Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

തിങ്കളാഴ്‌ച, ജൂൺ 09, 2025

 ‎‎‎‎‎‎‎‎‎‎‎*ദന്തശുചീകരണം  ഇസ്ലാമിൽ*


https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A


 ചെറിയ കര്‍മ്മങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുക...


സയ്യിദുനാ റസൂലുല്ലാഹിﷺതങ്ങൾ പറഞ്ഞു:-  മിസ്‌വാക്ക്‌ ചെയ്തുകൊണ്ടുള്ള നിസ്കാരത്തിന് അതില്ലാതെയുള്ള നമസ്കാരത്തേക്കാള്‍ 70 ഇരട്ടി പ്രതിഫലം ഉണ്ട്...

  (ബൈഹഖി)

  

മിസ്‌വാക്ക്‌ ചെയ്യാത്ത 70 റക്അത്തുകളേക്കാള്‍ ഉത്തമം മിസ്‌വാക്ക്‌ ചെയ്തുള്ള 2 റക്അത്താണ്...

  (അഹ്‌മദ്‌)

  

മിസ്‌വാക്ക്‌ കൊണ്ട് വുളൂഅ് ചെയ്യുന്നതിന് മുമ്പും വുളൂഇന്റെ ഇടയിലും (രണ്ട് കൈപത്തികൾ കഴുകി വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്യുന്നതിന്  മുമ്പും നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും ഉപയോഗിക്കുന്നതാണ് മുറ.


സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങൾ വീട്ടില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ആദ്യം ചെയ്തിരുന്ന കര്‍മ്മം മിസ്വാക്കായിരുന്നു...

 

സയ്യിദുനാ ശുറൈഹ്ബ്നു ഹാനി (റ) സയ്യിദത് ആഇശാ (റ)യോട് ചോദിച്ചു; വീട്ടില്‍ വന്നാല്‍ സയ്യദിനാ റസൂലുല്ലാഹി ﷺ തങ്ങൾ  ആദ്യം എന്ത് ചെയ്യും..? സയ്യിദത് ആഇശാ (റ) പറഞ്ഞു, പല്ല് തേക്കും...

  (മുസ്ലിം)


രോഗി മിസ്‌വാക്ക്‌ ചെയ്യുന്നത് എളുപ്പത്തില്‍ ശരീരത്തില്‍ നിന്ന് ആത്മാവ് വിട്ട് പിരിക്കാന്‍ സഹായിക്കും.


മിസ്‌വാക്ക്‌ ഒന്ന് ഉരതിയതിന് ശേഷം ഉണ്ടാകുന്ന ഉമിനീര്‍ ഇറക്കല്‍ സുന്നത്താണ്. വായ മലിനമായിട്ടുണ്ടെങ്കില്‍ പാടില്ല താനും.


മിസ്‌വാക്കിന്റെ ഇടയില്‍ 

 اللهم بارك لي فيه يا أرحم الراحمين

 *അല്ലാഹുമ്മ ബാരിക് ലീ ഫീഹി യാ അര്‍ഹമ റാഹിമീന്‍* എന്ന് ചൊല്ലല്‍ സുന്നത്താണ്...

 _അർത്ഥം :-  പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവേ!(മിസ്‌വാക്ക്‌ ചെയ്യുന്ന എന്റെ ഈ അമലിൽ ഉള്ള കുറവുകൾ നീക്കി  ബർക്കത്ത് ചെയ്യേണമേ..._ 


മിസ്‌വാക്ക്‌ ഇല്ലെങ്കിൽ മിസ്‌വാക്കിന്റെ  സ്ഥാനത്ത് സാധാരണ നാം ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ്  ഉപയോഗിക്കാൻ പറ്റുന്നതാണ്.. പക്ഷേ മിസ്‌വാക്ക്‌ ഉപയോഗിക്കൽ ആണ് ഉത്തമം.


ഉറക്കം കൊണ്ടോ മറ്റുള്ള കാരണത്താലോ വായ പകര്‍ച്ചയായിട്ടില്ലെങ്കില്‍ നോമ്പുള്ളവര്‍ ഉച്ചക്ക് ശേഷം മിസ്‌വാക്ക്‌ ചെയ്യല്‍ കറാഹത്താണ്.


മിസ്‌വാക്ക്‌ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍


01) വായ ശുചിത്വമുള്ളതാവുന്നു.


02) അല്ലാഹുﷻവിന്റെ പ്രീതി ലഭിക്കാന്‍ കാരണമാകുന്നു.


03) പല്ലുകള്‍ക്ക് നിറം ലഭിക്കുന്നു.


04) ദുര്‍ഗന്ധം ഇല്ലാതാവുന്നു.


05) ഊനിന് ബലം ലഭിക്കുന്നു.


06) മരണസമയം കലിമ ചൊല്ലാന്‍ കഴിയല്‍.


07) ബുദ്ധികൂര്‍മ്മത.


08) ഇബാദത്തിന് ഇരട്ടി പ്രതിഫലം ലഭിക്കല്‍.


09) തലയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നീങ്ങിക്കിട്ടല്‍.


10) അഭിവൃദ്ധി.


11) കാഴ്ചശക്തി വര്‍ദ്ധിക്കും.


12) വിചാരണ നാളില്‍ കിതാബ് വലത് കൈയില്‍ ലഭിക്കും.


13) മലക്കുകള്‍ സന്തോഷിക്കും.


14) പല്ലുകള്‍ക്ക് ബലം വര്‍ദ്ധിക്കും.


15) കഫശല്യം ഒഴിവാകും.


16) കുഷ്ടരോഗം വരാതിരിക്കല്‍.


17) സമ്പത്തും സന്താനങ്ങളും വര്‍ദ്ധിക്കും.

 

18) നല്ല ഖബര്‍ ജീവിതം ലഭിക്കും.


19) മരണസമയത്ത് അസ്റാഈല്‍ നല്ല രൂപത്തില്‍ സമീപിക്കും.


20) നര പിന്തും. 


21) ഭക്ഷണത്തില്‍ ബറക്കത്തുണ്ടാവും.


22) ജീവിതവിശാലത.


നാം  നിസാരമായി കാണുന്ന യാതൊരു പ്രയത്നവും വേണ്ടാത്ത കര്‍മ്മമായ ദന്ത ശുചീകരണത്തിന് അല്ലാഹു ﷻ നല്‍കുന്ന പ്രതിഫലം എത്രയാണെന്ന് നോക്കുക. നമ്മുടെ രക്ഷിതാവായ അല്ലാഹു ﷻ എത്ര ഔദാര്യവാനാണ് .


അതെ, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്...


കേവലം വായനയില്‍ ഒതുക്കാതെ സുന്നത്തായ സമയങ്ങളില്‍ ദന്ത ശുചീകരണം കൊണ്ട് വരണമെന്നും മുത്ത് നബി സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങളുടെ ജീവിത ചര്യ ഒരോന്നായി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും വായനക്കാരോട് ഉണര്‍ത്തുന്നു. അതിന് നമുക്ക് അല്ലാഹു ﷻ തൗഫീഖ് നല്‍കട്ടെ..,

ആമീന്‍ യാ റബ്ബൽ ആലമീൻ

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, maറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ


*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*


ദുആ വസിയ്യത്തോടെ....

തിങ്കളാഴ്‌ച, ജൂൺ 02, 2025

നോമ്പ് ഖളാഅ്‌ വീട്ടൽ !!

പരിഹാര ദാനം (ഫിദ്യ)*

   നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ പകരം ചെയ്യേണ്ട അന്നദാനമാണ് ഫിദ്യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, നീങ്ങുമെന്ന് പ്രത്യാശയില്ലാത്ത വാര്‍ദ്ധക്യം തുടങ്ങിയ പ്രതിബന്ധങ്ങള്‍ക്ക് വേണ്ടി നോമ്പ് ഉപേക്ഷിച്ചവന്‍ ഓരോ ദിവസത്തിന് ഒരു മുദ്ദ് (800 മി.ലി.) വീതം ദാനം ചെയ്യേണ്ടതാണ്. തല്‍സമയത്ത് അതിന് കഴിയുമെങ്കിലാണ് ഇപ്പറഞ്ഞത്. ഖളാഅ് വീട്ടല്‍ ഇവന് ബാധ്യതയില്ല. പിന്നീട്  ഖളാഅ് വീട്ടാന്‍ സാധിച്ചാലും ശരി. കാരണം പ്രസ്തുത സാഹചര്യത്തില്‍ ആദ്യമേ അവന്റെ ബാധ്യത നോമ്പല്ല. മറിച്ച് ഫിദ്യ (പ്രായശ്ചിത്തം) യായി ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ ദാനം ചെയ്യലാണ്. രോഗം മൂലം നോമ്പനുഷ്ഠിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന അവസ്ഥയിലാണീ ആനുകൂല്യം. ഇങ്ങനെ ഫിദ്യ നല്‍കി സ്വഹാബികളില്‍ പലരും പരിഹാരം നിര്‍വഹിച്ചതായി കാണാവുന്നതാണ്. 

 സ്വഹാബികളില്‍ പ്രമുഖനായ അനസ്(റ) രോഗബാധിതനായി കിടന്ന സമയത്തെ നോമ്പ് ഫിദ്യ നല്‍കി പരിഹരിച്ചിരുന്നു. സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗി ഫിദ്യ നല്‍കേണ്ടതില്ല. അതുപോലെ തന്നെ യാത്രക്കാരനും ശൈത്യമുള്ള ദിവസമല്ലാതെ നോമ്പെടുക്കാന്‍ കഴിയാത്തവര്‍ ഉപേക്ഷിക്കുന്ന നോമ്പിനും ഫിദ്യ വേണമെന്നില്ല. ഇവര്‍ക്കെല്ലാം മറ്റൊരിക്കല്‍ നോട്ടുവീട്ടാന്‍ അവസരം പ്രതീക്ഷിക്കാവുന്നതാണല്ലോ.

*ഗര്‍ഭിണിയും മുല കൊടുക്കുന്ന സ്ത്രീയും.*

   ഗര്‍ഭിണി, മുല കൊടുക്കുന്ന സ്ത്രീ എന്നിവര്‍ കുട്ടിക്ക് വിഷമം സംഭവിക്കുമെന്ന ഭയമുള്ളത് കൊണ്ട് നോമ്പ് ഉപേക്ഷിച്ചാല്‍ ഒരു മുദ്ദ് ദാനം ചെയ്യുന്നതോടൊപ്പം ഖളാഅ് വീട്ടല്‍കൂടി നിര്‍ബന്ധമാകും. സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമല്ല, കൂലിക്കോ അല്ലാതെയോ മറ്റു കുഞ്ഞുങ്ങളെ മുലയൂട്ടുന്നവള്‍ക്കും ഈ വിധി ബാധകമാണ്. ഇനി അവര്‍ സ്വന്തം ശരീരത്തിനോ ശരീരത്തിനും കുട്ടിക്കും കൂടിയോ വിഷമം സംഭവിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഅ് വീട്ടല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. മുദ്ദ് കൊടുക്കേണ്ടതില്ല.

 മുങ്ങിനശിക്കാന്‍ പോകുന്നവരെ രക്ഷപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി നോമ്പ് മുറിക്കേണ്ടിവന്നവര്‍ക്കും ഫിദ്യ നല്‍കണം. നോമ്പ് നഷ്ടപ്പെടുത്താതെ രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്തിടത്ത് നോമ്പ്മുറിച്ചു രക്ഷപ്പെടുത്തുക തന്നെ വേണം.

 മതപരമായി മാന്യത (ഹുര്‍മത്) കല്‍പ്പിക്കാവുന്ന മനുഷ്യനെ രക്ഷപ്പെടുത്തുന്നത് പോലെയാണ് ഹുര്‍മത് വിധിക്കാവുന്ന ജീവികളെ രക്ഷപ്പെടുത്തുന്നതിനായി നോമ്പ് മുറിക്കേണ്ടിവരുന്നതും. ഇതനുസരിച്ച് ജീവിയെ രക്ഷപ്പെടുത്താന്‍ നോമ്പ് മുറിച്ചവന്‍ നോറ്റുവീട്ടുന്നതിനു പുറമെ ഫിദ്യ കൂടി നല്‍കല്‍ അനിവാര്യമാകുന്നു. 

 സമ്പത്തു സംരക്ഷണാര്‍ത്ഥം നോമ്പ് മുറിച്ചവന് പ്രസ്തുത ധനം തന്റേതല്ലെങ്കില്‍ ഫിദ്യ നല്‍കല്‍ നിര്‍ബന്ധമാകുന്നു. സ്വത്ത് തന്റേതാണെങ്കില്‍ ഫിദ്യ വേണ്ട. ഭാര്യാഭര്‍തൃ സംസര്‍ഗം കാരണമല്ലാതെ മറ്റേതെങ്കിലും വിധം നോമ്പ് മുറിച്ചവന് നഷ്ടമായ നോമ്പ് നോറ്റുവീട്ടിയാല്‍ മതി. ഫിദ്യ നിര്‍ബന്ധമില്ല. അതുപോലെതന്നെ മതപരിത്യാഗിക്കും ഫിദ്യ ബാധകമല്ല. ഇതില്‍ നിന്നു ഫിദ്യ ശിക്ഷാനടപടിയല്ലെന്നു മനസ്സിലാക്കാവുന്നതാണ്. അല്ലാഹുﷻവിനറിയുന്ന യുക്തിയും രഹസ്യവും ഉള്‍ക്കൊള്ളുന്ന ഒരു അനുഷ്ഠാനമാണിത്.

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

ഇസ്ലാമിക സംശയങ്ങളും മറുപടിയും

 ഇസ്ലാമിക അറിവുകളും 

ഇസ്ലാമിക ചരിത്രങ്ങളും, 

ഇസ്ലാമിക മസ്അലകളും 

ഇസ്ലാമിക പോസ്റ്റുകളും

ഇസ്ലാമിക വീഡിയോകളും 

ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക 

https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A

ചോ : അന്യന്റെ സ്ഥലത്തു വീണു കിടക്കുന്ന പഴവർഗങ്ങൾ എടുക്കൽ അനുവദനീയമാണോ?

ഉ : സ്ഥലത്തിന് മതിലോ മറ്റോ കെട്ടിയിട്ടുണ്ടെങ്കിൽ അവിടെ വീണ പഴം എടുക്കൽ ഹറാമാണ് പൊതുജനങ്ങൾക്ക് എടുക്കാൻ അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ മതിലിനു പുറത്തുവീണത് എടുക്കലും ഹറാമാണ് (ഫത്ഹുൽ മുഈൻ : 340)

(ഉടമസ്ഥന്ന് തൃപ്തിയുണ്ട് എന്നുറപ്പായാൽ എടുക്കാവുന്നതാണ്)

ചോ :പ്രസവിക്കപ്പെട്ട കുട്ടിയുടെ മുടിയുടെ തൂക്കം അനുസരിച്ച് എന്തെങ്കിലും സ്വദഖ കൊടുക്കുന്ന പതിവ് ഇസ്ലാമികമാണോ? വിശദീകരണം പ്രതീക്ഷിക്കുന്നു.

ഉ :പ്രസവിക്കപ്പെട്ട കുഞ്ഞിന് ഏഴാം ദിവസം മുടികളയലും മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ സ്വദഖ നല്‍കലും സുന്നത്താണ് (ഫത്ഹുല്‍മുഈന്‍)

നബി(സ്വ) ഫാത്വിമാബീവി(റ)യോട് ഹുസൈന്‍(റ)ന്‍റെ മുടി തൂക്കിനോക്കാനും അളവനുസരിച്ച് വെള്ളി സ്വദഖ നൽകാനും കല്‍പിച്ചതായും ഫാത്വിമാ(റ) അങ്ങനെ ചെയ്തതായും ഹദീസിലുണ്ട്.

വെള്ളിയുടെ തൂക്കം നോക്കി സ്വദഖ നല്‍കുന്നതിനേക്കാള്‍ ഉത്തമം സ്വര്‍ണത്തിന്‍റെ തൂക്കമനുസരിച്ച് സ്വദഖ നൽകലാണ് (ഇആനതുത്ത്വാലിബീന്‍ 2-563)

സാമ്പത്തികമായി കഴിവുള്ളവര്‍ക്ക് സ്വര്‍ണമോ അതിന് സമാനമായ തുകയോ നല്‍കാം. കഴിവില്ലാത്തവര്‍ക്ക് വെള്ളിയോ അതിന് സമാനമായ തുകയോ സ്വദഖ നല്കാവുന്നതാണ്.

ചോ :എന്‍റെ വീട്ടിൽ മുയൽ പോലുള്ള ജീവികളെ വളർത്തുന്നുണ്ട്. അവയുടെ കൂട്ടിൽ കാഷ്ടങ്ങൾ ഉണ്ട്. ഞാൻ അവകളെ എടുക്കുമ്പോൾ കുറച്ചൊക്കെ വസ്ത്രത്തിലോ ദേഹത്തോ ആയാൽ മാപ്പ് ചെയ്യപ്പെടുമോ? എന്തൊക്കെയാണ് അങ്ങനെ ഉള്ളതിന്‍റെ വിധികൾ?

ഉ :ഏതു ജീവിയുടെയും മലവും മൂത്രവും നജസാണ്. വളര്‍ത്തുമൃഗങ്ങളുടെ കാഷ്ടവും ഇതില്‍പെടുമല്ലോ.

വളര്‍ത്തുമൃഗങ്ങളുമായി പെരുമാറുമ്പോള്‍

വസ്ത്രത്തിലോ ശരീരത്തിലോ അവയുടെ മൂത്രമോ കാഷ്ടമോ ആകുന്നതിന് കുഴപ്പമൊന്നുമില്ല. ശരീരവും വസ്ത്രവും മുഴുസമയവും നജസില്‍ നിന്ന് ശുദ്ധിയായിരിക്കണമെന്ന നിര്‍ബന്ധകല്‍പന ഇസ്ലാമിലില്ല

(ഫത്ഹുല്‍ മുഈന്‍)

ശരീരവും വസ്ത്രവും സധാസമയവും നജസില്‍ നിന്ന് മുക്തമാകണമെന്ന നിര്‍ബന്ധകല്‍പന ഇല്ലെങ്കിലും എപ്പോഴും പൂര്‍ണമായ ശുദ്ധിയെയും വൃത്തിയെയും പ്രോല്‍സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. വൃത്തി ഈമാനിന്‍റെ പകുതിയാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മേല്‍പറഞ്ഞ നജസുകള്‍ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരിക്കെ നിസ്കാരം ശരിയാവുകയില്ല. നിസ്കാരത്തില്‍

ഈ നജസുകള്‍ക്ക് വിട്ടുവീഴ്ചയില്ല.(ഫത്ഹുല്‍മുഈന്‍)

ചോ : മൂത്രം ഒഴിച്ച് കഴുകിയതിന് ശേഷം എഴുന്നേറ്റ് രണ്ടടി നടന്ന് ഗുഹ്യസ്ഥാനം അമർത്തുമ്പോൾ ഒരു തുള്ളി വന്ന് നിൽക്കുന്നതായി കാണുന്നു. ഈ അവസ്ഥയില്‍ നിസ്കാരം ശരിയാകുമോ? നിസ്കരിച്ചവ മടക്കി നിസ്കരിക്കണോ? 

ഉ :മനുഷ്യജീവിതത്തിന്‍റെ നിഖിലമേഖലകളിലും പാലിക്കേണ്ട കൃത്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും വിഭാവനം ചെയ്യുന്ന മതമാണ് വിശുദ്ധ ഇസ്ലാം.

വൃത്തിയും ശുദ്ധിയും പാലിച്ച് ജീവിക്കുകയെന്നത് ആരാധനാമുറകളുടെ സ്വീകാര്യതക്ക് പോലും നിബന്ധനയാക്കിയ മതമാണല്ലോ ഇസ്ലാം. ദിനേന അഞ്ചു നേരം നിസ്കരിക്കുമ്പോള്‍ അംഗസ്നാനം ചെയ്യാനും പ്രത്യേകസാഹചര്യങ്ങളില്‍ ദേഹസ്നാനം ചെയ്യാനും നിര്‍ബന്ധമാക്കിയതിലെ പൊരുള്‍ വൃത്തിയും ശുദ്ധിയും ഇല്ലാത്ത ഒരു സമയവും മനുഷ്യനില്ലാതിരിക്കണമെന്നതാണ്.

മലമൂത്രവിസര്‍ജനം നടത്തിക്കഴിഞ്ഞ ശേഷം പെട്ടന്ന് കഴുകിഎണീക്കുന്നതിന് പകരം ഗുഹ്യാവയവങ്ങളില്‍ തങ്ങിനില്‍ക്കുന്ന വിസര്‍ജ്യവസ്തുക്കള്‍കൂടി പുറത്തുപോരുന്നത് വരെ കാത്തിരിക്കാനും അവ പുറത്തുപോകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.

മലമൂത്രവിസര്‍ജനം നടത്തുമ്പോള്‍ ഇടതുഭാഗത്തേക്ക് ഭാരംകൊടുത്തിരിക്കാനും കഴുകിവൃത്തിയാക്കുന്നതിന് മുമ്പ് ശബ്ദമനക്കിയോ ഗുഹ്യാവയവങ്ങള്‍ ഇളക്കിയോ മറ്റോ തങ്ങിനില്‍ക്കുന്നവകൂടി പുറത്തേക്കുകളയുവാനും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.

നബി(സ്വ) ഒരു ദിവസം സ്വഹാബാക്കളോടൊപ്പം ഖബറാളികളുടെ അരികിലൂടെ സഞ്ചരിക്കുകയായിരുന്നു. നബി തങ്ങള്‍ അടുത്തുള്ള രണ്ട്‌ ഖബറുകള്‍ ചൂണ്ടി ഈ രണ്ടു ഖബ്റിലുള്ളവരും ശിക്ഷിക്കപ്പെടുകയാണെന്ന്‌ പറഞ്ഞു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരെ, എന്തിനാണ്‌ അവര്‍ ശിക്ഷിക്കപ്പെടുന്നത്‌. നബി (സ്വ) പറഞ്ഞു: ഇതില്‍ ഒരാള്‍ ഏഷണിക്കാരനും, മറ്റേയാള്‍ മൂത്രശുദ്ധി വരുത്താത്തയാളുമായിരുന്നു. നബി(സ്വ) സഹാബാക്കളോട് പച്ചയായ ഒരു ചെടിക്കൊമ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത്‌ രണ്ട്‌ കഷ്ണമായി മുറിച്ച്‌ ഖബറിടത്തില്‍ കുത്തി. സ്വഹാബികള്‍ ചോദിച്ചു: എന്തിനാണ് നബിയേ ഇത്? നബി(സ്വ) മറുപടി പറഞ്ഞു: ആപച്ച കമ്പുകള്‍ പച്ചയായി നില്‍ക്കുന്ന കാലത്തോളം മയ്യിത്തിന്‌ ശിക്ഷ ലഘൂകരിക്കാന്‍ കാരണമായേക്കാം (ബുഖാരി,മുസ്ലിം).

ചോദ്യകര്‍ത്താവ് ഉന്നയിച്ചത് പോലെ ശുദ്ധിവരുത്തിത ശേഷം പിന്നെയും മുത്രം പുറത്തേക്ക് വന്നുവെന്ന് ഉറപ്പായാല്‍ അത് വസ്ത്രത്തിലായ അവസ്ഥയില്‍ നിസ്കാരം ശരിയാവുകയില്ല. മൂത്രം ഒരു തുള്ളിയാണെങ്കിലും അത് വസ്ത്രത്തിലായിരിക്കെ നിസ്കാരം ശരിയാവുകയില്ല. അങ്ങനെ നിസ്കരിച്ചിട്ടുണ്ടെങ്കില്‍ അത് മടക്കിനിസ്കരിക്കല്‍ നിര്‍ബന്ധമാണ്. നിത്യഅശുദ്ധക്കാര്‍ പോലും നിസ്കാരത്തിന്‍റെ സമയമായ ശേഷം നജസ് പുറത്തുവരാത്ത രീതിയില്‍ ഗുഹ്യസ്ഥാനം കെട്ടിവെച്ച് പെട്ടന്ന് നിസ്കരിക്കണമെന്നാണ് ശറഇന്‍റെ നിര്‍ദേശം.

മൂത്രമൊഴിച്ച ശേഷം രണ്ടടി നടക്കുമ്പോള്‍ വീണ്ടും മൂത്രത്തുള്ളികള്‍ കാണുന്നത് വിസര്‍ജനം പൂര്‍ണമാകാത്തത് കൊണ്ടാണ്. അല്‍പം സമയമെടുത്ത് ശബ്ദമനക്കിയോ ഒന്ന് എണീറ്റിരുന്നോ മൂത്രം പൂര്‍ണമായി പുറത്തുപോയെന്നുറപ്പുവരുത്തിയ ശേഷം മാത്രം കഴുകിവൃത്തിയാക്കിയാല്‍ പിന്നീട് മൂത്രത്തുള്ളികള്‍ പുറത്തുവരുന്നത് ഒഴിവാക്കാം.

ചോ :വിവാഹം കഴിഞ്ഞു മൂന്നാം ദിവസം പെണ്ണിന് മാനസികമായ പ്രശ്നം ഉണ്ടായിരിക്കെ തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയുണ്ടായി. മാനസിക നില ശരിയാവുന്നില്ല. വിവാഹം കഴിഞ്ഞ് 2 മാസം ആയി. അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ സന്ദർശിക്കുകയൊന്നും ഉണ്ടായിട്ടും ഇല്ല. തമ്മിൽ ശാരീരികമായും ഒന്നും നടന്നിട്ടും ഇല്ല. ആ ഭർത്താവ് കൊടുത്ത മഹർ തിരിച്ച് വാങ്ങൽ അനുവദനീയമാണോ? ഒന്ന് വിശദമാക്കി തരാമോ?

ഉ : വിവാഹം കഴിഞ്ഞ ശേഷം വിവാഹബന്ധം തുടരുന്ന കാലത്തോളം സ്ത്രീ മഹ്റിന് അവകാശിയാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതോടെ നിശ്ചിത മഹ്റ്‍ മുഴുവന്‍ അവള്‍ക്ക് സ്ഥിരപ്പെടുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹബന്ധം മുറിയുന്നത് കൊണ്ട് മഹ്റ് തിരിച്ചുവാങ്ങാന്‍ പറ്റില്ല.

പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടാല്‍ മഹ്റിന്‍റെ പകുതി മാത്രമേ പെണ്ണിന് അവകാശമുള്ളൂ. എന്നാല്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ  വിവാഹബന്ധവിഛേദനം നടക്കുകയോ സ്ത്രീയുടെ ന്യൂനതകള്‍ കാരണം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ പുരുഷന്‍ ഫസ്ഖ് ചെയ്യുകയോ ചെയ്താല്‍ സ്ത്രീക്ക് മഹ്റിന് തീരെ അവകാശമില്ല (ഫത്ഹുല്‍‌മുഈന്‍).


സ്ത്രീ മഹ്റിന്‍റെ പകുതിക്ക് മാത്രം അവകാശിയാകുമ്പോള്‍ പകുതിയും തീരെ അവകാശമില്ലാതാവുമ്പോള്‍ മുഴുവനും തിരിച്ചുവാങ്ങാവുന്നതാണ്.


അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....


♡ ㅤ     ❍ㅤ      ⎙ㅤ       ⌲ 


അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത