ഇന്നത്തെ തലമുറയിൽ കൂടുതലും പല ആളുകൾക്കും ഒരു ഹാർട്ട്‌ബ്രേക്ക് വന്നാലോ, സങ്കടം വന്നാലോ, ആങ്ക്‌സൈറ്റി അല്ലെങ്കിൽ ഡിപ്രഷൻ തോന്നിയാലോ... എന്താ ചെയ്യാ?
സമാധാനം തേടി നിസ്കാരത്തിലേക്കോ ഖുർആനിലേക്കോ പോവുന്നതിന് പകരം, ഫോൺ എടുത്ത് സോഷ്യൽ മീഡിയയിൽ കയറും.
രാത്രി ഒറ്റയ്ക്കിരുന്ന് റീൽസിന് മേലെ റീൽസ് സ്ക്രോൾ ചെയ്യും.
സാഡ് എഡിറ്റ്സ്. ഹാർട്ട്‌ബ്രേക്ക് കോട്ട്സ്. ഡിപ്രഷൻ കണ്ടന്റ്.
"എന്നെ ആരും മനസ്സിലാക്കുന്നില്ല" എന്ന വീഡിയോസ്. കാണുന്ന ഓരോ റീലും "ഇത് ഞാൻ തന്നെ" എന്ന് തോന്നും.
പിന്നെ എന്താ? വീണ്ടും കാണും.
റീപോസ്റ്റ് ചെയ്യും.
സേവ് ചെയ്യും.
ഇനിയും സ്ക്രോൾ ചെയ്യും.
ഉറക്കം കളയും.
പക്ഷെ ഹീൽ ആവുന്നതിന് പകരം, പതിയെ പതിയെ കൂടുതൽ തളർന്നു പോകും.
സങ്കടം കൂടും.
ഓവർതിങ്കിങ് ഡബിൾ ആകും.
ആളുകളിൽ നിന്ന് മാറി നടക്കാൻ തുടങ്ങും.
ആരോടും ഒന്നും തുറന്നു പറയാതെയാകും.
എല്ലാരേം തള്ളിമാറ്റും, എന്നിട്ട് സ്വയം പറയും:
"എന്നെ ആർക്കും മനസ്സിലാവില്ല."
"ഞാൻ തനിച്ചായതാ നല്ലത്."
"എല്ലാം തീർന്നില്ലേ."
പതുക്കെ, അറിയാതെ തന്നെ, സ്വയം തകർക്കാൻ തുടങ്ങും. ഇമോഷണലി.
പക്ഷെ ഇസ്ലാം നമ്മളെ വേദനയെ ഇങ്ങനെ നേരിടാൻ പഠിപ്പിച്ചിട്ടില്ല.
അതെ, ഹാർട്ട്‌ബ്രേക്ക് വേദനിക്കും.
ചതിക്കപ്പെടുന്നത് വേദനിക്കും.
ഏകാന്തത വേദനിക്കും.
ആരെയെങ്കിലും നഷ്ടപ്പെടുന്നത് വേദനിക്കും.
ജീവിതത്തിൽ എല്ലാരും പ്രയാസങ്ങളിലൂടെ കടന്നുപോകും.
പക്ഷെ വേദന എന്ന് പറയുന്നത് ജീവിതം തീർന്നു എന്നതിന്റെ സൈൻ അല്ല.
അല്ലാഹു ഈ ദുനിയാവ് ഈസി ആയിരിക്കും എന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. ഈ ജീവിതം ഒരു പരീക്ഷയാണ്. ഓരോരുത്തരെയും പല രീതിയിൽ പരീക്ഷിക്കും - ഹാർട്ട്‌ബ്രേക്കിലൂടെ, ഏകാന്തതയിലൂടെ, ദുഃഖത്തിലൂടെ, നിരാശയിലൂടെ, ആങ്ക്‌സൈറ്റിയിലൂടെ, നഷ്ടങ്ങളിലൂടെ.
പ്രധാനം നമ്മൾ ആ പരീക്ഷകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്...
ഇന്ന് പലരും ചെയ്യുന്നത്:
• സ്വയം ഒറ്റപ്പെടുത്തും
• നിർത്താതെ സ്ക്രോൾ ചെയ്യും
• സങ്കടത്തിന് മേലെ സങ്കടം കൂട്ടും
• ആളുകളിൽ നിന്ന് അകലും
• ഏറ്റവും സങ്കടകരം... അല്ലാഹുവിൽ നിന്ന് പോലും അകന്നു പോകും
പക്ഷെ ഇസ്ലാമിൽ, ജീവിതത്തിൽ വേദന വരുമ്പോൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കണം, അകലരുത്.
നമ്മുടെ പ്രിയപ്പെട്ട നബി ﷺ യുടെ ജീവിതം നോക്കൂ.
നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വേദനകളിലൂടെ അവിടുന്ന് ﷺകടന്നുപോയി. സ്നേഹിച്ചവരെ നഷ്ടപ്പെട്ടു. തിരസ്കരിക്കപ്പെട്ടു, കളിയാക്കപ്പെട്ടു, മുറിവേറ്റു,. എന്നിട്ടും അവിടുന്ന് ﷺഎല്ലാരിൽ നിന്നും മാറി നിന്ന് സങ്കടത്തിൽ മുങ്ങിയില്ല.
അല്ലാഹുവിലേക്ക് തിരിഞ്ഞു.
കൂടുതൽ സമയം നിസ്കാരത്തിൽ ചെലവഴിച്ചു.
ദുആ ചെയ്തു.
അല്ലാഹുവിൽ ഭരമേല്പിച്ചു.
ലോകത്തിൽ നിന്ന് പൂർണമായി അടച്ചുപൂട്ടിയില്ല.
അതൊരു വലിയ പാഠമാണ്.
ഹീലിംഗ് വരുന്നത് നിർത്താതെ സങ്കടം കണ്ടിട്ടല്ല.
എല്ലാ ദിവസവും ഹൃദയത്തിന് ഇരുട്ട് കൊടുത്ത് കൊടുത്ത് അത് ഹീൽ ആവില്ല.
ചിലപ്പോൾ "റിലേറ്റബിൾ" ആയി തോന്നുന്ന റീൽസ് ആണ് നിന്റെ സങ്കടം കൂട്ടുന്നത്.
ഇസ്ലാം പഠിപ്പിക്കുന്നത് ബാലൻസ് ആണ്.
കരയണമെങ്കിൽ കരഞ്ഞോ.
റെസ്റ്റ് വേണമെങ്കിൽ എടുത്തോ.
വിശ്വസിക്കാൻ പറ്റിയ ഒരാളോട് സംസാരിച്ചോ.
പക്ഷെ നിന്നെത്തന്നെ ഉപേക്ഷിക്കരുത്.
നിസ്കാരം ഉപേക്ഷിക്കരുത്.
ഖുർആൻ ഉപേക്ഷിക്കരുത്.
നിന്നെ കെയർ ചെയ്യുന്ന ആളുകളെ ഉപേക്ഷിക്കരുത്.
ഏറ്റവും പ്രധാനം, അല്ലാഹുവിനെ ഉപേക്ഷിക്കരുത്.
കാരണം നിന്റെ ഹൃദയം സൃഷ്ടിച്ചവന് മാത്രമേ
അത് ശരിക്കും ഹീൽ ചെയ്യാൻ പറ്റൂ.
സത്യം പറഞ്ഞാൽ... 6 മണിക്കൂർ തുടർച്ചയായി സാഡ് റീൽസ് റീപോസ്റ്റ് ചെയ്തിട്ട്
ഇത് വരെ ആരുടെയും ജീവിതം ശരിയായിട്ടില്ല.
പകരം അല്ലാഹുവിന്റെ കൂടെ കുറച്ച് സമയം കൂടി ചെലവഴിച്ച് നോക്ക്.
ആദ്യം കുറച്ച് ബുദ്ധിമുട്ടായി തോന്നും. സങ്കടം ഒറ്റ രാത്രി കൊണ്ട് പോവില്ല. പക്ഷെ പതിയെ, നിന്റെ ഹൃദയം ലൈറ്റ് ആയി തുടങ്ങും. മനസ്സ് ശാന്തമാകും. നീ വീണ്ടും സമാധാനം അറിയാൻ തുടങ്ങും.
ഹീലിംഗിന് സമയം എടുക്കും.
പക്ഷെ യഥാർത്ഥ ഹീലിംഗ് എപ്പോഴും അല്ലാഹുവിനോട് അടുക്കുമ്പോഴാണ്... നിർത്താതെയുള്ള സ്ക്രോളിംഗിൽ അല്ല.

*ഇത് ആർക്കു വേണ്ടിയാണ്?*
വേദന വരുമ്പോൾ എല്ലാരിൽ നിന്നും പതിയെ മാറി നിൽക്കുന്നവർക്ക്. എല്ലാം ഉള്ളിൽ ഒതുക്കി വെക്കുന്നവർക്ക്. നിർത്താതെയുള്ള സ്ക്രോളിംഗിലും സാഡ് കണ്ടന്റിലും രക്ഷ തേടുന്നവർക്ക്.
ഇമോഷണൽ പെയിൻ റിയൽ ആണെന്ന് എനിക്കറിയാം. കഷ്ടപ്പെടുന്ന ആരെയും കളിയാക്കാൻ അല്ല ഇത്. നിസ്കാരത്തിൽ ആര് കരയുന്നു, ആര് കരയുന്നില്ല എന്ന് ജഡ്ജ് ചെയ്യാനും അല്ല. എല്ലാരുടെയും ഹൃദയം അല്ലാഹുവിനാണ് നമ്മളെക്കാൾ നന്നായി അറിയാ.
എന്റെ ചുറ്റും ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ എഴുതിയതാണ്, എല്ലാവരെ കുറിച്ചും പറയാൻ അല്ല. എന്റെ ഒരേയൊരു ഉദ്ദേശ്യം - നിങ്ങൾ ഇത് ഒറ്റയ്ക്ക് ചുമക്കേണ്ട ആവശ്യമില്ല, അല്ലാഹു നിങ്ങളെ ഉപേക്ഷിച്ചിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ മാത്രമാണ് 🤍♥️



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ