കോഴിക്കോട്: ഹജ്ജിനു സന്നദ്ധ സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി തൊള്ളായിരത്തോളം പേരാണ് തട്ടിപ്പിനിരയായത്. പാസ്‌പോര്‍ട്ടും 20000 രൂപയുമാണ് ഒരാളില്‍ നിന്ന് ഈടാക്കിയത്. ഇടനിലക്കാര്‍ കൂടിയ ചിലയിടങ്ങളില്‍ ഇത് 25000ഉം 30000വുമാണ് വാങ്ങിയത്.ക്ലീനിംഗ് ജോലിക്കൊപ്പം ഉംറക്കും അവസരം നല്‍കുമെന്നതായിരുന്നു പ്രലോഭനം. മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ 45000രൂപ തിരികെ ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. ഹജ്ജാജികള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം ലഭിക്കുന്നതായ വാര്‍ത്ത വേഗത്തില്‍ പരക്കുകയും കൂട്ടത്തോടെ ആവശ്യക്കാരെത്തുകയായിരുന്നു. ഒന്നിേലറെ ട്രാവല്‍ ഏജന്‍സികളുടെയും ഒട്ടേറെ ഇടനിലക്കാരുടെയും കൈവശമാണ് പണവും പാസ്‌പോര്‍ട്ടും ഏല്‍പിച്ചത്. മലബാര്‍ മേഖലയിലുള്ള ഇടനിലക്കാര്‍ മുഖ്യമായും മുക്കം സ്വദേശി ജാബിറിന്റെ കൈവശമാണ് പാസ്‌പോര്‍ട്ടും പണവും നല്‍കിയത്.
വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് കോഴിക്കോട് അരീക്കാടെത്തിയാല്‍ പാസ്‌പോര്‍ട്ടും വിസയും ടിക്കറ്റും നല്‍കാമെന്നായിരുന്നു അറിയിപ്പ്. ഏജന്റുമാര്‍ അറിയിച്ച പ്രകാരം 50 പേരുടെ ആദ്യസംഘം തിരുവനന്തപുരം വഴി പോകാന്‍ ഇന്നലെ കോഴിക്കോട് അരീക്കാടെത്തിയെങ്കിലും ഏജന്റുമാര്‍ എത്തിയില്ല. വയനാട്ടുകാരായിരുന്നു ഇവരിലധികവും. ഏറെനേരം കാത്തിരുന്നിട്ടും പാസ്‌പോര്‍ട്ടും വിസയും ലഭിക്കാത്തതിനാല്‍ മടങ്ങിയതോടെയാണ് തൊട്ടടുത്ത ദിവസങ്ങളില്‍ യാത്രക്ക് തയ്യാറെടുത്തിരുന്നവര്‍ രംഗത്തുവന്നത്.
തിരുവനന്തപുരത്തെത്തിയിരുന്ന ചിലരും നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്തു നിന്ന് കൊളൊംബോ വഴി ജിദ്ദയിലേക്ക് യാത്രതിരിക്കാന്‍ പലര്‍ക്കും പല ദിവസങ്ങളിലായി സമയവും ക്രമീകരിച്ച് നല്‍കിയിരുന്നു. വിവിധ മതസംഘടനാ ബന്ധത്തിലൂടെയാണ് ആളുകളെ ആകര്‍ഷിച്ചതും പ്രചാരണം നല്‍കിയതും. പലയിടത്തും നടന്ന ക്ലാസുകള്‍ക്കും അത്തരം സംഘടനാ സംവിധാനത്തെയാണ് ഉപയോഗപ്പെടുത്തിയത്.
(COURTESY:CHANDRIKA DAILY)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ