1️⃣ സാധിക്കുന്ന വർക്ക് അതി പ്രധാന സുന്നത്താണ് ഉള്ഹിയ്യത്ത്
2️⃣ എല്ലാ വർഷവും ഉള്ഹിയ്യത്ത് സുന്നത്ത് മുഅക്കദയാണ്
3️⃣ ഉള്ഹിയ്യത്ത് ഉദ്ധേശിക്കുന്നവൻ ദുൽ ഹിജ്ജ ഒന്നു മുതൽ അറവ് നടക്കുന്നത് വരെ മുടി, നഖം രക്തം എന്നിവ നീക്കരുത് തുഹ്ഫ, 9 ,346 (കറാഹത്ത് )
4️⃣ രക്തം നീക്കലും കറാഹത്ത് എന്നാണ് പ്രഭല അഭിപ്രായം
5️⃣ ഒന്നിൽ കൂടുതൽ മൃഗങ്ങൾ ഉണ്ടങ്കിൽ എല്ലാത്തിനെയും അറുക്കുന്നത് വരെ നഖം മൂടി നീക്കൽ പിന്തിക്കലാണ് ഉത്തമം
6️⃣ ഒട്ടകം മാട് ആട് എന്നിവ മാത്രമെ ഉള്ഹിയ്യത്തിന് പറ്റു
7️⃣ കോഴി പോലുള്ളതും പറ്റുമെന്ന് അപ്രഭലമായ അഭിപ്രായം ചിലർ ഉദ്ധരിച്ചിട്ടുണ്ട്
8️⃣ ഒരു ജീവിയെ ഒരാൾ അറുക്കലാണ് ഏറ്റവും ഉത്തമം (മാടിലും, ഒട്ടകത്തിലും ഷെയർ പറ്റുമെങ്കിലും )
9️⃣ ഒരു വർഷം ഷെയർ കൂടി അറുത്താൽ തുടർച്ചയായ ഏഴ് വർഷം അറുക്കണ മെന്ന ധാരണ.പിഴവാണ് (തെറ്റായ ധാരണ )
🔟 ഒട്ടകം മാട് എന്നിവയിൽ 7 വരെ ഷെയർ പറ്റും (ഒരു മൃഗത്തിൽ ഏഴിൽ കൂടുതൽ പേർ ഷെയർ പറ്റില്ല)
1️⃣1️⃣ രണ്ടാൾ ചേർന്ന് രണ്ട് ആടിൽ ഷെയർ കൂടി അറുത്താൽ രണ്ടാൾക്കും ഉള്ഹിയ്യത് ലഭിക്കില്ല ,14 ആൾ കൂടി രണ്ട് മാടിൽ ഒന്നിച്ച് ഷെയർ കൂടി അറുത്താലും സ്വഹീഹല്ല
1️⃣2️⃣ ഒരു ആടിൽ അഖീഖയും ഉള്ഹിയ്യതും കൂടി കരുതിയാൽ രണ്ടും ലഭിക്കില്ല ( ലഭിക്കുമെന്നാണ് റംലി (റ)പക്ഷം)
1️⃣3️⃣ മാടിന്റെ ഏഴിൽ ഒന്ന് ഒരാൾക്ക് മാത്രമേ പറ്റുകയുള്ളൂ , അതിൽ രണ്ടാൾ ഷെയർ പറ്റില്ല.
1️⃣4️⃣ പ്രതിഫലത്തിൽ ആരെയും എത്രപേരേയും ഉൾപ്പെടുത്താം (ഉദാഹരണം :മരണപ്പെട്ട പിതാവിനെ യും മാതാവിനെയുംകൂലിയിൽ ഉൾപ്പെടുത്താം)
1️⃣5️⃣ പെരുന്നാൾ ദിവസത്തിന്റെ സൂരോദ്യയ ശേഷം രണ്ട് റക്അത്ത് നിസ്കാരം, രണ്ട് ഖുതുബ " നിർവ്വഹിക്കാനുള്ള സമയം കഴിഞ്ഞാൽ അറവിന്റെ സമയം ആരംഭിച്ചു ,13ന്റെ മഗ് രിബ് വരെ അറുക്കാം ,
1️⃣6️⃣ സുന്നത്തായ ഉള്ഹിയ്യത്തിൽ ഖളാഅ് ഇല്ല
1️⃣7️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് ഖളാ ആയാലും (പതിമൂന്നിന്റെ ശേഷവും )അറക്കൽ നിർബന്ധമാണ്
1️⃣8️⃣ ഉള്ഹിയ്യത്ത് മൃഗം വയസ്സ് തികയൽ നിർബന്ധമാണ്. മാടിനും കോലാടിനും രണ്ട് വയസ്സ് തികയണം. ( നമ്മുടെ നാട്ടിൽ ഉള്ള ആട് കോലാട് വർഗത്തിൽ പെട്ടതാണ്)
1️⃣9️⃣ ന്യൂനത ഇല്ലാതിരിക്കണം
2️⃣0️⃣ ചെവി മുറിഞ്ഞ് കഷ്ണം പോയത് , പറ്റില്ല.
2️⃣1️⃣ കഷ്ണം പോകാതെ ചെവിക്ക് കീറൽ /ദ്വാരം/ ഓട്ട മാത്രം ഉള്ളത് പറ്റും
2️⃣2️⃣ ഗർഭിണിയെ ഉള്ഹിയ്യത്ത് അറുക്കരുത് ,
2️⃣3️⃣ ഷെയർ ആയി അറുക്കുമ്പോൾ ഏഴ്
ആളുകളെ നിർണയിച്ച് മൃഗത്തെ നിജപ്പെടുത്തി ഉടമപ്പെടുത്തികൊടുക്കണം
2️⃣4️⃣ മൃഗത്തിന്റെ ഉടമയോ വക്കീലോ ആണ് നിജപ്പെടുത്തേണ്ടത്
2️⃣5️⃣ ഒരു മൃഗത്തിൽ ഷെയർ 7 പേര് തന്നെ വേണമെന്നില്ല ,ഏഴിലേറെ ആളുകൾ കൂടരുത് എന്നേയുള്ളൂ ,അതിൽ എത്രയും കുറവ് ആവാം രണ്ട് പേർക്കും ഒരു മാടിൽ ഷെയർ ആവാം പകുതിയും പകുതിയും ലഭിക്കും
2️⃣6️⃣ സുന്നത്തായ ഉള്ഹിയ്യത്ത് ആണങ്കെൽ അൽപ്പമെങ്കിലും (അര Kg) ആ നാട്ടിലെ ഫഖീർ / മിസ്കീൻ ന്ന് കൊടുക്കൽ നിർബന്ധമാണ്
2️⃣7️⃣ ഒരു മാടിൽ ഒരാൾപല ഷയറുളും എടുത്ത് വ്യത്യസ്ത ആവശ്യങ്ങൾ കരുതി അറുത്താൽ ആ മാടിൽ നിന്ന് ഒരൽപ്പം മാത്രം അയാൾ ദാനം ചെയ്താൽ മതിയാകുന്നതാണ്
2️⃣8️⃣ ഒരു റാത്തൽ (500 ഗ്രാം) ആണ് അൽപ്പം എന്നത് കൊണ്ട് ഉദ്ധേഷ്യം
2️⃣9️⃣ സുന്നത്തായ ഉള്ഹിയ്യത്തിൽ അൽപ്പം മിസ് കീന് ദാനം ചെയ്തു ബാക്കി മുഴുവനുംഅവന് എടുക്കാവുന്നതാണ്
3️⃣0️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താണങ്കിൽ അവനോ അവന്റെ ആശ്രിതരോ ഒന്നുംതിന്നാൻ പാടില്ല, മുഴുവനും ആ നാട്ടിൽ സാധുക്കൾക്ക് ദാനം ചെയ്യണം
3️⃣1️⃣ നേർച്ചയാക്കപ്പെട്ട അറവ് ആ നാട്ടിൽ തന്നെ ദാനം ചെയ്യണം
3️⃣2️⃣ ഫഖീർ,മിസ്കീൻ നാട്ടിൽ ഇല്ലെങ്കിൽ ഉളള തൊട്ടടുത്ത നാട്ടിലേക്ക് കൊടുക്കേണ്ടതാണ്.
3️⃣3️⃣ നേർച്ചയാക്കപ്പെട്ട മൃഗത്തിൽ നിന്ന് സയ്യിദുമാർക്ക് കൊടുക്കാൻ പാടില്ല
3️⃣4️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ നിന്നും കഴിവുള്ളവർക്കും കൊടുക്കാൻ പാടില്ല
3️⃣5️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മാംസം ലഭിച്ച ഫഖീർ മിസ്കീന് അത് ഉപയോഗിക്കലും മറ്റുള്ളവർക്ക് ദാനം കൊടുക്കലും വിൽക്കലും അനുവദനീയമാണ്. (കാഫിറിന് കൊടുക്കാനോ വിൽക്കാനോ പറ്റില്ല)
3️⃣6️⃣ നേർച്ചയാക്കപ്പെട്ട വ്യക്തി ഷെയർ കൂടി അറുക്കുകയാണങ്കിൽ ആ കാര്യം കമ്മിറ്റിയെ അറിയിക്കുകയും അവർ അത് ശ്രദ്ധിക്കുകയും വേണം
3️⃣7️⃣ ഈ മൃഗം ഉള്ഹിയ്യത്താണ് എന്നോ ഉള്ഹിയ്യത്താക്കി എന്നോ പറഞ്ഞാൽ അത് നിർബന്ധമാകുന്നതാണ്.
3️⃣8️⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ നിന്നും മറ്റൊരു നാട്ടിലേക്ക് കൊടുക്കാൻ പാടില്ല. ദരിദ്രർ ഇങ്ങോട്ട് വന്നാൽ, അവർക്ക് കൊടുക്കാവുന്നതാണ്
3️⃣9️⃣ ഉള്ഹിയ്യത്തിന് നിയ്യത്ത് നിർബന്ധമാണ് (നിയ്യത് ഉൾപ്പെടെ എല്ലാം വക്കീലിനെ ഏൽപ്പിക്കാവുന്നതാണ്)
4️⃣0️⃣ നവയ്തുൽ ഉള്ഹിയ്യത്തൽ മൻദൂബത്ത (സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി )
നിർബന്ധമാണെങ്കിൽ നിർബന്ധമായ ഉള്ഹിയത്ത് എന്ന് കരുതണം.
4️⃣1️⃣ വക്കാലത്ത് പ്രകാരം ഉള്ഹിയ്യത്ത് അറുക്കാം വിദേശത്തുള്ളവർക്ക് നാട്ടിലുള്ളവരെ വക്കാലത്താക്കാം (സമയം ഒന്നാവണം)



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ