Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

തിങ്കളാഴ്‌ച, ജൂൺ 02, 2025

ഇസ്ലാമിക സംശയങ്ങളും മറുപടിയും

 ഇസ്ലാമിക അറിവുകളും 

ഇസ്ലാമിക ചരിത്രങ്ങളും, 

ഇസ്ലാമിക മസ്അലകളും 

ഇസ്ലാമിക പോസ്റ്റുകളും

ഇസ്ലാമിക വീഡിയോകളും 

ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക 

https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A

ചോ : അന്യന്റെ സ്ഥലത്തു വീണു കിടക്കുന്ന പഴവർഗങ്ങൾ എടുക്കൽ അനുവദനീയമാണോ?

ഉ : സ്ഥലത്തിന് മതിലോ മറ്റോ കെട്ടിയിട്ടുണ്ടെങ്കിൽ അവിടെ വീണ പഴം എടുക്കൽ ഹറാമാണ് പൊതുജനങ്ങൾക്ക് എടുക്കാൻ അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ മതിലിനു പുറത്തുവീണത് എടുക്കലും ഹറാമാണ് (ഫത്ഹുൽ മുഈൻ : 340)

(ഉടമസ്ഥന്ന് തൃപ്തിയുണ്ട് എന്നുറപ്പായാൽ എടുക്കാവുന്നതാണ്)

ചോ :പ്രസവിക്കപ്പെട്ട കുട്ടിയുടെ മുടിയുടെ തൂക്കം അനുസരിച്ച് എന്തെങ്കിലും സ്വദഖ കൊടുക്കുന്ന പതിവ് ഇസ്ലാമികമാണോ? വിശദീകരണം പ്രതീക്ഷിക്കുന്നു.

ഉ :പ്രസവിക്കപ്പെട്ട കുഞ്ഞിന് ഏഴാം ദിവസം മുടികളയലും മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ സ്വദഖ നല്‍കലും സുന്നത്താണ് (ഫത്ഹുല്‍മുഈന്‍)

നബി(സ്വ) ഫാത്വിമാബീവി(റ)യോട് ഹുസൈന്‍(റ)ന്‍റെ മുടി തൂക്കിനോക്കാനും അളവനുസരിച്ച് വെള്ളി സ്വദഖ നൽകാനും കല്‍പിച്ചതായും ഫാത്വിമാ(റ) അങ്ങനെ ചെയ്തതായും ഹദീസിലുണ്ട്.

വെള്ളിയുടെ തൂക്കം നോക്കി സ്വദഖ നല്‍കുന്നതിനേക്കാള്‍ ഉത്തമം സ്വര്‍ണത്തിന്‍റെ തൂക്കമനുസരിച്ച് സ്വദഖ നൽകലാണ് (ഇആനതുത്ത്വാലിബീന്‍ 2-563)

സാമ്പത്തികമായി കഴിവുള്ളവര്‍ക്ക് സ്വര്‍ണമോ അതിന് സമാനമായ തുകയോ നല്‍കാം. കഴിവില്ലാത്തവര്‍ക്ക് വെള്ളിയോ അതിന് സമാനമായ തുകയോ സ്വദഖ നല്കാവുന്നതാണ്.

ചോ :എന്‍റെ വീട്ടിൽ മുയൽ പോലുള്ള ജീവികളെ വളർത്തുന്നുണ്ട്. അവയുടെ കൂട്ടിൽ കാഷ്ടങ്ങൾ ഉണ്ട്. ഞാൻ അവകളെ എടുക്കുമ്പോൾ കുറച്ചൊക്കെ വസ്ത്രത്തിലോ ദേഹത്തോ ആയാൽ മാപ്പ് ചെയ്യപ്പെടുമോ? എന്തൊക്കെയാണ് അങ്ങനെ ഉള്ളതിന്‍റെ വിധികൾ?

ഉ :ഏതു ജീവിയുടെയും മലവും മൂത്രവും നജസാണ്. വളര്‍ത്തുമൃഗങ്ങളുടെ കാഷ്ടവും ഇതില്‍പെടുമല്ലോ.

വളര്‍ത്തുമൃഗങ്ങളുമായി പെരുമാറുമ്പോള്‍

വസ്ത്രത്തിലോ ശരീരത്തിലോ അവയുടെ മൂത്രമോ കാഷ്ടമോ ആകുന്നതിന് കുഴപ്പമൊന്നുമില്ല. ശരീരവും വസ്ത്രവും മുഴുസമയവും നജസില്‍ നിന്ന് ശുദ്ധിയായിരിക്കണമെന്ന നിര്‍ബന്ധകല്‍പന ഇസ്ലാമിലില്ല

(ഫത്ഹുല്‍ മുഈന്‍)

ശരീരവും വസ്ത്രവും സധാസമയവും നജസില്‍ നിന്ന് മുക്തമാകണമെന്ന നിര്‍ബന്ധകല്‍പന ഇല്ലെങ്കിലും എപ്പോഴും പൂര്‍ണമായ ശുദ്ധിയെയും വൃത്തിയെയും പ്രോല്‍സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. വൃത്തി ഈമാനിന്‍റെ പകുതിയാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മേല്‍പറഞ്ഞ നജസുകള്‍ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരിക്കെ നിസ്കാരം ശരിയാവുകയില്ല. നിസ്കാരത്തില്‍

ഈ നജസുകള്‍ക്ക് വിട്ടുവീഴ്ചയില്ല.(ഫത്ഹുല്‍മുഈന്‍)

ചോ : മൂത്രം ഒഴിച്ച് കഴുകിയതിന് ശേഷം എഴുന്നേറ്റ് രണ്ടടി നടന്ന് ഗുഹ്യസ്ഥാനം അമർത്തുമ്പോൾ ഒരു തുള്ളി വന്ന് നിൽക്കുന്നതായി കാണുന്നു. ഈ അവസ്ഥയില്‍ നിസ്കാരം ശരിയാകുമോ? നിസ്കരിച്ചവ മടക്കി നിസ്കരിക്കണോ? 

ഉ :മനുഷ്യജീവിതത്തിന്‍റെ നിഖിലമേഖലകളിലും പാലിക്കേണ്ട കൃത്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും വിഭാവനം ചെയ്യുന്ന മതമാണ് വിശുദ്ധ ഇസ്ലാം.

വൃത്തിയും ശുദ്ധിയും പാലിച്ച് ജീവിക്കുകയെന്നത് ആരാധനാമുറകളുടെ സ്വീകാര്യതക്ക് പോലും നിബന്ധനയാക്കിയ മതമാണല്ലോ ഇസ്ലാം. ദിനേന അഞ്ചു നേരം നിസ്കരിക്കുമ്പോള്‍ അംഗസ്നാനം ചെയ്യാനും പ്രത്യേകസാഹചര്യങ്ങളില്‍ ദേഹസ്നാനം ചെയ്യാനും നിര്‍ബന്ധമാക്കിയതിലെ പൊരുള്‍ വൃത്തിയും ശുദ്ധിയും ഇല്ലാത്ത ഒരു സമയവും മനുഷ്യനില്ലാതിരിക്കണമെന്നതാണ്.

മലമൂത്രവിസര്‍ജനം നടത്തിക്കഴിഞ്ഞ ശേഷം പെട്ടന്ന് കഴുകിഎണീക്കുന്നതിന് പകരം ഗുഹ്യാവയവങ്ങളില്‍ തങ്ങിനില്‍ക്കുന്ന വിസര്‍ജ്യവസ്തുക്കള്‍കൂടി പുറത്തുപോരുന്നത് വരെ കാത്തിരിക്കാനും അവ പുറത്തുപോകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.

മലമൂത്രവിസര്‍ജനം നടത്തുമ്പോള്‍ ഇടതുഭാഗത്തേക്ക് ഭാരംകൊടുത്തിരിക്കാനും കഴുകിവൃത്തിയാക്കുന്നതിന് മുമ്പ് ശബ്ദമനക്കിയോ ഗുഹ്യാവയവങ്ങള്‍ ഇളക്കിയോ മറ്റോ തങ്ങിനില്‍ക്കുന്നവകൂടി പുറത്തേക്കുകളയുവാനും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.

നബി(സ്വ) ഒരു ദിവസം സ്വഹാബാക്കളോടൊപ്പം ഖബറാളികളുടെ അരികിലൂടെ സഞ്ചരിക്കുകയായിരുന്നു. നബി തങ്ങള്‍ അടുത്തുള്ള രണ്ട്‌ ഖബറുകള്‍ ചൂണ്ടി ഈ രണ്ടു ഖബ്റിലുള്ളവരും ശിക്ഷിക്കപ്പെടുകയാണെന്ന്‌ പറഞ്ഞു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരെ, എന്തിനാണ്‌ അവര്‍ ശിക്ഷിക്കപ്പെടുന്നത്‌. നബി (സ്വ) പറഞ്ഞു: ഇതില്‍ ഒരാള്‍ ഏഷണിക്കാരനും, മറ്റേയാള്‍ മൂത്രശുദ്ധി വരുത്താത്തയാളുമായിരുന്നു. നബി(സ്വ) സഹാബാക്കളോട് പച്ചയായ ഒരു ചെടിക്കൊമ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത്‌ രണ്ട്‌ കഷ്ണമായി മുറിച്ച്‌ ഖബറിടത്തില്‍ കുത്തി. സ്വഹാബികള്‍ ചോദിച്ചു: എന്തിനാണ് നബിയേ ഇത്? നബി(സ്വ) മറുപടി പറഞ്ഞു: ആപച്ച കമ്പുകള്‍ പച്ചയായി നില്‍ക്കുന്ന കാലത്തോളം മയ്യിത്തിന്‌ ശിക്ഷ ലഘൂകരിക്കാന്‍ കാരണമായേക്കാം (ബുഖാരി,മുസ്ലിം).

ചോദ്യകര്‍ത്താവ് ഉന്നയിച്ചത് പോലെ ശുദ്ധിവരുത്തിത ശേഷം പിന്നെയും മുത്രം പുറത്തേക്ക് വന്നുവെന്ന് ഉറപ്പായാല്‍ അത് വസ്ത്രത്തിലായ അവസ്ഥയില്‍ നിസ്കാരം ശരിയാവുകയില്ല. മൂത്രം ഒരു തുള്ളിയാണെങ്കിലും അത് വസ്ത്രത്തിലായിരിക്കെ നിസ്കാരം ശരിയാവുകയില്ല. അങ്ങനെ നിസ്കരിച്ചിട്ടുണ്ടെങ്കില്‍ അത് മടക്കിനിസ്കരിക്കല്‍ നിര്‍ബന്ധമാണ്. നിത്യഅശുദ്ധക്കാര്‍ പോലും നിസ്കാരത്തിന്‍റെ സമയമായ ശേഷം നജസ് പുറത്തുവരാത്ത രീതിയില്‍ ഗുഹ്യസ്ഥാനം കെട്ടിവെച്ച് പെട്ടന്ന് നിസ്കരിക്കണമെന്നാണ് ശറഇന്‍റെ നിര്‍ദേശം.

മൂത്രമൊഴിച്ച ശേഷം രണ്ടടി നടക്കുമ്പോള്‍ വീണ്ടും മൂത്രത്തുള്ളികള്‍ കാണുന്നത് വിസര്‍ജനം പൂര്‍ണമാകാത്തത് കൊണ്ടാണ്. അല്‍പം സമയമെടുത്ത് ശബ്ദമനക്കിയോ ഒന്ന് എണീറ്റിരുന്നോ മൂത്രം പൂര്‍ണമായി പുറത്തുപോയെന്നുറപ്പുവരുത്തിയ ശേഷം മാത്രം കഴുകിവൃത്തിയാക്കിയാല്‍ പിന്നീട് മൂത്രത്തുള്ളികള്‍ പുറത്തുവരുന്നത് ഒഴിവാക്കാം.

ചോ :വിവാഹം കഴിഞ്ഞു മൂന്നാം ദിവസം പെണ്ണിന് മാനസികമായ പ്രശ്നം ഉണ്ടായിരിക്കെ തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയുണ്ടായി. മാനസിക നില ശരിയാവുന്നില്ല. വിവാഹം കഴിഞ്ഞ് 2 മാസം ആയി. അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ സന്ദർശിക്കുകയൊന്നും ഉണ്ടായിട്ടും ഇല്ല. തമ്മിൽ ശാരീരികമായും ഒന്നും നടന്നിട്ടും ഇല്ല. ആ ഭർത്താവ് കൊടുത്ത മഹർ തിരിച്ച് വാങ്ങൽ അനുവദനീയമാണോ? ഒന്ന് വിശദമാക്കി തരാമോ?

ഉ : വിവാഹം കഴിഞ്ഞ ശേഷം വിവാഹബന്ധം തുടരുന്ന കാലത്തോളം സ്ത്രീ മഹ്റിന് അവകാശിയാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതോടെ നിശ്ചിത മഹ്റ്‍ മുഴുവന്‍ അവള്‍ക്ക് സ്ഥിരപ്പെടുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹബന്ധം മുറിയുന്നത് കൊണ്ട് മഹ്റ് തിരിച്ചുവാങ്ങാന്‍ പറ്റില്ല.

പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടാല്‍ മഹ്റിന്‍റെ പകുതി മാത്രമേ പെണ്ണിന് അവകാശമുള്ളൂ. എന്നാല്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ  വിവാഹബന്ധവിഛേദനം നടക്കുകയോ സ്ത്രീയുടെ ന്യൂനതകള്‍ കാരണം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ പുരുഷന്‍ ഫസ്ഖ് ചെയ്യുകയോ ചെയ്താല്‍ സ്ത്രീക്ക് മഹ്റിന് തീരെ അവകാശമില്ല (ഫത്ഹുല്‍‌മുഈന്‍).


സ്ത്രീ മഹ്റിന്‍റെ പകുതിക്ക് മാത്രം അവകാശിയാകുമ്പോള്‍ പകുതിയും തീരെ അവകാശമില്ലാതാവുമ്പോള്‍ മുഴുവനും തിരിച്ചുവാങ്ങാവുന്നതാണ്.


അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....


♡ ㅤ     ❍ㅤ      ⎙ㅤ       ⌲ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത