്ള ഒരു ഇമെയില്‍ വിലാസത്തില്‍ സൂക്ഷിക്കുകയാണ് ഒരു വഴി. ബ്ലോഗറിലേയും, ജിമെയിലിലേയും സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇത് വളരെയെളുപ്പത്തില്‍ നമുക്ക് സാധിക്കും. അതിനായി ബ്ലോഗറിലും, ജിമെയില്‍ അക്കൌണ്ടിലും ചില സെറ്റിംഗുകള്‍ ശരിപ്പെടുത്തണമെന്നു മാത്രം.കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ കിഴി വക്കൂ !

സോഷ്യല്‍ ഷെയറിംഗ് ബട്ടണുകള്‍ (Social Sharing Buttons)

ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെ ഒരുപിടി സോഷ്യല്‍ നെറ്റ്‌‌വര്‍ക്കിംഗ് സേവനങ്ങളാണ്ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നത്. സൌഹൃദങ്ങള്‍ പുതുക്കുവാനും പുതിയവ തേടുവാനുംഎന്നതിനൊപ്പം തന്നെ ആശയങ്ങളും ചിത്രങ്ങളും ലിങ്കുകളുമൊക്കെ പ്രചരിപ്പിക്കുന്നതിനും ഈസൈറ്റുകള്‍ ഉപകരിക്കും. ഒരു ബ്ലോഗുടമയെ സംബന്ധിച്ചിടത്തോളം ബ്ലോഗ് പോസ്റ്റുകള്‍ കൂടുതല്‍വായനക്കാരിലെത്തിക്കുന്നതിനാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ സഹായകമാവുക. ഒരു വായനക്കാരന് ഇഷ്ടമായ ഒരു പോസ്റ്റ് ഇത്തരം സൈറ്റുകളില്‍ ഷെയര്‍ ചെയ്യുവാന്‍സഹായിക്കുന്ന സോഷ്യല്‍ ഷെയറിംഗ് ബട്ടണുകള്‍ ബ്ലോഗില്‍ ചേര്‍ക്കുന്നത് ഈ ലക്ഷ്യംസാധിച്ചെടുക്കുവാന്‍ സഹായകരമാണ്. കൂടുതല്‍ അറിയാനായി ഇവിടെ ചൂണ്ടു വിരല്‍ അമര്‍ത്തിനോക്കൂ !

ഫോട്ടോഗ്രഫി മൊബൈലുകളില്‍

ക്യാമറയോടു കൂടിയ മൊബൈല്‍ ഫോണുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. 2 മുതല്‍ 5 മെഗാപിക്സല്‍ വരെയുള്ള ക്യാമറകളാണ് ഒട്ടുമിക്ക മിഡില്‍ റേഞ്ച് മൊബൈല്‍ ഫോണുകളിലും അടങ്ങിയിരിക്കുന്നത്. ഈ ക്യാമറകളില്‍ എടുത്ത ഫോട്ടോകള്‍ വെബ്ബ് ഉപയോഗങ്ങള്‍ക്കും, പോസ്റ്റ്കാര്‍ഡ് വലുപ്പത്തില്‍ വളരെ മോശമല്ലാത്ത രീതിയില്‍ ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുവാനും അനുയോജ്യമാണ്. എന്നാല്‍ പലപ്പോഴും ഉപയോഗിക്കുന്നതിലെ പിഴവുകള്‍ മൂലം ഇവയിലെടുക്കുന്ന ചിത്രങ്ങള്‍ വളരെ നിലവാരം കുറഞ്ഞവയാവാറുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. കൂടുതല്‍ അറിയാനായി ഇവിടെ ചൂണ്ടു വിരല്‍ അമര്‍ത്തൂ !

ട്വിറ്റര്‍ (Twitter)

കിളികളുണ്ടാക്കുന്ന കുറുകലുകളെയാണ് ‘ട്വിറ്റര്‍’ എന്ന ഇംഗ്ലീഷ് പദം ധ്വനിപ്പിക്കുന്നത്. ബ്ലോഗിംഗിന്റെ ലോകത്ത് മറ്റൊരു വിസ്മയമായിരിക്കുകയാണ് ഇന്ന് ഈ പദം. ‘ട്വിറ്റര്‍’ എന്ന മൈക്രോ ബ്ലോഗിംഗ് സംവിധാനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2006 ഒക്ടോബറില്‍ ജാക്ക് ഡോസേ എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍ ഈ സംരംഭത്തിനു തുടക്കം കുറിച്ചതില്‍ പിന്നെ, ട്വിറ്ററിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ട്വിറ്ററിന്റെ കാര്യത്തിലെന്ന പോലെ, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധാകേന്ദ്രമാവുകയും ജനപ്രിയത ആര്‍ജ്ജിക്കുകയും ചെയ്ത ഇതരസംരംഭങ്ങള്‍ അധികമില്ല. ട്വിട്ടെരിനെ പറ്റി കൂടുതല്‍ അറിയാനായി ഇവിടെ കിഴി വയ്ക്കുക !

ഫോട്ടോഷോപ്പില്‍ പനോരമ നെയ്യാം

അഡോബി ഫോട്ടോഷോപ്പിലെ ഫോട്ടോമെര്‍ജ് എന്ന സാധ്യതയുപയോഗിച്ച്, ഒന്നിലേറെ ചിത്രങ്ങള്‍ യോജിപ്പിച്ച് പനോരമ ചിത്രങ്ങള്‍ ഉണ്ടാക്കുന്നതെങ്ങിനെയെന്ന് വിശദമാക്കുന്ന ഒരു പോസ്റ്റ്. ഫോര്‍ മോര്‍ details ക്ലിക്ക് ഹിയര്‍

വെള്ളിയാഴ്‌ച, ഡിസംബർ 31, 2010

ASHOORA, MUHARAM !

Again Ashoora ! Muharam history for more dettails getting by :
CLICK HERE


വെള്ളിയാഴ്‌ച, നവംബർ 05, 2010

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത