യാഥാസ്ഥിതികചിന്തകളൊന്നുമില ്ലാതിരുന്ന മോഡേണ്‍ യുവതിയായിരുന്നു ഞാന്‍. വ്യക്തിത്വം തികച്ചും പുഴുക്കുത്തുകള്‍ നിറഞ്ഞതും. ഏതാണ്ട് അഞ്ചുവര്‍ഷം മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചു. ആ ഘട്ടത്തില്‍ മയക്കുമരുന്നിന് അടിമയായിരുന്നു. എന്നിട്ടും എനിക്ക് ഗണിതശാസ്ത്രം നിഷ്പ്രയാസം വഴങ്ങിയിരുന്നു. എന്നുമാത്രമല്ല, മയക്കുമരുന്ന് എന്നെ കീഴ്‌പ്പെടുത്തിയിട്ടുമില്ല .
അത് എന്റെ ശരീരം തടിക്കാതിരിക്കാന്‍ സഹായിക്കുമെന്ന് ഞാന്‍ കരുതി. ദിനേന അല്‍പം ഉപയോഗിച്ച് അധികം ഭക്ഷണംകഴിക്കുന്നതില്നിന്ന ് രക്ഷപ്പെടാമെന്നായിരുന്നു എന്റെ വിശ്വാസം. എല്ലാവരും അതിന് കീഴൊതുങ്ങുമ്പോള്‍ അതിനോടുള്ള ആസക്തിയെ ചെറുത്തുനില്‍ക്കാന്‍ കഴിയും എന്ന് ഞാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്റെ ഭര്‍ത്താവും എന്നോടൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എന്നോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. എന്റെ ജീവന് അപകടത്തിലായേക്കുമെന്നുതോന് നി.അതിനാല്‍ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ അതിന് സ്ഥാനമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അക്കാര്യം ഭര്‍ത്താവിനോട്പറഞ്ഞു. എന്നാല്‍ മറുപടി ഇങ്ങനെയായിരുന്നു:'നീ അതുപേക്ഷിക്കാനൊന്നും പോകുന്നില്ല.' 'ഇതാ നോക്കിക്കോളൂ. ഞാന്‍ അതുപേക്ഷിക്കുകയാണ് ' അതൊരു വെല്ലുവിളിയായിരുന്നു.
ആ ദിവസം ഞാനതില്‍നിന്ന് വിട്ടുനിന്നു. അതിനുശേഷം ഞാന്‍ അതില്‍ ശ്രദ്ധിച്ചതേയില്ല. സാധാരണമയക്കുമരുന്നുപയോഗിക് കുന്നവര് നേരിടുന്ന പ്രശ്‌നങ്ങളൊന്നും എനിക്കുണ്ടായില്ല. പുറത്തുനിന്ന് ആരുടെയും സഹായം വേണ്ടിവന്നില്ല. ഭര്‍ത്താവ് എന്നെ പരിഹസിക്കുകയും ലഹരിയുപയോഗിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കു കയുംചെയ്തു.
ഇതിനിടയില്‍ ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചു. അതോടെ എന്റെ ലക്ഷ്യം മറ്റൊന്നായി. കുട്ടിക്ക് നല്ലൊരു അമ്മയാവുകയെന്ന ലക്ഷ്യത്തോടെ അവനെ അത്യധികംസ്‌നേഹിച്ചു. എല്ലാം അവനുവേണ്ടി മാറ്റിമറിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
മുന്‍പ് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ എനിക്കുകഴിഞ്ഞിരുന്നു. യൗവനംകൊതിക്കാറുള്ളതുപോലെ ഹോളിവുഡ് രംഗങ്ങളില്‍ കാണുന്നതെല്ലാം അനുകരിച്ച് ജീവിച്ചവളാണ് ഞാന്‍. മുസ്‌ലിമാകാന്‍ ഞാനതെല്ലാം ഉപേക്ഷിച്ചുവെന്നറിഞ്ഞപ്പോള ് ആളുകള്‍ അത്ഭുതപ്പെട്ടു. എന്നാല്‍ ശഹാദത്ത് കലിമചൊല്ലിയതോടെ അത്തരം ജഡികേഛകള്‍ എന്നില്‍നിന്ന് വിടചൊല്ലിയെന്നതായിരുന്നു വസ്തുത. മദ്യപാനം, ലഹരി എല്ലാംകൂടി ആസ്വാദനമായിരുന്നു എന്റെ ജീവിതം. ഇസ്‌ലാംസ്വീകരണം എന്നെ സംബന്ധിച്ച് ആശ്ചര്യകരമായിരുന്നു. മുസ്‌ലിമായതോടെ അതുവരെ ഞാനനുഭവിക്കാത്ത ഒരു സമാധാനം ഹൃദയത്തില്‍ നിറഞ്ഞു.
കരിസ്മാറ്റിക് ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ആ മതത്തെ സംബന്ധിച്ച് ഞാന്‍ വിശദീകരണംതേടിയതിനൊന്നും എനിക്ക് ഉത്തരംകിട്ടിയില്ല. 31 വര്‍ഷം ക്രിസ്ത്യാനിയായി ജീവിച്ചിട്ട് ദൈവത്തെ അടുത്തറിയാനായില്ല. അതിനായി ഒട്ടേറെ ശ്രമിച്ചിട്ടും നിരാശമാത്രമായിരുന്നു ബാക്കി.
ഇസ്‌ലാമിലേക്ക് നയിക്കുന്നതില്‍ പങ്കുവഹിച്ച സംഭവമായിരുന്നു ഇറാനിയന്‍ ക്രൈസ്തവനുമായുള്ള എന്റെ വിവാഹം. പക്ഷേ, അയാള്‍ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. എന്നില്‍ വിഷംകുത്തിവെക്കുകയായിരുന്ന ു അയാള്‍ എന്ന് ആലങ്കാരികമായി പറയാം. മയക്കുമരുന്ന് നല്‍കി എന്നെ വീട്ടില്‍ തളച്ചിടാമെന്ന് അയാള്‍ കരുതിയിരിക്കണം. അതിനാല്‍ അയാളെ ഉപേക്ഷിച്ച് പുതിയൊരു യാത്രആരംഭിക്കുകയായിരുന്നു. ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള യാത്ര.
ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്യുംമുമ്പ് ഞാന്‍ അതിനെക്കുറിച്ച് ഗവേഷണംചെയ്തുവെന്നുതന്നെപറയ ാം. ആളുകള്‍ എന്തുകൊണ്ട് മുസ്‌ലിംകളെ വെറുക്കുന്നുവെന്ന്് എനിക്ക് അറിയണമായിരുന്നു. ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, അക്രാമകമതമാണ് ഇസ്‌ലാമെന്നായിരുന്നു പ്രചാരണം. അതങ്ങനെയാണെങ്കില്‍ എന്തുകൊണ്ടങ്ങനെയായി എന്നു കണ്ടുപിടിക്കാനായി എന്റെ ശ്രമം.
എന്റെ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയപ്പോള്‍ സത്യമെന്താണെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി.
ഇസ്‌ലാംസ്ത്രീകള്‍ക്ക് നല്‍കുന്ന ആദരവായിരുന്നു എന്നെ ആകര്‍ഷിച്ചത്. സ്ത്രീകള്‍ എന്ന നിലക്ക് അവരുടെ കര്‍മങ്ങള്‍ക്ക് വലിയമഹത്ത്വം ഇസ്‌ലാംകല്‍പിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
നമ്മുടെ ജീവിതം ക്ലേശരഹിതമല്ല. ചിന്തിക്കാനും അതെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടാനും ഒട്ടേറെ കാര്യങ്ങളുണ്ട്. കുടുംബം, ഭര്‍ത്താവ്, പ്രസവം, കുട്ടികള്‍ ഇതെല്ലാം വളരെ പ്രതിസന്ധികളെ നേരിടേണ്ടിവരുന്ന സംഗതികളാണ്. ഭക്ഷണം പാകംചെയ്യല്‍, അലക്കല്‍, കുട്ടികളെ പരിപാലിച്ചുവളര്‍ത്തല്‍, വീട് നോക്കല്‍,ഭര്‍ത്താവിനെ പരിചരിക്കല്‍ എന്നിങ്ങനെ തിരക്കുപിടിച്ച ദൈനംദിനകൃത്യങ്ങള്‍ ഏറെയാണ്. വിഷമംപിടിച്ച ആ കര്‍മങ്ങളുടെ പേരില്‍ ഇസ്‌ലാം സ്ത്രീയെ ആദരിക്കുന്നു. പള്ളികളില്‍ സ്ത്രീകളെ പുരുഷന്‍മാരില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നതിന്റെ കാരണം പുരുഷന്‍മാരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രം ശക്തി അവര്‍ക്കുണ്ടെന്നതാണ്. അതായത് നമ്മുടെ ലൈംഗികാകര്‍ഷണം.
യഥാര്‍ഥത്തില്‍ ലൈംഗികതയുടെ വിഷയത്തില്‍ നാം പുരുഷന്‍മാരേക്കാള്‍ ശക്തരാണ്. നാം കാരണമായി അവര്‍ ചഞ്ചലചിത്തരാകുന്നു. അത് മനസ്സിലാക്കിയതോടെ ഞാന്‍ ഇസ്‌ലാമിനെ മുറുകെപ്പിടിച്ചു. മുസ്‌ലിമാകണമെന്ന ആഗ്രഹം ഉള്ളില്‍ തുടികൊട്ടുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
വിശ്വാസിയാകുംമുമ്പ് മനസ്സ് അസ്വസ്ഥമായിരുന്നു. ഈമാന്‍ ഉള്‍ക്കൊണ്ടപ്പോള്‍ മനസ്സ് സമാധാനത്തിന്റെ രുചിയാസ്വദിച്ചു. ജീവിതത്തില്‍ പല സംഗതികളും കീഴ്‌മേല്‍മറിഞ്ഞാണ് നടന്നുകൊണ്ടിരുന്നതെന്ന് അപ്പോള്‍ മനസ്സിലായി. ജീവിതത്തില്‍ അതുവരെ പ്രത്യേകിച്ചെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നില്ല . അതിനാല്‍ യാതൊരു നീതീകരണമോ ന്യായമോ കൂടാതെ തന്നിഷ്ടം പ്രവര്‍ത്തിച്ചിരുന്നു.
ഭൂമിയില്‍ എന്റെ അസ്തിത്വം എന്താണെന്നതിനെക്കുറിച്ച ധാരണ ഒട്ടുമില്ലായിരുന്നു. എനിക്കിവിടെ ജീവിക്കണമെന്ന ആഗ്രഹവും ലക്ഷ്യബോധവും പകര്‍ന്നുനല്‍കിയത് ഇസ്‌ലാമാണ്. അത് എനിക്ക് സുരക്ഷിതത്വം നല്‍കി. എല്ലാം കാര്യകാരണസഹിതമാണെന്ന യുക്തിയെ ഊട്ടിയുറപ്പിച്ചു.
ആളുകളെ മനസ്സിലാക്കണമെങ്കില്‍ അവരുമായി നാം ആശയവിനിമയം നടത്തേണ്ടതുണ്ട്. പക്ഷേ നമ്മിലധികപേര്‍ക്കും അതിനവസരമുണ്ടാകാറില്ല. അതിനാല്‍ പ്രസ്തുത ലക്ഷ്യത്തോടെ ഞാന്‍ അടുത്തുള്ള പള്ളിയില്‍ പോയിത്തുടങ്ങി. പള്ളിയില്‍ സ്ത്രീകള്‍ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇസ്‌ലാം എന്നത് ദയാവായ്പും സ്‌നേഹവും ആണെന്ന് അവരെന്നെ പഠിപ്പിച്ചു.
മുസ്‌ലിമാകുമെന്ന് ഞാന്‍ സ്വപ്‌നേപി നിനച്ചതല്ല. എന്നല്ല , മാധ്യമപ്രചാരണങ്ങളുടെ ഫലമായി മുസ്‌ലിംകളില്‍നിന്ന് അകന്നുനില്‍ക്കാനാണ് എന്നും ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഒരുനാള്‍ ആ'മോശംജനത'യിലൊരാളായി മാറുമെന്ന് ചിന്തിച്ചിട്ടേയില്ല.
ഇപ്പോള്‍ ഞാന്‍ മുസ്‌ലിമായതില്‍ അഭിമാനിക്കുന്നു. ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നു. കാരണം ഞാന്‍ മുസ്‌ലിമാണെന്ന് അങ്ങനെ അവര്‍ മനസ്സിലാക്കട്ടെ. അത് ധരിച്ചതുകൊണ്ട് അവരെന്നെ വെറുക്കുന്നുണ്ടെങ്കില്‍ ഞാനത് കാര്യമാക്കുന്നില്ല. മധ്യേഷ്യക്കാരുടെ മനസ്സില്‍മാത്രമല്ല, എല്ലാജനവിഭാഗത്തിന്റെയും മനസ്സില്‍ അല്ലാഹു ഉണ്ടെന്ന് അവരറിയട്ടെ.
ഡ്രം പ്ലേചെയ്യാന്‍ എനിക്കറിയാം. മുസ്‌ലിമായതുകൊണ്ട് ഞാനത് നിറുത്താന്‍ പോകുന്നില്ല. അതുപോല സ്‌പോര്‍ട്‌സും, വാട്ടര്‍സ്‌കീയിങും എനിക്കിഷ്ടമാണ്.
എന്റെ മോഡലിങും ലഹരിജീവിതവും നിറഞ്ഞ ജീവിതത്തെക്കുറിച്ച് ഡാഡിക്കറിയില്ലായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഡാഡിയെന്നെ വീട്ടില്‍ നിന്ന് ആട്ടിയിറക്കിയതാണ്. പിന്നീടുള്ള ഒരാഴ്ച ഓവര്‍ബ്രിഡ്ജിനടിയിലാണ് താമസിച്ചത്. തുടര്‍ന്നങ്ങോട്ട് വീടില്ലാത്തവളായി അങ്ങനെ ജീവിച്ചു.ഒരു ഗിറ്റാറും ഏതാനും ഡ്രസുകളുള്ള ബാഗുംമാത്രമായിരുന്നു ആകെയുള്ള സമ്പാദ്യം. പക്ഷേ എനിക്ക് കാര്യങ്ങള്‍ ബോധ്യമാകണമെങ്കില്‍ ഇത്തരംഅനുഭവങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ല. എന്നാല്‍ അത്തരം കയ്പുറ്റ അനുഭവങ്ങള്‍ എനിക്കാവശ്യമായിരുന്നു. അങ്ങനെ അവയില്‍നിന്ന് സ്വയം കരകയറാന്‍ ഞാന്‍ പഠിച്ചു.
എന്റെ മകനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഞാന്‍ വീണ്ടും ഡാഡിയുമായി സംസാരിച്ചത്. അവന് മുത്തച്ഛന്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അന്ന് വീട്ടില്‍ തിരികെയെത്തി ഡാഡിയുമായി സംസാരിച്ചത് മധുരതരമായ സ്മരണയാണ്. മുമ്പുണ്ടായ സംഭവങ്ങളില്‍ ഞങ്ങള്‍ പരസ്പരം ക്ഷമചോദിച്ചു. ഇനി അത്തരം മോശംപെരുമാറ്റങ്ങളുണ്ടാകില് ലെന്ന് ശപഥംചെയ്തു. ഇപ്പോള്‍ ലോകത്തേക്കും വെച്ച് എന്റെ ഉറ്റസുഹൃത്താണ് ഡാഡി. ഇങ്ങനെയെന്നെങ്കിലും സംഭവിക്കുമെന്ന് സങ്കല്‍പിച്ചിരുന്നതല്ല.
കാലിഫോര്‍ണിയയുടെ തലസ്ഥാനനഗരിയായ സേക്രമെന്റോയില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഞാന്‍. അവിടെ മുസ്‌ലിംപള്ളിയില്‍ചെന്ന് ശഹാദത്ത് കലിമചൊല്ലിയിട്ടുണ്ടായിരുന് നേയുള്ളൂ. കാര്യങ്ങള്‍ എങ്ങനെ ഡാഡിയെ ധരിപ്പിക്കുമെന്ന ശങ്ക മനസ്സില്‍ വര്‍ധിച്ചുകൊണ്ടിരുന്നു. അതിനാല്‍ ഞാന്‍ അദ്ദേഹത്തിന് സന്ദേശം അയച്ചു:'ഡാഡ്, മുസ്‌ലിംകളെപ്പറ്റി അല്‍പം വിശാലവീക്ഷണം വെച്ചുപുലര്‍ത്താന്‍ താങ്കള്‍ ശ്രമിക്കില്ലേ? വാര്‍ത്തകളില്‍ പറയുന്നതപ്പടി വിശ്വസിച്ച് അവരെപ്പറ്റി മുന്‍ധാരണവെച്ച് സംസാരിക്കുന്നത് താങ്കള്‍ക്ക് നിറുത്താനാകുമോ?' 'എന്താ മോളേ,' അദ്ദേഹത്തിന്റെ ടെക്‌സ്റ്റിന് ഞാന്‍ മറുപടി അയച്ചു' അതെ, ഡാഡ് ഞാന്‍ മുസ്‌ലിമാണ്.'
എന്റെ വിശ്വാസപ്രഖ്യാപനത്തെ ഉള്‍ക്കൊള്ളാന്‍ ആദ്യം അദ്ദേഹത്തിന് കഴിഞ്ഞില്ല. ഞാന്‍ വിട്ടുപിരിഞ്ഞേക്കുമോ എന്ന ആശങ്കഅദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നി. ഞങ്ങള്‍ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ഒരേ ജോലിതന്നെയായിരുന്നു ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. പക്ഷേ ആ ജോലിയിലേക്ക് പിന്നെ ഞാന്‍ തിരിച്ചുപോയില്ല. എന്നാല്‍ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയെന്നത് എനിക്ക് കടുത്ത മാനസികസമ്മര്ദ്ദമാണുണ്ടാക് കിയത്. അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്നാലും ഒരു നാള്‍ അദ്ദേഹം സത്യം മനസ്സിലാക്കുമെന്നുതന്നെയാണ ് ഞാന്‍ വിശ്വസിക്കുന്നത്. അതിനുള്ള ആത്മാര്‍ഥശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഞാന്‍. അതില്‍ വിജയം കാണുമെന്നാണ് പ്രതീക്ഷ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ