🏡
വീട്ടിൽ വളർത്തിയ പശു ഒരിക്കൽ ഒരു സുന്ദരി പൈക്കിടാവിനെ പ്രസവിച്ചു.
ആ പൈക്കിടാവിനെ ഞാൻ രണ്ട് വർഷം
പുല്ലും, വൈക്കോലും, കാടിവെള്ളവും കൊടുത്ത് സ്നേഹത്തോടെ പരിപാലിച്ചു. വളർന്ന് വലുതായപ്പോൾ അതിനെ വിൽക്കാനായി തീരുമാനിച്ചു.
💰
വാങ്ങിക്കാൻ വന്ന ആൾ 40,000 രൂപ വില പറഞ്ഞു. ഞാൻ 50,000 രൂപക്ക് തർക്കിച്ചു, അങ്ങനെ അവസാനം 45,000 രൂപയ്ക്ക് ഉറപ്പിച്ചു. വെറും രണ്ടു വർഷം
പശുവിനെ വളർത്തിയ എനിക്കും ലാഭം, വാങ്ങിച്ച ആൾക്കും സന്തോഷം.
🏡
ഒരിക്കൽ വീട്ടിൽ പശുവിന്റെ ചാണകം
അധികമായപ്പോൾ ഒരു
വണ്ടിക്കാരനോട് അതെല്ലാം കോരികൊണ്ടു പോകാൻ പറ്റുമോ എന്ന് ചോദിച്ചു. ആ ചാണകം എടുത്തുകൊണ്ട്
പോയപ്പോൾ അയാൾ ഒരു കുട്ടക്ക് 50 രൂപ എന്ന കണക്കിൽ എനിക്ക് കാശ് ഇങ്ങോട്ട് തന്നു.
▶പിന്നൊരിക്കൽ നാല് കാലും ഒടിഞ്ഞ
ഒരു കസേര, ആക്രി സാധനങ്ങൾ എടുക്കാൻ വരുന്ന ഒരാൾക്ക് കൊടുത്തപ്പോൾ ആ പാഴ്വസ്തുവിനും കിട്ടി എനിക്ക് 20 രൂപ.
✅നമ്മൾക്ക് വേണ്ടാത്ത സാധനങ്ങൾ
കളയുന്നതിന് പകരം വേറൊരാൾക്ക്
കൊടുത്തപ്പോൾ നമ്മൾക്ക് പണം ഇങ്ങോട്ട് കിട്ടുന്നു, വളരെ സന്തോഷം
തോനുന്ന കാര്യം തന്നെ.
⏩വേറൊരിക്കൽ വീട്ടിൽ ഒരു എലി ചത്തതിനെ തുടർന്ന് വീടാകെ ഭയങ്കര
ദുർഗന്ദം. ഒരാളെ വിളിച്ച് ആ ചീഞ്ഞ എലിയെ കുഴിച്ചിട്ടതിന് അയാൾക്ക് 100 രൂപ കൊടുക്കേണ്ടി വന്നു..
♦
എന്റെ പശു ചത്തപ്പോൾ, ശവം കുഴിച്ചിടാൻ ഒരാളോട് പറഞ്ഞപ്പോൾ
അയാൾ ചോദിച്ചത് 5000 രൂപ. ചത്ത പശുവിനെ കുഴിച്ചിടാൻ വേറെ വഴി
ഇല്ലാത്തതുകൊണ്ട് ഞാൻ അതും സമ്മതിച്ചു.
⤴
ഈ രണ്ടു സംഭവങ്ങളിലും, വീട്ടിൽ നിന്നും ആ ചത്ത മൃഗങ്ങളെ എത്രയും
പെട്ടെന്ന് ഒഴിവാക്കുക എന്നത് എന്റെ
നിവൃത്തിക്കേട് ആയതുകൊണ്ടാണ് ഞാൻ അങ്ങോട്ട് പണം കൊടുക്കേണ്ടി വന്നത്.
💍
ഇങ്ങനെയുള്ള ലോകത്താണ് ഒരുവൻ എന്റെ മോളെ കല്യാണം കഴിക്കാനായി എന്നോട് അഞ്ച് ലക്ഷം രൂപയും
സ്വർണ്ണവും ചോദിക്കുന്നത്.
👉
നിങ്ങൾ പറയൂ, എന്റെ മകൾ ആ ചത്ത
മൃഗങ്ങളേക്കാൾ നികൃഷ്ടമാണോ..
❓❓
20-25 വർഷം എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിച്ച മകളെയാണ് അവന് ഞാൻ നൽകുന്നത്, അവർ രണ്ടു പേർക്കും ഒരു പുതുജീവിതം തുടങ്ങാനായി.
💝
കല്യാണം കഴിഞ്ഞ് ഭർത്താവിന് എന്തെങ്കിലും അപകടം പറ്റിയാൽ ടോയിലറ്റിൽ പോകുമ്പോൾ ഒരു അറപ്പും ദേഷ്യവുമില്ലാതെ അവനെ സഹായിക്കാൻ ഈ ലോകത്ത് രണ്ടേരണ്ടു
ആൾക്കാർക്കെ കഴിയൂ. ഒന്ന് അവനെ പ്രസവിച്ച അമ്മ, പിന്നെ അവന്റെ
ഭാര്യക്കും മാത്രം.
🔹
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഭാര്യയെ ആശ്രയിക്കാതെ പുരുഷന് വേറെ
നിവൃത്തിയില്ലാതാകും. അങ്ങനെയുള്ള ഒരു ഭാര്യയെ സ്വന്തമാക്കാനാണ് അവൻ ഈ ലക്ഷങ്ങൾ ചോദിക്കുന്നത്.
📢
പറയൂ സുഹൃത്തുക്കളെ, നിങ്ങളാണെങ്കിൽ ഈ രീതിയിൽ സ്ത്രീധനം വാങ്ങിക്കുകയോ, ചോദിക്കുകയോ ചെയ്യുമോ..
❓❓
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ