നിങ്ങൾ നിസ്കരിക്കുന്നത് അർത്ഥം മനസ്സിലാക്കികൊണ്ടാണോ ..?? ഇല്ലെങ്കിൽ നിങ്ങളുടെ നിസ്കാരം ശരിയാകുമോ ...?? നിസ്കാരത്തിൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ഇത് വായിച്ചു അർത്ഥം മനസ്സിലാക്കി നിസ്ക്കരിക്കൂ ...
1) വജ്ജഹ്തു - '' സത്യ മതക്കാരനും അനുസരണ യുള്ളവനുമായി
നിന്നുകൊണ്ട് ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിലേക്ക് ഞാൻ എന്റെ മുഖം തിരിചിരിക്കുന്നു.
ഞാൻ ബഹുദൈവ ആരാധകരിൽ പെട്ടവനല്ല, എന്റെ നിസ്കാരവും മറ്റാരാധനകളും ജീവിതവും മരണവും ലോകരക്ഷിതവായ അലാഹുവിനു സമർപിചിരിക്കുന്നു. അവനു യാതൊരു പങ്കുകാരനുമില്ല, ഇക്കാര്യങ്ങൾ എന്നോട് കല്പി ചിരിക്കുന്നു. ഞാൻ പൂർണ മുസ്ലിങ്ങളിൽ പെട്ടവനാകുന്നു.''
2)ഫാത്തിഹ- '' പരമ കാരുണികനും കരുണാ നിതിയുമായ അല്ലാഹുവിന്റെ നാമത്തിൽ . സർവ ലോകത്തി ന്റെയും റബ്ബായ അല്ലാഹുവിനാകുന്നു സർവ സ്തുതിയും. പരമ ദയാലുവും കരുണാ നിധിയുമാണവൻ. പ്രതിഫല ദിവസത്തിന്റെ ഉടമസ്തൻ. നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങൽ സഹായം തേടുന്നു .നീ ഞങ്ങളെ നേർമാർഗത്തിൽ നയിക്കേണമേ നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ , കോപത്തിന്ഇരയായവരുടെയും വ്യതിചലിച്ചവരുടെയും മാർഗത്തിലല്ല ''
3) റുകൂഇൽ- '' എന്റെ മഹാനായ രക്ഷിതാ വിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു.''
4)ഇഅതിദാൽ- ''ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും, ശേഷം നീ ഉദ്ദേശിച്ച വസ്തുക്കൾ നിറയെയും സർവ സതുതിയും നിനക്കാണ്.''
5)സുജൂദിൽ - " എന്റെ അത്യുന്നതാനായ രക്ഷിതാവിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു ."
6) ഇടയിലെ ഇരുത്തം- " എന്റെ നാഥാ , നീ എനിക്കു മാപ്പു നൽകേണമേ, എന്നോട് കരുണ കാണിക്കേണമേ , എന്റെ കുറവുകൾ പരിഹരിക്കേണമേ, എന്റെ പദവി ഉയർത്തേണമേ,എനിക്ക് ഭക്ഷണം നല്കേണമേ, എന്നെ നീ സന്മാർഗത്തിലാക്കേണമെ, എന്നെ നീ സാഫല്യത്തിലാക്കേ ണമേ."
7) അത്തഹിയാത്ത്- എല്ലാ തിരുമുൽ കാഴ്ചകളും ബറകത്തുകളും നിസ്കാരങ്ങളും മറ്റു സൽകർമങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയെ അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ. അല്ലാഹു അല്ലാതെ ആരാദ്യനില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. തീര്ച്ചയായും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി (സ) യുടെ മേൽ നീ ഗുണം ചെയ്യേണമേ "
8)അവസാനത്തെ അത്തഹിയാത്ത് -" മുഹമ്മദ് നബി (സ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ഗുണം ചെയ്തത് പോലെ. മുഹമ്മദ് നബിക്കും കുടുംബത്തിനും നീ ബർകത്ത് ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ബർകത്ത് ചെയ്തത് പോലെ. ലോകരിൽ നിന്നും തീര്ച്ചയായും നീ പ്രകീർത്തനതിനു അർഹനും ഉന്നത പദവിയുള്ളവനുമാകുന്നു.
അല്ലാഹുവേ ഞാൻമുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ .അവയെപ്പറ്റി എന്നേക്കാൾ
നന്നായി അറിയുന്നവൻ നീയാണ് . നീയാണ് മുന്തിക്കുന്നവൻ. നീ തന്നെയാണ് പിന്തിക്കുന്നവൻ. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ ഞാൻ നിന്നോട് കാവൽ തേടുന്നു .
ഖബർ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു."
- Share
ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്-ഹദീസ്.
മനസ്സിൽ ഓർത്ത് വെക്കേണ്ട ഒട്ടനവധിഇസ്ലമിക പഠനങ്ങളും, ആയത്തുകളും ഹദീസുകളും,ചരിത്രങ്ങളും വാര്‍ത്തകളും വീഡിയോകളും,, നിങ്ങൾക്ക് ലഭിക്കാൻ ഈ പേജ് ലൈക് ചെയ്യുക.
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍