Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

ഞായറാഴ്‌ച, ഫെബ്രുവരി 26, 2017

ഇണയെ സന്തോഷിപ്പിക്കാനുള്ള വഴികൾ ?


ഇണയെ സന്തോഷിപ്പിക്കുന്നതിന് അവളുടെ പ്രകൃതം തിരിച്ചറിയുക വളരെ പ്രധാനമാണ്. അനുരാഗ വായ്‌പോടെ അവളുടെ പേര് വിളിക്കുക. പെണ്ണുങ്ങളടേത് ഒരു പ്രത്യേക പ്രകൃതമാണ്. അത് തിരിച്ചറിഞ്ഞ് അവളോട് പെരുമാറിയാല്‍ ആ ഹൃദയം നമ്മുടെ കയ്യിലൊതുങ്ങും. പ്രണയാതുരതയോടെ സരസമായി പെരുമാറുന്ന ഒരു ഭര്‍ത്താവിനെ അവള്‍ എപ്പോഴും കിനാവ് കാണുന്നു. പ്രവാചകന്‍, ആയിശ (റ) യെ വിളിക്കുമ്പോള്‍ പേര് ചുരുക്കി 'യാ ആയിശ്'. എന്നും ചിലപ്പോള്‍ അവരെ 'യാ ഹൂമൈറ' എന്നും വിളിക്കാറുണ്ടായിരുന്നുവെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പറയുന്നുണ്ട്. 'ഹൂമൈറാഅ്' എന്നാല്‍ വെളുത്ത് ചുവന്ന് തുടുത്ത സുന്ദരിക്കുട്ടി എന്നാണര്‍ത്ഥം.

നിങ്ങളുടെ സാമീപ്യം അവള്‍ക്ക് അനുഭവവേദ്യമാക്കുക. അവരോടൊത്ത് ഉല്ലാസയാത്രകള്‍ നടത്തുക. പ്രവാചകന്‍ വീട് വിട്ട് പുറത്തുപോകുമ്പോള്‍ ഭാര്യമാരെ കൂടെ കൂട്ടാറുണ്ടായിരുന്നുവെന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് കൊണ്ടായിരുന്നു അവിടുന്ന് കൂടെ കൂട്ടേണ്ടവരെ നിശ്ചയിച്ചിരുന്നത്. അങ്ങിനെ ഒരു തവണ നറുക്കെടുപ്പില്‍ ആയിശക്കും ഹഫ്‌സക്കും ഒരുമിച്ച് അവസരം ലഭിച്ചു. രാത്രി പ്രവാചകന്‍ മിക്കവാറും ആയിശയോടൊത്തായിരിക്കും ചിലവഴിക്കുക. ഇത് നിരീക്ഷിച്ച ഹഫ്‌സ ആഇശയോട്(റ) ഒട്ടകങ്ങള്‍ പരസ്പരം മാറിയാത്ര ചെയ്യാന്‍ അനുവാദം ചോദിച്ചു. അങ്ങിനെ രാത്രിയായപ്പോള്‍ പ്രവാചകന്‍ ആഇശ(റ) വിന്റെ വാഹനത്തിനരികിലെത്തി. അതിന്‍മേല്‍ ഹഫ്‌സയായിരുന്നു ഉണ്ടായിരുന്നത്. യാത്ര തീരുവോളം പ്രവാചകന്‍ അവരോടൊത്ത് സഞ്ചരിച്ചു. ആയിശാക്ക് ആ അവസരം നഷ്ടമാവുകയും ചെയ്തു. പ്രവാചകനും ആയിശ(റ)വും നടത്തിയ ഓട്ട മത്സരം പ്രശസ്തമാണല്ലൊ, ആദ്യതവണ ആഇശ(റ) ജയിച്ചു. (പ്രവാചകന്‍ തോറ്റുകൊടുത്തു). കാലങ്ങള്‍ കഴിഞ്ഞ് ആഇശ(റ)വിന് ശരീരവളര്‍ച്ച കൂടിയ സമയത്ത് നടത്തിയ മത്സരത്തില്‍ പ്രവാചകന്‍ ജയിച്ചപ്പോള്‍ അവിടുന്ന് ആഇശ(റ) വോട് ഇങ്ങിനെ പറഞ്ഞു, 'ഇത് പണ്ടത്തെ പരാജയത്തിന് പകരമാണ്'.

ഇണയെ എപ്പോഴും തൃപ്തിയാക്കാന്‍ ശ്രമിക്കുക. അവളില്‍ സുരക്ഷിതത്വത്തിന്റെ വികാരം നിറക്കുക. ആഇശ(റ) പ്രവാചകനോട് ചിലപ്പോള്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. അത്തരം സമീപനങ്ങളെ അവിടുന്ന് അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു. ഒരിക്കല്‍ ഒരു കാര്യത്തില്‍ പ്രവാചകനും ആയിശക്കുമിടയില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ അബൂ ഉബൈദത്തുല്‍ ജറാഫിനെ പ്രവാചകന്‍ നിര്‍ദേശിച്ചു. ആഇശ(റ) അദ്ദേഹം അതിന് കൊള്ളില്ല എന്ന് പറഞ്ഞു. എന്നാല്‍ ഉമര്‍(റ) ആയിക്കോട്ടെ എന്ന് പറഞ്ഞു. ഉമറിനെ ഞാന്‍ ഭയക്കുന്നുവെന്ന് ആഇശ(റ) വിന്റെ വിയോജനക്കുറിപ്പ്. എന്നാല്‍ അബൂബക്കറായാലോ. ആഇശ(റ) അതിന് സമ്മതിച്ചു.

ഭര്‍ത്താക്കന്മാരിലധികവും തങ്ങളുടെ ഭാര്യമാരുടെ ചിന്തകളെയും ആവിഷ്‌കാരങ്ങളെയും വിലമതിക്കാത്തവരാണ്. പ്രശംസിക്കില്ലെന്ന് മാത്രമല്ല ഇകഴ്ത്തുന്നതില്‍ തല്‍പരരുമാണവര്‍. ഇത് നന്നല്ല. പ്രവാചകനേക്കാള്‍ മഹത്വമുള്ളവരല്ലല്ലൊ നാമാരും. ഒരു സംഭവം നോക്കൂ. ഒരിക്കല്‍ അവിടുന്ന് യാത്രയില്‍ നിന്ന് മടങ്ങുകയായിരുന്നു. ആഇശ(റ) പറഞ്ഞു. 'അപ്പോള്‍ ഞാന്‍ കൊച്ചുമുറിയില്‍ ഇരിക്കുകയായിരുന്നു'. നബി(സ) പെട്ടെന്ന് അകത്തേക്ക് വന്നു. അവിടെ ഒരു മറയുണ്ടായിരുന്നു. കാറ്റില്‍ അതൊന്നുലഞ്ഞു. അവിടുന്ന് ചില കളിപ്പാട്ടങ്ങള്‍ അവിടെ കണ്ടു. നബി(സ) ചോദിച്ചു : 'ആയിശാ ഇതെന്താണ??'്. 
ആഇശ(റ) : അത് എന്റെ പെണ്‍മക്കളാണ്. 
നബി(സ) : അവയുടെ നടുവില്‍ എന്താണ്?
ആഇശ(റ) : അതൊരു കുതിരയാണ'.
നബി(സ) : ഈ ചിറക്കുകള്‍ കുതിരയുടെതാണോ..?
ആഇശ(റ) : അതെ.
നബി(സ) : കുതിരക്ക് ചിറകോ?
ആഇശ(റ) : സുലൈമാന്‍ നബിക്ക് ചിറകുകളുള്ള കുതിരയുണ്ടായിരുന്നത് നിങ്ങള്‍ കേട്ടിട്ടില്ലെ..?
ഇത് കേട്ട പ്രവാചകന്‍ പല്ലുകള്‍ തെളിഞ്ഞു കാണും വിധം ചിരിച്ചു.

ഇണയെ ആശ്വസിപ്പിക്കുകയും കണ്ണീര് തുടക്കുകയും ചെയ്യുക. അവളുടെ വൈകാരിക തലങ്ങളെ കൃത്യമായി വായിച്ചെടുക്കുക. അവളുടെ വിഷമങ്ങളില്‍ പങ്ക് ചേരുക, ഒരിക്കല്‍ സ്വഫിയ്യ (റ) പ്രവാചകന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു. അവരുടെ യാത്രാ വാഹനം വളരെ പതുക്കെയായിരുന്നു സഞ്ചരിച്ചത്. 'എന്നെ വേഗത കുറഞ്ഞ വാഹനത്തില്‍ കയറ്റി' എന്ന് കരഞ്ഞ് കൊണ്ട് ആ പ്രവാചക പത്‌നി പരിഭവം പറഞ്ഞു. നബി(സ) സ്വഫിയ്യയുടെ അടുത്ത് ചെന്ന് ആ കണ്ണുനീര്‍ തുടച്ച് അവരെ ആശ്വസിപ്പിച്ചു.
കടപ്പാട്:- ഡോ. സമീര്‍ യൂനുസ് (islamonlive)
(courtesy: the way of truth)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത