ദുബായ് ∙ ആധുനിക ശിൽപകലാ വിസ്മയവും ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ മുസ്‌ലിം ആരാധനാലയവുമായ അബുദാബി ‘ഷെയ്ഖ് സായിദ് വലിയപള്ളി’യുടെ മരത്തടിയിൽ നിർമിച്ച മാതൃക യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു സമ്മാനിക്കാൻ തയാറെടുക്കുകയാണു തിരൂർ ബിപി അങ്ങാടി കണ്ണംകുളം സ്വദേശി അലയൻകടവത്ത് കോയക്കുട്ടി.
ഷെയ്ഖ് സായിദ് വലിയപള്ളിയുടെ മരത്തടിയിൽ തീർത്ത മാതൃക ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ്
ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇന്ത്യൻ കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ എന്നിവർ നോക്കിക്കാണുന്നു....
മൂന്നുമാസം കൊണ്ടു മാവ്, പ്ലാവ്, അയനി, തേക്ക് എന്നീ മരങ്ങളിലാണ് ഈ വിസ്മയം രൂപംകൊണ്ടിരിക്കുന്നത്. മരത്തടിയിൽ ഒട്ടേറെ ശിൽപങ്ങൾ തീർത്തിട്ടുള്ള കോയക്കുട്ടി തന്റെ കലാസൃഷ്ടികൾ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (ഡിഎസ്എഫ്) ൽ പ്രദർശിപ്പിക്കാൻ അനുമതി തേടിയാണു യുഎഇയിൽ എത്തിയിട്ടുള്ളത്. ദുബായ് കെഎംസിസിയുടെ സഹായത്തോടെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു സമ്മാനിക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തീകരിക്കുന്നതിനു കാത്തിരിക്കുകയാണ് ഈ പ്രതിഭ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ