ക്രിസ്മസ് ആശംസ നേരുന്നതിന് മുൻപ് അല്ലാഹുവിന്റെ ഈ വാക്കുകൾ ഒന്ന് ശ്രദ്ധിക്കൂ. നീ അല്ലാഹുവിന്റെ വാക്കുകളെ ഗൗരവമായി കാണുന്നു എങ്കിൽ, അവനെ നീ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ.....
പിന്നെ നിനക്ക് ക്രിസ്മസ് ആശംസിക്കാൻ കഴിയില്ല.
وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا
പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു. (Sura 19 : Aya 88)
لَّقَدْ جِئْتُمْ شَيْئًا إِدًّا
ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്. (Sura 19 : Aya 89)
تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്ന കാര്യം. (Sura 19 : Aya 90)
أَن دَعَوْا لِلرَّحْمَٰنِ وَلَدًا
പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ. (Sura 19 : Aya 91)
وَمَا يَنبَغِي لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا
ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പരമകാരുണികനായ അല്ലാഹുവിന് ചേര്‍ന്നതല്ല. (Sura 19 : Aya 92)
وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّهُ وَلَدًا
അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീതു ചെയ്യാനുള്ളതുമാണ് ഈ വേദപുസ്തകം. (Sura 18 : Aya 4)
=================
ഇതര മതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതും അവര്ക്ക് അന്നേ ദിവസം ആശംസകള് അര്പ്പിക്കുന്നതും കുഫ്രിയ്യത്ത് അല്ലെങ്കിലും നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നവരെ മുസ്ലിം ഭരണാധികാരികള് ശിക്ഷിക്കണം. (മുഗ്നി, ശര്വാനി, ദമീരീ) സമാനമായ പ്രസ്താവ്യം അല്ഫതാവാല് കുബ്റായിലും ഹനഫീ ഫിഖ്ഹിലെ അല്ബഹ്റുര്റാഇഖിലും, മാലികി മദ്ഹബിലെ ഇബ്നുല് ഹാജ്ജിന്റെ മദ്ഖലിലും ഹമ്പലി മദ്ഹബിലെ കശ്ഫുല് ഖനാഇലും കാണാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ